ഗൗരി: ഭാഗം 13

ഗൗരി: ഭാഗം 13

എഴുത്തുകാരി: രജിത പ്രദീപ്‌


“ഗൗരി ……

‘എന്തേ നീ അറിയോ

”പേര് കേട്ടപ്പോൾ ഒരു പരിചയമുള്ള പോലെ ”

”അച്ഛൻ മാഷാണ് ”

അച്ഛൻ മാഷാണെന്ന് പറഞ്ഞപ്പോഴെക്കും ആർച്ചക്ക് ആളെ മനസ്സിലായി

അവൻ സ്നേഹിക്കുന്ന പെണ്ണാണെന്ന് ഗൗരി,അപ്പോ ഈ ഞാനോ……,
ഞാനാരാ അവന്റെ ആരുമല്ലേ

ആർച്ചയുടെ മുഖഭാവം മാറിയിരുന്നു
ദേഷ്യം കൊണ്ട് ആർച്ചയുടെ മുഖമൊക്കെ ചുവന്നിരുന്നു ,

”എന്താ ആർച്ചേ …. നീ അറിയുന്ന ആളാണോ ”
“അല്ല ഞാനറിയുന്ന കുട്ടിയല്ല ,ആ കുട്ടിയുടെ അച്ഛൻ മാഷല്ല ”

“ശരത്തിന് ഭാഗ്യമുണ്ട്, നല്ല സ്വഭാവമുള്ള ഒരു കുട്ടിയെ കിട്ടിയില്ലേ”

“എന്ത് ഭാഗ്യം ,മിണ്ടാതെ യി രിക്കുന്നവരായിരിക്കും ഏറ്റവും കള്ളികൾ ,പെരും കള്ളികൾ ”

ആർച്ചക്ക് കലി അടങ്ങുന്നുണ്ടായിരുന്നില്ല

”എന്തെലും ആവട്ടെ നീ എന്തിനാ ഇങ്ങനെ ചൂടാവുന്നത് ,എന്താണെങ്കിലും നമ്മുക്കെന്താ ,അവനായി അവന്റെ പാടായി ”

ആർച്ച അതിനു മറുപടി പറഞ്ഞില്ല ,അവളുടെ മനസ്സ് നിറയെ ഗൗരി ആയിരുന്നു ,തന്റെ മുൻപിൽ വഴി മുടക്കി നിൽക്കുന്ന ഒരു വൻ വൃക്ഷം ,വഴിമുടക്കി നിൽക്കുന്നത് എന്തായാലും താൻ വെട്ടിമാറ്റിയിരിക്കും

“പിന്നെ ഐടി പാർക്കിലെ നിന്റെ ജോബ് ന്റെ കാര്യം എന്തായി”

“ഞാൻ പോണില്ല ”

”നിനക്കിപ്പോ ഒരു ജോലിയുടെ ആവശ്യമില്ലല്ലോ ,അച്ഛന് പൂത്ത കാശല്ലേ ”

അതിനൊന്നും മറുപടി ആർച്ച പറഞ്ഞില്ല ,അവൾ വെറെതോ ലോകത്താണെന്ന് വരുണിന് തോന്നി

“ആർച്ചേ… നീ ഇവിടെയൊന്നുമില്ലേ ”

“ഉവ്വ് നീയെന്താ പറഞ്ഞത് ”

“ഒന്നും പറഞ്ഞില്ല ,നീയെന്താ പെട്ടെന്ന്
മൂഡൊഫ് ആയത് ”

”ഏയ് നിനക്ക് തോന്നുന്നതാ, എന്നാൽ ഞാൻ പോവാ ,

”നിൽക്ക് നീ കുറച്ച് കഴിഞ്ഞിട്ട് പോകാം ”

പക്ഷേ ആർച്ച നിന്നില്ല, അവളുടെ മനസ്സ് നിറയെ ഗൗരിയും ശരത്തുമായിരുന്നു

ആർച്ച വരുണിന്റെ വീട്ടിൽ നിന്നിറങ്ങിയിട്ട് ശരത്തിനെ വിളിച്ചു

“എന്താ ആർച്ചേ ….

“നീ ഭയങ്കര ഹാപ്പിയാണല്ലോ ,വരുണിന്റെ കല്യാണം മുടങ്ങിയത് നീ അറിഞ്ഞോ”
അവൻ വരുണിനോട് പറഞ്ഞത് തന്നോട് പറയോ എന്നറിയണമല്ലോ

“അമ്മ പറഞ്ഞു ”

“ഞാൻ അവന്റെ വീട്ടിൽ പോയിരുന്നു, ഒഴിയാൻ കാരണം എന്താണെന്നവൻ പറഞ്ഞില്ല ,ഞാൻ കുറെ ചോദിച്ചു ,നിനക്കറിയോ”

“എനിക്കറിയില്ല ,ആ കുട്ടിയുടെ അമ്മക്ക് എന്തോ പ്രശ്നമുണ്ട് അതുകൊണ്ടയിരിക്കാം ”

“അതൊന്നുമല്ല ,ആ പെൺകുട്ടിയുടെ സ്വഭാവം ശരിയല്ലെന്നാണ് ഞാൻ അറിഞ്ഞത് ”

“ആർച്ചേ …. നിന്നോടിതാ രാ പറഞ്ഞത് ”

“അതെന്തിനാ നീ അറിയുന്നത് ,വിശ്വസിക്കാൻ പറ്റുന്ന ഒരാൾ തന്നെ പറഞ്ഞതാണ് ”

“അതാരായാലും ആയാള് നിന്നോട് നുണ പറഞ്ഞതാണ് ”

“അത് നിനക്കെന്താ ഇത്ര ഉറപ്പ് ,നല്ല കുട്ടിയാണെന്ന് ”

“അത് ….”

നിനക്ക് മറുപടി ഉണ്ടാവില്ല അതെനിക്കറിയാം, കാരണം നിന്റെ അഭിപ്രായത്തിൽ അവളാണല്ലോ ലോകത്തിൽ ഏറ്റവും നല്ലവൾ ,ഈ ആർച്ച ജീവിച്ചിരിക്കുമ്പോൾ നീ അവളെ കെട്ടില്ല, ഞാൻ സമ്മതിക്കില്ല
ആർച്ച മനസ്സിൽ പറഞ്ഞു

”ആർച്ചേ ….”

“ഞാൻ കേൾക്കുന്നുണ്ട് ”

“അമ്മയാണ് പറഞ്ഞത് നല്ല കുട്ടിയാണെന്ന് ”

“ശരി ,ഞാൻ അവൻ നിന്നോട് കാരണം പറഞ്ഞിട്ടുണ്ടാവുമെന്ന് കരുതി വിളിച്ചതാണ് ”

”ആരാ … ശരത്തേ വിളിച്ചത് ”

“അത് ആർച്ചയാണ് ഏട്ടത്തി
വരുൺ കല്യാണം വേണ്ടന്നു വച്ചതിന്റെ കാരണം അറിയോ ന്ന് ചോദിച്ചു ”

“എന്നിട്ട് ”

“ഞാൻ പറഞ്ഞു എനിക്കറിയില്ലാന്ന് ”

“അതെന്തിനാ ആർച്ച അന്വഷിക്കുന്നത് ,”

“അതാ എനിക്കും മനസ്സിലാവാത്തത് ,എത്ര പേരെ കണ്ടിട്ടാണ് ഒന്നു കല്യാണം ശരിയാവുന്നത് ,ഈ ആർച്ചയെന്തിനാ മുടക്കിയ കാരണം അന്വഷിക്കുന്നത് ”

”ഇനി വരുണെങ്ങാനും കാരണം പറഞ്ഞിട്ടുണ്ടാകുമോ ”

“ഇല്ല അവൻ പറയില്ല”

“എന്നാ പിന്നെ ആർച്ചക്ക് വരുണിനോട് ഒരിഷ്ടം ഉണ്ടാകും ”

“എനിക്കങ്ങനെ തോന്നിയിട്ടില്ല ഇതുവരെ ”

“അത് എന്തെങ്കിലും ആവട്ടെ നാളെ ഗൗരിയെ കണ്ട് നിന്റെ മനസ്സിലുള്ള ഇഷ്ടം പറയണം ,കേട്ടോ ”

‘ഒരു ചമ്മൽ ഉണ്ട് എന്നാലും നാളെ വൈകുന്നേരം പറയാം ,അയാള് എന്ത് മറുപടി പറയും അതും ഒരു ടെൻഷൻ ആണ് ”

“എന്തായാലും മറുപടി പോസറ്റീവ് ആയിരിക്കും എനിക്കുറപ്പാണ്”

“ആയാൽ മതി ,നോ പറഞ്ഞാൽ ഞാനെന്താ ചെയ്യാ …. എനിക്കത് ചിന്തിക്കാൻ കൂടി കഴിയില്ല ”

“ശരത്തേ .. നീ ആദ്യം നിന്റെ ഇഷ്ടമൊന്ന് പറയ് ,എന്നിട്ടല്ലേ ബാക്കി കാര്യം ,എപ്പോഴും ഇങ്ങനെ ഗൗരിയെ കണാൻ വരുന്നവരോട് പോയി പറയാൻ പറ്റോ ,ഇതിപ്പോ വരുണായത് കൊണ്ട് പറഞ്ഞപ്പോൾ അവൻ ഒഴിഞ്ഞു തന്നു അതു പൊലെ എപ്പോഴും ആവണമെന്നില്ല”

”ഏട്ടത്തി പറയുന്നത് എനിക്ക് മനസ്സിലാവും ,നാളെ ഞാൻ പറയും ”

*

“മരിയേ .. എനിക്ക് ആ ഗൗരിയെ ഒന്ന് കാണണം ,നീയെന്നെ ഹെൽപ്പ് ചെയ്യണം”

”എന്തിന് ,നീയെന്തിനാ ഗൗരിയെ കാണുന്നത്, അത് അന്ന് കഴിഞ്ഞതല്ലേ ,ഇപ്പോ എന്താ നിന്റെ പ്രശ്നം ”

ശരത്തിന് ഗൗരിയെ ഇഷ്ടമാണ് അതവൻ വരുണിനോട് പറഞ്ഞു
വരുൺ പറഞ്ഞ കാര്യങ്ങൾ ആർച്ച മരിയയോട് പറഞ്ഞു

”ശരത്ത് അങ്ങനെ പറഞ്ഞോ, കെള്ളാലോ ആള്”

”പറഞ്ഞൂന്ന് പറഞ്ഞില്ലേ ,എനിക്കവളെ കണാണം ,എന്നിട്ട് ചോദിക്കണം ശരത്ത് നിന്റെ ആരാണെന്ന് ”

”നീ എന്തിനാ ദേഷ്യ പ്പെടുന്നത് നമ്മുക്ക് ശരിയാക്കാം ”

“ഉടനെ വേണം”

“ആർച്ചേ … അതു പൊലെയൊരു പെണ്ണിനെ കെട്ടാൻ ശരത്തിന്റെ വീട്ടുക്കാർ സമ്മതിക്കുമോ ,അവളുടെ അമ്മക്ക് ഭ്രാന്താണനല്ലേ നീ പറഞ്ഞത് ”

“അതേ ഞാൻ അത് നേരിട്ട് കണ്ടിട്ടുണ്ട് ”

“ആരായാലും ഒരു ഭ്രാന്തിയുടെ മകളെ മകൻ വിവാഹം കഴിക്കുന്നത് ഇഷ്ടപ്പെടുമോ ”

“അതില്ല ”

” ഗൗരിയെ കാണുന്നതിനു മുൻപ് നീ ഒരു കാര്യം ചെയ്യ് നിന്റെ അച്ഛനോട് പറയ് ,നിനക്ക് ശരത്തിനെ ഇഷ്ടമാണെന്ന്, എന്നിട്ട് ശരത്തിന്റെ വീട്ടുക്കാരുമായി സംസാരിക്കാൻ പറയ് ,നീ ഗൗരിയെ കാണുന്നതിലും നല്ലത് ഇതാണെന്നാണ് എനിക്ക് തോന്നുന്നത് ,ശരത്ത് എന്തായാലും വീട്ടുക്കാരെ ധിക്കരിക്കില്ല അതെനിക്കുറപ്പാണ്”

“ഞാനിത്രയും ചിന്തിച്ചില്ല ”

“നിന്റെ അച്ഛൻ സമ്മതിക്കാതിരിക്കോ”

“ഏയ് ഇല്ല അച്ഛൻ എന്റെ ഇഷ്ടത്തിന് എതിര് നിൽക്കില്ല”

“എന്നാലെ നീ സമയം കളയാതെ വീട്ടിൽ ചെന്ന് അച്ഛനോട് പറ”

“ആർച്ചക്ക് ഒരു സമാധാനം തോന്നി ,ശരത്തിന്റെ വീട്ടുക്കാർ ഒരിക്കലും നോ പറയില്ല ,വീട്ടുക്കാരെ എതിർക്കാൻ ശരത്തിന് പറ്റില്ല ”

ശരത്തേ ഗൗരിയോടുള്ള നിന്റെ സ്നേഹം ഞാൻ തീർത്തു തരാട്ടോ

*
“ഗംഗേ …. ”

“എന്താ ചേച്ചീ … ”

“അമ്മ എവിടെ ”

“ദേ റൂമിലുണ്ട് ,അമ്മ ഒന്നു നോർമൽ ആയിട്ടുണ്ട് ”

“എനിട്ടെന്തിനാ മോളെ കുറച്ച് കഴിയുമ്പോൾ പിന്നെയും പണ്ടത്തെ പോലെ ആവില്ലേ”

‘അതു ശരിയാ ,
എന്നാലും നേരത്തേ അച്ഛൻ അവിടെയിരുന്ന് കരഞ്ഞപ്പോൾ ”

“അച്ഛൻ കരയേ എന്തിന് ”

“ചേച്ചി എന്താ വിചാരിച്ചത് അച്ഛന് നല്ല സങ്കടമുണ്ട്, കല്യാണം മുടങ്ങിയതിന്, അമ്മക്ക് വയ്യാത്തത് കൊണ്ട് നമ്മുടെ വിവാഹം നടക്കുമോ എന്ന് അച്ഛന് നല്ല പേടിയുണ്ട് ”

ഗൗരിക്ക് വിഷമം തോന്നി

“എന്നിട്ട് അച്ഛൻ കരഞ്ഞപ്പോൾ നീ പറ”

”അമ്മ അച്ഛനെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു ,അത് കണ്ടപ്പോൾ നമ്മുടെ അമ്മയെ തിരിച്ച് കിട്ടിയതുപോലെ തോന്നി ”

“അമ്മയെ നമ്മുക്ക് കിട്ടും ഗംഗേ ,നീ ഈ ചായ അമ്മക്ക് കൊണ്ട് കൊടുക്ക്:

ഗൗരി ചായ ഗ്ലാസ്സ് ഗംഗയുടെ കൈയ്യിൽ കൊടുത്തിട്ട് പറഞ്ഞു

ഗൗരി അച്ഛനുള്ള ചായ പകർത്തുകയായിരുന്നു

ചേച്ചി ….. ഓടിവായോ
അലറി കരഞ്ഞാണ് ഗംഗ വിളിച്ചത്

ഗംഗയുടെ കരച്ചിൽ കേട്ട് ഗൗരിക്ക് എന്തോ പന്തികേട് തോന്നി, ഗൗരി ഓടി ചെന്നു

എന്താ ഗംഗേ …. എന്താ

ചേച്ചീ .. അമ്മ വിളിച്ചിട്ട് കണ്ണ് തുറക്കുന്നില്ല…(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 6

ഗൗരി: ഭാഗം 7

ഗൗരി: ഭാഗം 8

ഗൗരി: ഭാഗം 9

ഗൗരി: ഭാഗം 10

ഗൗരി: ഭാഗം 11

ഗൗരി: ഭാഗം 12

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story