ഗൗരി: ഭാഗം 14

ഗൗരി: ഭാഗം 14

എഴുത്തുകാരി: രജിത പ്രദീപ്‌


“അമ്മേ ….. കണ്ണുതുറക്കമ്മേ ”
ഗൗരി കരഞ്ഞ് കൊണ്ട് അമ്മയെ കുലുക്കി വിളിച്ചു

ഗംഗ പോയി വെള്ളമെടുത്ത് വന്നു

ഗൗരി വെള്ളം അമ്മയുടെ മുഖത്തേക്ക് ശക്തിയായി തളിച്ചു

അപ്പോഴെക്കും ഗംഗയുടെ കരച്ചിൽ കേട്ട് മാഷ് ഓടി വന്നു

“എന്താ ….. മക്കളെ അമ്മക്ക് എന്താ
പറ്റിയത് ”

”അച്ഛാ … അമ്മ കണ്ണുതുറക്കുന്നില്ല ”

“ലക്ഷ്മി …..എന്താ നിനക്ക് ”
പറ്റിയ തെന്ന് ചോദിച്ച് മാഷ് ഭാര്യയുടെ മുഖത്ത് കൈ കൊണ്ട് തട്ടി വിളിച്ചു ,

”അച്ഛാ … അമ്മക്കെന്താ പറ്റിയത് ,എനിക്ക് പേടിയാവുന്നു”

“മോള് പേടിക്കണ്ടാ അമ്മക്കൊന്നുമില്ല, “മാഷ് ഭാര്യയെ എടുത്തു

“ഗംഗേ പോയി ദിനേശേട്ടനെ വിളിക്ക് ,അമ്മേ നെ ആശുപത്രിയിൽ കൊണ്ട് പോകാനാണെന്ന് പറ”

ഗീത ചേച്ചിയുടെ ഭർത്താവ് ആണ് ദിനേശൻ
അവരുടെ വീട്ടിൽ കാറുണ്ട്

ഗീത ഓടി വന്നു

എന്താ മാഷേ .. ഞാൻ കുറച്ച് നേരത്തെ ലക്ഷ്മി ചേച്ചിയെ കണ്ടതാണല്ലോ

അറിയില്ല .. ഞാനിപ്പോ സംസാരിച്ചിട്ട് പറമ്പിലേക്ക് പോയതാണ്

അപ്പോഴെക്കും ദിനേശൻ കാറുമായി വന്നു

“ഞാൻ കൂടെ വരണോ മാഷേ ”

“വേണ്ട ഗീതേ ,ഇവരുടെ അടുത്ത് ഒരാള് വേണ്ട”

മാഷ് അങ്ങനെ പറഞ്ഞെങ്കിലും
പക്ഷേ ഗൗരിയും ഗംഗ കൂടെ കയറി

ആശുപത്രിയിലെത്തി

ഡോക്ടറെ കണ്ടു, ഡോക്ടറോട് കാര്യങ്ങളൊക്കെ പറഞ്ഞു മാഷ്, സ്ഥിരം കാണിക്കുന്ന ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഒക്കെ കാണിച്ചു

“നിങ്ങൾ പുറത്തേക്ക് നിന്നോട്ടോ “നഴ്സ് പറഞ്ഞു

കുറച്ച് കഴിഞ്ഞ് മാഷിനെ ഡോക്ടർ അകത്തേക്ക് വിളിച്ചു

“ഞാൻ ആ ഡോക്ടറെ വിളിച്ചിട്ടുണ്ടായിരുന്നു, രോഗിയുടെ ഇപ്പോഴത്തെ കണ്ടിഷനൊക്കെ പറഞ്ഞിട്ടുണ്ട്,
പിന്നെ കുറച്ച് കഴിയുമ്പോൾ ആള് ഓക്കേയാവും ,ചിലപ്പോ അത് നല്ലൊരു മാറ്റമായിരിക്കും ”

*

“ശരത്തേ ….. നിന്റെ ഫോണടിക്കുന്നത് കേൾക്കുന്നില്ലേ ”

“കേട്ടമ്മേ

ശരത്തിന്റെ കൂട്ടുക്കാരൻ വിനോദ് ആയിരുന്നു

“ഹലോ ,നീയൊക്കെ ജീവിച്ചിരിക്കുന്നുണ്ടോ ടാ

“ശരത്തേ ഞാൻ വിളിച്ചത് ഒരു കാര്യം പറയാനാണ് ,നിന്റെ കസിനില്ലെ ആർച്ച ആളെ ഇപ്പോൾ ആക്‌സിഡന്റ് പറ്റി ഇപ്പോ സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടു വന്നിട്ടുണ്ട് ,സീരിയസ്സൊന്നുമല്ല ,തലയൊക്കെ കുറച്ച് പൊട്ടിയിട്ടുണ്ട് ,കൂടെ വേറെ ആരെയും കണ്ടില്ല , അതു കൊണ്ടാ നിന്നെ വിളിച്ചത് ഞാനിവിടെയുണ്ട് നീ വേഗം ഹോസ്പിറ്റലിലേക്ക് വായോ

ശരത്ത് ഫോൺ കട്ട് ചെയ്തു

വേഗം റൂമിലേക്ക് പോയി, ഡ്രസ്സ് ചെയ്ഞ്ച് ചെയ്തു

“എന്താടാ ശരത്തേ …. നീ എവിടെക്കാണ് ഈ ഓടി പാഞ്ഞ് പോകുന്നത്

“ആർച്ചക്ക് ആക്സിഡന്റ് ,സിറ്റി ഹോസ്പിറ്റലിലാണെന്ന് ,കൂടെ ആരുമില്ലാന്ന് ,,ഏതോ വീടിന്റെ മതിലിൽ പോയി ഇടിച്ചതാണ്, അവിടെത്തെ ആളുകളാണ് ഹോസ്പിറ്റലിൽ കൊണ്ടുപോയത് ,അമ്മയൊന്ന് അങ്കിളിനെ വിളിച്ചേ

“ഗിരിയേട്ടനും എട്ടത്തിയും ഇവിടെ ഇല്ല ,അവര് എട്ടത്തിയുടെ ചേച്ചിയുടെ വീട്ടിലേക്ക് പോയിരിക്കുകയാണ് ,നാളെ വരൂ ,ആർച്ച പോവാതിരുന്നതാണ് അവരുടെ കൂടെ
ഞാനും കൂടി വരാം നിന്റെ കൂടെ ഹോസ്പിറ്റലിലേക്ക്

“അമ്മ ഇപ്പോ വരണ്ട ,ഞാൻ പോയിട്ട് വരാം ,വല്യ കുഴപ്പമൊന്നുമില്ലാന്നാണ് അവൻ പറഞ്ഞത് ,

“എന്താ അമ്മേ .. ആർക്കാണ് ആക്സിഡൻറ് പറ്റിയത് ….
അഭിരാമിക്ക് ഉൽക്കണ്ടയായിരുന്നു

“ആർച്ചക്ക്
ഞാനിന്റെ കൂടെ ചെല്ലാമെന്ന് പറഞ്ഞിട്ട് ഇവൻ കേൾക്കണില്ല

“എന്നാൽ ഞാൻ വരാം ശരത്തേ”

“ഏട്ടത്തി അവൾക്ക് കുഴപ്പമൊന്നുമില്ല, ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിക്കാം”

ശരത്ത് വേഗം ഹോസ്പിറ്റലിലേക്ക് പോയി

ശരത്തിനെ കണ്ടതും വിനോദ് ഓടി വന്നു

“ആർച്ചയെവിടെയാണ് ”

“ക്യാഷ്വലിറ്റിയിൽ ”

ശരത്ത് ക്യാഷ്യലിറ്റിയിൽ കയറി ആർച്ചയെ കണ്ടു,

അധികം പരിക്കൊന്നുമുണ്ടായിരുന്നില്ല ആർച്ചക്ക് ,വലതു കൈയ്യിലെ മുറിവ് ഇത്തിരി വലുതായിരുന്നു

നീ വന്നോ ,നീ എങ്ങനെ അറിഞ്ഞത്

“എന്റെ ഫ്രണ്ട് വിനോദ് വിളിച്ച് പറഞ്ഞതാ ”

നീ വേറെ ആരോടും പറയണ്ട ,എല്ലാം കൂടി വന്ന് എന്നെ ഉപദേശിക്കും അതുകൊണ്ടാ ,എനിക്ക് വല്യ പരിക്കൊന്നുമില്ല
നമ്മുക്ക് വീട്ടിലേക്ക് പോകാം ,എനിക്ക് ഇവിടെ നിന്ന് പോയാൽ മതി”

“ഇന്ന് പോകാൻ പറ്റില്ല ,ഇവിടെ വന്നിട്ട് ഒരു പ്രാവശ്യം വോമിറ്റ് ചെയ്തു ,അതു കൊണ്ട് ഒരു ദിവസത്തെ ഒബ്സർവേഷൻ വേണമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത് ”

“എനിക്ക് കുഴപ്പമൊന്നുമില്ല ,എന്നെ ഡിസ്ചാർജ്ജ് ചെയ്യാൻ ഡോക്ടറോട് പറയണം”

“നീയെന്താ ആർച്ചേ പറയുന്നത് ,ഡോക്ടർ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതുപോലെ ചെയ്യാം ”

“കുറച്ച് കഴിഞ്ഞ് റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാം ”

ശരത്ത് പുറത്തേക്ക് വന്നു

“ദേ അവരാണ് ആർച്ചയെ കൊണ്ടുവന്നത്
നിന്നെ കണ്ടിട്ട് പോകാമെന്ന് കരുതി നിന്നതാണ് ”

ഒരു സ്ത്രീയും രണ്ട് പുരുഷൻമാര് ആയിരുന്നു

ശരത്ത് അവരുടെ അടുത്തേക്ക് ചെന്നു

” ആർച്ചയുടെ ആരാ’

”എന്റെ ഒരനിയത്തിയായിട്ട് വരും ”

”ഇതു പോലത്തെ ഇനിയുണ്ടോ നിങ്ങളുടെ വീട്ടിൽ,ഞാനാദ്യമായി കാണുകയാണ് ഇങ്ങനത്തെ ഒരു പെൺകുട്ടിയെ ”

“നിങ്ങളെന്താ ഇങ്ങനെ പറയുന്നത്, എനിക്ക് മനസ്സിലാവുന്നില്ല”

“അതെ കാറ് തുറന്ന് എന്റെ ഭർത്താവാണ് ആ കുട്ടിയെ പുറത്തെടുക്കാൻ നോക്കിയത് ,അവളുടെ കൈയ്യിൽ പിടിച്ചു എന്ന് പറഞ്ഞ് അവളെന്റെ ഭർത്താവിനെ ചീത്ത പറഞ്ഞു, വണ്ടിയിലിരുന്നപ്പോൾ അവളുടെ ദേഹത്ത് മുട്ടാൻ പാടില്ല …. എന്തൊക്കെയായിരുന്നു പുകില്
ഹോ ..
പെൺപിള്ളേര്ക്ക് ഇത്രയും അഹമതി പാറില്ല ”

“നീയൊന്ന് മിണ്ടാതിരുന്നേ ,ഇപ്പോഴത്തെ കുട്ടികൾ അങ്ങനെയാണ് ”

“ഉവ്വ് ഇതുപോലെ ഒരെണ്ണത്തിനെ ഞാനദൃമായി കാണുന്നത് ,
പിന്നെ ഒരു പെൺകുട്ടിയെ രണ്ടാണുങ്ങളുടെ കൂടെ ഒറ്റക്ക് വിടണ്ടാ എന്ന് കരുതി കൂടെ വന്നതാണ് ഞാൻ ,എനിക്കും ഒരു മോളുള്ളതാ”

“മതി നീ പറഞ്ഞത് നമ്മുക്ക് പോകാം കൂടെ ആള് വന്നല്ലോ ”

അവർ ശരത്തിനോട് യാത്ര പറഞ്ഞിറങ്ങി ശരത്തവരോട് നന്ദി പറഞ്ഞു

“ആർച്ചയെ അവർക്കിഷ്ടപ്പെട്ടില്ല”
വിനോദ് പറഞ്ഞു

“അവളുടെ സ്വാഭാവം നിനക്കറിയാവുന്നതല്ലേ ,ആരോട് എന്താ പറയണ്ടതെന്ന് അറിയില്ല ,”

“അത് നമ്മുക്കറിയാം പക്ഷെ പുറത്തുള്ളവർക്ക് അറിയില്ലല്ലോ ,കാശുള്ളതിന്റെ അഹംങ്കാരമാണവൾക്ക്, ഞാനൊക്കെയായിരുന്നെങ്കിൽ ആശുപത്രയിലെക്കൊന്നും കൊണ്ട് വരില്ല ,അവിടെ കിടക്കട്ടെയെന്നു കരുതും ,

”അവളിനി നന്നാവില്ല”

“എന്തെങ്കിലുമാവട്ടെ ,ഞാൻ നിക്കണോ നിന്റെ കൂടെ ”

” വേണ്ട ടാ ,നീ പൊക്കോ. ഒരു ദിവസം വീട്ടിലേക്ക് വായോ ,അമ്മയെ കൊണ്ടുവരണം”

“വരാം ”

വിനോദ് പോയി കഴിഞ്ഞപ്പോൾ
ശരത്ത് ആർച്ചയുടെ അച്ഛനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു

“ഞങ്ങൾ രാത്രി തന്നെ വരും ശരത്തേ ”

“അവൾക്ക് കുഴപ്പമൊന്നുമില്ല ,അങ്കിളിനി രാത്രി ഡ്രൈവ് ചെയ്ത് ഇത്രയും ദൂരം വരണ്ട ,രാത്രി വേണമെങ്കിൽ കൂടെ നിൽക്കാൻ അമ്മയോ ഏട്ടത്തിയോ വരും”

“ആർച്ചയും ഇതു തന്നെയാണ് പറഞ്ഞത് അവളുടെ അമ്മക്ക് വരണമെന്ന് നിർബന്ധം ,

“അതു വേണ്ട ,രാത്രിയിനി വ രണ്ട”

“എന്നാ ശരി ഞങ്ങള് നാളെ കാലത്ത് തന്നെ വരാം”

“ശരി ,”

“ശരത്ത് സാറെ….. ”

ശരത്ത് തിരിഞ്ഞ് നോക്കി

ഗൗരിയുടെ അച്ഛനായിരുന്നു

“മാഷോ … മാഷെന്താ ഇവിടെ ”

“വൈഫ് അഡ്മിറ്റാണ് ,പെട്ടെന്നൊരു ബോധക്ഷയം ,ആകെ പേടിച്ചു പോയി ”

“എന്നിട്ടിപ്പോ എങ്ങനെയുണ്ട് മാഷേ”

“ഓർമ്മ വന്നു പഷേ ആള് പൂർണ്ണമായും ഓക്കെ ആയിട്ടില്ല ,ചിലപ്പോ ഇത് ഒരു നല്ല സൂചനയായിരിക്കുമെന്നാണ് ഡോക്ടർ പറഞ്ഞത് ,എന്റെ മക്കളുടെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല”

“എനിക്കൊന്നു കാണണമായിരുന്നു”

“അതിനെന്താ സാറ് വരൂ ”

അവര് ചെല്ലുമ്പോൾ ഗൗരി അമ്മയുടെ അടുത്തിരിക്കായിരുന്നു ,ഗംഗ ഫോണിൽ ആരോടോ സംസാരിക്കുകയായിരുന്നു

“മോളെ ഇതാരാന്ന് നോക്കിയേ ”
എന്ന് പറഞ്ഞ് മാഷ് കൈയ്യിലുണ്ടായിരുന്ന സാധനങ്ങൾ മേശമേൽ വച്ചു

ഗൗരി ശരത്തിനെ കണ്ടു, ഗൗരി ചാടി എണീറ്റു, അവൾക്ക് നെഞ്ചിടിപ്പ് കൂടിയത് പോലെ തോന്നി

“സാറ് …”

”നീ പേടിക്കണ്ട നിന്നെ ചീത്ത പറയാൻ വന്നതല്ല സാറ് ,അമ്മയെ കണാൻ വന്നതാണ് ”

ഗൗരി ശരത്തിനെ നോക്കി ,അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടായിരുന്നു,

ശരത്ത് ചിരിച്ചു

തന്നെ കണ്ടപ്പോൾ ഗൗരിയുടെ മുഖത്ത് പ്രത്യേക സന്തോഷമുണ്ടായിരുന്നോ ,മുഖമൊക്കെ ചുവന്നതു പൊലെ തോന്നി ,ഇനി തനിക്ക് തോന്നിയതാവുമോ

“സാറെന്താ ആലോചിക്കുന്നത്, ”

”ഒന്നൂല്ല”

“ഇതാരാന്ന് ലക്ഷ്മിക്ക് മനസ്സിലായോ ,ബാങ്കിലെ സാറാണ് ”

ഗൗരിയുടെ അമ്മ ശരത്തിനെ ഒന്നു നോക്കി

ഗൗരിയുടെ അമ്മ ഗരത്തിന്റെ കൈയ്യിൽ പിടിച്ചു ,അവർ കരയുകയായിരുന്നു

ശരത്തിന് വിഷമമായി

പെട്ടെന്നാണ് ശരത്തിന്റെ ഫോൺ റിംഗ് ചെയ്തത്

“വിട് ലക്ഷ്മി സാറ് ഫോണെടുക്കട്ടെയെന്ന് ” പറഞ്ഞ് കൈവിടുവിച്ചു

ആർച്ചയായി രുന്നു

“നീ എവിടെയാണ് ”

“ഞാനിപ്പോ വരാമെന്ന “് പറഞ്ഞ് ശരത്ത് കോള് കട്ട് ചെയതു

“എന്റെ കസിനെ ആക്സിഡന്റ് ആയി ഇവിടെ കൊണ്ടു വന്നിട്ടുണ്ട് ”

”എന്നിട്ട് ഒത്തിരി പരിക്കുണ്ടോ സാറെ

“ഇല്ല ,ചെറിയ മുറിവുകൾ ഉള്ളൂ ,ഇപ്പോ റൂമിലേക്ക് മാറ്റും
എന്നാ ഞാൻ ചെല്ലട്ടെ മാഷേ”
പോകാൻ നേരം ശരത്ത് ഗൗരിയെ ഒന്നു നോക്കി

ആർച്ചയെ റൂമിലേക്ക് മാറ്റി

“നീ എവിടെ പോയതാ ,എനിക്ക് വിശക്കുന്നുണ്ട് ”

“ഞാനൊന്ന് വീട്ടിലേക്ക് വിളിക്കട്ടെ അമ്മയൊടൊ ഏട്ടത്തിയമ്മയോടോ വരാൻ പറയാം”

“എനിക്ക് കൂട്ടി നാണെങ്കിൽ ആരും വേണ്ട ആരും വരണ്ട പ്രത്യേകിച്ച് നിന്റെ ഏട്ടത്തിയമ്മ ”

‘പിന്നെ രാത്രി ആരാ നിനക്ക് കൂട്ടിന്ന് ”

“നീ നിൽക്ക് ”
ഇന്ന് രാത്രി ശരത്ത് കൂടെയുണ്ടെങ്കിൽ തന്റെ ഇഷ്ടം അവനോട് പറയാമായിരുന്നു ,ആർച്ചയുടെ മനസ്സിൽ അതായിരുന്നു

“ഞാനോ, അത് ശരിയാവില്ല
ഞാനിപ്പോ ഫുഡ് വാങ്ങി വരാം ,എന്നിട്ട് വീട്ടിൽ പോയി അമ്മയെ കൂട്ടി വരാം,

“നീ പോയാൽ ഞാൻ ഒറ്റക്കാവില്ലേ ,എന്തെങ്കിലും ആവശ്യം വന്നാലോ
ശരത്ത് പോവാതിരിക്കാനാണ് ആർച്ച അങ്ങനെ പറഞ്ഞത് ”

“അത്ര നേരം നീ ഒറ്റക്കാവില്ല ,
നിനക്ക് കൂട്ടിരിക്കാൻ ഞാൻ ഒരാളെ കൊണ്ടു വരാം ”

”ആരെ”

”അതൊക്കെയുണ്ട് ”

ശരത്ത് ഫുഡ് വാങ്ങാൻ പോയി

ഫുഡ് വാങ്ങി വരും വഴി ശരത്ത് മാഷിന്റെ അടുത്ത് ചെന്നു

“മാഷേ ഒരു ഹെൽപ്പ് വേണം”

“എന്താ സാറെ ”

ശരത്ത് മാഷിനോട് കാര്യം പറഞ്ഞു ,

“അതിനെന്താ സാറെ ,സാറ് ധൈര്യമായി പോയിട്ട് വയോ ,സാറ് വരുന്നത് വരെ ഗൗരി ഉണ്ടാവും അവിടെ ”

ഗൗരി ശരത്തിന്റെ കൂടെ ചെന്നു

“താൻ വിഷമിക്കണ്ടാട്ടോ അമ്മ പെട്ടെന്ന് ഓക്കേയാവൂട്ടോ ”

ഗൗരി പതുക്കെ തലയാട്ടി

“താനെന്താ ഒന്നും മിണ്ടാത്തെ ,തന്റെ
നാവെന്താ വീട്ടിൽ വച്ചിട്ട് വന്നോ ”

”ഇല്ലാ”

“ഓ ഭാഗ്യം .. തന്റെ സ്വരമൊന്നു കേട്ടല്ലോ
പിന്നെ എന്റെ കസിനെ ഞാൻ വരുന്നത് വരെ നന്നായി നോക്കണട്ടോ ,”

”നോക്കി കൊള്ളാം” ഗൗരി ശരത്തിനെ നോക്കി പറഞ്ഞു

“ദേ ഇതാണ് റൂം ”

“ആർച്ചേ ദേ തനിക്ക് കൂട്ടിനുള്ള ആള് വന്നിട്ടുണ്ട് ”

ശരത്തിന്റെ കൂടെ ഗൗരി റൂമിലേക്ക് കടന്നു വന്നു…(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 6

ഗൗരി: ഭാഗം 7

ഗൗരി: ഭാഗം 8

ഗൗരി: ഭാഗം 9

ഗൗരി: ഭാഗം 10

ഗൗരി: ഭാഗം 11

ഗൗരി: ഭാഗം 12

ഗൗരി: ഭാഗം 13

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story