ശ്രാവണം- ഭാഗം 19

ശ്രാവണം- ഭാഗം 19

” ജിഷ്ണുവേട്ടാ ……” ” ങും …….” ” ഞാനിടയ്ക്ക് അനഘ ചേച്ചിയെ പോയി കണ്ടോട്ടെ … ഇവിടുന്ന് ഇത്തിരിയല്ലേയുള്ളു … പാവം ഇന്നെന്നെ കണ്ടപ്പോ ആ മുഖത്ത് എന്തൊരു സന്തോഷായിരുന്നു …. ” അവന്റെ നെഞ്ചിലെ രോമക്കാടുകളിൽ വിരലോടിച്ചു കിടന്ന് അവൾ ചോദിച്ചു …. ” പൊയ്ക്കോ … ലാസ്റ്റ് അവർക്ക് ശല്ല്യം ആകരുത് …..” അവൻ ചിരിച്ചു…. ” എന്നു വച്ചാൽ ഞാൻ വരുന്നതും , എന്റെ പ്രസൻസും എല്ലാർക്കും ശല്ല്യാണ്ന്ന് ല്ലേ ……?”

അവൾ ചുണ്ടു കൂർപ്പിച്ച് കവിൾ വീർപ്പിച്ച് ചോദിച്ചു … ജിഷ്ണുവിന് ചിരി വന്നെങ്കിലും അവനത് അടക്കിപിടിച്ചു … അവൾ പരിഭവിക്കുന്നത് കാണാൻ അവന് വലിയ ഇഷ്ടമാണ് … ” എന്താ ഒന്നും പറയാത്തെ … ജിഷ്ണുവേട്ടന് ഞാൻ ശല്ല്യാരിക്കും ല്ലേ …..” അവൻ ഒന്നും മിണ്ടാതെ അവൾടെ മുഖത്ത് നോക്കി ചിരിയടക്കി കിടന്നു … അവൻ മിണ്ടാതെ കിടക്കുന്നതു കൂടി കണ്ടപ്പോൾ അവൾക്ക് അരിശം വർദ്ധിച്ചു .. ” പോ …….”

അവന്റെ നെഞ്ചത്തു ഒരുന്തു കൊടുത്തിട്ട് അവൾ തിരിഞ്ഞു കിടന്നു … ഇത്തിരി നേരം കൂടി അവനത് നോക്കി കിടന്നിട്ട് , പിന്നിലൂടെ ചെന്ന് കെട്ടിപ്പിടിച്ചു … അവൾ കൈയെടുത്തു മാറ്റി … ” അച്ചോടാ .. ഏട്ടന്റെ മുത്ത് പിണങ്ങിയോ …. ” അവൻ കൊഞ്ചി … ” വേണ്ട … എന്നെ വിട് …..” അവൾ പരിഭവം നടിച്ചു … അവൻ ചിരിച്ചു കൊണ്ട് , അവളെ തനിക്കഭിമുഖം കൊണ്ടു വന്നു .. പിന്നെ അധരങ്ങൾ കവർന്നെടുത്തു ..

നാലഞ്ചു ദിവസങ്ങൾക്കു ശേഷം മറ്റൊരു പ്രഭാതം … ഫോൺ നിർത്താതെ ശബ്ദിക്കുന്നത് കേട്ടാണ് ജിഷ്ണു കണ്ണ് തുറന്നത് … തൊട്ടടുത്ത് ശ്രാവന്തി ഗാഢ നിദ്രയിലായിരുന്നു … അവൻ കൈയെത്തിച്ച് ഫോണെടുത്ത് നോക്കി … ഗണേഷ് കാളിംഗ് …. തിരുവനന്തപുരത്ത് വർക്ക് ചെയ്തിരുന്നപ്പോൾ ഉണ്ടായിരുന്ന കൊളീഗ് ആണ് … ഓർമ്മകൾ നഷ്ടപ്പെട്ടു പോയപ്പോഴും അവരൊക്കെ ഇങ്ങോട്ട് വന്ന് കണ്ട് സംസാരിച്ച് , തന്നെ കൂടെ നിർത്തിയതാണ് … “

ഹായ് ഗണേഷ് ….” ജിഷ്ണു ഉടക്കച്ചടവോടെ അഭിവാദ്യം ചെയ്തു … ” നീ ഉറക്കമായിരുന്നോ ….?” ഗണേഷിന്റെ ചോദ്യം വന്നു … ” യെസ് ….. ഒരു ട്രിപ്പ് ഉണ്ടായിരുന്നു മൂന്നാറിന് . … കഴിഞ്ഞിട്ട് ഇന്നലെ രാത്രിയാ എത്തിയത് ….” അവൻ പറഞ്ഞു .. “ഓ … നിന്റെ ഹണിമൂൺ ഡെയ്സ് ആണല്ലോ ഇത് …….” ഗണേഷിന്റെ ചിരി കേട്ടു ….. ജിഷ്ണു ചിരിച്ചു … ” ആ ഞാൻ വിളിച്ച കാര്യം പറയാം … വരുന്ന സൺഡേ എന്റെ മോൾടെ രണ്ടാം പിറന്നാൾ ആണ് …

പാർട്ടിയുണ്ട് … അതിഥികൾ നീയും നിന്റെ വൈഫും മാത്രമാണ് .. മാര്യേജ് കഴിഞ്ഞിട്ട് നിന്നെ വിളിച്ചില്ല , കണ്ടില്ലാന്നൊക്കെ സജ്ന പരാതിയായിരുന്നു … എന്തായാലും അതങ്ങ് തീർത്തേക്കാം … ഈ സൺഡേ നമ്മൾ രണ്ട് ഫാമിലിയും കൂടി അടിച്ചു പൊളിക്കുന്നു …. ഓക്കെയല്ലേ? ” ഗണേഷ് ചോദിച്ചിട്ട് … ” ഓക്കെ അളിയാ .. പിന്നെ ലൊക്കേഷൻ അയച്ചേക്കണം .. എനിക്കറിയില്ല നിന്റെ വീട് ….” ഗണേഷ് നെടുവീർപ്പയക്കുന്നത് ജിഷ്ണു ഫോണിലൂടെ കേട്ടു … “

പണ്ട് നമ്മൾ എത്ര കൂടിയതാടാ ഇവിടെ … എന്തെല്ലാമായിരുന്നു … ഹ്മ് ഞാൻ അയച്ചേക്കാം ….” ഗണേഷ് പറഞ്ഞു … ” ഒക്കെ …..” ” വൈഫിനോട് പ്രത്യേകം പറയണേ ….” ഗണേഷ് ഓർമിപ്പിച്ചു … ” പറയാം ….” കോൾ കട്ട് ചെയ്തിട്ട് ജിഷ്ണു സമയം നോക്കി … 9. 15 … അവൻ ശ്രാവിയെ നോക്കി … അവൾ നല്ല ഉറക്കമാണ് … അവനവളുടെ നെറ്റിയിൽ കൈവച്ച് നോക്കി … മൂന്നാറിൽ നിന്ന് മടങ്ങുമ്പോൾ അവൾക്ക് നേർത്ത പനിയുണ്ടായിരുന്നു … ഇപ്പോഴും ചെറു ചൂടുണ്ട് …

ജിഷ്ണു പുതപ്പു മാറ്റി എഴുന്നേറ്റു .. ഫ്രഷ് ആയി താഴെ ചെന്നു … ലതിക കിച്ചണിലായിരുന്നു … ജയചന്ദ്രനെ കണ്ടില്ല … ” ആ എണീറ്റോ … യാത്ര കഴിഞ്ഞു വന്നു കിടന്നോണ്ടാ അമ്മ വിളിക്കാതിരുന്നത് ….” ഒരു കപ്പ് ചായ ജിഷ്ണുവിന് കൊടുത്തു കൊണ്ട് ലതിക പറഞ്ഞു …. ജിഷ്ണു കപ്പ് വാങ്ങി , ഒന്ന് മൊത്തി …. ” മോളെണീറ്റില്ലെ …..?” ” അവൾടെ ചായ ഇങ്ങ് തന്നേക്ക് അമ്മേ … ഞാൻ കൊണ്ട് പോയി കൊടുക്കാം … അവൾക്ക് ചെറിയൊരു പനിപോലെ .. റെസ്റ്റ് എടുക്കട്ടെ … ” “അയ്യോ .. തണുപ്പ് പിടിക്കാഞ്ഞിട്ടാവും മോനെ … “

” ങും……. അച്ഛനെവിടെ …? ” ” അച്ഛൻ ലതയുടെ അവിടേക്ക് പോയി … കല്യാണം ഇങ്ങായില്ലേ … അവിടെന്തോ പണിയൊക്കെയുണ്ട് …..” ” ങും…… ” ” നീയിന്ന് ലീവല്ലേ …. ” ” ഹാഫ് ഡേ … ഉച്ചക്ക് പോകണം …..” ” കഴിക്കാനെടുക്കട്ടെ ….?” ” അമ്മ അവൾടെ ടീ എടുക്ക് … ഞാൻ കൊടുത്തിട്ട് വരാം … ബ്രേക്ക് ഫാസ്റ്റ് ഒന്നിച്ചു കഴിക്കാം ഞങ്ങൾ ….” ലതിക ഒരു കപ്പിൽ ടീ എടുത്ത് സ്ലാബിൽ വെച്ചു … ജിഷ്ണു ചായ കുടിച്ച് തീർത്തിട്ട് , ശ്രാവന്തിയുടെ ചായയുമായി മുകളിലെത്തി … “

ശ്രാവീ … എണീറ്റെ ….” ജിഷ്ണു അവളെ കുലുക്കി വിളിച്ചു … ” ഇച്ചിരിക്കൂടി കിടന്നോട്ടെ ജിഷ്ണുവേട്ടാ … പ്ലീസ് …. ” അവൾ ചിണുങ്ങി … ” ടീ കുടിച്ചിട്ട് കിടന്നോ … ” അവൻ നിർബന്ധിച്ച് അവളെ എഴുന്നേൽപ്പിച്ചു … * * * * * * * * * ഉച്ചയ്ക്ക് , ജിഷ്ണു ഓഫീസിലേക്ക് പോകാൻ റെഡിയാകുമ്പോൾ ശ്രാവന്തി അവന്റെയടുത്തേക്ക് വന്നു … ” ജിഷ്ണുവേട്ടാ …..” ” ങും …… ” ” ഞാനൊന്ന് അനഘേച്ചിയെ പോയി കണ്ടോട്ടെ … ?

ജിഷ്ണുവേട്ടൻ ഇനി സന്ധ്യക്കല്ലേ എത്തൂ … അതിനു മുന്നേ ഞാനിങ്ങ് വന്നോളാം …..” ” പൊയ്ക്കോ …..” അവൻ അനുവാദം നൽകി …. അവൾ പുഞ്ചിരിച്ചു … ” തനെങ്ങനെ പോകും … ” ” ഓട്ടോക്ക് പൊയ്ക്കോളാം … ഇച്ചിരിയല്ലേയുള്ളു ഇവിടുന്ന് …” ” എന്നാൽ പിന്നെ എന്റെ കൂടെ പോര് … ഞാൻ ടൗണിൽ വിടാം … ” ” ഓക്കെ ……” അവൾ ഹാപ്പിയായി … ” പെട്ടന്ന് വേണേ .. എനിക്കിറങ്ങാറായി ….” ഡ്രസ് ചെയ്യാൻ പോകുന്ന ശ്രാവന്തിയെ നോക്കി അവൻ വിളിച്ചു പറഞ്ഞു … ” ദേ വന്നു ജിഷ്ണുവേട്ടാ ….”

ശ്രാവന്തിയെ ജിഷ്ണു ടൗണിൽ ഇറക്കി .. ” താനെങ്ങനെ പോകും ….?” ” ഇനി ഇച്ചിരിയല്ലേയുള്ളു … ഞാൻ നടന്നോളാം ജിഷ്ണുവേട്ടാ ….” ” വെറുതെ വെയില് കൊണ്ട് , പനി കൂട്ടണ്ട … ” അവൻ ഓർമിപ്പിച്ചു … ” എനിക്ക് കുഴപ്പോന്നുല്ല ജിഷ്ണുവേട്ടാ … ജിഷ്ണുവേട്ടൻ ലേറ്റാക്കാണ്ട് വിട്ടോ … ഞാൻ നടന്നു പൊയ്ക്കോളാം … ” ” ശരി …..” അവളെ അവിടെ വിട്ട് അവൻ ഓടിച്ച് പോയി … അവൻ കണ്ണിൽ നിന്ന് മറയുന്നത് വരെ നോക്കി നിന്നിട്ട് അവൾ റോഡ് ക്രോസ് ചെയ്തു … ഉദയാ നഗറിലേക്ക് നടന്നു …

ഗേറ്റ് തുറന്നു വരുന്ന ആളെ കണ്ട് പ്രവീണ അത്ഭുതം കൂറി … ” ആഹാ …. ശ്രാവി മോളൊ … കയറി വാ …” അവർ സന്തോഷത്തോടെ അവളെ ക്ഷണിച്ചു …. അപ്പോഴേക്കും ആദിത്യനും സിറ്റൗട്ടിലേക്ക് വന്നു … ” ആദിയേട്ടൻ ഉണ്ടാരുന്നോ ഇവിടെ … ഡ്യൂട്ടിയില്ലേ ഇന്ന് ….” അവൾ ചോദിച്ചു .. ” കഴിക്കാൻ വന്നതാ .. ഇനി നാല് മണിക്ക് പോകണം …..” അവൻ പറഞ്ഞു … ” മോള് ഫുഡ് കഴിച്ചോ ….?” പ്രവീണ ചോദിച്ചു … ”

കഴിച്ചിട്ടാ ആന്റി ഇറങ്ങിയേ …. ” ” ശ്രാവന്തി ഇന്ന് പോയില്ലേ ….?” ആദിത്യൻ ആരാഞ്ഞു … ” ഇല്ല ആദിയേട്ടാ .. ഞങ്ങളൊരു ട്രിപ്പ് കഴിഞ്ഞ് ഇന്നലെ രണ്ട് മണിക്കാ എത്തിയെ .. ജിഷ്ണുവേട്ടനും ഹാഫ് ഡേ ലീവായിരുന്നു … എന്നെയിപ്പോ ഇവിടെ വിട്ടിട്ടാ ഓഫീസിൽ പോയത് … ” ” സത്യം പറഞ്ഞാൽ , ഞാൻ ജിഷ്ണുവിനെ വിളിക്കാനിരിക്കുകയായിരുന്നു .. തന്നെ ഇടയ്ക്കിങ്ങോട്ടു കൊണ്ടു വരാൻ പറയാൻ .. ” ആദിത്യൻ പറഞ്ഞു ..

അവൾ ചോദ്യഭാവത്തിൽ ആദിത്യനെ നോക്കി … ” താൻ വന്നു പോയെപ്പിന്നെ അനഘക്ക് നല്ല ചെയ്ഞ്ചസ് ഉണ്ട് .. ഇടയ്ക്കിടക്ക് കണ്ണ് തുറന്നു , ഡോറിലേക്ക് നോക്കി കിടക്കും .. എന്തോ പറയാൻ ശ്രമിക്കുന്നുണ്ട് … താൻ വന്നു പോയതിൽ പിന്നെയാ അങ്ങനെ … ” ശ്രാവന്തിയുടെ മുഖം തിളങ്ങി … ” ചേച്ചിയെ കാണാനാ ഞാൻ വന്നത് …..” അവൾ പറഞ്ഞു … ” കണ്ടോമ്മേ …. നമ്മളെയൊന്നും കാണണ്ട എന്നാ ഇവളി പറഞ്ഞത് … ” ആദിത്യൻ പറഞ്ഞപ്പോൾ പ്രവീണയും ശ്രാവന്തിയും ചിരിച്ചു … “

ശ്രാവന്തി വാ … ഞാൻ കൂടി വരാം … അനഘയെ ഒന്ന് വന്ന് കണ്ടേ … ” അവൻ വിളിച്ചു … ശ്രാവന്തി ആദിക്കൊപ്പം മുകളിലേക്ക് ചെന്നു … മുന്നേ ആദിയാണ് റൂമിൽ കയറിയത് … ” അനഘാ …..” അവൻ വിളിച്ചു … അവൾ മെല്ലെ കണ്ണ് ചിമ്മി തുറന്നു …. പിന്നെ പതിയെ മുഖം തിരിച്ചു … ” ദേ ….ഇതാരാ വന്നേന്ന് നോക്കിയേ …..” ആദിത്യൻ പറഞ്ഞിട്ട് , വാതിൽക്കൽ നിന്ന് അകത്തേക്ക് , അനഘയുടെ മുഖം വ്യക്തമായി കാണാൻ കഴിയുന്ന പാകത്തിൽ നിന്നു … ശ്രാവന്തി മെല്ലെ റൂമിലേക്ക് കയറിച്ചെന്നു …

അവളെ കണ്ട മാത്രയിൽ അനഘയുടെ നിർജീവമായ കണ്ണുകളിൽ ജീവൻ വയ്ക്കുന്നത് ആദിത്യൻ വ്യക്തമായി കണ്ടു … ഒരേ സമയം സന്തോഷവും നിരാശയും പ്രതീക്ഷയും അവനെ പൊതിഞ്ഞു … ഒരു പക്ഷെ , ശ്രാവന്തി ഈ വീട്ടിലുണ്ടായിരുന്നുവെങ്കിൽ ചിലപ്പോ പഴയ അനഘയെ തന്നെ തങ്ങൾക്ക് തിരിച്ചു കിട്ടിയേനെ .. കൈയെത്തും ദൂരത്ത് വച്ചാ തനിക്ക് ശ്രാവന്തിയെ നഷ്ടമായത് .. ശ്രാവന്തി ചെന്ന് അനഘയുടെ അരികിലിരുന്നു …

അനഘ തന്റെ വിരലുകൾ കൊണ്ട് ശ്രാവന്തിയുടെ കൈയിൽ തെരുപ്പിടിച്ചു .. പിന്നെ ആദിത്യന്റെ മുഖത്തേക്ക് നോക്കി .. അടുത്തേക്ക് വരാൻ കണ്ണുകൾ കൊണ്ട് ആംഗ്യം കാട്ടി … ആദിത്യൻ വന്ന് ശ്രാവന്തിയിരിക്കുന്നതിന് അടുത്തായി നിന്നു … അനഘ അവരെയിരുവരെയും കണ്ണെടുക്കാതെ നോക്കി കിടന്നു … ആ കണ്ണുകളിൽ ഒരു തുള്ളി വെള്ളം പൊടിഞ്ഞപ്പോൾ അവൾ നോട്ടം മാറ്റിക്കളഞ്ഞു … അവളുടെ കണ്ണുകൾ കാണാനാഗ്രഹിച്ച കാഴ്ചയായിരുന്നു അതെന്ന് ആദിത്യന് മനസിലായി ..

തന്റെ ഹൃദയത്തിലെ മുറിപ്പാടിന്റെ ആഴം അനഘക്ക് നന്നായി അറിയാം … അവൾ കാരണമാണ് , ശ്രാവന്തിയെ തനിക്ക് നഷ്ടപ്പെട്ടതെന്ന കുറ്റബോധം അവൻ അനഘയുടെ കണ്ണിൽ നിന്ന് വായിച്ചെടുത്തു … ആദിത്യൻ മുന്നോട്ടാഞ്ഞ് ,അനഘയുടെ നെറ്റിയിൽ തലോടി .. സാരമില്ലെന്നൊരർത്ഥം ആ തലോടലിനുണ്ടായിരുന്നു .. അപ്പോഴേക്കും പ്രവീണ , ചിന്തു മോനെയും എടുത്തു കൊണ്ട് അങ്ങോട്ടു വന്നു … ” മാ …..” അനഘയെ നോക്കി ചിന്തു മോൻ വിളിച്ചു … പ്രവീണ ചിന്തു മോനെ അനഘയുടെ അരികിലായി ഇരുത്തി …

അവന്റെ കുഞ്ഞിക്കണ്ണുകൾ പരതി പരതി വന്ന് ശ്രാവന്തിയുടെ മുഖത്ത് തങ്ങി …. അവൻ ശ്രാവന്തിയെ തന്നെ ഉറ്റു നോക്കി .. ആ മുഖം അവന് അപരിചിതമാണ് … ശ്രാവന്തി പെട്ടന്ന് അവനെ കൈകളിൽ കോരിയെടുത്ത് തന്റെ മടിയിൽ വച്ചു … ” എന്താടാ ചക്കരെ … അറിയോ ” ശ്രാവന്തി അവനെ കൊഞ്ചിക്കാൻ ശ്രമിച്ചു … അവൻ കുറേ സമയം ശ്രാവന്തിയെ മിഴിച്ചു നോക്കി …. പിന്നെ എക്കി വലിച്ച് ചിരിച്ചു … ശ്രാവന്തിയിലെ മാതൃത്വത്തെ പോലും ഉണർത്താൻ പോന്ന നിഷ്കളങ്കമായൊരു ചിരി …

അധിക സമയം വേണ്ടി വന്നില്ല അവന് ശ്രാവന്തിയോട് ഇണങ്ങാൻ … ശ്രാവന്തിയോടൊപ്പം എല്ലാവരും അനഘയുടെ റൂമിൽ തന്നെ ചിലവഴിച്ചു … അനഘയിൽ പുത്തനൊരുണർവ് പ്രകടമായി തുടങ്ങിയിരുന്നു … ” അന്ന് ഞാൻ ചോദിക്കാൻ വിട്ടു … നിങ്ങളന്നെന്താ ഹോസ്പിറ്റലിൽ വന്നത് .. ?” ആദിത്യൻ പെട്ടന്ന് ഓർത്തപോലെ ശ്രാവന്തിയോട് ചോദിച്ചു … ശ്രാവന്തിയൊന്ന് ഞെട്ടി … പിന്നെ ഒരു പ്രത്യാശയോടെ ആദിത്യന്റെ മുഖത്തേക്ക് നോക്കി …. ( തുടരും )

ശ്രാവണം- ഭാഗം 20

Share this story