ഗൗരി: ഭാഗം 15

ഗൗരി: ഭാഗം 15

എഴുത്തുകാരി: രജിത പ്രദീപ്‌


ആർച്ചക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല ,ഗൗരി ..
ഗൗരിയെ കഴുത്ത് ഞെരിച്ച് കൊല്ലാനാണ് ആർച്ചക്ക് തോന്നിയത്

“എന്താ ആർച്ചേ നീയിങ്ങനെ തുറിച്ച് നോക്കുന്നത് ,മനുഷ്യരെ കണാത്തതു പോലെ

”ഇത് ….

“ഗൗരി നിനക്കോർമ്മയില്ലേ ,

“എവിടെയോ കണ്ടപ്പോലെ തോന്നുണ്ട്

“അന്ന് നിന്റെ കൂട്ടുക്കാരിയുടെ വീട്ടിൽ പോയപ്പോൾ

”ഓ … എനിക്കോർമ്മ വന്നു ,അല്ലാ ഗൗരി എന്താ ഇവിടെ

“ഗൗരിയുടെ അമ്മ ഇവിടെ അഡ്മിറ്റാണ്

“എന്താ ഭ്രാന്ത് കൂടിയിട്ട് കൊണ്ടുവന്നതാണോ

അത് കേട്ടപ്പോൾ ഗൗരിക്ക് എന്തോ പൊലെ തോന്നി ,ആർച്ചയങ്ങനെ ചോദിക്കുമെന്നവൾ കരുതിയില്ല

ശരത്തിന് അവളുടെ കരണത്ത് ഒന്നു പൊട്ടിക്കാനാണ് തോന്നിയത്

“ഞാൻ അങ്ങനെ കരുതി ചോദിച്ചതല്ല ,അവരുടെ ഭാവമാറ്റം കണ്ടപ്പോൾ ആർച്ചപറഞ്ഞു

“ഗൗരി ഇരിക്ക് ട്ടോ ,ഞാൻ വീട്ടിൽ പോയീട്ട് പെട്ടെന്ന് വരും

ശരത്ത് വീട്ടിലേക്ക് പോയി

”ഗൗരിക്ക് എങ്ങനെയാണ് ശരത്തിനെ ഇത്ര പരിചയം

“ബാങ്കിൽ പോയിട്ടുണ്ട് ,ഞങ്ങൾക്ക് ലോണൊക്കെ പാസ്സാക്കി തന്നത് സാറാണ് ,

“അതാണോ ഇത്ര പരിചയം ,ഞാൻ കരുതിയത് ഗൗരിയുടെ അച്ഛൻ ശരത്തിനെ പഠിപ്പിച്ചിട്ടുണ്ടാവുമെന്ന്,

“ഇല്ല അച്ഛൻ പഠിപ്പിച്ചിട്ടില്ല സാറിനെ

“പിന്നെ ഗൗരിയെ പെണ്ണ് കണാൻ വന്ന വരുൺ എന്റെ കസിനാണ്, ആ കല്യാണക്കാര്യം വേണ്ടന്ന്വെക്കാൻ എന്താണ് കാരണം

“ഞങ്ങളല്ല വേണ്ടന്ന് വച്ചത് അവരാണ് അമ്മയുടെ അസുഖമാണ് കാരണമായി പറഞ്ഞത്

”ഗൗരിക്ക് ഭാഗ്യമില്ലാതായിപ്പോയി ,പിന്നെ അമ്മക്ക് ഇങ്ങനത്തെ ഒരവസ്ഥയായത് കൊണ്ട് ആർക്കും വലിയ താൽപര്യമുണ്ടാവില്ല ,വരുണിനെ കുറ്റം പറയാൻ പറ്റില്ല ,ചിലപ്പോ ഇത് പാരമ്പര്യമായി വരും , അതും കൂടി ഓർക്കണമല്ലോ”
പരമാവധി ഗൗരിയെ മാനസികമായി തളർത്തണം അതായിരുന്നു ആർച്ചയുടെ ലക്ഷ്യം ,ഇനി ഇങ്ങനത്തെ ഒരു അവസരം കിട്ടില്ല

ഗൗരിക്ക് വരേണ്ടിയിരുന്നില്ല എന്ന് തോന്നി ,ശരത്ത് സാറ് പറഞ്ഞത് കൊണ്ടാണ് അച്ഛൻ വിട്ടത്

“ഗൗരി ഫുഡ് കഴിച്ചതാണോ

”അതേ ഞാൻ കഴിച്ചതാ ,ചേച്ചി കഴിച്ചിട്ടില്ലല്ലോ ഞാൻ എടുത്ത് തരാം

”ഗൗരി എന്നെ ചേച്ചി എന്നൊന്നും വിളിക്കണ്ട ,എനിക്ക് അത്ര പ്രായമൊന്നും ആയിട്ടില്ല ,എന്റെ പേര് വിളിച്ചാൽ മതി അതാ എനിക്കിഷ്ടം പിന്നെ ഫുഡ് ഞാൻ ആൻറി വന്നിട്ട് കഴിച്ചോളാം

ഗൗരി ഒന്നും പറഞ്ഞില്ല

“ആന്റി ആരാണെന്ന് മനസ്സിലായോ

”ഉവ്വ് ശരത്ത് സാറിന്റെ അമ്മയല്ലേ

“യെസ് …, കുറച്ച് കൂടി നാള് കഴിഞ്ഞാൽ എന്റെ കൂടി അമ്മയാവും

പറഞ്ഞത് മനസ്സിലാവാത്തത് പോലെ ഗൗരി ആർച്ചയെ നോക്കി

”എന്താ ഞെട്ടിപ്പോയോ ഗൗരി …. ആർച്ചയുടെ മുഖത്ത് ഒരു പരിഹാസചിരിയുണ്ടായി

“ഞാനെന്തിനാ ഞെട്ടുന്നത് ആർച്ചേ …

“എന്റെയും ശരത്തിന്റെയും കല്യാണം ഫിക്സ് ചെയ്ത വച്ചിരിക്കുന്നതാ ,രണ്ടു മൂന്നു മാസം കഴിഞ്ഞാൽ വിവാഹം ഉണ്ടാകും

ഗൗരിയിരുന്ന് ഉരുകുകയായിരുന്നു
താനി കേൾക്കുന്നതൊക്കെ സത്യമാണോ ശരത്ത് സാറ് മറ്റൊരാളുടെ സ്വന്തമായിരുന്നോ ,ഗൗരിക്ക് അവിടെ നിന്ന് ഓടി പോകുവാൻ തോന്നി

ആർച്ച ഗൗരിയെ തന്നെ നോക്കുകയായിരുന്നു ,ഗൗരിക്ക് താൻ പറഞ്ഞത് ഒരു ഷോക്കായീന്ന് ആർച്ചക്ക് മനസ്സിലായി. നിന്റെ മോഹം നടക്കില്ല മോളെ ആർച്ചയതിന് സമ്മതിക്കില്ല

”എന്താ ഗൗരി .. ഞാനും ശരത്തും തമ്മിൽ ചേർച്ചയില്ലെ

“ഉവ്വ് … ഉണ്ടല്ലോ

“അല്ല ഗൗരിയുടെ മുഖഭാവം കണ്ടാൽ ഞങ്ങള് തമ്മിൽ വിവാഹം കഴിക്കാനെ പാടില്ല എന്നു തോന്നുമല്ലോ

“ഏയ് നിങ്ങൾ തമ്മിൽ നല്ല ചേർച്ചയാണ് ,എനിക്ക് ചെറിയ തലവേദനയുണ്ട് അതുകൊണ്ടാണ്

”തലവേദനയാണെങ്കിൽ ഗൗരി പോക്കോളൂ ഞാനിവിടെ ഒറ്റക്കിരുന്നോളാം

”വേണ്ടാ ഞാൻ സാറ് വന്നിട്ട് പോകാം

“ശരി

ഗൗരി നിനക്കിനിയെന്നും തലവേദനയായിരുക്കും അതാണ് നിന്റെ വിധി ആർച്ച മനസ്സിൽ പറഞ്ഞു

കുറച്ച് കഴിഞ്ഞപ്പോൾ മാഷ് വന്നു

”അച്ഛനാണ് ”ഗൗരി പറഞ്ഞു

“മോളെ കണാതായപ്പോൾ അന്വഷിച്ച് വന്നതാണോ ,ഇവിടെ മനുഷ്യരെ തിന്നുന്നവരൊന്നുമില്ലാട്ടോ

”അതെന്താ മോള് അങ്ങനെ പറഞ്ഞത് ,ഞാൻ വന്നത് മോള് ഗൗരിയെ പിടിച്ച് തിന്നോന്ന് നോക്കാനല്ല ,നിങ്ങൾ രണ്ടു പെൺകുട്ടികളല്ലേ മരുന്നോ എന്തെങ്കിലും വാങ്ങാനുണ്ടോ എന്നറിയാൻ വന്നതാണ് ,സാറ് പോയപ്പോൾ പറഞ്ഞിരുന്നു ഏടക്ക് ഒന്നു വന്ന് നോക്കണമെന്ന് ”
മാഷിന് ആർച്ചയുടെ സംസാരം തീരെ ഇഷ്ടമായില്ല

”വാങ്ങാനുള്ളതൊക്കെ ശരത്ത് വാങ്ങി തന്നിട്ടാണ് പോയത് ,പിന്നെ മാഷിന് ഗൗരിയെ കൊണ്ടു പോകണമെങ്കിൽ കൊണ്ട് പോകാം ,എനിക്കൊരു കൂട്ടിന്റെ ആവശ്യമില്ല, ഞാൻ ശരത്തിനോട് പറഞ്ഞതാ ഞാൻ ഒറ്റക്കിരുന്നോളാമെന്ന്

“മോള് വായോ നമ്മുക്ക് പോകാം ” ഗൗരി കൂട്ടിരിക്കുന്നത് ആർച്ചക്ക് ഇഷ്ടമല്ലാന്ന് മാഷിന് മനസ്സിലായി

”അച്ഛാ ….. എന്തായാലും ഞാൻ സാറ് വന്നിട്ട് വരാം ,അച്ഛൻ പൊക്കോളൂ

”മോളെ അത് പിന്നെ ….

“അച്ഛാ … സാരമില്ല ഞാൻ വരാം

മാഷ് പോയി

കുറച്ച് കഴിഞ്ഞപ്പോഴെക്കും ശ്യാമും അമ്മയും വന്നു

”ഗൗരിക്ക് ബുദ്ധിമുട്ടായോ “ശരത്തിന്റെ അമ്മ ഗൗരിയുടെ കൈയ്യിൽ പിടിച്ച് കൊണ്ട് ചോദിച്ചു

”ഇല്ല ആന്റി ,ഇതൊക്കെയൊരു ബുദ്ധിമുട്ടാണോ ”

”ശ്യാമേ … ഇത് ഗൗരി ഞാനറിയുന്ന കുട്ടിയാണ്”

ശ്യാം ഗൗരിയെ നോക്കി ചിരിച്ചു

”എന്താ ആർച്ചേ വണ്ടിയൊക്കെ സൂക്ഷിച്ച് ഓടിക്കണ്ടേ

”ശ്യാമേട്ടാ …. ഈ കാര്യം ആരോടും പറയാതിരുന്നത് വരുന്നവരുടെ ഈ ഉപദ്ദേശം ഇഷ്ടമില്ലാഞ്ഞിട്ടാണ്

”ഞാനുപദ്ദേശിച്ചതല്ല ,നിന്നെ ഉപദ്ദേശിച്ച് നന്നാക്കുന്നതും നായയുടെ വാല് നിവർത്തുന്നതൊക്കെ നടക്കാത്ത കാര്യമാണെന്നെനിക്കറിയാം” ശ്യാം ഉരുളക്കുപ്പേരി പോലെ മറുപടി പറഞ്ഞു

ഗൗരി നിൽക്കുമ്പോൾ ശ്യാമങ്ങനെ പറഞ്ഞത് ആർച്ചക്ക് ഇഷ്ടമായില്ല

”ഗൗരി വരൂ നിന്നെ ഞാൻ കൊണ്ടുവിടാം”

“വേണ്ട ആന്റി ഞാൻ പോക്കോളാം”

”നാളെ കാലത്ത് ഞാൻ അമ്മയെ കണാൻ വരാട്ടോ ”

”ശരി ആന്റി

*

”അപ്പോ നിനക്ക് രാത്രി അവിടെ നിൽക്കാമായിരുന്നില്ലേ ശരത്തേ

“എന്തിന് ….അതും ആർച്ചക്ക് കൂട്ടായി

”അവിടെ ഗൗരിയുണ്ടായിരുന്നല്ലോ
അതു കൊണ്ട് പറഞ്ഞതാ

”അതിന്റെ കാര്യം കഷ്ടമാണ് ,അമ്മ ഒന്ന് ഒക്കെ ആയാൽ മതിയായിരുന്നു ,ഞാൻ കണാൻ പോയിട്ടുണ്ടായിരുന്നു ,എന്തുകൊണ്ടോ എന്നെ കണ്ടപ്പോൾ ആയാളുടെ കണ്ണ് നിറഞ്ഞു ,എനിക്കും സങ്കടമായി

”ശരിയാവുമെന്നല്ലേ ഡോക്ടർ പറഞ്ഞത്

”ഡോക്ടർ ഉറപ്പൊന്നും പറഞ്ഞിട്ടില്ല ,
ഒരു സഹോദരൻ ഉണ്ടായത് മരിച്ചു ,അമ്മ ഇങ്ങനെ , എന്ത് സന്തോഷമാണവർക്ക് ഉള്ളത് ,ഗൗരിയെ ചീത്ത പറഞ്ഞതിനൊക്കെ ഞാൻ മനസ്സ് കൊണ്ട് ഒരായിരം വട്ടം മാപ്പ് പറഞ്ഞിട്ടുണ്ട്

“ശരത്ത് സാറ് സെന്റി ആയല്ലോ

”സെന്റിയല്ല ഏട്ടത്തി അതൊരു സത്യമാണ്
എന്റെ ജീവതത്തിലേക്ക് ഗൗരി വന്നാൽ ഒരിക്കൽ പോലും അയാളെ ഞാൻ വേദനിപ്പില്ല,

*

”എന്താ ചേച്ചി മുഖം വല്ലാതിരിക്കുന്നത്

”ഒന്നൂല്ലാ ഗംഗേ

”ചേച്ചി എന്നോട് കള്ളം പറയണ്ട എന്തോ ഉണ്ട് ,അങ്ങോട്ട് പോയ പോലെയല്ല ചേച്ചി തിരിച്ച് വന്നിരിക്കുന്നത്

”ഗംഗേ നീ വേണ്ടാത്തതൊന്നും പറയണ്ട

”ചേച്ചി നിനക്ക് പനിക്കുന്നുണ്ടോ ” ഗംഗ ഗൗരിയുടെ നെറ്റിയിൽ കൈവച്ച് നോക്കി
ചൂടൊന്നുമില്ലല്ലോ

”അതാ ഞാൻ പറഞ്ഞത് എനിക്ക് കുഴപ്പമൊന്നുമില്ലന്ന് ,നീ കിടന്ന് ഉറങ്ങാൻ നോക്ക് “ഉള്ളിലെ സങ്കടം പുറത്ത് കാണിക്കാതിരിക്കാനായി ഗൗരി നന്നേ പാട് പ്പെട്ടു

“എന്നാ ഞാൻ ഉറങ്ങട്ടെ , എനിക്കെ നല്ല ഉറക്കം വരുന്നുണ്ട് അമ്മയെ നോക്കണട്ടോ

കുറച്ച് കഴിഞ്ഞപ്പോൾ ഗംഗ ഉറങ്ങി

ഗൗരി ഫോണെടുത്ത് ശരണ്യയെ വിളിച്ചു

”എന്താടീ … അമ്മക്കെന്തെങ്കിലും

“അമ്മക്കൊന്നുമില്ല

”പിന്നെന്താ നീ വിളിച്ചത്

”നിന്നെ വിളിക്കണമെന്ന് തോന്നി

”ഗൗരി…. നീ ഉരുണ്ട് കളിക്കാതെ കാര്യം പറ ,എന്താ നിന്റെ പ്രശ്നം

”അത് …. നീയെന്നെ ചീത്ത പറയരുത്

”നീ കാര്യം പറ ഗൗരി ഉരുണ്ട് കളിക്കാതെ

”ശരണ്യേ …

”എന്താടീ ..

”ശരത്ത് സാറിന്റെ കല്യാണം ഉറപ്പിച്ചതാണ് ”
അത് പറയുമ്പോൾ ഗൗരിയുടെ സ്വരം ഇടറിയിരുന്നു

”അയാള് കല്യാണം കഴിച്ചാൽ നിനക്കെന്താ ,നീയെന്തിനാ വിഷമിക്കുന്നത്

”എനിക്ക് … ഒന്നുമില്ല ..

“സത്യം പറ ഗൗരി നീയെന്താ ഒളിക്കുന്നത് ,നിന്റെ മനസ്സിൽ എന്തോ ഉണ്ട്

അപ്പോഴെക്കും ഗൗരി കോള് കട്ട് ചെയ്തു

ഗൗരി കരയുകയായിരുന്നു

ശരണ്യക്ക് ഒന്നും മനസ്സിലായില്ല

അവൾ തിരിച്ച് വിളിച്ചു

ഗൗരി ഫോണെടുത്തില്ല

ഇവൾക്കിതെന്തു പറ്റി ,അയാളുടെ കല്യാണം ഉറപ്പിച്ചാൽ ഇവൾക്കെന്താ
ഗൗരി നല്ല സങ്കടത്തിൽ ആണെന്ന് ശരണ്യക്ക് മനസ്സിലായി

ഇനിയിപ്പോ ഗൗരിക്ക് ശരത്ത് സാറിനെ ഇഷ്ടമായിരുന്നോ ,പക്ഷേ ….

*
കാലത്ത് ശരത്ത് ആർച്ചയെ വിളിച്ചു

“എന്താടാ

”ഡിസ്ചാർജ് എപ്പോഴാ ,ഡോക്ടർ വന്ന് കഴിയുമ്പോൾ നീ യെന്നെ വിളിച്ചാൽ മതി ഞാൻ വരാം

“വേണ്ടടാ അച്ഛൻ വന്നു പിന്നെ നിനക്ക് ബാങ്കിൽ പോകണ്ടേ

“അല്ല ഞാൻ വന്ന് അമ്മയെ കൊണ്ടു പോരാം

ശരത്തിന്റെ മനസ്സിലിരുപ്പ് ആർച്ചക്ക് മനസ്സിലായി, ആന്റിയെ വിളിക്കാൻ വരുന്നെന്ന മട്ടിൽ ഗൗരിയെ കണാലോ ,ശരിയാക്കി തരാം

”നീ വരണ്ട ആന്റിയെ അച്ഛൻ വീട്ടിൽ കൊണ്ടു വിട്ടോളും
പിന്നെ നിന്നോടൊരു കാര്യം പറയാനുണ്ട്

“എന്ത് കാര്യം

“വരുൺ കല്യാണം വേണ്ടന്ന് വക്കാനുള്ള കാരണം എനിക്കറിയാം

”നീയെങ്ങനെ അറിഞ്ഞത് വരുൺ പറഞ്ഞോ
ശരത്തിന് ആകാംഷയായി

”ഗൗരി യാണ് പറഞ്ഞത്

“ഗൗരിയോ …

“അതെ

“എന്താ കാരണം

”ഗൗരി അവിടെ അടുത്തുള്ള ഒരു പയ്യനുമായി ഇഷ്ടത്തിലാണ് “…(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 6

ഗൗരി: ഭാഗം 7

ഗൗരി: ഭാഗം 8

ഗൗരി: ഭാഗം 9

ഗൗരി: ഭാഗം 10

ഗൗരി: ഭാഗം 11

ഗൗരി: ഭാഗം 12

ഗൗരി: ഭാഗം 13

ഗൗരി: ഭാഗം 14

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story