ഗൗരി: ഭാഗം 16

ഗൗരി: ഭാഗം 16

എഴുത്തുകാരി: രജിത പ്രദീപ്‌


”നിനക്കെന്താ ആർ ച്ചേ ….ആക്സിഡന്റിൽ ബുദ്ധിക്ക് എന്തെങ്കിലും കുഴപ്പം പറ്റിയോ

“നീ എന്താ അങ്ങനെ ചോദിച്ചത്

”അല്ലാ നിന്റെ പറച്ചിൽ കേട്ടിട്ട് അങ്ങനെ തോന്നി

”എനിക്ക് ഒരു കുഴപ്പവുമില്ല ,ഗൗരി ഇന്നലെ എന്നോട് പറഞ്ഞ കാര്യമാണിത് ,അവളത് വരുരുണിനോട് ഫോൺ ചെയ്താണ് പറഞ്ഞത് .നിനക്കിനി വിശ്വാസമില്ലെങ്കിൽ വരുണിനോട് ചോദിക്കാം ,

തന്റെ മനസ്സിൽ ഇത്രയും നാള് കെടാതെ കൊണ്ട് നടന്ന ഗൗരി എന്ന വെളിച്ചം പെട്ടെന്നണഞ്ഞത് പോലെ തോന്നി ശരത്തിന്

“ഹലോ ശരത്തേ

“ഞാൻ പിന്നെ വിളിക്കാം എനിക്കിത്തിരി തിരക്കുണ്ട് ശരത്ത് കോള് കട്ട് ചെയ്തു

ഗൗരിയിൽ നിന്നും ഒരിക്കലും വിചാരിക്കാത്ത ഒരു കാര്യം

ശരത്തിന് ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി

ശരത്ത് അഭിരാമിയുടെ അടുത്തേക്ക് ചെന്നു

“എന്താ … ശരത്ത് സാറിന് ചായ വേണോ

“വേണ്ട, ഏട്ടത്തി ഞാനിപ്പോ ഒരു കാര്യം അറിഞ്ഞു അതിൽ എത്രഞ്ഞോളം സത്യമുണ്ടെന്നെനിക്കറിയല്ല

“എന്താ ശരത്തേ എന്താ കാര്യം, നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നത്

“എന്നോട് ആർച്ച ഇപ്പോ ഒരു കാര്യം പറഞ്ഞു ,വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും പറ്റണില്ല

“നീ കാര്യം പറ ശരത്തേ ….

“ഗൗരി മറ്റൊരാളുമായി പ്രണയത്തിലാണെന്ന്

അഭിരാമി ശരത്തിന്റെ മുഖത്തേക്ക് നോക്കി

“എന്നിട്ട് നീയത് വിശ്വസിച്ചോ, ഞാൻ വിശ്വസിക്കില്ല കാരണം പറഞ്ഞത് ആർച്ചയാണ് അതുകൊണ്ട് ഞാൻ വിശ്വസിക്കില്ല

“ഞാനെന്താ പറയാ എനിക്കറിയില്ല, ഏട്ടത്തി ഇപ്പോ ഒരു ശൂന്യത മാത്രം ,അയാളെ കണ്ടുമുട്ടണ്ടായിരുന്നു ,വെറുതെ മനസ്സിൽ ഒരോ മോഹങ്ങൾ കയറ്റിവച്ചു , ഒന്നും വേണ്ടിയിരുന്നില്ല ,അയാളുടെ മനസ്സറിയാൻ ഞാൻ ശ്രമിച്ചില്ല ശരിക്കും ഞാനൊരു പൊട്ടനാണ് കഥയറിയാതെ ആട്ടം കണ്ട പൊട്ടൻ

“നീയൊന്ന് സമാധനമായിരിക്ക് ശരത്തേ ,നമ്മുക്കന്വഷിക്കാലോ

“എന്തിന് വേണ്ട ഒന്നും വേണ്ട ,അയാള് ആ സ്നേഹിക്കുന്ന ആളെ വിവാഹം കഴിച്ച് സുഖമായി കഴിയട്ടേ ,എനിക്ക് സ്നേഹിക്കാനറിയില്ല ചീത്ത പറയാനല്ലേ അറിയൂ ,പെണ്ണെന്ന് പറഞ്ഞാൽ ഇങ്ങനെയാണോ അവരുടെ നോട്ടത്തിനൊക്കെ ഒത്തിരി അർത്ഥങ്ങൾ ഉണ്ട് .അതൊക്കെ ഇപ്പോഴാണ് എനിക്ക് മനസ്സിലായത് അയാളുടെ നോട്ടത്തിലൊക്കെ എന്നോടുള്ള ഇഷ്ടമുണ്ടെന്നാണ് ഞാൻ കരുതിയിരുന്നത് പക്ഷേ അതൊക്കെ …..

ഞാനൊന്ന് പോയി ഗൗരിയെ കാണാം ,എന്നിട്ട് സത്യമെന്താണെന്ന് അറിയാലോ

“വേണ്ട ഏട്ടത്തിയമ്മ പോവണ്ട ,ഇതിവിടെ അവസാനിച്ചു ,ഗൗരിയിനി എന്റെ ജീവതത്തിലില്ല ,കാണുമ്പോൾ എന്തൊരു പഞ്ച പാവമാണ് ,അയാക്കൊരു സ്നേഹ ബന്ധം ,അതിനെ കുറിച്ച് പെണ്ണ് കണാൻ വന്ന ചെക്കനോട് വിളിച്ച് പറയുക ,മിണ്ടാപൂച്ചകളാണ് കലമുടക്കുന്നതെന്ന് പറയുന്നത് ശരിയാണ്
ഇപ്പോ ഞാനാരായി … പൊട്ടൻ , പൊട്ടനാ ശരത്ത് പൊട്ടൻ

ശരത്തിന്റെ കണ്ണു നിറയുന്നുണ്ടായിരുന്നു

”നീ ഇങ്ങനെ വിഷമിക്കുന്നതെന്തിനാ ,നമ്മുക്ക് വേണ്ടാത്തവരെ നമ്മുക്കും വേണ്ടാ അങ്ങനെ വിചാരിച്ചാൽ പോരേ

“ഇങ്ങനെയൊക്കെ പറയാനെളുപ്പമാണ് എനിക്ക് പറ്റില്ല ഏട്ടത്തിയമ്മേ ,അയാളെ പെട്ടെന്നൊന്നും എന്റെ മനസ്സിൽ നിന്നും ഇറക്കിവിടാൻ പറ്റില്ല
അയാളെ എനിക്കത്രക്കിഷ്ടമാണ് ,
പഷേ …… എന്റെ സ്നേഹം അയാക്ക് വേണ്ടല്ലോ

”ചിലപ്പോ സത്യം ഇതൊന്നുമായിരിക്കില്ല ,നീ വെറുതെ ടെൻഷൻ അടിക്കണ്ട

“ആർച്ചക്ക് ഈ കാര്യത്തിൽ നുണ പറയണ്ട ആവശ്യമുണ്ടോ ,ഞാൻ ഗൗരിയുടെ കാര്യം പറഞ്ഞപ്പോൾ വരുൺ പറഞ്ഞത് കല്യാണം നടത്തുമെന്നാ ,പിന്നെ പെട്ടെന്നവൻ പിൻമാറണമെങ്കിൽ ഇതായിരും കാരണം അല്ലാതെ എനിക്ക് വേണ്ടിയിട്ടായിരിക്കില്ല

”ഇന്ന് നീ ബാങ്കിൽ പോവണ്ട

“ഇന്ന് പോകണം ഏട്ടത്തി പോവാതെ പറ്റില്ല
ജോലി ചെയ്യാൻ പറ്റോ എന്നറിയില്ല

”അഭീ .. എനിക്കൊരു ചായവേണം
ശ്യാമായിരുന്നു

“എന്താടാ ഇന്ന് ബാങ്കിൽ പോകുന്നില്ലേ

“പോകണം

“അമ്മയെ കൊണ്ടുവരാൻ ഞാൻ പോണോ

“വേണ്ട അങ്കിള് കൊണ്ടു വന്നാക്കും

അഭി ശ്യാമിന് ചായകൊടുത്തു

”നിനക്ക് പനിക്കുന്നുണ്ടോ മുഖമൊക്കെ വല്ലാതിരിക്കുന്നു

“ഇല്ല എനിക്ക് കുഴപ്പമൊന്നുമില്ലാന്ന് പറഞ്ഞ് ശരത്ത് ഏണീറ്റു പോയി

അവനെന്തൊ വിഷമമുണ്ടെന്ന് ശ്യാമിന് തോന്നി

ആശുപത്രിയിൽ നിന്നും വരുന്ന വഴിക്ക് ശരത്തിന്റെ അമ്മയെ വീട്ടിലാക്കിയിട്ടാണ് ആർച്ചയും കുടുംബവും വീട്ടിലേക്ക് പോയത്

“ഡാഡി എനിക്കൊരു കാര്യം പറയാനുണ്ട്

”എന്തു വേണമെങ്കിലും മോൾക്ക് പറയാലോ ഡാഡി ഇവിടെ തന്നെയുണ്ടല്ലോ ,മോളിപ്പോ പോയി റെസ്റ്റ് എടുക്ക്

”പറ്റില്ല എനിക്കിതിപ്പോ ഡാഡിയോട് പറയണം അത്രക്കും പ്രാധാനപ്പെട്ട കാര്യമാണ്

എന്താണ് ഇത്രയും പ്രധാനപ്പെട്ട ക്കാര്യമെന്ന് അച്ഛൻ അമ്മയോട് കണ്ണുകൊണ്ട് ചോദിച്ചു

അറിയില്ലെന്ന് അമ്മ കൈ മലർത്തി കാണിച്ചു

“എനിക്ക് രണ്ടുപേരോടുമായിട്ടാണ് പറയാനുള്ളത്

“മോള് കാര്യം പറ

“എനിക്ക് ശരത്തിനെ ഇഷ്ടമാണ് വിവാഹം കഴിക്കണം

“ഇതാണോ ഇത്ര വലിയ കാര്യം ,

“അച്ഛൻ അവിടെ പോയി അങ്കിളിനോടും ആന്റിയൊടും പറയണം, എന്നിട്ടീ വിവാഹം നടത്തി തരണം

“മോള് ശരത്തിനോട് പറ അച്ഛനെയും അമ്മയെയും കൂട്ടി ഇവിടെ വന്ന് പെണ്ണ് ചോദിക്കാൻ ,ആൺവീട്ടുക്കാര് വന്ന് പെണ്ണ് ചോദിക്കണം അതാണ് ഒരു മര്യാദ

”ഡാഡി ഞാൻ ശരത്തിനോട് എന്റെ ഇഷ്ടം പറഞ്ഞിട്ടില്ല

‘”ശരത്തിന്റെ മനസ്സ് അറിയണ്ടേ മോളെ, അതല്ലേ ആദ്യം അറിയേണ്ടത്

”എന്തിന് ശരത്തിന്റെ മനസ്സറിയണം ,അവനൊക്കെ സ്വപ്നം കണാൻ കഴിയാത്ത കാര്യമാണിത് ,മര്യാദയൊന്നും നോക്കാൻ നിൽക്കണ്ട നമ്മുക്ക് പോയി കാര്യങ്ങൾ പറയാം ,നമ്മുടെ മോളുടെ കാര്യമല്ലേ ,അവർക്ക് എതിർപ്പൊന്നുമുണ്ടാവില്ല ആർച്ച അവിടെ മരുമകളായി ചെല്ലുന്നത് അവരുടെ ഭാഗ്യമാണ് ,ശ്യാം കെട്ടിയത് ഒരു ദരിദ്രവാസിപ്പെണ്ണിനെയല്ലേ ,എന്റെ മോൾക്കവിടെ രാജ്ഞിയെ പൊലെ വഴാം

“ഞാൻ എതിര് പറഞ്ഞതല്ല ,ശരത്തിന്റെ മനസ്സറിയണമെന്നാണ് പറഞ്ഞത്

“എന്ത് മനസ്സറിയാൻ ,അവന് ഇഷ്ടമായിരിക്കും ,നമ്മുക്ക് നാളെ പോയി കാര്യങ്ങളൊക്കെ പറഞ്ഞ് വിവാഹം ഉറപ്പിച്ചിട്ട് വരാം ,എന്റെ മോളുടെ ഒരാഗ്രഹവും ഇന്ന് വരെ സാധിച്ച് കൊടുക്കാതിരുന്നില്ല ,ഇതും അങ്ങനെ തന്നെ വേണം

“നമ്മുടെ മകളുടെ ആഗ്രഹത്തിന് ഞാനും എതിരല്ല ,നാളെ തന്നെ നമ്മുക്ക് പോകാം അച്ഛൻ പറഞ്ഞു

ആർച്ചക്ക് സമാധാനമായി ,ഇനി ശരത്ത് തന്റെ പിടിയിലൊതുങ്ങും

“അമ്മേ … അമ്മ ഗൗരിയുടെ അമ്മയെ കണാൻ പോയിരുന്നോ

“ഞാൻ കണ്ടു അഭി ,കഷ്ടം തോന്നും, ആ രണ്ട് പെൺമക്കളും അച്ഛനും അവരുടെ അടുത്ത് നിന്ന് മാറുന്നില്ല ,എന്തൊരു സ്നേഹമാണ് പെൺമക്കൾക്ക് അമ്മയോട് ,ക്ലാസ്സിൽ പോകാൻ പറഞ്ഞിട്ട് രണ്ടു പേരും പോയിട്ടില്ല ,അമ്മ നെ വീട്ടിലേക്ക് കൊണ്ടുപോയിട്ടേ പോകുന്നുള്ളൂ എന്ന് പറഞ്ഞ് അമ്മക്ക് കൂട്ടിരിക്കുകയാണ്

“എന്നിട്ട് ആൾക്ക് മാറ്റമുണ്ടോ

”നല്ല മാറ്റമുണ്ട് ,ആളെയൊക്കെ അറിയുന്നുണ്ട്

”എല്ലാ കേട്ടപ്പോൾ എനിക്കൊന്നു കാണണമെന്ന് തോന്നാ ഗൗരിയുടെ അമ്മയെ

“അതിനെന്താ അഭി നീയൊന്നു പോയി കണ്ടോ ,ശ്യാമിനെ വിളിച്ച് പറ അവൻ നിന്നെ കൊണ്ടു പോകും

“വേണ്ടമ്മേ ഷോപ്പില് തിരക്കായിരിക്കും ,ഞാനൊരോട്ടക്ക് പോയിട്ട് വേഗം വരാം

”എന്നാ അങ്ങനെ ചെയ്യ്

കാലത്ത് ശരത്തിന്റെ സങ്കടം കണ്ടപ്പോൾ മുതൽ മനസ്സിൽ കരുതിയതാ ഗൗരിയെ കണ്ടൊന്ന് സംസാരിക്കണമെന്ന് ,ആർച്ചപറഞ്ഞത് നുണയാണെന്ന് മനസ്സിൽ തോന്നുന്നുണ്ടായിരുന്നു ,ആർച്ച പറഞ്ഞത് നുണയാണെങ്കിലോ ,ഒരു നുണയുടെ പേരിൽ രണ്ടു പേര് തമ്മിലുള്ള ഇഷ്ടം ഇല്ലാതാവരുത് എന്തായാലും ഗൗരിയെ കണ്ട് സംസാരിക്കാം

അഭി ചെല്ലുമ്പോൾ ഗൗരിയുടെ കൂടെ ശരണ്യയും ഉണ്ടായിരുന്നു

അച്ഛനും അനിയത്തിയും കൂടി വീട്ടിൽ പോയിരിക്കുകയായിരുന്നു

“എന്നെ ഓർമ്മയുണ്ടോ ഗൗരി

”ഉവ്വ് … ശരത്ത് സാറിന്റെ ഏട്ടത്തിയമ്മയല്ലേ

ഗൗരിയുടെ മുഖത്ത് എന്തോ ഒരു വിഷാദമുണ്ടെന്ന് അഭി ക്ക് തോന്നി
അമ്മക്ക് വയ്യാത്തത് കൊണ്ടായിരിക്കും

“ഏട്ടത്തിയിരിക്ക്

ഇല്ല ഗൗരി ഞാനിരിക്കുന്നില്ല ,ഞാനിവിടെ അടുത്ത് വരെ വന്നതാണ് അപ്പോ ഒന്നു കയറിയതാണ് , അമ്മയെ ഒന്നു കണാലോ

കുറച്ച് നേരം അവിടെ നിന്നിട്ടാണ് അഭിരാമി പോന്നത്

“ഗൗരി ഒന്നു പുറത്തേക്ക് വരോ എനിക്കൊരു കാര്യം ചോദിക്കാനുണ്ടായിരുന്നു
ഇറങ്ങാൻ നേരം അഭി പറഞ്ഞു

”എന്താ ഏട്ടത്തി …..

“ഗൗരിക്ക് അങ്ങനെ ഒരിഷ്ടമുണ്ടെങ്കിൽ അച്ഛനോട് പറഞ്ഞൂടെ

“എന്തിഷ്ടം ….
തന്റെ മനസ്സിൽ ശരത്ത് സാറിനോടുള്ള ഇഷ്ടം അഭിയേട്ടത്തിക്ക് മനസ്സിലായോ ഗൗരിക്ക് അമ്പരപ്പായി

”വീടിന്റെ അടുത്തുള്ള ആരോ ആയിട്ട് ..

“ഏട്ടത്തി പറയണത് എനിക്ക് മനസ്സിലായില്ല

”ഗൗരി വീടിന്റെ അടുത്തുള്ള ആരോ ആയിട്ട് ഇഷ്ടത്തിലാണെന്ന്
അങ്ങനെ അവളോട് ചോദിക്കുന്നതിൽ അഭിക്കൊരു വിഷമമുണ്ടായി ,കാര്യത്തിന്റെ സത്യാവസ്ഥ അറിയാൻ വേറെ വഴിയില്ല

”ദേവി … ആരാ ഏട്ടത്തിയോട് ഇങ്ങനെയൊരു നുണ പറഞ്ഞത് ,എനിക്കങ്ങനെയൊരു ഇഷ്ടമില്ല സത്യം

അ ഭി ക്ക് സമാധാമായി തന്റെ മനസ്സ് പറഞ്ഞത് സത്യമായിരുന്നു

”വരുണുമായുള്ള കല്യാണം മുടങ്ങിയത് ഈ കാരണം കൊണ്ടാണെന്നാണ് ഞങ്ങളറിഞ്ഞത്

“അവരാണ് കല്യാണം വേണ്ടെന്ന് വച്ചത് ,അമ്മക്ക് സുഖമില്ല എന്ന കാരണം പറഞ്ഞ്

ഗൗരിയുടെ കണ്ണ് നിറഞ്ഞിരുന്നു

“അയ്യേ .. എന്തിനാ ഗൗരി കരയണത് ,അതിനെക്കാളും നല്ലൊരാളെ ഗൗരിക്ക് കിട്ടൂട്ടോ ,ഞാൻ ചോദിച്ചത് കൊണ്ട് വിഷമം തോന്നണ്ട ,സത്യമറിയാൻ ചോദിച്ചതാണ് ,എന്നാ ഞാൻ ഇറങ്ങട്ടെ ഓട്ടോ വെയ്റ്റ് ചെയ്യുന്നുണ്ട് ,ഇനി കണാട്ടോ

പുറത്തേക്ക് വന്ന്
അഭി വേഗം ഫോണെടുത്ത് ശരത്തിനെ വിളിച്ചു

”എന്താ ഏട്ടത്തി

“നിരാശ കാമുകനായ ശരത്തിനോട് ഒരു കാര്യം പറയാനുണ്ടായിരുന്നു

“ഏട്ടത്തി .. കളിയാക്കാതെ കാര്യം പറ

“ഞാനിപ്പോ ഗൗരിയെ കണ്ടു സംസാരിച്ചു

“ഏട്ടത്തിയോട് ഞാൻ പോവണ്ടാന്ന് പറഞ്ഞതല്ലേ

”എനിക്കൊരു സമാധാനത്തിന് വേണ്ടി പോയതാ

”എന്നിട്ടിപ്പോ ആള് തന്നെ പറഞ്ഞപ്പോ സമാധാമായില്ലേ

”ആയി, പിന്നെ ആർച്ച പറഞ്ഞതൊക്കെ

”സത്യമായിരുന്നു അല്ലേ

”അല്ല

“ഏട്ടത്തി …… എന്താ പറഞ്ഞത്

”ആർച്ച പറഞ്ഞതൊക്കെ നുണയായിരുന്നു ,ഗൗരിക്ക് അങ്ങനെ ഒരിഷ്ടമില്ല

ശരത്തിന് സന്തോഷം അടക്കാനായില്ല

കാർമേഘം മൂടിയ തന്റെ മനസ്സിലേക്ക് ഒരു വലിയ കാറ്റടിച്ച് കാർമേഘത്തെ ഒരു സ്നേഹ മഴയായി പെയ്യിപ്പിച്ചിരിക്കുന്നു,

ബാങ്കിൽ വന്നിട്ട് ബാങ്കിലെ കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാനെ പറ്റുന്നുണ്ടായിരുന്നില്ല

ഗൗരിയുടെ മുഖമായിരുന്നു മനസ്സ് നിറയെ

ഇനി ഗൗരി തന്റെയാണ് ….

”ലവ് യൂ ഏട്ടത്തിയമ്മേ …… താങ്ക് യൂ സോ മച്ച്

“മതി സോപ്പിട്ടത് ,നീ ഇറങ്ങാറായില്ലേ , ഇങ്ങോട്ട് വരുന്നുണ്ടോ കൈയ്യൊടെ ആളോട് നിന്റെ ഇഷ്ടം പറയാലോ ,ഇനി വൈകിപ്പിക്കണ്ട

”അത് ഞാൻ പറയും , പക്ഷേ ഇപ്പോ അത്യാവശ്യമായി എനിക്കൊരാളെ കാണാനുണ്ട്, ഞാനെ ആളെ ഒന്നു പോയി കാണട്ടേ

ശരത്ത് നേരെ പോയത് ആർച്ചയുടെ വീട്ടിലേക്കാണ്

ആർച്ചയുടെ അമ്മയുണ്ടായിരുന്നു

”ആന്റി ആർച്ച എവിടെ

”അവള് റൂമിലാണ് ,ശരത്തിരിക്ക് ഞാൻ ചായ എടുക്കാം

”വേണ്ട ആന്റി എന്നു പറഞ്ഞ് ശരത്ത് ആർച്ചയുടെ മുറിയിലേക്ക് ചെന്നു

ശരത്തിന്റെ ശബ്ദം കേട്ട് ആർച്ച മുറിയിൽ നിന്നും പുറത്തേക്ക് വന്നു

അവളെ കണ്ടതും ശരത്തിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു

”എന്താടാ നീയെന്താ എന്നെ ഇങ്ങനെ നോക്കുന്നത്

ആർച്ചയുടെ ചെകിടത്ത് കൈ വീശി ഒറ്റ അടി
അതായിരുന്നു ശരത്തിന്റെ മറുപടി…(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 6

ഗൗരി: ഭാഗം 7

ഗൗരി: ഭാഗം 8

ഗൗരി: ഭാഗം 9

ഗൗരി: ഭാഗം 10

ഗൗരി: ഭാഗം 11

ഗൗരി: ഭാഗം 12

ഗൗരി: ഭാഗം 13

ഗൗരി: ഭാഗം 14

ഗൗരി: ഭാഗം 15

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story