ഗൗരി: ഭാഗം 17

ഗൗരി: ഭാഗം 17

എഴുത്തുകാരി: രജിത പ്രദീപ്‌


ആർച്ചക്ക് കണ്ണിൽ നക്ഷത്രങ്ങൾ മിന്നുന്നത് പോലെ തോന്നി

കവിള് പുകയുന്നുണ്ടായിരുന്നു

“നീയെന്തിനാ ഇപ്പോ എന്നെ അടിച്ചത്” ദേഷ്യത്തോടെ അവൾ ചോദിച്ചു

“കാരണം നിനക്ക് അറിയാലോ

“എനിക്കറിയില്ല, അടിക്കാൻ മാത്രം തെറ്റൊന്നും ഞാൻ ചെയ്തിട്ടില്ല

“എന്താ എന്താ ശരത്തേ നീ എന്തിനാണ് ഇവളെ അടിച്ചത് ആർച്ചയുടെ അമ്മ ഓടി വന്നു

“അത് എന്തിനാണെന്ന് ഇവൾക്കറിയാം ഇവള് പറഞ്ഞ് തരും

“ഞാൻ നിന്നോടാണ് ചോദിച്ചത് നീയല്ലേ അടിച്ചത് ,അപ്പോ നീ തന്നെ കാരണം പറയണം

“ആന്റി ആർച്ചയോട് ചോദിക്ക് അവൾ പറയട്ടേ

“എനിക്കറിയില്ല മമ്മി ,ഞാനതിന് തക്ക ഒരു തെറ്റും ചെയ്തിട്ടില്ല

“കേട്ടല്ലോ ഇവൾ പറഞ്ഞത് ഇനി നീ പറ

“ഇവളിന്ന് കാലത്ത് എന്നെ വിളിച്ച് ഒരു നുണ പറഞ്ഞു ,അതിനാണ് ഞാൻ തല്ലിയത് ,ഇനി ഇവൾ ഇമ്മാതിരി നുണ പറയാതിരിക്കാനായിട്ട്

“എന്തു നുണയാണിവൾ പറഞ്ഞത് ,ഇവളെ ഞാനാണ് വളർത്തുന്നത് അവൾ നുണ പറയില്ല

“ശരത്തിനെന്തോ തെറ്റിദ്ധാരണയുണ്ട് മമ്മി അതാ

“എന്ത് ധാരണ ആയാലും എന്റെ മോളെ തല്ലിയാൽ ഞാൻ ക്ഷമിക്കില്ല

“ആന്റി ക്ഷമിക്കണ്ട മനസ്സിൽ കുറിച്ച് വച്ചോ, ഇവള് പറഞ്ഞത് നുണയാന്നെന്ന് എന്റെ ഏട്ടത്തി കണ്ടു പിടിച്ചു ,ഇവളെ പോലൊരു പെരും കള്ളിയെ ഞാൻ വേറെ കണ്ടിട്ടില്ല

“നിന്റെ ഏടത്തിയാണോ ഏറ്റവും വലിയ പുണ്യാളത്തി ,ആ ദരിദ്രവാസിയെ ആര് കണക്കിൽ കൂട്ടുന്നു ,ഇവളുടെ ഡാഡി വരട്ടെ ഇതിനൊരു തീരുമാനം ഉണ്ടാകും

“അതൊക്കെ ആൻറിയുടെ ഇഷ്ടം ,ഇനി ഇതു പോലെ ഇവളുടെ ഭാഗത്ത് നിന്നുണ്ടായാൽ ,ഒരിടയിൽ നിർത്തില്ല ഞാൻ
എന്ന് പറഞ്ഞ് ശരത്ത് ഇറങ്ങിപ്പോയി

“എന്താ മോളെ അവൻ പറഞ്ഞിട്ട് പോയേ എനിക്കൊന്നും മനസ്സിലായില്ല

”മമ്മി അത് ശരത്തിന് ഒരു കുട്ടിയെ ഇഷ്ടമാണ് ,പറഞ്ഞാൽ മമ്മി അറിയും വരുൺ പെണ്ണ് കണാൻ പോയത് അവളെയാണ്

‘അവളുടെ അമ്മക്ക് ഭ്രാന്തല്ലേ

“അതു തന്നെ പക്ഷെ അവളെ ഇഷ്ടമാണെന്ന് ശരത്ത് അവളൊട് പറഞ്ഞിട്ടില്ല,
അവളുടെ അമ്മ ഹോസ്പിറ്റലിൽ അഡ്മിറ്റാണ് ,ശരത്ത് ആന്റിയെ കൊണ്ടുവരാൻ പോയപ്പോൾ കുറച്ച് നേരം അവളെയാണ് എനിക്ക് കൂട്ടായിട്ട് ശരത്ത് ആക്കിയിട്ട് പോയത്

”എന്നിട്ട്

ഗൗരിയോട് താൻ പറഞ്ഞ കാര്യങ്ങൾ ആർച്ച മമ്മിയോട് പറഞ്ഞു

“അവന്റെ ഏട്ടത്തിയമ്മ അത് പോയി അവളോട് ചോദിച്ചിട്ടുണ്ടാകും അല്ലേ

” ചോദിച്ചിട്ടുണ്ടാകും ,അവളാണ് എല്ലാ കാര്യത്തിലും ശരത്തിന് സപ്പോർട്ട് നിൽക്കുന്നത് ,മമ്മിക്കറിയോ അവിടെ ചെടി വക്കുന്നത് ,ഷോപ്പി ഗ് ന് പോകുന്നത് അങ്ങനെ എല്ലാം കാര്യങ്ങൾക്കും ശരത്തും അവളും കൂടിയാണ്, ശ്യാമേട്ടൻ അവളെ മൈന്റ് ചെയ്യുന്നില്ലല്ലോ ,അതിന് പകരം ശരത്ത് മായി കൂട്ട് ആവുന്നു

“അത് ശരിയാക്കാം

“മമ്മി ……ശരത്തിനെ എനിക്കിഷ്ടമാണ് ,ഞാൻ വിവാഹം കഴിക്കുന്നതെങ്കിൽ അവനെ മാത്രമായിരിക്കും

“നിന്റെ ആഗ്രഹത്തിന് എപ്പോഴെങ്കിലും മമ്മി എതിര് നിന്നിട്ടുണ്ടോ ,അതുപോലെ തന്നെയാണ് ഇതും ,എന്തു ചെയ്തിട്ടായാലും മമ്മി അത് നടത്തി തരും

“പക്ഷേ മമ്മി ശരത്തിന് എന്നെ ഇഷ്ടമല്ല
അതാ ….

“ഗൗരിയെ ശരത്ത് മറക്കും ,അവള് ചത്താൽ പിന്നെ അവൻ ഓർക്കില്ലല്ലോ, അവളെ കൊന്നിട്ടായാലും എന്റെ മോളുടെ ഇഷ്ടം ഈ മമ്മി നടത്തി തരും

“മതി മമ്മി ,
മമ്മിയെ എനിക്ക് വിശ്വസമാണ്

*

” ശരത്ത് സാറിന്റെ ഏട്ടത്തിയമ്മ നിന്നോട് മാറ്റി നിർത്തി എന്താ പറഞ്ഞത്

“അത് ആ കല്യാണക്കാര്യം വേണ്ടന്ന് വക്കാൻ കാരണം എനിക്കിവിടെ ഒരു സ്നേഹ ബന്ധമുണ്ട് അതുകൊണ്ടാണ് അത് മുടങ്ങിയതെന്ന്

“അതാര പറഞ്ഞത് ഇത്രയും വലിയ നുണ

“അവിടെയൊക്കെ അങ്ങനെയാണ് അറിഞ്ഞിരിക്കുന്നത്

“ശരി അതിനിപ്പോ എന്താ ,ഇവരെന്തിനാ അത് അന്വഷിച്ച് നടക്കുന്നത് ,അത് കഴിഞ്ഞ കാര്യമല്ലേ ,പിന്നെ ശരത്ത് സാറിന്റെ കല്യാണമാണെങ്കിൽ നിശ്ചയിച്ചിരിക്കുന്നതാണ്

IIനീ എന്തൊക്കെ യാ ണ് പറയുന്നത്

”അതല്ല ടീ അവർക്ക് സത്യമറിഞ്ഞിട്ട് വേറെ ആർക്കെങ്കിലും നിന്നെ ആലോചിക്കാനാണെങ്കിലോ

“ശരണ്യേ എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ നിന്റെ ഒരോ കണ്ടുപിടുത്തങ്ങൾ

“എ ടീ ഗൗരി വേണമെങ്കിൽ ആ ഏടത്തിക്ക് അനിയൻ ഉണ്ടാവും ആൾക്ക് വേണ്ടിയാവും

”നിനക്കെന്താ ശരണ്യേ തലക്ക് വല്ല കുഴപ്പമുണ്ടോ ഞാൻ അറിയാൻ പാടില്ലാണ്ട് ചോദിക്കാണ് ,എന്തെങ്കിലും ആവട്ടെ സത്യം ഞാൻ പറഞ്ഞിട്ടുണ്ട് ,ഇനിയിപ്പോ എന്തായാലും എനിക്കൊന്നുമില്ല

“ഗൗരി …. ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ

“നീയെന്താ ഇങ്ങനെയൊക്കെ ചോദിക്കുന്നത്
ഞാൻ നിന്നോട് നുണ പറയാറുണ്ടോ

”എന്റെ ഒരു സംശയമാണ് എന്നാലും സത്യമാണോന്ന് അറിയണം

“നീ ചോദിക്ക്

“നിനക്ക് ശരത്ത് സാറിനെ ഇഷ്ടമായിരുന്നോ

ചോദ്യം കേട്ടിട്ട് ഗൗരി ശരണ്യയുടെ മുഖത്ത് നോക്കാതെ താഴെക്ക് നോക്കി നിന്നു

”നീയെന്താ മറുപടി പറയാത്തത്

“എനിക്കറിയില്ല, നീ ചോദിച്ചതിനുള്ള മറുപടി

”നിനക്കിഷ്ടമായിരുന്നു അതെനിക്കറിയാം ,ചില ഇഷ്ടങ്ങൾ അങ്ങനെ യാണ് നീർകുമിളയുടെ ആയുസ്സേ ഉണ്ടാവൂ ,നമ്മുക്കത് വിധിച്ചിട്ടുണ്ടാവില്ല ,ആ ഇഷ്ടം നീ മനസ്സിൽ വച്ചോണ്ടിരിക്കണ്ട അത് നുള്ളികളഞ്ഞേക്ക്

ഗൗരി ക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു

“നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല ,ഇനി നീ വിഷമിക്കാതിരിക്കാൻ വേണ്ടി ട്ടാ

“ശരണ്യേ എനിക്കങ്ങനെയൊന്നുമില്ല

“ഗൗരി നീ എന്നോട് കള്ളം പറയണ്ട ,എനിക്കറിയാം നിന്റെ മനസ്സ് ,ഇപ്പോ അതൊക്കെ മനസ്സിൽ നിന്നും കളഞ്ഞ് നീ അമ്മയുടെ കാര്യം നോക്ക് ,അമ്മക്ക് വേഗം സുഖമാവട്ടേ

ഗൗരി തലയാട്ടി

*

“ശരത്തേ നീ എവിടെക്കാണ് പോയിരുന്നത്

“എന്താ ഏട്ടത്തി എന്താ അങ്ങനെ ചോദിച്ചത്

നീ പറ ,നീ പോയത് ആർച്ചയുടെ വീട്ടിലേക്കാണോ

“അതേ ,ഏട്ടത്തിക്കെങ്ങനെ മനസ്സിലായി ,ഞാൻ പോവുക മാത്രമല്ല അവളുടെ കരണ കുറ്റിക്കിട്ട് ഒന്ന് പൊട്ടിക്കുകയും ചെയ്തു ,ഇനി ഒരിക്കലും ഇമ്മാതിരി കല്ലുവച്ച നുണ അവൾ പറയില്ല

“നീ അവളെ തല്ലിയോ

“തല്ലി അവളുടെ ചെവി കല്ല് പൊട്ടിച്ച് ഒന്നു കൊടുത്തു

ആർച്ചയുടെ അമ്മ വിളിച്ചിട്ടുണ്ടായിരുന്നു ആർച്ചയുടെ അമ്മയും അച്ഛനും കൂടി ഒരു ദിവസം ഇവിടെ ക്ക് വരുന്നുണ്ടെന്ന് പറഞ്ഞു

“എന്തിന് ,അതെന്തിനാ വിളിച്ച് പറഞ്ഞിട്ട് വരുന്നത്

“അതറിയില്ല

“ഓ മോളെ തല്ലിയതിന് പകരം ചോദിക്കാനായിരിക്കും ,വരട്ടെ ഞാൻ അവരോട് പറയുന്നുണ്ട് മകളുടെ വീര സാഹസങ്ങൾ

“അതിനാണോ വരുന്നത് “അഭിക്ക് സംശയമായിരുന്നു
ആർച്ചയെ തല്ലി കാര്യം ചോദിക്കാനായിരിക്കില്ല അതെനിക്കുറപ്പാണ്

“ഏടത്തിക്കവരെ അറിയാത്തത് കൊണ്ടാണ് ,ആർച്ച ഒരാളെ കൊന്നിട്ടു വന്നാലും അവര് അത് കാര്യമാക്കില്ല , അവളുടെ അമ്മയാണ് അവളെ ഇങ്ങനെ വഷളാക്കുന്നത്

“എന്തായാലും നീ ഒന്ന് സൂക്ഷിച്ചോ

“സൂക്ഷിക്കാട്ടോ ,പിന്നെ ഏട്ടത്തി ഹോസ്പിറ്റലിൽ പോയിട്ട് എന്തായി

“അത് നിന്നോട് ഞാൻ പറഞ്ഞതല്ലേ ,ഇനി പറയണമെങ്കിൽ കാശ് തരണം, ഒരു കാര്യം പറയാം നാളെ തുടങ്ങി ആള് ക്ലാസ്സിൽ പോകും

“അത്ര ഗമയാണെങ്കിൽ പറയണ്ട ,ഞാനെ നേരിട്ട് കാണുമ്പോൾ ചോദിച്ചോളാം ,നാളെ
എന്തായാലും അയാളെ ഞാൻ കാണും
എന്റെ ഇഷ്ടം പറയും

“എന്താടാ ശരത്തേ നീ എന്തിഷ്ടത്തിന്റെ കാര്യമാണ് പറയുന്നത്

“അത് അമ്മേ ശരത്തിന് മൂക്കുത്തി ഭയങ്കര ഇഷ്ടമാണെന്ന്

“അത്രക്കിഷ്ടമാണെങ്കിൽ മൂക്കുത്തിയിട്ട പെണ്ണിനെ നിനക്ക് വേണ്ടി കണ്ടു പിടിക്കാം

“അത് ശരത്ത് കണ്ടു പിടിച്ചോളും അമ്മേ ….

“ഇനി വരുന്നത് അഭിയെ പോലൊരു പെൺകുട്ടി ആയാൽ മതി അതാ എന്റെ പ്രാർത്ഥന

”അമ്മേടെ പ്രാർത്ഥന ഫലിക്കും ,ഏട്ടത്തിയെ പോലെ ഒരാളെ ഞാൻ കണ്ടു പിടിക്കും
ശരത്ത് ചിരിച്ച് കൊണ്ട് പറഞ്ഞു

അഭി അവനെ നോക്കി ഒന്നു തലയാട്ടി
*
ശരണ്യ പോയി കഴിഞ്ഞപ്പോൾ ഗൗരി ശരണ്യ പറഞ്ഞതൊക്കെ ഓർത്തൂ

ശരത്ത് സാറിനോട് ഒരിഷ്ടം അത് എങ്ങനെ തോന്നിയെന്ന് ഇപ്പോഴും തനിക്കറിയില്ല
ആളുടെ ഭാഗത്ത് നിന്ന് അങ്ങനെയൊന്നും ഇതു വരെ ഉണ്ടായിട്ടില്ല ,

തനിക്കെന്താണ് പറ്റിയത് ,ശരത്ത് സാറിനെ കാണുമ്പോളൊക്കെ മനസ്സിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു, ചീത്ത പറഞ്ഞാലും തനിക്കതിൽ ഒരിക്കലും വിഷമം തോന്നിയിട്ടില്ല

ഇനി അതൊക്കെ ഒരോർമ്മ മാത്രം ,ശരണ്യ പറഞ്ഞതുപോലെ ആ ഇഷ്ടം മനസ്സിൽ നിന്നും കളയണം എന്നന്നേക്കുമായി ,ഗൗരിയുടെ ജീവിതത്തിൽ ശരത്ത് സാറോ ,സാറിന്റെ ഓർമ്മകളോ വേണ്ട
മറക്കണം മറന്നേ പറ്റൂ

“മോളെ ഗൗരി …..

ഗൗരി തലയുയർത്തി നോക്കി

അമ്മയാണോ തന്നെ വിളിച്ചത്
ഗൗരി അമ്മയെ നോക്കി

അമ്മ കരയുകയായിരുന്നു

“അമ്മേ ….

“മോളെ …..

ഗൗരിക്ക് സന്തോഷം കൊണ്ട് എന്താ ചെയ്യണ്ടത് എന്നറിയാതെയായി
ഒരു ഭാഗത്ത് സങ്കട കടൽ ആണെങ്കിലും മറുഭാഗത്ത് സന്തോഷത്തിന്റെ കൊടുമുടി യാ യില്ലേ ,അമ്മയെ തിരിച്ച് കിട്ടിയല്ലോ

“മോൾക്ക് അമ്മയോട് ദേഷ്യമാണോ

“എന്തൊക്കെ യാ ണ് അമ്മ ചോദിക്കുന്നത് അമ്മയോട് എനിക്കെന്തിനാ അമ്മേ ദേഷ്യം
ഇങ്ങനെയൊന്നും അമ്മ എന്നോട് ചോദിക്കരുത് ,എന്റെ അമ്മയെ തിരിച്ച് കിട്ടിയല്ലോ ,ഞങ്ങളുടെ പ്രാർത്ഥന ദേവി കേട്ടല്ലോ

“അമ്മ കാരണമല്ലേ മോളുടെ കല്യാണം മുടങ്ങിയത് ,അച്ഛനും ഒത്തിരി വിഷമമായി

”കല്യാണം മുടങ്ങിയിലെന്താ അമ്മയെ ഞങ്ങൾക്ക് തിരിച്ച് കിട്ടിയല്ലോ ,ഞാൻ.. അച്ഛനെ വിളിക്കട്ടെ ,അമ്മയെ തിരിച്ച് കിട്ടിയെ പറയട്ടേ

“അച്ഛനിപ്പോ വിളിക്കണ്ട ഗൗരി .
അമ്മക്ക് മോളൊട് സംസാരിക്കണം
മോളും ശരണ്യയും കൂടി സംസാരിച്ചത് ഞാൻ കേട്ടു .ശരത്ത് ആരാ മോളെ

“അമ്മേ .. അത് എനിക്കൊരു തെറ്റ് പറ്റിയതാ

“എന്റെ മോൾക്ക് തെറ്റുപറ്റിയിട്ടില്ല ,മോൾക്കിഷ്ടമാണെങ്കിൽ അച്ഛനോട് അമ്മ പറയാം

“അതൊന്നും വേണ്ടമ്മേ ,ഞാനതൊക്കെ മറന്നു ,അത് ഗൗരിയുടെ ഒരു പൊട്ടത്തരം ആയിരുന്നു ,ഇനി ഞാന തോർത്ത് വിഷമിക്കില്ല, ഗൗരി അമ്മയെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു

*
പിറ്റെ ദിവസം

ശരത്ത് കുറച്ച് നേരത്തെ ഇറങ്ങി ബാങ്കിൽ നിന്നും

ഗൗരിയെ കാണണം ,തന്റെ മനസ്സിലുള്ളത് അയാളോട് പറയണം

കോളേജ് വിട്ട് ഗൗരി ബസ്സ് സ്റ്റോപ്പിലേക്ക് വരുന്നവഴിയെ ശരത്ത് ഗൗരിയെ കാത്ത് നിന്നു

ചെറിയ മഴയുണ്ടായിരുന്നു

കൂട്ടുക്കാരി ശരണ്യ ഉണ്ടാവരുതെന്ന് അവൻ പ്രാർത്ഥിച്ചു ,ആ കുട്ടി കൂടെയുണ്ടെങ്കിൽ സംഭവം തല്ലിലെ അവസാനിക്കൂ

കുറച്ച് കഴിഞ്ഞ് ഗൗരി ദൂരെ നിന്നും നടന്നു വരുന്നത് കണ്ടു

എങ്ങനെ പറയുമെന്ന് ചെറിയൊരു കൺഫ്യൂഷൻ ഉണ്ട് ,ഇന്ന് പറഞ്ഞിട്ടേ പോകുന്നുള്ളു ,ഇനിയിത് മനസ്സിൽ വച്ച് കൊണ്ട് നടക്കാൻ വയ്യാ

ഗൗരി അടുത്തെത്താറായി ,കുട ചൂടിയിട്ടുണ്ട്

ഗൗരിയും കണ്ടു ശരത്തിനെ

വേണ്ട ശരത്ത് സാറ് തന്നെ ആള് കാണണ്ട ,ഗൗരി പതുക്കെ കുട ചരിച്ച് പിടിച്ചു

താൻ കാണാതിരിക്കാൻ വേണ്ടിയിട്ടാണ് മൂക്കുത്തി കുട ചരിച്ച് പിടിച്ചതെന്ന് ശരത്തിന് മനസ്സിലായി, മൂക്കൂത്തിക്ക് അത്ര സാമർത്ഥ്യമോ … ശരി ഒരു പണി കൊടുക്കണം മൂക്കുത്തിക്ക്

ഗൗരി അടുത്തെത്തിയപ്പോൾ ശരത്ത് കുടയിലേക്ക് കയറി

ഗൗരി അമ്പരപ്പോടെ ശരത്തിനെ നോക്കി

ശരത്ത് ഗൗരിയെ നോക്കാതെ കൂടെ നടന്നു അവന് ചിരി വരുന്നുണ്ടായിരുന്നു

ഇനി തന്നെ കാണുമ്പോൾ മൂക്കുത്തി കണാത്തത് പോലെ പോകരുത്

ഗൗരിക്ക് വെപ്രാളമായി
ആളുകളൊക്കെ കാണില്ലേ, തന്റെ കൂടെ ശരത്ത് സാറ് നടക്കുന്നത്
മഴയായത് കൊണ്ട് റോഡിൽ അധികം ആളുകളില്ല, ശരണ്യ നേരത്തെ പോയത് ഭാഗ്യമായി അല്ലെങ്കിൽ അവൾ ചീത്ത പറഞ്ഞ് കണ്ണ് പൊട്ടിച്ചെനേ

അവളുടെ ഭാവം കണ്ടപ്പോൾ ശരത്തിന് പാവം തോന്നി

”താനെന്തിനാ എന്നെ കണ്ടപ്പോൾ കുടമറച്ചത്

“ഞാൻ കണ്ടില്ലായിരുന്നു ഗൗരി വളരെ പതുക്കെ യാ ണ് പറഞ്ഞത്

“കള്ളം പറഞ്ഞാൽ റോഡാണെന്നൊന്നും നോക്കില്ല മൂക്കിടിച്ച് പരത്തും, ഞാൻ കണ്ടതാണ് താൻ എന്നെ കണ്ടപ്പോൾ കുടമറച്ച് പിടിക്കുന്നത്

ഇതിനിടക്ക് ഗൗരിയുടെ കൈയ്യിൽ നിന്നും കുട ശരത്ത് വാങ്ങി പിടിച്ചിരുന്നു

ആളുകളൊക്കെ തങ്ങളെ നോക്കുന്നത് പോലെ തോന്നി ഗൗരിക്ക്, പരിചയക്കാര് ആരെങ്കിലും കാണോ,ശരത്ത് സാറിനോട് ഇറങ്ങി പോകാൻ പറയാൻ പറ്റില്ല

ശരത്ത് ഗൗരിയുടെ കൂടെ നടക്കുന്ന ഒരോ നിമിഷവും ആസ്വാദിക്കുകയായിരുന്നു

മൂക്കുത്തിയുടെ മുഖത്തുണ്ടാവുന്ന ഒരോ ഭാവങ്ങളും അവന് കൗതുകമായിരുന്നു

“എനിക്ക് പോകണം, ബസ്സ് വരാറായി

“താൻ പോക്കോ

“കുട വേണം

“ശരി കുടതരാം അതിനു മുൻപ് എനിക്ക് തന്നോടൊരു കാര്യം പറയാനുണ്ട് അത് പറയാൻ വേണ്ടിയാണ് ഞാൻ കാത്ത് നിന്നത് അപ്പോഴല്ലേ തന്റെ കുടമറക്കൽ ഷോ ,അതിനൊരു ശിക്ഷയായിട്ടാണ് ഞാൻ തന്റെ കൂടെ നടന്നത്
പറയാനുള്ള കാര്യം പറഞ്ഞിട്ട് കുട തരാം

എന്താ പറയാനുള്ളതെന്ന മട്ടിൽ ഗൗരി ശരത്തിനെ നോക്കി

എനിക്ക് .. പറഞ്ഞത് പൂർത്തിയാക്കാൻ ശരത്തിന് കഴിഞ്ഞില്ല

ഗൗരി …
പുറകിൽ നിന്നും ആരോ ഗൗരിയെ വിളിച്ചു…(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 6

ഗൗരി: ഭാഗം 7

ഗൗരി: ഭാഗം 8

ഗൗരി: ഭാഗം 9

ഗൗരി: ഭാഗം 10

ഗൗരി: ഭാഗം 11

ഗൗരി: ഭാഗം 12

ഗൗരി: ഭാഗം 13

ഗൗരി: ഭാഗം 14

ഗൗരി: ഭാഗം 15

ഗൗരി: ഭാഗം 16

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story