ഗൗരി: ഭാഗം 18

ഗൗരി: ഭാഗം 18

എഴുത്തുകാരി: രജിത പ്രദീപ്‌


ശരത്തും ഗൗരിയും തിരിഞ്ഞ് നോക്കി

ശരണ്യയായിരുന്നു

കഴിഞ്ഞു ,ഇഷ്ടം പറയാൻ നല്ല സന്ദർഭം,മുട്ടൻ തല്ല് അതിനാണ് ചാൻസ് കൂടുതൽ ശരത്ത് മനസ്സിൽ പറഞ്ഞു

ശരണ്യ അവരുടെ അടുത്തേക്ക് വന്നു

“എന്താ ഗൗരി ഇത് ,
നിങ്ങളെന്താണ് ഈ കാണിക്കുന്നത്, ഇതൊക്കെ ആളുകൾ കാണില്ലേ

“ഇയാക്കെന്താ ഞങ്ങൾ എന്തു കാണിച്ചൂന്നാണ് താനി പറയുന്നത്

“ഞാൻ സാറിനോടല്ല ചോദിക്കുന്നത് ഗൗരിയോടാണ്

“നിങ്ങളെന്താണ് കാണിക്കുന്നതെന്ന് ചോദിച്ചാൽ ഞാനും അതിൽ പെടും ,ഒരാണും പെണ്ണും ഒരു കുട ചൂടി പോയാൽ ആകാശം ഇടിഞ്ഞ് വീഴുമോ

“സാറിനിതൊന്നും പ്രശ്നമല്ലായിരിക്കും ഇതൊക്കെ സ്ഥിരം പരിപാടിയായിരിക്കും ,പക്ഷേ ഇവൾക്കിതൊക്കെ പ്രശ്നമാണ്, ഇതിപ്പോ എത്ര പേര് കണ്ടിട്ടുണ്ടാവും നിങ്ങളുടെ കുട ചൂടി നടക്കൽ ,സാറൊരു ബാങ്ക് ജീവനക്കാരൻ അല്ലേ സാറിനെങ്കിലും ഒരു ബോധം വേണ്ടേ

”ശരണ്യേ നീയൊന്ന് മിണ്ടാതിരിക്ക്

”നീ മിണ്ടരുത് ഗൗരി..
ഞാൻ ഇന്നലെ പറഞ്ഞതൊക്കെ നീ ഇത്ര പെട്ടെന്ന് മറന്നോ

“സാറിന് ടൈംപാസ്സിനാണെങ്കിൽ വേറെ എത്രയൊ പെൺകുട്ടികൾ ഉണ്ട് അവരെ നോക്ക് ഗൗരിയെ ആ രീതിയിൽ കാണണ്ട ,ഇത്തരത്തിലുള്ള സാറിന്റെ ഹോബികൾക്ക് ഗൗരിയെ കിട്ടില്ല

“തനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ, തന്നെ എന്നു കണ്ടാലും തല്ല് ഉറപ്പാണ് ,തനിക്കെന്താ എന്നോടിത്ര ദേഷ്യം ,താൻ ഉദ്ദേശിക്കുന്ന മാതിരി ഒരാളല്ല

“അതെനിക്കറിയാം ,അതു കൊണ്ട് തന്നെയാണ് ഞാനിങ്ങനെ പറയുന്നത്

ഗൗരിക്ക് ഒന്നും പറയാൻ പറ്റാത്ത അവസ്ഥയായി ,ശരണ്യ നേരത്തെ പോയതാണ് പിന്നെ അവളെങ്ങനെ തിരിച്ച് വന്നു

“ദാ തന്റെ കുട … ശരത്ത് കുട ഗൗരിക്ക് കൊടുത്തു
പിന്നെ നമ്മള് തമ്മില് ശരിയാവില്ല അതിന് കാരണം തന്റെ ഈ കൂട്ടുക്കാരിയാണ് ,ഇനി ഒരിക്കലും തനിക്കൊരു ശല്യമായി ശരത്ത് വരില്ല ,ടൈം പാസ്സിന് വേറെ തന്നെക്കാളും സുന്ദരിയായ പെൺകുട്ടികളെ കിട്ടോന്ന് നോക്കട്ടേ ഞാൻ

ഗൗരിക്ക് സങ്കടം വരുന്നുണ്ടായിരുന്നു

അവളുടെ മുഖം കണ്ടപ്പോൾ അങ്ങനെ പറയണ്ടായിരുന്നു എന്ന് തോന്നി ശരത്തിന്

”താനൊരു കട്ടുറുമ്പാണ് ,സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ”ശരണ്യയോട് അങ്ങനെ പറഞ്ഞിട്ടാണ് ശരത്ത് പോയത്

“ആളെന്താ അങ്ങനെ പറഞ്ഞത് ,ഞാൻ കട്ടുറുമ്പാണെന്ന്

“എനിക്കറിയല്ല

“നീ ഇത് എന്തു ഭാവിച്ചാണ് ഗൗരി ,അയാള് നിന്റെ കുടയിൽ കയറിയപ്പോൾ നിനക്ക് വേണ്ടന്ന് പറയാമായിരുന്നില്ലേ ,അത് പറയാതെ കുട ചൂടി റോഡിൽ കൂടി ആടി പാടി നടന്നു

“ഞാനെങ്ങനെ പറയും

”നീ പറയണ്ട അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും ,അയാളുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നത് നിനക്കറിയാവുന്ന കാര്യമല്ലേ

”അതേ

“പിന്നെന്തിനാ നീ അയാളുടെ പിറകെ പോകുന്നത് ,അവസാനം കരയുമ്പോൾ ആരുമുണ്ടാവില്ല കൂടെ

”മതി ശരണ്യേ ചീത്ത പറഞ്ഞത് ,ആളിന് ശല്യമായി വരില്ല എന്ന് പറഞ്ഞില്ലേ പിന്നെന്താ ,ശരത്ത് സാറിന് എന്തായിരിക്കും തന്നോട് പറയാനുണ്ടായിരുന്നത് അതായിരുന്നു ഗൗരിയുടെ മനസ്സിൽ

ശരത്ത് സാറ് പിണങ്ങി പോയതിൽ ഗൗരിക്ക് വിഷമമുണ്ടെന്ന് ശരണ്യക്ക് മനസ്സിലായി

“നിന്റെ ഫോണെവിടെ

”എന്റെ കൈയ്യിലുണ്ട്

“ഫോൺ സ്വിച്ച് ഓഫ് ആണല്ലോ

“ആണോ അറിയില്ല

“നിന്റെ അച്ഛൻ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു ,അമ്മ ഡിസ്ചാർജ്ജ് ആയി നിന്നോട് ഹോസ്പിറ്റലിലേക്ക് ചെയ്യാൻ പറഞ്ഞു
ഞാൻ ഷോപ്പിൽ കയറിട്ട് പോകാൻ ഇറങ്ങിയതാണ് ,അച്ഛൻ വിളിച്ചു പറഞ്ഞത് കൊണ്ടാണ് ഞാൻ തിരിച്ച് വന്നത് ,വന്നതിപ്പോ നന്നായി അതു കൊണ്ട് ഒരു
കാഴ്ച കണാൻ പറ്റിയല്ലോ

“നീ വെറുതെ ഒരോന്ന് പറയണ്ട ,ഞാനതൊക്കെ മറന്നതാണ് ,എന്റെമ്മക്കും ഞാൻ വാക്ക് കൊടുത്തതാണ്

”എനിക്ക് നിന്നോട് ദേഷ്യമില്ല ഗൗരി അവസാനം നീ കരയാതിരിക്കാൻ വേണ്ടിയിട്ടാണ്

*
ശരത്ത് വീട്ടിലെത്തി
ശരത്ത് വന്നത് കണ്ട് അമ്മ ചായയുമായി വന്നു

ചായ അവന്റെ അടുത്ത് വച്ചു

”ഇതാർക്കാ ചായ

”നിനക്ക്

”ഞാനിപ്പോ ചായ വേണമെന്ന് അമ്മയോട് പറഞ്ഞോ

”നീ പറയുന്നതെന്തിനാ ഇത് എന്നും പതിവല്ലേ ,നീ ചായ കുടിച്ചിട്ടല്ലേ റൂമിലേക്ക് പോകാറ്

“അമ്മയെ ന്തിനാ പണ്ടത്തെ കാര്യം പറയുന്നത് ,ഇന്ന് ഞാൻ ചായ ചോദിച്ചോ

”ശരത്തേ ….വലുതായീന്നൊന്നും ഞാൻ നോക്കില്ല ,നല്ല പെട തരും

“ശരിയാണ് എല്ലായിടത്തും ഞാനാണ് തെറ്റുക്കാരൻ

“നിന്നെ ആരാ ശരത്തേ തെറ്റു ക്കാരനാക്കിയത് ,നിനക്കെന്താ പറ്റിയത് അമ്മയോടെന്തിനാ നീയിങ്ങനെ ദേഷ്യപ്പെടുന്നത്

“ഒന്നൂല്ലച്ഛാ … എന്ന് പറഞ്ഞ് ശരത്ത് ഏണീറ്റ് മുറിയിലേക്ക് പോയി

“ഈ ചെക്കന് ഒരോ സമയത്തു ഒരോ സ്വഭാവമാണ് ,

”നിന്റെ മോനല്ലേ അങ്ങനെ വരൂ

”ഞാനെന്തെങ്കിലും പറയൂട്ടോ ,നിങ്ങളാണ് അവനെ കൊഞ്ചിച്ച് വഷളാക്കിയത്

അതിന് അച്ഛന്റെ മറുപടി ചിരിയായിരുന്നു

മുറിയിലെത്തിയ ശരത്തിന് ദേഷ്യം തീരുന്നുണ്ടായിരുന്നില്ല

എന്തൊക്കെയാണ് ആകട്ടുറുമ്പ് പറഞ്ഞത് തനിക്ക് ടൈം പാസ്സ് ആണെന്ന് ,അവക്കറിയില്ലല്ലോ ഗൗരി തന്റെ ജീവനാണെന്ന് ,തനിക്ക് പറയാനുള്ളത് പറയിപ്പിച്ചില്ല കട്ടുറുമ്പ് ,
എന്തു രസമായിരുന്നു മൂക്കുത്തിയുടെ കൂടെ നടക്കാൻ ,തന്റെ ദേഹത്ത് തൊടാതിരിക്കാനായി കുറെ ശ്രമിച്ചു അയാള്, കുറച്ച് ദൂരം കൂടി നടക്കാമായിരുന്നു അപ്പോഴെക്കും പുറകിൽ നിന്നും വിളിച്ചില്ലേ ആ രസംകൊല്ലി കട്ടുറുമ്പ്

ഇനി എന്നാ തന്റെ ഇഷ്ടം മൂക്കുത്തിയോട് ഒന്ന് പറയാൻ പറ്റുക,

*
‘അഭീ …

“- എന്താമ്മേ

“ശ്യാം പോയിട്ടില്ലല്ലോ

“ഇല്ല

“അത് അവനോട് പറ കുറച്ച് കഴിഞ്ഞിട്ട് പോകാമെന്ന് ,അച്ഛനാണെങ്കിൽ അമ്പലത്തിൽ പോയിട്ട് വൈകിയെ വരൂ

“എന്താമ്മേ എന്താ കാര്യം

“ആർച്ച മോള് വിളിച്ചു ,അവരിപ്പോ ഇവിടെ ക്ക് വരുന്നുണ്ടെന്ന് എന്തോ കാര്യം പറയാനാണെന്ന്

ആർച്ച എന്തോ കുരുട്ടു ബുദ്ധികൊണ്ടാണ് വരുന്ന തെന്ന് അ ഭി ക്ക് മനസ്സിലായി

അഭി പോയി അമ്മ പറഞ്ഞ കാര്യം ശ്യാമിനോട് പറഞ്ഞു

കുറച്ച് കഴിഞ്ഞ് ആർച്ചയും കുടുംബവും വന്നത്

ശരത്തിന്റെ അമ്മ പോയി അവരെ സ്വീകരിച്ചു

ശ്യാം ഇറങ്ങി വന്നു

എല്ലാവരും ഇരുന്നു

“അഭീ ചായയെടുക്ക്

ആർച്ചയെന്തിനാണ് അച്ഛനെയും അമ്മയെയും കൂട്ടി വന്നിരിക്കുന്നത് എത്ര ആലോചിച്ചിട്ടും ശ്യാമിന് പിടിക്കിട്ടിയില്ല

”എന്താ ശ്യാമേ ഷോപ്പിൽ പോയില്ലേ

”ഇല്ല

അഭി ചായകൊണ്ടു വരുന്നത് കണ്ട്
ആർച്ച എഴുന്നേറ്റ് പോയി അഭിയുടെ കൈയ്യിൽ നിന്നും ചായ ട്രേ വാങ്ങി കൊണ്ടുവന്ന് എല്ലാവർക്കും കൊടുത്തു ,കൈ വേദനയൊന്നും ആർച്ച വകവച്ചില്ല

ശ്യാമത് കണ്ടിരുന്നു, ആർച്ചയ്യടെ ആ പ്രവൃത്തി ശ്യാമിനിഷ്ടപ്പെട്ടില്ല

”അഭി …. ഇവിടെ വാ ഇവിടെ വന്നിരിക്ക്
ശ്യാം പറഞ്ഞു

“എന്തിനാ ശ്യാം അഭിരാമിയെ വിളിക്കുന്നത് ,ഇത് നമ്മുടെ കുടുംബക്കാര്യമല്ലേ അതിന് അഭിരാമിയെന്തിനാ

“അഭിരാമി എന്റെ ഭാര്യയാണ് ,ഞാനിരിക്കുന്നിടത്ത് എന്റെ കൂടെയിരിക്കാൻ അർഹതയുള്ളവൾ, അഭി ഇരിക്കുമ്പോൾ സംസാരിക്കാൻ പറ്റുമെങ്കിൽ മാത്രം ആന്റി വന്ന കാര്യം പറഞ്ഞാൽ മതി”
ശ്യാം മുഖത്തടിച്ചപ്പോലെ തോന്നി ആർച്ചയുടെ അമ്മക്ക്

ശ്യാമിന്റെ വാക്കുകൾ കേട്ടപ്പോൾ അഭി ക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടായി മനസ്സിൽ

“ഏത് ദരിദ്രവാസിയിരുന്നാലും ഞങ്ങൾ പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ

“എന്താ ദേവാ നിങ്ങൾക്ക് പറയാനുള്ളത് ശരത്തിന്റെ അമ്മ ആർച്ചയുടെ അച്ഛനോട് ചോദിച്ചു

“ഞാൻ പറയാം ,ഞങ്ങൾ വന്നത് ഒരു കല്യാണക്കാര്യവുമായിട്ടാണ് ആർച്ചയുടെ അമ്മ പറഞ്ഞ് തുടങ്ങി

“ആർക്ക്

“ശരത്തിന്

‘ഞങ്ങൾ ശരത്തിന് വിവാഹം ആലോചിച്ച് തുടങ്ങിയിട്ടില്ല സുധേ

“അതിനെന്താ ഇനി ആലോചിക്കാലോ ,

“ശരി ആന്റി ആരാ പെൺക്കുട്ടി

“ഞങ്ങളുടെ മകൾ ആർച്ച

“ആർച്ചയോ ശ്യാം എടുത്ത് ചോദിച്ചു

താൻ വിചാരിച്ചത് പോലെ തന്നെ ആയി അഭിമനസ്സിലോർത്തു

“അതെന്താ ശ്യാം അങ്ങനെ ചോദിച്ചത്

“ഒന്നായിട്ടല്ല ,പിന്നെ ശരത്തിന്റെ കല്യാണ കാര്യമല്ലേ അത് അവനല്ലേ തീരുമാനിക്കണ്ടത്

“അതെന്തിനാ ശരത്ത് തീരുമാനിക്കുന്നത്
ശ്യാമിന്റെ കല്യാണം ശ്യാമല്ലല്ലോ തീരുമാനിച്ചത്

“അതൊക്കെ എന്തിനാ സുധേ പറയുന്നത് ,ശരത്തിന്റെ കല്യാണകാര്യം അവനോട് ചോദിക്കാതെ ഞങ്ങൾ അഭിപ്രായം പറയില്ല
ശ്യാം പറഞ്ഞത് തന്നെ യാണ് എന്റെ അഭിപ്രായം

“ശരി ,ശരത്തിന് എതിരഭിപ്രായം തോന്നാൻ എന്റെ മകൾക്ക് എന്താ ഒരു കുറവുള്ളത്

“ആർച്ച മോൾക്ക് കുറവുണ്ടെന്ന് ഞങ്ങൾ പറഞ്ഞില്ല

“ഏട്ടത്തി നമ്മുക്ക് തീരുമാനിക്കാനുള്ള കാര്യമേ ഉള്ളു ഇത്

“ശരത്തിനോട് ചോദിച്ചിട്ട് തീരുമാനിക്കാം സുധേ.., ഏട്ടത്തി പറഞ്ഞത് ശരിയാണ് ആർച്ചയുടെ അച്ഛൻ പറഞ്ഞു

“ദേവേട്ടൻ മിണ്ടാതിരിക്ക് മക്കളുടെ കാര്യം തീരുമാനിക്കേണ്ടത് മുതിർന്നവരാണ് ,നമ്മൾ ആർച്ചയുടെ കാര്യം നമ്മളല്ലേ തീരുമാനിച്ചത്

“ആൻറി ഇപ്പോ എന്തു പറഞ്ഞാലും ശരത്ത് വരാതെ ഒരു തീരുമാനം ഞങ്ങൾ പറയില്ല

”ശരി എന്നാൽ ഞങ്ങളിറങ്ങുകയാണ്

“സുധേ ചായ കുടിച്ചില്ലല്ലോ

“അത് സാരമില്ല ഏട്ടത്തി ഇനിയും ചായ കുടിക്കാലോ

പോകുന്ന പോക്കിൽ ആർച്ച രൂക്ഷമായി അഭിയെ ഒന്ന് രൂക്ഷമായി നോക്കി

താൻ പറഞ്ഞത് അവർക്കിഷ്ടപ്പെട്ടില്ലെന്ന് ശ്യാമിന് മനസ്സിലായി

“ശ്യാമേ നീ പറഞ്ഞതാണ് ശരി ,അവൻ വരട്ടെ വന്നിട്ട് തീരുമാനിക്കാം, നീയവനെ വിളിച്ച് പറയാൻ നിൽക്കണ്ട വന്നിട്ട് പറഞ്ഞാൽ മതി

*
“ഗൗരി

“എന്താ ഗീതേച്ചീ …

”അച്ഛനും അമ്മയും കൂടി ഡോക്ടറെ കണാൻ പോയി കൂടെ ഗംഗയും പോയി ,ദേ താക്കോല്

ഗൗരി താക്കോൽ വാങ്ങി, വീട് തുറന്ന്
അകത്ത് കയറി

കുറച്ച് കഴിഞ്ഞ് ഗീതേച്ചി വന്നു

”അമ്മ പോയപ്പോൾ പ്രത്യേകം പറഞ്ഞു ഗൗരി വരുമ്പോൾ ഇവിടെ വന്നിരിക്കണമെന്ന് ,നിനക്ക് ഇടിവെട്ട് പേടിയാണെന്നും പറഞ്ഞു

”അമ്മയെ തിരിച്ച് കിട്ടിയല്ലോ ഗീതേച്ചീ ,

“അത് നിങ്ങളുടെ പ്രാർത്ഥനയുടെ ഫലമാണ് മോളെ ,ഇത്ര വേഗം അമ്മയുടെ രോഗം ഭേദമായത്

“ഇനിയിപ്പോ ഗൗരിയുടെ വിവാഹം വേഗം നടക്കും

ഗൗരിക്ക് എന്തു കൊണ്ടോ ശരത്തിന്റെ മുഖമാണ് മനസ്സിലേക്ക് വന്നത്

കോളിഗ് ബെല്ലടിച്ചു

“അവര് ഇത്ര പെട്ടെന്ന് വന്നോ ഗൗരി.., കുറച്ച് നേരത്തെ പോയുള്ളൂ ലോ

“ആരാന്ന് നോക്കട്ടേ ഗീതേച്ചി

വാതില് തുറന്ന ഗൗരി മുറ്റത്ത് നിൽക്കുന്ന ആളെ കണ്ട് അമ്പരന്നു

ശരത്തായിരുന്നു അത്…(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 6

ഗൗരി: ഭാഗം 7

ഗൗരി: ഭാഗം 8

ഗൗരി: ഭാഗം 9

ഗൗരി: ഭാഗം 10

ഗൗരി: ഭാഗം 11

ഗൗരി: ഭാഗം 12

ഗൗരി: ഭാഗം 13

ഗൗരി: ഭാഗം 14

ഗൗരി: ഭാഗം 15

ഗൗരി: ഭാഗം 16

ഗൗരി: ഭാഗം 17

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story