ജാതകം: ഭാഗം 11

ജാതകം: ഭാഗം 11

എഴുത്തുകാരൻ: ശിവ


എല്ലാം കൂടി കണ്ടപ്പോൾ എനിക്കെന്നെ നിയന്ത്രിക്കാനായില്ല.. ദേഷ്യത്തോടെ വാതിൽ മുഴുക്കെ തുറന്നു ഞാൻ അകത്തേക്ക് കയറി.. പാഞ്ഞു ചെന്നു ഹോമകുണ്ഡത്തിനു മുന്നിൽ ഇരുന്ന വിഷ്ണുവിനെ എഴുന്നേൽപ്പിച്ചു അവന്റെ കുത്തിനു കയറി പിടിച്ചു..
“ഡാ നീ എന്താടാ ഇവളെ ചെയ്യുന്നത്..
“എന്നെ വിട് ദേവാ ഞാൻ പറയാം..
അപ്പോഴേക്കും ശ്രീദേവിയും എഴുന്നേറ്റു വന്നു..
“ദേവേട്ട വിഷ്ണുവിനെ വിട്..
“നീ അങ്ങോട്ട് മാറി നിൽക്കെടി..
“ഇല്ല ഞാൻ മാറില്ല.. വിഷ്ണു ഒരു തെറ്റും ചെയ്തിട്ടില്ല ഏട്ടാ..
“ഓ അപ്പോൾ എല്ലാം നീയും കൂടി അറിഞ്ഞു കൊണ്ടായിരുന്നല്ലേ ..
“അതേ….

“ഓ നന്നായെടി എനിക്ക് സന്തോഷമായി..
നിന്നെ ഞാനൊന്ന് സ്നേഹിച്ചു തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ അപ്പോഴേക്കും നീ എന്നെ..
ദേവന്റെ കണ്ണുകളൊക്കെ നിറഞ്ഞു തുടങ്ങിയിരുന്നു..
“ദേവാ അതിനു നീ വിചാരിക്കും പോലെ ഒന്നുമല്ല കാര്യങ്ങൾ..
“വിഷ്ണു നീ ഇനി കൂടുതൽ ഒന്നും പറഞ്ഞു ബുദ്ധിമുട്ടേണ്ട കാര്യമില്ല ഇതെല്ലാം മനസ്സിലാക്കാനുള്ള ബുദ്ധി എനിക്കുണ്ട്..
“ദേവാ അതല്ലെടാ.. ഞാൻ പറയുന്നത് ഒന്ന് ക്ഷെമയോടെ നീ കേൾക്ക്..
” വേണ്ട വിഷ്ണു നമ്മൾ ഇപ്പോൾ എന്തു പറഞ്ഞാലും ഏട്ടൻ വിശ്വസിക്കില്ല.. ഏട്ടന്റെ തെറ്റിദ്ധാരണ മാറാനും പോവുന്നില്ല..
“അതേടി നിന്നെപറ്റിയുള്ള തെറ്റിദ്ധാരണ ഒക്കെ മാറി ഇപ്പോൾ ശെരിയായിട്ടുള്ള ധാരണ മാത്രമേയുള്ളൂ..
ഇനി അങ്ങോട്ടും അങ്ങനെ തന്നെ..
എന്നും പറഞ്ഞു ഇടനെഞ്ച് പിടയുന്ന വേദനയുമായി നിറ കണ്ണുകളോടെ ദേവൻ അവിടെ നിന്നും ഇറങ്ങി..

“ശ്രീദേവി അവനാകെ തെറ്റിദ്ധരിച്ചിരിക്കുവാണ് അവനോട് എല്ലാം തുറന്നു പറയുന്നത് തന്നെയാണ് നല്ലത്..
“വേണ്ട വിഷ്ണു ഏട്ടൻ ഒന്നും അറിയേണ്ട.. അറിഞ്ഞാലും ഇതൊന്നും ഏട്ടൻ വിശ്വസിക്കാനും പോവുന്നില്ല..
“എന്നാലും അവൻ അറിയുന്നത് തന്നെ അല്ലേ നല്ലത് .. നമുക്ക് മുന്നിൽ ഇനി അധികം ദിവസങ്ങൾ ഇല്ല നാഗപഞ്ചമി അടുക്കാറായി.. ഇന്നേക്ക് മൂന്നാം നാൾ നാഗപഞ്ചമിയാണ് ..
അന്ന് ആ നാഗമാണിക്യം സർപ്പപുറ്റുനുള്ളിൽ സമർപ്പിക്കാൻ ആയില്ലെങ്കിൽ പിന്നെ ഒരിക്കലും നമുക്ക് അതിനു കഴിയില്ല എന്നു മാത്രമല്ല ദേവന്റെ ജീവനും നമുക്ക് രക്ഷിക്കാൻ കഴിഞ്ഞെന്ന് വരില്ല..
“മ്മം എന്തൊക്കെ സഹിക്കേണ്ടി വന്നാലും ശെരി ദേവേട്ടന് വേണ്ടി ഞാനത് ചെയ്യും വിഷ്ണു..
“പക്ഷേ ഇനി അതത്ര എളുപ്പം ആയിരിക്കില്ല..
ദേവന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി നമ്മൾ നടത്തിയ പൂജ അവനായി തന്നെ മുടക്കി..

അതുകേട്ടതും ശ്രീദേവിയുടെ മുഖത്താകെ വിഷാദം നിഴലിച്ചു..
“ശ്രീദേവി നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ കാരണവന്മാർ ചെയ്ത പാപത്തിന്റെ ഫലം ഇന്നും ഞങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്..
അതിൽ അന്ന് നാഗമാണിക്യത്തിന് വേണ്ടി മുതു മുത്തശ്ശൻ ചെയ്ത ദുർമന്ത്രവാദത്തിന്റെ ഫലം ഇന്നും തലമുറകളായി അനുഭവിക്കുകയാണ്..
ഒടുവിൽ ഏതോ തിരുമേനിയുടെ ഉപദേശത്താൽ എന്റെ അച്ഛൻ തിരുമേനി മഹാദേവനെ പൂജിച്ചു നേടിയ അനുഗ്രഹം കൊണ്ടാണ് ഇന്നും ഞങ്ങൾ ഇങ്ങനെ കഴിഞ്ഞു പോവുന്നത് തന്നെ..
അദ്ദേഹത്തിൽ നിന്നും പകർന്നു കിട്ടിയ മന്ത്ര സിദ്ധി കൊണ്ടു അന്ന് ഞാൻ നാഗമാണിക്യത്തെ തൊടാൻ ശ്രെമിച്ചു പരാജയപ്പെട്ടതാണ്..
എങ്ങനെയും ആ നാഗമാണിക്യം നാഗങ്ങൾക്ക് സമർപ്പിക്കണം അതെന്റെ കൂടി ആവശ്യമാണ്..
അതിനുള്ള വഴി തേടി
എന്റെ രാശി പലകയിൽ ഞാൻ നോക്കിയപ്പോൾ കണ്ടത് നിന്റെ പേരാണ്.. പക്ഷേ അതിനു വേണ്ടിയുള്ള പൂജകൾ ചെയ്തിട്ട് അല്ലാതെ നിനക്കതിൽ തൊടാൻ പോലും ആവില്ല..
അതാണ് ഇന്ന് തടസ്സപെട്ടത് ..
ഇനി നീ അതിൽ തൊടാൻ ശ്രെമിച്ചാൽ ഒരുപക്ഷേ നിന്റെ ജീവൻ പോലും ആപത്തിലാവും..
അതുകൊണ്ട് അറിഞ്ഞു കൊണ്ടു ഇനി നിന്നെ മരണത്തിലേക്ക് തള്ളി വിടാൻ എനിക്കാവില്ല..
“എനിക്കെന്തു സംഭവിച്ചാലും വേണ്ടില്ല എന്റെ ദേവേട്ടനെ എനിക്ക് രെക്ഷിച്ചേ പറ്റൂ.. ഒരു ഭാര്യക്ക് അവളുടെ ഭർത്താവിന്റെ ആയുസ്സിനേക്കാൾ വലുതല്ല വിഷ്ണു സ്വന്തം ജീവൻ..
“മ്മം.. ഇനിയും നിന്റെ തീരുമാനം അതാണെങ്കിൽ അങ്ങനെ തന്നെ മുന്നോട്ട് പൊക്കൊളു..
പിന്നെ ഒരു കാര്യം കൂടി ഈ നാഗപഞ്ചമി നാൾ വരെ അവനെ അധികം പുറത്തേക്കു എങ്ങും വിടരുത്..
പ്രേത്യേകിച്ചു
തറവാട്ട് കാവിലേക്ക് ഒരു കാരണവശാലും ദേവൻ പോവാതെ നോക്കണം.. എന്നും പറഞ്ഞു വിഷ്ണു ശ്രീദേവിയെ അവിടെ നിന്നും യാത്രയാക്കി..
————————————————–
മനയിൽ നിന്നും ഇറങ്ങിയപ്പോൾ മുതൽ എന്റെ ഉള്ളിലൊരു സങ്കട കടൽ തന്നെ ആർത്തിരമ്പുകയായിരുന്നു..
പക്ഷേ ഒരിറ്റു കണ്ണീർ പോലും എന്റെ കണ്ണിൽ നിന്നും വന്നില്ല..
കാരണം കരഞ്ഞു തളർന്നിരിക്കാൻ എനിക്കാവില്ല.. എങ്ങനെയും ഏട്ടന്റെ ജീവൻ രക്ഷിക്കുക ആ ഒരു ചിന്ത മനസ്സിൽ ഊട്ടി ഉറപ്പിച്ചു കൊണ്ടു ഞാൻ തറവാട്ടിൽ എത്തി ചേർന്നു..
“അമ്മേ ഏട്ടൻ വന്നില്ലേ..
“ഇല്ല മോളെ അവൻ വന്നില്ല.. എന്തുപറ്റി മോളുടെ മുഖമാകെ വാടിയിരിക്കുന്നല്ലോ..
“അതുപിന്നെ അമ്മേ ഇന്നത്തെ പൂജ മുടങ്ങി..
“അയ്യോ അതെങ്ങനെ..
“അതുപിന്നെ ഏട്ടൻ മുടക്കി..
“ആര് ദേവനോ അപ്പോൾ അവനെല്ലാം അറിഞ്ഞോ..
“അതെ ദേവട്ടൻ തന്നെ പക്ഷേ ഏട്ടൻ ഒന്നും അറിഞ്ഞില്ല.. ഏട്ടനോട് പറയേണ്ടന്ന് ഞാൻ വിഷ്ണുവിനോട് പറഞ്ഞു..
“എന്നിട്ടോ..
“എന്നിട്ടെന്താ ഞാനും വിഷ്ണുവും തമ്മിൽ എന്തൊക്കെയോ തെറ്റായ ബന്ധം ഉണ്ടെന്ന് വിചാരിച്ചു ഏട്ടൻ അവിടെ നിന്നും ഇറങ്ങിയായിരുന്നു.. ഞാൻ ഓർത്തു ഇവിടെ വന്നു കാണുമെന്നു..
“അയ്യോ മോളെ അത് ആകെ കുഴപ്പമാവില്ലേ..
എന്തിനാ ഇനി അവനിൽ നിന്നും നമ്മളത് അത് മറച്ചു വെക്കുന്നത്.. അവൻ വരട്ടെ ഞാൻ പറയാം..
“വേണ്ട അമ്മേ.. ആര് പറഞ്ഞാലും ഏട്ടൻ ഇതൊന്നും വിശ്വസിക്കില്ല.. ഒരു കണക്കിന് ഏട്ടന് എന്നോട് ദേഷ്യം തോന്നിയത് നന്നായി.. ഇല്ലെങ്കിൽ ഈ കർമ്മം ചെയ്യാൻ ഏട്ടൻ എന്നെ സമ്മതിക്കില്ലായിരുന്നു..
“എന്നാലും മോളെ..
“ഒരു എന്നാലും ഇല്ല.. അമ്മ ഇപ്പോൾ ഞാൻ പറയുന്നത് പോലെ കേട്ടാൽ മതി..
“മോളെ നിന്നോട് ഒരു കാര്യം ചോദിച്ചാൽ സത്യം പറയണം മോൾക്ക് ഈ അമ്മയോട് ഇപ്പോൾ ദേഷ്യം തോന്നുന്നുണ്ടോ..
“അതെന്താ അമ്മേ അങ്ങനെ ചോദിച്ചത്..
“അല്ല മോളെ തറവാടിന്റെ ശാപവും മറ്റും മറച്ചു വെച്ചല്ലേ അവനെ കൊണ്ടു നിന്നെ കെട്ടിച്ചത്..
ഈ അമ്മ കാരണം മോളുടെ ജീവിതം കൂടി ഇല്ലാതാവുകയല്ലേ..
“ഇതൊന്നും നിങ്ങളുടെ ആരുടേയും കുറ്റം കൊണ്ടല്ല അമ്മേ..
എല്ലാം എന്റെ ജാതകത്തിലെ ചൊവ്വാ ദോഷത്തിന്റെ ഫലം ആയിരിക്കും..
അതുകൊണ്ട് എന്റെ അമ്മ അതൊന്നും ആലോചിച്ചു വിഷമിക്കേണ്ട.. എന്നും പറഞ്ഞു അമ്മയെ കെട്ടിപിടിച്ചു ആശ്വസിപ്പിച്ചിട്ട് ഞാൻ അകത്തേക്ക് കയറി പോയി..
——————————————————–
അന്ന് രാത്രി ഏറെ വൈകിയിട്ടും ദേവൻ തറവാട്ടിൽ എത്തിയില്ല.. എന്റെയും അമ്മയുടെയും ഉള്ളിൽ പേടിയുടെ അഗ്നി പർവ്വതം പുകഞ്ഞു തുടങ്ങിയിരുന്നു..
“അമ്മേ ഏട്ടൻ ഇതുവരെ വന്നില്ലല്ലോ.. എനിക്കെന്തോ പേടിയാവുന്നു..
“നീ പേടിക്കേണ്ട മോളെ അവൻ വരും..
“അതല്ല അമ്മേ വിഷ്ണു പ്രത്യേകം പറഞ്ഞിരുന്നു നാഗപഞ്ചമി നാൾ വരെ ഏട്ടനെ ശ്രെദ്ധിക്കണം എന്ന്..
“മോളെ നീ പേടിക്കാതെ ഇരിക്ക് അവനൊന്നും വരില്ല നമ്മുടെ പ്രാത്ഥന ഇശ്വരൻമ്മാർ കേൾക്കാതെ ഇരിക്കില്ല..
അമ്മ അത് പറഞ്ഞു കൊണ്ടിരിക്കു മ്പോൾ മൂന്നാലു പേര് കൂടി ദേവനെയും എടുത്തു കൊണ്ടു അവിടേക്ക് വന്നു..
“അയ്യോ ഇതെന്താ എന്റെ ഏട്ടന് എന്തുപറ്റി..
“നിങ്ങൾ പേടിക്കേണ്ട ആള് ഇത്തിരി പൂസായി പോയതാണ്..
ഞങ്ങൾ പോവുന്ന വഴിക്ക് റോഡിൽ വീണു കിടക്കുന്നത് കണ്ടത് കൊണ്ടു എടുത്തു കൊണ്ടു വന്നതാണ്..
ശെരിയെന്നാൽ ഞങ്ങൾ പൊക്കോട്ടെ എന്നും പറഞ്ഞു ദേവേട്ടനെ ഉമ്മറത്തു കിടത്തിയിട്ട് അവർ പോയി..
ഏട്ടന്റെ കിടപ്പ് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി പാവം ഞാൻ കാരണം ആണ് ഏട്ടൻ ഇന്ന് കുടിച്ചത്..
ഏട്ടന്റെ മനസ്സ് ഒരുപാട് വേദനിച്ചു കാണും.. എന്നോട് ക്ഷെമിക്ക് ഏട്ടാ എല്ലാം ഏട്ടന് വേണ്ടിയിട്ടാണ് എന്നു മനസ്സിൽ പറഞ്ഞു കൊണ്ടു ഞാൻ ദേവേട്ടന്റെ അടുത്ത് ഇരുന്നു ഏട്ടനെ വിളിച്ചു എഴുന്നേൽപ്പികാൻ നോക്കി..
“ഏട്ടാ ഏട്ടാ എഴുന്നേൽക്ക്..
“ആരുടെ ഏട്ടൻ.. നീ പോടീ പുല്ലേ നിന്റെ മറ്റവനെ പോയി വിളിക്ക് എട്ടാന്നും കൂട്ടാന്നും ഒക്കെ..
“ഡാ കിടന്നു അഭ്യാസം കാണിക്കാതെ എഴുന്നേൽക്കാൻ നോക്കെന്നും പറഞ്ഞു അമ്മ ഏട്ടന് നേരെ ദേഷ്യപ്പെട്ടു..
ഒടുവിൽ ഒരുവിധത്തിൽ ഏട്ടനെ ഞാൻ പിടിച്ചു എഴുന്നേൽപ്പിച്ചു..
“വിടെടി എന്നെ.. എന്നെ എന്റെ അമ്മ പിടിച്ചാൽ മതി..
“ഡാ ചെറുക്കാ നീ കൊച്ചു കുഞ്ഞൊന്നും അല്ല നിന്നെ ഈ കോലത്തിൽ പിടിച്ചോണ്ട് പോവാനുള്ള ആരോഗ്യം ഒന്നും എനിക്കില്ല..
“എന്നാൽ വാ അമ്മയെ ഞാൻ എടുത്തോണ്ട് പോവാം..
“ആദ്യം നീ രണ്ടു കാലിൽ ഒന്നു നിൽക്കാൻ നോക്ക് എന്നിട്ടാവാം എന്നെ എടുക്കുന്നത്..
“എനിക്കൊന്നുമില്ല അമ്മേ ദേ ഞാൻ നടന്നു കാണിക്കാം എന്നും പറഞ്ഞു ഏട്ടൻ നടക്കാൻ നോക്കിയതും വീഴാൻ പോയി ഞാൻ പെട്ടെന്ന് കേറി പിടിച്ചു..
“വിടെടി എനിക്കറിയാം നടക്കാൻ നിന്നെ വിശ്വസിക്കാൻ കൊള്ളില്ല.. ഇവള് നമ്മളെ ചതിക്കും അമ്മേ എന്നും പറഞ്ഞു ഏട്ടൻ ഭിത്തിയിൽ പിടിച്ചു പിടിച്ചു അകത്തേക്ക് നടന്നു..
“ഇതെന്താ ബ്രേക്ക് ഡാൻസ് ആണോ..
“അല്ലെടി നിന്റെ അച്ഛന്റെ.. എന്നു പറഞ്ഞു ഏട്ടൻ നിർത്തി..
അമ്മ അടുത്ത് നിന്നതു കൊണ്ടാവും പിന്നെ ഒന്നും പറഞ്ഞില്ല..
അങ്ങനെ ഒരുവിധത്തിൽ ഏട്ടൻ റൂമിലെത്തി കിടന്നു..
പിന്നാലെ ഞാനും പോയി കിടന്നു..
———————————————————
ഏട്ടനുമായി ഇനി എന്നും അമ്പലത്തിൽ പോവണം അതുകൊണ്ട് തന്നെ പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റു ഞാൻ ഏട്ടന് ചായയുമായി ചെന്നു വിളിച്ചു..
“നിന്നോടാരാടി എനിക്ക് ചായ കൊണ്ടുവന്നു തരാൻ പറഞ്ഞത് എന്നും പറഞ്ഞു ഏട്ടൻ എന്റെ കൈയിൽ ഇരുന്ന ഗ്ലാസ്‌ തട്ടി താഴെ ഇട്ടു..
എന്റെ കണ്മുന്നിൽ പോലും നിന്നെ കണ്ടു പോവരുത് എന്നും പറഞ്ഞു ദേഷ്യം കേറി വെളിച്ചപ്പാടിനെ പോലെ ഉറഞ്ഞു തുള്ളി കൊണ്ടു ഏട്ടൻ എന്റെ നേരെ വന്നു..
അപ്പോഴേക്കും ഗ്ലാസ്‌ വീണ ശബ്ദം കേട്ട് അമ്മ ഓടി വന്നു..
“എന്താ മോളെ എന്താ ഇവിടെ പ്രശ്നം..
“ഒന്നുമില്ല അമ്മേ ഏട്ടന് ചായ വേണ്ടെന്ന്..
“മ്മം നീ അവന് കുറച്ചു തൈര് കൊണ്ടു പോയി കൊടുക്ക് അവന്റെ കെട്ട് വിടട്ടെ..
അതുകേട്ടു ഏട്ടനൊന്നും മിണ്ടിയില്ല..
“ഇപ്പോൾ അവന്റെ നാവ് ഇറങ്ങി പോയല്ലോ..
ഡാ നീ വേഗം പോയി കുളിച്ചു വാ നമുക്ക് എല്ലാവർക്കും കൂടി അമ്പലത്തിൽ പോവണം..
“അമ്പലത്തിലോ.. ഞാൻ ഇല്ല അമ്മേ നിങ്ങൾ പൊക്കോ..
“അങ്ങനെ ഞങ്ങൾ മാത്രം പോവുന്നില്ല നീയും വരും മര്യാദക്ക് പോയി കുളിച്ചു വരാൻ നോക്ക്..
പണ്ടാരമടങ്ങാൻ എന്നും പറഞ്ഞു പിന്നെ എന്തൊക്കെയോ പൊറു പൊറുത്തു കൊണ്ടു ഏട്ടൻ തോർത്തും ഒക്കെ എടുത്തുകൊണ്ടു പുറത്തേക്ക് പോയി..
“മോളെ അവന് നിന്നോടുള്ള ദേഷ്യം കൂടും മുൻപ് നമുക്ക് എല്ലാം അവനോട് തുറന്നു പറയുന്നത് അല്ലേ നല്ലത്..
“വേണ്ടമ്മേ ഏട്ടൻ എന്നെ എന്തു വേണേൽ പറഞ്ഞോട്ടെ എനിക്ക് വിഷമം ഒന്നുമില്ല.. പുറമെ കാണിക്കുന്ന ദേഷ്യം മാത്രമേയുള്ളൂ ആള് പാവമാണ്..
“എന്നാലും മോളെ എനിക്കെന്തോ ഒരു പേടി..
“അമ്മ പേടിക്കുക ഒന്നും വേണ്ട എല്ലാം നല്ലതിന് തന്നെയാണെന്ന് വിശ്വാസിക്ക്..
“മ്മം ശെരി മോളെ നീ ഒരുങ്ങ് ഞാനും പെട്ടെന്ന് ഒരുങ്ങി വരാം .
അവൻ വരുമ്പോളേക്കും ഒരുങ്ങി നിന്നാൽ പെട്ടെന്ന് തന്നെ അമ്പലത്തിൽ പോവാല്ലോ.. എന്നും പറഞ്ഞു അമ്മ നടന്നു..
“ശെരിയമ്മേ..
അമ്മയെ ഓരോന്ന് പറഞ്ഞു ആശ്വസിപ്പിച്ചെങ്കിലും എന്റെ ഉള്ളിൽ പേടിയുമുണ്ടായിരുന്നു..
ഒന്നു മര്യാദക്ക് സ്നേഹിച്ചു തുടങ്ങും മുൻപ് തന്നെ ഏട്ടൻ എന്നിൽ നിന്നും അകന്ന് തുടങ്ങിരിക്കുന്നു..
ഏട്ടന്റെ തെറ്റിദ്ധാരണ മാറുമ്പോഴേക്കും ഒരുപക്ഷേ ഒരിക്കലും അടുക്കാൻ പറ്റാത്ത അത്ര അകലത്തിൽ മനസ്സ് എത്തിയിരിക്കും..
എല്ലാം എന്റെ വിധിയാണ് എന്ന് മനസ്സിനെ പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രെമിച്ചു കൊണ്ടു ഞാൻ ഒരുങ്ങി വന്നു..
നേരം കുറേ ആയി..
പക്ഷേ ഇതുവരെ ആയിട്ടും കുളിക്കാൻ പോയ ഏട്ടൻ തിരിച്ചു വന്നില്ല.
എന്റെ ഉള്ളിൽ എന്തോ ഒരു ഭയം കടന്നു കൂടി..
“അമ്മേ ഏട്ടൻ കുളിക്കാൻ പോയിട്ട് നേരം കുറേ ആയല്ലോ ഇതുവരെ ആയിട്ടും കാണുന്നില്ലല്ലോ..
“അവൻ ചിലപ്പോൾ അവിടെ കിടന്നു ഉറങ്ങി കാണും..
“മ്മം ഞാൻ ഒന്നു ചെന്നു നോക്കട്ടെ അമ്മേ എനിക്കെന്തോ ഒരു പേടി പോലെ..
വിഷ്ണു പ്രത്യേകം പറഞ്ഞതാണ് ഏട്ടനെ ശ്രെദ്ധിക്കണമെന്ന് ..
“ശെരി മോളെ.. എന്നാൽ മോള് പോയി നോക്കിയിട്ട് വാ..
അമ്മ പറഞ്ഞത് കേട്ടു ഞാൻ വേഗം വടക്ക് വശത്തുള്ള കുളത്തിനടുത്തേക്കു നടന്നു..
മുന്നോട്ടുള്ള ഓരോ കാൽ ചുവടിലും എന്റെ നെഞ്ചിടിപ്പ് ഏറി വന്നു..
“എന്റെ നാഗത്താന്മാരെ ഏട്ടന് ഒന്നും വരുത്തല്ലേ എന്നു പ്രാത്ഥിച്ചു കൊണ്ടു നടന്നു ഞാൻ കുളത്തിനു മുന്നിൽ എത്താറായതും ഒരു നാഗം കുളത്തിന്റെ അടുത്ത് നിന്നും ഇഴഞ്ഞു പോവുന്നത് കണ്ടു..
അതുകണ്ടു ഒരു നിമിഷം ഞാൻ പേടിച്ചു വിറച്ചു നിന്നു പോയി പിന്നെ ഒരൊറ്റ ഓട്ടത്തിന് കുളത്തിനു മുന്നിൽ എത്തി…(തുടരും… )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ജാതകം: ഭാഗം 1 

ജാതകം: ഭാഗം 2

ജാതകം: ഭാഗം 3

ജാതകം: ഭാഗം 4

ജാതകം: ഭാഗം 5

ജാതകം: ഭാഗം 6

ജാതകം: ഭാഗം 7

ജാതകം: ഭാഗം 8

ജാതകം: ഭാഗം 9

ജാതകം: ഭാഗം 10

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story