ഗൗരി: ഭാഗം 19

ഗൗരി: ഭാഗം 19

എഴുത്തുകാരി: രജിത പ്രദീപ്‌


“താനെന്താ ഇങ്ങനെ നോക്കുന്നത് ഒരു മാതിരി ആളുകളെ കണാത്തത് പോലെ ”
ശരത്ത് ചിരിയോടെ ചോദിച്ചു

“ആരാ …ഗൗരി അത്
ഗീതേച്ചി അവരുടെ അടുത്തേക്ക് വന്നു

”ബാങ്കിലെ സാറാ ചേച്ചി ,ശരത്ത് സാറ്

ഗൗരിക്ക് ശരത്തിനെ അകത്തേക്ക് വിളിക്കണോ വിളിച്ചാൽ ആള് വരുമോ ഗൗരി എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു

”ഗൗരി സാറിനെ അകത്തേക്ക് ഗീത ഗൗരിയുടെ ചെവിയിൽ പറഞ്ഞു

“സാറ് … കയറിയിരിക്ക്

ശരത്ത് വീടിനകത്തേക്ക് കയറി

”സാറിരിക്ക് ,മാഷും ചേച്ചിയും കൂടി ഡോക്ടറെ കണാൻ പോയിരിക്കുകയാണ് ഗീതേച്ചി പറഞ്ഞു

ഗരത്തിന് മനസ്സിലൊരു സന്തോഷം തോന്നി ,ഈ ചേച്ചി കൂടിയില്ലായിരുന്നെങ്കിൽ തനിക്ക് തന്റെ മനസ്സിലുള്ളത് മൂക്കുത്തിയോട് സ്വസ്ഥമായി പറയാലോ ശരത്ത് മനസ്സിൽ വിചാരിച്ചു

”ഗൗരി സാറിന് ചായ എടുക്ക്

ഗൗരി ചായ എടുക്കാനായി പോയി

”അമ്മേ ….

ഒരു പയ്യൻ വീട്ടിലേക്ക് കയറി വന്നു

”എന്താടാ

”അച്ഛൻ വന്നു അമ്മയോട് വേഗം വീട്ടിലേക്ക് വരാൻ പറഞ്ഞു

”സാറെ ഇപ്പോ വരാമെന്ന് പറഞ്ഞ് ഗീതേച്ചി ഗൗരിയുടെ അടുത്ത് പോയി കാര്യം പറഞ്ഞു , വീട്ടിലേക്ക് പോയിട്ട് പെട്ടെന്ന് വരാമെന്ന് പറഞ്ഞിട്ട് പോയി

ഗൗരിക്ക് ആകെ ഒരു വെപ്രാളമായി

സാറിന് എങ്ങനെ ചായ കൊടുക്കും

കൊടുത്തില്ലെങ്കിൽ സാറെന്തു വിചാരിക്കും ,വീട്ടിൽ വന്നിട്ട് ഒരു ചായ കൊടുത്തില്ലെന്നു കരുതില്ലെ

ഗൗരി ചായയെടുത്ത് ശരത്തിന്റെ അടുത്തേക്ക് ചെന്നു

ശരത്ത് അവളെ തന്നെ നോക്കുയായിരുന്നു

ഈ മൂക്കുത്തിക്ക് വേഗത്തിൽ നടക്കാനറിയില്ലേ. എന്തൊരു പതുക്കെയാണ് നടക്കുന്നത്

ഗൗരി ചായ ശരത്തിന് കൊടുത്തു

“മാഷ് വരാൻ ഒരു പാട് നേരമാവോ

”അറിയില്ല

ശരത്ത് ചായ കുടിച്ചു

എന്തായാലും മൂക്കുത്തിക്ക് ചായ ഉണ്ടാക്കനിറയാം

“ചായ നല്ലതാട്ടോ
എന്നാൽ ഞാനിറങ്ങുകയാണ് താനി വിടെ തനിച്ചല്ലേ അപ്പോ ഞാനിവിടെ ഇരിക്കുന്നത് തനിക്കൊരു ബുദ്ധിമുട്ടായിരിക്കും ,ചിലപ്പോ പേടിച്ച് താൻ ബോധം കെട്ട് വീഴും

ഗൗരി ശരത്തിനെ നോക്കി

ആ നോട്ടത്തിൽ ഒരു പരിഭവം ഉണ്ടെന്ന് ശരത്തിന് തോന്നി

ശരത്ത് വീട്ടിന് മുറ്റത്തേക്കിറങ്ങി

“അച്ഛൻ വരുമ്പോ എന്തെങ്കിലും പറയണോ

“വേണം ,ശരത്ത് സാറ് വന്നിട്ടുണ്ടായിരുന്നു ,അച്ഛനെ കാണാൻ വന്നതല്ല എന്നെ ഇഷ്ടമാണെന്ന് പറയാൻ വന്നതാണെന്ന് പറയണം
ശരത്ത് കുസൃതിയോടെ പറഞ്ഞു

ഗൗരിക്ക് അവൻ പറഞ്ഞതെന്താണെന്ന് പെട്ടെന്ന് മനസ്സിലായില്ല

”പറയോ..

”എനിക്ക് …

”എന്നാലെ തനിക്ക് മനസ്സിലാവുന്ന ഭാഷയിൽ പറയാം

”തന്നെ എനിക്കിഷ്ടമാണ്, ഇതൊന്ന് പറയാൻ വേണ്ടിയാണ് തന്നെ ഇന്നലെ കാത്ത് നിന്നത് ,പക്ഷെ കട്ടുറുമ്പ് വന്ന് എല്ലാം നശിപ്പിച്ചു

ഗൗരിക്ക് കേട്ടത് വിശ്വസിക്കാനായില്ല ,ഇങ്ങനെയൊരു വാക്ക് കേൾക്കാൻ താൻ ഒത്തിരി കൊതിച്ചിട്ടുണ്ട്
പക്ഷേ .. ആർച്ച പറഞ്ഞ കാര്യം ,അത് ചോദിക്കണോ സാറിനോട്

“താനെന്താ ഒന്നും മിണ്ടാത്തത് ,താൻ പെട്ടെന്ന് മറുപടി പറയണ്ട ആലോചിച്ചിട്ട് രാത്രി പറഞ്ഞാൽ മതി ,

“അത് ..

‘താനെന്തിനാ വിക്കുന്നത് ,തനിക്കെന്തെങ്കിലും പറയാനുണ്ടോ

”ആർച്ച പറഞ്ഞത് ….

“ആർച്ച പറഞ്ഞിട്ടുണ്ടാവും ഞങ്ങളുടെ വിവാഹം ഉറപ്പിച്ചതാണെ ന്ന് അല്ലേ

അതെയെന്ന് ഗൗരി തലയാട്ടി

”ആർച്ച പറയുന്നത് കാര്യമാക്കണ്ട അവൾക്ക് വട്ടാണ് ,തന്നെ കുറിച്ച് പറഞ്ഞത് തനിക്കിവിടെ ഒരു ഇഷ്ടമുണ്ടെന്നാണ്

അതാണ് ഏട്ടത്തി ചോദിക്കാൻ വന്നതെന്ന് ഗൗരിക്ക് മനസ്സിലായി

”ഞാൻ പറഞ്ഞത് സത്യമാണെന്ന് തോന്നിയാൽ തന്നിൽ നിന്നൊരു മറുപടി എനിക്ക് വേണം,

ഗൗരി അതിന് മറുപടി പറഞ്ഞില്ല

“മറുപടി യെസ് ആണെങ്കിൽ തന്റെ ഈ മൂക്കുത്തിയുടെ ഒരു പിക് എനിക്ക് സെന്റ് ചെയ്യണം ,നോ ആണെങ്കിൽ Bye എന്നൊരു മെസ്ലേജ്
തന്റെ മറുപടി ക്കായി ഞാൻ കാത്തിരിക്കും
അത് യെസ് ആവാനും

തനിക്കെന്റെ നമ്പർ അറിയോ

ഇല്ലെന്ന് ഗൗരിതലയാട്ടി

പേനെയെടുത്ത് അവൻ നമ്പർ എഴുതാനായി ഒരു പേപ്പർ ചോദിച്ചു

ഗൗരി പേപ്പർ എടുക്കാനായി വീടിനുള്ളിലേക്ക് പോകാൻ തിരിഞ്ഞു

താനിനി പേപ്പർ എടുക്കാൻ പോകണ്ട എന്ന് പറഞ്ഞ് അവളുടെ കൈ പിടിച്ച് ഉള്ളംകൈയ്യിൽ എഴുതി കൊടുത്തു

ഗൗരി കൈ വലിക്കാൻ ഒരു ശ്രമം നടത്തി പക്ഷെ നടന്നില്ല

*

ശരത്ത് വീട്ടിലെത്തി

ശരത്തിനെ കണ്ടപ്പോൾ അഭിയുടെ മുഖത്തൊരു ചിരിയുണ്ടായി
പണി കിട്ടി മോനെ എന്ന മട്ടിലുള്ള ചിരി

ശരത്തും സന്തോഷത്തിലായിരുന്നു

‘നീയെന്താ വൈകിയത്

‘ഞാനൊരാളെ കാണാൻ പോയതാ

‘ആരെ കാണാൻ

‘എന്റെ അമ്മേ ബാങ്കിൽ വരുന്ന ഒരു മാഷിന്റെ വീട്ടിൽ പോയതാ

അഭി ശരത്തിനെ നോക്കി

പോയി എന്ന മട്ടിൽ ശരത്ത് തലയാട്ടി

‘ഇന്നിവിടെ ദേവനും സുധയുമൊക്കെ വന്നിട്ടുണ്ടായിരുന്നു

‘ഓ നല്ല കാര്യം എന്നിട്ട് എന്നെ പറ്റി എന്തെങ്കിലും പരാതി പറഞ്ഞോ

‘നിന്നെ പറ്റി പരാതി പറയാൻ വന്നതല്ല നിന്നെ അവരുടെ കുടുംബത്തിലെ ഒരാളാക്കാൻ പോവുകയാണ്
അഭി പറഞ്ഞു

‘ഏട്ടത്തി എന്താ കാര്യം പറഞ്ഞത് എനിക്ക് മനസ്സിലായില്ല അവരുടെ കുടുംബത്തിലെ അംഗമാക്കാനോ

‘അതെ നിനക്കൊരു വിവാഹാലോചന

‘എനിക്കോ എന്തിന്

‘ശരത്തേ നീ എന്നെ കളിയാക്കാതെ ഞാൻ പറയുന്നത് കേൾക്ക് ,ആർച്ചയുടെ ആലോചനയുമായണവർ വന്നത് നിനക്ക് വേണ്ടി

‘ആർച്ചയോ ….. കൊള്ളാം

‘എന്താടാ നീയങ്ങനെ പറഞ്ഞത് ,ആർച്ചയെ നിനക്കിഷ്ടമല്ലേ

‘അമ്മ ഇങ്ങനത്തെ കോമഡി പറയരുത്

‘ആർച്ചക്ക് എന്താ ഒരു കുറവ്

എന്റെമ്മേ ….. അവൾക്ക് കുറവല്ല എല്ലാം കൂടുതലാണ് ,ആർച്ചയെ കെട്ടുന്നതിലും ഭേദം തീവണ്ടിക്ക് തലവക്കുന്നതാണ്

‘എന്നാൽ നീ കേട്ടോ ,ഞങ്ങളിത് ഉറപ്പിച്ചു ഞയാഴ്ച നീയൊന്നു പോയി ആ പെണ്ണ് കാണൽ ചടങ്ങ് നടത്തിയിട്ട് പോരെ

‘അമ്മ ചേട്ടനെ കൊണ്ട് രണ്ടാമതും കെട്ടിക്കാൻ പ്ലാൻ ഉണ്ടോ ,ഏട്ടത്തിയോട് ചോദിച്ച് സമ്മതം വാങ്ങിയിട്ട് മതീട്ടോ എല്ലാം

‘ശരത്തേ … നിന്റെ കളിയിത്തിരി കൂടുന്നുണ്ട്

‘പിന്നെ ഞാനെന്താ പറയണ്ടത് ആർച്ചയെ എനിക്കിഷ്ടമല്ല ഇനി ഈ കാര്യം എന്നോട് പറയരുത്

‘ഞാനെന്താ അവരോട് പറയണ്ടത്

‘അമ്മ ഞാൻ പറഞ്ഞ മറുപടി പറഞ്ഞാൽ മതി അതായത് ആർച്ചയെ വിവാഹം കഴിക്കുന്നതിലും നല്ലത് വല്ല തീവണ്ടിക്കും തല വക്കുന്നതാണെന്ന്

‘എന്താ ശരത്തേ ഞാനെങ്ങനെ പറയും സുധയോട്

‘അമ്മേ ….. ഞാനിന്നു വല്യ സന്തോഷത്തിലാണ് ,ഒരു പച്ചക്കൊടി കാണുന്ന സന്തോഷം ,ഇനി അമ്മ ഒരോന്ന് പറഞ്ഞ് അത് നശിപ്പിക്കരുത്

‘പച്ചക്കൊടിയോ നീയെന്താ പറയുന്നത് ശരത്തേ എനിക്ക് മനസ്സിലായില്ല

‘അതൊക്കെ സമയമാവുമ്പോൾ പറയാം അന്ന് അമ്മയും അച്ഛനും ഏട്ടനും എല്ലാവരും കൂടി ഒരു വലിയ പച്ചക്കൊടി കാണിക്കണം കേട്ടോ
എന്ന് പറഞ്ഞ് ശരത്ത് റൂമിലേക്ക് പോയി

അവൻ ഗൗരിയോട് ഇഷ്ടം പറഞ്ഞൂന്ന് അഭിരാമിക്ക് മനസ്സിലായി

‘ഇതെന്തൊക്കെയാണ് ഈ ചെക്കൻ പറയുന്നത് അഭി

‘സമയമാവുമ്പോൾ പച്ചക്കൊടി കാണിക്കണമെന്ന് അഭി ചിരിച്ച് കൊണ്ട് പറഞ്ഞൂ

രാത്രിയായപ്പോൾ ആർച്ചയുടെ അമ്മ ശരത്തിന്റെ അമ്മയെ വിളിച്ചു

‘ഏട്ടത്തി ശരത്തിനോട് പറഞ്ഞോ

‘പറഞ്ഞു പക്ഷേ ….
ശരത്തിന് ഇപ്പോ കല്യാണം വേണ്ടെന്ന് ,അവന് സമയമാവുമ്പോൾ പറയാമെന്ന്

‘അതെന്താ അവന് വിവാഹ പ്രായമായില്ലേ

‘ഞാനെന്താ സുധേ പറയുക കൊച്ചു കുട്ടിയൊന്നുമല്ലല്ലോ തല്ലി സമ്മതിപ്പിക്കാൻ അവർക്ക് അവരുടെതായ ഇഷ്ടങ്ങളും സങ്കൽപ്പങ്ങളൊക്കെ ഉണ്ടാവുമല്ലോ

‘ഏട്ടത്തി പണ്ടത്തെ കാര്യങ്ങളൊക്കെ മറന്ന് കൊണ്ടാണോ സംസാരിക്കുന്നത്

‘എന്താ സുധേ ഇങ്ങനെയൊക്കെ പറയുന്നത് അതൊന്നും ഞാൻ മറന്നിട്ടില്ല

‘എന്തായാലും അച്ചുവേട്ടന്റെ മോളുടെ കല്യാണത്തിന് തറവാട്ടിൽ എല്ലാവരും കൂടുമല്ലോ അപ്പോ സംസാരിക്കാം എന്ന് പറഞ്ഞ് സുധ കോള് കട്ട് ചെയ്തു

‘ മമ്മി.. എന്താ ആൻറി പറഞ്ഞത്

‘ശരത്തിന് ഇപ്പോ കല്യാണം വേണ്ടന്ന് പറഞ്ഞൂന്ന്

‘അത് നമ്മുക്കറിയാലോ ,ആൻറിക്ക് എന്താ അഭിപ്രായം

‘അത് കാലത്ത് പറഞ്ഞതാണല്ലോ

‘ഇനി എന്തു ചെയ്യും മമ്മി

‘മമ്മി പറഞ്ഞതു തന്നെ യാണ് ഇപ്പോഴും പറയുന്നത് ,എന്തു ചെയ്തിട്ടായാലും നിന്റെയും ശരത്തിന്റെയും കല്യാണം നടത്തും

അവളെ ആ ഗൗരിയെ ഞാൻ വെറുതെ വിടില്ല ശരത്ത് എന്റെയാണ്
ആർച്ച മനസ്സിൽ പറഞ്ഞു
*
‘അഭീ ….

‘എന്താ അമ്മേ…..

‘ഇപ്പോ എന്താ ചെയ്യുക സുധക്ക് ദേഷ്യമായി

‘ശരത്തിന്റെ അഭിപ്രായമാണ് ശരി ,ഇഷ്ടമില്ലാത്തവരെ കൂടെ ഒരു ജീവിതം അത് ഭയങ്കര പ്രയാസ്സമാണ് ,അതിനുദാഹരണമല്ലേ ഞങ്ങളുടെ ജീവിതം ,അതു കൊണ്ട് ഈ കാര്യത്തിൽ ശരത്തിന്റെ തീരുമാനമാണ് ശരി

‘അഭീ …. നിന്റെ വിഷമം അമ്മക്ക് മനസ്സിലാവും ഒക്കെ ശരിയാവും

അഭി മറുപടി പറഞ്ഞില്ല

‘അച്ചുവേട്ടന്റെ വീട്ടിലെ കല്യാണത്തിന് വരുമ്പോൾ സംസാരിക്കാമെന്നാണ് സുധപറഞ്ഞിരിക്കുന്നത്

‘അതിന് മറുപടി ശരത്ത് പറഞ്ഞോളും ,പിന്നെ ശ്യാമേട്ടനും ഉണ്ടല്ലോ അമ്മ അതോർത്ത് വിഷമിക്കണ്ട

‘അത് പറഞ്ഞപ്പോഴാണ് ഞനൊർത്തത് ഞാനും അച്ഛനും ശരത്തും തലേ ദിവസം പോകും ,ശ്യാം ഞായാറാഴ്ച വരുന്നുള്ളൂ അതുകൊണ്ട് അഭി അവന്റെ കൂടെ വന്നാൽ മതി

‘അമ്മേ .. ഞാൻ അമ്മയുടെ കൂടെ വരാം

‘വേണ്ട അഭി ശ്യാംമിന്റെ കൂടെ വന്നാൽ മതി

അമ്മ മനപൂർവ്വം ചെയ്യുന്നതാണെന്ന് അ ഭി ക്ക് മനസ്സിലായി

രാത്രി

ശരത്ത് ഗൗരിയുടെ മറുപടിക്കായി കാത്തിരുന്നു

ഫോണെടുത്ത് നോക്കണമെന്നുണ്ട് പക്ഷെ
മൂക്കുത്തി നോ പറയോ അതായിരുന്നു ഒരു ടെൻഷൻ

കുറച്ച് കഴിഞ്ഞ് ശരത്ത് ഫോണെടുത്ത് നോക്കി

ഗൗരി യുടെ മെസ്സേജ് ഉണ്ടായിരുന്നു…(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 6

ഗൗരി: ഭാഗം 7

ഗൗരി: ഭാഗം 8

ഗൗരി: ഭാഗം 9

ഗൗരി: ഭാഗം 10

ഗൗരി: ഭാഗം 11

ഗൗരി: ഭാഗം 12

ഗൗരി: ഭാഗം 13

ഗൗരി: ഭാഗം 14

ഗൗരി: ഭാഗം 15

ഗൗരി: ഭാഗം 16

ഗൗരി: ഭാഗം 17

ഗൗരി: ഭാഗം 18

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story