ഗൗരി: ഭാഗം 20

ഗൗരി: ഭാഗം 20

എഴുത്തുകാരി: രജിത പ്രദീപ്‌


ശരത്ത് ഗൗരിയുടെ മെസ്സേജ് നോക്കി ,മൂക്കുത്തിയുടെ പിക്കോ Bye ഒന്നുമല്ലായിരുന്നു മെസ്സേജ്

പെട്ടെന്നൊരു മറുപടി പറയാൻ കഴിയില്ല ,എനിക്ക് ആലോചിക്കണം
എന്നായിരുന്നു ഗൗരിയുടെ മെസ്സേജ്
ശരത്തിന് വിഷമം തോന്നി

ഗൗരി ഓൺലൈനിൽ ഉണ്ടായിരുന്നു

“തന്നോട് ഞാൻ മുല്ലപ്പെരിയാർ ഡാം പൊളിക്കണോ വേണ്ടയോ എന്നല്ല ചോദിച്ചത് തനിക്ക് എന്നെ ഇഷ്ടമാണോ എന്നാണ്

അവൻ തന്നെ കളിയാക്കിയതാണെന്ന് ഗൗരിക്ക് മനസ്സിലായി

താൻ വിചാരിച്ചു മൂക്കുത്തി സമ്മതം പറയുമെന്ന് ,ഇത്ര നേരം പ്രതീക്ഷിച്ചിരുന്നതും മൂക്കുത്തിയുടെ പിക് ആയിരുന്നു പക്ഷേ തന്റെ പ്രതീക്ഷ തെറ്റി

ശരത്തിന് അടി കിട്ടിയത് പൊലെ തോന്നി

‘ഒരു Bye മെസ്സേജ് ആണ് ഞാൻ പ്രതീക്ഷിച്ചത് പിന്നെ മൂക്കുത്തിയുടെ പിക് വേണമെന്ന് ഞാൻ ചുമ്മാ പറഞ്ഞതാ ,അല്ലെങ്കിലും മൂക്കുത്തി എനിക്കിഷ്ടമല്ല ,മൂക്കുത്തിയിടുന്ന പെൺകുട്ടികൾക്ക് ഒരു പാണ്ടി ലുക്ക് ആയിരിക്കും ”
അങ്ങനെ മൂക്കുത്തി വല്യ ഗമ കാണിക്കണ്ട ,ഇഷ്ടമാണെന്ന് പറയാൻ ഇത്ര ഗമയോ ,അത്രക്ക് ഗമ വേണ്ട

”ഞാൻ ….

“തന്നൊന്നും പറയണ്ട ,താൻ സമയമെടുത്ത് പറഞ്ഞാൽ മതി ,പക്ഷേ ഒരു കാര്യം എനിക്കറിയണം

“എന്ത് കാര്യം

“താൻ എനിക്ക് ഒരു മറുപടി തരാൻ വൈകുന്നതിന്റെ പുറകിൽ കട്ടുറുമ്പല്ലേ കാരണം

“അത് ശരണ്യ …..

“മതി ഇനി താനൊന്നും പറയണ്ട ,എനിക്ക് മനസ്സിലായി ,കട്ടുറുമ്പിന് പണി ഞാൻ കൊടുക്കും
ശരി താൻ നന്നായി ആലോചിച്ച് മറുപടി പറഞ്ഞാൽ മതി കാരണം നമ്മുടെ ചർച്ച വിഷയം മുല്ലപ്പെരിയാറല്ലേ ,അപ്പോ നന്നായി ആലോചിക്കണം

ശരത്തിന് ദേഷ്യം വന്നിരുന്നു ,മൂക്കുത്തിക്ക് സ്വന്തമായി ഒരഭിപ്രായമില്ലേ ,എന്തിനും ആ കട്ടുറുമ്പിന്റെ ഉപദേശം
ആലോചിക്കട്ടേ സമയമെടുത്ത് ആലോചിക്കട്ടേ

ശരത്ത് സാറ് പിണങ്ങിയെന്ന് ഗൗരി ക്ക് മനസ്സിലായി

പെട്ടെന്നൊരു മറുപടി പറയാൻ തനിക്ക് കഴിയില്ല ,അമ്മക്ക് വാക്ക് കൊടുത്തതാണ് ഒക്കെ മറന്നു എന്ന് ,അമ്മക്ക് കൊടുത്ത വാക്ക് തെറ്റിക്കുന്നതെങ്ങനെ
ശരണ്യയും അത് തന്നെയാണ് പറഞ്ഞത്

അവള് വിളിച്ചപ്പോൾ അറിയാതെ പറഞ്ഞ് പ്പോയി ശരത്ത് സാറ് വന്നിട്ടുണ്ടായിരുന്നൂന്ന് ,അച്ഛനെ കണാൻ വന്നതാണെന്നു പറഞ്ഞതാണ് പക്ഷെ അവൾ കുത്തികുത്തി ചോദിച്ച് തന്റെ മനസ്സിലുള്ളത് തുറന്നെടുത്തു

“ഗൗരി നീ എന്നിട്ട് എന്താ പറയാൻ പോകുന്നത് ഇഷ്ടമാണെന്നോ
അയാളുടെ കല്യാണം ഉറപ്പിച്ചിട്ടിരിക്കുകയാണെന്ന് നീയല്ലേ പറഞ്ഞത് ,എന്നിട്ടാണോ നീ ഇഷ്ടമാണെന്ന് പറയാൻ തുള്ളി
നിൽക്കുന്നത്

“അതൊക്കെ ആർച്ചയുടെ നുണയാണ്,

“നിന്നോട് ആരാ പറഞ്ഞത് അത് നുണയാണെന്ന്

” സാറ് പറഞ്ഞു

“നീയത് വിശ്വസിച്ചിരുന്നോട്ടോ ,നിനക്ക് എത്ര നാളായി ശരത്ത് സാറിനെ അറിയാം ,നീയെന്തു ഭാവിച്ചാണ് ഗൗരി ,നമ്മളറിഞ്ഞ കാര്യം ഞാൻ അന്വഷിക്കട്ടേ നീയെന്തായാലും പെട്ടെന്ന് yes പറയണ്ട കേട്ടോ

ശരണ്യ പറഞ്ഞതിൽ കാര്യമുണ്ടെന്ന് തോന്നി ,എന്നാൽ അതറിഞ്ഞിട്ട് പറയാമെന്നു താനും കരുതി ,അതുകൊണ്ടാണ് സാറിനോട് അങ്ങനെ പറഞ്ഞത്

അത് സാറിനും മനസ്സിലായി,

ദേഷ്യമായിട്ടുണ്ടാവും
മൂക്കത്തിയാട്ടവർക്ക് പാണ്ടിലുക്കാണെന്ന് ,ശരിയാണോ

ഗൗരി വേഗം ഗംഗയുടെ അടുത്തേക്ക് ചെന്നു

ഗംഗ കിടന്നിരുന്നു

“ഗംഗേ …

‘എന്താ , എന്താ ചേച്ചി

“എനിക്ക് പാണ്ടി ലുക്ക് ഉണ്ടോ

“ചേച്ചിക്ക് പാണ്ടി ലുക്കല്ല അതിനെക്കാളും തറ ലുക്കാണ് ,ചേച്ചിക്ക് തലക്ക് വല്ല കുഴപ്പമുണ്ടോ ഡോക്ടറെ കാണിക്കണോ. നട്ട പാതിരക്ക് ഒരു ചോദ്യം കൊണ്ട് വന്നിരിക്കുന്നു
എന്ന് പറഞ്ഞ് ഗംഗ തലവഴി പുതപ്പ് മൂടി കിടന്നു
*
കോളേജിൽ എത്തിയ പാടെ ശരണ്യ ഗൗരിയോട് ചോദിച്ചു

“നിന്റെ മെസ്സേജ് കണ്ടിട്ട് സാറ് എന്താ പറഞ്ഞത്

”പ്രത്യേകിച്ചൊന്നും പറത്തില്ല, ആലോചിച്ചിട്ട് പറഞ്ഞാൽ മതിയെന്ന് പറഞ്ഞു

“മതി നീ പതുക്കെ മറുപടി പറഞ്ഞാൽ മതി കേട്ടോ, ഞാൻ ഒന്നു രണ്ട് പേരോട് അന്വഷിക്കാൻ പറഞ്ഞിട്ടുണ്ട്

ഗൗരി തലയാട്ടി

”നിന്റെ നന്മക്ക് വേണ്ടിയാണ് ഞാനിത് പറയുന്നത് നിനക്ക് വിഷമം തോന്നണ്ട

“ഇല്ല നി പറയുന്നത് എനിക്ക് വിശ്വസമാണ്

“ഞാൻ സ്റ്റോറ് വരെ പോയിട്ട് വരാം എന്ന് പറഞ്ഞ് ഗൗരി ശരണ്യയുടെ അടുത്ത് നിന്ന് സ്റ്റോറിലേക്ക് പോയി

“നീയെന്തിനാ ശരണ്യേ ഗൗരിയെ ഇങ്ങനെ ഒരോന്ന് പറഞ്ഞ് പിൻതിരിപ്പിക്കുന്നത് ‘
ശരണ്യയുടെയും ഗൗരിയുടെയും കൂട്ടുക്കാരി നിമിഷയായിരുന്നു അത്

“ഞാനെന്തു പിൻതിരിപ്പിച്ചെന്ന് ,നീ പറഞ്ഞത് എനിക്ക് മനസ്സിലായില്ല

“നിനക്കറിയാലോ ഗൗരിക്ക് ആ സാറിനെ ഇഷ്ടമാണെന്ന് ,ഇതിപ്പോ സാറ് ഇഷ്ടം തുറന്നു പറഞ്ഞത് കൊണ്ട് ഗൗരിക്കും ഇഷ്ടം തുറന്നു പറയാലോ ,നീയെന്തിനാ അതിന് തടസ്സം നിൽക്കുന്നത്

“നിമിഷേ… ആ സാറിന്റെ കല്യാണം ഉറപ്പിച്ചതാണ് അതുകൊണ്ടാണ്

“അതൊന്നുമല്ല കാരണം എനിക്കറിയാം ,ആ സാറ് പറഞ്ഞൂലോ അത് കള്ളമാണെന്ന്, അത് സത്യമാണെന്ന് എനിക്കും തോന്നി ,പറ്റിക്കാനാണെങ്കിൽ വീട്ടിലേക്ക് വന്ന് ഇഷ്ടം പറയോ ആരെങ്കിലും

ശരണ്യയുടെ മുഖഭാവം മാറുന്നത് നിമിഷ കണ്ടു

“അവൾക്ക് മാത്രം എന്താ പ്രത്യേക താ എല്ലാവർക്കും അവളെ മതി ,എല്ലാവർക്കും ചോദിക്കാനുള്ളത് അവളെ പറ്റി ,ഗ്രൂപ്പ് ആയിട്ടുള്ള ഒരു പിക് പോസ്റ്റ് ചെയ്താൽ എല്ലാവരും ചോദിക്കുന്നത് അവളാരാണെന്നാണ് ,എല്ലാവർക്കും അറിയേണ്ടത് അവളെ കുറിച്ച് മടുത്തു എനിക്ക് ,എല്ലാവരുടെയും വിചാരം ഗൗരി മാത്രമാണ് ഈ ലോകത്ത് സുന്ദരി ആയിട്ടുള്ളതെന്നാണ് ,ശരത്ത് സാറിനെ തന്നെ നോക്കു ആകെ ഒന്നു രണ്ടു പ്രാവശ്യം മാത്രമേ കണ്ടപ്പോഴെക്കും ആള് അവളുടെ സൗന്ദര്യത്തിൽ വീണു ,ബാങ്ക് ജോലി ,ചേട്ടന് ഷോപ്പ് എല്ലാം കൊണ്ടു നല്ല ഭാഗ്യമാണ് അവൾക്ക് ,കേവലം ഒരു മാഷുടെ മോളായ അവൾക്ക് ഇത്ര വലിയ ബന്ധം വേണ്ട
നമ്മളെന്താ സുന്ദരികളല്ലേ ,നമ്മുക്കില്ലാത്ത ഭാഗ്യം അവൾക്കും വേണ്ട എന്തെങ്കിലും പറഞ്ഞ് ഞാനിത് മുടക്കും

ശരണ്യയുടെ മറ്റൊരു മുഖം നിമിഷ കാണുകയായിരുന്നു

“ഗൗരി പാവമല്ലേ ശരണ്യ ,നിന്നെ കൂടെപിറപ്പിനെ പോലെയല്ലേ അവള് കാണുന്നത് പിന്നെന്തിനാ നീയിങ്ങനെ ഇത്ര കുശുമ്പ് അവളോട് കാണിക്കുന്നത്

“എല്ലായിടത്തും അവളാണ് മുമ്പിൽ ,സൗന്ദര്യം .പഠിപ്പ് എല്ലാത്തിലും ,വിവാഹ ജീവിതത്തിലെങ്കിലും അവളെ ക്കാൾ ഒരുപടി മുൻപിൽ ആവണം എനിക്ക്

”ഇത് ചതിയട്ടോ

“ചതിയാണ് ആർക്കും ഒരു പദ്രവമില്ലാത്ത ചതി ശരണ്യ വില്ലത്തിയെ പോലെ ചിരിച്ചു

*
“മമ്മി കല്യാണത്തിന് ചെല്ലുമ്പോൾ എല്ലാവരോടും പറയുമോ ഞങ്ങളുടെ കല്യാണക്കാര്യം

“പറയണം ,അവന് നോ എന്ന് പറയാനുള്ള അവസരം കൊടുക്കരുത്

“അതെങ്ങനെ പറ്റും

“ഡാഡി കാരണമാണ് അവരിന്നിങ്ങനെ ഉയർന്ന് വരാൻ കാരണം ,അന്ന് ശ്യാമിനെ ഡാഡി സഹായിച്ചില്ലെങ്കിൽ കണാമായിരുന്നു ഇന്ന് എല്ലാം കൂടി ചെറ്റ കുടിലിൽ കഴിഞ്ഞേനെ ,നമ്മുടെ കാശ് കൊണ്ട് ഇത്രയും നല്ല നിലയിൽ എത്തിയിട്ട് നമ്മുടെ ഒരാഗ്രഹം നടത്തി തരാൻ പറ്റില്ലാന്ന് പറഞ്ഞാൽ അത് ശരിയാകുമോ

”ആ പോയന്റിൽ പിടിച്ചാൽ മതി
എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ

“അതുതന്നെയാണ് ഞാനും കരുതിയിരിക്കുന്നത്
കുറച്ച് പേരോട് ഞാൻ സൂചിപ്പിച്ച് വച്ചിട്ടുണ്ട് ,എല്ലാവരും കൂടി പറയുമ്പോൾ അവന് എതിര് പറയാൻ പറ്റില്ല

”അത് മതി മമ്മി

“അവന് ഞാനാരാണെന്ന് അറിയില്ല ,, നിന്റെ ഡാഡിയുടെ കാര്യത്തിൽ മാത്രമാണ് എനിക്ക് ഒരു സംശയമുള്ളത് ,ആള് വേണമെങ്കിൽ അവരുടെ ഭാഗത്ത് നിൽക്കും

”ഡാഡിയുടെ കാര്യം ഞാൻ നോക്കി കൊള്ളാം ,ആ സമയത്ത് ഡാഡി അവിടെ ഇല്ലാതിരുന്നാൽ മതിയില്ലേ

”കല്യാണം കഴിഞ്ഞ് വരുന്നത് നിന്റെ വിവാഹം ഉറപ്പിച്ചിട്ടായിരിക്കും നിന്റെ മമ്മിയുടെ വാക്കാണിത്
*
രണ്ടു ദിവസം കഴിഞ്ഞിട്ടും ഗൗരിയുടെ മെസ്സേജ് ഉണ്ടായില്ല

ശനിയാഴ്ച കല്യാണത്തിന് പോകണം
ഇതറിയാതെ പോയാൽ ഒരു സമാധാനം ഉണ്ടാവില്ല ,

മൂക്കുത്തിത് തന്നെയിനി ഇഷ്ടമല്ലായിരിക്കുമോ അതാണോ മറുപടി വൈകുന്നത്

വൈകീട്ട് ശരത്ത് ഗൗരിയെ കണാൻ തന്നെ തീരുമാനിച്ചു

Yes or No ഇന്നറിയണം

ശരണ്യയും ഗൗരിയും നിമിഷയും ഉണ്ടായിരുന്നു

ശരത്ത് കാറ് അവരുടെ അടുത്ത് നിറുത്തി

ഡോർ തുറന്ന് ഗൗരിയോട് കയറാൻ പറഞ്ഞു

“ഞങ്ങൾ ബസ്സിന് പോക്കോളാം ശരണ്യ പറഞ്ഞു

”നിങ്ങൾ ബസ്സിൽ പോക്കോളു
ഗൗരിയെ ഞാൻ കൊണ്ടു വിട്ടോളാം

“അത് ശരിയാവില്ല

“അത് ശരിയാവും താൻ കയറ് ഗൗരി,

നിമിഷ ഗൗരിയോട് കയറാൻ കണ്ണ് കൊണ്ട് കാണിച്ചു

ഗൗരി കാറിൽ കയറി

“താൻ പേടിക്കണ്ടാട്ടോ ഞാൻ ഗൗരിയെ വീട്ടിൽ കൊണ്ടു വിട്ടോളാം ശരണ്യയോട് പറഞ്ഞിട്ട് കാറെടുത്തു

“തനിക്ക് ഈ കാര്യത്തിൽ ഒരു മറുപടി ഇത്ര പെരുത്ത് ആലോചിക്കാനുണ്ടോ

ഗൗരി മറുപടി പറഞ്ഞില്ല
അവൾ താഴെക്ക് നോക്കിയിരുന്നു

“തനെന്നാണ് മറുപടി പറയുക

അതിനും ഗൗരി മറുപടി പറഞ്ഞില്ല

“തനിക്കൊന്നും പറയാനില്ലേ, ഓ തന്റെ കൂട്ടുക്കാരി മിണ്ടരുതെന്ന് പറഞ്ഞിട്ടുണ്ടാവും ,ശരി തനിക്ക് ഒന്നും പറയാനില്ലെങ്കിൽ തന്നെ ഞാൻ ബസ്സ് സ്റ്റോറ്റിൽ വിടാം ,അത്രയും നേരം തന്നൊട് സംസാരിക്കാമെന്ന് കരുതിയാണ് വീട്ടിൽ കൊണ്ട് വിടാമെന്ന് പറഞ്ഞത്

“മതി ഞാൻ ബസ്സിന് പോക്കോളാം

“അതിനു മുൻപ് ഒരു കാര്യം, താൻ എല്ലാ കാര്യങ്ങളും ആ കട്ടുറുമ്പിനോട് പറയാറുണ്ടോ

“ഉവ്വ്

“ഞാൻ പറഞ്ഞ കാര്യങ്ങളൊക്കെ പറഞ്ഞോ

ഉവ്വെ ന്ന് ഗൗരി തലയാട്ടി

ബസ്സ് സ്റ്റോപ്പെത്തി

ഗൗരി ബാഗെടുത്ത് ഇറങ്ങാൻ റെഡിയായി

” അങ്ങനെയാണെങ്കിൽ താൻ ഇതു കൂടി പറഞ്ഞേക്ക് തന്റെ കൂട്ടുക്കാരിയോട് എന്ന് പറഞ്ഞ് ശരത്ത് ഗൗരിയുടെ കൈയ്യിൽ ” ഉമ്മ ”വച്ചു…(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 6

ഗൗരി: ഭാഗം 7

ഗൗരി: ഭാഗം 8

ഗൗരി: ഭാഗം 9

ഗൗരി: ഭാഗം 10

ഗൗരി: ഭാഗം 11

ഗൗരി: ഭാഗം 12

ഗൗരി: ഭാഗം 13

ഗൗരി: ഭാഗം 14

ഗൗരി: ഭാഗം 15

ഗൗരി: ഭാഗം 16

ഗൗരി: ഭാഗം 17

ഗൗരി: ഭാഗം 18

ഗൗരി: ഭാഗം 19

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story