നന്ദ്യാർവട്ടം: ഭാഗം 25

നന്ദ്യാർവട്ടം: ഭാഗം 25

നോവൽ


നന്ദ്യാർവട്ടം: ഭാഗം 25

എഴുത്തുകാരി: അമൃത അജയൻ  (അമ്മൂട്ടി)

” നീയെന്തിനാ ആമി അവളെയിങ്ങനെ ന്യായീകരിക്കുന്നത് .. നിന്റെ കണ്ണിൽ ഞാനാണോ തെറ്റുകാരൻ .. അവൾ ചെയ്ത പ്രവൃത്തികളൊക്കെ ലോകത്തിലെത്ര സ്ത്രീകൾ ചെയ്യുന്നുണ്ട് .. നിനക്ക് കഴിയുമോ സ്വന്തം കുഞ്ഞിനെ വയറ്റിൽ വച്ച് കൊന്നുകളയാൻ ..? , നിനക്ക് കഴിയുമോ മുലകുടി മാറാത്ത കുഞ്ഞിനെ എന്നെന്നേക്കുമായി ഉപേക്ഷിച്ചിട്ട് പോകാൻ .. ” അവൻ കോപം കൊണ്ട് വിറച്ചു ..

” അവളെ ഞാൻ ന്യായീകരിച്ചതല്ല വിനയേട്ടാ .. അവളാ ചെയ്തത് തെറ്റ് തന്നെയാണ് .. ഒരു ന്യായീകരണവും അർഹിക്കാത്ത തെറ്റ് .. പ്രത്യേകിച്ചും ഒരു ഡോക്ടർ കൂടിയായ നിരഞ്ജനക്ക് അതൊന്നും ആരും പറഞ്ഞു കൊടുക്കേണ്ട കാര്യമില്ല .. ജനിച്ച് ആറു മാസം വരെ മുലപ്പാൽ മാത്രം നൽകേണ്ട കുഞ്ഞിനെ , നാല് മാസം തികയും മുന്നേ ഉപേക്ഷിച്ച് പോയത് .. പിന്നീടൊരിക്കലും അതിനെ കുറിച്ച് യാതൊന്നും അന്വേഷിക്കാതിരുന്നത് .. ഇതൊക്കെ തെറ്റ് തന്നെയാണ് .. പക്ഷെ അവളിങ്ങനെയൊക്കെയായെങ്കിൽ അതിലൊരു പങ്ക് വിനയേട്ടനും കൂടിയുണ്ടെന്ന് ഓർമിപ്പിച്ചതാ .. അവൾക്ക് അവളുടേതായ സ്വപ്നങ്ങൾ ഉണ്ട് .. ഒന്നുകിൽ വിനയേട്ടൻ അവൾക്ക് പകുതി സപ്പോർട്ടെങ്കിലും കൊടുക്കണമായിരുന്നു .. രണ്ട് പേരും എന്തെങ്കിലുമൊക്കെ വിട്ടുവീഴ്ചക്ക് തയ്യാറാകണമായിരുന്നു .. അത് ചെയ്യാത്തത് കൊണ്ട് എന്ത് സംഭവിച്ചു .. ആദിക്ക് പെറ്റമ്മയെ നഷ്ടമായി .. ഒരു ദാമ്പത്യം തകർന്നു .. ” അഭിരാമി സൗമ്യമായി പറഞ്ഞു ..

” ആ ദാമ്പത്യം തകർന്നതിൽ എനിക്കൊരു വിഷമവുമില്ല .. ഇന്നല്ലെങ്കിൽ നാളെ അത് തകരുമായിരുന്നു .. ” അവൻ പുച്ഛത്തോടെ പറഞ്ഞു ..

” അറിയാം … വിനയേട്ടന് അവളോട് യോജിച്ച് പോകാൻ കഴിയില്ല .. കാരണം വിനയേട്ടന്റെ ഉള്ളിലൊരു ഈഗോയുണ്ട് .. അത് പോലെ തന്നെ വിനയേട്ടൻ ആഗ്രഹിക്കുന്ന ഒരു ജീവിതമുണ്ട് .. വിനയേട്ടന്റെ തിരക്കുകളറിഞ്ഞ് കൂടെ നിൽക്കുന്ന ഒരു ലൈഫ് പാർട്ണർ വേണം .. വിനയേട്ടന്റെ കുടുംബം ഒരു സെർവന്റിന്റെ കൈയ്യിൽ ഏൽപ്പിക്കാൻ താത്പര്യമില്ല .. ഇവിടെ വിനയേട്ടൻ ഒരു ന്യൂറോ സർജൻ .. നിരഞ്ജന കാർഡിയാക് സർജൻ .. പദവി കൊണ്ട് രണ്ടു പേരും ഈക്വൽ ആണ് . . വിനയേട്ടന് ഉള്ളത് പോലെ തന്നെ തിരക്കുകൾ അവൾക്കുമുണ്ടാകും .. വിനയേട്ടന് ഉള്ളത് പോലെ തന്നെ പേഷ്യന്റ്സ്‌, യാത്രകൾ ഒക്കെ അവൾക്കുണ്ടാകും .. വിനയേട്ടന് എത്ര സമയം ഈ വീട്ടിൽ ചിലവഴിക്കാൻ കഴിയുമോ അത്രയും മാത്രം , അല്ലെങ്കിൽ അതിൽ കുറച്ച് മാത്രമേ അവൾക്കും ഇവിടെ ചിലവഴിക്കാൻ കഴിയൂ .. അത് കൊണ്ടാണ് സ്പെഷ്യാലിറ്റി ചെയ്ത നിരഞ്ജന വീണ്ടുമെന്തോ ഹയർ സ്റ്റഡീസിന് പോകാൻ തയാറെടുത്തപ്പോൾ അവൾ പ്രഗ്നന്റായിരുന്നിട്ട് കൂടി യാതൊരു വിട്ടു വീഴ്ചക്കും വിനയേട്ടൻ തയ്യാറാകാതിരുന്നത് .. പക്ഷെ ഇത് വിനയേട്ടന് അവളോട് തുറന്ന് പറയാൻ വയ്യ .. എനിക്ക് സ്നേഹിക്കാൻ നിന്നെയിവിടെ വേണം , ഞാനാഗ്രഹിക്കുന്ന ജീവിതം ഇങ്ങനെയാണ് എന്നൊക്കെ പറയാൻ വിനയേട്ടന്റെ ഈഗോ അനുവദിച്ചില്ല .. എന്നു മാത്രമല്ല വിനയേട്ടൻ മനസിലാക്കിയിടത്തോളം നിരഞ്ജന വളരെ പ്രാക്ടിക്കലായി ചിന്തിക്കുന്ന വ്യക്തിയാണ് .. . പഠനവും ജോലിയുമൊക്കെയാണ് ജീവിതത്തിലെ ഇമ്പോർട്ടന്റ് കാര്യങ്ങൾ എന്ന് ചിന്തിക്കുന്ന വ്യക്തിയാണ് നിരഞ്ജന .. അത് കൊണ്ടാണല്ലോ അവൾ പഠിച്ച് മിടുക്കിയായ കാർഡിയാക് സർജനായത് .. നമുക്ക് ചുറ്റിലും എത്ര സ്ത്രീകൾ അവിടെ വരെയൊക്കെ എത്തിയിട്ടുണ്ട് .. ഞാനീ കാലയളവിൽ പരിചയപ്പെട്ട ചുരുക്കം സ്ത്രീകളിൽ ഒരാളാണ് നിരഞ്ജന .. അവൾക്കത് ഉൾക്കൊള്ളാൻ കഴിയില്ല എന്ന് വിനയേട്ടന് അറിയാം .. അത് കൊണ്ടാണ് വിനയേട്ടനെ അവൾ കോർട്ടിൽ മെയിൽ ഷോവനിസ്റ്റ് എന്നൊക്കെ വിളിച്ചത് …..” അഭിരാമി അവന്റെ മുഖത്തേക്ക് ശാന്തമായി നോക്കി …..

വിനയ് ക്ക് ഒന്നും പറയാനില്ലായിരുന്നു .. കാരണം , താനീ ലോകത്ത് മറ്റാരും മനസിലാക്കരുത് എന്ന് കരുതി ഒളിച്ചു വച്ച , സരളമായ ആഗ്രഹങ്ങൾ പോലും അവൾ മനസിലാക്കിയിരിക്കുന്നു ..

” ഞാനങ്ങനെയൊക്കെ ആഗ്രഹിച്ചത് ഒരു തെറ്റാണോ …… എല്ലാവർക്കും ഇല്ലേ ലൈഫിനെ കുറിച്ചൊരു കൺസെപ്റ്റ് ….?” അവൻ തണുത്ത സ്വരത്തിൽ ചോദിച്ചു .. അവന്റെ കോപമൊക്കെ എങ്ങോ ആവിയായിപ്പോയിരുന്നു ..

” ആഗ്രഹിച്ചത് ഒരിക്കലും തെറ്റല്ല .. ഒരോ ആൾക്കാർക്കും ഓരോ ആഗ്രഹങ്ങളാണ്.. അധികം തിരക്കുകളില്ലാതെ , ഭർത്താവിന്റെയും കുഞ്ഞുങ്ങളുടേയും കൂടെ കൂടുതൽ സമയം ചിലവഴിക്കാൻ കിട്ടണം എന്നാഗ്രഹിക്കുന്ന സ്ത്രീകൾ ഉണ്ട് .. നിരഞ്ജനയെപ്പോലെ കണ്ട സ്വപ്നങ്ങളെല്ലാം നേടിയെടുത്ത് തലയുയർത്തിപ്പിടിച്ച് ജീവിക്കണം എന്നാഗ്രഹിക്കുന്നവരും ഉണ്ട് .. രണ്ടായാലും അത് ഒരിക്കലും തെറ്റല്ല .. ഈ രണ്ട് ടൈപ്പ് സ്ത്രീകളുടെ ലൈഫിലേക്കും വരേണ്ടത് അതേ ചിന്തകൾ ഉള്ള പാർട്ണേർസ് ആണ് .. ആദ്യം പറഞ്ഞത് പോലെയൊരു സ്ത്രീക്ക് വിനയേട്ടനെപ്പോലെയൊരാൾ ചേരും .. നിരഞ്ജനക്ക് കുറച്ച് കൂടി ബ്രോഡ് മൈന്റഡ് ആയ പാർട്ണറേ ചേരൂ .. അവളുടെ ആഗ്രഹങ്ങൾക്ക് കൂടെ നിൽക്കുന്ന ഒരു പാർട്ണർ … ” അവൾ വിനയ് യെ നോക്കി ..

” ഞാനങ്ങനെ സ്ത്രീകളെ അടച്ച് പൂട്ടിയിടുന്ന ഒരാളൊന്നുമല്ല … ”

” അതുമറിയാം … അങ്ങനെയാണെങ്കിൽ എന്നെ ജോലിക്ക് വിടില്ലല്ലോ .. എന്ന് മാത്രമല്ല , ഞാനൊരു 3 ഡെയ്സ് പ്രോഗ്രാമിന്റെ കാര്യം പറഞ്ഞപ്പോൾ നീ പോകണ്ട എന്നൊന്നും പറഞ്ഞിട്ടുമില്ല .. എന്ന് വച്ചാൽ ജോലിയും തിരക്കും ഒക്കെ വിനയേട്ടന് മാനിക്കാൻ കഴിയും .. പക്ഷെ അത് ലൈഫ് ലോങ് ഒരു വിട്ടുകൊടുക്കലിന് പറ്റില്ല .. ഇതിനെ മെയിൽ ഷോവനിസം എന്നൊന്നും പറയുന്നത് ശരിയല്ല .. ഓരോ ആൾക്കാരുടെയും ജീവിതത്തിന്റെ കാഴ്ചപ്പാടാണ് .. വ്യത്യസ്ത കാഴ്ചപ്പാടുള്ളവർ ഒരുമിച്ച് ജീവിക്കുമ്പോൾ പരസ്പരം വിട്ടു വീഴ്ച ചെയ്യേണ്ടി വരും .. നിങ്ങൾ രണ്ട് പേരും അതിന് തയാറല്ലായിരുന്നു .. അതുകൊണ്ടാണ് പരാജയപ്പെട്ടത് .. ” അവൾ പറഞ്ഞു .

വിനയ് നിശബ്ദനായി നിന്നു … അവൾ പറഞ്ഞതിൽ ഒന്ന് പോലും തനിക്ക് നിഷേധിക്കാനില്ല … അവൻ ജനാലക്കൽ പോയി പുറത്തേക്ക് നോക്കി നിന്നു ..

അവൾ വിനയ് യുടെ പിന്നിൽ വന്നു .. അവന്റെ വലം കൈയിൽ ചുറ്റിപ്പിടിച്ച് അവനോട് ചേർന്നു നിന്നു ..

” പക്ഷെ നമ്മുടെ ജീവിതത്തിൽ അങ്ങനെയുണ്ടാകില്ല .. കാരണം ഞാനാഗ്രഹിക്കുന്നത് തിരക്കുപിടിച്ച ഒരു ജീവിതമല്ല .. എനിക്കെന്റെ കുടുംബം വേണം .. വിനയേട്ടന്റെ സ്നേഹവും കരുതലും വേണം .. അത് കിട്ടാതെ വന്നാൽ മാത്രമേ പ്രശ്നങ്ങളുയരൂ … പക്ഷെ നമ്മൾ രണ്ടാളും മാത്രമല്ല .. ആദി കൂടി ചേരുമ്പോഴേ നമ്മുടെ ജീവിതം പൂർണമാകൂ .. നമ്മൾ മൂന്നാളിൽ ഒരാളുടെ മാത്രം മനസ്സിൽ മറ്റൊരാൾക്ക് സ്ഥാനം വന്നാൽ അത് നമ്മുടെ ജീവിതത്തെ ബാധിക്കും .. ആദിയിപ്പോ കുഞ്ഞാണ് .. പോകെ പേകെ അവനറിയും അവന്റെ പെറ്റമ്മ ഞാനല്ല എന്ന് .. അവനതറിഞ്ഞാലും അവന്റെ അമ്മയായി എല്ലാറ്റിനും ഞാൻ കൂടെയുണ്ടായാൽ അവന്റെ മനസിടറി പോകില്ല … പക്ഷെ അതിനിടയിലേക്ക് നിരഞ്ജന കടന്നു വരുന്നത് എനിക്ക് ചിന്തിക്കാൻ വയ്യ വിനയേട്ടാ .. ചിലപ്പോ എന്റെ സ്വാർത്ഥതയായിരിക്കാം .. അത് കൊണ്ടാ ഒരു പ്രശ്നമുണ്ടാകാതെ ഇതൊതുങ്ങുമെങ്കിൽ ഒതുങ്ങട്ടെ എന്ന് കരുതി ഞാൻ അവളെ കാണാൻ പോയത് .. നമ്മുടെ അഭിമാനത്തേക്കാൾ വലുതല്ലേ വിനയേട്ടാ നമുക്ക് നമ്മുടെ മോൻ…. ” അവളുടെ തൊണ്ടയിടറി ..

അവൻ തിരിഞ്ഞ് അവളെ ചുറ്റിപ്പിടിച്ചു .. നെഞ്ചിലേക്ക് ചേർത്ത് അവളുടെ കവിളിൽ ചുംബിച്ചു ..

” നമ്മളാദ്യമേ കണ്ടു മുട്ടേണ്ടവരായിരുന്നു .. നീയായിരുന്നു എന്റെ മകനെ പ്രസവിക്കേണ്ടിയിരുന്നത് …” ഗദ്ഗദത്തോടെ അവൻ പറഞ്ഞു ..

അവളുടെ കണ്ണുകളും നിറഞ്ഞൊഴുകി ..

അവളും സ്വന്തം മനസിനോട് ഒരായിരം തവണയെങ്കിലും അത് പറഞ്ഞിട്ടുണ്ടായിരുന്നു …

* * * * * * * * * * * * * * * * *

കോളിംഗ് ബെൽ മുഴങ്ങിയപ്പോൾ അഭിരാമി ചെന്ന് ഡോർ തുറന്നു ..

പുറത്ത് നീല ജീൻസും വെള്ള ടീഷർട്ടും ധരിച്ച ഒരാൾ നിൽപ്പുണ്ടായിരുന്നു ..

” ഡോ . വിനയ് യുടെ വീടല്ലേ …..” അയാൾ ചോദിച്ചു …

” ഇവിടെയില്ലേ ആൾ .. ഹോസ്പിറ്റലിൽ അന്വേഷിച്ചപ്പോൾ വീട്ടിൽ വന്നെന്നറിഞ്ഞു …. ”

” ഉണ്ട് .. നിങ്ങളാരാ …”

” പേഷ്യന്റാണ് ……..”

” വീട്ടിൽ കൺസൾട്ടിംഗ് ഇല്ല .. ” അവൾ പറഞ്ഞു ..

” അതുമറിയാം .. എനിക്ക് പക്ഷെ അത്യാവശ്യമാണ് .. ഒന്ന് വിളിക്കൂ പ്ലീസ് ….” അയാൾ പറഞ്ഞു ..

അവൾ അയാളെ ഒന്ന് നോക്കിയിട്ട് പിൻതിരിഞ്ഞു …

” വൺ മിനിട്ട് …..” പുറത്ത് നിന്നയാൾ വിളിച്ചു ..

അവൾ തിരിഞ്ഞു നിന്നു ..

” സാറിന്റെ വൈഫാണല്ലേ ……” അയാൾ ചോദിച്ചു ..

അവൾക്കത് തീരെ ഇഷ്ടപ്പെട്ടില്ല .. ചികിത്സിക്കാൻ വന്നവൻ വീട്ടുകാര്യം അന്വേഷിക്കേണ്ട കാര്യമെന്താണ് .. അത് മാത്രമല്ല അയാളുടെ മുഖത്ത് നോക്കിയപ്പോൾ അവൾക്കെന്തോ ഒരു അസാധാരണത്വം തോന്നി .. ഒരുമാതിരി തുറിച്ച നോട്ടം … മുഖത്തുണ്ടായിരുന്ന വെട്ട് കൊണ്ടത് പോലെയൊരു പാട് .. ഒക്കെ അവളിൽ ഒരു സംശയം ജനിപ്പിച്ചു ..

വിനയ് മുകളിൽ ആദിയോടൊപ്പം കളിച്ചു കൊണ്ടിരിക്കുകയായിരുന്നു ..

” വിനയേട്ടാ … വിനയേട്ടനെ കാണാൻ ഒരു പേഷ്യന്റ് വന്നിട്ടുണ്ട് … ” അവൾ റൂമിലേക്ക് കയറി വന്ന് പറഞ്ഞു …

” പേഷ്യന്റോ…. എനിക്ക് വീട്ടിൽ കൺസൾട്ടിംഗ് ഇല്ല എന്ന് പറയ് ….” അവൻ പറഞ്ഞു …

” ഞാൻ പറഞ്ഞതാ …. അയാൾക്ക് എന്തോ അത്യാവശ്യമാണെന്ന് …..” അവൾ പറഞ്ഞു …

വിനയ് ആദിയെ മടിയിൽ നിന്നെടുത്ത് ബെഡിൽ ഇരുത്തിയിട്ട് എഴുന്നേറ്റ് താഴേക്കിറങ്ങിപ്പോയി …

അഭിരാമി ആദിയുടെ അരികിലേക്കിരുന്നു ….

വിനയ് വന്ന് സിറ്റൗട്ടിൽ നോക്കി …

അയാൾ സിറ്റൗട്ടിൽ കിടന്ന ചെയറിൽ, ഫോണിൽ നോക്കിക്കൊണ്ട് ഇരുപ്പുണ്ട് …

” എന്താ …. ” വിനയ് ചോദിച്ചു …

അയാൾ തലയുയർത്തി നോക്കി .. ഭവ്യത ഭാവിച്ച് എഴുന്നേറ്റു ….

” സർ , ഞാൻ ഹോസ്പിറ്റലിൽ വന്നിരുന്നു ..പക്ഷെ സർ ഇല്ല എന്ന് പറഞ്ഞു .. അതാ വീട് ചോദിച്ചറിഞ്ഞ് വന്നത് …” അയാൾ പറഞ്ഞു ..

” നിങ്ങൾ വന്ന കാര്യം പറയൂ …” വിനയ് പറഞ്ഞു …

” വിട്ടു മാറാത്ത തലവേദനയാണ് ഡോക്ടർ .. ഡോക്ടറിനെ കൺസൾട്ട് ചെയ്യാൻ വന്നതാണ് …”

” സോറി .. എനിക്ക് വീട്ടിൽ കൺസൾട്ടിംഗ് ഇല്ല … നിങ്ങൾ പോയിട്ട് ഓപിയുള്ള ദിവസം ഹോസ്പിറ്റലിൽ വരൂ ….” വിനയ് പറഞ്ഞിട്ട് പിന്തിരിയാൻ ഭാവിച്ചു …

” ഡോക്ടർ പ്ലീസ് … എനിക്കറിയാം .. പക്ഷെ എനിക്കിപ്പോ നല്ല തലവേദനയുണ്ട് .. സാറൊന്ന് നോക്കിയിരുന്നെങ്കിൽ …..” അയാൾ വിടാൻ ഭാവമില്ലാതെ പറഞ്ഞു ..

” അങ്ങനെയാണെങ്കിൽ വീട്ടിൽ കൺസൾട്ടിംഗ് ഉള്ള ഒരു പാട് ന്യൂറോളജിസ്റ്റുമാർ സിറ്റിയിൽ ഉണ്ട് .. അവിടെയെവിടെയെങ്കിലും പോകു .. ”

” ഇപ്പോ ഞാൻ വന്നു പോയില്ലേ സർ … പ്ലീസ് .. ” അയാൾ കെഞ്ചി …

വിനയ് അയാളെ സൂഷ്മമായി നോക്കി . ..

” അകത്തേക്ക് വാ ……..” വിനയ് വിളിച്ചു ..

അയാൾ അകത്തേക്ക് കയറിച്ചെന്നു …

വിനയ് അയാളെ ഗസ്റ്റ് റൂമിലേക്കാണ് കൊണ്ട് പോയത് .. ഗസ്റ്റ് റൂമിൽ കയറിയതും അവൻ ഡോറടച്ചു ….

” ഇരിക്ക് …….” അവിടെ കിടന്ന ചെയർ ചൂണ്ടിക്കാട്ടി വിനയ് പറഞ്ഞു….

അയാൾ പോയി ചെയറിലിരുന്നു ..

വിനയ് അയാളുടെ അടുത്ത് ചെന്നു നിന്നു ..

” എന്താ തന്റെ പ്രശ്നം ….” അയാളുടെ കണ്ണുകളിലേക്ക് ചൂഴ്ന്ന് നോക്കി വിനയ് ചോദിച്ചു …

” തലവേദന … വിട്ടു മാറാത്ത തല വേദന ….” അയാൾ പറഞ്ഞു …

” ഇപ്പോഴുണ്ടോ ……” അയാളുടെ കൺപോള പിടിച്ച് താഴ്ത്തി നോക്കിക്കൊണ്ട് വിനയ് ചോദിച്ചു ….

” ഉവ്വ് ……..” അയാൾ തലയാട്ടി ….

വിനയ് അവനെ ചൂഴ്ന്നു നോക്കി …

” താനാരാടോ …. എന്താ നിന്റെ ഉദ്ദേശം …… ” വിനയ് യുടെ സ്വരം മാറി … വിനയ് അവന് വട്ടം നിന്ന് കഴിഞ്ഞിരുന്നു ..

അപരന്റെ കണ്ണുകളിൽ ഒരു പിടച്ചിലുണ്ടായി ..

” എന്താ ഡോക്ടർ .. ഞാൻ പറഞ്ഞല്ലോ … എനിക്ക് …… തലവേദന ……” അയാളുടെ ശബ്ദം നേർത്തു …

” നിനക്കൊരു വേദനയുമില്ല .. തലയിലെന്നല്ല നിന്റെയീ ശരീരത്തിൽ ഒരിടത്തും വേദനയില്ല ……. ”

അയാൾ ഒന്ന് പരുങ്ങി …

” നീയെന്താടാ കരുതിയത് … ഞങ്ങൾ വെറും മണ്ടന്മാരാണെന്നോ .. എംബിബിഎസും പിജിയും സ്പെഷ്യാലിറ്റിയും എല്ലാം കൂടി ചേർത്ത് പത്ത് പന്ത്രണ്ട് വർഷം ഉറക്കമിളച്ചതേ ചെരക്കാനല്ല …. നീയൊക്കെ വന്ന് പറയുമ്പോ അതപ്പാടെ വിഴുങ്ങി മരുന്നെഴുതുന്ന പോങ്ങന്മാരാണ് ഞങ്ങൾ എന്ന് കരുതിയോ .. നിന്റെയീ 206 എല്ലിന്റെ ബലത്തിൽ നിൽക്കുന്ന ശരീരത്തിലെവിടെ വേദനിച്ചാലും അത് നിന്റെയീ കണ്ണിലെ കൃഷ്ണമണിക്കുള്ളിലെ ചലനത്തിൽ നിന്ന് ഞങ്ങൾ കണ്ട് പിടിക്കും .. അതിനാടാ പേരിന്റെ ഫ്രണ്ടിൽ Dr എന്ന് രണ്ടക്ഷരം വച്ചിരിക്കുന്നത് …..” വിനയ് അയാളുടെ കോളറിൽ പിടുത്തമിട്ടിരുന്നു …

അയാളിരുന്നു വിയർത്തു ….

” ഇനി പറ … നീയാരാ ….. എന്തിനാ കള്ളം പറഞ്ഞ് ഇവിടെ വന്നത് …..” അയാളുടെ കോളറിൽ പിടിച്ചിരുന്ന വിനയ് യുടെ കൈ മുറുകി ..

” ഞാൻ ആസാദ് ഷഫീക്ക് …”

* * * * * * * * * * * * * * * *

പതിനഞ്ചാം തീയതി …

രാവിലെ തന്നെ വിനയ് യും ആമിയും ആദിയെയും കൊണ്ട് കോടതിയിലേക്ക് പോകാനിറങ്ങി ..

ആമിയുടെ മുഖം മൂടിക്കെട്ടിയിരുന്നു .. വിനയ് യുടെ മനസും ശാന്തമല്ലായിരുന്നു …

അഭിരാമി ആദിയെ തന്നിലേക്ക് ചേർത്ത് പിടിച്ചിരുന്നു … ഒരിക്കലും ഒരിക്കലും മറ്റാർക്കും വിട്ട് കൊടുക്കാൻ മനസില്ലാതെ ..

അഭിരാമി കാറിലേക്ക് കയറി … ഡ്രൈവിംഗ് സീറ്റിൽ വിനയ് യും …

കാർ റോഡിലേക്കിറക്കി നിർത്തി , വിനയ് തന്നെ പോയി ഗേറ്റ് ലോക്ക് ചെയ്തു വന്നു …

അഭിരാമിയുടെ മടിയിലിരുന്ന് ആദി പുറം കാഴ്ചകൾ കാണാൻ തിടുക്കം കൂട്ടി …

അവന് കാർ യാത്ര വളരെ ഇഷ്ടമാണ് ..

അഭിരാമി ഇടക്കിടക്ക് ആദിയുടെ കവിളിൽ ചുംബിച്ചു .. എപ്പോഴോ അറിയാതെ അവളുടെ കണ്ണ് നിറഞ്ഞു …

സിറ്റിയിലെ തിരക്കിനെ വകഞ്ഞ് മാറ്റി , കാർ കോടതി ലക്ഷ്യമാക്കി നീങ്ങി …

അവർക്ക് പിന്നിലേക്ക് ഓടി മറഞ്ഞ ക്ഷേത്രങ്ങളിലും പള്ളികളിലും ഒന്നിടവില്ലാതെ അഭിരാമി പ്രാർത്ഥിച്ചു .. തന്റെ മടിയിലിരിക്കുന്ന ഉണ്ണിക്കണ്ണനായി ..

ആദി അഭിരാമിയുടെ മടിയിൽ ചവിട്ടി എഴുന്നേറ്റ് നിന്നു ……

” ഉം മ ……………… ” അവൾ ചോദിക്കാതെ , അവൻ കുഞ്ഞു വാ തുറന്ന് അവളുടെ കവിളിൽ ഉമ്മ വച്ചു …. പിന്നെ ചെറുതായി കടിച്ചു നോവിച്ചു ….

അഭിരാമിയുടെ ഹൃദയം പിടഞ്ഞു ..

അവൾ കുഞ്ഞിനെ കെട്ടിപ്പിടിച്ചു വിതുമ്പിപ്പോയി ..

ഈശ്വരാ … ഒരു നിമിത്തം പോലെ തന്റെ കുഞ്ഞ് തന്നോട് യാത്ര പറയുകയാണോ …

വിനയ് യുടെ കണ്ണിലും നീർ വന്നു മൂടി കാഴ്ച മറച്ചു … .

കാർ കോടതി വളപ്പിലേക്ക് കയറി . .. ..

ഫാമിലി കോർട്ടിനു മുന്നിലെ പാർക്കിംഗ് പ്ലെയ്സ് ലക്ഷ്യമാക്കി കാർ മെല്ലെ നീങ്ങി …തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നന്ദ്യാർവട്ടം: ഭാഗം 1 
നന്ദ്യാർവട്ടം: ഭാഗം 2
നന്ദ്യാർവട്ടം: ഭാഗം 3
നന്ദ്യാർവട്ടം: ഭാഗം 4
നന്ദ്യാർവട്ടം: ഭാഗം 5
നന്ദ്യാർവട്ടം: ഭാഗം 6
നന്ദ്യാർവട്ടം: ഭാഗം 7
നന്ദ്യാർവട്ടം: ഭാഗം 8
നന്ദ്യാർവട്ടം: ഭാഗം 9
നന്ദ്യാർവട്ടം: ഭാഗം 10
നന്ദ്യാർവട്ടം: ഭാഗം 11
നന്ദ്യാർവട്ടം: ഭാഗം 12
നന്ദ്യാർവട്ടം: ഭാഗം 13
നന്ദ്യാർവട്ടം: ഭാഗം 14
നന്ദ്യാർവട്ടം: ഭാഗം 15
നന്ദ്യാർവട്ടം: ഭാഗം 16
നന്ദ്യാർവട്ടം: ഭാഗം 17
നന്ദ്യാർവട്ടം: ഭാഗം 18
നന്ദ്യാർവട്ടം: ഭാഗം 19
നന്ദ്യാർവട്ടം: ഭാഗം 20
നന്ദ്യാർവട്ടം: ഭാഗം 21
നന്ദ്യാർവട്ടം: ഭാഗം 22
നന്ദ്യാർവട്ടം: ഭാഗം 23
നന്ദ്യാർവട്ടം: ഭാഗം 24
ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story