ഗൗരി: ഭാഗം 21

ഗൗരി: ഭാഗം 21

എഴുത്തുകാരി: രജിത പ്രദീപ്‌


ഗൗരിയുടെ കണ്ണ് നിറഞ്ഞിരുന്നു

താൻ ചെയ്തത് ഗൗരിക്ക് ഇഷ്ടമായില്ലാന്ന് ശരത്തിന് മനസ്സിലായി ,എന്തോ പെട്ടെന്നങ്ങനെ ചെയ്യാനാണ് തോന്നിയത്

സോറി …..

ഗൗരി അവന്റെ മുഖത്തേക്ക് നോക്കി

അവളുടെ ഭാവം കണ്ടപ്പോൾ താൻ ചെയ്തത് ഇത്തിരി കൂടി യെന്ന് ശരത്തിന് തോന്നി

ഗൗരിയുടെ സ്ഥാനത്ത് ആർച്ച ആയിരുന്നെങ്കിൽ പിന്നെ എന്താ ഉണ്ടാവുക എന്ന് പറയാൻ പറ്റില്ല ,

അതാണ് മൂക്കുത്തിയും ആർച്ചയും തമ്മിലുള്ള വ്യത്യാസം, മൂക്കുത്തിക്ക് പകരം മൂക്കുത്തി മാത്രം

ബസ്സ് സ്റ്റോപ്പിൽ ഗൗരി ഇറങ്ങി ,ഇറങ്ങിയതിന് ശേഷം ഗൗരി ശരത്തിന്റെ മുഖത്തേക്ക് നോക്കില്ല

അവള് നോക്കുമെന്ന് കരുതി ഒന്നുകൂടി ഗൗരിയെ നോക്കിയിട്ട് ശരത്ത് കാറ് എടുത്ത് പോയി

കുറച്ച് കഴിഞ്ഞിട്ടാണ് ശരണ്യയും നിമിഷയും വന്നത്

ശരണ്യയുടെ മുഖം കടന്നൽ കുത്തിയത് മാതിരി ഉണ്ടായിരുന്നു

താൻ ശരത്ത് സാറിന്റെ കാറിൽ കയറിയത് ശരണ്യക്ക് ഇഷ്ടമായില്ലെന്ന് ഗൗരിക്ക് മനസ്സിലായി

നീയെന്തിനാ ഇവിടെ ഇറങ്ങിയത് അയാള് നിന്നെ വീട്ടിൽ കൊണ്ട് വിടുമായിരുന്നല്ലോ

ശരത്ത് സാറ് നിർബന്ധിച്ചത് കൊണ്ടല്ലേ

നിർബന്ധിക്കുമ്പോൾ നീയെന്തിനാ കയറുന്നത് ,നിനക്ക് പറ്റില്ലാന്ന് പറയാമായിരുന്നില്ലേ ,എന്ത് തന്നെയായാലും ഇതൊക്കെ കുറച്ച് മോശമാണ് ഗൗരി പറഞ്ഞില്ലെന്ന് വേണ്ട ,എന്തെങ്കിലും പ്രശ്നമുണ്ടായാൽ നിന്റെ അച്ഛൻ എന്നോടാണ് ചോദിക്കുക

ശരണ്യേ നീയെന്തിനാ ഗൗരിയെ കുറ്റപ്പെടുത്തുന്നത് ,ഗൗരിയെ ഇഷ്ടമുള്ള ആളുടെ കൂടെയല്ലേ പോയത്

പോക്കോട്ടേ ആരുടെ കൂടെ വേണമെങ്കിലും പൊക്കോട്ടേ പക്ഷേ ഒരു ചീത്ത പേരുണ്ടായാൽ നമ്മളും അതിൽ പെടും അതുകൊണ്ടാണ് ഞാൻ പറയുന്നത്

ഗൗനിക്ക് സങ്കടം തോന്നി ,താൻ പോകാൻ പാടില്ലായിരുന്നു ,താൻ കാരണം ഇവർക്ക് കൂടി ബുദ്ധിമുട്ടായി

നിമിഷക്ക് ദേഷ്യം വന്നു ശരണ്യയുടെ സംസാരം കേട്ടിട്ട്

സാരമില്ലെന്ന മട്ടിൽ നിമിഷ ഗൗരിയെ കണ്ണടച്ച് കാണിച്ചു

ശരണ്യയുടെ കള്ളക്കളി പാവം ഗൗരി അറിയുന്നില്ലല്ലോ

ഇതിനൊരു പരിഹാരം കാണണം നിമിഷ തീരുമാനിച്ചു

*

ശരത്തേ ….
ഈ ചെക്കനെ വിടെയാണ് ഫോണടിക്കുന്നത് കേൾക്കുന്നില്ലേ

അമ്മ ഫോണെടുത്ത് ശരത്തിന് കൊടുത്തു

പരിചയമില്ലാത്ത നമ്പർ ആയിരുന്നു

ശരത്ത് ഹലോ പറഞ്ഞു

ശരത്ത് സാറല്ലേ …..

അതെ …

ഞാൻ നിമിഷാ …..
ഗൗരിയുടെ കൂട്ടുക്കാരിയാണ്

മൂക്കുത്തിയുടെ കൂട്ടുക്കാരി എന്തിനായിരിക്കും തന്നെ വിളിക്കുന്നത് ,ബാങ്കിലെ വല്ല കാര്യത്തിനു മായിരിക്കോ

എന്താ നിമിഷാ … എന്താ കാര്യം

എനിക്ക് സാറിനോട് കുറച്ച് സംസാരിക്കാനുണ്ട് ,സാറിപ്പോ ഫ്രീയാണോ

നിമിഷ പറഞ്ഞോളൂ

എനിക്ക് പറയാനുള്ളത് ഗൗരിയെ കുറിച്ചാണ്,

ഓ….
മൂക്കുത്തി മറുപടി കൂട്ടുക്കാരിയെ കൊണ്ട് പറയിപ്പിക്കുന്നതായിരിക്കും ശരത്ത് മനസ്സിൽ വിചാരിച്ചു

ഗൗരിയെ കുറിച്ച് നിമിഷക്ക് എന്താ എന്നോട് പറയാനുള്ളത്

ഗൗരിക്ക് സാറിനെ ഇഷ്ടമാണ്

അതെനിക്കറിയാം ,പക്ഷേ അത് എന്നോട് പറയാൻ അയാൾക്കൊരു മടി

മടിയല്ല സാർ ….അത് സാറിനോട് പറയാൻ ശരണ്യയാണ് സമ്മതിക്കാതിരിക്കുന്നത്

നിമിഷ പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല

ശരണ്യ പറഞ്ഞ കാര്യങ്ങൾ നിമിഷ ശരത്തിനോട് പറഞ്ഞു ,ഗൗരിയോട് ശരണ്യക്ക് അസൂയയാണ് പക്ഷേ ഗൗരി ശരണ്യയെ കണ്ണുമടച്ച് വിശ്വസിച്ചിരിക്കുകയാണ്

കട്ടുറുമ്പ് താൻ വിചാരിച്ചതിനെക്കാളും മുകളിലാണെന്ന് ശരത്തിന് മനസ്സിലായി

ശരണ്യയുടെ സ്വഭാവം കുറച്ചൊക്കെ ഞാൻ മനസ്സിലാക്കിയിരുന്നു ,പക്ഷെ അത് ഇത്രക്കും ഉണ്ടാകുമെന്ന് ഞാൻ വിചാരിച്ചില്ല

ഗൗരിയോട് എന്തെങ്കിലുമൊക്കെ നുണകൾ പറഞ്ഞ് സാറിനോടുള്ള ഇഷ്ടം ഇല്ലാതാക്കാൻ ശരണ്യ ശ്രമിക്കും അതെനിക്കുറപ്പാണ്‌ ,ഗൗരി അത് വിശ്വസിക്കുകയും ചെയ്യും

ഇത്രക്കൊക്കെ കരുതൽ ഗൗരിയോട് തനിക്കുണ്ടെങ്കിൽ തനിക്കി കാര്യങ്ങളൊക്കെ ഗൗരിയോട് പറഞ്ഞൂടെ

പറയാമായിരുന്നു ,പക്ഷെ ശരണ്യയെ കുറിച്ചായത് കൊണ്ട് ഗൗരി അത് വിശ്വസിക്കില്ല ,ഗൗരി ശരണ്യയെ കാണുന്നത് സ്വന്തം കൂടപ്പിറപ്പിനെ പോലെയാണ്
അതുകൊണ്ടണ് ഞാൻ സാറിനോട് പറഞ്ഞത് ,ഗൗരിക്ക് സാറിനോടുള്ള ഇഷ്ടം എനിക്കറിയാം അത് മറ്റുള്ളവരുടെ കുശുമ്പ് കൊണ്ട് ഇല്ലാതാവരുത്

നിമിഷ …. ഞാൻ ഗൗരിയോട് സംസാരിക്കാം എന്തായാലും ഒരു പാട് സന്തോഷം തന്നെ പോലെയൊരു കൂട്ടുക്കാരി ഗൗരിക്ക് ഉണ്ടായല്ലോ ,താനിചെയ്ത കാര്യം ഞാനൊരിക്കലും മറക്കില്ല

നിമിഷ വിളിച്ച് കഴിഞ്ഞപ്പോൾ ഗൗരിയോട് എല്ലാം പറയണമെന്ന് ശരത്തിന് തോന്നി അല്ലെങ്കിൽ വേണ്ട കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കിക്കണം

ശരണ്യക്ക് ഒരു പണി കൊടുക്കണം ആർച്ചയെ തല്ലിയത് പോലെ തല്ലാൻ പറ്റില്ല ,മറ്റെന്തെങ്കിലും വേണം

ശരത്തേ …. നിന്റെ ഫോൺ വിളി കഴിഞ്ഞോ

എന്താമ്മേ…..

നാളെ കൊണ്ടുപോകാനുള്ള നിന്റെ ഡ്രസ്സൊക്കെ എടുത്ത് തായോ
എനിക്ക് തേച്ച് വക്കാനാണ്

അത് ഞാൻ ചെയ്തോളാം

*

എന്താ ചേച്ചി …..
ചേച്ചിക്കെന്താ പറ്റിയത് ക്ലാസ്സ് വന്നപ്പോ തുടങ്ങി ഞാൻ ശ്രദ്ധിക്കുന്നതാ

ഒന്നു പോടീ നിനക്ക് തോന്നുന്നതാ ,എനിക്കൊന്നുമില്ല

ചേച്ചീ …എന്നോട് പറയ്

ഒന്നുമില്ല ,നീ വേണ്ടാത്തതൊന്നും പറയണ്ട

ശരി ഞാൻ കണ്ടു പിടിച്ചോളാം എന്ന് പറഞ്ഞ് ഗംഗ പോയി

ശരണ്യക്ക് ഇപ്പോ തന്നോട് ഭയങ്കര ദേഷ്യമാണ് ,തനിക്ക് ഒരു ചതി പറ്റരുതെന്ന് കരുതിയിട്ടാണ് അത് അറിയാം ,ഇന്ന് അവൾക്ക് ഒട്ടും ഇഷ്ടമായിട്ടില്ല ,ഒരു ഭാഗത്ത് ശരത്ത് സാറിന്റെ ഇഷ്ടം മറുഭാഗത്ത് ശരണ്യയുടെ എതിർപ്പ്

ചിലപ്പോ ശരത്ത് സാറിന്റെ സ്നേഹം സത്യമാണെന്നറിയുമ്പോൾ അവളുടെ എതിർപ്പ് മാറും

അങ്ങനെ ചിന്തിച്ചപ്പോൾ ഗൗരിക്ക് കുറച്ച് ആശ്വാസം തോന്നി

എന്റെ ദേവി എന്നെ ഇങ്ങനെ സങ്കടപ്പെടുത്തല്ലേ ഇതിന് ഒരു പോംവഴി നീ കാട്ടി തരണേ

ഗൗരിയുടെ ഫോൺ റിംഗ് ചെയ്തു

ശരത്ത് സാറ് ഗൗരിക്ക് സന്തോഷം തോന്നി

ഹലോ …

തനിക്കിത്തിരി ഉറക്കെ പറഞ്ഞൂടെ ,ഇവിടെ ഒന്നും കേൾക്കണില്ല

എനിക്ക് പറയുന്നത് കേൾക്കുന്നുണ്ട്

അത് കൊള്ളാം താൻ മാത്രം കേട്ടാൽ മതിയോ ,
പിന്നെ ഞാൻ വിളിച്ചത് രണ്ടു ദിവസം ഞാൻ തന്റെ മറുപടിക്കായി കാത്തിരുന്നു ,താനിതു വരെ മറുപടി തന്നില്ല, ഒരാളെ ഇഷ്ടമാണൊന്ന് പറയാൻ ഇത്രക്കും സമയമൊന്നും വേണ്ട അപ്പോ അതിനർത്ഥം തനിക്ക് എന്നെ ഇഷ്ടമല്ലെന്ന് മനസ്സിലായി ,

എനിക്ക് …

വേണ്ടാ താനിനി വേറൊന്നും പറയണ്ടാ, നാളെ ഞാൻ പെണ്ണ് കണാൻ പോവുകയാണ് ,തന്റെ പോലെ അഹംകാരം ഉള്ള കുട്ടിയല്ല ഒരു പാവം പെൺകുട്ടി

ഗൗരിക്ക് വേവലാതിയായി, പെണ്ണ് കണാൻ പോവുകയോ ,അന്നേ മറുപടി പറയാമായിരുന്നു

ഗൗരിക്ക് മറുപടി പറയാൻ ഇട കൊടുക്കാതെ ശരത്ത് കോള് കട്ട് ചെയ്തു

ശരത്തിന്റെ മുഖത്തൊരു ചിരിയുണ്ടായി ,മൂക്കുത്തിക്കൊരു ചെറിയ പണി അങ്ങനെ മനസ്സിൽ കരുതിയപ്പോഴെക്കും ഗൗരി തിരിച്ച് വിളിച്ചു

ഇതാരാ .. ശരത്തേ ഇങ്ങനെ വിളിച്ച് കൊണ്ടിരിക്കുന്നത്

അത് അമ്മയുടെ ഭാവി മരുമകൾ ശരത്ത് അമ്മ കേൾക്കാതെ പറഞ്ഞു ,എന്നിട്ട് കോളെടുത്തു

ഹലോ തന്നോട് ഞാൻ പറഞ്ഞതല്ലേ ഇനി എന്നെ ശല്യപ്പെടുത്തരുതെന്ന്

അത് … ഞാൻ മറുപടി വാട്സ് ആപ്പ് ചെയ്തിട്ടുണ്ട്

എന്തിനാ താൻ മറുപടി അയച്ചത് ,ഇത്രക്കും ഡിമാന്റുള്ളവരുടെ മറുപടി എനിക്ക് വേണ്ട ,ഇനി തനിക്കത്ര നിർബന്ധമാണെങ്കിൽ ഇപ്പോ ഫോണിലൂടെ പറഞ്ഞാൽ മതി

ഞാൻ മറുപടി സെന്റ് ചെയ്തിട്ടുണ്ട്

തനിക്ക് ഇപ്പോ പറയാൻ പറ്റുമെങ്കിൽ പറഞ്ഞാൽ മതി

കുറച്ച് കഴിഞ്ഞിട്ടാണ് ഗൗരിയുടെ മറുപടി വന്നത്

എനിക്കിഷ്ടമാണ് ഗൗരിയുടെ ശബ്ദം നേർത്തിരുന്നു

മൂക്കുത്തിയെ ഒന്ന് ‘കാണണമെന്ന് ശരത്തിന് തോന്നി

അവൻ ഫോണെടുത്ത് നോക്കി ,ഗൗരിയുടെ രണ്ട് മെസ്ലേജ് ഉണ്ടായിരുന്നു

ഒന്ന് മൂക്കുത്തിയുടെ പിക്

രണ്ട്
പെണ്ണ് കണാൻ പോവണ്ട
മെസ്സെജ് വായിച്ച് അവന് ചിരി വന്നു

മൂക്കുത്തിക്ക് കുശുമ്പൊക്കെ അറിയാം

അങ്ങനെ അവസാനം മൂക്കുത്തി തന്നെ ഇഷ്ടമാണെന്ന് പറഞ്ഞു ,ഇനി മൂക്കുത്തി തനിക്ക് സ്വന്തം

*

ശനിയാഴ്ച

അഭീ …

എന്താമ്മേ…

ഞങ്ങള് കുറച്ച് കഴിഞ്ഞാൽ ഇറങ്ങും ,നാളെ നിങ്ങള് നേരത്തെ വരാൻ നോക്കണം ,ശ്യാമിനെ നേരത്തെ വിളിക്കണം അല്ലെങ്കിൽ അവൻ ഏണിക്കില്ല ഉറക്ക ഭ്രാന്താനാണ്

അമ്മേ ഞാൻ നിങ്ങളുടെ കൂടെ വരട്ടെ

നീ ശ്യാമിന്റെ കൂടെ വന്നാൽ മതി ,രാത്രി അവിടെ ഉണ്ടെങ്കിൽ എല്ലാവരുടെയും ചോദ്യങ്ങൾക്ക് മറുപടി പറയണം ,അതുകൊണ്ടാ അഭി ഞാൻ കൊണ്ടു പോകാത്തത്, കാലത്ത് വരികയാണെങ്കിൽ എല്ലാവരും കല്യാണതിരക്കിലായിരിക്കും ,ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായോ

മനസ്സിലായി

അഭിയുടെ മാനസികാവസ്ഥ ശരത്തിന് മനസ്സിലായി

നമ്മുക്ക് ഏട്ടത്തിയെ കൊണ്ടു പോകാം ,അല്ലെങ്കിൽ എത്തി ഇവിടെ ഒറ്റക്കാവില്ലേ

തന്റെ അവസ്ഥ ശരത്തിന് മനസ്സിലായി ഇനി അവൻ എന്തെങ്കിലും മാർഗ്ഗം കാണും

ഒറ്റക്കോ അവളെങ്ങനെ ഒറ്റക്കാവും, ഇവിടെ ശ്യാമുണ്ടാവുമല്ലോ
പിന്നെങ്ങനെ അഭി ഒറ്റക്കാവും

ഓ അത് ശരിയാണല്ലോ ഇന്ന് രാത്രി ഞങ്ങളുടെയൊക്കെ ശല്യമില്ലാത്ത ഒരു രാത്രി ,അതിൽ സന്തോഷിക്കുകയല്ലേ വേണ്ടത് അഭിരാമി ശ്യാം

അഭിരാമി ശരത്തിനെ രൂക്ഷമായി നോക്കി

പിന്നെ ഏട്ടത്തി ഞങ്ങളിവിടെ ഇല്ല എന്നു കരുതി ഏട്ടനെ എടുത്തിട്ട് പെരുമാറരുത് ,ഏട്ടനൊരു പാവമാണ്

ഇന്ന് നിന്റെ ചേട്ടന്റെ കഷ്ടകാലമാണ് ,ചേട്ടനെ ഇന്ന് ഇടിച്ച് പപ്പടം പൊടിക്കണപോലെ പൊടിക്കും
അമ്മ കേൾക്കാതെ അഭി ശരത്തിനോട് പറഞ്ഞു

എങ്ങനെ ഇടിച്ച് പരത്തിയാലും നാളെ കല്യാണത്തിന് വരണം

വൈകീട്ട് ശ്യാം നേരത്തെ വന്നു

അവരെപ്പോഴാണ് പോയത്

ഉച്ചക്ക് പോയി

ശ്യാം കൈയ്യിലുണ്ടായിരുന്ന കവർ അഭി ക്ക് കൊടുത്തു

തനിക്ക് നാളെ ഉടുക്കാനുള്ള സാരിയാണ്

അഭി അൽഭുതത്തോെടെ ശ്യാമിനെ നോക്കി

അമ്മ പറഞ്ഞിട്ടുണ്ടായിരുന്നു

ചായ എടുക്കട്ടെ

വേണ്ട ഞാൻ കുടിച്ചിട്ടാണ് വന്നത്
ശ്യാം മുറിയിലേക്ക് പോയി

അഭി സാരി എടുത്ത് നോക്കി ,ഒരു പീച്ച് കളർ സാരിയായിരുന്നു ,തനിക്കിഷ്ടപ്പെട്ട നിറം പീച്ച് ആണെന്നാൾക്ക് എങ്ങനെ മനസ്സിലായി
,അമ്മ പറഞ്ഞിട്ടുണ്ടാവും

രാത്രി

ഭക്ഷണം കഴിക്കാനായി ശ്യാം വന്നു
അത്ര നേരം അവൻ റൂമിൽ കഴിച്ച് കൂട്ടി താൻ കാരണം അഭിക്കൊരു ബുദ്ധിമുട്ട് വേണ്ട എന്നു കരുതിയിട്ടായിരുന്നു

അഭി ശ്യാമിന് ഭക്ഷണം വിളമ്പി കൊടുത്തു

താൻ കഴിച്ചോ

ഇല്ല

എന്നാൽ താനും കൂടിയിരിക്ക് നമ്മുക്ക് ഒരുമിച്ച് കഴിക്കാലോ

വേണ്ട ഞാൻ കുറച്ച് കഴിഞ്ഞ് കഴിച്ചോളാം

എന്നാ ശരി താൻ കഴിച്ചിട്ട് ഞാൻ കഴിക്കാമെന്ന് പറഞ്ഞ് ശ്യാം എഴുന്നേറ്റു

വേണ്ട ഞാൻ കഴിക്കാം

ശ്യാമിന്റെ കൂടെയിരുന്നു കഴിക്കുമ്പോൾ അഭിക്ക് ഒരു ചമ്മലോ നാണമോ ഒക്കെ തോന്നി

ഭക്ഷണം കഴിച്ച് കഴിഞ്ഞ് ശ്യാം ടി വി കണാൻ ഇരുന്നു

അഭി അടുക്കളയൊക്കെ ഒതുക്കി ,വാതിലൊക്കെ അടച്ചു

അതൊക്കെ ചെയ്യുമ്പോഴും അഭിയുടെ മനസ്സിനെ എന്തോ ഒന്ന് അലട്ടുന്നുണ്ടായിരുന്നു

അഭി മുറിയിലെത്തി

അ ഭി ക്ക് ശ്യാമിരുന്ന് ടിവി കാണുന്നത് കണാമായിരുന്നു

എ തോ കോ മഡി പ്രോഗ്രാം ആണ് കാണുന്നത്

അത് കണ്ടവൻ ചിരിക്കുന്നുണ്ടായിരുന്നു

അവന്റെ ചിരിക്കൊരു ഭംഗിയുണ്ടെന്നവൾക്ക് തോന്നി

പെട്ടെന്ന് ശ്യാം അഭിയെ നോക്കി

അഭിരാമി അറിയാത്ത മട്ടിൽ ഫോണെടുത്ത് നോക്കി

അമ്മ വിളിച്ചിട്ടുണ്ടായിരുന്നു

അഭീ …..

അഭിരാമി വിളിക്കേട്ട് തിരിഞ്ഞ് നോക്കി

ശ്യാം വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നു…(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 6

ഗൗരി: ഭാഗം 7

ഗൗരി: ഭാഗം 8

ഗൗരി: ഭാഗം 9

ഗൗരി: ഭാഗം 10

ഗൗരി: ഭാഗം 11

ഗൗരി: ഭാഗം 12

ഗൗരി: ഭാഗം 13

ഗൗരി: ഭാഗം 14

ഗൗരി: ഭാഗം 15

ഗൗരി: ഭാഗം 16

ഗൗരി: ഭാഗം 17

ഗൗരി: ഭാഗം 18

ഗൗരി: ഭാഗം 19

ഗൗരി: ഭാഗം 20

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

ഗൗരി: ഭാഗം 21

Share this story