ഗൗരി: ഭാഗം 22

ഗൗരി: ഭാഗം 22

എഴുത്തുകാരി: രജിത പ്രദീപ്‌


പാർട്ട് 20 മാറിപ്പോയിരുന്നു…
പാർട്ട് : 19 വായിക്കുക
പാർട്ട് : 20 വായിക്കുക

പാർട്ട് : 21 വായിക്കുക

 

പാർട്ട്- 22: അഭിയോട് എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്

എന്താണ് സംസാരിക്കാനുള്ളത് എന്ന ഭാവമായിരുന്നു അഭിയുടെ മുഖത്ത്

താൻ വാ നമ്മുക്ക് അവിടെയിരുന്നു സംസാരിക്കാം

അഭി ശ്യാമിന്റെ കൂടെ ചെന്നു

കുറച്ച് നേരത്തേക്ക് ശ്യാമൊന്നും മിണ്ടിയില്ല പറയാനുള്ളത് എങ്ങനെ തുടങ്ങും അതായിരുന്നു ശ്യാമിന്റെ പ്രശ്നം

തനിക്ക് എന്നോട് ദേഷ്യമാണെന്നറിയാം അത് അങ്ങനെ വരൂ ഒരു പെണ്ണിനും സഹിക്കാൻ പറ്റാത്ത കാര്യമാണ് ഞാൻ തന്നോട് ചെയ്തത് അതിന് ആദ്യമേ തന്നോട് ഞാൻ ക്ഷമ ചോദിക്കുകയാണ്

എനിക്ക് ദേഷ്യമൊന്നു മില്ല ,ക്ഷമയൊന്നും പറയണ്ട

നമ്മള് തമ്മിലുള്ള പ്രശ്നത്തിന്റെ കാരണം എന്താണെന്നു വച്ചാൽ എനിക്ക് ഒരു വലിയ പണക്കാരി പെണ്ണിനെ വിഹാഹം കഴിക്കണമെന്നായിരുന്നു ആഗ്രഹം അത് സാധിച്ചില്ല അത് കൊണ്ട് അതിന് കാരണക്കാരിയായ ആളോട് ഞാൻ ദേഷ്യം കാണിച്ചു
ഞാൻ ചെയ്തതൊക്കെ ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ചം തോന്നുകയാണ്,
ഇപ്പോ താൻ വിചാരിക്കുന്നുണ്ടാവും അന്ന് എന്തിനാണ് കല്യാണത്തിന് സമ്മതിച്ചതെന്ന് അതിനും കാരണമുണ്ട് എന്റെ അച്ഛനെ എതിർക്കാൻ എനിക്കാവില്ലായിരുന്ന ഞങ്ങളങ്ങനെയാണ് വളർന്നിരിക്കുന്നത്

ഞാൻ പറയുന്നത് കേട്ട് തനിക്ക് ബോറടിക്കുന്നുണ്ടോ

ഇല്ല

തന്നോടി തൊക്കെ പറയണമെന്ന് വിചാരിച്ചിട്ട് കുറെ നാളായി ,,പലപ്പോഴും വിചാരിച്ചിട്ടുണ്ട് തന്നെ ഒന്നു പുറത്തേക്ക് കൂട്ടികൊണ്ട് പോയി ഇതൊക്കെ പറഞ്ഞാലോ എന്ന് പക്ഷേ താൻ വന്നില്ലെങ്കിലോ എന്ന് വിചാരിച്ചിട്ടാണ് വിളിക്കാതിരുന്നത് എന്റെ കഥകൾ ശരത്ത് തന്നോട് പറഞ്ഞിട്ടുണ്ടോ എന്ന് എനിക്കറിയില്ല

ശരത്ത് പറഞ്ഞിട്ടില്ല

അധികം ഒന്നും ഇല്ല എന്നാലും താനത് അറിയണം, ഞാനെങ്ങനെയാണ് ഇങ്ങനെ ആയതെന്ന്, എന്തിനാണ് ഒരു പണക്കാരിയെ വിവാഹം കഴിക്കാൻ വാശി പിടിച്ചതെന്ന്

തേപ്പ് കിട്ടി നല്ല കട്ട തേപ്പ് കിട്ടി ,തേപ്പേന്ന് പറഞ്ഞാൽ തേച്ച് ഒട്ടിച്ചു കളഞ്ഞു അതിന് കാരണം ഞാൻ വലിയ പണക്കാരൻ അല്ല എന്നതായിരുന്നു അതു മുതൽ വാശിയായിരുന്നു കാശ് ഉണ്ടാക്കണം എന്നിട്ട് ഒരു വലിയ പണക്കാരിയെ കെട്ടണമെന്നുള്ളത് അതിൽ ഞാൻ ആദ്യത്തെ കാര്യത്തിൽ വിജയിച്ചു രണ്ടാമത്തെ കാര്യത്തിലാണ് അച്ഛൻ തോൽപ്പിച്ചത്

അത് കേട്ടപ്പോൾഅഭിയുടെ മുഖത്ത് ഒരു ഭാവമാറ്റം ഉണ്ടായി

താൻ വിഷമിക്കണ്ട ഇപ്പോഴത്തെ കാര്യമല്ല തുടക്കത്തിലുള്ള കാര്യമാണ്

സ്കൂളിൽ പഠിക്കുമ്പോൾ എന്റെ ജൂനിയർ ആയിരുന്നു ആള് ,ശരത്തിന്റെ ബാച്ച് ആയിരുന്നു

അയാള് പ്ലസ് ടുവിന് ഞാൻ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഇഷ്ടം പറയുന്നത് ,പിന്നെ എന്താ പറയാ വേറൊരു ലോകമായിരുന്നു അത് ,ആ ലോകത്ത്‌ ഞങ്ങള് രണ്ടു പേരും മാത്രം ,
ആയാക്ക് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു അച്ഛൻ ചെറുതി ലെ മരിച്ചിരുന്നു ,അമ്മ അവിടെ ഒരു വീട്ടിൽ പണിക്ക് പോയിട്ടാണ് അവർ കഴിഞ്ഞിരുന്നത്

ഇവിടെ എല്ലാവർക്കും അറിയാമായിരുന്നു ,അച്ഛനും അമ്മയും എതിർപ്പ് പറഞ്ഞിരുന്നില്ല അവർക്കൊക്കെ സമ്മതമായിരുന്നു ,വീട്ടിൽ വരാറുണ്ട് ,അമ്മ ഡ്രസ്സൊക്കെ വാങ്ങിച്ചു കൊടുക്കാറുണ്ടായിരുന്നു

പഠിക്കുമ്പോൾ ഞാൻ പാർട്ട് ടൈം ജോലിക്ക് പോവാറുണ്ടായിരുന്നു അത് അവൾക്ക് വേണ്ടിയായിരുന്നു ,അതിൽ നിന്നും കിട്ടുന്ന വരുമാനമൊക്കെ അവൾക്ക് ഒരോ സാധനങ്ങൾ വാങ്ങാനായിരുന്നു,
അന്ന് അച്ഛൻ കഷ്ടപ്പെടുന്ന തൊന്നും ഞാൻ മൈന്റ് ചെയ്യാറില്ലായിരുന്നു ,ഒരു രൂപ പോലും ഞാനെന്റെ വീട്ടിൽ കൊടുത്തിരുന്നില്ല
അതൊക്കെ ഓർക്കുമ്പോൾ ഇപ്പോൾ കുറ്റബോധം തോന്നാറുണ്ട്

എന്തായിരുന്നു ആ കുട്ടിയുടെ പേര്

ശ്യാം അഭിനെ ഒന്നു നോക്കി അവന്റെ മുഖത്തൊരു ചിരിയുണ്ടായിരുന്നു

കാവ്യ ….

നല്ല പേരാണല്ലോ അഭി മനസ്സിൽ വിചാരിച്ചു ,സുന്ദരി ആയിരുന്നോ ആയിരിക്കും

താനെന്താ ആലോചിക്കുന്നത് ,കാവ്യ തന്റെയത്ര സുന്ദരി അല്ലായിരുന്നു

ഞാനതല്ല ആലോചിച്ചത്

അഭീ …. താൻ എന്നോട് കള്ളം പറയണ്ടാട്ടോ ,തന്റെ മുഖത്തു നിന്ന് മനസ്സിലുള്ളത് ഞാൻ വായിച്ചു

കള്ളം കണ്ടു പിടിക്കപ്പെട്ട കൊച്ചു കുട്ടിയുടെ ഭാവമായിരുന്നു അഭിക്ക്

പക്ഷേ ആ നാളുകളിൽ ലോകത്തിൽ ഏറ്റവും വലിയ സുന്ദരി കാവ്യ ആണ് എന്നതായിരുന്നു എന്റെ ഭാവം

പ്ലസ് ടു കഴിഞ്ഞ് കാവ്യക്ക് ഫാഷൻ ഡിസൈനിംഗ് പഠിക്കണമെന്ന് പറഞ്ഞു ,എനിക്കപ്പോഴെക്കും ഡിഗ്രയൊക്കെ കഴിഞ്ഞ് ഒരു ചെറിയ ജോലി കിട്ടിയിരുന്നു

അവളുടെ അമ്മ സമ്മതിച്ചില്ല ഒത്തിരി കാശാവുമെന്ന് പറഞ്ഞ് ,ഞാൻ പോയി അമ്മയോട് പറഞ്ഞ് സമ്മതിപ്പിച്ചു ,ഞാനാണ് ഫീസൊക്കെ അടച്ചിരുന്നത് അവളുടെ അമ്മയും ആളെ കൊണ്ടാവുന്നതുപ്പോലെ സഹായിച്ചു

അവിടെ പഠിക്കാൻ പോയത് മുതൽ കാവ്യക്ക് ചെറുതായി മാറ്റങ്ങൾ വന്ന് തുടങ്ങി പതുക്കെ പതുക്കെ കാവ്യ എന്നിൽ നിന്നും അകന്ന് തുടങ്ങി ,അതിനൊക്കെ ഒരോ കാരണങ്ങൾ പറയും ,ഒരു ദിവസം ഒരു പയ്യന്റെ കൂടെ ബൈക്കിൽ പോകുന്നത് കണ്ടു എന്ന് ശരത്ത് പറഞ്ഞു ,ഞാനത് ചോദിച്ചതിന് പറയാത്ത തൊന്നുമില്ല ,എനിക്ക് സംശയമാണെന്നോക്കെ പറഞ്ഞു ,അപ്പോഴൊന്നും എനിക്ക് അയാളെ ഒരു സംശയവും തോന്നിയില്ല ,പിന്നെ പലയിടത്തും കണ്ടുവെന്ന് ഒരോരത്തരും പറഞ്ഞു

അതാരായിരുന്നു ആ പയ്യൻ

അത് പറയാം
തനിക്ക് ബോറടിക്കുന്നുണ്ടോ എന്റെ കഥ കേട്ടിട്ട്

ഇല്ല
ശ്യാമിനോട് സംസാരിച്ച് തനിക്ക് ശ്യാമിനോടുളള അകൽച്ച കുറഞ്ഞത് പോലെ തോന്നി അഭി ക്ക്

താൻ പോയി എനിക്കൊരു കാപ്പി ഇട്ടിട്ട് വയോ

കാപ്പി ഉണ്ടാക്കുമ്പോൾ അഭി ചിന്തിച്ചത് ശ്യാമിനെ കുറിച്ചായിരുന്നു
ആളൊരു പാവമാണു .പുറത്ത് കാണുന്ന പരുക്കൻ ഭാവം അത് ഒരു മുഖം മൂടിയാണ്

അഭി കാപ്പി കൊണ്ട് ശ്യാമിന് കൊടുത്തു ,എന്നിട്ട് അവന്റെ അടുത്തായി താഴെയിരുന്നു

താനെന്തിനാ താഴെയിരുന്നത്

ഞാനിങ്ങനെയിരുന്നു കഥ കേട്ടോളാം അതാ ഒരു രസം

പെട്ടെന്ന് ശ്യാമിന്റെ ഫോൺ റിംഗ് ചെയ്തു
ശരത്തായിരുന്നു

ചേട്ടാ …..

എന്താടാ

ചേട്ടന് കുഴപ്പമൊന്നുമില്ലല്ലോ ,ആരും പപ്പടം പോലെ പൊടിച്ചില്ലല്ലോ

നീയെന്താ ശരത്തേ പറയുന്നത് പപ്പടം പോലെ പൊടിക്കെ

ശ്യാമിന്റെ ചോദ്യം കേട്ടപ്പോൾ ശരത്താണെന്ന് അഭി ക്ക് മനസ്സിലായി

ഇന്ന് ഞങ്ങൾ പോന്നപ്പോൾ ഏട്ടത്തി എന്നോട് പറഞ്ഞതാണ്

അഭി അങ്ങനെ പറഞ്ഞോ, എന്തായാലും ഇപ്പോ പൊടിച്ചിട്ടില്ല ,ഇപ്പോ എനിക്ക് കാപ്പി ഉണ്ടാക്കി തന്നു ,അവിടെ എങ്ങനെ നീ അടിച്ച് പൊളിക്കുകയാണോ

ഏട്ടൻ സന്തോഷത്തിലാണെന്ന് ശരത്തിന് സംസാരത്തിൽ നിന്നും ശരത്തിന് മനസ്സിലായി

പിന്നില്ലാതെ എല്ലാവരും ഉണ്ട് ,പിന്നെ കുറച്ച് കഴിയുമ്പോൾ ഇവിടെ കോടതി കൂടും

കോടതിയോ

അതെ ആർച്ചയുടെയും എന്റെയും കല്യാണത്തിന്റെ സുപ്രാധന തീരുമാനമെടുക്കാൻ

നീയെന്തു തീരുമാനിച്ചു

അതോ ഞാൻ തന്നെ എനിക്ക് വേണ്ടി വാദിക്കും, ചേട്ടാ നാളെ കാണാം അമ്മ ദേ എന്നെ വിളിക്കുന്നുണ്ട്

അഭി ക്ക് ശ്യാമിന്റെ മുഖത്ത് നോക്കാൻ ചമ്മൽ തോന്നി

താൻ ആള് കൊള്ളാട്ടോ .. എന്നെ പൊടിച്ച് പപ്പട പരുവമാക്കുമെന്നോ

അത് ഞാൻ ചുമ്മ തമാശ പറഞ്ഞതാ, ബാക്കി പറ

ശരി

ആ പയ്യൻ അവളുടെ ക്ലാസ്സിലെ ആയിരുന്നു ,
രണ്ടു മൂന്നു റെഡിമേഡ് ഷോപ്പോക്കെ സ്വന്തമായിട്ടുണ്ട് അവന്റെ അച്ഛന് ,അവനെ പറ്റി പറയാൻ നൂറ് നാവായിരുന്നു കാവ്യക്ക് ,ഒരു ദിവസം അവള് വിളിച്ചിട്ട് പറഞ്ഞു ഇനി അധികം വിളിക്കണ്ട പരീക്ഷയാണ് പഠിക്കണമെന്ന് ഞാനത് വിശ്വസിച്ചു ,ശരത്ത് അന്നെ എന്നോട് പറഞ്ഞു ഒരു തേപ്പിനുള്ള എല്ലാ സാധ്യതയും ഉണ്ടെന്ന് ,പക്ഷെ അന്ന് ഞാനത് വിശ്വസിച്ചില്ല
പരീക്ഷ കഴിഞ്ഞ് ഞാൻ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് , ആകെ ടെൻഷൻ ആയി ,വീട്ടിൽ പോയി നോക്കി ,അവിടെ അവരില്ലായിരുന്നു ,വീട് മാറിയിരുന്നു ,ഭ്രാന്ത് പിടിച്ച മാതിരി ആയിരുന്നു ,എന്റെ അവസ്ഥ കണ്ട് ശരത്ത് പോയി അന്വഷിച്ചപ്പോളാണ് അറിഞ്ഞത് ,ആ പയ്യനായിട്ട് കല്യാണ നിശ്ചയമൊക്കെ കഴിഞ്ഞു എന്ന്, അവനവർക്ക് വീടെടുത്ത് കൊടുത്തു
ആത്മഹത്യ ചെയ്യണമെന്ന് തോന്നിയതാണ് ,പക്ഷെ എന്റെ വീട്ടുക്കാര് എന്റെ കൂടെ നിന്നു പ്രത്യേകിച്ച് എന്റെ ശരത്ത്

പിന്നെ കാവ്യയെ കണാൻ ശ്രമിച്ചില്ലേ

ശ്രമിച്ചില്ല

പിന്നെ അങ്ങോട്ട് വാശി ആയിരുന്നു ,കാശുണ്ടാക്കണം ,അതുമാത്രമല്ല ഒരു കാശു ക്കാരിയെ തന്നെ വിവാഹം കഴിക്കണം എന്നൊക്കെ

ടെക്സ്റ്റയിൽസ് ബിസ്സിനസ്സ് തന്നെ തുടങ്ങണമെന്നത് എന്റെ വാശിയുടെ ഭാഗമായിരുന്നു

ലോണെടുത്തും പിന്നെ പലരും സഹായിച്ചു ,ആർച്ചയുടെ വീട്ടുക്കാരാണ് അതിൽ മുൻപിൽ

എന്റെ അമ്മയുടെ പ്രാർത്ഥന കൊണ്ട് ഞാൻ വിചാരിച്ചതിനും നന്നായി ബിസ്സിനസ്സ് വിജയിച്ചു

അഭി അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു

ശ്യാമിനോട് തോന്നിയ തന്റെ ദേഷ്യവും സങ്കടവുമെല്ലാം മഞ്ഞുപോലെ ഉരുകി പോയെന്ന് അഭി ക്ക് തോന്നി
*
കല്യാണത്തിന് വന്ന ബന്ധുക്കളായ പെൺകുട്ടികളുടെ കൂടെ നിന്ന് സെൽഫി എടുക്കുകയായിരുന്നു ശരത്ത്

പെട്ടെന്നവന് മൂക്കുത്തിയെ ഓർമ്മ വന്നു ,ആ എടുത്ത സെൽഫികളിൽ ഒരു ഫോട്ടോ മക്കൂത്തിക്ക് സെന്റ് ചെയ്തു

മൂക്കുത്തിക്ക് ഇത്തിരി കുശുമ്പ് തോന്നട്ടെ

കുറച്ച് കഴിഞ്ഞിട്ടാണ് റിപ്ലേ വന്നത്

ഗൗരിയും കുറച്ച് ആൺകുട്ടികളും കൂടി നിൽക്കുന്ന ഒരു ഫോട്ടോ ആയിരുന്നു ,എന്നിട്ട് രണ്ട് മൂന്നു ചിരിക്കുന്ന സ്മൈലിയും

കൊള്ളാലോ മൂക്കുത്തി ,വിചാരിച്ച പോലെയല്ല

പക്ഷേ റിപ്ലേ അയച്ചത് ഗംഗ ആണെന്ന് മാത്രം ശരത്ത് അറിഞ്ഞില്ല

ശരത്തേട്ടാ ദേ അവിടെ വിളിക്കുന്നു

ആര്

അവിടെ തറവാട്ടിലെ എല്ലാവരും ഉണ്ട് ചേട്ടനോട് വേഗം വരാൻ പറഞ്ഞു

ഒരു അങ്കത്തിന് സമയമായെന്ന് ശരത്ത് മനസ്സിൽ പറഞ്ഞു

ചെല്ലുമ്പോൾ ആർച്ചയുടെ അമ്മ കല്യാണ കാര്യം പറയുകയായിരുന്നു

മിക്കവർക്കും അത് സമ്മതമായിരുന്നു

ശരത്തിന് ഈ കാര്യത്തിന് താൽപര്യമില്ല ശരത്തിന്റെ അച്ഛൻ പറഞ്ഞു

ശരത്തിന്റെ തീരുമാനം നോക്കുന്നതെന്തിനാ ,സുധയും ദേവനും നിങ്ങളെ എന്തുമാത്രം സഹായിച്ചതാ

എന്നെ ആരും സഹായിച്ചിട്ടില്ല ,ചേട്ടനെയാണ് സഹായിച്ചത് അതുകൊണ്ട് ചേട്ടനെ കൊണ്ട് കെട്ടിക്കാം ആർച്ചയെ ആന്റിക്ക് സമ്മതമാണോ

ശരത്തേ നില മറന്ന് സംസാരിക്കരുത്

ഞാൻ നില മറക്കില്ലാന്റി ,ആന്റിയാണ് എനിക്കിഷ്ടമില്ലാത്തൊരു കാര്യം എന്നിൽ കെട്ടി വക്കുന്നത്

എന്റെ മോളെ ആരുടെ തലയിൽ കെട്ടി വക്കില്ല ,പിന്നെ അവളുടെ ഇഷ്ടം ഞാൻ എന്തായാലും നടത്തും

നടത്തിക്കൊ എന്നെ എന്റെ പാട്ടിന് വിട്ടേക്ക് അല്ലെങ്കിൽ ….

അല്ലെങ്കിൽ നീ എന്തു ചെയ്യും എന്റെ മോളെ തല്ലോ ,തല്ലാണല്ലോ നിന്റെ ഇപ്പോഴത്തെ ട്രെൻഡ്

ചിലരെ അടിച്ച് തന്നെ ശരിയാക്കണം ,ആന്റി ആർച്ചയെ അടിച്ച് വളർത്താതിരുന്നത് കൊണ്ടാണ് അവളിങ്ങനെ ആയത് ,ഇനിയ വള് ഇന്നാള് കാട്ടിയ മാതിരി എന്തെങ്കിലും ചെയ്താൽ ഞാനിനിയും അടിക്കും

ശരത്ത് ആ പറഞ്ഞത് ചിലർക്ക് ഇഷ്ടപ്പെട്ടു ,മനസ്സ് കൊണ്ട് ചില ബന്ധുക്കൾക്ക് ആർച്ചയെയും കുടുംബത്തിനെയും ഇഷ്ടമല്ലായിരുന്നു

നിനക്ക് അത്രക്ക് സാമർത്ഥ്യമുണ്ടോ ഒരിക്കൽ കൂടി എന്റെ മകളെ തല്ലാൻ ,എന്നാൽ നീ എല്ലാവരുടെയും മുൻപിൽ വച്ച് നീ ഒന്നു കൂടെ തല്ല് ,കാണട്ടെ നിന്റെ വാക്കിന്റെ വില

ആർച്ചയെ പിടിച്ച് ശരത്തിന്റെ മുൻപിലേക്ക് നിർത്തിയിട്ടായിരുന്നു ആർച്ചയുടെ അമ്മ അത് പറഞ്ഞത്

ആർച്ചയുടെ മുഖത്ത് പുച്ചം ആയിരുന്നു

എല്ലാവരും ശരത്ത് എന്തു ചെയ്യുമെന്ന് നോക്കിയിരിക്കുകയായിരുന്നു

സുധയുടെ മുഖത്ത് ഒരു തരം പകയായിരുന്നു
തന്റെ മകളെ വേണ്ടാന്ന് പറഞ്ഞവനോടുള്ള പക
ശരത്ത് പിന്നെ ഒന്നും ആലോചിച്ചില്ല കൊടുത്തു ആർച്ചയുടെ ചെകിടത്ത് ഒന്ന്

*
ശ്യാം ഇരുന്നിടത്ത് നിന്നും ഏണീറ്റു,

താനെന്താ ഒന്നും മിണ്ടാതെയിരിക്കുന്നത്

ഒന്നൂല്ലാ

ശ്യാം അഭിയുടെ കൈയ്യെടുത്ത് പിടിച്ചു

അഭി … കഴിഞ്ഞതൊക്കെ താൻ മറക്കണം
എന്റെ ഭാഗത്ത് നിന്നുണ്ടായ എല്ലാ തെറ്റുകൾക്കും ഞാൻ മാപ്പ് ചോദിക്കുന്നു ,മാപ്പിന് ഞാനർഹനല്ല എന്നെനിക്കറിയാം എന്നാലും

എന്നോടിങ്ങനെയൊന്നും പറയരുത് ,ദേഷ്യം തോന്നിയിട്ടുണ്ട് പക്ഷെ ഇപ്പോ അതൊക്കെ മാറി

ഒന്നും മനപൂർവ്വമല്ലായിരുന്നു ,അങ്ങനെയൊക്കെ സംഭവിച്ച് പോയി ഇനി ഒരിക്കലും അങ്ങനെയൊന്നും ഉണ്ടാവില്ല ,
ശ്യാം അഭിരാമിയെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു…(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 6

ഗൗരി: ഭാഗം 7

ഗൗരി: ഭാഗം 8

ഗൗരി: ഭാഗം 9

ഗൗരി: ഭാഗം 10

ഗൗരി: ഭാഗം 11

ഗൗരി: ഭാഗം 12

ഗൗരി: ഭാഗം 13

ഗൗരി: ഭാഗം 14

ഗൗരി: ഭാഗം 15

ഗൗരി: ഭാഗം 16

ഗൗരി: ഭാഗം 17

ഗൗരി: ഭാഗം 18

ഗൗരി: ഭാഗം 19

ഗൗരി: ഭാഗം 20

ഗൗരി: ഭാഗം 21

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

ഗൗരി: ഭാഗം 22

Share this story