മിഴി നിറയും മുമ്പേ: ഭാഗം 13

മിഴി നിറയും മുമ്പേ: ഭാഗം 13

എഴുത്തുകാരൻ: ഉണ്ണി കെ പാർഥൻ

മോനേ വർഷം നാല് കഴിഞ്ഞു…
ഇപ്പോളും….
കൃഷ്ണ ഒരു പെണ്ണല്ലേ…
പോരാത്തതിന് വിഷ്ണുവിന്റെ ഭീഷണിക്ക് മുൻപിൽ എത്ര നാൾ പിടിച്ചു നിന്നുകാണും..
വേറെ വിവാഹം കഴിഞ്ഞുവെങ്കിൽ…

നെഞ്ചിലേക്ക് ഒരായിരം മുള്ളുകൾ ഒരുമിച്ചു കുത്തി ഇറങ്ങിയത് പോലെ തോന്നി ജഗന്….

അമ്മേ….
ജഗൻ പതിയെ വിളിച്ചു…
ഇടറി പതറിയിരുന്നു അവന്റെ ശബ്ദം…
അങ്ങനെ കഴിയോ കൃഷ്ണക്ക്…
അങ്ങനെ വേറൊരുത്തന് മുൻപിൽ കഴുത്തു നീട്ടി കൊടുത്തു കാണുമോ ന്റെ കൃഷ്ണ….
എന്റെ സ്നേഹം സത്യമല്ലേ അമ്മേ…
ദൈവം വലിയവനല്ലേ..
അത്കൊണ്ടല്ലേ അമ്മേ…
എന്റെ മുന്നിലേക്ക്…
എന്റെ കൈകളിലേക്ക് എനിക്ക് എന്റെ കൃഷ്ണയെ കൊണ്ട് വന്നു തന്നത്….
കണ്ണുകൾ നിറഞ്ഞിരുന്നു ജഗന്റെ…

മോനേ…
നമ്മൾ കരുതുന്നത് പോലെ അല്ല എങ്കിൽ….

അമ്മേ….
അങ്ങനെ ഉണ്ടാവില്ല അമ്മേ….
കൃഷ്ണ എന്റെയാ…
എന്റേത് മാത്രാ..
എനിക്ക് മാത്രം സ്വന്തം..
എന്റേതു മാത്രം…
ജഗൻ പൊട്ടി കരഞ്ഞു പോയി ഒടുവിൽ….
എന്റെതാ അമ്മേ…..
കൃഷ്ണ എന്റെതാ…
വിമ്മി പൊട്ടി കൊണ്ട് പ്രമീളയുടെ മടിയിലേക്ക് കിടന്നു ജഗൻ….

**********************************
ഇന്നാണോ കൃഷ്ണ മോളേ ഡിസ്ചാർജ് ചെയ്യുന്നത്…
രാവിലെ ഉമ്മറത്ത് പേപ്പർ വായിച്ചു കൊണ്ടിരിക്കുന്ന ജഗന്റെ നേർക്കു ചായ കപ്പ് നീട്ടി കൊണ്ട് പ്രമീള ചോദിച്ചു….
മ്മ്… ജഗൻ മൂളി…

ഞാനും വരട്ടെ ഹോസ്പിറ്റലിൽ മോന്റെ കൂടെ…

ജഗൻ ഒന്നു ഞെട്ടി..
അത് വേണോ അമ്മേ…
എനിക്കി ഒന്ന് കാണണം എന്നുണ്ട് മോനേ കൃഷ്ണയെ…
അതുകൊണ്ടാ…
നേർത്ത ശബ്ദത്തിൽ പ്രമീള പറഞ്ഞു…

അവിടെ ആരൊക്കെ ഉണ്ടെന്ന് പറയാൻ കഴിയില്ല അമ്മേ..
ചിലപ്പോൾ വിഷ്ണു ഉണ്ടേൽ നമുക്ക് അടുത്തേക്ക് പോകാൻ പോലും കഴിയില്ല…
റൂമിലാണ് എന്നല്ലേ മോൻ പറഞ്ഞത്..
അതേ…
ങ്കിൽ അമ്മ കൂടെ വരാം…
വിഷ്ണു ഉണ്ടെങ്കിൽ കാണാതെ തിരിച്ചു വരാം ഞാൻ പ്രമീള വീണ്ടും അവനോടു പറഞ്ഞു…

അമ്മയെ കൂടെ കൊണ്ട് പൊക്കോ ഏട്ടാ…
വേണേൽ ഞാനും വരാം…
കാവേരിയും അവന്റെ അടുത്തേക്ക് വന്നിട്ട് പറഞ്ഞു…

ഒന്ന് പോയെ പെണ്ണേ നീ…
നീയൊന്നും വരണ്ടാ…
അമ്മ പോരെ..
പിന്നെ കാണാൻ പറ്റാതെ വന്നാൽ എന്നെ ചീത്ത പറയരുത് ട്ടാ..
അത് ഞാൻ മുന്നേ പറഞ്ഞേക്കാം…
ജഗൻ പ്രമീളയെ നോക്കി പറഞ്ഞു..

ഞാൻ വന്നാൽ ഞാൻ കണ്ടിട്ടേ പോരു..
പോരെ..
ജഗന്റെ തോളിൽ അമർത്തി പിടിച്ചു കൊണ്ട് പ്രമീള പറഞ്ഞു..

ന്താ ഗുണ്ടായിസാ…
ജഗൻ ചിരിച്ചു കൊണ്ട് ചോദിച്ചു…
വേണേൽ അല്പ സ്വല്പം ഗുണ്ടായിസം ആവാം ല്ലോ..
ഒന്നൂടെ ജഗന്റെ തോളിൽ അമർത്തി കൊണ്ട് പ്രമീള പറഞ്ഞു..

ഹോ…
ഒന്നു പയ്യെ പിടി അമ്മേ…
നല്ല വേദന ണ്ട് ട്ടാ…
ജഗൻ പ്രമീളയുടെ കൈ എടുത്തു മാറ്റി കൊണ്ട് പറഞ്ഞു…

അയ്യേ. ..
സില്ലി പയ്യൻ..
ഞാൻ ചുമ്മാ ഒന്ന് തടവിയപ്പോൾ ഇങ്ങനെ….
അപ്പോ ഒന്ന് അറിഞ്ഞു പിടിച്ചാലോ..
ബ്ലഡി ഗ്രാമവാസീസ്…
ഒന്നുടെ അവന്റെ തോളിൽ പിടിച്ചു കൊണ്ട്…
പ്രമീള പറഞ്ഞു….
ആഹാ അമ്മ ആള് കൊള്ളാലോ
ന്യൂ ജെൻ വാക്കുകൾ എല്ലാം വരുന്നുണ്ട് ലോ ഇപ്പൊ..
കാവേരിയുടെ മറുപടി കേട്ട് പ്രമീളയും ജഗനും ചിരിച്ചു…

**********************************

ഹോസ്പിറ്റൽ കോറിഡോറിലൂടെ മുന്നോട്ടു നടക്കുമ്പോൾ ജഗൻ ചുറ്റിനും നോക്കുന്നുണ്ടായിരുന്നു…
മോൻ ആരെയാ നോക്കുന്നത്..
മോന് പേടി ണ്ടാ…
ഒരു കൂസലുമില്ലാതെ ആയിരുന്നു പ്രമീളയുടെ ചോദ്യം…
ഹേയ് പേടി ഇല്ല….
ഇതാണ് റൂം…
മുന്നിലേക്ക് ചൂണ്ടി ജഗൻ പറഞ്ഞു..
ജഗൻ പതിയെ ഡോറിൽ തട്ടി…
കുറച്ചു നേരത്തിനു ശേഷം ഡോർ തുറന്നത്
ശ്യാമ ആയിരുന്നു…
ജഗനെ കണ്ട് ശ്യാമ ഒന്നു ഞെട്ടി..
ജഗനും അതേ അവസ്ഥ ആയിരുന്നു…
ജഗാ….
നീ വന്നിരുന്നു എന്ന് കൃഷ്ണ പറഞ്ഞു…
പക്ഷെ…
ന്തോ വിശ്വസിക്കാൻ കഴിയുന്നില്ല..
കയറി വാ…
ഒറ്റ ശ്വാസത്തിൽ ശ്യാമ എല്ലാം പറഞ്ഞു….

ജഗൻ ഒന്ന് ചിരിച്ചു…
ദേ അവന്റെ ആ ചിരി വീണ്ടും…
കേറി വാടാ…
അമ്മേ വയോട്ടാ…
പ്രമീളയുടെ കയ്യിൽ പിടിച്ചു കൊണ്ട് ശ്യാമ പറഞ്ഞു…
പ്രമീള കൃഷ്ണയുടെ ബെഡിന്റെ അടുത്തേക്ക് ചെന്നു….
പ്രമീളയെ കണ്ടതും എണീക്കാൻ ഉള്ള ഒരു ശ്രമം നടത്തി കൃഷ്ണ…
വേണ്ട മോളേ…
ദേഹം അധികം അനക്കരുത് എന്നല്ലേ ഡോക്ടർ പറഞ്ഞിരിക്കുന്നത്..
തിരികെ ബെഡിലേക്കു കൃഷ്ണയെ കിടത്തി കൊണ്ട് പ്രമീള അവളുടെ അടുത്തുള്ള കസേരയിൽ ഇരുന്നു…

മോള് അറിയോ എന്നെ കൃഷ്ണയുടെ കയ്യിൽ പതിയെ പിടിച്ചു കൊണ്ട് പ്രമീള ചോദിച്ചു….

ന്താ അമ്മ അങ്ങനെ ചോദിച്ചത്..
അമ്മയെ ഞാൻ മറക്കോ..
കയ്യിൽ പിടുത്തം ഒന്നുടെ മുറുക്കി കൊണ്ട് കൃഷ്ണ ചോദിച്ചു …
ഞാൻ ചുമ്മാ ചോദിച്ചതാ മോളേ..

വിശേഷങ്ങൾ ഒരുപാട് ചോദിക്കാൻ ഉണ്ട് എനിക്ക്….
പ്രമീള കൃഷ്ണയുടെ കയ്യിൽ മുറുക്കി പിടിച്ചു കൊണ്ട് പറഞ്ഞു..
ജഗനോട് ഒന്നും വിട്ട് പറഞ്ഞില്ല എന്ന് പറഞ്ഞു അവൻ…

കൃഷ്ണ തല ചെരിച്ചു ജഗനെ നോക്കി..
ജഗൻ നോട്ടം പുറത്തേക്ക് മാറ്റി…
എവിടായിരുന്നു മോളേ മോള് ഇത്രയും നാൾ….

എവടെ ആയിരുന്നു ഏട്ടത്തി നമ്മൾ…
ശ്യാമയെ നോക്കി കൃഷ്ണ ചോദിച്ചു…
ശ്യാമയുടെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു..

എന്നെ ഒന്ന് എഴുന്നേൽപ്പിച്ചു ചാരി ഇരുത്തുമോ..
ശ്യാമയെ നോക്കി കൃഷ്ണ ചോദിച്ചു..
ശ്യാമ അടുത്തേക്ക് വരും മുൻപേ പ്രമീള അവളെ പതിയെ എഴുന്നേൽപ്പിച്ചു…
അപ്പോളേക്കും ശ്യാമ തലയിണ പതിയെ ചാരി വെച്ച് കൊടുത്തു..
കൃഷ്ണ പതിയെ ചാരിയിരുന്നു…

ഞങ്ങൾ ഒരു ജയിലിൽ ആയിരുന്നുട്ടാ..
ചാരി ഇരുന്നു കൊണ്ട് കൃഷ്ണ അത് പറയുമ്പോൾ ശ്യാമയുടെ കണ്ണുകൾ നിറഞ്ഞു വീണ്ടും..

ജയിലോ….
പ്രമീള പതിയെ കൃഷ്ണയുടെ നെറ്റിയിൽ തലോടി കൊണ്ട് ചോദിച്ചു…

മ്മ്…
കാരാഗ്രഹം..
വീടെന്നു പറയാം പേരിന്..
പക്ഷെ ആളുകളുമായി ഒരു സമ്പർക്കവും ഇല്ലാത്ത…
മൊബൈൽ ഫോൺ, ടീവി ഇതൊന്നും ഇല്ലാതെ കൂട്ടിലടച്ച തത്തകളെ പോലെ ഒരു ജീവിതം…
അത് പറയുമ്പോൾ കൃഷ്ണയുടെ ഇടറിയ ശബ്ദത്തോടൊപ്പം കണ്ണുനീരും പുറത്തേക്ക് ചാടി..

പുറത്ത് എന്ത് നടക്കുന്നു എന്ന് അറിയാതെ…
ഒരു മുന്തിരി തോട്ടത്തിൽ ഒരു വീട്ടിൽ ആരുമറിയാതെ ഉള്ള ഒരു ജീവിതം…

എവിടായിരുന്നു മക്കളെ നിങ്ങൾ…
പ്രമീളയുടെ ശബ്ദവും വല്ലാതെ നേർത്തിരുന്നു അപ്പോൾ…

അന്ന് ആ വിവാഹം മുടങ്ങിയതിന്റെ പിറ്റേ ദിവസം ഞങ്ങളെ ഏട്ടൻ ആ വീട്ടിൽ നിന്നും മാറ്റി…
അച്ഛനെയും അമ്മയെയും കൂടെ കൂട്ടി ആ രാത്രിയിൽ തന്നെ ആ നാട്ടിൽ നിന്നും ഞങ്ങളെ കൊണ്ട് പോയി…
എവിടേക്കാണ് എന്നുള്ള ചോദ്യത്തിന്…
നിനക്കൊക്കെ ഇനിയുള്ള കാലം ജീവിക്കാൻ അവിടെ മതി എന്നും പറഞ്ഞു കൊണ്ടായിരുന്നു യാത്ര…
കർണാടകത്തിലെ ഏതോ കുഗ്രാമത്തിൽ…
ഭാഷ അറിയാതെ…
ദിക്കറിയാതെ അനുഭവച്ചു തീർത്ത വർഷങ്ങൾ…..
കണ്ണുനീരിനു നീറ്റൽ അനുഭവപ്പെടുന്നുണ്ടായിരുന്നു കൃഷ്ണക്ക് അത് പറയുമ്പോൾ..

മതി മോളേ…
മോള് ഇനി കൂടുതൽ ഒന്നും പറയണ്ട…
ഇനിയും സമയമുണ്ടല്ലോ എല്ലാം പറയാം അപ്പോൾ…

നെറ്റിയിൽ നിന്നും കയ്യെടുത്തു കൃഷ്ണയുടെ കൈ ചേർത്ത് പിടിച്ചു പ്രമീള…

അമ്മ ഇപ്പോളും എന്നെ സ്നേഹിക്കുന്നുണ്ടോ…
ഇടറിയ ശബ്ദത്തിൽ കൃഷ്ണയുടെ ചോദ്യം പ്രമീളയുടെ നെഞ്ചിൽ ഒരു പിടച്ചിൽ ഉണ്ടാക്കി..

കയ്യിലെ പിടുത്തം ഒന്നുടെ മുറുക്കി കൃഷ്ണ….

ന്തേ മോളേ ഇങ്ങനെ ചോദിക്കുന്നത്…
മോൾക്ക്‌ തോന്നുന്നോ എനിക്ക് മോളോട് ദേഷ്യമാണ് എന്ന്…
കയ്യിൽ പതിയെ തലോടി കൊണ്ട് ചോദിച്ചു

ജഗൻ മോളോട് ചോദിക്കാത്ത ഒരു ചോദ്യം ഞാൻ മോളോട് ചോദിക്കട്ടെ…

കൃഷ്ണ ഒന്ന് പിടഞ്ഞു..
അവളുടെ നോട്ടം ജഗനിലേക്ക് പാഞ്ഞു…
ജഗൻ അവളെ വാത്സല്യം നിറഞ്ഞ മുഖത്തോടെ നോക്കി…
പതിയെ ചിരിച്ചു…

ചോദിക്കട്ടെ…
പ്രമീള വീണ്ടും ചോദിച്ചു…

മ്മ്….
കൃഷ്ണ മൂളി…

മോൾടെ വിവാഹം കഴിഞ്ഞോ…
ജഗന്റെ ഉള്ളൊന്നു തുടിച്ചു ആ ചോദ്യം കേട്ടപ്പോൾ…
നേരിട്ട് കണ്ടെങ്കിലും അധികം സംസാരിക്കാൻ അവസരം കിട്ടിയിരുന്നില്ല ഇരുവർക്കും..

ന്താ മോള് ഒന്നും പറയാത്തത്…
പ്രമീള വീണ്ടും ചോദിച്ചു..
മോൾടെ വിവാഹം കഴിഞ്ഞോ…

കൃഷ്ണ ജഗനെ നോക്കി..
മറുപടിക്കായ്‌ കാത്തു നിക്കുന്ന ജഗന്റെ മനസ് പെരുമ്പറ കൊട്ടാൻ തുടങ്ങി…
നിമിഷങ്ങൾ നെഞ്ചിൽ തീ കോരി ഇടുന്നത് പോലെ തോന്നി ജഗന്…

ഇല്ല…

ജഗനെ നോക്കി കൃഷ്ണ അത് പറയുമ്പോൾ അവളുടെ ചുണ്ടിൽ നേർത്ത ഒരു പുഞ്ചിരി ഉണ്ടായിരുന്നു..

ജഗന്റെ ഉള്ളിൽ ഒരു കുളിരായി പെയ്തു ആ വാക്കുകൾ..

പ്രമീളയുടെ ഉള്ളൊന്ന് തുടിച്ചു…

ജഗന്റെ വിവാഹം കഴിഞ്ഞോ….
ചോദ്യം ഇത്തവണ ശ്യാമയുടെ വകയായിരുന്നു…
ജഗൻ അനുഭവിച്ച അതേ നോവുമായി കൃഷ്ണ ജഗനെ നോക്കി…

കണ്ണുകളിലെ തിളക്കം……
അറിയാതെ ഉള്ള മിഴികളുടെ പിടച്ചിൽ…
പിന്നെ കണ്ണുകളിലേക്കു കൊളുത്തി വലിച്ചു ആഴ്ന്നിറങ്ങി പോകുന്ന കൃഷ്ണയുടെ നോട്ടം…

ഇല്ലെന്നു പറ ജഗാ…
ഉള്ളിൽ സ്വയം പറഞ്ഞു കൃഷ്ണ….

ഇല്ല…
കൃഷ്ണയുടെ മനസു വായിച്ചെന്നോണം ജഗൻ പറഞ്ഞു….

കൃഷ്ണ ഒന്നു നെടുവീർപ്പിട്ടു…
ജഗനെ നോക്കി…
ചുണ്ടിൽ ഒരു പുഞ്ചിരിയും കണ്ണിൽ ഒരുപാട് സന്തോഷവുമായി കൃഷ്ണ ജഗനെ നോക്കി…
ആദ്യമായ് കാണുന്ന കൗതുകത്തോടെ…

മോളേ…
പ്രമീള വിളിക്കുന്നത് കേട്ട് പെട്ടന്ന് ഒന്ന് ഞെട്ടി കൃഷ്ണ….

മുഖം തിരിച്ചു പ്രമീളയെ നോക്കി…
മോളോട് ഒരു കാര്യം ചോദിക്കട്ടെ ഞാൻ…

ന്താ അമ്മേ….

മോള് പോരുന്നോ ജഗന്റെ പെണ്ണായി ഇപ്പൊ ഈ നിമിഷം നമ്മുടെ വീട്ടിലേയ്ക്ക്…
ജഗൻ ഒന്ന് ഞെട്ടി..
കൃഷ്ണയുടെ ഉള്ളൊന്ന് പിടഞ്ഞു….
കൃഷ്ണ ജഗനെ നോക്കി…
വിശ്വാസം വരാത്തത് പോലെ കൃഷ്ണ ജഗനെ നോക്കി…

മോളേ..
ഈ ഹോസ്പിറ്റൽ നിന്നും ഡിസ്ചാർജ് ചെയ്തു പോകുന്നത് നമ്മുടെ വീട്ടിലേക്ക് ആവുന്നതിൽ മോൾക്ക്‌ സമ്മതമാണോന്ന്…..
കൃഷ്ണയുടെ കയ്യിലെ പിടുത്തം ഒന്ന് അയച്ചു കൊണ്ട് പ്രമീള വീണ്ടും ചോദിച്ചു…

അമ്മേ…
കൈ മുറുക്കി പിടിച്ച്
കൃഷ്ണ പതിയെ വിളിച്ചു അവളുടെ ശബ്ദം വളരെ നേർത്തിരുന്നു അപ്പോൾ..
ഇനിയും ഞാനായിട്ട് ജഗന് ഒരു പ്രശ്നം വേണോ അമ്മേ…
എനിക്ക് അതൊന്നും കേൾക്കണ്ട…
മോൾക്ക്‌ സമ്മതമാണോ അല്ലയോ…

ഞാൻ എങ്ങനെ പറയും അമ്മേ സമ്മതമല്ലയെന്ന്..
അതും എന്നെ ജീവനായി ഇന്നും കൊണ്ട് നടക്കുന്ന ഈ മുഖത്ത് നോക്കി.. ജഗനെ നോക്കി കൊണ്ടായിരുന്നു കൃഷ്ണയുടെ മറുപടി…

കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു കൃഷ്ണയുടെ….
അമ്മേ….
അറിയാലോ… ഈ കിടപ്പ് ഇനി ആറു മാസം കിടക്കണം ഞാൻ…
പരസഹായം ഇല്ലാതെ എനിക്കിനി കഴിയില്ല..
ആ എന്നെ എങ്ങനെ അമ്മേ…
പാതിയിൽ നിർത്തി കൃഷ്ണ…(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മിഴി നിറയും മുമ്പേ: ഭാഗം 1 

മിഴി നിറയും മുമ്പേ: ഭാഗം 2 

മിഴി നിറയും മുമ്പേ: ഭാഗം 3 

മിഴി നിറയും മുമ്പേ: ഭാഗം 4 

മിഴി നിറയും മുമ്പേ: ഭാഗം 5

മിഴി നിറയും മുമ്പേ: ഭാഗം 6

മിഴി നിറയും മുമ്പേ: ഭാഗം 7

മിഴി നിറയും മുമ്പേ: ഭാഗം 8

മിഴി നിറയും മുമ്പേ: ഭാഗം 9

മിഴി നിറയും മുമ്പേ: ഭാഗം 10

മിഴി നിറയും മുമ്പേ: ഭാഗം 11

മിഴി നിറയും മുമ്പേ: ഭാഗം 12

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

മിഴി നിറയും മുമ്പേ: ഭാഗം 13

Share this story