ആദിദേവ്: ഭാഗം 2

ആദിദേവ്: ഭാഗം 2

എഴുത്തുകാരികൾ: ശ്രീലക്ഷ്മി ഇന്ദുചൂഢൻ, ശ്രുതി വേണുഗോപാൽ


പോയ കിളികൾ തിരിച്ചുവന്ന ദേവ് എന്താ ഉണ്ടായതെന്ന് ഓർത്തെടുക്കാൻ ശ്രെമിച്ചു അവനിലും അതൊരു പുഞ്ചിരിയായി മാറി…എന്നാൽ ആ ചിരി ദേഷ്യത്തിലേക്ക് മാറാൻ അധികനേരം വേണ്ടിവന്നില്ല….

എന്തോ ആലോചിചിച്ചു കൊണ്ട് തന്നെ അവൻ താഴേക്ക് എത്തിയിരുന്നു. താഴെ കാര്യമായ കല്യാണ ചർച്ചകൾ കണ്ടപ്പോ തന്റെ ചിന്തകൾക്ക് കടിഞ്ഞാൺ ഇട്ടുകൊണ്ട് ആ ചർച്ചയിൽ അവനും പങ്കു ചേർന്ന്.

ജനുവരിയിൽ നിശ്ചയം നടത്താനും ഏപ്രിൽ ആദ്യത്തോടെ തന്നെ കല്യാണം നടത്താനും ഇരുവീട്ടുകാരും കൂടി തീരുമാനിച്ചു ചെക്കൻ വീട്ടുകാർ യാത്ര പറഞ്ഞു പോയിരുന്നു.

പിന്നെയും അവിടെ കാര്യമായ കല്യാണ ചർച്ചകൾ നടന്നു പോന്നു. ഇതിന്റെ ഇടയിൽ എല്ലാം ദേവിന്റെ നോട്ടം ആദി യിലേക്ക് പാളി വീണിരുന്നു.

മാളുവിന്റെ അടുത്ത് തമാശ പറഞ്ഞു പൊട്ടി ചിരിക്കുന്ന അവളെ ഒരു മാത്ര കണ്ണുഎടുക്കാതെ അവൻ നോക്കി നിന്നു പോയി…

(റെഡ് കളർഇൽ ബ്ലാക്ക് ചെക്ക് ഉള്ള ഒരു ഷർട്ടും ബ്ലാക്ക് ജീൻസും ആയിരുന്നു അവളുടെ വേഷം. മുടി ഉയർത്തി കെട്ടിയിരിക്കുന്നു. കാതിൽ ഒരു പൊട്ടു കമ്മൽ. കഴുത്തും കൈയും എല്ലാം ഒഴിച്ചു ഇട്ടിരിക്കുന്നു. വിടർന്ന കണ്ണിൽ ഒരുപാട് പീലികൾ. ചെറിയ ചുണ്ടുകൾ ചിരിക്കുമ്പോൾ മാത്രം തെളിഞ്ഞു വരുന്ന നുണക്കുഴി ഉം അവളുടെ സൗന്ദര്യം ഇരട്ടി ആക്കി. )

ആദിടെ കലിപ്പ് നോട്ടം കണ്ടിട്ടാണ് അവൻ അവന്റെ മിഴികളെ അവളെ നിന്നും വേർപെടുത്തിയത്. ചമ്മിയ മുഖം മറക്കാൻ എന്നവിധം അവളെ നോക്കി ഒരു ചിരി ചിരിക്കാനും മറന്നില്ല.

തന്നെ നോക്കി കോക്രി കാണിച്ചു കൊണ്ട് അവൾ അമ്മമാരുടെ അടുത്തേക്ക് പോവുന്നത് അവൻ നോക്കി നിന്നു. കൃഷ്ണൻ അങ്കിൾ ഇന്റെ നിർബന്ധം പ്രകാരം അവർക്ക് എല്ലാർക്കും ഉച്ചക്ക് ഉള്ള ഫുഡും അവിടെ നിന്നു തന്നെ ആയിരുന്നു. ആദ്യം ആണുങ്ങൾ ആയിരുന്നു ഉണ്ണാൻ ഇരുന്നത്.

അങ്ങനെ കൃഷ്ണനും രവിയും അനന്ദുവും ദേവും കൂടി ഉണ്ണാൻ ഇരുന്നു. അമ്മമാരും മാളുവും കൂടി അവർക്ക് വിളമ്പി കൊടുത്തു കൊണ്ട് അടുത്ത് തന്നെ ഉണ്ടായിരുന്നു.

(പെൺപടകൾ ഓരോന്നും വിളമ്പി കൊടുക്കുന്നതിനിടയിലാണ് മാളൂന്റെ വക ഒരു കമന്റ്‌ )

ദേവിന് കുറച്ച് കറി ഒഴിച്ചു കൊടുക്ക് ആദിനു…

തീർന്നില്ലേ കഥ പാവം മാളു ഇനി എന്തൊക്കെ വാങ്ങിക്കൂട്ടും നു കണ്ടറിയണം…

ആദി പല്ല് ഞെരിച്ചു ദേഷ്യത്തിൽ അവന്റെ അടുത്തേക്ക് പോയി കറി ഒഴിക്കാൻ തുടങ്ങി…

അപ്പോഴാണ് ദേവ് കുറച്ച് ഗൗരവത്തിൽ മതി എന്ന് പറഞ്ഞത്..

ആ പറച്ചിൽ നമ്മുടെ ആദികുട്ടിക്ക് തീരെ പിടിച്ചില്ല..

അവൾ കറി ഒഴിക്കുന്ന വ്യാജേന സാമ്പാർ എടുത്ത് അവന്റെ മേലേക്ക് തട്ടി..

(ഇതും കൂടിയായപ്പോൾ ദേവിനുള്ളിലെ സിംഹകുട്ടി ഉണർന്നു.. )

ഡീ…….

ഒരു അലർച്ചയോടെ ദേവ് അവളുടെ അടുത്തേക്ക് പാഞ്ഞു അടുത്തു.

തിരിഞ്ഞു ഓടാൻ നിന്ന ആദിയെ അവളുടെ കൈയിൽ പിടുത്തം ഇട്ടുകൊണ്ട് അവന്റെ മുൻപിലേക്ക് വലിച്ചു നിർത്തി. പെട്ടന്നുള്ള പിടിവലിയിൽ ഒന്ന് പേടിച്ചുവെങ്കിലും അവൾ പരമാവധി ധൈര്യം സംഭരിച്ചു നിന്നു.

അവന്റെ മുഖത്തെ ദേഷ്യം അവളുടെ കൈയിലുള്ള പിടിയിൽ അവൻ തീർത്തു.

” എടോ കാലാ എന്റെ കൈ വിടടാ ”

കൈയിലെ പിടി വിടുവിക്കാൻ ആദി ശ്രമിച്ചു കൊണ്ടേ ഇരുന്നു.

അതിന്റെ ഇടയിൽ തന്നെ ദേവ് ഒരു കൈ കൊണ്ട് ജഗ്ഗിൽ ഇരുന്ന വെള്ളം അവളുടെ തലവഴി കമഴ്ത്തിയിരുന്നു.

പിന്നെ അവിടെ നടന്ന സംഘടനം അതിഭീകരമായിരുന്നു…
ഇതൊക്കെ കണ്ടു എല്ലാവർക്കും ചിരിക്കണോ കരയണോ എന്ന അവസ്ഥയിലായി…

നനഞ്ഞ കോഴിയെപോലെ ഇരിക്കുന്ന ആദിയെയും ദേവ്നെയും രണ്ടുവീട്ടുകാരും ഒരു വിധം പിടിച്ചു മാറ്റി. അതിന്റെ ഇടയിലും രണ്ടുപേരും പരസ്പരം ചീത്തയും വിളിച്ചുകൊണ്ടേ ഇരുന്നു.

രണ്ട് വീട്ടുകാരുടെയും കുറെ നേരത്തെ ശ്രമത്തിനൊടുവിൽ രണ്ടിനെയും രണ്ട് വഴിക്കാക്കി…

ദേവ് നേരെ വീട്ടിലേക്കു പോയി റൂമിനുള്ളിൽ എത്തിയതും ഷർട്ട്‌ ഊരി ദൂരേക്കെറിഞ്ഞു… അവൻ ആദിയോടുള്ള ദേഷ്യം മുഴുവൻ പഞ്ചിങ് ബാഗിനോട് തീർത്തു..

ഡീ രാക്ഷസി നീ എന്റെ മേലെ കറി ഒഴിക്കാറായാലേ.. നീ അത് മനഃപൂർവം ചെയ്തതാണെന്ന് എനിക്ക് അറിയാടി… നിന്നെ ഒരിക്കൽ എന്റെ കൈയിൽ കിട്ടും അന്ന് ഞാൻ ശെരിയാക്കി താരാടി പൂതനെ…

പാവം പഞ്ചിങ് ബാഗ് ചറപറ ഇടിയല്ലേ കൊള്ളുന്നത്.. ഇത് കണ്ടുകൊണ്ട് കൊണ്ട് വന്ന അനന്ദു ആകട്ടെ പൊരിഞ്ഞ ചിരി.

എന്റെ ഏട്ടാ… ആദിയോടുള്ള ദേഷ്യം ഇങ്ങനെ എത്ര നാൾ കൊണ്ടുനടക്കും ഇതിനൊരു ക്ലൈമാക്സ്‌ വേണ്ടേ നമുക്ക്…

ക്ലൈമാക്സൊ ഇത് തുടങ്ങിയിട്ടേ ഉള്ളൂ..

അതും പറഞ്ഞു ദേവ് പിന്നേം ഇടിയോടിടി…

ഈ സമയത്ത് ആദി അവളുടെ റൂമിൽ ദേവിനെ ചറപറ ചീത്ത വിളിയായിരുന്നു…

മാളു അവളെ പരമാവധി അനുനയിപ്പിക്കാൻ ശ്രെമിക്കുന്നുണ്ട്.. കൂട്ടത്തിൽ ഇതിനൊക്കെ കാരണക്കാരി ആയ മാളുവിനും കിട്ടി കുറച്ചു ചീത്തവിളി…

ആദി ബാൽക്കണിയിൽ തന്റെ teddy ഉം കെട്ടിപ്പിടിച്ചു ഊഞ്ഞാലിൽ ഇരിപ്പായി. അവൾ ചുറ്റും കണ്ണോടിച്ചു പിറുപിറുത്തു…

കാലമാടൻ ദേവൻ.. അവൻ ദേവൻ അല്ല അസുരനാണ്…. ഹ്മ്മ്…

ഇവളുടെ കോപ്രായങ്ങൾ കണ്ട് ദേവ് അവിടെ സിറ്റ് ഔട്ടിൽ ഇരിക്കുന്നുണ്ടായിരുന്നു…

അവളുടെ മുഖഭാവത്തിൽ നിന്നും അവൾ തന്നെ ചീത്ത വിളിക്കുന്നത് ആണ് എന്ന് അവനു മനസിലായി. അതുകൂടി കണ്ടതോടെ അവന്റെ മുഖം വലിഞ്ഞു മുറുകി.

============
പിറ്റേന്ന് രാവിലെ

(ഇന്നലത്തെ കോലാഹലങ്ങൾ ഒക്കെ ഓർത്തു എപ്പോഴാ ഉറങ്ങിയതെന്ന് അറിയില്ല… ആ രാക്ഷസി ആയിരുന്നു സ്വപ്നത്തിലും… ഇത് എന്നേം കൊണ്ടേ പോവൂ എന്ന് തോന്നുന്നു…. )

ഫ്രഷായി താഴേക്ക് ചെന്നപ്പോഴേക്കും അമ്മ ചായ കൊണ്ട് വന്നു… പത്രം വായിക്കുന്ന ശീലം ഇല്ലാത്തത് കൊണ്ട് ഫോണും ആയി നേരെ സിറ്റ് ഔട്ടിൽ ചെന്നു നിന്നു….

(അതെ സമയം നമ്മുടെ ആദിയുടെ വീട്ടിൽ )

കോളേജിൽ പോവാൻ റെഡി ആവുമ്പോഴാണ് അനന്ദു ന്റെ കോൾ.
ഞാൻ വേഗം കോൾ എടുത്തു….
റെഡി ആയി വരാൻ താമസിക്കുന്നതിൽ ചീത്ത പറയാൻ ആവും..

ഹലോ ഡാ ഒരഞ്ചു മിനിറ്റ് ദാ വരുന്നു..

ഡി അതിനല്ല ഞാൻ അവിടെ ഇല്ല ഹോസ്പിറ്റലിൽ ആണ്.. ഫ്രണ്ടിന് ഒരു ആക്‌സിഡന്റ്… പെട്ടെന്ന് വരാൻ പറഞ്ഞു കോൾ വന്ന്.. സോറി ഡി.. നീ ഇന്നൊന്നു അഡ്ജസ്റ്റ് ചെയ്യൂ…

ആഹ് ശരി ഡാ…

ഡെയിലി അവന്റെ കൂടെ പോയി ശീലമായി പോയി… ഹോ ഇനി ബസിൽ പോണോല്ലോ…

അവൾ അതും പറഞ്ഞു നേരെ അടുക്കളയിൽ പോയി അമ്മയോട് കാര്യം പറഞ്ഞു..

അവൻ ഇല്ലാത്തത് കൊണ്ട് എനിക്ക് പോവാൻ മടി ആയി…

അപ്പോഴേക്കും മാതാശ്രീയുടെ കൽപ്പന ക്ലാസ്സ്‌ കട്ട്‌ ചെയ്യാൻ പറ്റില്ല
…. അതുകൊണ്ട് അമ്മയുടെ പൊന്നുമോൾ കഴിച്ചേച്ചും വേഗം പോവാൻ നോക്ക്…

എന്റെ മുഖം കടന്നൽ കുത്തിയത് പോലെയായി… കൈയുടെ ഒരേക്കർ ആണ് ആ ദുഷ്ടൻ ഇന്നലെ പറിച്ചെടുത്തത്… ഇനി ഇതും വെച്ച് ബസിൽ തൂങ്ങി നിന്നു പോണോല്ലോ….

ആരോട് പറയാൻ ആരു കേൾക്കാൻ… ഹ്മ്മ്

അമ്മ അവിടെ നിന്ന് പിറുപിറുക്കുന്നുണ്ട് ഡെയിലി ബൈക്കിൽ കേറ്റി അനന്ദു വശളാക്കി എന്നൊക്കെ പറഞ്ഞു…

ഹ്മ്മ്… ഞാൻ ബസിൽ പൊയ്ക്കൊള്ളാം..

അതും പറഞ്ഞു അമ്മയെ കോക്കിരി കാട്ടി ചായ കുടിച്ചോണ്ട് ഇറങ്ങാൻ തുടങ്ങി..

അപ്പോഴേക്കും അച്ഛനും ചേച്ചിയും കൂടി അങ്ങോട്ട് വന്നു…

അമ്മ അവരോട് കാര്യം പറഞ്ഞു…

ഞാൻ പ്രതീക്ഷയോടെ അച്ഛനെ നോക്കി..

( എന്റെ മനസ്സറിഞ്ഞ പോലെ അച്ഛന്റെ കമന്റ്‌)

മോൾ കൂടുതൽ നോക്കി നിക്കണ്ട ഞാൻ വേറെ വഴിയാ… വേഗം വിട്ടോ… ബസ് കിട്ടുമെന്ന്..

ഹ്മ്മ് അച്ഛനാണത്രെ അച്ഛൻ…

ഞാൻ വേഗം പുറത്തേക്ക് ഇറങ്ങി…

അവിടെ രാധ ആന്റി പാൽ വാങ്ങുന്നതിന്റെ ഇടയിൽ ആണ് എന്നെ കണ്ടത്..

ഹാ മോൾ ഇന്ന് ഒറ്റക്കായി അല്ലേ..

അതെ ആന്റി ഇനി ബസിൽ തൂങ്ങി പിടിച്ചു പോണം.. ഞാൻ ചെല്ലട്ടെ ലേറ്റ് ആയി…

ആന്റി എന്തോ ആലോചിച്ചു നിന്നിട്ട് എന്നോട് ഒന്ന് അകത്തേക്കു വരാൻ പറഞ്ഞു…

സമയം വൈകിയെങ്കിലും ചെല്ലാതിരിക്കാൻ തോന്നിയില്ല…
ഞാൻ കൂടെ ചെന്നു..

മോൾ ബസ്സിന്നൊന്നും പോവണ്ടാ.. ദേ ഇവൻ കൊണ്ടാക്കും…

അമ്മേ…..

(പേടിക്കണ്ട ദേവ് അവന്റെ പ്രധിഷേധം കാണിച്ചതാ )

ദേവുട്ടാ മോളെ കൊണ്ടാക്ക്..

അതൊന്നും വേണ്ട ആന്റി ഞാൻ ബസിൽ തന്നെ പോയിക്കൊള്ളാം…

നീ ഞാൻ പറയുന്നത് അങ്ങ് കേട്ടാൽ മതി അവൻ കൊണ്ടാക്കും…

ദേവിന് അവന്റെ അമ്മ പറഞ്ഞാൽ പിന്നെ മറുത്തു പറയാനാവില്ല..
ദേഷ്യത്തോടെ അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു…

നോക്കി നിക്കാതെ കേറടി….

ഇതിലോ കാർ എടുക്കു….
നിന്റെ കൂടെ ഒന്നും ഞാൻ ബൈക്കിൽ വരില്ല.. ഹ്മ്മ്…

ഓഹ് തമ്പുരാട്ടിക്ക് പറ്റുമെങ്കിൽ വന്നാൽ മതി..

എന്റെ മോളെ രണ്ടും വീണ്ടും തുടങ്ങല്ലേ… നമ്മുടെ ദേവ് അല്ലേ…
നീ ചെല്ല്.. അനന്ദു കാറും കൊണ്ടാണ് പോയത്..

അപ്പോഴാണ് ഞാനും അത് ശ്രെദ്ധിച്ചത്… മനസില്ലാ മനസ്സോടെ അവനെ മനസ്സിൽ കുറെ ചീത്തയും വിളിച്ചു ഞാൻ ബൈക്കിൽ കേറി…തുടരും…..

(പേരുകൾ തമ്മിൽ മാറിപോകുന്നവർക്കു വേണ്ടി -(രാമകൃഷ്ണൻ ഭാര്യ രമാദേവി അവരുടെ മക്കൾ അഹല്യ(മാളു ), ആത്മിക(ആദി )), (രവിശങ്കർ ഭാര്യ രാധ അവരുടെ മക്കളാണ് ദേവും അനന്ദുവും ))🙏🙏

(ആദ്യത്തെ കഥയാണ് 🙏സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി 🙏🙏)…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ആദിദേവ്: ഭാഗം 1

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

ആദിദേവ്: ഭാഗം 2

Share this story