ഗൗരി: ഭാഗം 24

ഗൗരി: ഭാഗം 24

എഴുത്തുകാരി: രജിത പ്രദീപ്‌


ആർച്ചയുടെ കൂട്ടുക്കാരി മെറീന ആയിരുന്നു ശരണ്യയെ കണാൻ വന്നത്

മെറീനയെ കണ്ടതും ശരണ്യക്ക് ആളെ മനസ്സിലായി

ഗൗരി പറ്റി അന്വഷിക്കാനായി മുൻപ് ഒരു ദിവസം മെറീന തന്റെ അടുത്ത് വന്നിരുന്നു ,പക്ഷെ ഇപ്പോ എന്തിനായിരിക്കും തന്നെ കണാൻ വന്നത് ,അതും ഈ ക്ലാസ്സ് സമയത്ത്

ശരണ്യയെ കണ്ടപ്പോൾ മെറീന ചിരിച്ചു

ശരണ്യക്ക് എന്നെ മനസ്സിലായോ

മനസ്സിലായി

അന്നത്തെ പോലെ ഒരു ഹെൽപ്പിന് തന്നെയാണ് ഞാനിന്നും വന്നിരിക്കുന്നത്

ചേച്ചി പറയുന്നത് എനിക്ക് മനസ്സിലാവുന്നില്ല എന്നെ കൊണ്ട് ഇനി എന്ത് ഹെൽപ്പ് ആണ് വേണ്ടത്

ഹെൽപ്പ് വേണ്ടത് എനിക്കല്ല എന്റെ ഫ്രണ്ട് ആർച്ചക്കാണ്

ആർച്ച

ആർച്ചയെ അറിയോ ശരണ്യ

ഉവ്വ് ഗൗരി പറഞ്ഞ് അറിയാം

ഗൗരി എന്താ പറഞ്ഞത്

പറഞ്ഞത് ഞാനെന്തിനാ ചേച്ചിയോട് പറയുന്നത് ,ആർച്ചക്ക് എന്ത് ഹെൽപ്പാണ് വേണ്ടത്

ഗൗരി നെ കുറച്ചുള്ള കാര്യങ്ങൾ അറിയണം ,ഗൗരിക്ക് ശരത്തിനോടുള്ള ഇഷ്ടം ഇല്ലാതാക്കണം, ഇത്രയും മതി ഇത് നിനക്ക് ചെയ്യാൻ പറ്റോ

അതൊക്കെ എനിക്ക് പറ്റും ,നിങ്ങളെ ഹെൽപ്പ് ചെയ്താൽ എനിക്കെന്താണ് ഗുണം

അത് നിനക്ക് ആർച്ചയെ പറ്റി അറിയാഞ്ഞിട്ടാണ് ,നീ വിചാരിക്കാത്ത രീതിയിലുള്ള ഗുണമായിരിക്കും നിനക്കുണ്ടാകുന്നത്

ശരി

ആർച്ചക്കും അമ്മക്കും നിന്നെ കാണണമെന്ന് പറഞ്ഞിട്ടുണ്ട് ,നിന്റെ സൗകര്യം പോലെ അവർ നിന്നെ കണാൻ വരും, ഇന്ന് പറ്റോ ,ക്ലാസ്സ് കഴിഞ്ഞിട്ട്

ഇന്നൊന്നും പറ്റില്ല ,ചേച്ചിയുടെ നമ്പർ തായോ ,ഞാൻ വിളിക്കാം

മെറീന നമ്പർ കൊടുത്തു

ഉച്ചക്ക്

ശരണ്യേ ആരാ നിന്നെ കണാൻ വന്നത് നിമിഷ ചോദിച്ചു

അത് പറഞ്ഞാൽ നീയറിയില്ല, എന്റെ റിലേഷനിൽ പെട്ട ഒരു ചേച്ചിയാണ്

അല്ല നിന്നെ കണാൻ ക്ലാസ്സ് ടൈമിൽ വരണ്ട കാര്യമെന്താ

നീയാര പോലീസോ എന്നെ ചോദ്യം ചെയ്യാൻ

ഞാൻ ചോദിച്ചൂന്നുള്ളു അതിന് നീയെന്തിനാ ശരണ്യേ ദേഷ്യപ്പെടുന്നത്

അതിന് മറുപടി പറയാതെ ശരണ്യ അവിടെ നിന്നും എഴുന്നേറ്റു പോയി

ഗൗരി ഇതൊക്കെ കാണുന്നുണ്ടായിരുന്നു

നീയെന്തിനാ നിമിഷ അതൊക്കെ അവളോട് അതൊക്കെ ചോദിക്കാൻ പോയത് ,അവൾക്കിഷ്ടമുണ്ടെങ്കിൽ നമ്മളോട് പറയും

ഗൗരി: ഭാഗം 24

ഗൗരി ഞാൻ പറയുന്നത് കൊണ്ട് നിനക്കൊന്നും തോന്നരുത്
നീ അന്ധമായി ശരണ്യയെ വിശ്വസിക്കരുത് ട്ടോ അത് അവസാനം നിനക്ക് തന്നെ ദോഷമായി വരും

നീ എന്തിനാ നിമിഷേ ഇങ്ങനെയൊക്കെ പറയുന്നത്

ഞാൻ പറഞ്ഞ കാര്യം ഒരിക്കൽ നിനക്ക് മനസ്സിലാവും

ഗൗരി നിമിഷ പറഞ്ഞതിന്റെ അർത്ഥം മനസ്സിലാവാതെ നിമിഷയെ നോക്കി

നിമിഷ അവളുടെ കൈ പിടിച്ച് പതുക്കെ അമർത്തി
*
വൈകുന്നേരം ബാങ്കിൽ നിന്നും ശരത്ത് വന്നപ്പോൾ അമ്മ ശരത്തിന്പായസം കൊടുത്തു

എന്താ വിശേഷം അമ്മേ

അഭി ഉണ്ടാക്കിയതാണ്

എന്താ ഏട്ടത്തി ഇന്ന് വിശേഷം ,ചേട്ടന് ഇഷ്ടമുള്ള പായസം ആണല്ലോ ഉണ്ടാക്കിയിരിക്കുന്നത്
എന്തോ ഒരു ഗൂഢ ഉദ്ദേശം ഉണ്ടല്ലോ

ഒരു ഉദ്ദേശമില്ല

അത് കുടിക്ക് ശരത്തേ ,അഭി നന്നായിട്ട് ഉണ്ടാക്കിയിട്ടുണ്ട്

ഓ …. അച്ഛനെ പായസം കൊടുത്ത് മയക്കിയിരിക്കുകയാണ്
ഇനി ചേട്ടൻ വരുമ്പോൾ കൊടുത്ത് ചേട്ടനെയും ശരിയാക്കുമല്ലേ

ശ്യാമേട്ടൻ വന്നു

ഇത്ര നേരത്തെ യോ ,ഇന്ന് മഴ പെയ്യും ,എന്തായാലും ഏട്ടത്തിയെ സമ്മതിച്ചിരിക്കുന്നു ,ഏട്ടൻ ഷോപ്പ് തുടങ്ങി ഇത്ര നാളായിട്ട് ഒരു ദിവസം പോലും നേരത്തെ വന്നിട്ടില്ല ,അത് എട്ടത്തിക്ക് ഒരു ദിവസം കൊണ്ട് സാധിച്ചല്ലോ

ശരത്ത് പറഞ്ഞപ്പോൾ അ ഭി ക്ക് നാണം തോന്നി

എന്താടാ നീ ഏട്ടത്തിയമ്മയെ കളിയാക്കുകയാണോ

അല്ല ചേട്ടാ ….., ചേട്ടനിങ്ങനെ മാറുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല

എന്നാൽ അടുത്ത കാര്യം കേൾക്കുമ്പോൾ നീ ഒന്നു കൂടി ഞെട്ടും നാളെ മുതൽ അഭിയും ഷോപ്പിൽ വരുന്നുണ്ട് ,ഇവിടെ വെറുതെയിരിരുന്നു ബോറടിക്കല്ലേ

രണ്ടു പേരും കൂടിയുള്ള പ്ലാൻ ആണ് ,അല്ല ഇത്രനാളും അഭിഏട്ടത്തിക്ക് ഇവിടെ ഇരുന്നിട്ട് ബോറടിച്ചോ

അതല്ല ശരത്തേ …….

അയ്യോ ഉരുളണ്ട ഏട്ടത്തി ,നിങ്ങള് രണ്ടു പേരും സന്തോഷമായിരിക്കുന്നതാണ് ഞങ്ങൾക്കും സന്തോഷം

കാലത്ത് ഞാൻ അഭിയെ കൊണ്ടു പോകാം ,വൈകീട്ട് നീ വരുമ്പോൾ അഭി കൊണ്ടുവരണം

അപ്പോ അതിൽ എനിക്കും ഒരു പണിയുണ്ട്
ഭാര്യയും ഭർത്താവും കൊള്ളാട്ടോ

ഞാൻ വരുമ്പോൾ നേരം വൈകുമല്ലോ അതു കൊണ്ടാണ്

എന്റെ ഏടത്തി നിങ്ങളിപ്പോ പോകണ്ടത് ഷോപ്പിലേക്കല്ല ചേട്ടനെ വിളിച്ചോണ്ട് എവിടെക്കെങ്കിലും ഒരു ട്രിപ്പ് പോ അല്ലാതെ ബോധമില്ലാത്ത കെട്ടിയവൻ പറയുന്നത് കേട്ടിട്ടിട്ട് ഷോപ്പിലേക്ക് പോവാതെ ശ്യാം കേൾക്കാതെ ശരത്ത് അഭിയോട് പറഞ്ഞു

പോടാ ….. മൂത്തവരെ കളിയാക്കുന്നോ

റൂമിലെത്തി ശരത്ത് ഗൗരിയെ വിളിച്ചു

താനെന്താളാണ് ,തനിക്കെന്നെപ്പറ്റി വല്ല ചിന്തയുണ്ടോ

ഞാൻ …

തനിക്ക് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടോ എങ്കിൽ ഞാൻ കോള് കട്ട് ചെയ്യാം

വേണ്ട എനിക്ക് സംസാരിക്കാൻ പറ്റും

ഇയാള് എന്നെ പറ്റി ഓർക്കാറുണ്ടോ ,ഞാൻ വിചാരിച്ചു താൻ ഒരു മെസ്സേജ് എങ്കിലും സെന്റ് ചെയ്യുമെന്ന്, വേറെ വല്ല പെൺകുട്ടികളായിരുന്നെങ്കിൽ മെസ്സേജിന്റെ പെരുമഴ ആയേനെ

മെസ്ലേജ് അയച്ചാൽ മാത്രം ഓർക്കുന്നുള്ളു എന്നില്ലല്ലോ

അതല്ലടോ ഇടക്ക് ഫോണെടുത്തു നോക്കുമ്പോൾ നമ്മുക്ക് ഇഷ്ടമുള്ളവരുടെ മെസ്സേജ് ഉണ്ടെങ്കിൽ അതൊരു സന്തോഷമല്ലേ
ഈ രണ്ടു ദിവസവും തന്റെ മെസ്സേജ് പ്രതീക്ഷിച്ചു

ഇനി ഞാൻ ചെയ്യാട്ടോ
ചെറിയ കൊഞ്ചലോടെയാണ് ഗൗരി അത് പറഞ്ഞത്

ഞാനെ തന്റെ വീട്ടിലേക്ക് വരട്ടേ

അയ്യോ … വേണ്ട എനിക്ക് പേടിയാണ്

പൊട്ടിക്കാളി ഞാനിപ്പോ വരുന്ന കാര്യമല്ല പറഞ്ഞത് ,തന്റെ അച്ഛനോടും അമ്മയോടും നമ്മുടെ കാര്യം പറയുവാൻ വേണ്ടിയിട്ട് ,എന്നിട്ട് വേണം എനിക്ക് വീട്ടിൽ പറയാൻ

എന്നെ പറ്റി അച്ഛനെന്തു വിചാരിക്കും ,

എന്തു വിചാരിക്കാൻ ,അച്ഛന് സന്തോഷമാവും ഇത്രയും സുന്ദരനും സൽസ്വഭാവിയുമായ മരുമകനെ കിട്ടുമ്പോൾ

എന്തായാലും ഇപ്പോ പറയണ്ട ,കുറച്ച് കഴിഞ്ഞിട്ട് പറഞ്ഞാൽ മതി

ശരി താൻ പറയുന്നത് പോലെ ചെയ്യാം ,
പിന്നെ തന്റെ കട്ടുറുമ്പ് കൂട്ടുക്കാരി എന്ത് പറയുന്നു

ശരണ്യക്കിപ്പോ എന്നോട് ഭയങ്കര ദേഷ്യമാണ് അധികം സംസാരിക്കാറില്ല

അത് ആ കട്ടുറുമ്പിന് നല്ല അസൂയയാണ് തന്നോട് ,താനൊന്ന് സൂക്ഷിച്ചൊ നമ്മുക്കിടയിൽ എന്തെങ്കിലും പ്രശ്നമുണ്ടാക്കാൻ ആള് ശ്രമിക്കും

ശരണ്യയെ കുറിച്ച് അങ്ങനെയൊന്നും പറയരുത് ട്ടോ ,ആ എടുത്ത് ചാട്ടമുണ്ടെന്ന് മാത്രമുളളു അവളൊരു പാവമാണ്

മൂക്കുത്തി തന്റെ വിശ്വാസം തന്നെ രക്ഷിക്കട്ടേ

എന്താ…. എന്താ വിളിച്ചത് മൂക്കുത്തിയെന്നോ

അതെ തനെന്റ മൂക്കുത്തിയല്ലേ

എന്നിട്ട് അന്ന് പറഞ്ഞത് മൂക്കത്തിയിട്ടവർക്ക് പാണ്ടി ലുക്കാണെന്നല്ലേ പറഞ്ഞത് ഗൗരി കപട ദേഷ്യത്തോടെ പറഞ്ഞു

ഒരു പൊട്ടി ചിരിയായിരുന്നു ശരത്തിന്റെ മറുപടി

*
രണ്ടു ദിവസം കഴിഞ്ഞ് മെറീന ശരണ്യയെ വിളിച്ചു

ആർച്ചക്ക് തന്നെ അത്യാവശ്യമായി കാണണമെന്ന്

ഇന്ന് എനിക്ക് പറ്റില്ല, അവരു പറയുമ്പോൾ ഞാനവരെ ചെന്ന് കണാൻ ഞാൻ ആർച്ചയുടെ വാല്യക്കാരിയൊന്നുമല്ലല്ലോ

പിടച്ചതിനെക്കാൾ വലുതാണല്ലോ അളയിൽ മെറീന മനസ്സിൽ വിചാരിച്ചു

ആവശ്യക്കാരി ആർച്ചയായിപ്പോയില്ലേ

ഇന്നല്ല നാളെ തന്റെ ക്ലാസ്സ് കഴിഞ്ഞിട്ട് മതി ,സിറ്റിയിൽ പുതുതായി ആരംഭിച്ച റെസ്റ്റോറന്റ് ഇല്ലേ അവിടെ വന്നാൽ മതി
ഞങ്ങളുണ്ടാവും അവിടെ

ഞാൻ വരാം
എനിക്ക് അധികം നേരം നിൽക്കാനൊന്നും പറ്റില്ലാട്ടോ

വേണ്ട ഒരഞ്ചു മിനിട്ട് മതി
എന്നാ നാളെ കണാം മെറീന ഫോൺ വച്ചു

ശരണ്യക്ക് ഒരു മനസാക്ഷി കുത്ത് തോന്നി ,ഗൗരിക്കെതിരെ താൻ തിരിയുന്നത് , ആർച്ചയുമായി കൂടി ഗൗരിയുടെയും ശരത്ത് സാറിന്റെയും ബന്ധം അവസാനിപ്പിക്കണം ,ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് പക്ഷേ തനിക്കത് ചെയ്തേ പറ്റൂ ,ഈ കാര്യത്തിൽ താൻ ആർച്ചയുടെ കൂടെയാണ്, ഈ കാര്യത്തിലെങ്കിലും തനിക്ക് ജയിക്കണം

ഗൗരി: ഭാഗം 24

പിറ്റെ ദിവസം

ശരത്തേ …..

എന്താ സാർ

താൻ എന്റെ കൂടെ ഒന്നു വരണം

എവിടെക്കാണ് സാർ

എന്റെ കൂട്ടുക്കാരൻ ഇവിടെ ഒരു റെസ്റ്റോറൻറ് തുടങ്ങിയിട്ടുണ്ട് ,എന്നു വിചാരിക്കും ഒന്നു പോകണമെന്ന് ,ഇന്നലെ അവൻ വിളിച്ചിട്ട് പറഞ്ഞു ഇന്ന് എന്തായാലും ചെല്ലണമെന്ന് ,താനും കൂടിയുണ്ടെങ്കിൽ എനിക്കൊരു കൂട്ടാവുമല്ലോ

ഞാൻ വരാം സാർ ഒരു ചായയുടെ കാര്യമല്ലേ

ശരത്ത് മാനേജറുടെ കൂടെ പോയി

ശരണ്യ ചെല്ലുമ്പോൾ മെറീന പുറത്ത് അവളെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു

ഞാൻ വൈകിയോ

ഇല്ല അവരിപ്പോ വന്നതേയുള്ളൂ
താൻ വായോ

മെറീന ശരണ്യയെ ആർച്ചയുടെയും അമ്മയുടെയും അടുത്തേക്ക് കൊണ്ടുപോയി

ആർച്ച അവളെ കണ്ട് ഒന്നു ചിരിച്ചെന്ന് വരുത്തി ,സുധ അവളെ കണ്ട ഭാവം നടിച്ചില്ല

ശരണ്യ ഇരിക്ക്

ആർച്ച ഒരു സർപ്പസുന്ദരിയാണെന്ന് ശരണ്യക്ക് തോന്നി

ശരണ്യ ഇരുന്നു

കുറച്ച് ആരും ഒന്നും മിണ്ടിയില്ല

ശരണ്യ പുറത്തേക്ക് നോക്കിയിരുന്നു ,അവരുടെ ആവശ്യമല്ലേ അവരാദ്യം മിണ്ടട്ടെയെന്ന മട്ടിൽ

ഒരു കാറ് വന്ന് നിൽക്കുന്നത് കണ്ടു
അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് ശരണ്യ ഞെട്ടി

ശരത്തായിരുന്നു അത്…(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 6

ഗൗരി: ഭാഗം 7

ഗൗരി: ഭാഗം 8

ഗൗരി: ഭാഗം 9

ഗൗരി: ഭാഗം 10

ഗൗരി: ഭാഗം 11

ഗൗരി: ഭാഗം 12

ഗൗരി: ഭാഗം 13

ഗൗരി: ഭാഗം 14

ഗൗരി: ഭാഗം 24

ഗൗരി: ഭാഗം 15

ഗൗരി: ഭാഗം 16

ഗൗരി: ഭാഗം 17

ഗൗരി: ഭാഗം 18

ഗൗരി: ഭാഗം 19

ഗൗരി: ഭാഗം 20

ഗൗരി: ഭാഗം 21

ഗൗരി: ഭാഗം 22

ഗൗരി: ഭാഗം 23

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

ഗൗരി: ഭാഗം 24

ഗൗരി: ഭാഗം 24

Share this story