നന്ദ്യാർവട്ടം: ഭാഗം 27

നന്ദ്യാർവട്ടം: ഭാഗം 27

നോവൽ


നന്ദ്യാർവട്ടം: ഭാഗം 27

എഴുത്തുകാരി: അമൃത അജയൻ  (അമ്മൂട്ടി)

വിനയ് അഭിരാമിയെ ചേർത്ത് പിടിച്ച് കാറിനടുത്തേക്ക് നടന്നു …

ഡോർ തുറന്ന് അവളെ സീറ്റിലേക്ക് ഇരുത്തിയിട്ട് , അവൻ വന്ന് അശ്വിനോട് യാത്ര പറഞ്ഞു …

” അഞ്ച് ദിവസവും ഒരു മണിക്കൂർ കുഞ്ഞിനെ കാണാൻ നിങ്ങൾക്ക് അനുവാദമുണ്ട് … നിങ്ങൾ തീർച്ചയായും പോയി കാണണം .. ആദി കരയുമെന്നുറപ്പാ .. ചിലപ്പോ പനിയോ അങ്ങനെയെന്തെങ്കിലും ഉണ്ടായേക്കാം .. എങ്കിൽ ഉടൻ എന്നെ അറിയിക്കണം .. നമുക്ക് വിധി റദ്ദ് ചെയ്യിക്കാൻ കഴിയും … ” അശ്വിൻ ഓർമിപ്പിച്ചു ..

വിനയ് സമ്മതം മൂളി .. പിന്നെ കാറിലേക്ക് കയറി ….

അഭിരാമി സീറ്റിലേക്ക് ചാരിക്കിടന്നു .. അവളുടെ മിഴികൾ തോരാതെ പെയ്തു …

* * * * * * * * * * * * * * * * * * * * * * * **

വീട്ടിലേക്ക് കയറിയപ്പോൾ അഭിരാമിയുടെ പാദങ്ങളിടറി …

രാവിലെ ഇറങ്ങിപ്പോയത് കൈയിലൊരു കുഞ്ഞുമായിട്ടാണ് … തിരികെ വന്നപ്പോൾ അവൻ ഒപ്പമില്ല ..

ഹാളിലെ സോഫയിലേക്കിരുന്ന് അവൾ മുഖം പൊത്തിക്കരഞ്ഞു …

വിനയ് അവൾക്കരികിലേക്കിരുന്നു ..

” താനിങ്ങനെ കരയരുത് .. അഞ്ച് ദിവസമല്ലേ … രണ്ട് ദിവസം കഴിഞ്ഞാൽ താൻ ആ പ്രോഗ്രാമിന് പോകില്ലെ .. താൻ പോയിട്ട് വരുമ്പോൾ തന്നെക്കൂട്ടാൻ തന്റെ കോളേജിൽ ഞാനും ആദിയുമുണ്ടാകും … ” അവൻ അവളുടെ കൈപിടിച്ച് നെഞ്ചോടു മുട്ടിച്ചു .. പിന്നെ ആ വിരലുകളിൽ ഉമ്മ വച്ചു ..

ആദി അരികിലില്ലാത്തത് മാത്രമല്ല , അവന്റെ മനസിലേക്ക് നിരഞ്ജനകൂടി പ്രതിഷ്ഠിക്കപ്പെടുന്നതാണ് അവളെ ഏറെ വേദനിപ്പിക്കുന്നതെന്ന് അവന് അറിയാമായിരുന്നു …

* * * * * * * * * * * * * * * * * *

നിരഞ്ജന ഒരു ഷോപ്പിംഗ് മാളിന് മുന്നിൽ കാർ നിർത്തി ….

ആദ്യം ഒരു ടെക്സ്റ്റയിൽസിലേക്കാണ് അവർ കയറിയത് …

കിഡ്സ് സെക്ഷനിൽ പോയി, ആദിക്കു വേണ്ടി പലതരം ഉടുപ്പുകൾ തിരഞ്ഞെടുത്തു …

അവൻ ലക്ഷ്മിയുടെ കൈയിലിരുന്ന് ഉറക്കമായിരുന്നു … നിരഞ്ജന ഓരോ ഉടുപ്പും അവന് പാകമാണോ എന്ന് നോക്കി …

ശേഷം ടോയിസ് കോർണറിലും അവർ പോയി .. പല തരം കുഞ്ഞു കളിപ്പാട്ടങ്ങൾ അവൾ അവന് വേണ്ടി വാങ്ങി .. ഒന്നിനും ഒരു കുറവുമുണ്ടാകരുത് എന്നത് അവൾക്ക് വാശിയായിരുന്നു ..

* * * * * * * * * * * * * * * * * * *

വിനയ് ഹോസ്പിറ്റലിലേക്ക് പോയി കഴിഞ്ഞപ്പോൾ വീട്ടിൽ അഭിരാമി തനിച്ചായി ..

അമ്മയുടെ അടുത്ത് പോയി നിൽക്കാൻ അവൻ പറഞ്ഞതാണ് .. പക്ഷെ അവൾ പോയില്ല ..

കുറേ സമയം ആദിയുടെ കളിപ്പാട്ടങ്ങൾ നിറഞ്ഞ ആ മുറിയിൽ അവൾ തനിയെ ഇരുന്നു ….

ആ വീടിന്റെ നിശ്ബ്ദത അവളെ വല്ലാതെ നോവിച്ചു .. ആദിയുടെ കളിചിരികളില്ലാതെ , അവന്റെ കുഞ്ഞു കുഞ്ഞു കുറുമ്പുകളില്ലാതെ , അവന്റെ കുഞ്ഞു പിണക്കങ്ങളില്ലാതെ ആ വീട് ഉറങ്ങിക്കിടന്നു …

ചുവരിലേക്ക് ചാരിയിരുന്ന് അവൾ ആദിയുടെ ഓർമകളിൽ മുഴുകി ..

” മംമാ ………..”

അവൾ ഞെട്ടിക്കണ്ണു തുറന്നു ….

എവിടെയാ ആദി വിളിച്ചത് ……!

അവൾ ചാടി എഴുന്നേറ്റു .. പിന്നെ ബെഡ് റൂമിലേക്ക് ഓടി …

ബെഡിൽ അവന്റെ രാവിലെ ഊരിയിട്ട കുഞ്ഞുടുപ്പ് അനാഥമായി കിടന്നു …

അവൾ ചെന്ന് ബെഡിലേക്കിരുന്നു .. പിന്നെ ആ കുഞ്ഞുടുപ്പ് കൈയിലെടുത്തു അതിലേക്ക് നോക്കിയിരുന്നു … അവൾക്ക് സങ്കടം വന്നു പോയി ..

എപ്പോഴോ അവളെഴുന്നേറ്റ് താഴെയിറങ്ങി വന്നു …

മുറ്റത്തിന്റെയറ്റത്ത് ആദിയുടെ കുഞ്ഞുകൈ കൊണ്ട് നട്ട നന്ദ്യാർവട്ടത്തിന്റെ , പുത്തൻ ഇലകളിൽ ഒന്ന് വാടിയിരുന്നു ..

അവൾ ചെന്ന് ഹോസ് എടുത്തു കൊണ്ട് വന്നു , വാത്സല്യത്തോടെ അതിന് വെള്ളമൊഴിച്ചു ..

” ആദീ … ” അവൾ മെല്ലെ വിളിച്ചു …

പിന്നെയവൾ അതിനരികിലിരുന്നു .. ആ ചെടിയെ ഓമനിച്ചു കൊണ്ട് ..

വെറുതെ … വെറുതെ ..വെറുതെ ..

* * * * * * * * * * * * * * * * * *

അമലാ കാന്തി അപ്പോഴും ഐസിയുവിൽ തന്നെയായിരുന്നു .. അവളുടെ സുരക്ഷയെ കരുതിക്കൂടിയാണ് ഐസിയുവിൽ തന്നെ തുടർന്നത് …

എട്ട് മണിയായപ്പോൾ വിനയ് ഡ്യൂട്ടി റൂമിൽ നിന്ന് ഐസിയുവിൽ വന്നു ….

ഡ്യൂട്ടിയിലുണ്ടായിരുന്ന ഷംന സിസ്റ്ററോട് താൻ നേരത്തെ ഇറങ്ങുകയാണെന്ന് പറഞ്ഞു ..

മറ്റ് നിർദ്ദേശങ്ങൾ നൽകിയിട്ട് അവൻ ഹോസ്പിറ്റലിൽ നിന്നിറങ്ങി …

* * * * * * * * * * * * * * *

നിരഞ്ജനയുടെ മടിയിൽ കിടന്ന് ജിതേഷ് പുഞ്ചിരിച്ചു ..

അവളവന്റെ കണ്ണിലേക്ക് നോക്കി ..

” എന്തു പറ്റിയെടോ… തനിക്കൊരു ഉഷാറില്ലായിരുന്നല്ലോ …. ഇന്ന് ഞാൻ വന്നത് തനിക്കിഷ്ടമായില്ലെ ……” അവൻ അൽമൊന്നുയർന്ന് അവളുടെ മാറിലേക്ക് മുഖമമർത്തി ചോദിച്ചു …

താഴെ ആദിയുടെ കരച്ചിൽ അപ്പോഴും കേൾക്കാമായിരുന്നു ..

ഉണർന്നതിൽ പിന്നെ ഈ നേരം വരെ അവൻ കരച്ചിൽ നിർത്തിയിട്ടില്ല ..

അവൾ വാങ്ങിയ കളിപ്പാട്ടങ്ങൾക്കൊന്നും അവന്റെ കരച്ചിലിനെ പിടിച്ചടക്കാൻ മാത്രം ശക്തിയില്ലായിരുന്നു ..

അവൻ നാല് പാടും നോക്കി , ഒരേ കരച്ചിൽ ..

അവന്റെ നാവിൽ നിന്ന് വീഴുന്ന ഒരേയൊരു വാക്ക് ‘ മംമ……’

അത് പക്ഷെ നിരഞ്ജനയെ നോക്കിയായിരുന്നില്ല .. വിദൂരതയിലെങ്ങോ നോക്കി അവനാ വാക്കുച്ചരിച്ച് കരഞ്ഞു കൊണ്ടേയിരുന്നു ..

” ഏയ് … നീ വരുന്നത് എനിക്ക് സന്തോഷമല്ലേ ….”

” അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ പ്രോഗ്രാമുമായിട്ട് രണ്ടാഴ്ചയായില്ലേടോ ഞാൻ ഇന്ത്യ വിട്ട് നിൽക്കുന്നു … തനിക്കൊരു സർപ്രൈസാകട്ടെ എന്ന് കരുതിയ വരുന്ന കാര്യം പറയാതിരുന്നത് .. പിന്നെ തന്റെ മോനെയൊന്ന് കാണണമെന്നുണ്ടായിരുന്നു …..” അവൻ പറഞ്ഞു ..

അവൾ പുഞ്ചിരിച്ചു ….

” എന്താടോ …. തനിക്കെന്തോ സംഭവിച്ചിട്ടുണ്ട് ….” അവൻ അവളുടെ മടിയിൽ നിന്ന് എഴുന്നേറ്റിരുന്നു .. പിന്നെ ആ താടി തുമ്പിൽ തൊട്ടു ..

” ജിത്തൂ … നീയൊരിക്കൽ പറഞ്ഞില്ലേ .. നമുക്ക് വിവാഹം ചെയ്യാമെന്ന് .. അന്ന് ഞാനാ പറഞ്ഞത് വേണ്ടായെന്ന് .. വേണമെങ്കിൽ ഒരു ലിവിംഗ് ടുഗതറിനെ കുറിച്ച് ചിന്തിക്കാമെന്ന് … ഓർക്കുന്നുണ്ടോ നീയ് ……” നിരഞ്ജന ചോദിച്ചു ..

” യെസ് ……….. ”

” ഇപ്പോ എന്താ നിന്റെ അഭിപ്രായം …….” നിരഞ്ജന അവന്റെ കണ്ണിലേക്ക് നോക്കി …

ജിതേഷ് അൽപനേരം മിണ്ടാതിരുന്നു …

” ലിവിംഗ് ടുഗതർ …. ആർക്ക് ആദ്യം മടുക്കുന്നുവോ അവർക്ക് പിരിഞ്ഞ് പോകാം .. ഉപാധികളൊന്നുമില്ലാതെ …. അല്ലേ …. ” അവൻ ചോദിച്ചു …

നിരഞ്ജന മിണ്ടാതിരുന്നു …

” എനിക്കതിന് താത്പര്യമില്ല നിരഞ്ജന…. എത്രയായാലും നമ്മുടെ സ്വന്തമെന്ന് കരുതി കൂടെ കഴിയുന്ന ഒരാളിന്റെ അത്രയും വരില്ല അത് … ”

നിരഞ്ജന അവന്റെ മുഖത്തേക്ക് നോക്കി …

” ഇപ്പോ എന്താ ഇങ്ങനെയൊരു ചോദ്യം .. ലിവിംഗ് ടുഗതറിന് താത്പര്യമില്ലെങ്കിൽ ഇതവസാനിപ്പിച്ച് പോകണം എന്ന് പറയാനാണോ ….?” അവൻ പകുതി തമാശയായും പകുതി കാര്യമായും ചോദിച്ചു ..

അടുത്ത നിമിഷം അവൾ മുഖത്തേക്ക് കൈയമർത്തി പൊട്ടിക്കരഞ്ഞു …

” എന്താടോ …? എന്താ തന്റെ പ്രശ്നം …..” അവൻ അവളുടെ കൈ പിടിച്ച് മാറ്റിക്കൊണ്ട് ചോദിച്ചു …

” നിനക്ക് അന്ന് നീ പറഞ്ഞ പോലെ എന്നെ താലികെട്ടി കൂടെ കൂട്ടാമോ ജിത്തു … ” അവൾ അവന്റെ രണ്ട് കൈയും കൂട്ടി പിടിച്ച് ചോദിച്ചു …

” നിരഞ്ജനാ……. ” അവൻ അവിശ്വസനീയതയോടെ വിളിച്ചു …

നിരഞ്ജന അവന്റെ മുഖത്തേക്ക് നോക്കി .. അവളുടെ വെളുത്തു തുടുത്ത മുഖം കരഞ്ഞ് ചുവന്നിരുന്നു ..

” ഞാനെത്ര കാലമായെടോ തന്റെയൊരു യെസിന് വേണ്ടി കാത്തിരിക്കുന്നു … ” ജിതേഷ് അവളുടെ മുഖം കൈയിലെടുത്ത് ചുംബിച്ചു …

” എങ്കിൽ എത്രയും പെട്ടന്ന് വേണം … ഞാൻ ഡാഡിയോടും മമ്മിയോടും സംസാരിക്കാം .. ജിത്തുവും വീട്ടിൽ അവതരിപ്പിക്കണം ….. ” അവൾ തിടുക്കം കൂട്ടി …..

” എന്താടോ … ആദിക്കൊരു പപ്പ വേണമെന്ന് തോന്നിയത് കൊണ്ടാണോ …” താഴെ ആദിയുടെ കരച്ചിൽ ശ്രദ്ധിച്ചു കൊണ്ട് ജിതേഷ് ചോദിച്ചു ..

” ഏയ് … അതല്ല .. അവനെ അഞ്ച് ദിവസത്തേക്കാ കോടതി വിട്ട് തന്നത് … പ്രധാന കേസിന് ഇനിയും സിറ്റിംഗ് ഉണ്ട് ….” അവൾ പറഞ്ഞു …

” ഞാൻ വന്നപ്പോഴേ ആ കുഞ്ഞ് കരയുകയല്ലായിരുന്നോ .. ഇപ്പോ തന്നെ രണ്ട് മണിക്കൂറായി .. ഇങ്ങനെ കരഞ്ഞാൽ അതിന് വല്ല അസുഖവും വരില്ലെ .. ” ജിതേഷ് അസഹനീയതയോടെ പറഞ്ഞു ..

” ഞാനെന്ത് ചെയ്യാനാ ജിത്തു .. ഞാനെടുത്താലും ലക്ഷ്മിയെടുത്താലും ഒരേ കരച്ചിലാ ….. ” അവൾ പറഞ്ഞു ..

” ഇടക്കിടക്ക് മമ്മയെന്ന് വിളിക്കുന്നതാരെയാ …….” അവൻ ചോദിച്ചു ..

നിരഞ്ജന ഒന്ന് മൗനമായി … പിന്നെ പറഞ്ഞു ..

” അതവളെയാ … വിനയ് യുടെ വൈഫിനെ .. അഭിരാമിയെ ..”

” അവൾ കുഞ്ഞിനെ നന്നായിട്ട് കെയർ ചെയ്യും അല്ലേ … ”

” ങും …. വളരെ നന്നായിട്ട് .. ഞാൻ പോലും അത്ഭുതപ്പെട്ടു പോയി ….” നിരഞ്ജന സത്യസന്ധമായി പറഞ്ഞു ..

” ബെസ്റ്റ് … ഈ കുഞ്ഞിനെയാണോ താൻ കോടതിയിൽ കേസ് നടത്തി തിരിച്ചെടുക്കാൻ നോക്കുന്നേ ……” അവൻ പരിഹാസച്ചുവയോടെ ചോദിച്ചു …

” അതെന്താ ജിത്തു അങ്ങനെ പറയുന്നേ … വന്നിട്ട് കുറച്ച് മണിക്കൂറല്ലേ ആയുള്ളു .. അവനിണങ്ങിക്കോളും ….”

” ഞാനൊന്നു ചോദിക്കട്ടെ .. ശരിക്കും താനീ ചെയ്യുന്നത് ആ കുഞ്ഞിനോടുള്ള ആത്മാർത്ഥത കൊണ്ടാണോ .. ഒരിക്കൽ ഞാൻ തന്നോട് ഇതേ കുറിച്ച് ചോദിച്ചിരുന്നു .. വിനയ് യുടെ മാരേജ് ന് മുൻപ് … അന്നും തന്നിൽ ഈ കുഞ്ഞിനു വേണ്ടീട്ടുള്ള ആഗ്രഹമൊന്നും കണ്ടില്ല .. സത്യത്തിൽ ഇത് വാശിയല്ലേ … ” അവൻ അവളുടെ മുഖത്തേക്ക് നോക്കി …

” അതേ ജിത്തൂ … വാശി തന്നെയാ … എനിക്ക് ജയിക്കണം അയാളുടെ മുന്നിൽ … ഒരിക്കലെങ്കിലും …. ” അവൾ വാശിയോടെ പറഞ്ഞു …

ജിതേഷ് ഒന്ന് ചിരിച്ചു .. പിന്നെ നിഷേധാർത്ഥത്തിൽ തലയാട്ടി ..

” വിനയ് എങ്ങനെ തോൽക്കുമെന്നാണ് താനീ പറയുന്നത് … ഈ വാശിയിൽ അയാളല്ല തോൽക്കാൻ പോകുന്നത് … നിന്റെയാ കുഞ്ഞാ .. ഒരിക്കൽ വലിച്ചെറിഞ്ഞ് കൊണ്ട് നീ തോൽപ്പിച്ച ആ കുഞ്ഞ് .. അന്നും തോറ്റത് ആ കുഞ്ഞ് മാത്രമാണ് . … ഇന്നും .. ”

നിരഞ്ജന മനസിലാകാതെ അവനെ നോക്കി ..

” ആദിയെ നഷ്ടപ്പെടുന്നത് വിനയ്ക്ക് തോൽവി തന്നെയാണ് ജിത്തൂ .. അയാൾ വെന്തുരുകും .. ” അവൾ പല്ല് കടിച്ചു …

” തോൽക്കുമായിരുന്നു .. അയാൾ സിംഗിളായിരുന്നപ്പോൾ ആദിയെ നീ അയാളിൽ നിന്ന് നേടിയെടുത്തിരുന്നെങ്കിൽ .. പക്ഷെ ഇപ്പോ , ശരിയാണ് കുറച്ച് ദിവസം ചെറിയ വിഷമമൊക്കെ തോന്നും .. പക്ഷെ വിധിക്ക് മുൻപ് കോടതി ഇടക്കിടെ നിനക്ക് ഇത് പോലെ ഈ കുഞ്ഞിനെ വിട്ടു തന്നാൽ , അയാളി സാഹചര്യവുമായി പൊരുത്തപ്പെടും .. എന്തിന് ഈ അഞ്ച് ദിവസം കൊണ്ട് തന്നെ അവരിതുമായി പൊരുത്തപ്പെട്ടു തുടങ്ങും .. ഇനിയൊരിക്കൽ കൂടി കൊണ്ടു വന്നാൽ ഇന്നുണ്ടായ വിഷമമൊന്നും അന്ന് തോന്നില്ല … ” ജിതേഷ് പറഞ്ഞു ..

” ജിത്തു എന്താ പറഞ്ഞു വരുന്നേ ….?” അവൾ നെറ്റി ചുളിച്ചു ..

” പറയാം … അയാൾക്ക് നല്ല ആരോഗ്യവും സൗന്ദര്യവുമുള്ള ഭാര്യ കൂടെയുണ്ട്… ആദിയെ അഭിരാമി സ്വന്തം കുഞ്ഞായി കണ്ട് സ്നേഹിക്കുന്നുണ്ടെങ്കിൽ , ചിലപ്പോ അടുത്ത ഒരു കുഞ്ഞ് അവർ അൽപം വൈകിപ്പിക്കുമായിരിക്കാം .. പക്ഷെ സാഹചര്യം ഇങ്ങനെയായ് മാറിയാൽ , അവരാ പ്ലാൻ മാറ്റും .. അഭിരാമി പ്രെഗ്നൻറാകും … പ്രസവിച്ച് നല്ല ഓമനത്തമുള്ള ഒരു കുഞ്ഞിനെ വിനയ് യുടെ കൈയിലേക്ക് വച്ച് കൊടുക്കും .. പിന്നെ ആദി അവർക്ക് വല്ലപ്പോഴും കാണുന്ന ഒരഥിതി മാത്രമാകും .. അഭിരാമിക്ക് ഇന്നുള്ള സ്നേഹമൊന്നും അങ്ങനെയായ് കഴിഞ്ഞാൽ ഉണ്ടാവില്ല .. കാരണം അവൾക്കറിയാം , ആദിയുടെ മനസിൽ അമ്മയുടെ സ്ഥാനത്ത് നീയുണ്ടെന്ന് .. വിനയ് ക്കും അങ്ങനെ തന്നെയാവും .. ജോലിയും തിരക്കുമായി നടക്കുന്ന അയാൾക്ക് വീട്ടിലുള്ള കുഞ്ഞിനെ സ്നേഹിക്കാൻ പോലും സമയം തികയില്ല .. ”

നിരഞ്ജന ജിതേഷിനെ നോക്കി …

” പിന്നെ , താനിപ്പോ പറഞ്ഞല്ലോ നമ്മുടെ വിവാഹത്തെ കുറിച്ച് .. അപ്പോ തനെന്നോട് അഭിപ്രായം ചോദിച്ചോ .. ആദി നമുക്കൊപ്പമുണ്ടായാൽ കുഴപ്പമുണ്ടോ എന്ന് …”

നിരഞ്ജന പകച്ചു പോയി …

” ജിത്തൂ …. ആദി … ആദി നമുക്കൊരു ബാധ്യതയാകുമോ ….. എന്റെ കുഞ്ഞല്ലേ … ” അവൾ ചോദിച്ചു ..

” തന്റെയാണ് .. പക്ഷെ എന്റെയല്ലല്ലോ …..” ജിതേഷ് പറഞ്ഞു …

അഭിരാമി നിലത്തേക്ക് നോക്കി …

” ഞാനതൊന്നും ആലോചിച്ചില്ല …. ” അവളുടെ ശബ്ദം നേർത്തു …

” ആലോചിക്കണം താൻ … കാരണം താനാ കുഞ്ഞിനെ പ്രസവിച്ച അമ്മയാണ് .. എന്റെ കാര്യം പോട്ടെ … തന്റെ കാര്യം തന്നെ പറയ് .. താനാ കുഞ്ഞിനെ സെർവന്റിന്റെ കൈയിലേക്കല്ലേ ഇട്ടു കൊടുക്കുന്നത് .. അച്ഛനും അമ്മയും സെപ്പറേറ്റഡ് ആയി കഴിയുമ്പോൾ കുഞ്ഞുങ്ങളുടെ ജീവിതമാണ് അനാഥമാകുന്നത് .. കൂട്ടത്തിലൊരാൾ ആ കുഞ്ഞിനെ ഏറ്റെടുത്താൽ , അയാൾക്ക്‌ അതിന്റെ അച്ഛനും അമ്മയും ആകാൻ കഴിയണം .. ഇവിടെ തനിക്ക് തികച്ച് ഒരു മണിക്കൂർ ആ കുഞ്ഞിന് വേണ്ടി മാത്രം മാറ്റിവയ്ക്കാൻ കഴിയുമോ .. ? നമ്മുടെ വിവാഹം കഴിഞ്ഞാൽ എനിക്ക് തന്നെ വേണ്ടെ .. ഞാനും താനും ഒരേ പ്രഫഷനാണ് .. സെയിം ഡിപ്പാർട്ട്‌മെന്റ് .. വീണു കിട്ടുന്ന സമയം എന്റെയും തന്റെയും ലോകമാകേണ്ടപ്പോൾ , ആദി അതിനിടയിൽ എനിക്കൊരു കല്ല്കടിയാകും .. അതുറപ്പാണ് .. എന്നെ ആദ്യമായി അച്ഛനെന്ന് വിളിക്കേണ്ടത് മറ്റൊരുത്തന്റെ കുഞ്ഞല്ല , എന്റെ ചോരയിൽ പിറന്ന കുഞ്ഞാകണമെന്ന് എനിക്ക് നിർബന്ധമുണ്ട് .. ഒരാവേശത്തിന് ഞാനാ കുഞ്ഞിനെ സ്വന്തം കുഞ്ഞായി കണ്ട് ഓമനിച്ചോളാം എന്നൊന്നും ഞാൻ പറയില്ല .. ഇക്കാര്യത്തിൽ മനസ് തുറന്ന് തന്നെ സംസാരിക്കണം …..”

നിരഞ്ജന നിശ്ചലമായി ഇരുന്നു….

” നോക്കു നിരഞ്ജന … താൻ താഴേക്കൊന്നു ശ്രദ്ധിക്ക് .. തന്റെ കുഞ്ഞ് ഇപ്പോഴും കരയുന്നത് മറ്റൊരു സ്ത്രീക്ക് വേണ്ടിയാണ് .. അവരും ഈ ദിവസം ആദിയെ നഷ്ടപ്പെട്ടതിന്റെ ഷോക്കിലായിരിക്കും .. പക്ഷെ ഈ രാത്രി ഇരുട്ടി വെളുക്കുമ്പോൾ , അവർ അത് തരണം ചെയ്യുവാനുള്ള വഴികൾ കണ്ടെത്തും .. തന്റെ വാശി നശിപ്പിക്കാൻ പോകുന്നത് തന്റെ കുഞ്ഞിന്റെ ഭാവിയാണ് .. അല്ലാതെ പ്രഫഷണലി ക്വാളിഫൈഡ് ആയ , സുന്ദരിയായ ഭാര്യയുള്ള Dr വിനയ് യെയല്ല .. ”

” ഞാനെന്ത് വേണമെന്നാ ജിത്തു പറയുന്നേ …..” നിരഞ്ജനക്ക് കേട്ടതെല്ലാം ഒരു ഷോക്കായിരുന്നു …

” തിരിച്ചു കൊടുക്കണം .. എത്ര പെട്ടന്ന് കൊടുക്കുന്നോ അത്രയും നല്ലത് .. ആ സ്ത്രീയുടെ മനസിൽ ആ കുഞ്ഞിനോടുള്ള സ്നേഹം അത് പോലെ നിലനിർത്താൻ അത് മാത്രമാണ് താൻ ചെയ്യേണ്ടത് … താനവർക്കിടയിലേക്ക് കടന്ന് ചെല്ലരുത് .. തന്റെ കുഞ്ഞ് സന്തോഷമായി ജീവിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ , തനിക്കതിനോട് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം അതാണ് .. ഇനി ഏതെങ്കിലുമൊരു കാലത്ത് അഭിരാമിക്ക് അതിനെ വേണ്ടാതായാൽ , അന്നും താനാ കുഞ്ഞിന്റെ അമ്മയല്ലാതാകില്ലല്ലോ .. തനിക്ക് കൂടെ കൂട്ടാം .. അന്ന് പക്ഷെ ആദി ഒന്നുമറിയാത്ത പിഞ്ച് കുഞ്ഞായിരിക്കില്ല എന്ന് തന്നെ നമുക്ക് ഉറച്ച് വിശ്വസിക്കാം ….” ജിതേഷ് പറഞ്ഞു …

നിരഞ്ജന സ്തംബ്ധയായി ഇരുന്നു ..

” ഞാൻ ഇറങ്ങുന്നു ……” ഷർട്ടിന്റെ ബട്ടൺ ഓരോന്നായി ഇട്ട് കൊണ്ട് അവനെഴുന്നേറ്റു… ഡോർ തുറന്ന് പുറത്തിറങ്ങിയപ്പോൾ ആദിയുടെ കരച്ചിൽ കൂടുതൽ ഉച്ചത്തിൽ കേട്ടു …..

നിരഞ്ജനയും എഴുന്നേറ്റ് അവനൊപ്പം താഴേക്ക് വന്നു …

ഹാളിൽ ലക്ഷ്മി ആദിയെയും കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു ..

അവൻ നിർത്താതെ കരയുന്നു … കരഞ്ഞ് കരഞ്ഞ് അവന്റെ തൊണ്ടയടച്ചിരുന്നു ..

” മംമാ …………..” അത് മാത്രം അവനിൽ നിന്ന് ഇഴ മുറിയാതെ പുറത്തേക്ക് വന്നു …..

ജിതേഷ് ആദിയെ ഒന്ന് നോക്കി … അവന് അതിനോട് അലിവ് തോന്നി …

” മാഡം … ഈ കുഞ്ഞൊന്നും കഴിക്കണില്ല … കരച്ചിലും നിർത്തണില്ല ….. ഇപ്പോ ചെറിയ പനിയും തുടങ്ങിയിട്ടുണ്ട് …” ലക്ഷ്മി ആവലാതിപ്പെട്ടു ..

” ഞാനിപ്പോ വരാം …..” അവൾ പറഞ്ഞു ..

പിന്നെ ജിതേഷിന് പിന്നാലെ നടന്നു ..

* * * * * * * * * * * * * * * * *

നിരഞ്ജനയുടെ വീടിന് അൽപം മുന്നിലായി ഒരു ഓട്ടോറിക്ഷ വന്ന് നിന്നു … അതിൽ നിന്ന് ഒരാളിറങ്ങി ….

ഓട്ടോ പറഞ്ഞു വിട്ട ശേഷം അയാൾ ഗേറ്റിനു നേർക്ക് നടന്ന് വന്നു ….

* * * * * * * * * * * * * * * * * * *

ജിതേഷ് ഡ്രൈവിംഗ് സീറ്റിലിരുന്ന് , ഗ്ലാസ് താഴ്ത്തി അവളോട് ഒരിക്കൽ കൂടി യാത്ര പറഞ്ഞു …

അവൾ കുനിഞ്ഞ് അവന്റെ ചുണ്ടിൽ ചുംബിച്ചു ..

” ജിത്തൂ …..” അവൾ വിളിച്ചു …

” പറയെടോ ….”

” എനിക്ക് നിന്റെ ഭാര്യയാവണം .. നിന്റെ താലി കഴുത്തിലണിയണം … എന്റെ സങ്കടങ്ങളിൽ നീയെന്നെ ചേർത്ത് പിടിക്കണം … ഈ ലോകത്ത് മറ്റാർക്കും അതിനെയൊന്നും ചോദ്യം ചെയ്യാൻ യാതൊരധികാരവും ഇല്ലാത്തത്ര പവിത്രമായ ബന്ധമാകണം … ” അവൾ അവന്റെ കൈപിടിച്ച് മാറിലേക്ക് ചേർത്തു കൊണ്ട് പറഞ്ഞു …

” താൻ സമാധാനമായിട്ടിരിക്ക് ……. ” അവൻ പുഞ്ചിരിച്ചു ..

പിന്നെ കാറിന്റെ ഗ്ലാസ് ഉയർത്തി .. ഒരിക്കൽ കൂടി അവളെ നോക്കി യാത്ര പറഞ്ഞിട്ട് അവൻ കാറോടിച്ചു പോയി …

ആ നേരം ചെറുതായി മഴ പൊടിഞ്ഞു തുടങ്ങി …

അവളുടെ മേലേക്ക് മഴത്തുള്ളികൾ വന്ന് പതിച്ചു ..

അവൾ തിരിച്ചു കയറാൻ ഭാവിച്ചതും , ഗേറ്റിന്റെ മറവിൽ നിന്ന് ഒരാൾ വെളിച്ചത്തിലേക്ക് നീങ്ങി നിന്നു …

അയാളുടെ കണ്ണുകൾ തീക്കട്ട പോലെ ചുവന്നിരുന്നു ..

അയാളുടെ മേലേക്ക് മഴ ഇരമ്പിയാർത്തു കൊണ്ട് പതിച്ചു …തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നന്ദ്യാർവട്ടം: ഭാഗം 1 
നന്ദ്യാർവട്ടം: ഭാഗം 2
നന്ദ്യാർവട്ടം: ഭാഗം 3
നന്ദ്യാർവട്ടം: ഭാഗം 4
നന്ദ്യാർവട്ടം: ഭാഗം 5
നന്ദ്യാർവട്ടം: ഭാഗം 6
നന്ദ്യാർവട്ടം: ഭാഗം 7
നന്ദ്യാർവട്ടം: ഭാഗം 8
നന്ദ്യാർവട്ടം: ഭാഗം 9
നന്ദ്യാർവട്ടം: ഭാഗം 10
നന്ദ്യാർവട്ടം: ഭാഗം 11
നന്ദ്യാർവട്ടം: ഭാഗം 12
നന്ദ്യാർവട്ടം: ഭാഗം 13
നന്ദ്യാർവട്ടം: ഭാഗം 14
നന്ദ്യാർവട്ടം: ഭാഗം 15
നന്ദ്യാർവട്ടം: ഭാഗം 16
നന്ദ്യാർവട്ടം: ഭാഗം 17
നന്ദ്യാർവട്ടം: ഭാഗം 18
നന്ദ്യാർവട്ടം: ഭാഗം 19
നന്ദ്യാർവട്ടം: ഭാഗം 20
നന്ദ്യാർവട്ടം: ഭാഗം 21
നന്ദ്യാർവട്ടം: ഭാഗം 22
നന്ദ്യാർവട്ടം: ഭാഗം 23
നന്ദ്യാർവട്ടം: ഭാഗം 24
നന്ദ്യാർവട്ടം: ഭാഗം 25
നന്ദ്യാർവട്ടം: ഭാഗം 26
ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നന്ദ്യാർവട്ടം: ഭാഗം 27

Share this story