പകൽ മാന്യൻ: ഭാഗം 3

പകൽ മാന്യൻ: ഭാഗം 3

നോവൽ


പകൽ മാന്യൻ: ഭാഗം 3

എഴുത്തുകാരൻ: അഷ്‌റഫ്‌

“നമ്മൾ ആരും അറിയാത്ത എന്തെങ്കിലും ബന്ധം… അവർ തമ്മിൽ അടുക്കാൻ ചാൻസ് ഉള്ള എന്തെങ്കിലും ഒരു ലിങ്ക് ഉണ്ടെങ്കിലോ??? ജേക്കബ് ചിന്തിച്ചു കൊണ്ട് പറഞ്ഞു….

“”നിങ്ങൾ അഭിജിത്തിനെ കുറിച്ച് അന്വേഷിച്ചോ?? ജേക്കബ് ചോദിച്ചു…

“”യെസ് സർ… മിസ്സിംഗ്‌ ആണെന്ന് കംപ്ലയിന്റ് തരാൻ വന്നത് അയാളുടെ ഒരു ഫ്രണ്ട് ആയിരുന്നു… വൺ മിസ്റ്റർ സുനിൽ… അയാളെ ബോഡി കിട്ടിയ അന്ന് തന്നെ വിളിപ്പിച്ചിരുന്നു … പ്രിയ പറഞ്ഞു…

“”Ok… അവനെ ഒന്നു കൂടി വിളിക്കണം… ഇപ്പൊ തന്നെ എന്റെ ഓഫീസിലേക്ക് വിളിപ്പിക്കൂ… ജേക്കബ് കല്പിച്ചു…

യെസ് സർ… പ്രിയയും ശരത്തും ജേക്കബിന് സല്യൂട്ട് ചെയ്തു കൊണ്ട് പുറത്തേക്ക് ഇറങ്ങി…

ട്രിങ്… ട്രിങ്… ട്രിങ്… ജേക്കബിന്റെ ഫോൺ ശബ്ദിച്ചു… ഡിജിപി ആണ്..

“”ഹെലോ സർ…
“ഡോ… വാട്ട്‌ ഈസ്‌ ദിസ്‌… തനിക്ക് ഒന്നും ഒരു റെസ്പോൺസബിലിറ്റി ഇല്ലേ… മീഡിയക്കാർ വായിൽ തോന്നുന്നത് ഒക്കെ ആണ് വിളിച്ചു പറയുന്നത്… ഇത് ഇപ്പൊ രണ്ടാമത്തെ മർഡർ ആണ്… ഹമീദിന്റെ കേസുമായി ബന്ധപ്പെട്ട എന്തെങ്കിലും ഒരു തുമ്പ് കിട്ടിയോ…. ഡിജിപി അമർശത്തോട് കൂടി ചോദിച്ചു….

“”സർ… ഞങ്ങൾ അന്വേഷിക്കുന്നുണ്ട്… ജേക്കബ് എളിമയോടെ മറുപടി നൽകി…

“”എത്രെയും പെട്ടെന്ന് ഒരു റിസൾട്ട്‌ ഉണ്ടാക്കി എടുക്കണം… എങ്ങനെ വേണെമെങ്കിലും അന്വേഷണം നടത്താം…

യെസ് സർ… ജേക്കബ് മറുപടി നൽകി ഫോൺ കട്ട്‌ ചെയ്തു…

“”ഡോ… ഷമീർ നമുക്ക് അഭിജിത്തിന്റെ വീട് വരെ ഒന്ന് പോകണം… പിന്നെ… സിദ്ധാർഥ് ഇയാളുടെ മൊബൈൽ നമ്പർ ചെക് ചെയ്തോ… ജേക്കബ് കംപ്യൂട്ടറിന് മുമ്പിൽ ഇരിക്കുന്ന സിദ്ധാർഥിനോടായി ചോദിച്ചു…

“”യെസ് സർ.. മിനി മാർച്ച്‌ എന്ന് ഷോര്ട്ട് നെയിം ഉള്ള ഒരു ക്രിസ്ത്യൻ പള്ളിക്ക് അരികിൽ വെച്ച് മൊബൈൽ ഓഫ്‌ ആണ്.. അവിടെ ആണ് ലാസ്റ്റ് ലൊക്കേഷൻ കാണിക്കുന്നേ… അയാൾ മറുപടി നൽകി…

Ok… ഗുഡ്… ഷമീർ താൻ വാ… ഇവനെ നമ്മൾ പിടിക്കും…. എന്ന് പറഞ്ഞു കൊണ്ട് അവർ വണ്ടിയിൽ കയറി നേരെ അഭിജിത്തിന്റെ വീട്ടിലേക്ക് പോയി ..

(സമയം വൈകുന്നേരം 4 മണി… അഭിജിത്തിന്റെ വീട്.. )

ടിങ്… ടിങ്…. ഷമീർ കാളിങ് ബെല്ലിൽ കൈ അമർത്തി… 2 മിനിറ്റിന്റെ കാത്തിരിപ്പിന് ശേഷം ഒരു വയോധിക ആയ സ്ത്രീ വന്ന് വാതിൽ തുറന്നു…

“””ആരാ…. എന്ത് വേണം അവർ ആരെന്ന മട്ടിൽ ചോദിച്ചു..

“”പോലീസ് ആണ്.. ഞങ്ങൾക്ക് അഭിജിത്തിനെ കുറിച്ച് കുറച്ചു കാര്യങ്ങൾ അറിയണം… ഷമീർ പറഞ്ഞു..

വരൂ… അവർ അവരെ അകത്തേക്ക് ക്ഷണിച്ചു…

”ഇയാൾക്കു എന്തായിരുന്നു ജോലി… ജേക്കബ് ചോദിച്ചു..””.

“”അവനും സുനിലും കോട്ടയത്തുള്ള ഒരു it കമ്പനിയിൽ ആണ് സാറേ… അവന്റെ കല്യാണം തീരുമാനിച്ചത് ആയിരുന്നു… അപ്പോഴാണ്…. അവർ കരയാൻ തുടങ്ങി…

ഇവരെ കണ്ടിട്ട് ഉണ്ട്… ജേക്കബ് ഹമീദിന്റെ ഫോട്ടോ കാണിച്ചു കൊണ്ട് ചോദിച്ചു…

ഇല്ല സാറേ.. ഇങ്ങനെ ഒരാളെ ഞാൻ ഇതു വരെ…. അവർ മറുപടി നൽകി…

ഓ… ok.. നിങ്ങളുടെ മകൻ കൊല്ലപ്പെട്ട അതേ പോലെ തന്നെയാണ് ഇയാളും മരിച്ചിരുക്കുന്നത്… അത് കൊണ്ട് ചോദിച്ചതാണ്… ജേക്കബ് പറഞ്ഞു നിർത്തി…

അവന്റെ ഫ്രണ്ട്‌സ് എന്ന് പറയാൻ സുനിലിനെ മാത്രമേ എനിക്ക് അറിയൂ… അവൻ മാത്രമേ ഇങ്ങോട്ട് വരാർ ഒള്ളൂ…

“”നിങ്ങളുടെ ഹസ്?? ജേക്കബ് ചോദിച്ചു..

“”ഗൾഫിൽ ആണ്… ലീവ് കഴിഞ്ഞു പോയത് ആണ്.. അവർ മറുപടി നൽകി..

Ok…. ഞങ്ങൾ ഇറങ്ങട്ടെ… എന്തെങ്കിലും കിട്ടിയാൽ അറിയിക്കാം…എന്ന് പറഞ് അവർ പോകാൻ ആയി ഒരുങ്ങി…

*********-*-**************

(സമയം രാത്രി 10 ജേക്കബിന്റെ വീട്)

മാറി മാറി ഒരുപാട് നേരം തൂക്കിയിട്ട നിലയിൽ ഉള്ള ആ രണ്ട് ശവ ശരീരത്തിലേക്ക് അയാൾ മാറി മാറി നോക്കി… പെട്ടെന്ന് ആയിരുന്നു അയാളുടെ മനസ്സിലേക്ക് ഒരു കാര്യം ഓടി എത്തിയത്… രണ്ടു പേരെയും അവസാനം ടാർഗറ്റ് ചെയ്യാൻ സാധിച്ചത് ദൈവത്തിന്റെ മുന്നിൽ…. ഒന്ന് മുസ്ലിം പള്ളിക്ക് അരികിലും… മറ്റൊന്ന് ക്ഷേത്രത്തിന്റെ മുന്നിലും… അയാൾ ആ ഫോട്ടോയിലേക്ക് രൂക്ഷമായി നോക്കി… ഏതൊരു കുറ്റത്തിനും ദൈവം ഒരു തരി എങ്കിലും തെളിവ് ഉണ്ടാക്കും എന്ന ബോധ്യത്തോടെ… നിലത്തേക്ക് ഇട്ടതിനു ശേഷം ഉള്ള ഫോട്ടോയും തൂങ്ങി കിടക്കുന്ന ഫോട്ടോയും അയാൾ മാറി മാറി നോക്കി… പെട്ടെന്ന് ആണ്.. അത് അയാളുടെ ശ്രദ്ധയിൽ പെട്ടത്… രണ്ടു പേരുടെയും കാൽ പാദത്തിൽ എന്തോ ഒന്ന് എഴുതി ഇരിക്കുന്നു… അതും മൂർച്ച ഉള്ള എന്തോ കൊണ്ട്… വളരെ കട്ടി കുറച്ച് എഴുതിയ വാക്ക് അയാൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞില്ല… അയാൾ അതിനെ വീണ്ടും സൂക്ഷിച്ചു നോക്കാൻ ശ്രെമിച്ചു… ഇറ്റാലിയൻ കയ്യൊപ്പ്… അതിൽ നിന്നും ഉള്ള രണ്ട് വാക്ക്.. ജേക്കബ് തന്റെ ലാപ്ടോപ് ഓൺ ആക്കി ഗൂഗിളിൽ സെർച് ചെയ്തു… ദൈവങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു കോഡ്… അയാളുടെ കണ്ണുകൾ വിടർന്നു… അയാൾ അതിനെ ഇംഗ്ലീഷ് ട്രാൻസ്ലേറ്റ് ചെയ്യാൻ ശ്രെമിച്ചു… അതിലെ അർത്ഥം മനസ്സിലായപ്പോൾ അയാൾ ഒന്ന് ചിന്തിച്ചു.. അയാൾ ഫോൺ എടുത്ത് ഷമീറിനെ വിളിച്ചു….

“”ഹെലോ സർ… എന്താ ഈ നേരത്ത്… ഷമീർ ഭീതിയോട് കൂടി ചോദിച്ചു…

“”ഈ മരിച്ച രണ്ട് ആളുകളുടെയും അവർ സഞ്ചരിച്ച എല്ലാ സ്ഥലങ്ങളും ഒന്ന് സംഘടിപ്പിക്കണം… ഒരു പക്ഷെ ഞാൻ ഊഹിച്ചത് സത്യം ആണെങ്കിൽ കൊലയാളി നമുക്ക് അടുത്ത് തന്നെയുണ്ട്…. ജേക്കബ് പറഞ്ഞു….

Ok സർ.. ഞാൻ നാളെ തന്നെ അന്വേഷിക്കാം… എന്ന് പറഞ്ഞു ഷമീർ ഫോൺ കട്ട്‌ ചെയ്തു…

“”നിങ്ങൾക് കിടക്കാൻ ആയില്ലേ മനുഷ്യ… ഭാര്യയുടെ വിളി കേട്ടാണ് ജേക്കബ് ചിന്തയിൽ നിന്നും ഉണർന്നത്..

“”ദേ വരുന്നു… നീ കിടന്നോ.. ജേക്കബ് മറുപടി നൽകികൊണ്ട് വീണ്ടും ഫോട്ടോയിലേക്ക് തിരിഞ്ഞു….

)ജൂൺ 3 സമയം രാവിലെ 9 മണി… )

“”മേ ഐ കമിങ് sir… അനുവാദം ചോദിച്ചു കൊണ്ട് ഷമീറും പ്രിയയും ജേക്കബിന്റെ അടുത്തേക്ക് കയറി വന്നു…

“”യെസ് കമിങ്… ഇരിക്ക്”” എന്തായി ഞാൻ പറഞ്ഞ കാര്യം….

, “”സർ അഭിജിത്തിനെ കുറിച്ച് നാട്ടിൽ ഒക്കെ നല്ല അഭിപ്രായം തന്നെ.. പക്ഷെ നോർത്തിലെ ഒരു തട്ട് കടക്കാരൻ പറഞ്ഞ അറിവ് വെച്ച് അയാളുടെ സുഹൃത്ത് സുനിൽ എന്ന ആളെ കണ്ടിരുന്നു… ഷമീർ പറഞ്ഞു നിർത്തി..

ആൾ കുറച്ച് പെൺ പ്രേമിയാണ്… ഒരുപാട് പെൺ കുട്ടികളെ ഇയാൾ വലയിൽ വീഴത്തിയിട്ട് ഉണ്ട്… പ്രിയ കൂടെ ചേർന്ന്..

“”സർ പറഞ്ഞപോലെ ഇവർ തമ്മിൽ അടുപ്പിക്കുന്ന എന്തെങ്കിലും ഒരു തുമ്പ് ഇതിൽ ഉണ്ടാവുമോ എന്ന് ഞങ്ങൾ അന്വേഷിച്ചു… പക്ഷെ…”” അഭിജിത്തിനെ പോലെ ഉള്ള ഒരാൾ അല്ല ഹമീദ്.. ഇയാൾക്ക് അങ്ങനെയുള്ള കാര്യങ്ങൾ not ഇന്ട്രെസ്റ്….

“”നാട്ടിലും വീട്ടിലും ഇരുവരെയും കുറിച്ച് നല്ല അഭിപ്രായം… അല്ലെ… ജേക്കബ് സംശയത്തോടെ ചോദിച്ചു..

“”യെസ് സർ… ഇവർ തമ്മിൽ നേരിട്ട് അറിയാൻ ഉള്ള ചാൻസ് വെച്ച് ഇവർ സഞ്ചരിച്ച ഇടങ്ങൾ ഒക്കെ അന്വേഷിച്ചു… ബട്ട്‌.. അങ്ങനെ ഒരു lag കണ്ടെത്താൻ…. നിരാശയോട് കൂടി പ്രിയ പറഞ്ഞു നിർത്തി .

ഇരുന്നിടത്ത് നിന്നും എണീറ്റ് കൊണ്ട് ജേക്കബ് ചുമരിൽ പതിപ്പിച്ച സ്മാർട്ട്‌ കമ്പ്യൂട്ടർ ഓൺ ചെയ്തു…
“”ഇവർ രണ്ടു പേരുടെയും ലാസ്റ്റ് ടവർ ലൊക്കേഷൻ വിശ്വാസത്തിന്റെ മുന്നിലാണ്… ക്ഷേത്രവും… മുസ്ലിം പള്ളിയും… പിന്നെ ഇവരുടെ രണ്ട് പേരുടെയും കാൽ ചുവട്ടിൽ എഴുതി വെച്ചിരിക്കുന്നത് സൂക്ഷിച്ചു നോക്കിയാൽ കാണും… “”reveng എന്ന് മരത്തിൽ എഴുതിയത് അതിലേക്ക് മാത്രം ശ്രെദ്ധ ചെലുത്താൻ കില്ലർ കാണിച്ച ഒരു മിടുക്ക് മാത്രം… ഇത്രെയും ശരീര ശക്തിയുള്ള അഭിജിത്തിനെ ഒറ്റ അടിക്ക് തള്ളി ഇടാൻ മാത്രം ഉശിര് ഉണ്ടെങ്കിൽ കൊലയാളി ഒരാൾ മാത്രമല്ല.. കൂട്ടിന് ഒന്നോ അതിലധികമോ പങ്കാളികളുണ്ട്… “””

“”സർ… ബട്ട്‌ പിറകിൽ നിന്നും വലിയ കമ്പി കൊണ്ട് അടിക്കുകയാണെങ്കിൽ… ഒരു പക്ഷെ അയാൾക് പ്രതികരിക്കാൻ കഴിയുന്ന മുമ്പ് ബോധം പോയിട്ട് ഉണ്ടെങ്കിൽ പ്രിയ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു…

“””അങ്ങനെ ചെയ്യാം… ബട്ട്‌ അഭിജിത്തിന് ആദ്യം ഏറ്റ അടി നെഞ്ചിൽ ആണ്… അയാളുടെ മുന്നിൽ നിന്ന് മാത്രമേ കില്ലെറിന് അയാളുടെ നെഞ്ചിൽ ചവിട്ടാൻ കഴിയൂ… അയാളുടെ നെഞ്ചിൽ ഉള്ള വിരിഞ്ഞ പാടും തലക്ക് പിറകിൽ പറ്റിയ ക്ഷദവും തമ്മിൽ 22 മണിക്കൂറിന്റെ വ്യത്യാസം ഉണ്ട്… സൊ… തട്ടി കൊണ്ടുപോയ സ്ഥലത്ത് വെച്ചല്ല അയാളുടെ തലയിൽ ഉള്ള അടി നടന്നിട്ട് ഉള്ളത്… ഒരു പക്ഷേ അയാൾ മരിച്ചു കഴിഞ്ഞിട്ട്… ജേക്കബ് ഭീതിയോട് കൂടി പറഞ്ഞു നിർത്തി…

“”””സർ… മുസ്ലിം പള്ളി ””,,,, ക്ഷേത്രം… അപ്പോൾ ഇനി ഒരു കൊല കൂടി… *Church* ഷമീർ ഞെട്ടിക്കൊണ്ട് പറഞ്ഞു…

“ഇത് ദൈവത്തിന്റെ മുന്നിൽ ബോധിപ്പിക്കാൻ ഉള്ള കൊലയാണെങ്കിൽ ഒന്ന് കൂടി പ്രതീക്ഷിക്കാം…

“”””സർ… കില്ലർ ഒരു പക്ഷേ തട്ടി കൊണ്ടുപോയ ആ സ്ഥലം… അവിടെ വെച്ച് തന്നെയാണ് കൊന്നിട്ട് ഉള്ളത് എങ്കിൽ…. രണ്ടും ദൈവങ്ങൾ ഉണ്ട് എന്ന് വിശ്വസിക്കുന്ന സ്ഥലം… ഒരു പക്ഷെ….. പ്രിയ സംശയത്തോട് കൂടി ചോദിച്ചു…

“””ഇരുവരുടെയും കാൽ ചുവട്ടിൽ ഉണ്ടെന്ന് ഞാൻ പറഞ്ഞ ആ കാര്യം നിങ്ങൾ ശ്രെദ്ദിച്ചോ…. ജേക്കബ് രണ്ടു പേരോടും കൂടി ആയി ചോദിച്ചു..

“”യെസ് സർ.. ബട്ട്‌ he ഈസ്‌ നോട്ട് ക്ലിയർ… തീരെ വ്യക്തം അല്ല..

“””അത് ഒരു ഇറ്റാലിയൻ വാക്ക് ആണ്… ഒരു പക്ഷെ കൊലയാളി ആരെയാണ് കൊല്ലുന്നത് എന്ന് നമ്മെ ബോധിപ്പിക്കാൻ എഴുതുന്ന വാക്ക്…. *THE GENTLE MAN OF THE DAY*……

പകലിൽ പൂച്ചയെ പോലെ നടന്നു രാത്രി വേട്ടക്ക് ഇറങ്ങുന്ന ചെന്നായയെ പോലെ….

Pilgrimage of good people among the people

—(ജനങ്ങൾക് ഇടയിൽ നല്ല പിള്ള ചമയിപ്പിക്കുന്ന ) the most കംപ്ലീറ്റ് *പകൽ മാന്യൻ* ...തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പകൽ മാന്യൻ: ഭാഗം 1

പകൽ മാന്യൻ: ഭാഗം 2

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

പകൽ മാന്യൻ: ഭാഗം 3

Share this story