ഋതുസാഗരം: ഭാഗം 1

ഋതുസാഗരം: ഭാഗം 1

എഴുത്തുകാരി: മിഴി വർണ്ണ


“ഹാപ്പി ബർത്ത്ഡേ ടൂ യു….ഹാപ്പി ബർത്ത്ഡേ ഡിയർ ഋതു…ഹാപ്പി ബർത്ത് ഡേ ടൂ യു….”

ഋതു ഒന്നു ചിണുങ്ങി കൊണ്ടു പുതപ്പ് തല വഴി മൂടി വീണ്ടും തിരിഞ്ഞു കിടന്നു.

“ആഹ് കൊള്ളാം….ബർത്ത്ഡേ ആയിട്ട് പോലും ഈ ഉറക്കപ്രാന്തി എണീക്കില്ലേ?? നിന്നെ എണീപ്പിക്കാൻ പറ്റുമോന്നു ഞാൻ ഒന്നു നോക്കട്ടെ.”

അടുത്തിരുന്ന ജഗ്ഗിൽ നിന്നും വെള്ളം ഗ്ലാസ്സിലേക്ക് പകർന്നു കൊണ്ടാണ് ഋഷി അതു പറഞ്ഞത്.

“അയ്യോ…വേണ്ട മോനേ… ഒന്നും ഇല്ലേലും ഇന്നു അവളുടെ ബർത്ത്ഡേ അല്ലേ? ”
ഗ്ലാസിലെ വെള്ളം ഋതുവിന്റെ മേൽ ഒഴിക്കുന്നതിൽ നിന്നും ഋഷിയെ തടഞ്ഞു കൊണ്ടു അച്ഛൻ പറഞ്ഞു.

“അയ്യോ മോളോട് എന്തൊരു സ്നേഹം. നിങ്ങൾ ഒന്നു മിണ്ടാതിരിക്ക് മനുഷ്യാ…ഇങ്ങനെ ഉണ്ടോ ഒരു ഉറക്കം. കുടുംബത്തിൽ പിറന്ന ഏതേലും പിള്ളേര് ഇതുപോലെ സൂര്യൻ ഉച്ചിയിൽ ആകും വരെ കിടന്നു ഉറങ്ങോ?? നീ ധൈര്യം ആയിട്ട് ഒഴിക്കെടാ മോനേ.” അമ്മ ഋഷിക്ക് ഫുൾ സപ്പോർട്ടുമായി എത്തി.

അമ്മേടെ സപ്പോർട്ട് കൂടി ആയതോടെ ഋഷി ഒരു ഗ്ലാസ്‌ വെള്ളവും ഋതുവിന്റെ തലയിൽ കൂടി ഒഴിച്ചു.

“അയ്യോ…..എന്നെ തിര എടുത്തേ….ആരേലും ഒന്നും വന്നു രക്ഷിക്കണേ…..”

കട്ടിലിന്റെ ഓരത്തു കിടന്നിരുന്ന ഋതുവിന്റെ തലയിൽ വെള്ളം വീണതും നിലവിളിച്ചു കൊണ്ടു അവൾ നടുവും തല്ലി നിലത്തു വീണത് ഒറ്റ സെക്കൻഡിൽ ആയതു കൊണ്ടു വീഴ്ചയിൽ നിന്നും അവളെ രക്ഷിക്കാൻ ആർക്കും ആയില്ല. കക്ഷി തിരയിൽ കളിക്കുന്ന സ്വപ്നം കാണുവായിരുന്നു…അതോണ്ടാ വെള്ളം വീണപ്പോൾ തിര എടുത്തു എന്നും പറഞ്ഞു നിലവിളിച്ചതു.

തലവഴിയേ പുതപ്പും മൂടി നടുവും തിരുമി ഇരിക്കുന്ന ഋതുവിനെ കണ്ടു ഋഷി നിർത്താതെ ചിരിക്കാൻ തുടങ്ങി. പക്ഷേ ആ ചിരിക്കു അൽപ്പായുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാരണം ചിരി തുടങ്ങി അടുത്ത നിമിഷം തന്നെ കാൽമുട്ടിന് ചവിട്ട് കൊണ്ടു നടുവും തല്ലി അവൻ താഴെ വീണിരുന്നു. ആ നിമിഷം അവിടെ മറ്റൊരു ചിരി ശബ്ദം ഉയർന്നു. അതിന്റെ ഉടമ തലയിലെ പുതപ്പ് ഒക്കെ മാറ്റി എണീറ്റ ഋതു ആയിരുന്നു.

“ടാ പട്ടി ചേട്ടാ….നിന്നോട് ഞാൻ ഒരു നൂറുവട്ടം പറഞ്ഞിട്ട് ഇല്ലേ വെളുപ്പിന് വന്നു എന്റെ ഉറക്കം കളയരുത് എന്നു. നിനക്ക് ജോലിക്കും കൂലിക്കും ഒന്നും പോണ്ടേ??”
ചിരി നിർത്തി കലിപ്പ് മോഡ് ഓൺ ആക്കികൊണ്ടു ഋതു ചോദിച്ചു.

“വെളുപ്പാൻ കാലത്തോ??? ഈ 7 മണി ആണോടി കുരുപ്പേ നിന്റെ പുലർച്ചെ?? പിന്നെ ആരാടി നിന്റെ പട്ടി ചേട്ടൻ… നിന്നെക്കാൾ 7 വയസ്സ് കൂടുതൽ ഉള്ള എന്നെ എടാ പോടാന്നു വിളിക്കരുത് എന്നു നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ട് ഇല്ലേ?? ”
നിലത്തു നിന്നു എഴുന്നേറ്റു അവളുടെ ചെവിക്ക് പിടിച്ചു കൊണ്ടു ഋഷി ചോദിച്ചു.

“ആഹ്….വിട്. എന്റെ ചെവി വേദനിക്കുന്നു…. വിട് ചേട്ടാ…. വിടൂ.”

“അയ്യോ…..രണ്ടു പേരും ഒന്നു നിർത്തിക്കേ. കെട്ടിച്ചു വിടാറായി രണ്ടിനെയും…എന്നിട്ടും രണ്ടിന്റെയും കുട്ടിക്കളി ഇതുവരെയും മാറിയിട്ട് ഇല്ല.” ഋഷിയെയും ഋതുവിനെയും പിടിച്ചുമാറ്റി കൊണ്ടു അമ്മ പറഞ്ഞു..പോരാളി കലിപ്പ് മോഡ് ഓൺ ആക്കിയത്തോടെ രണ്ടും രണ്ടു സൈഡ് ആയി നിന്നു.

“ഹാപ്പി ബർത്ത് ഡേ…എന്റെ ചക്കരക്കുട്ടി. എന്റെ പൊന്നിനു ഈ ലോകത്തെ എല്ലാ സന്തോഷവും കിട്ടട്ടെ.”
അച്ഛൻ അതും പറഞ്ഞു ഋതുവിന്റെ നെറ്റിയിൽ ചുണ്ടമർത്തി.

“കണ്ടോ….എന്റെ അച്ഛക്ക് മാത്രേ വാവയോട് സ്നേഹം ഉള്ളൂ… നിങ്ങൾ ആരേലും ന്റെ ബർത്ത്ഡേ ആയിട്ട് എന്നെ വിഷ് ചെയ്തോ?? ഇല്ലല്ലോ…നോക്കിക്കോ ഞാൻ കൂട്ടില്ല നിങ്ങളോട്.”

ഋതുവിന്റെ പരാതി കേട്ട് അമ്മയും ഋഷിയും പരസ്പരം നോക്കി. എന്നിട്ട് പൊട്ടി ചിരിച്ചു.

“എന്റെ പൊന്നു മോളെ….ബർത്ത് വിഷ് ചെയ്തപ്പോൾ തിരിഞ്ഞു കിടന്നതിനാണു നിന്റെ തലയിൽ ഞാൻ വെള്ളം ഒഴിച്ചത്….എന്തായാലും ഹാപ്പി ബർത്ത്ഡേ എന്റെ ചുന്ദരിക്കുട്ടി.”

“താങ്ക് യൂ ചേട്ടാ… ബൈ ദ ബൈ വിഷ് മാത്രേ ഉള്ളൂ അല്ലേ?? No gift?? ”

“ഓഹ് അതിനു ഇടയ്ക്കും അവൾക്കു ഗിഫ്റ്റ്ന്റെ കാര്യം അറിഞ്ഞാൽ മതി…ദ ഇതു അച്ഛന്റെയും അമ്മയുടെയും വക ഗിഫ്റ്റ്. എന്റെ ചക്കര മുത്ത് എപ്പോഴും ഇങ്ങനെ സന്തോഷം ആയിട്ട് ഇരിക്കണേ. ”

അമ്മ വെച്ചു നീട്ടിയ ഗിഫ്റ്റ് വാങ്ങി അച്ഛനും അമ്മയ്ക്കും ഓരോ ഉമ്മയും കൊടുത്തിട്ട് ഋതു ഋഷിക്ക് നേരെ തിരിഞ്ഞു.

“എടുക്ക്…എടുക്ക് എനിക്കുള്ള ഗിഫ്റ്റ് എടുക്കു. അല്ലാണ്ട് നിന്നെ ഞാൻ എങ്ങും വിടില്ല….താ എന്റെ ഗിഫ്റ്റ് താ. ”

രണ്ടു കൈയും നീട്ടി നിൽക്കുന്ന അനിയത്തിയെ അധികം കളിപ്പിക്കാതെ തന്നെ ഋഷി ഗിഫ്റ്റ് കൊടുത്തു.

“വൗ…ഡയമണ്ട് റിങ്….നിച് വയ്യ…അല്ലേലും എനിക്ക് അറിയാം ന്റെ ചേട്ടന് എന്നെ വലിയ ഇഷ്ടം ആണെന്ന്…ചക്കര ഉമ്മ ചേട്ടോ
..”

“ആഹാ…..ഇപ്പോൾ നമ്മൾ ഔട്ട്‌ ആയി അല്ലേ?? അതു അല്ലേലും കുഞ്ഞിലേ മുതൽ നിങ്ങൾടെ വഴക്ക് മാറ്റാൻ വരുന്ന ഞങ്ങൾ ആണല്ലോ ലാസ്റ്റ് ശശി ആകുന്നതു. ”

അമ്മ പറഞ്ഞത് കേട്ട് നാലുപേരും പൊട്ടി ചിരിച്ചു.

“ആഹ് പിന്നെ ഒരു ഗിഫ്റ്റ് കൂടി ഉണ്ട്‌…. ദ ഇതിട്ട് വേണം വൈകുന്നേരം കേക്ക് കട്ട്‌ ചെയ്യാൻ വരാൻ. നിന്റെ ഫ്രണ്ട്‌സ് ഒക്കെ വരൊല്ലോ അല്ലേ?? ”

ഋഷി മറ്റൊരു ഗിഫ്റ്റ് കൂടി നീട്ടികൊണ്ടു ചോദിച്ചു.

“ആഹ് അവരൊക്കെ വരും…. അല്ലാണ്ട് ഏപ്രിലിൽ ബർത്ത്ഡേ ഉള്ള എന്റെന്നു അവർക്ക് ട്രീറ്റ്‌ വാങ്ങാൻ പറ്റില്ലല്ലോ. So എന്റെ ഗ്യാങിലെ 6 പേരും ഇവിടെ എത്തും. മിക്കവാറും ഈവെനിംഗ് ഫങ്ക്ഷനു വേണ്ടി ഉച്ചക്ക് തന്നെ വരും…പിന്നെ നോക്കട്ടെ ഇതിൽ എന്താണെന്ന്. എന്നിട്ട് പറയാം വൈകിട്ട് ഇതു ഇടോ ഇല്ലയൊന്ന്.”

“അങ്ങനെ പറയല്ലേ മോളെ…. ഇതു സൂപ്പർ സെലെക്ഷൻ ആണ്. നിനക്ക് ന്തായാലും ഇഷ്ടം ആകും.”

ഇത്രയും പറഞ്ഞുകൊണ്ടു അച്ഛനുമമ്മയ്ക്കും ഒപ്പം ഋഷി താഴേക്ക് പോയി. ഉടൻ തന്നെ അവൾ ആ ഗിഫ്റ്റ് തുറന്നു. അതിൽ ഒരു റോയൽ ബ്ലൂ കളർ ഗൗൺ ആയിരുന്നു… മുത്തുകൾ കൊണ്ടു നിറയെ വർക്ക്‌ ചെയ്തിട്ടുള്ള ആർക്കും ഇഷ്ടപ്പെടുന്ന തരം ഒരു ഗൗൺ. പക്ഷേ അവളെ ഏറ്റവും ഞെട്ടിച്ചതു അതു അവൾക്കു കറക്റ്റ് അളവ് ആയിരുന്നു എന്നുള്ളത് ആണ്. അവൾക്കു വേണ്ടി മാത്രം ഡിസൈൻ ചെയ്തതു പോലെ പാകം ആയിരുന്നു ആ ഉടുപ്പ്. സാധാരണ രീതിയിൽ അവളുടെ അളവിന് ഗൗൺ ഒന്നും കിട്ടാറില്ല. പലകടകളും കയറി ഇറങ്ങിയിട്ടും കിട്ടാത്ത ഒരുപാട് ആഗ്രഹിച്ച ഒരു സാധനം ചേട്ടൻ കൊടുത്തപ്പോൾ അവൾക്കു എന്തെന്ന് ഇല്ലാത്ത സന്തോഷം തോന്നി. അവൾക്ക് ഉറപ്പായിരുന്നു തന്റെ പ്രിയപ്പെട്ട നിറത്തിൽ ചേട്ടൻ പ്രേത്യേകം റെഡി ആക്കിയത് ആകും ആ ഡ്രസ്സ്‌ എന്നു. പക്ഷേ ചേട്ടന് ഇത്രയും നല്ല ഡ്രസ്സ്‌ സെലെക്ഷൻ സെൻസ് ഇല്ലല്ലോ എന്നു ഓർത്തു അവൾ അത്ഭുതപ്പെട്ടു. പക്ഷേ ഗിഫ്റ്റ് ഒക്കെ കിട്ടിയ സന്തോഷത്തിൽ ആ കാര്യം അവൾ മെല്ലെ മറന്നു.

****-****-****-****

ഞാൻ ഋതു…രണ്ടാം വർഷ എക്കണോമിക്സ് സ്റ്റുഡന്റ് ആണ്. വീട്ടിനു അടുത്ത് തന്നെ ഉള്ള ഒരു കുഞ്ഞു ഗവണ്മെന്റ് കോളേജിൽ പഠിക്കുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിൽ പോകാൻ ആഗ്രഹിച്ച ഞാൻ കേരള യൂണിവേഴ്സിറ്റിയിലെ ഈ കുഞ്ഞു കോളേജിൽ വന്നു പെട്ടത് ഒരു കഥയാണ്…ഒരു നീണ്ട കഥ. ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു കണ്ടാമൃഗത്തിന്റെ കയ്യിലിരുപ്പ് കാരണം ആണ് ഞാൻ ഇവിടെ പെട്ടു പോയത്. ആ കഥയൊക്കെ വിശദമായി വഴിയേ പറയാം.

എന്നെ കുറിച്ച് പറയാൻ ആണേൽ പഠിപ്പും വിവരവും സൗന്ദര്യവും ഒക്കെ ദൈവം തന്നു. പക്ഷേ അങ്ങേര് ഒരു കാര്യം തരാൻ മറന്നു പോയി… പൊക്കം. ആ സാധനം ദൈവം സഹായിച്ചു എനിക്ക് ഇല്ല. കറക്റ്റ് ആയി പറഞ്ഞാൽ ഞാൻ ഒരു 5 ഫീറ്റ്‌സ് പോലും ഇല്ല എന്നുള്ളത് ആണ് സത്യം. ചിലർ ഒക്കെ അതു പറഞ്ഞു കളിയക്കാറും ഉണ്ട്‌…തീർച്ചയായും ആ ചിലർ എന്റെ പൊക്കം ഉള്ള കൂട്ടുകാർ ആകുമല്ലോ..പൊക്കം കൂടി പോയതിന്റെ അഹങ്കാരം ആണ് അവർക്ക്. അവരെ പിന്നും സഹിക്കാം. പക്ഷേ ഒരാളെ സഹിക്കാൻ പറ്റില്ല… ആളെ പിന്നീട് പരിചയപെടുത്താം ഞാൻ. ഓരോരുത്തർ പറയും short girls are cute എന്നു. അവരുടെ വിഷമം അവർക്ക് അല്ലേ അറിയൂ. ഇപ്പോൾ മനസിലായല്ലോ നേരുത്തെ എന്റെ അളവിന് ഗൗൺ കിട്ടില്ലെന്നു ഞാൻ എന്താ പറഞ്ഞത് എന്നു.

പിന്നെ ഇപ്പോൾ ഇവിടെ നടന്നത് ഒക്കെ കണ്ടു നിങ്ങൾക്ക് മനസിലായി കാണോല്ലോ ഇന്നു എന്റെ ഹാപ്പി ബർത്ത്ഡേ ആണ്. 21st ബർത്ത് ഡേ. ഇച്ചിരി നേരുത്തെ നിങ്ങൾ കണ്ട കലാപരിപാടിയുടെ ഫസ്റ്റ് ഹാഫ് ഇവിടെ സ്ഥിരം ഉള്ളത് ആണ്…സ്വയം പുകഴ്ത്തുവാണെന്ന് കരുതരുത്. രാവിലെ എണീക്കുന്നതു എനിക്ക് പണ്ടേ ഇഷ്ടം അല്ല. സെക്കന്റ്‌ ഹാഫ് വർഷത്തിൽ ഒരിക്കൽ മാത്രേ കാണാൻ പറ്റൂ. ന്റെ ബർത്ത്ഡേ വരുന്ന ഏപ്രിൽ മാസ്സത്തിലെ ഈ ശുഭദിനത്തിൽ മാത്രം. ആഹ്… ബർത്ത്ഡേ ഏപ്രിൽ 1 നു ഒന്നും അല്ല. ഏപ്രിൽ നാലിന് ആണ്.

എന്റെ അമ്മ ഗീത ഒരു റിട്ടേർഡ് സ്കൂൾ ടീച്ചർ ആണ്. അച്ഛൻ ഹരി നന്ദൻ റിട്ടേർഡ് സിവിൽ സെർവന്റും.. ഇപ്പോൾ അല്ലറ ചില്ലറ ഭൂമി കച്ചവടം ആയിട്ട് ഒക്കെ നടക്കുന്നു. വീട്ടിൽ ഇരുന്നു ബോറടിക്കുന്നു എന്നും പറഞ്ഞാട്ടോ ഈ കലാപരിപാടി. പിന്നെ എന്റെ ചേട്ടൻ…കക്ഷിക്ക് 28 വയസ്സ് ആയി. ആളു ഒരു IPS ഓഫീസർ ആണ്. പക്ഷേ ആ ബഹുമാനം ഒന്നും ഞാൻ കൊടുക്കാറേ ഇല്ല. കക്ഷിടെ കല്യാണം അടുത്ത മാസം ആറാം തീയതി ആണ്. ലവ് മാര്യേജ് ആണുട്ടോ…കോളേജ് കാലം മുതൽ പ്രേമിച്ചതാണ്. ധന്യ എന്നാണ് എന്റെ ഭാവി നാത്തൂന്റെ പേര്…ആളു പഞ്ചപാവം ആണ്… എന്നെ വല്യ കാര്യം ആണ്.

എനിക്കും പ്രേമിച്ചു കല്യാണം കഴിക്കാൻ ആണ് ആഗ്രഹം… പക്ഷേ എന്തോ പറയാനാ ഈ 21 വർഷത്തെ ജീവിതത്തിൽ ഒരുത്തൻ പോലും എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞിട്ട് ഇല്ല. +1 ഇൽ ചെന്നപ്പോഴും കോളേജിൽ ചെന്നപ്പോഴും ഒന്നു രണ്ടു പേര് കുറച്ചു ദിവസം പിറകെ നടന്നു. പക്ഷേ ഒരാഴ്ച കഴിഞ്ഞു പിന്നെ അവന്മാർ എന്നെ ഒന്നു നോക്കാറ് കൂടി ഇല്ല. മിക്കവാറും എന്റെ ഈ ചേട്ടൻ കൊരങ്ങന്റെ പണി ആകും. ഈ കൊരങ്ങൻ കാരണം മിക്കവാറും എന്റെ ലവ് മാര്യേജ് എന്ന സ്വപ്നം സ്വപ്നമായി തന്നെ ഇരിക്കും.

ആഹ്….എന്തായാലും ഇതു എന്റെ കഥ ആണ്. എന്റെ എന്നു പറയുമ്പോൾ ഋതു ഹരിനന്ദന്റെ കഥ. ബാക്കി കാര്യങ്ങൾ വഴിയേ പറയാം.

തുടരും.

(വീണ്ടും ഒരു തുടർക്കഥ എന്ന സാഹസം ഞാൻ ആരംഭിക്കുകയാണ്. ആകെ ഞാൻ ഇന്നോളം എഴുതി പൂർത്തിയാക്കിയ ഒരു തുടർക്കഥ പ്രണയമഴ മാത്രം ആണ്. അതോണ്ട് എത്രത്തോളം നന്നാവും എന്നു അറിയില്ല. കുഞ്ഞു കുഞ്ഞു പാർട്ടുകളിലൂടെ ഒരു കുഞ്ഞു സിമ്പിൾ കഥ…അത്രമാത്രം.

തെറ്റും ശരിയും പറഞ്ഞു തന്നു നിങ്ങൾ കൂടെ കാണും എന്ന വിശ്വാസത്തോടെ തുടങ്ങുവാണ്. കൂടെ വേണം കേട്ടോ….)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

ഋതുസാഗരം: ഭാഗം 1

Share this story