ദേവനന്ദ: ഭാഗം 15

ദേവനന്ദ: ഭാഗം 15

എഴുത്തുകാരി: ടീന കൊട്ടാരക്കര


നന്ദയുടെ മേൽ നിന്നു പിടഞ്ഞെണീറ്റു ദേവൻ കാൾ അറ്റൻഡ് ചെയ്തു വാതിൽപ്പടിയിൽ പോയി നിന്നു അൽപനേരം സംസാരിച്ചു

“എന്താ ദേവേട്ടാ, ആരാ വിളിച്ചത് ”

കാൾ കട്ട്‌ ആയതിനു ശേഷം മൗനമായി കട്ടിലിനു അരികിൽ വന്നിരുന്ന ദേവനോട് നന്ദ ചോദിച്ചു.

“നന്ദേ… ” ദേവൻ അവളെ വിളിച്ചു
നന്ദ അവന്റെ അരികിലേക്ക് ചേർന്നിരുന്നു

” എന്റെ കമ്പനിയിലെ ബോസ്സ് ആണ് വിളിച്ചത്. എനിക്ക് ചെന്നൈയിലേക്ക് പോകണം ഉടനെ ”

“ഉടനെയോ ” നന്ദ വിശ്വാസം വരാതെ അവനെ നോക്കി

“അതേ… ഞാൻ അന്ന് നിന്നോട് പറഞ്ഞില്ലേ, ജോലിസ്ഥലത് ചില പ്രശ്നങ്ങൾ ഉണ്ടായെന്നു.”

“മം.. പറഞ്ഞിരുന്നു ”

“ഞാൻ വർക്ക്‌ ചെയ്യുന്നത് ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ആണ്. കമ്പനിയിൽ എക്സ്പോർട്ട്‌ ചെയുന്ന പ്രോഡക്ടസുമായി ബന്ധപെട്ടു ചില ഇഷ്യൂസ്. അവിടുത്തെ മാർക്കറ്റിംഗ് ഫീൽഡിൽ ആണ് ഞാൻ. എന്റെ ടാർഗറ്റ് അനുസരിച്ചു ഞങ്ങൾ എക്സ്പോർട്ട്‌ ചെയ്തതിനു ക്വാളിറ്റി ഇല്ലന്ന് ഒരു കംപ്ലയിന്റ് വന്നു. അത് ഞങ്ങളുടെ പ്രോഫിറ്റിനെ ബാധിച്ചു. അതിന്റെ പേരിൽ തല്ക്കാലം സസ്പെൻഷനിൽ ആയി. അതാണ്‌ ഞാൻ നാട്ടിൽ വന്നു നിന്നത്.
ഇപ്പൊ ഇൻസ്‌പെക്ഷൻ നടന്നു, എന്റെ അറിവോടെ അല്ല ക്വാളിറ്റി കുറഞ്ഞ പ്രോഡക്ട് എക്സ്പോർട്ട്‌ ചെയ്തത് എന്ന് ബോധ്യമായി. അത്കൊണ്ട് തിരികെ ചെന്നു ജോയിൻ ചെയ്യാൻ ആണ് ഇപ്പോൾ വിളിച്ചത് ”

നന്ദ അവൻ പറയുന്നത് കേട്ടിരുന്നു.

“ഞാൻ മെയിൽ ഒന്ന് ചെക്ക് ചെയ്യട്ടെ ” അവൻ ലാപ്ടോപ് ഓൺ ചെയ്തു അതിൽ കണ്ണും നട്ടിരുന്നു.

“യെസ്, എനിക്ക് മെയിൽ വന്നിട്ടുണ്ട്, തിരികെ ചെല്ലാൻ ഉള്ള ടിക്കറ്റ് ഉം അറ്റാച്ച് ചെയ്തിട്ടുണ്ട്. ഇന്ന് വൈകിട്ട് 7 മണിക്ക് ഫ്ലൈറ്റ് കൊച്ചിയിൽ നിന്ന് ” ദേവൻ സന്തോഷത്തോടെ പറഞ്ഞു.

“ഇന്ന് തന്നെ പോകേണ്ടിവരും അല്ലെ ”

“അതേ.. ഇത്ര പെട്ടന്ന് ശെരിയാകുമെന്ന് ഞാൻ കരുതിയില്ല. തിരികെ ജോയിൻ ചെയ്താൽ ഇന്റർനാഷണൽ ട്രേഡിങിൽ ഞാൻ കൂടുതൽ ഇൻവോൾവ്ഡ് ആകാൻ ശ്രെമിക്കും. ഞങ്ങളുടെ കമ്പനിയുടെ ഫ്രാഞ്ചൈസികളിൽ പോയി ഡീലിങ്സ് നടത്തണം എന്നൊക്കെയാ എന്റെ ആഗ്രഹം. എനിക്കൊരു പ്രൊമോഷൻ കിട്ടാനുള്ള ചാൻസ് ഒക്കെ കാണുന്നുണ്ട്. അറിയോ ” അവൻ ലാപ്ടോപ് മടക്കി വെച്ചുകൊണ്ട് പറഞ്ഞു.

നന്ദ അവനെത്തന്നെ നോക്കി നിന്നു. ദേവൻ വേറെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അവൾക്ക് പലതും മനസിലായില്ല. എല്ലാത്തിനും മറുപടിയായി അവൾ പുഞ്ചിരിച്ചു നിന്നു. അവൻ വളരെയധികം സന്തോഷത്തിൽ ആണെന്ന് അവൾക്കു തോന്നി. ദേവൻ വേറെ ആരെയൊക്കെയോ കാൾ ചെയ്തുകൊണ്ടിരുന്നു

നന്ദ പതിയെ താഴേക്ക് ഇറങ്ങി ചെന്നു.

“ഫോൺ കിട്ടിയോ മോളെ ” മുത്തശ്ശിയുടേതാണ് ചോദ്യം
“കിട്ടി ”

“എങ്കിൽ നമുക്ക് ഇറങ്ങിയാലോ,”

“മം.. പോവാം ”

ദേവൻ അപ്പോഴേക്കും താഴേക്ക് ഇറങ്ങി വന്നു. തിരിച്ചു ചെന്നൈയിലേക്ക് ചെല്ലേണ്ടുന്ന കാര്യമൊക്കെ എല്ലാവരോടും പറഞ്ഞു. ദേവന്റെ അമ്മയ്ക്കും അച്ഛനും മുത്തശ്ശിക്കും ഒക്കെ സന്തോഷം ആയി. പക്ഷെ നന്ദയുടെ ഉള്ളിൽ അധികം സന്തോഷം തോന്നിയില്ല. ദേവേട്ടനെ പിരിഞ്ഞിരിക്കണമല്ലോ എന്നവൾ ചിന്തിച്ചു.
ദേവനു ഫോൺ കാളുകൾ തുടരെ വന്നുകൊണ്ടേ ഇരുന്നു. എങ്കിൽപ്പിന്നെ പോകാൻ ഉള്ള തയ്യാറെടുപ്പുകൾ നടക്കട്ടെ എന്ന് പറഞ്ഞു ദേവകിയമ്മയും നന്ദയും ഇറങ്ങി.

“മുത്തശ്ശി, ഞാനിപ്പോ റെഡി ആയിവരാം, എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ട്, നിങ്ങൾ പോണ വഴിക്ക് എന്നെ ഇറക്കിയാൽ മതി ” ദേവൻ പറഞ്ഞു

” എങ്കിൽ പെട്ടന്ന് വാ, ഒരുമിച്ചു പോവാം ”

ദേവൻ പെട്ടന്ന് തന്നെ വേഷം മാറി അവരോടൊപ്പം കാറിൽ കയറി. ടൗണിൽ വെച്ച് അവൻ ഇറങ്ങി. ദേവകിയമ്മയും നന്ദയും തിരിച്ചു തറവാട്ടിലേക്ക് പോയി. വിവരം അറിഞ്ഞപ്പോൾ തറവാട്ടിലും എല്ലാവർക്കും സന്തോഷം ആയിരുന്നു.
നന്ദയ്ക്ക് സന്തോഷം ഉണ്ടെങ്കിലും ഉള്ളിൽ ചെറിയ നോവും തോന്നി..പോയാൽ പിന്നെ ഉടനെ എങ്ങും വരില്ല. തനിക്ക് കാണാൻ പറ്റില്ല. ചെന്നൈയിൽ പോവാണെന്നു അറിഞ്ഞതിൽ പിന്നെ ദേവേട്ടൻ തന്നെ ശ്രെദ്ധിച്ചതേ ഇല്ല, ഒരുമിച്ചു കാറിൽ വന്നപ്പോഴും അതേ. പോകാൻ ഉള്ള തിരക്കിൽ ആയിരിക്കും. നന്ദ സ്വയം പറഞ്ഞു.

എട്ടരയോടെ നന്ദ കോളേജിൽ പോവാൻ തയ്യാറായി. തറവാട്ടിൽ നിന്ന് കോളേജിലേക്കുള്ള ആദ്യത്തെ ദിവസമാണ്. അവൾ ബസ് സ്റ്റോപ്പിലേക്ക് നടന്നു. കല്യാണി അടുത്ത സ്റ്റോപ്പിൽ നിന്നെ കയറുകയുള്ളു. ബസ് വന്നപ്പോൾ നന്ദ കയറി.. ദേവേട്ടൻ ഇനി ബസിൽ കാണില്ലല്ലോ എന്നവൾ ഓർത്തു. അടുത്ത സ്റ്റോപ്പിൽ നിന്നു കല്യാണിയും കയറി. ദേവേട്ടൻ പോകുന്ന കാര്യം നന്ദ അവളോട് പറഞ്ഞു.

കോളേജിലെത്തിയപ്പോൾ മീരയോടും ദേവേട്ടന്റെ കാര്യം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ എല്ലാ വിശേഷങ്ങളും അവർ പങ്കുവെച്ചു. കുറച്ചു ദിവസങ്ങൾ കൂടി ക്ലാസ്സിലെത്തിയതിന്റെ ക്ഷീണം മാറ്റാനായി മൂവർസംഘം പതിവ് സംസാരവും ബഹളവും തുടങ്ങിയപ്പോഴാണ് ക്ലാസ്സ്‌ ഉണർന്നത്

വിഷ്ണു ക്ലാസ്സിലെത്തിയതും ആദ്യം നോക്കിയത് അവരുടെ ബെഞ്ചിലേക്കാണ്. മൂവരെയും കണ്ടപ്പോൾ അവനൊന്നു ചിരിച്ചു. അവരും തിരിച്ചു പുഞ്ചിരിച്ചു.
“സർ ആളൊരു നല്ല മനുഷ്യനാ അല്ലെടി ” ക്ലാസ്സിനിടയിൽ മീര ചോദിച്ചു

“അതേ, കുറച്ചു ജാഡ ഉണ്ടെന്നേ ഉള്ളു പാവമാ ” കല്യാണി ചിരിച്ചു കൊണ്ട് പറഞ്ഞു

“പാവമാണെന്നു നിന്നോട് ആര് പറഞ്ഞു ” നന്ദ ചോദിച്ചു

“അത് അന്ന് രാത്രി…. ”

“കല്യാണി…. !” അവൾ സംസാരിക്കുന്നതിനിടയിൽ വിഷ്ണു വിളിച്ചു. അവൾ എഴുന്നേറ്റു നിന്നു.

“വീണ്ടും തുടങ്ങിയോ… ക്ലാസ്സിൽ ശ്രെദ്ധിക്കു, സംസാരം പിന്നെ ” അവൻ അവളോട് ഇരുന്നോളാൻ ആംഗ്യം കാട്ടി. കല്യാണി ഇരുന്നു. ബാക്കി പിന്നെ പറയാം എന്നവൾ മെല്ലെ പറഞ്ഞു

ലഞ്ച് ബ്രേക്കിന് വീണ്ടും മൂവരും സംസാരം തുടങ്ങി.

“പറ, രാത്രിയിൽ എന്താ സംഭവിച്ചത് ” മീര അവളെ കളിയാക്കി ചോദിച്ചു

” തിരിച്ചു വരുന്ന വഴി കാറിന്റെ ടയർ കേടായി, സർ നു മാറ്റി ഇടാൻ അറിയില്ല. ആളുകൾ ആരും ആ വഴിയിലും ഇല്ല. പിന്നെ എങ്ങനെയോ ആരോ ഒരാളെ വിളിച്ചു വരുത്തി ടയർ മാറ്റി ഇട്ടു. കുറെ നേരം എടുത്തു. സർ എന്നോട് വന്നു പെട്ടന്ന് ശെരി ആവും, ഇപ്പോ വീട്ടിൽ പോവാം എന്നൊക്കെ പറഞ്ഞോണ്ട് ഇരുന്നു. എന്നേക്കാൾ ടെൻഷൻ പുള്ളിക്ക് ആണെടി, അടുത്തുള്ള കടയിൽ നിന്ന് എനിക്ക് ചായയൊക്കെ വാങ്ങി തന്നാരുന്നു. സർ മുള്ളിൽ ചവിട്ടിയ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടത്തം.. പിന്നെ വണ്ടി ഓക്കേ ആയി തിരിച്ചു പോരാൻ നേരം ഒടുക്കത്തെ ജാഡ, അതുവരെ ഉണ്ടായിരുന്ന ആൾ അല്ല ” കല്യാണി അതും പറഞ്ഞു നിർത്താതെ ചിരി തുടങ്ങി

“ഇങ്ങനെയും സംഭവങ്ങൾ നടന്നോ ” നന്ദയും മീരയും അവളെ കളിയാക്കി ചിരിച്ചു.

” പിന്നില്ലാതെ, അത് കഴിഞ്ഞ് എന്റെ വീടെത്തിയപ്പോൾ, നന്ദ ഇനി എങ്ങനെ ഇതിൽ നിന്നു അതിജീവിക്കും എന്നൊക്കെ എന്നോട് ചോദിച്ചു. സർ നു അത് വല്ലാത്ത വിഷമം ആയെടി ” കല്യാണി നന്ദയോട് പറഞ്ഞു

“നീ പറഞ്ഞതും ശെരിയാ, സർ നമ്മളെ അതികം മൈൻഡ് ചെയ്യില്ലെങ്കിലും നമ്മളോട് പ്രത്യേക താല്പര്യം ഉണ്ട് ” നന്ദ അഭിപ്രായപ്പെട്ടു.

” ഇവിടെ എന്തോ ചീഞ്ഞു നാറുന്നില്ലേ ” മീര 2 പേരെയും നോക്കി ചോദിച്ചു

“എന്ത് ”

“പ്രേമം ” മീര താടിക്കു കൈ കൊടുത്തോണ്ട് പറഞ്ഞു

“ആർക്ക്… ആരോട് ” നന്ദ അവളെ നോക്കി

“നമ്മുടെ വിഷ്ണു ചേട്ടനേ….. ആ ചേട്ടന് പ്രേമം നിങ്ങളിൽ ആരോടോ ഒരാളോട് ” മീര പൊട്ടിച്ചിരിച്ചു

“പിന്നേ..അങ്ങനെയൊന്നും ഇല്ല ” നന്ദയും കല്യാണിയും ഒരുമിച്ചു പറഞ്ഞു.

“അതു നിങ്ങൾ അല്ലല്ലോ തീരുമാനിക്കുന്നത് ”

“അത് നീയും അല്ലല്ലോ തീരുമാനിക്കുന്നത് ” കല്യാണി തിരിച്ചു ചോദിച്ചു.

“എടി പൊട്ടികളെ… ഞാൻ ക്ലാസ്സ്‌ തുടങ്ങിയ സമയം മുതൽ കാണുന്നതല്ലേ സർ നെ.. പുള്ളിയുടെ ഏകദേശം കാരക്റ്റർ എനിക്ക് മനസിലായി. പിന്നെ അങ്ങേരുടെ നിങ്ങളോടുള്ള പണ്ടത്തേയും ഇപ്പോഴത്തെയും ആറ്റിട്യൂട് വെച്ച് എല്ലാം കൂടി കണക്കു കൂട്ടി നോക്കുമ്പോ ഒരു കൊച്ചു പ്രേമത്തിനുള്ള സ്കോപ്പ് കാണുന്നു ” വിദഗ്ദ്ധമായ കണ്ടുപിടിത്തം നടത്തിയപോലെ മീര ഇരുവരെയും മാറി മാറി നോക്കി.

” എന്നോട് ആവില്ല, ദേവേട്ടന് എന്നെ ഇഷ്ടം ആണെന്ന കാര്യം സർ നു അറിയാം ” നന്ദ പറഞ്ഞു

“എങ്കിൽ കല്യാണിയാവും ”

“പിന്നെ… എന്നെ കാണുന്നതേ സർ നു ഇഷ്ടമല്ല, പിന്നെ അന്ന് ഹോസ്പിറ്റൽ കാര്യം ആയോണ്ടുള്ള പെരുമാറ്റമാ അത് ” കല്യാണിയും പറഞ്ഞു

” ആഹ്.. എങ്കിൽ പിന്നെ സർ നു എന്നെ ആകും ഇഷ്ടം ” മീര വീണ്ടും പൊട്ടിച്ചിരിച്ചു

“പറഞ്ഞപോലെ നിന്റെ ദേവേട്ടൻ ഇന്ന് പോവാ അല്ലെടി ” മീര നന്ദയെ നോക്കി

“മം.. ”

“ഇനി എന്ന വരിക ”

“ആവോ… അറിയില്ല ”

“നീ ചോദിച്ചില്ലേ ”

“ചോദിക്കാൻ പറ്റിയില്ല.. ദേവേട്ടൻ ആകെ തിരക്കിൽ ആയിപോയി. ” നന്ദ മുഖം താഴ്ത്തി ഇരുന്നു

” നീ വിഷമിക്കാതെ, തറവാട്ടിൽ ചെല്ലുമ്പോ അറിയാമല്ലോ, എന്നു തിരിച്ചു വരുമെന്ന് ”

“മം.. ഇപ്പോൾ എയർപോർട്ടിൽ പോയിക്കാണും.. ഞാൻ ചെല്ലുമ്പോഴേക്കും പോയിട്ട് ഉണ്ടാകും ദേവേട്ടൻ ” നന്ദ ഡെസ്കിൽ തല ചേർത്തുകിടന്നു പറഞ്ഞു.

“7 മണി അല്ലെ ഫ്ലൈറ്റ്.. നിനക്ക് ചിലപ്പോ കാണാൻ പറ്റിയേക്കും.തറവാട്ടിൽ വരാതെ എന്തായാലും പോവില്ലല്ലോ ” കല്യാണി പറഞ്ഞു.

നന്ദയ്ക്കും ചെറിയൊരു പ്രതീക്ഷ തോന്നി. എത്രയും വേഗം ക്ലാസ്സ്‌ കഴിയാൻ അവൾ ആഗ്രഹിച്ചു. ക്ലാസ്സ്‌ കഴിഞ്ഞതും വേഗത്തിൽ നടന്നു ആദ്യത്തെ ബസിൽ തന്നെ അവൾ കയറി. ദേവേട്ടൻ പോയികാണല്ലേ തനിക്കു ഒരുനോക്ക് കാണാൻ പറ്റണെ എന്നവൾ പ്രാർത്ഥിച്ചു.
bus ഇറങ്ങി അവൾ വേഗത്തിൽ കൈപമംഗലത്തേക്ക് നടന്നു. മുറ്റത്തു എത്തിയപ്പോൾ തന്നെ ദേവേട്ടന്റെ കാർ കിടക്കുന്നത് കണ്ടു. അകത്തേക്ക് കയറാൻ തുടങ്ങിയതും വാതിൽക്കൽ നിന്ന ആതിര അവളുടെ അടുത്തേക്ക് വന്നു.

“ഡി.. പിന്നാമ്പുറത്തു കൂടി വാ, ദേവേട്ടൻ ഇറങ്ങാൻ നേരം നിന്നെ കണ്ടോണ്ട് വേണ്ട. പോ അപ്പുറത്ത്. ” അവൾ ശബ്ദം താഴ്ത്തി ആജ്ഞാപിച്ചു

നന്ദ എതിർത്തൊന്നും പറയാതെ പിന്നിലൂടെ വന്നു അകത്തു കയറി. ദേവേട്ടൻ അവിടെ ഇരിക്കുന്നത് കണ്ടു. അടുത്തെല്ലാം ആളുകൾ ഉണ്ട്.. തന്നെ ഒന്നു നോക്കിയിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു.. പക്ഷെ ഫലം ഉണ്ടായില്ല. കുറെ നേരം നിന്നിട്ടും ദേവനിൽ നിന്നും ഒരു നോട്ടം പോലും അവളുടെ അടുത്തേക്ക് ഉണ്ടായില്ല. മനഃപൂർവം തന്നെ ഒഴിവാകുകയാണോ എന്നവൾ ചിന്തിച്ചു. കുറച്ചു നേരം കൂടി നിന്നിട്ട് അവൾ പതിയെ മുറിയിലേക്ക് പോയി. കട്ടിലിൽ കയറി കണ്ണടച്ച് കിടന്നു. ഓരോരോ ചിന്തകൾ കണ്ണുനീരായി ഒഴുകി

നെറ്റിയിൽ ആരുടെയോ കൈ പതിഞ്ഞതുപോലെ തോന്നിയപ്പോഴാണ് നന്ദ കണ്ണു തുറന്നത്.. മുൻപിൽ നിന്ന ആളെ അവൾ കണ്ണിമ വെട്ടാതെ നോക്കി

“ദേവേട്ടൻ ”

“ദേവേട്ടാ… ” അവളുടെ ശബ്ദം ഇടറി

ദേവൻ ചെന്നു കതക് അകത്തുനിന്നും അടച്ചു. നന്ദ എഴുന്നേറ്റു അവന്റെ മുൻപിലേക്ക് ചെന്നു നിന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി

“നന്ദേ…ഞാൻ.. ഞാൻ പോവാ ”

“മം ” അവൾ മൂളി

“കരയുവാണോ നീ ”

“മം ” വീണ്ടും മൂളൽ

ദേവൻ അവളെ തന്റെ മാറോടു ചേർത്ത് പിടിച്ചു. തേങ്ങലുകൾ ഏങ്ങലടിയായി മാറി.

“വിഷമം ആയെന്ന് അറിയാം.. മനഃപൂർവം അല്ല മോളെ, തിരക്കിൽ ആയിപോയി.. പിന്നെ അവരെല്ലാം ചുറ്റും ഇരിക്കുമ്പോ എങ്ങനെയാ നിന്നോട് മിണ്ടുക. നിന്നെ ഒന്ന് കാണാൻ വേണ്ടിയാ ഇത്രയും നേരം കാത്തിരുന്നത് ”

നന്ദ അവന്റെ മുഖത്തേക്ക് നോക്കി

“എന്ന ഇനി വരിക? ”

“അവിടെ ചെന്നാലേ പറയാൻ പറ്റു.. ചിലപ്പോൾ താമസം ഉണ്ടായേക്കും.. വിഷമിക്കരുത് നീ അതൊന്നും ഓർത്തു ”

നന്ദ തലയാട്ടി

“നിനക്കൊരു കാര്യം ഞാൻ വാങ്ങിയിട്ടുണ്ട് ” എന്തെന്ന ഭാവത്തിൽ അവൾ നോക്കി.
ദേവൻ ഒരു പാക്കറ്റ് അവളുടെ കയ്യിലേക്ക് കൊടുത്തു. തുറന്നു നോക്കിയപ്പോൾ ഒരു ഫോൺ ആണ്

” എനിക്ക് നിന്നോട് സംസാരിക്കാനും നിനക്ക് എന്നോട് സംസാരിക്കനും. സിം ഇട്ടിട്ടുണ്ട്, ഇന്ന് രാത്രി ആക്റ്റീവ് ആകും. വിളിക്കാം ഞാൻ. ”

നന്ദ വീണ്ടും തലയാട്ടി.

“നന്ദൂട്ടി… ഞാൻ എവിടെയാണെങ്കിലും എന്റെ മനസ് നിന്നോട് കൂടെ ഉണ്ട്.. വിഷമിക്കരുത്, നന്നായി പഠിക്കണം, സ്ട്രോങ്ങ്‌ ആയി നിക്കണം കേട്ടോ ”
അവൾ കണ്ണു തുടച്ചു പുഞ്ചിരിച്ചു.

“പിന്നെ ” ദേവൻ അവളെ നോക്കി

“പിന്നെ? ”

” രാവിലെ തരാൻ പറ്റിയില്ലല്ലോ.”

“എന്ത് ”

“നീ പങ്കുവയ്ക്കാൻ വന്ന സന്തോഷം ” ദേവൻ നന്ദയെ മാറിലേക്ക് വലിച്ചിട്ടുകൊണ്ട് പറഞ്ഞു

ദേവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളുമായി ചേർന്നു. നന്ദ കണ്ണുകൾ ഇറുക്കി അടച്ചു. അവളുടെ നഖം അവന്റെ കഴുത്തിൽ അമർന്നു. ഒരു നിശ്വാസത്തോടെ അവൾ അവനിൽ നിന്നു അടർന്നു മാറി.

യാത്ര പറഞ്ഞു അവൻ കാറിൽ കയറി പോകുന്നത് നന്ദ ജനലിലൂടെ നോക്കി നിന്നു.

(തുടരും )

ദേവനന്ദ: ഭാഗം 1

ദേവനന്ദ: ഭാഗം 2

ദേവനന്ദ: ഭാഗം 3

ദേവനന്ദ: ഭാഗം 4

ദേവനന്ദ: ഭാഗം 5

ദേവനന്ദ: ഭാഗം 6

ദേവനന്ദ: ഭാഗം 7

ദേവനന്ദ: ഭാഗം 8

ദേവനന്ദ: ഭാഗം 9

ദേവനന്ദ: ഭാഗം 10

ദേവനന്ദ: ഭാഗം 11

ദേവനന്ദ: ഭാഗം 12

ദേവനന്ദ: ഭാഗം 13

ദേവനന്ദ: ഭാഗം 14

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story