ഗൗരി: ഭാഗം 25

ഗൗരി: ഭാഗം 25

എഴുത്തുകാരി: രജിത പ്രദീപ്‌

ശരത്ത് സാറ് …..

ശരണ്യ പതുക്കെ പറഞ്ഞു

എവിടെ ,ആർച്ചക്ക് വെപ്രാളമായി
അവനെന്താ ഇവിടെ
മമ്മി ഇനിയിപ്പോ നമ്മൾ എന്തു ചെയ്യും

അവൻ വന്നാൽ നമ്മുക്കെന്താ ,നമ്മളെന്തിനാ പേടിക്കുന്നത്, സുധക്ക് ഒരു കുലുക്കമുണ്ടായിരുന്നില്ല

അതല്ല ആന്റി നമ്മുടെയൊപ്പം ശരണ്യയെ ശരത്ത് കണ്ടാൽ ശരണ്യക്കത് പിന്നീട് പ്രശ്നമാകും

എന്തായാലും അവൻ നമ്മളെ കണ്ടിട്ടില്ല ,നമ്മുക്കിവിടെ നിന്ന് മാറിയിരിക്കാം മമ്മി,അവൻ പോയിട്ട് വരാം ,ഇയാളിവിടെ ഇരിക്കട്ടെ

ആർച്ച ഒരു രണ്ടായിരത്തിന്റെ നോട്ടെടുത്ത് ശരണ്യക്ക് കൊടുത്തു

അഥവാ എന്തെങ്കിലും കാരണവശാൽ നമ്മുക്കിന്ന് സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിൽ താൻ ഫുഡ് കഴിച്ച് തിരിച്ച് പോക്കോ പിന്നൊരു ദിവസം കണാം

ആർച്ചയും അമ്മയും മെറീനയും കൂടി ശരണ്യയുടെ അടുത്ത് നിന്ന് മാറിയിരുന്നു

അവർ മാറിയിരുന്ന് കഴിഞ്ഞാണ് ശരത്ത് ശരണ്യയെ കണ്ടത്

താനെന്താ ഇവിടെ

ഞാനൊരാളെ കണാൻ വന്നതാണ്

ഇവിടെ വന്ന് കണാൻ തക്ക ആരാണത്

അതൊക്കെയുണ്ട് സാറെന്തിനാ ഇതൊക്കെ അറിയുന്നത് സാറ് ഗൗരിയുടെ കാര്യം അന്വഷിച്ചാൽ മതി ,അവളുടെ കൂട്ടുക്കാരുടെ കാര്യങ്ങൾ അന്വേഷിക്കണ്ട ആവശ്യം സാറിനില്ല

ഞാൻ വേറെ ഒന്നും കൊണ്ടു ചോദിച്ചതല്ല ,ഇത്രയും വലിയ ഈ റെസ്റ്റോറൻറിൽ തന്നെകണ്ടപ്പോൾ ചോദിച്ചതാണ്

അതെന്താ വലിയ റെസ്റ്റോന്റിൽ എനിക്ക് വന്നൂടെ

വന്നൂ കൂടാ എന്ന് ഞാൻ പറഞ്ഞില്ല ,താൻ ഒറ്റക്ക് വന്നത് കൊണ്ട് ചോദിച്ചതാണ് ,ഇനി അങ്ങനെ ചോദിച്ചത് തെറ്റായെങ്കിൽ ക്ഷമിക്കുക

എന്ന് പറഞ്ഞ് ശരത്ത് പോയി

അവൻ കാറിൽ കയറി എന്ന് ഉറപ്പായതിന് ശേഷമാണ്‌ ശരണ്യ അവരെ വിളിച്ചത്

ശരത്തിന് വരാൻ കണ്ട സമയം ,നമ്മുക്ക് നാളെ വന്നാൽ മതിയായിരുന്നു മമ്മി

അവൻ ഈ നേരത്ത് വരുമെന്ന് നമ്മളറിഞ്ഞോ

എനിക്ക് പോകണം പറയാനുള്ളത് വേഗം പറയണം

ശരണ്യ എന്തു വിധേനെയെങ്കിലും ഗൗരിയെ ഇതിൽ നിന്നും പിൻതിരിപ്പിക്കണം, ഈ ബന്ധം മുന്നോട്ട് പോകരുത് , ഗൗരിയുടെ ഫോൺ ശരണ്യക്ക് ഉപയോഗിക്കാൻ പറ്റു മല്ലോ

അതൊക്കെ പറ്റും

അതിൽ നിന്നും മെസ്സേജ് അയക്കാലോ

എന്തിന് മെസ്സേജ് അയക്കണം

അത് ഗൗരിക്ക് ഇഷ്ടമല്ലെന്ന മട്ടിലൊക്കെ അയക്കണം ഗൗരിയാണെന്ന മട്ടിൽ

നോക്കാം

നോക്കിയാൽ പോരാ നീ ചെയ്യണം ,ഗൗരിയും ശരത്തും രണ്ടു വഴിക്കായിൽ നീ ചോദിക്കുന്നതെന്നും
നിനക്ക് ഞങ്ങൾ തരും, എന്റെ മോളുടെ ആഗ്രഹം നടക്കണം അതാണ്

ഇക്കാര്യത്തിൽ എന്റെ ഫുൾ സപ്പോർട്ട് ഉണ്ടാവും

എന്നാൽ ശരണ്യ പൊക്കോ, ഞാൻ ഇടക്ക് വിളിക്കാം

*
ശരണ്യ ബസ്സ് സ്റ്റോപ്പിലെക്ക് നടന്നു

ശരണ്യ…

ശരണ്യ തിരിഞ്ഞ് നോക്കി

ശരത്ത് സാറ്

താനെന്താ പേടിച്ച് പോയോ,
ഇത്ര വേഗം തനിക്ക് കണാനുള്ള ആള് വന്നോ

വന്നു

ആർച്ചയും അമ്മയുമല്ലേ തന്നെ കണാൻ വന്നത്

ശരണ്യ അമ്പരപ്പോടെ ശരത്തിനെ നോക്കി

താനെന്താ ന്തെട്ടിയത് ,

ഞാനെന്തിനാ ഞെട്ടുന്നത് ,സാറിപ്പറഞ്ഞ ആർച്ചയെയും അമ്മയെയും എനിക്കറിയില്ല ഞാനവരെ കണാൻ വന്നതല്ല

ശരണ്യ പഠിച്ച കള്ളിയാണെന്ന് ശരത്തിന് മനസ്സിലായി ,ഇവളെ യാണല്ലോ മൂക്കുത്തി കൂട്ടുക്കാരിയായി കൊണ്ടു നടക്കുന്നത്

ശരത്ത് ഫോണെടുത്തു, അവരെല്ലാവരും ഇരിക്കുന്ന ഒരു ഫോട്ടോ കാണിച്ച് കൊടുത്തു

ഇത് താനല്ലേ തന്റെ കൂടെയിരിക്കുന്നത് ആരാ
എനിക്കിവരെ അറിയാം എന്റെ റിലേഷൻ ആണ് ,താനറിയാത്തവരോടാണോ ഇത്ര നേരം സംസാരിച്ചിരുന്നത്

അവര് അവിടെ വന്നിരുന്നതാണ്

എന്തിനാ ശരണ്യേ താനിങ്ങനെ നുണ പറയുന്നത് ,തനിത്രക്കുമൊക്കെ ചെയ്യാൻ മാത്രം ഗൗരി തന്നോട് എന്ത് ദ്രോഹമാണ് ചെയ്തത്

ഞാൻ നുണ പറയാറില്ല

താനെന്തിനാ തല കുമ്പിട്ടു നിൽക്കുന്നത് അതു തന്നെ ഒരു കള്ള ലക്ഷണമാണ് തന്റെ ഭാഗത്ത് തെറ്റില്ലെങ്കിൽ താൻ എന്റെ മുഖത്ത് നോക്കി സംസാരിക്ക്

ഗൗരി എന്നോട് ഒരു ദ്രോഹം ചെയ്തിട്ടില്ല

ആർച്ചയുമായുള്ള കൂട്ട് നല്ലതിനല്ല ,അത് ആദ്യം താൻ മനസ്സിലാക്ക്, ആർച്ച ആർക്കും നല്ലത് ചെയ്യില്ല

സാറ് പിന്നെയും എന്തിനാ അതു തന്നെ പറയുന്നത് ,അവരെ ഞാനറിയില്ല

ശരണ്യേ എന്നോടിങ്ങനെ നുണ പറയരുത് ,എന്റെ ആരെങ്കിലുമായിരുന്നെങ്കിൽ ചെവിക്കല്ല് ഞാൻ അടിച്ച് തെറിപ്പിച്ചേനെ

ശരണ്യ ശരത്തിനെ നോക്കി

താനെന്താ വിചാരിച്ചത് ഞാൻ നിങ്ങളെ കണ്ടില്ലന്നോ ,ഞാൻ കയറി വന്നപ്പോഴെ നിങ്ങളെ കണ്ടു ,പിന്നെ ഞാൻ കണാത്ത മട്ടിൽ ഇരുന്നതാണ്,

പിടിക്കപ്പെട്ടു വെന്ന് ശരണ്യക്ക് മനസ്സിലായി

തന്നോടെനിക്കിപ്പോ പുച്ഛം മാത്രമാണ് ,താനൊരു നല്ല ധൈര്യശാലിയായ പെൺകുട്ടിയാണെന്നാണ് ഞാൻ കരുതിയിരുന്നത് ,ഗൗരിയെ പോലൊരു പെൺകുട്ടിക്ക് താൻ നല്ല സപ്പോർട്ടാണെന്നാണ് ഞാൻ വിചാരിച്ചിരുന്നത് ,എന്നിട്ട് താനിപ്പോ കാണിക്കുന്നതെന്താണ് അവളെ ദ്രോഹിക്കാൻ വേണ്ടി ശത്രു പക്ഷത്ത് ചേർന്നിരിക്കുന്നു,

ഞാൻ ആരുടെ കൂടെ ചേരണമെന്നത് എന്റെ ഇഷ്ടം ആണ്

ശരി താൻ ചേർന്നോ അതിനു മുൻപ് ഒരു കാര്യം എനിക്ക് ചെയ്യാനുണ്ട്

ശരത്ത് ഫോണിൽ നിന്നും ഗൗരിയെ വിളിച്ചു
ഫോൺ സ്പീക്കറിലിട്ടു

ഹലോ…., താൻ വീട്ടിലെത്തിയോ

ഇല്ല .ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുകയാണ് ,വീട് എത്താറായി എന്താ സാർ

ഞാനിപ്പോ തന്റെ കൂട്ടുക്കാരി ശരണ്യയെ കണ്ടു ,

സാറിപ്പോ ഹോസ്പിറ്റലിൽ ആണോ ,ശരണ്യ യുടെ അച്ഛമ്മ ഹോസ്പിറ്റിൽ ഉണ്ട് ആളെ കണാൻ വന്നതാണ് അവൾ

ഞാൻ കണ്ടത് ഹോസ്പിറ്റലിൽ വച്ചല്ല കണ്ടത് ,ഇവിടത്തെ ഒരു റെസ്റ്റോറന്റിൽ വച്ചാണ് കൂടെ ആർച്ചയും അമ്മയും ഉണ്ടായിരുന്നു

സാറിന് ആള് മാറിപ്പോയതാ ,അത് ശരണ്യ ആയിരിക്കില്ല ,

അതെ ഞാൻ കണ്ടതാണ്

അത് ശരണ്യ ആയിരിക്കില്ല ,പിന്നെ അവൾക്ക് ആർച്ചയെ പറ്റി അറിയാം ,ആർച്ചയെ കണാനോ സംസാരിക്കാനോ ഒരിക്കലും ശരണ്യ പോവില്ല

ശരി തന്റെ വിശ്വാസം തന്നെ രക്ഷിക്കട്ടെ എന്ന് പറഞ്ഞ് ശരത്ത് കോള് കട്ട് ചെയ്തു

താൻ കേട്ടോ തന്റെ കൂട്ടുക്കാരി പറഞ്ഞത് ,എന്നെക്കാൾ വിശ്വാസം ഗൗരിക്ക് തന്നോടാണ് ,ആ ആളെയാണ് താൻ ഇന്നലെ കണ്ട ആർച്ചയുടെ കൂടെ ചേർന്ന് തോൽപ്പിക്കാൻ നോക്കുന്നത്, ഇങ്ങനെ കൂടെ നിന്ന് ചതിക്കുന്നതിലും ഭേദം താൻ ഗൗരിയെ കൊന്നു കളയുന്നതാണ് ,തന്നെ പോലെ ഒരു വിഷവിത്തിന്റെ കൂട്ട് ഗൗരിക്കിനി വേണ്ട ,

ശരണ്യയുടെ കണ്ണ് നിറഞ്ഞിരുന്നു

താനും ആർച്ചയും കൂടി എന്തു തന്നെ ചെയ്താലും എനിക്ക് ജീവനുണ്ടെങ്കിൽ ഞാൻ ഗൗരിയെ വിവാഹം കഴിച്ചിക്കും
*
മമ്മി …… നമ്മള് ആ ശരണ്യയെ മാത്രം നോക്കി കൊണ്ടിരിന്നിട്ട് മാത്രം കാര്യമില്ല ,

അതെനിക്കറിയാം ആർച്ചേ, അതൊക്കെ നീ എനിക്ക് വിട്ടേക്ക്

ആ അഭി ക്ക് കൂടി ഒരു പണി കൊടുക്കണമായിരിരുന്നു ,ശ്യാമേട്ടനോട് സ്നേഹമായപ്പോൾ അവൾക്ക് അഹംങ്കാരം കൂടി ,അവളങ്ങനെ സന്തോഷിച്ച് കഴിയണ്ടാ

ഞാനും അത് ശ്രദ്ധിച്ചിരുന്നു ,കല്യാണത്തിന് വന്നപ്പോഴത്തെ അവളുടെ ഗമ

എന്താ മമ്മിയും മോളും കൂടി ഒരു ഗൂഢാലോചന

ഒന്നുമില്ല ഡാഡി

ശരത്തിനെതിരെ വല്ല പ്ലാനുമാണോ

അല്ല

ശരത്തിനെ അവന്റെ പാട്ടിന് വിട്ടേക്ക് ,അവനെതിരെ നിങ്ങൾ തിരിയണ്ട

ദേവേട്ടൻ എന്തറിഞ്ഞിട്ടാണ് ഈ പറയുന്നത് ,അല്ലെങ്കിലും ദേവേട്ടന് വലുത് ഞാനും മകളും അല്ലല്ലോ അവരല്ലേ, നല്ല അച്ഛനായിരുന്നെങ്കിൽ എന്തു വില കൊടുത്തും മോളുടെ ഇഷ്ടം നടത്തി കൊടുത്തേനെ

സുധേ പണം കൊണ്ട് എല്ലാം വാങ്ങമെന്ന് നീ കരുതരുത് ,മനസ്സും അതിലുള്ള ഇഷ്ടമൊന്നും പണം കൊടുത്ത് വാങ്ങാൻ കഴിയില്ല ,അത് നീയൊന്ന് മനസ്സിലാക്ക്

നിങ്ങളുടെ മനസ്സിലിരിപ്പ് എനിക്കറിയാം

എഴുതാപ്പുറം വായിക്കണ്ട സുധേ ,ആക്കാര്യം കഴിഞ്ഞു ,ശരത്ത് അവന്റെ അഭിപ്രായം പറഞ്ഞു ,ഇനി നീ ഒരോന്ന് പറഞ്ഞ് മോൾക്ക് വിഷം കുത്തിവക്കണ്ട

ആര് വിഷം ത്തി വച്ചൂന്നാണ് ദേവേട്ടൻ പറയുന്നത്

നിങ്ങളുടെ രണ്ടു പേരുടെയും ഉദ്ദേശം എനിക്കറിയാം ,എന്റെ അടുത്ത് പൊട്ടൻ കളിക്കണ്ട

എന്താ ആർച്ച ശരത്തിനെ വിവാഹം കഴിച്ചാൽ കുഴപ്പം

ഇഷ്ടമില്ലാത്തതെന്തിനാ എന്തിനാ പിടിച്ചു വാങ്ങുന്നത്

വാങ്ങിയാൽ എന്താ പ്രശ്നം ,ശരത്ത് ആർച്ചയുടെ സഹോദരനാണോ ,ബന്ധം നോക്കുകയാണെങ്കിൽ അവന്റെ അമ്മ നിങ്ങളുടെ മുറപ്പെണ്ണാണല്ലോ അങ്ങനെ എന്തെങ്കിലും

സുധ പറഞ്ഞത് ദേവന് സഹിക്കാവുന്നതിനപ്പുറമായിരുന്നു

സുധയുടെ മുഖത്ത് പരിഹാസമായിരുന്നു

ദേഷ്യം കൊണ്ട് ദേവന്റെ കണ്ണുകൾ ചുവന്നു

സുധയുടെ ഇരു കവിളത്തും മാറി മാറി അടിച്ചാണ് ആ ദേഷ്യം അയാൾ തീർത്തത്

ആർച്ച തടഞ്ഞത് കൊണ്ടാണ് അടി ദേവൻ നിറുത്തിയത്

നിങ്ങളെന്നെ തല്ലിയല്ലേ ,ഇത്രയും നാൾ ഒരടി പോലും നിങ്ങളെന്നെ അടിച്ചിട്ടില്ല സുധ കലിപ്പോടെ പറഞ്ഞു

അതാണ് നീ ഇങ്ങനെ ആയത് ,അന്നേ നിന്നെ തല്ലി അടക്കിയിരുന്നെങ്കിൽ നമ്മുടെ മോളെങ്കിലും രക്ഷപ്പെട്ടെനെ ,ഇനി തല്ലാൻ എനിക്ക് മടിയില്ല, നിങ്ങളെ ശരിക്കാൻ പറ്റോന്ന് ഞാനൊന് നോക്കട്ടെ

ഡാഡി മമ്മിയെ തല്ലിയത് ശരിയായില്ല

അടുത്തത് നിനക്കാണ്, മമ്മിയുടെ കൂടെ കൂടി ഒരോ ദുഷ്ടത്തരത്തിന് പോകുന്നതിന് മുൻപ് ഇത് ഓർത്ത് വച്ചോ

*
വീട്ടിലെത്തി ശരത്ത് ഗൗരിയെ ഒന്നു കൂടി വിളിച്ചു

ഗൗരി ഞാനിനി പറയുന്ന കാര്യങ്ങൾ തനിക്കിത്തി രി സങ്കടമുണ്ടാക്കുന്നതാണ്

എന്താ സാർ ..

ഞാൻ കണ്ടത് ശരണ്യയെ തന്നെയാണ് ,നമ്മുടെ ഇഷ്ടം ഇല്ലാതാക്കാൻ വേണ്ടി ആർച്ച കൂട്ടുപിടിച്ചിരിക്കുന്നത് ശരണ്യയെ ആണ്

ഇല്ല സാർ ശരണ്യ അങ്ങനെ ചെയ്യില്ല ,സാറിനെ ആണോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നതാണ്

ഗൗരി …. താൻ ഞാൻ പറയുന്നത് വിശ്വസിക്കില്ല എന്നറിയാം എന്നാലും അതാണ് സത്യം ,ഞാനെന്റെ കണ്ണു കൊണ്ട് കണ്ട കാര്യമാണിത്

എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ,

ശരത്ത് റെസ്റ്റോറന്റിൽ വച്ചുണ്ടായാ കാര്യങ്ങൾ പറഞ്ഞു ,പിന്നെ നിമിഷ പറഞ്ഞ കാര്യങ്ങളും

ഇനിയും തനിക്ക് വിശ്വാസമായില്ലെങ്കിൽ ,റെസ്റ്റോറന്റിൽ വച്ചെടുത്ത ഫോട്ടോയും ,നിമിഷ എന്നോട് സംസാരിച്ചതിന്റെ കോൾ റെക്കോഡിംഗും ഞാൻ തനിക്ക് സെന്റ് ചെയ്യാം

ഗൗരിയുടെ ഭാഗത്ത് നിന്ന് മറുപടി ഉണ്ടായില്ല

തനിക്കിത് ഒരു ഷോക്കായിരിക്കുമെന്ന് എനിക്കറിയാം ,തന്നോട് പറയണ്ടാന്ന് ഞാൻ കരുതിയതാണ് പക്ഷെ കാര്യങ്ങൾ ഇത്രത്തോളമെത്തിയ സ്ഥിതിക്ക് തന്നോട് പറയാതിരുന്നത് ശരിയല്ല എന്ന്‌ തോന്നി

ഗൗരി …… ഞാൻ പറയുന്നത് താൻ കേൾ ക്കുന്നുണ്ടോ

ഗൗരി കരയുകയായിരുന്നു…(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 6

ഗൗരി: ഭാഗം 7

ഗൗരി: ഭാഗം 8

ഗൗരി: ഭാഗം 9

ഗൗരി: ഭാഗം 10

ഗൗരി: ഭാഗം 11

ഗൗരി: ഭാഗം 12

ഗൗരി: ഭാഗം 13

ഗൗരി: ഭാഗം 14

ഗൗരി: ഭാഗം 15

ഗൗരി: ഭാഗം 16

ഗൗരി: ഭാഗം 17

ഗൗരി: ഭാഗം 18

ഗൗരി: ഭാഗം 19

ഗൗരി: ഭാഗം 20

ഗൗരി: ഭാഗം 21

ഗൗരി: ഭാഗം 22

ഗൗരി: ഭാഗം 23

ഗൗരി: ഭാഗം 24

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story