ഗൗരി: ഭാഗം 26

ഗൗരി: ഭാഗം 26

എഴുത്തുകാരി: രജിത പ്രദീപ്‌

താൻ കരയുകയാണോ
ഗൗരിയിൽ നിന്നും മറുപടി കേൾക്കാതായപ്പോൾ ശരത്ത് ചോദിച്ചു

താനെന്തിനാ കരയുന്നത് ,ഇപ്പോഴെങ്കിലും തനിക്ക് മനസ്സിലായല്ലോ ശരണ്യ ആരാണെന്ന്

ശരണ്യ ….. അവള് ഇങ്ങനെ ചെയ്യുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല ,സാറിനറിയില്ല ഞാനും ശരണ്യയും എങ്ങനെ ആയിരുന്നെന്ന് ,ശരണ്യ കൂടെയുണ്ടെങ്കിൽ എനിക്ക് എവിടെക്കും പോകാൻ ഒരു പേടിയുമില്ല ,കാരണം എനിക്കും എന്റെ വീട്ടുക്കാർക്കും അവളെ അത്രക്കും വിശ്വസമായിരുന്നു

ആയിരിക്കാം ഒരാൾക്ക് മാറാൻ അത്രക്ക് സമയമൊന്നും വേണ്ട

ചില നേരത്ത് അവളെന്റെ അമ്മയാവും ആങ്ങളയാവും ,എന്നെ ആര് എന്ത് പറഞ്ഞാലും അതിന് മറുപടി കൊടുക്കുന്നത് ശരണ്യ ആയിരിക്കും ,അങ്ങയൊക്കെ ചെയ്യുന്ന ആള് പെട്ടെന്നിങ്ങനെ മാറി എന്നറിഞ്ഞപ്പോൾ എനിക്കത് ഉൾകൊള്ളാൻ കഴിയണില്ല ,മനസ്സ് പൊട്ടി പോകുന്നത് പോകുന്നത് പോലെ എന്റെ ശരണ്യക്കിങ്ങനെയൊക്കെ ചെയ്യാൻ കഴിയോ
മറ്റുള്ളവരുടെ കൂടെ ചേർന്ന് എന്നെ ദ്രോഹിക്കാൻ ……

ഗൗരി താന്നൊന്നു റിലാക്സ് ആവ് ,താനെന്തിനാ ഇങ്ങനെ വിഷമിക്കുന്നത് ,താനിയെങ്കിലും കുറച്ച് ബോൾഡ് ആവ് ,താനാദ്യം നല്ലതും ചീത്തയും തിരിച്ചറിയാൻ പഠിക്ക് ,പുറം വെളുത്ത് ഉള്ള് കറുത്തിരിക്കുന്ന ആളുകളെ നമ്മുക്കെന്തിനാ കൂട്ടുക്കാരായിട്ട്,
താൻ വിഷമിക്കണ്ടാട്ടോ തനിക്ക് ഞാനില്ലേ,

ശരത്തേ …..

ഗൗരി അമ്മ വിളിക്കുന്നുണ്ട് ,ഞാൻ രാത്രി വിളിക്കാട്ടോ

എന്താ അമ്മേ ….

അഭി എവിടെ ,നിന്നോട് അഭിയെ കൊണ്ടുവരണമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നില്ലേ

അയ്യോ അമ്മേ ഏട്ടത്തിയുടെ കാര്യം ഞാൻ മറന്നു

നീ മറക്കും നിനക്കിപ്പൊ ഇത്തിരി മറവി കൂടുന്നുണ്ട് ,നീ പോയി അഭീനെ കൊണ്ടു വായോ

ഇനി ഇത്ര സമയമായില്ലേ അമ്മേ എട്ടത്തി ചേട്ടന്റെ കൂടെ വരും

ശരത്തേ നീ കളിക്കാതെ പോയി അഭീനെ കൊണ്ടു വായോ ,അത് കാലത്ത് പോയതാണ് ,ശ്യാം വിളിച്ചിരുന്നു

അമ്മ ഒന്നു നിറുത്ത് ഞാൻ പോയി ഏട്ടത്തിയെ കൊണ്ടു വരാം

നീ ചായ കുടിച്ചിട്ട് പോയാൽ മതി

ചായ എനിക്ക് വേണ്ട ,അമ്മേടെ മോളെ കൊണ്ടു വന്നിട്ട് ചായ മതി

അതെ അഭി എന്റെ മോള് തന്നെയാണ് ,

അങ്ങനെയാണെങ്കിൽ എന്റെ ഭാര്യയും അമ്മയുടെ മോളല്ലെ

നിന്റെ കല്യാണം കഴിഞ്ഞിട്ടുള്ള കാര്യമല്ലേ അത് നമ്മുക്ക് അപ്പോനോക്കാം നീ ഇപ്പോ പോയി അഭിയെ കൊണ്ടു വായോ

ഗൗരി: ഭാഗം 26
മെട്രോജേണൽ Dare 2.0 ഗെയിമുകൾ പുറത്തിറക്കി. കളിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. നോവൽ വായിക്കുന്ന എല്ലാവരും ഈ ഗെയിമുകളിൽ ചിലതെങ്കിലും കളിച്ചുനോക്കണേ… ഷെയർ ചെയ്യണേ…

 

ശരത്ത് ചെല്ലുമ്പോൾ അഭി ശ്യാമിന്റെ അടുത്തായിരുന്നു

എന്താടാ ഒരു കാര്യം പറഞ്ഞാൽ നിനക്ക് ഓർമ്മയില്ലേ

ഓർമ്മഉണ്ടെങ്കിൽ ഞാൻ ബാങ്കിൽ നിന്നും വരുമ്പോൾ തന്നെ ഏട്ടത്തിയമ്മയെ കൊണ്ടു പോവില്ലേ

നിന്റെ നാക്ക് അത് ഇത്തിരി കൂടുതലാണ്
നിനക്കിനിയും കുട്ടികളി മറ്റാറായില്ലേ

ഏട്ടത്തി വരുന്നുണ്ടോ ,വീട്ടിൽ വച്ച് അമ്മ എന്നെ ഉപദ്ദേശിച്ചാണ് വിട്ടത് ,ഇനി ചേട്ടനും കൂടി വേണ്ട ,ഈ ഉപദ്ദേശം മാത്രം എപ്പോഴും ഫ്രീ ആയി കിട്ടും

നീ ചെല്ല ഭീ അവന് അമ്മ നല്ലത് കൊടുത്തിട്ടുണ്ട് അതിന്റെ യാണ്

അഭി ശരത്തിന്റെ കൂടെ കാറിൽ കയറി

എന്താ ശരത്തേ …. നിന്റെ മുഖത്തെന്താ ഒരു ടെൻഷൻ, എന്നോട് പറയാവുന്നതാണെങ്കിൽ പറയ്

എന്താ എട്ടത്തി ഇത് ,ഞാനെല്ലാ കാര്യങ്ങളും ഏട്ടത്തിയോട് പറയാറില്ലേ

ഞാനങ്ങനെ പറഞ്ഞതല്ല ശരത്തേ ബാങ്കിലെ വല്ല പ്രശ്നമാണോന്ന് കരുതിയിട്ടാണ്

ഏടത്തി ഇന്ന് ഞാൻ ആർച്ചയെ കണ്ടു ,കൂടെ ഉണ്ടായിരുന്നത് ഗൗരിയുടെ കൂട്ടുക്കാരി ശരണ്യ ആയിരുന്നു

ശരണ്യ യോ നിനക്ക് തെറ്റിയതായിരിക്കും ശരത്തേ ,ഗൗരിയുടെ ഏറ്റവും അടുത്ത കൂട്ടുക്കാരിയാണ് ശരണ്യ ,അവളെ ഒരിക്കലും ആർച്ചയുടെ കൂടെ കാണില്ല കാരണം ആർച്ചയെ പറ്റിയുള്ള കാര്യങ്ങൾ ഗൗരി ശരണ്യയോട് പറഞ്ഞിട്ടുണ്ടാവുമല്ലോ

ഞാൻ കണ്ടത് ശരണ്യയെ ആണ് ,അവളൊട് ഞാൻ സംസാരിക്കുകയും ചെയ്തു

ശ്ശോ …..

ആർച്ചയുടെ കൂടെ കൂടി ഞങ്ങൾക്കെതിരെ എന്തൊ ഒരു ഗൂഢാലോചനയാണ് ,ശരണ്യയെ പറ്റി ഗൗരിയുടെ വേറൊരു കൂട്ടുക്കാരി എന്നോട് പറഞ്ഞിരുന്നു ,പക്ഷേ അവളി ത്രയും മുന്നോട്ട് പോയെന്ന് അറിയില്ലായിരുന്നു

ഗൗരിയോട് പറഞ്ഞോ പറഞ്ഞില്ലെങ്കിൽ പറയണം ഉറ്റ കൂട്ടുക്കാരിയുടെ കള്ളത്തരങ്ങൾ അറിയട്ടെ ഗൗരി

ഞാൻ പറഞ്ഞു ഏത്തി ,അത് കേട്ട് ആ യാ ള് ഭയങ്കര കരച്ചിൽ ആയിരുന്നു

പെട്ടെന്ന് കേൾക്കുമ്പോൾ ഒരു വിഷമം ഉണ്ടാവും ,അത് ആർക്കായാലും ഉണ്ടാവും

ഞാൻ പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ട്
ഞാൻ വിചാരിക്കായിരുന്നു ഏട്ടത്തി ഗൗരിയുടെ വീട്ടിൽ പോയി അച്ഛനെ കണ്ട് സംസാരിച്ചാലോ എന്ന് ,ആർച്ചയെയും ആൻറിനെയും വിശ്വസിക്കാൻ കൊള്ളില്ല ,അവർ എന്തെങ്കിലും പ്രശ്നമുണ്ടാക്കി ഇത് മുടക്കാൻ ശ്രമിക്കും

നിനക്കങ്ങനെയൊരു പേടി ഉണ്ടെങ്കിൽ എന്നാ അങ്ങനെ ചെയ്യ്
*
അഭീ ….

എന്താ ..

ഇന്ന് നമ്മുടെ ഷോപ്പിൽ വന്നില്ലേ രാജേട്ടന്റെ പെങ്ങളുടെ മകള്, ആ കുട്ടിയെങ്ങനെയുണ്ട്

നല്ല സുന്ദരി കുട്ടി

നമ്മുക്ക് ആകുട്ടിയെ ശരത്തിനൊന്ന് ആലോചിച്ചാലോ

ശരത്തിനോ ….

ആ ശരത്തിന് തനിക്കെന്താ ഈ കാര്യത്തിൽ ഒരു താൽപര്യമില്ലാത്തത് പോലെ

എനിക്ക് താൽപര്യ കുറവൊന്നുമില്ല ,ശരത്തിന് ഉണ്ടാവും

താൻ എന്തൊക്കെയാണ് പറയുന്നത്

അവന് ഒരു പെൺകുട്ടിയെ ഇഷ്ടമാണ് ആ കുട്ടിയെ ശ്യാമേട്ടൻ കണ്ടിട്ടുണ്ട്

ഞാൻ കണ്ടിട്ടുണ്ടെന്നോ

അന്ന് ആർച്ചക്ക് ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ കിടന്നപ്പോൾ ആർച്ചക്ക് കൂട്ടുനിന്ന കുട്ടിയില്ലേ

ഓ മനസ്സിലായി ,ഇതൊക്കെ തന്നോട് ആരാ പറഞ്ഞത്

ശരത്ത്

ശരത്തോ ,എന്നിട്ട് എന്നോടൊന്നും പറഞ്ഞില്ലല്ലോ അവൻ

പറയാൻ പറ്റിയ സാഹചര്യം ആയിരുന്നൊ ഇവിടെ ,നമ്മുടെ കല്യാണത്തിന്റെ അന്നാണ് ശരത്ത് ഗൗരി കാണുന്നത് ,അന്നു മുതൽ ശ്യാമേട്ടൻ മൗനവ്രത്തിൽ ആയിരുന്നല്ലോ ,ഷോപ്പിൽ നിന്നും വന്നാൽ നേരെ മുറിയിലെക്ക് കയറി പോകും ,വ്രതം അവസാനിപ്പിച്ചിട്ട് അധികം ദിവസമായിട്ടില്ലല്ലോ

താനിതൊന്നും മറന്നില്ലേ

മറക്കാനോ ഇല്ലാട്ടോ മോനെ ഇതൊന്നും അഭിമറക്കില്ല ,അന്നൊക്കെ മിണ്ടാതെയും നോക്കാതെയും നടക്കുമ്പോൾ തലമണ്ടക്ക് ഒരടി തരാൻ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്

അഭീ …..

ശ്യാമേട്ടനെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല അന്നത്തെ എന്റെ അവസ്ഥ അതായിരുന്നു ,ശരത്തായിരുന്നു ഒരു കൂട്ട് ഉണ്ടായിരുന്നത് ,

ഞാൻ ചെയ്ത തൊക്കെ എന്റെ അഭീ മറക്കും ,അതിനൊക്കെയുള്ള മന്ത്രം എന്റെ കൈയ്യിലുണ്ട്

എന്ത് മന്ത്രം

അതൊക്കെയുണ്ട് അത് അഭിക്ക് പതുക്കെ മനസ്സിലാവും
ഇപ്പോ ശരത്തിന്റെ കാര്യം പറ

അഭി ശ്യാമിനോട് കാര്യങ്ങൾ പറഞ്ഞു

ഇതുവരെ എത്തി കാര്യങ്ങൾ ,ആർച്ചയും ആന്റിയും ഒന്നും ചെയ്യില്ല, ചെയ്യാൻ സമ്മതിക്കില്ല ഞാൻ

അവരെ വിശ്വസിക്കാൻ പറ്റില്ല ശ്യാമേട്ട …

ഗൗരി: ഭാഗം 26
മെട്രോജേണൽ Dare 2.0 ഗെയിമുകൾ പുറത്തിറക്കി. കളിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. നോവൽ വായിക്കുന്ന എല്ലാവരും ഈ ഗെയിമുകളിൽ ചിലതെങ്കിലും കളിച്ചുനോക്കണേ… ഷെയർ ചെയ്യണേ…

 

അത് ശരിയാക്കാം ,ഇവിടെ ഇപ്പോ വെറൊരു കാര്യം ചെയ്യാന്നുണ്ട് താൻ വായോ

എന്താ കാര്യം

ശ്യാം അഭിയെ വിളിച്ച് താഴെക്ക് ചെന്നു

അച്ഛനും അമ്മയും കൂടി ടി വി കാണുന്നുണ്ടായിരുന്നു

അച്ഛനോടും അമ്മയോടും എനിക്കൊരു കാര്യം പറയാനുണ്ട്

എന്താ മോനെ കാര്യം

ശരത്തിന്റെ കല്യാണക്കാര്യം ,ഞാനൊരു പെൺകുട്ടിയെ കണ്ടു വച്ചിട്ടുണ്ട്

ആരാ ശ്യാമേ ആ കുട്ടി

അമ്മേ ആ രാജേട്ടന്റെ പെങ്ങളുടെ കുട്ടിയാണ്

അത്ര നേരം ശ്യാം പറയുന്നത് കേട്ട് റൂമിലിരുന്ന ശരത്ത് പുറത്തേക്ക്‌ വന്നു

എനിക്കിപ്പോ കല്യാണം ണ്ടേ

വേണ്ട നീ ആ കുട്ടിയെ പോയി ഒന്നു കാണാൻ പ്രശ്നമില്ലല്ലോ

എനിക്ക് കല്യാണം വേണ്ട

അതിന് കാരണമെന്താ അമ്മ ചോദിച്ചു

അമ്മേ ….

ശരത്തേ മോനെ നീ ഉരുണ്ട് കളിക്കണ്ടാട്ടോ
കല്യാണം വേണ്ടാന്ന് പറകാൻ കാരണമെന്താന്ന് ഇവരോട് പറയ് അത് പറയുമ്പോൾ ശ്യാമിന്റെ മുഖത്തൊരു ചിരിയുണ്ടായി

എന്താ ശ്യാമേ എന്താ കാര്യം വളച്ച് കെട്ടാതെ കാര്യം പറ

അച്ഛാ …. ശരത്തിന് ഒരു പെൺകുട്ടിയെ ഇഷ്ടമാണ് പേര് ശൗരി

ഗൗരി …
അമ്മ ശ്യാമിനെ നോക്കി

അതെ അമ്മേ വരുൺ കണാൻ പോയ പെൺകുട്ടി ,ഇവൻ പറഞ്ഞിട്ടാണ് വരുൺ അന്ന് അത് വേണ്ടാന്ന് വച്ചത്

അച്ഛനും അമ്മയും ശത്തിനെ നേക്കി

ശരത്ത് ചമ്മി നിൽക്കുകയായിരുന്നു

അവന്റെ ഇഷ്ടം നടക്കട്ടെ ഞങ്ങൾക്ക് സന്തോഷം ഉള്ളു ,നിങ്ങൾ സന്തോഷമായിരുന്നാൽ മതി

വീട്ടിൽ നിന്നും പച്ചക്കൊടി കാട്ടി ശരത്തിന് മനസ്സിൽ ലഡു പൊട്ടി

പിറ്റേ ദിവസം

ഗൗരി ക്ലാസ്സിൽ വന്നതിന് ശേഷമാണ് ശരണ്യ വന്നത്

ഗൗരി അവളെ നോക്കാനെ പോയില്ല

നിമിഷ ഗൗരിയെ ശ്രദ്ധിക്കുകയായിരുന്നു ,ഗൗരിക്ക് എന്തൊ കാര്യമായി പറ്റിയിട്ടുണ്ട് ,ക്ലാസ്സിൽ വന്നിട്ട് ഇന്ന് ആരോടും അധികം മിണ്ടിയിട്ടില്ല തന്നോട് തന്നെ ഒന്നോ രണ്ടോ വാക്ക് മിണ്ടി

ഉച്ചക്ക് ഗൗരി ഒറ്റക്കിരിക്കുന്നത് കണ്ടപ്പോൾ നിമിഷ അടുത്തേക്ക് ചെന്നു

ഗൗരി …

ഗൗരി നിമിഷയെ നോക്കി

നിനക്കെ ന്താ .., നീയെന്താ ആരോടും മിണ്ടാത്തത്

ഒന്നൂല്ല

നീ കാര്യം പറയ് ഗൗരി ഒന്നുമില്ലാതെ നീ മിണ്ടാതെയിരിക്കില്ല, നിനക്ക് എന്തെങ്കിലും വിഷമമുണ്ടെങ്കിൽ എന്നോട് പറയാലോ

എനിക്കൊന്നുമില്ല

ദേ ശരണ്യ വരുന്നുണ്ട്

ശരണ്യ അവരുടെ അടുത്തേക്ക് വന്നു

ഗൗരി ……

ഗൗരിയുടെ മുഖം പെട്ടെന്ന് മാറിയത് നിമിഷ ശ്രദ്ധിച്ചു
ഗൗരിയുടെ മുഖമൊക്കെ ചുവന്നു

ഇനി അടുത്ത അടവ് എന്തെങ്കിലും കൊണ്ടുവന്നതാണോ

ഗൗരി ഞാൻ ….
എനിക്ക് തെറ്റ് പറ്റി

ശരണ്യ ഗൗരിയുടെ കൈയ്യിൽ പിടിച്ചു

തൊട്ടു പോകരുതെന്നെ , എനിക്കറപ്പാണ് നിന്നെ, എന്റെ വീട്ടുക്കാരെ പോലെ നിന്നെ വിശ്വസിച്ചതാ ഞാൻ ,പക്ഷെ നീയോ നീ എന്താ എന്നോട് ചെയ്തത് ,നിനക്കെങ്ങനെ എന്നോട് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിഞ്ഞു

ഗൗരി അത് അങ്ങനെയൊക്കെ സംഭവിച്ച് പോയി അതെ കുറിച്ചോർത്ത് എനിക്കിപ്പോ നല്ല കുറ്റബോധം ഉണ്ട്
നീയെന്നോട് ക്ഷമിക്കണം

എനിക്ക് നിന്നോട് ക്ഷമിക്കാൻ പറ്റില്ല ശരണ്യേ കാരണം ഞാനിന്നു നിന്റെ കൂട്ടുകാരി ഗൗരിയല്ല ,ആ ബന്ധം ഇന്നലെ അവസാനിച്ചു
എന്റെ മനസ്സിൽ നീ മരിച്ചു…(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 6

ഗൗരി: ഭാഗം 7

ഗൗരി: ഭാഗം 8

ഗൗരി: ഭാഗം 9

ഗൗരി: ഭാഗം 10

ഗൗരി: ഭാഗം 11

ഗൗരി: ഭാഗം 12

ഗൗരി: ഭാഗം 13

ഗൗരി: ഭാഗം 14

ഗൗരി: ഭാഗം 15

ഗൗരി: ഭാഗം 16

ഗൗരി: ഭാഗം 17

ഗൗരി: ഭാഗം 18

ഗൗരി: ഭാഗം 19

ഗൗരി: ഭാഗം 20

ഗൗരി: ഭാഗം 21

ഗൗരി: ഭാഗം 22

ഗൗരി: ഭാഗം 23

ഗൗരി: ഭാഗം 24

ഗൗരി: ഭാഗം 25

Share this story