ദേവനന്ദ: ഭാഗം 17

ദേവനന്ദ: ഭാഗം 17

എഴുത്തുകാരി: ടീന കൊട്ടാരക്കര


“തറവാട് മാധവേട്ടന് കൊടുക്കുകയോ….”

ശേഖരൻ ഞെട്ടലോടെ ചോദിച്ചു. തങ്ങൾ ഭയപ്പെട്ടത് തന്നെ സംഭവിക്കാൻ പോകുന്നു എന്നവർ മനസിലാക്കി.

“അമ്മ എന്താ ഈ പറയുന്നത്. ”

“ഞാൻ പറയുന്നത് എന്താണെന്നു ഇനിയും മനസിലായില്ലേ നിങ്ങൾക്കു ആർക്കും? മാധവനു ഞാൻ തറവാട് നൽകാൻ പോകുന്നു. ”

“അത് നടക്കില്ല അമ്മേ, ” രാഘവൻ ഇടപെട്ടു.
” തറവാട് എല്ലാവർക്കും കൂടി അവകാശപെട്ടതാ. മാധവേട്ടന് ഒറ്റക് കൊടുത്താൽ എങ്ങനെ ശെരിയാകും? ”

“എല്ലാവർക്കും അവകാശം ഉണ്ട്.. ഇല്ലന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. ഇവിടെ വരാനും ഒന്നു രണ്ടു ദിവസം ഇവിടെ നിൽക്കാനും എല്ലാം നിങ്ങള്ക്ക് പറ്റും, എന്നാൽ ഇതിന്റെ കൈവശാവകാശം മാധവന് എഴുതി നൽകാൻ പോകുന്നു. നിങ്ങൾ മറ്റു മക്കൾക്ക് തറവാട് വിൽക്കാൻ ആയിരുന്നല്ലോ താല്പര്യം. അതിനു മുൻകൈ എടുത്തവർ അല്ലെ ഈ നിൽക്കുന്നവർ എല്ലാവരും. ” ദേവകിയമ്മ മക്കളെയും മരുമക്കളെയും നോക്കി ചോദിച്ചു.
അവർ ഉത്തരമില്ലാതെ നിന്നു.

“ഇത് നിങ്ങളുടെ അച്ഛൻ ഉറങ്ങുന്ന മണ്ണാ. കൈ വിട്ടു പോകാൻ ഞാൻ അനുവദിക്കില്ല. നിങ്ങളെ എന്ത് വിശ്വസിച്ചു ഞാൻ തറവാട് ഏല്പിക്കും..? നാളെ എന്റെ കണ്മുന്നിൽ വെച്ചു ഈ തറവാട് ഇടിച്ചു പൊളിക്കുന്നത് ഞാൻ കാണേണ്ടി വന്നാൽ..? എനിക്ക് അതൊന്നും ചിന്തിക്കാൻ വയ്യ മക്കളേ., മാധവനു തറവാട് നൽകിയാൽ അവൻ അത് സംരക്ഷിക്കും എന്നെനിക്ക് ഉറപ്പുണ്ട്. അത്കൊണ്ട് നിങ്ങൾ ആരും എന്റെ തീരുമാനത്തിന് എതിര് പറയരുത്. ”

“അമ്മ അങ്ങനെ ഒറ്റക്ക് തീരുമാനം എടുക്കാൻ പറ്റില്ല. മക്കളുടെ ഇഷ്ടം കൂടി നോക്കണം. സാവിത്രി ഈ കാര്യം അറിഞ്ഞത് കൂടി ഇല്ല. അവളുടെ മനസ്സിൽ എന്താണെന്നു കൂടി അറിയണ്ടേ ” അച്യുതൻ ചോദിച്ചു.

 

ദേവനന്ദ: ഭാഗം 17
മെട്രോജേണൽ Dare 2.0 ഗെയിമുകൾ പുറത്തിറക്കി. കളിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. നോവൽ വായിക്കുന്ന എല്ലാവരും ഈ ഗെയിമുകളിൽ ചിലതെങ്കിലും കളിച്ചുനോക്കണേ… ഷെയർ ചെയ്യണേ…

“എന്റെ പേരിലുള്ള വസ്തുവകകൾ കൈമാറ്റം ചെയ്യാൻ നിങ്ങൾ ആരുടേയും സമ്മതം എനിക്കാവശ്യമില്ല. പക്ഷെ മക്കൾ എന്ന നിലയിൽ നിങ്ങളും കൂടി അറിഞ്ഞിരിക്കണം. നാളെ ഒരിക്കൽ ഇതൊന്നും അമ്മ ഞങ്ങളോട് പറഞ്ഞില്ലല്ലോ എന്ന സംസാരം വരരുത്..എന്തായാലും സാവിത്രി കൂടി വരട്ടെ.. അവളും ഇക്കാര്യം അറിയണമല്ലോ. ”

ദേവകിയമ്മ എല്ലാം തീരുമാനിച്ചു എന്ന് മറ്റുള്ളവർക്ക് ബോധ്യം ആയി. ഇനിയെന്ത് പറഞ്ഞാലും അമ്മ പിന്മാറില്ലെന്നും മനസിലായതുകൊണ്ട് തല്ക്കാലം ഒരു വാദ പ്രതിവാദത്തിനു നില്കാതെ എല്ലാവരും പിരിഞ്ഞു പോയി.
പിറ്റേന്ന് തന്നെ സാവിത്രി കൈപമംഗലത്തു എത്തി.
സാവിത്രി എത്തിയപ്പോൾ അമ്മ അവിടെ ഉണ്ടായിരുന്നില്ല.

“അമ്മ എവിടെ പോയതാ അച്യുതേട്ടാ..? ”

“അമ്മയ്ക്ക് മുട്ടുവേദന കൂടുതൽ ആയതുകൊണ്ട് വൈദ്യരെ കാണാൻ പോയതാ, മാധവേട്ടനും ഒപ്പം പോയിട്ടുണ്ട്. ”

“അമ്മ എന്നാലും തറവാട് കൊടുക്കാൻ സ്വന്തമായങ്ങു തീരുമാനിച്ചു കളഞ്ഞല്ലോ.. നമ്മളോടൊന്നും ഒരു വാക്ക് ചോദിച്ചില്ല.. ” സാവിത്രി ശേഖരനോട് പറഞ്ഞു.

“അല്ലെങ്കിലും നമ്മളോടൊക്കെ ചോദിച്ചു ചെയുന്ന പരിപാടി പണ്ടേ അമ്മയ്ക്കു ഇല്ലല്ലോ ” ശേഖരന്റെ ഭാര്യ സുമതി അങ്ങോട്ടേക്ക് വന്നു പറഞ്ഞു.

“അതേ എല്ലാം സ്വയം തീരുമാനിക്കും, എന്നിട്ട് നമ്മളെ അറിയിക്കും.. എന്നാൽ നമുക്ക് ഇഷ്ടം ഉണ്ടോ ഇല്ലയോ എന്നൊന്നും വിചാരമില്ല. ”

രാഘവന്റെ ഭാര്യ പവിത്രയും അവരെ പിന്താങ്ങി.

“ഞങ്ങൾ എതിർപ്പ് പറഞ്ഞിട്ടും അമ്മയ്ക്കു ഒരു മാറ്റവും ഇല്ല ” രാഘവൻ പറഞ്ഞു.

“ശേഖരേട്ടാ, ഞങ്ങൾ പെണ്ണുങ്ങൾ ഒന്നു പറഞ്ഞു നോക്കട്ടെ, സുമതിയേടത്തിയും, പവിത്രേട്ടത്തിയും മാലിനിയും ഞാനും കൂടി അമ്മയോട് ഒന്ന് സംസാരിക്കാം.. അല്പം കണ്ണീരും കാര്യങ്ങളുമൊക്കെ ആകുമ്പോൾ അമ്മയുടെ മനസ് അലിഞ്ഞെങ്കിലോ? ”
സാവിത്രി ഒരു നിർദ്ദേശം മുന്നോട്ട് വെച്ചു.

“അമ്മ ഇനി പിന്മാറില്ല.. അതിലും നല്ലത്, നമുക്കാ ശാരദേടത്തിയെ കയ്യിലെടുക്കുന്നതല്ലേ.. അവരെക്കൊണ്ട് തറവാട് വേണ്ടന്നു പറയിച്ചാൽ പിന്നെ എന്താ കുഴപ്പം.. ആ നന്ദ പെണ്ണിനെ നല്ല രീതിയിൽ നമ്മൾ എല്ലാരും ചേർന്ന് കെട്ടിച്ചു വിടാമെന്നും കൂടി പറയാം. പിന്നെ മാധവേട്ടന് ബാധ്യത ഇല്ലല്ലോ.. ” സുമതി പറഞ്ഞു

“അപ്പോൾ മാധവേട്ടൻ എവുടെ താമസിക്കും? ” സാവിത്രി ചോദിച്ചു

“നമ്മൾ എല്ലാരും ചേർന്ന് ഒരു ചെറിയ വീടങ്ങു പണിതു കൊടുക്കണം.അധികം ചെലവൊന്നും വരില്ല. ” പവിത്രയും പറഞ്ഞു.

“എങ്കിൽപ്പിന്നെ ആ വഴിക്കു നീങ്ങാം അല്ലേ ” സാവിത്രി അവർ പറഞ്ഞത് സമ്മതിച്ചു, ശാരദേടത്തിയെ കാണാനായി അകത്തേക്ക് ചെന്നു. അവർ ചെന്നപ്പോൾ ശാരദ അടുക്കളജോലിയിൽ ആയിരുന്നു. കുറച്ചു നേരം ശാരദേടത്തിയോട് അവരുടെ പദ്ധതി പോലെ സംസാരിച്ചു. എങ്കിലും അവർ പ്രതീക്ഷിച്ച പ്രതികരണം ശാരദയിൽ നിന്നും ഉണ്ടായില്ല. തുടർന്നു അവർ നന്ദയോട് സംസാരിച്ചു അവരുടെ വഴിക്കു കൊണ്ടുവരാൻ നോക്കിയെങ്കിലും അവളും തയ്യാറായില്ല. നന്ദ അവരോട് അല്പം പരുഷമായി തന്നെ പെരുമാറുകയും ചെയ്തു.

തങ്ങളുടെ പദ്ധതി പാളിപ്പോയല്ലോ എന്ന് സാവിത്രി ആശങ്കപ്പെട്ടു. ഉച്ചയോടെ കൂടി ദേവകിയമ്മയും മാധവനും തിരികെ എത്തി. സാവിത്രി, അമ്മയോട് സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. മറ്റു മക്കളോട് പറഞ്ഞതു തന്നെ സാവിത്രിയോടും ദേവകിയമ്മ പറഞ്ഞു തറവാട് മാധവനു നൽകുന്നതിൽ ഉറച്ചു നിന്നു.

തുടർന്നുള്ള ദിവസങ്ങളിലും തിരക്കിട്ട ചർച്ചകളും അഭിപ്രായപ്രകടനങ്ങളും കൈപമംഗലത്തു നടന്നു. മക്കളും മരുമക്കളും ദേവകിയമ്മയുടെ തീരുമാനത്തെ പലകുറി എതിർത്തു. മറ്റെന്തെങ്കിലും പോംവഴി കണ്ടെത്തി അമ്മയുടെ തീരുമാനം മാറ്റമെന്നവർ മനസ്സിൽ ഉറപ്പിച്ചു.
പക്ഷെ, ദേവകിയമ്മ അവരാരും അറിയാതെ ഒരു മുൻകരുതൽ എടുത്തിരുന്നു.

***********************************

പിന്നീടുള്ള ദിവസങ്ങളിലും തുടരെ കൈപമംഗലത്തു വാഗ്വാധങ്ങൾ നടന്നു. ചെറിയച്ഛന്മാരും അപ്പച്ചിയുമെല്ലാം ചേർന്ന് നടത്തുന്ന ചർച്ചകൾ നന്ദ ശ്രെധിച്ചെങ്കിലും അവൾ ആശങ്കപ്പെട്ടില്ല. മുത്തശ്ശിയുള്ള ധൈര്യത്തിൽ അവൾ മറ്റു കാര്യങ്ങളെക്കുറിച്ചു വ്യാകുലപെട്ടതെ ഇല്ല.

അങ്ങനെയിരിക്കെ ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞു നന്ദ വന്നതു തറവാട്ടിൽ ഉറക്കെയുള്ള സംസാരം കേട്ടുകൊണ്ടാണ്. സ്വത്തു തർക്കം ആയിരിക്കും എന്നാണ് അവൾ ആദ്യം കരുതിയത്. എന്നാൽ അകത്തേയ്ക്കു കയറിയ നന്ദ ഞെട്ടിപ്പോയി.
മുത്തശ്ശി ബോധരഹിതയായി കിടക്കുന്നു. അച്ഛനും ചെറിയച്ഛന്മാരും എല്ലാവരും ചേർന്ന് മുത്തശ്ശിയെ താങ്ങിയെടുത്തു പുറത്തേക്ക് ഇറങ്ങി.

“അച്യുതാ പെട്ടന്ന് വണ്ടിയെടുക്ക് ” ശേഖരൻ ഉറക്കെ പറഞ്ഞു. ഉടനെ തന്നെ വണ്ടിയിൽ മുത്തശ്ശിയെ കയറ്റി മാധവനും ശാരദയും ഉൾപ്പെടെ കുറച്ചു പേർ ചേർന്ന് ആശുപത്രിയിലേക്ക് പോയി.
നന്ദയ്ക്ക് അവിടെ എന്താ സംഭവിക്കുന്നതെന്ന് മനസിലായില്ല.

“ചെറിയമ്മേ എന്താ മുത്തശ്ശിക് പറ്റിയത് ” അവൾ സുമതിയോട് ചോദിച്ചു. അവർ ഒന്നും പറഞ്ഞില്ല

” എന്താ ഉണ്ടായത്, ഒന്ന് പറ ആരെങ്കിലും ” നന്ദ വീണ്ടും ചോദിച്ചു. ആരും അവളോട് മറുപടി പറഞ്ഞില്ല. അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി. അവരോടൊപ്പം താനും പോകേണ്ടത് ആയിരുന്നു. ഈശ്വരാ തന്റെ മുത്തശ്ശി… മുത്തശ്ശിക്ക് ഒന്നും വരുത്തല്ലേയെന്നു നന്ദ മനസ് നൊന്തു ദൈവത്തോട് പ്രാർത്ഥിച്ചു.

“മോളെ നന്ദേ… ” നന്ദയുടെ പുറത്ത് ഒരു കൈ പതിഞ്ഞു. അവൾ തിരികെ നോക്കുമ്പോൾ മാലിനി ആണ്..

“ചെറിയമ്മേ.. എന്റെ മുത്തശ്ശിക്ക് എന്താ പറ്റിയത്..അവരാരും എന്നോടൊന്നും പറയുന്നില്ല.. ” നന്ദ കണ്ണീരോടെ പറഞ്ഞു.

 

ദേവനന്ദ: ഭാഗം 17
മെട്രോജേണൽ Dare 2.0 ഗെയിമുകൾ പുറത്തിറക്കി. കളിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. നോവൽ വായിക്കുന്ന എല്ലാവരും ഈ ഗെയിമുകളിൽ ചിലതെങ്കിലും കളിച്ചുനോക്കണേ… ഷെയർ ചെയ്യണേ…

“അമ്മ മുകളിലെ മുറിയിലേക്ക് പോകുന്നത് കണ്ടതാ. കുറച്ചു കഴിഞ്ഞു ഒരു ശബ്ദം കേട്ടു വന്നു നോക്കിയപ്പോൾ കാണുന്നത് കോണിപ്പടിക്ക് താഴെ വീണുകിടക്കുന്നതും. എന്താ പറ്റിയതെന്ന് അറിയില്ല. ഇറങ്ങി വരുന്ന വഴിക്ക് കാൽ മടങ്ങിപോയതാണെന്നു തോനുന്നു. ”

“മുത്തശ്ശി… “അവൾ വീണ്ടും കരയാൻ തുടങ്ങി. മാലിനി അവളെ ആശ്വസിപ്പിച്ചുകൊണ്ട് ഇരുന്നു. രാത്രിയോടെ ചെറിയച്ഛന്മാർ എല്ലാം തിരികെ എത്തി.

“എങ്ങനെ ഉണ്ട് ശേഖരേട്ടാ” സുമതി ചോദിച്ചു.

“അമ്മയ്ക്ക് ബോധം തെളിഞ്ഞു, തല്ക്കാലം കുഴപ്പമൊന്നും കാണുന്നില്ല. നാളെ ഡോക്ടർ വന്നിട്ടേ എന്താ കാര്യമെന്ന് അറിയുള്ളു ”

“അമ്മയെ അഡ്മിറ്റ്‌ ആക്കിയോ ”

“ഒരു ദിവസം കിടക്കട്ടെയെന്നു പറഞ്ഞു.”

“നിങ്ങൾ എന്താ ഇങ്ങു പോന്നത്.. ”

“മാധവേട്ടനും ശാരദേടത്തിയും അവിടെ ഉണ്ടല്ലോ.പിന്നെന്തിനാ എല്ലാവരും അവിടെ കൂടി നില്കുന്നത്.. ഞങ്ങളിങ്‌ പോന്നു. ” ശേഖരനും രാഘവനും അകത്തേയ്ക്കു കയറിപ്പോയി.

രാത്രിയിൽ അത്താഴം കഴിക്കാൻ വിളിച്ചെങ്കിലും നന്ദ പോയില്ല. അവൾ മുറിയിൽ തന്നെ കിടന്നു. മനസ് നിറയെ മുത്തശ്ശിക് വേണ്ടിയുള്ള പ്രാർത്ഥനകൾ ആയിരുന്നു. കണ്ണുകൾ അടച്ചു അവൾ കുറച്ചു നേരം കിടന്നു.

ഫോണിന്റെ വൈബ്രേഷൻ ശരീരത്തിൽ തരിപ്പ് ഉണ്ടാക്കിയപ്പോഴാണ് നന്ദ കണ്ണു തുറന്നത്. ദേവേട്ടനാണ് വിളിക്കുന്നത്. അവൾ കാൾ അറ്റൻഡ് ചെയ്തു അവിടെ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു. ദേവനും എല്ലാം അറിഞ്ഞുകൊണ്ടാണ് അവളെ വിളിച്ചത്

“മുത്തശ്ശിക്ക് ഇപ്പോ എങ്ങനെയുണ്ട് ദേവേട്ടാ.. ഇവിടെ ആരും എന്നോടൊന്നും വിട്ടു പറയുന്നില്ല.. ” നന്ദ ആശങ്കയോടെ ചോദിച്ചു

” ഞാൻ അമ്മയെ വിളിച്ചപ്പോഴും തത്കാലം കുഴപ്പമില്ല എന്നാണ് അറിഞ്ഞത്. മുത്തശ്ശിയെ കൊണ്ടുപോയ ഹോസ്പിറ്റലിൽ എന്റെയൊരു സുഹൃത്ത് ഉണ്ട്. ഞാൻ വിളിച്ചപ്പോൾ അറിഞ്ഞത് വീഴ്ചയിൽ കാലിനു ചെറിയ ചതവുണ്ട്.. പിന്നെ… ”
ദേവൻ ഇടക്ക് വെച്ച് നിർത്തി..

“പിന്നെയെന്താ ദേവേട്ടാ.. എന്തെങ്കിലും കുഴപ്പമുണ്ടോ ” നന്ദയ്ക്ക് ആധിയായി

“തല ഇടിച്ചാണ് വീണത്.. വീഴ്ചയുടെ ആഘാതത്തിൽ മുത്തശ്ശിയുടെ സംസാര ശേഷിയ്ക്കു ചില തകരാറുകൾ ഉണ്ട് ”

ദേവന്റെ വാക്കുകൾ കേട്ടതും നന്ദ തളർന്നിരുന്നു പോയി… (തുടരും )

ദേവനന്ദ: ഭാഗം 1

ദേവനന്ദ: ഭാഗം 2

ദേവനന്ദ: ഭാഗം 3

ദേവനന്ദ: ഭാഗം 4

ദേവനന്ദ: ഭാഗം 5

ദേവനന്ദ: ഭാഗം 6

ദേവനന്ദ: ഭാഗം 7

ദേവനന്ദ: ഭാഗം 8

ദേവനന്ദ: ഭാഗം 9

ദേവനന്ദ: ഭാഗം 10

ദേവനന്ദ: ഭാഗം 11

ദേവനന്ദ: ഭാഗം 12

ദേവനന്ദ: ഭാഗം 13

ദേവനന്ദ: ഭാഗം 14

ദേവനന്ദ: ഭാഗം 15

ദേവനന്ദ: ഭാഗം 16

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story