ഗൗരി: ഭാഗം 27

ഗൗരി: ഭാഗം 27

എഴുത്തുകാരി: രജിത പ്രദീപ്‌

ഗൗരി ….. ഞാൻ

നീ ഒന്നും പറയണ്ട എനിക്കൊന്നും കേൾക്കണ്ട

തെറ്റുപറ്റി പോയി

നിനക്ക് ഇങ്ങനെ പറയാൻ എങ്ങനെ തോന്നുന്നു തെറ്റുപറ്റിയെന്ന് ,അറിഞ്ഞ് കൊണ്ട് ചെയ്യുന്നത് തെറ്റാണോ ,അത് ചതിയാണ്

എന്താ ഗൗരി എന്താ പ്രശ്നം നിനക്കെന്താ പറ്റിയത് ,എന്തിനാ നീ ശരണ്യയോടിങ്ങനെ ദേഷ്യപ്പെടുന്നത് നിമിഷ അവരുടെ അടുത്തേക്ക് വന്നു

ഇവളോട് ദേഷ്യപ്പെടല്ല വേണ്ടത് ,നല്ല അടി കൊടുക്കുകയാണ് വേണ്ടത്

നീ കാര്യം പറ ശരണ്യ എന്താ ചെയ്തത്

ഇവൾക്കിപ്പോ വല്യ ആളുകളുമായി ആണ് കൂട്ട് ,ശരത്ത് സാറിന്റെ ബന്ധു ആർച്ചയെ നീയറിയില്ലേ അവരുമായിട്ടാണ് ശരണ്യയുടെ ഇപ്പോഴത്തെ കൂട്ട്

ആർച്ച ….. അവളുമായി ശരണ്യക്ക് എന്താ കൂട്ട്

അത് നീ ഇവളൊട് ചോദിക്ക്
അവരുടെ കൂടെ കൂടി എനിക്കെതിരെ തിരിയാൻ ,അവരൊക്കെ എന്നാ ഉണ്ടായത് ,അഞ്ചാം ക്ലാസ്സ് മുതൽ ഇവളെന്റെ കൂട്ടുക്കാരിയാണ് ,ഒരിക്കൽ പോലും ഞങ്ങൾ വഴക്കിട്ടിട്ടില്ല ,ഇവൾ പറയുന്നത് എന്തോ അതാണ് എനിക്ക് ശരി ,ശരത്ത് സാറിനെ ഞാൻ ഇഷ്ടപ്പെടുന്നത് ഇവൾക്കിഷ്ടമില്ലെങ്കിൽ എന്നോട് പറയണം അല്ലാതെ ആർച്ചമായി കൂടി ഞങ്ങൾക്കെതിരെ അണിചേരുകയല്ല വേണ്ടത്

ഗൗരി നീയൊന്ന് സമാധാനിക്ക്

നിമി ഷേ … ശരത്ത് സാറ് എന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞാൽ പോലും എനിക്കിത്ര വിഷമമുണ്ടാകില്ല പക്ഷെ ശരണ്യ ഇപ്പോ ഈ കാണിച്ചത് ജീവിതത്തിൽ മറക്കൂ ലാ ഞാൻ
എന്ന് പറഞ്ഞ് ഗൗരി അവിടെ നിന്ന് പോയി

ഗൗരി പറഞ്ഞതൊക്കെ ശരിയാണോ ശരണ്യേ

നിമിഷേ എനിക്കൊരു തെറ്റുപറ്റിയതാ

തെറ്റായാലും ശരിയായലും ഇതിത്തിരി കൂടി പോയി, ആർച്ചയെ പറ്റി ഗൗരി പറഞ്ഞ് നമ്മുക്കറിയാവുന്നതല്ലേ, പിന്നെന്തിനാ ശരണ്യേ നീയിങ്ങനെ ചെയ്തത്

നിന്നോട് ഞാൻ പറഞ്ഞില്ലേ അവളൊട് തോന്നിയ ഒരു വാശി അതാണ് ഞാനിങ്ങനെയൊക്കെ ആയത് പക്ഷെ ഇപ്പോ എനിക്ക് അതൊക്കെ ഓർക്കുമ്പോൾ കുറ്റബോധം തോന്നുന്നുണ്ട്

നിനക്ക് എന്ത് തോന്നിയിട്ടും ഇനി കാര്യമില്ല, പാവമായിരുന്ന ഗൗരി ഇതു പോലെ പെരുമാറണമെങ്കിൽ അവൾക്ക് എന്തുമാത്രം വിഷമമുണ്ടെന്ന് നീ ആലോചിച്ച് നോക്ക്
,ഇങ്ങനെയൊക്കെ സംഭവിക്കാൻ കാരണം നിന്റെ അസൂയയും കുശുമ്പുമാണ്

നിമിഷേ…. നീയൊന്ന് ഗൗരിയോട് പറയ് എന്നോട് ക്ഷമിക്കാൻ

നീയൊന്ന് പൊയേ ശരണ്യേ .. എന്നിട്ട് അവള് എന്നോടും വഴക്കായിക്കോട്ടെ അല്ലേ ,ഞാൻ പറഞ്ഞിട്ട് ഗൗരി നിന്നോട് ക്ഷമിക്കില്ല
നീ ആർച്ചയോട് പറയ് ഗൗരിയോട് പറയാൻ ,ഞാൻ പോയി ഗൗരിയെ ഒന്നു സമാധാനിപ്പിക്കട്ടെ

നിമിഷ ചെല്ലുമ്പോൾ ഗൗരി ലൈബ്രറിയിലായിരുന്നു

ഗൗരി.. നിന്നെയെനിക്ക് മനസ്സിലാവും ,നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിലും ഇങ്ങനെ ചെയ്യുമായിരുന്നുള്ളൂ

ഞാനിങ്ങനെ പെരുമാറണമെന്ന് കരുതിയതല്ല നിമിഷേ, പക്ഷേ അവളെ കണ്ടപ്പോൾ എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല ,ഗൗരിയുടെ കണ്ണ് നിറഞ്ഞു

പോട്ടേ ടീ നീ ചെയ്തത് ശരിയാണ് ,നീ ഇത്രയും ചെയ്തല്ലോ

ഗൗരി: ഭാഗം 27
മെട്രോജേണൽ Dare 2.0 ഗെയിമുകൾ പുറത്തിറക്കി. കളിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. നോവൽ വായിക്കുന്ന എല്ലാവരും ഈ ഗെയിമുകളിൽ ചിലതെങ്കിലും കളിച്ചുനോക്കണേ… ഷെയർ ചെയ്യണേ…

*
ശ്യാമേ ……

എന്താ അച്ഛാ

ശരത്തിന്റെ കാര്യത്തിൽ നിന്റെ തീരുമാനമെന്താ

അച്ഛനെന്താ ഇങ്ങനെ ചോദിക്കുന്നത് ,അച്ഛൻ പറയുന്നത് പോലെ ചെയ്യാം

വിവാഹം അധികം നീട്ടിക്കൊണ്ടു പോകണ്ട എന്നാണ് എന്റെ ആഗ്രഹം ,ആ കുട്ടിയുടെ വീട്ടിൽ പോയി കുട്ടിയെ പെണ്ണുകാണാൻ പോകണ്ടേ

വേണം

ആ കുട്ടിയുടെ അച്ഛനോട് സംസാരിച്ചിട്ട് നമ്മുക്കൊരു ദിവസം ആ പെണ്ണുകാണൽ ചടങ്ങ് നടത്താം

അച്ഛാ … ഞാനും അഭിയും പോകാം ഗൗരിയുടെ വീട്ടിലേക്ക് ,ഞങ്ങൾ മാഷിനോട് സംസാരിക്കാം

അതു മതി ശ്യാമേ നീയും അഭിയും പോയാൽ മതി

ശരത്തിനോട് പറയണ്ടേ അച്ഛാ

അതു വേണ്ട മോളെ അവനൊരു സർപ്രൈയ്സ്

അതു കൊള്ളാട്ടോ അച്ഛാ അവനൊരു പണി

ചേച്ചി ….

എന്താടീ .. എന്തിനാ കിടന്നു കാറുന്നത് മനുഷ്യനെ പഠിക്കാൻ സമ്മതിക്കില്ലേ

അതെ ഒരു ചുള്ളൻ ചേട്ടനും ചുള്ള ത്തി ചേച്ചിയും വന്നിട്ടുണ്ട് ,ഞാനവർക്ക് ചായ എടുക്കാൻ വന്നതാണ്

നീയെന്താ പറയുന്നത്

അത് ആ ചേട്ടന്റെ അനിയൻ ചേച്ചിയെ കണ്ടിട്ടുണ്ടെന്ന് ,അനിയന് വേണ്ടിചേച്ചിയെ പെണ്ണ് ചോദിക്കാൻ വന്നതാണ്

അതാരാ

എനിക്കറിയില്ല

ഗൗരിക്ക് ടെൻഷൻ ആയി ,കഷ്ടമായല്ലോ ദേവി അന്ന് ശരത്ത് സാറ് പറഞ്ഞപ്പോ വീട്ടിൽ വന്ന് പറയാൻ പറയാമായിരുന്നു
ഇനി ഇപ്പോ എന്തു ചെയ്യും

ഗൗരി ഫോണെടുത്ത് ശരത്തിനെ
വിളിച്ചു

ഇന്ന് എന്തായാലും ഇടിവെട്ടി മഴ പെയ്യും താനെന്നെ ഒന്നു വിളിച്ചല്ലോ

ഞാൻ വിളിച്ചത് ഒരു കാര്യം പറയനാണ്

എന്താടോ തനിക്കെന്താ ഒരു പരിഭ്രമം

ഇവിടെ ഒരു കൂട്ടർ എന്നെ പെണ്ണ് ചോദിക്കാൻ വന്നിരിക്കുന്നു, അവരുടെ അനിയന് വേണ്ടി എന്നെ അയാള് കണ്ടിട്ടുണ്ടെന്ന്

അത് ഏതാ ആവായിൽ നോക്കി ,തനിക്ക് അങ്ങനെ വല്ലവരെയും അറിയോ

എനിക്കറിയാവുന്ന എന്നെ വായിൽ നോക്കിയ ഒരാൾ സറാണ്

മൂക്കുത്തി …. തന്റെ തമാശ എനിക്കിഷ്ടപ്പെട്ടില്ലാട്ടോ

പെട്ടെന്നാണ് അഭി ഗൗരിയുടെ മുറിയിലേക്ക് വന്നത്

ഗൗരി ഫോൺ കട്ട് ചെയ്തു

അഭിയേട്ടത്തി ….

എന്താ ഗൗരി താൻ എന്നെ കണ്ട് പേടിച്ച് പോയോ

ഇല്ല … ഗംഗ വന്നു പറഞ്ഞപ്പോ ഞാൻ ശ്യാമേട്ടനും അഭിയേട്ടത്തിയുമാണെന്ന് കരുതിയില്ല

അത് ഞങ്ങള് വരുന്ന കാര്യം ശരത്തിനോട് പറഞ്ഞില്ല ,

ഗൗരിയുടെ ഫോൺ റിംഗ് ചെയ്തു

ശരത്താണല്ലോ ,എന്ന് പറഞ്ഞ് അഭി ഫോണെടുത്തു

ഹലോ

അപ്പുറത്ത് നിന്ന് മറുപടിഇല്ല

അഭി ഒന്നുകൂടി ഹലോ പറഞ്ഞു

അഭിയേട്ടത്തി … ദുഷ് ടേ കൊള്ളാട്ടോ ഭർത്താവിന്റെയും ഭാര്യയുടെയും നാടകം ,ആ മൂക്കത്തി പാവം പേടിച്ചൂട്ടോ

ആ.. മൂക്കുത്തിയുടെ പേടി ഞാൻ മാറ്റി കൊള്ളാം സാറിപ്പോ കോള് കട്ട് ചെയ്യ്,

ഗൗരിക്ക് ടെൻഷൻ ആയോ

ഗൗരി ചിരിച്ചു

അഭിചേച്ചി .. അവിടെ വിളിക്കുന്നുണ്ട് ,ചേച്ചിയോടും വരാൻ പറഞ്ഞു
ഗംഗ വന്ന് പറഞ്ഞു

അച്ഛൻ ഗൗരിയെ അടുത്തേക്ക് വിളിച്ചു

ഇതാണ് മോള്, ശരത്ത് സാറിന് എന്റെ മോളെ കൊടുക്കാൻ നൂറുവട്ടം സമ്മതമാണ് ,കാരണം ശരത്ത് സാറിന്റെ നന്മ തിരിച്ചറിഞ്ഞിട്ടുള്ള ആളാണ് ഞാൻ പറഞ്ഞപ്പോഴേക്കും മാഷിന്റെ കണ്ണ് നിറഞ്ഞു

*
ഗൗരിയുടെ വീട്ടിലേക്ക് പോകാൻ ദേവനെയും സുധയെയും വിളിക്കണം

അമ്മക്ക് എന്താ തലക്ക് വല്ല കുഴപ്പമുണ്ടോ ശ്യാം ചോദിച്ചു

എനിക്കൊരു കുഴപ്പമില്ല ഞാൻ നന്നായി ആലോചിച്ചിട്ടാണ് പറഞ്ഞത്
അവനോട് പറയണം

അമ്മ പറയുന്നത് കേൾക്ക് ശ്യാമേ

അച്ഛാ അങ്കിളിനോട് എനിക്കൊരു ദേഷ്യമില്ല പക്ഷേ ആന്റിയും ആർച്ചയും ശരിയല്ല ,ഇത് മുടക്കാൻ ഏതറ്റം വരെയും അമ്മയും മകളും പോകും

ചേട്ടാ അതൊന്നും നോക്കണ്ടാ അങ്കിളിനെ വിളിച്ച് പറപോകുന്ന കാര്യം

ശ്യാം ദേവനെ വിളിച്ചിട്ട് അച്ഛന്റെ കൈയ്യിൽ ഫോൺ കൊടുത്തു

അച്ഛൻ കാര്യങ്ങൾ പറഞ്ഞു പോകേണ്ട സമയവും പറഞ്ഞു

ദേവൻ വരാമെന്ന് ഉറപ്പ് കൊടുത്തു ,സുധ ചിലപ്പോ വരില്ലാന്നും പറഞ്ഞു

ആരോടാ ഞാൻ വരില്ലാന്ന് പറഞ്ഞത് അത് കേട്ട് കൊണ്ട് വന്ന സുധ ചോദിച്ചു

ഞായറാഴ്ച ശരത്തിന്റെ പെൺകുട്ടിയുടെ വീട്ടിലേക്ക് പോകുന്നു ,തന്നെയും കൂട്ടാൻ പറഞ്ഞിട്ടുണ്ട് ,

ശരത്തിന് കല്യാണമായോ ,ഏതാ പെൺകുട്ടി
അന്ന് വരുൺ കണാൻ പോയ പെൺകുട്ടിയാണെന്ന്

എന്താ മമ്മി എന്താ കാര്യം

ആർച്ചേ ശരത്തിന് കല്യാണം ആയി
,നീ നിന്റെ വാശിയെല്ലാം കളഞ്ഞ് അച്ഛൻ പറയുന്നത് അനുസരിക്കണം ദേവൻ പറഞ്ഞു

നിങ്ങൾക്ക് നാണമില്ലേ ഇങ്ങനെ മകളൊട് പറയാൻ ,എല്ലാ അച്ഛൻമാരും മക്കളുടെ ഇഷ്ടം നടത്തി കൊടുക്കാൻ ശ്രമിക്കും പക്ഷെ ഇവിടെ നേരെ മറിച്ചാണ്

സുധേ … വെറുതെ അടി വാങ്ങണ്ട

ദേവേട്ടൻ അടിച്ചാലും എന്റെ മകൾക്ക് കൊടുത്ത വാക്ക് മാറില്ല, ശരത്തിന്റെ കല്യാണം നടക്കില്ല ,നടക്കാൻ ഞാൻ സമ്മതിക്കില്ല അവൻ ഒരു പെൺകുട്ടിയുടെ കഴുത്തിൽ താലികെട്ടുന്നുണ്ടെങ്കിൽ അത് എന്റെ മകൾ ആർച്ചയുടെ കഴുത്തിലായിരിക്കും

ഗൗരി: ഭാഗം 27
മെട്രോജേണൽ Dare 2.0 ഗെയിമുകൾ പുറത്തിറക്കി. കളിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. നോവൽ വായിക്കുന്ന എല്ലാവരും ഈ ഗെയിമുകളിൽ ചിലതെങ്കിലും കളിച്ചുനോക്കണേ… ഷെയർ ചെയ്യണേ…

*
വിവാഹ കാര്യം തറവാട്ടിൽ പറഞ്ഞപ്പോൾ കുറച്ച് പേർക്ക് ഇഷ്ടമായില്ല

ആ ഭ്രാന്തിയുടെ മകളെ തന്നെ വേണോ ശരത്തിന് പെണ്ണായിട്ട്

ഏട്ടാ അമ്മക്ക് ഭ്രാന്ത് വന്നത് ആ കുട്ടിയുടെ കുഴപ്പമല്ലല്ലോ

നീ എന്നോട് ന്യായം പറയണ്ട

ഞാൻ ഒരു സത്യം പറഞ്ഞതാണ്

നീ അങ്ങനെ പറഞ്ഞിരുന്നോ കുറച്ച് കഴിയുമ്പോൾ പെണ്ണിന് ഭ്രാന്തി ള കുമ്പോൾ ഇവിടെ വന്ന് കരയരുത് ,അങ്ങനെ വരാതിരിക്കാനാണ് ഞാൻ ഇത് വേണ്ട എന്നു പറയുന്നത്
പിന്നെ വരുൺ വേണ്ടാന്ന് പറഞ്ഞ പെണ്ണിനെ തന്നെ അവന് വേണോ

അളിയാ.. .വരുൺ കണാൻ പോകുന്നതിനു മുൻപേ ശരത്തിന് ആ കുട്ടിയെ ഇഷ്ടമായിരുന്നു

അപ്പൊ നിങ്ങൾ എല്ലാവരും ഒത്തു കളിക്കുകയാണ് ,സുധ വിളിച്ചു പറഞ്ഞപ്പോൾ ഞാനിത്രയും പ്രതീക്ഷിച്ചില്ല ,സുധയുടെ മകളെ വേണ്ടാന്ന് പറഞ്ഞിട്ടല്ലേ ഭ്രാന്തിന്റെ പിന്നാലെ പോകുന്നത് നടക്കട്ടെ
അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും
എനിക്ക തെ പറയാനുള്ളൂ ,പിന്നെ തറവാട്ടിലെ മൂത്ത കാർന്നവർ എന്ന നിലക്ക് ഞാൻ വരാം

*
ഫോൺ റിംഗ് ചെയ്തു
ശരത്ത് എടുത്തു നോക്കിയപ്പോൾ വരുൺ ആയിരുന്നു

എന്താടാ നിനക്കും എന്നെ ഉപദ്ദേശിക്കാന്നാണോ ,തറവാട്ടിലെ മിക്കവരുടെയും ഊഴം കഴിഞ്ഞു

ഞാൻ അതിനു വിളിച്ചതല്ല എനിക്ക് നിന്നെ അത്യാവശമായി കാണണം ഒരു കാര്യം പറയാനുണ്ട്

എന്താടാ നീ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ

അത് നിന്നോട് നേരിട്ട് പറയാനുള്ളതാണ്…(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 6

ഗൗരി: ഭാഗം 7

ഗൗരി: ഭാഗം 8

ഗൗരി: ഭാഗം 9

ഗൗരി: ഭാഗം 10

ഗൗരി: ഭാഗം 11

ഗൗരി: ഭാഗം 12

ഗൗരി: ഭാഗം 13

ഗൗരി: ഭാഗം 14

ഗൗരി: ഭാഗം 15

ഗൗരി: ഭാഗം 16

ഗൗരി: ഭാഗം 17

ഗൗരി: ഭാഗം 18

ഗൗരി: ഭാഗം 19

ഗൗരി: ഭാഗം 20

ഗൗരി: ഭാഗം 21

ഗൗരി: ഭാഗം 22

ഗൗരി: ഭാഗം 23

ഗൗരി: ഭാഗം 24

ഗൗരി: ഭാഗം 25

ഗൗരി: ഭാഗം 26

Share this story