ഋതുസാഗരം: ഭാഗം 4

ഋതുസാഗരം: ഭാഗം 4

എഴുത്തുകാരി: മിഴി വർണ്ണ

സാഗർ കൊടുത്ത കുഞ്ഞു ഗിഫ്റ്റ് ബോക്സ്‌ അൽപ്പം സംശയത്തോടെ ഋതു വാങ്ങി… കാരണം ആദ്യമായി ആണ് അവൻ അവൾക്കു ഒരു ഗിഫ്റ്റ് കൊടുക്കുന്നത്. ഗിഫ്റ്റ് ബോക്സ്‌ തുറന്നു അതിനുള്ളിലെ സമ്മാനം കണ്ടതും ഋതുവിന്റെ മുഖത്ത് ദേഷ്യവും സങ്കടവും ഒരുപോലെ വന്നു. അവൾ ഒന്നും പറയാതെ അവിടെ നിന്നും ഓടി പോയി.

പുറകിൽ നിന്നും കിളിക്കുഞ്ഞേ എന്നുള്ള സാഗറിന്റെ വിളി കേട്ടു എങ്കിലും അവൾ തിരിഞ്ഞു നിൽക്കാൻ കൂട്ടാക്കിയില്ല.

കണ്ണാടിക്കു മുന്നിൽ വന്നു നിൽക്കുമ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. പക്ഷേ ഈ കണ്ണുനീർ എന്തിനു വേണ്ടി ആണെന്ന് അവൾക്കു പോലും മനസിലായില്ല. ഋതു തന്റെ കൈയിൽ ഇരുന്ന ഗിഫ്റ്റ്ബോക്സിലേയ്ക്ക് നോക്കി. അതിൽ അവളെ നോക്കി പുഞ്ചിരിയ്ക്കുകയാണെന്നോണം നീലക്കൽ മൂക്കുത്തി മിന്നിതിളങ്ങി. അറിയാതെ അവളുടെ കൈവിരലുകൾ തന്റെ മൂക്കിലെ മുറിപ്പാടിൽ വന്നു നിന്നു. മൂക്കിന്റെ വലതുവശത്തെ ആ കുഞ്ഞു പാടിൽ. അവളുടെ ഓർമ്മകൾ വർഷങ്ങൾ പിറകിലേക്ക് സഞ്ചരിച്ചു.

******************

ഋതുസാഗരം: ഭാഗം 4
മെട്രോജേണൽ Dare 2.0 ഗെയിമുകൾ പുറത്തിറക്കി. കളിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. നോവൽ വായിക്കുന്ന എല്ലാവരും ഈ ഗെയിമുകളിൽ ചിലതെങ്കിലും കളിച്ചുനോക്കണേ… ഷെയർ ചെയ്യണേ…

ഏഴു വർഷങ്ങൾക്കു മുൻപ് നടന്ന ഒരു കുഞ്ഞു വഴക്ക് ആണ് ഋതുവിനെയും സാഗറിനെയും ഇത്രത്തോളം അകറ്റിയത്. അന്നോളം ഋതുവിന്റെ ജീവൻ സച്ചുവിൽ(സാഗർ) ആണ് വസിക്കുന്നതു എന്നായിരുന്നു ബന്ധുക്കൾ പോലും പറഞ്ഞിരുന്നതു. പക്ഷേ മറ്റുള്ളവരുടെ കണ്ണിൽ നിസാരം എന്നു തോന്നിച്ച ഒരു കുഞ്ഞു വഴക്ക് ഇരുവരെയും വല്ലാണ്ട് അകറ്റി.

അന്ന് ഋതു എട്ടാം ക്ലാസിൽ പഠിക്കുന്ന സമയം…പ്രായത്തിൽ കവിഞ്ഞ അറിവുള്ള കുട്ടി എന്നായിരുന്നു അവളെ ടീച്ചർമാർ പോലും വിശേഷിപ്പിച്ചിരുന്നതു. കുറുമ്പി ആണേലും അന്നും എല്ലാവരുടെയും കണ്ണിലെ മുത്തായിരുന്നു അവൾ. ഈ സമയം സാഗർ കൊച്ചിയിൽ ഒരു കോളേജിൽ രണ്ടാം വർഷ എൻജിനീറിങ് വിദ്യാർത്ഥി ആയിരുന്നു. എത്ര തിരക്ക് ഉണ്ടെങ്കിലും എല്ലാ വീക്കെൻഡിലും അവൻ മുടങ്ങാതെ വീട്ടിൽ എത്തിയിരുന്നു. പലപ്പോഴും അച്ഛനും അമ്മയും അവനോടു പറഞ്ഞിരുന്നു… “ഇത്രയും ദൂരം യാത്ര ചെയ്തു വരുന്നത് ബുദ്ധിമുട്ട് അല്ലേ. അവധി ദിവസം കൂടി ഹോസ്റ്റലിൽ നിന്നു പഠിക്കാൻ.”

പക്ഷേ ആരു കേൾക്കാൻ “എനിക്ക് എന്റെ അനിയത്തിയെ കാണാതിരുന്നു കിട്ടുന്ന ഒരു റാങ്കും വേണ്ട…എനിക്ക് എന്റെ കുഞ്ഞിപെങ്ങളെ എന്നും കാണണം” എന്നയിരുന്നു സാഗറിന്റെ മറുപടി. സാഗറിനു സാരംഗിയോടുള്ള ഇഷ്ടം അറിയുന്നത് കൊണ്ടു തന്നെ ആർക്കും പിന്നീട് അവനെ എതിർക്കാനും കഴിഞ്ഞില്ല.

എല്ലാ ആഴ്ച്ചയിലും ഉള്ള സാഗറിന്റെ വരവ് ഏറ്റവും കൂടുതൽ സന്തോഷം നൽകിയിരുന്നത് ഋതുവിനു ആയിരുന്നു. അവന്റെ വരവും കാത്തു മണിക്കൂറുകളോളം ആ എട്ടാം ക്ലാസ്സുകാരി ചെലവിട്ടു. പക്ഷേ പിന്നീട് സാഗറിന്റെ വീട്ടിലേയ്ക്ക് ഉള്ള വരവുകൾ കുറയാൻ തുടങ്ങി. ആദ്യ വർഷം ഒരാഴ്ച പോലും മുടങ്ങാതെ വന്നിരുന്ന അവൻ പിന്നീട് മാസത്തിൽ ഒരിക്കലോ അല്ലെങ്കിൽ മാസങ്ങളോളം വരാതിരിക്കാനോ തുടങ്ങി. ഓരോ വർഷം കഴിയുമ്പോൾ ഈ വരവൊക്കെ തനിയെ കുറഞ്ഞോളും എന്നു കണക്കുകൂട്ടിയിരുന്ന വീട്ടുകാർക്ക് സാഗറിന്റെ പെരുമാറ്റത്തിൽ യാതൊരു സങ്കടവും തോന്നിയില്ല. പക്ഷേ ഋതു….അവളുടെ കുഞ്ഞുമനസ്സിന് തന്റെ സച്ചേട്ടന്റെ ചെറിയൊരു അകൽച്ചപോലും വലിയ വേദന ആണ് നൽകിയത്.

“പുതിയ കൂട്ടുകാരിയെ ഒക്കെ കിട്ടിയപ്പോൾ നിന്റെ സച്ചേട്ടന് നിന്നെ വേണ്ടാതായെടി കാന്താരി…സ്വന്തം ചേട്ടന് പോലും തരാത്ത സ്നേഹം അല്ലായിരുന്നോ നീ നിന്റെ സച്ചേട്ടന് കൊടുത്തത്… നിനക്ക് അങ്ങനെ തന്നെവേണം…. ”

ഋഷി ഒരിക്കൽ തമാശയായി പറഞ്ഞ വാക്കുകൾ അവളുടെ മനസ്സിൽ കൂടുകൂട്ടും എന്നു അവൻ സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല. അറിഞ്ഞുകൊണ്ടല്ലെങ്കിലും ഋഷിയുടെ ഈ വാക്കുകൾ ആണ് ഋതുവിനെ സാഗറിൽ നിന്നു അകറ്റുന്ന ആദ്യ ചവിട്ടുപടി ആയതു.

മറ്റാർക്കോ വേണ്ടിയാണ് സച്ചേട്ടൻ തന്നെയും സാരുവിനെയും ഒക്കെ ഒഴിവാക്കുന്നത് എന്ന ചിന്ത മെല്ലെ ഋതുവിന്റെ മനസ്സിൽ കൂടുകൂട്ടി. പതിയെ ആ ചിന്ത അവളിൽ ദേഷ്യം നിറച്ചു.
ആ ആഴ്ച നാട്ടിൽ വന്ന സാഗർ വാ തോരാതെ സംസാരിച്ചത് തനിക്ക് പുതുതായി ലഭിച്ച വൃന്ദ എന്ന കൂട്ടുകാരിയെകുറിച്ചായിരുന്നു…വേറെ ഡിപ്പാർട്മെന്റ് ആണെങ്കിലും അവൾ ഇന്നു എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായി എന്നും ഋതുവിനെ പോലെ അല്ലെങ്കിൽ അവളെക്കാൾ ഏറെ എന്നോട് അടുത്തു എന്നും ഉള്ള അവന്റെ വാക്കുകൾ ഋതുവിന്റെ മനസ്സിൻ കോണിൽ വെറുപ്പിന്റെ വിത്തുകൾ പാകിയിരുന്നു. ഒരിക്കലും കണ്ടിട്ട് ഇല്ലാത്ത വൃന്ദയോട് പോലും അവൾക്കു തീർത്താൽ തീരാത്ത തരം വെറുപ്പ് ഉടലെടുത്തു. വൃന്ദ ഏട്ടനെ തന്നിൽ നിന്നും ദൂരേയ്ക്ക് കൊണ്ടു പോകുന്നതായി സ്വപ്നം കണ്ടു പലപ്പോഴും അവളുടെ ഉറക്കം നഷ്ടം ആയി. ഒരിക്കലും കണ്ടിട്ടില്ലാത്ത വൃന്ദയ്ക്ക് ആ ഒൻപതാം ക്ലാസ്സുകാരിയുടെ ഭാവന ഒരു സാങ്കൽപ്പിക രൂപം നൽകി…ഏറ്റവും മനോഹരിയായ ഒരു പതിനെട്ടുകാരിയുടെ രൂപം.

കുറച്ചു നാളുകൾക്കു ശേഷം നാട്ടിലേക്ക് വന്ന സാഗർ ഋതുവിനോട് പതിവിലും കൂടുതൽ സ്നേഹം കാണിച്ചു…അതു അവളിൽ അതിയായ സന്തോഷം നിറച്ചു. കാലങ്ങൾക്കിപ്പുറം മരുഭൂമിയിൽ പെയ്ത മഴയ്ക്കു തുല്യമായിരുന്നു ഋതുവിനു ആ നിമിഷങ്ങൾ. പക്ഷേ സംസാരത്തിനു ഇടയിൽ കടന്നുവന്ന വൃന്ദ എന്ന പേര് ഋതുവിനെ വല്ലാതെ ചൊടിപ്പിച്ചു. അവളുടെ നീലക്കല്ലു മൂക്കുത്തിയെക്കുറിച്ച് സാഗർ വാ തോരാതെ സംസാരിച്ചു…

“നീയും മൂക്ക്‌ കുത്തിയാൽ എന്റെ വൃന്ദയെപോലെ നല്ല ഭംഗി ആയിരിക്കും…അത്രയും വരുവോ എന്നു അറിയില്ല. പക്ഷേ നിനക്കും നീലക്കല്ലു മൂക്കുത്തി നന്നായി ചേരും.”

“എന്റെ വൃന്ദ….” എന്ന സാഗറിന്റെ പദപ്രയോഗം ദേഷ്യത്തേക്കാൾക്കൂടുതൽ സങ്കടമായിരിന്നു ഋതുവിൽ ഉണ്ടാക്കിയത്.
ആ പേരിൽ അവൾ അന്ന് ആദ്യമായി സച്ചുവിനോട് കയർത്തു സംസാരിച്ചു..വൃന്ദ ചീത്ത ആണെന്നും അവളോട് ഒരിക്കലും മിണ്ടരുത് എന്നും ഒക്കെ പറഞ്ഞു കരഞ്ഞ ഋതുവിനെ അവൻ വല്ലാതെ വഴക്ക് പറഞ്ഞു… അവൾക്കുനേരെ അവൻ കൈയുയർത്തി. ആദ്യമായി ആയിരുന്നു സച്ചുവിൽ നിന്നു അങ്ങനെ ഒരു പെരുമാറ്റം ഋതു നേരിട്ടത്. “താൻ ഇനി ഒരിയ്ക്കലും മിണ്ടില്ല” എന്ന വാക്കിന് പോലും വിലതരാതേ സച്ചു നടന്നു നീങ്ങിയപ്പോൾ താൻ നടന്നു അകലുന്നതു ഋതുവിന്റെ മനസ്സിൽ നിന്നു കൂടി ആണെന്ന് സാഗർ അറിഞ്ഞിരുന്നില്ല.

പിന്നീട് സച്ചു നാട്ടിൽ വന്നപ്പോഴൊന്നും ഋതു അവനോടൊന്നു മിണ്ടാൻ പോലും കൂട്ടാക്കിയില്ല. മറ്റുള്ളവരുടെ കണ്ണിൽ വളരെ നിസാരം എന്നു തോന്നുന്ന പലതും കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിയും. എന്നന്നേക്കും ഒരാളോട് വെറുപ്പ് തോന്നാൻ പാകത്തിന് ശക്തി ആ ചെറിയ കാര്യങ്ങൾക്കു ഉണ്ടാകും. അതാണ് ഋതുവിന്റെയും സാഗറിന്റെയും കാര്യത്തിൽ നടന്നതും. പുതിയ കൂട്ടുകാരിയെ കിട്ടിയപ്പോൾ തന്നെ മറന്ന സച്ചേട്ടനേ ഇനി എനിക്കും വേണ്ട എന്നു തീരുമാനിച്ച ഒരു ഒൻപതാം ക്ലാസുകാരിയുടെ മനസ്സ് അവരെ എന്നന്നേക്കുമായി തമ്മിൽ അകറ്റി.

പലവട്ടം തന്നോടുള്ള പിണക്കം മാറ്റാൻ സച്ചു ഋതുവിന്റെ പിറകെ നടന്നു. പക്ഷേ ആ കുഞ്ഞു മനസ്സിലെ വാശി അവന്റെ ശ്രമങ്ങൾക്കും അപ്പുറമായിരുന്നു. വൃന്ദയോട് ഒരിക്കലും മിണ്ടില്ല എന്നു വാക്കു തരാതെ താനും മിണ്ടില്ല എന്ന വാശിയിൽ ഋതു ഉറച്ചു നിന്നു. അതുപോലെ നിന്റെ വാശിക്ക് വേണ്ടി എന്റെ നല്ലൊരു കൂട്ടുകാരിയെക്കാളായാൻ കഴിയില്ല എന്ന വാശിയിൽ സാഗറും.

“അല്ലേലും മൂക്കുത്തിയും കാണാൻ ഭംഗിയും ഒന്നും ഇല്ലാത്ത എന്നെ ഇനി ചേട്ടന് ഇഷ്ടം ആകില്ല. ഋഷിയേട്ടൻ പറഞ്ഞതാ സത്യം. പുതിയ കൂട്ടുകാരിയെ കിട്ടിയപ്പോൾ എന്നെ വേണ്ടാതായി… എനിക്ക് ഇനി ഒരിക്കലും മിണ്ടണ്ട ചേട്ടനോട്… ഒരിക്കലും മിണ്ടില്ല.”

ഋതുവിന്റെ പെരുമാറ്റം കണ്ടു ദേഷ്യം സഹിക്ക വയ്യാതെ സച്ചു നിന്നപ്പോൾ ആയിരുന്നു അവൾ ഇതു പറഞ്ഞത്. അവളെയും വലിച്ചു പറമ്പിലെ നരകത്തിന്റെ ചുവട്ടിൽ ചെന്നു കട്ടിയുള്ള ഒരു മുള്ളെടുത്തു അവളുടെ മൂക്കിന്റെ വലതോരത്തു കുത്തിയിറക്കുമ്പോൾ അവളോടുള്ള എല്ലാ ദേഷ്യവും സച്ചു അവളെ വേദനിപ്പിച്ചു കൊണ്ടു തീർക്കുകയായിരുന്നു.

“കൊണ്ടോയി മൂക്കുത്തിയോ എന്തു വേണോ ഇതിൽ ഇടൂ..പക്ഷേ നിനക്ക് ഒരിക്കലും എന്റെ വൃന്ദയെപോലെ ആകാൻ പറ്റില്ല. അതിനു മനസ്സ് കൂടി നന്നാവണം…നിന്റെ ഈ കുഞ്ഞു മനസ്സ് മുഴുവൻ ദുഷിച്ച ചിന്ത ആണ്..ഇനി ഒരിക്കലും നീ എന്നോട് മിണ്ടുകയും വേണ്ട. നിന്റെ വാശിക്ക് ഞാൻ ന്റെ കൂട്ടുകാരിയെ കളയുകയും ഇല്ല. ”

പക്ഷേ മൂക്കിൽ നിന്നു രക്തം വാർന്നു ഒഴുകുമ്പോഴും ഋതു പറഞ്ഞു.

“ഇനി ഒരിക്കലും ഞാൻ സച്ചേട്ടാന്നു വിളിച്ചു പിറകെ വരില്ല. പുതിയ കൂട്ടുകാരി വന്നപ്പോൾ എന്നെ മറന്നത് അല്ലേ…ഞാൻ ഇപ്പോൾ ചീത്തക്കുട്ടി ആയില്ലേ…. ഇനി എന്നും അവളോട് കൂട്ടുകൂടിയാൽ മതി….ഞാൻ ചീത്തക്കുട്ടി തന്നെയാ. ഇനി എന്നും അങ്ങനെ തന്നെ ആയിരിക്കും. ”

********************

 

ഋതുസാഗരം: ഭാഗം 4
മെട്രോജേണൽ Dare 2.0 ഗെയിമുകൾ പുറത്തിറക്കി. കളിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. നോവൽ വായിക്കുന്ന എല്ലാവരും ഈ ഗെയിമുകളിൽ ചിലതെങ്കിലും കളിച്ചുനോക്കണേ… ഷെയർ ചെയ്യണേ…

“ഞാൻ ചീത്തക്കുട്ടിയാണ്….ഋതു എന്നും ചീത്തക്കുട്ടിയാണ്….അന്നും ഇന്നും ഇനി എന്നും ചീത്തക്കുട്ടിയായിരിക്കും….അതു എന്നും ഓർമ്മിക്കാൻ ആണല്ലോ ഇതുവരെയും മായാത്ത ഈ പാട് ദൈവം എനിക്ക് തന്നത്…. ഞാൻ വേദനിക്കുന്നതു കണ്ടിട്ട് പോലും ഒരു ദയയും കാണിക്കാതെ പോയ നിങ്ങളുടെ മനസ്സിൽ കാണ്ടാമൃഗത്തേക്കാൾ കട്ടിയുള്ളതു ആണ്…

ഇപ്പോൾ ഈ മൂക്കുത്തി വീണ്ടും തന്നത് നിങ്ങളുടെ കൂട്ടുകാരിയുടെ മുന്നിൽ ഞാൻ ഇപ്പോഴും ഒന്നും അല്ലാന്നു ഓർമ്മിക്കാൻ അല്ലേ…അങ്ങനെ തന്നെ ജയിക്കാൻ ഞാൻ സമ്മതിക്കില്ല..പുതിയ കൂട്ടുകാരെ കിട്ടുമ്പോൾ പഴയ ബന്ധം മറക്കുന്ന നിങ്ങളുടെ കണ്ണിൽ എനിക്ക് വില ഇല്ലായിരിക്കും. പക്ഷേ എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട്…അവർക്ക് അറിയാം ഞാൻ എത്രത്തോളം നല്ല കുട്ടിയാണെന്ന്….തന്റെ വൃന്ദയെക്കാൾ നല്ല കുട്ടി ആണെന്ന്.

എനിക്ക് വേണ്ട തന്റെ ഒരു ഗിഫ്റ്റ്….മൂക്കുത്തി ചേരുന്ന അവൾക്കു തന്നെ കൊണ്ടു കൊടുക്ക്”

ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ പിറുപിറുത്തു കൊണ്ടു ഋതു ആ ഗിഫ്റ്റ് ബോക്സ്‌ വലിച്ചെറിയാൻ ഒരുങ്ങി. പക്ഷേ എന്തോ അങ്ങനെ ചെയ്യാൻ അവളുടെ മനസ്സ് അനുവദിച്ചില്ല.

“ഒരാൾ തന്ന സമ്മാനം ഒരിയ്ക്കലും വലിച്ചെറിയാൻ പാടില്ല… അതുകൊണ്ട് മാത്രം ഞാൻ ഇതു കളയുന്നില്ല. പക്ഷേ വീണ്ടും ആ വൃന്ദയെ ഓർമിപ്പിച്ചതിനുള്ള പണി തനിക്കു ഞാൻ തരുന്നുണ്ട് Mr. സാഗർ എസ്സ്. കുമാർ…ഓഹ് സോറി, Mr.കാണ്ടാമൃഗം…അവന്റെ ഒരു വൃന്ദ.”

യഥാർത്ഥത്തിൽ തന്റെ ശരീരം വേദനിപ്പിച്ചതോ വഴക്ക് പറഞ്ഞതോ ഒന്നും ആയിരുന്നില്ല ഋതുവിനെ സാഗറിൽ നിന്നു അകറ്റിയത്. മറിച്ച് തന്നെ ഒഴിവാക്കി തന്റെ സ്ഥാനം മറ്റൊരാൾക്ക് കൊടുത്തു എന്ന ചിന്ത ആയിരുന്നു അവരെ തമ്മിൽ അകറ്റിയത്. അപ്പോഴും ഋതുവിനു മനസിലാക്കാൻ സാധിക്കാതെ പോയത് തന്റെ മനസ്സിൽ സാഗറിനോടുള്ള യഥാർത്ഥ വികാരമായിരുന്നു…ആ ഒൻപതാം ക്ലാസ്സുകാരിയിൽ നിറഞ്ഞു നിന്നതും അതേ വികാരമായിരുന്നു. അന്ന് അതു തിരിച്ചറിയാൻ ആ പ്രായം അവളെ അനുവദിച്ചില്ല. പക്ഷേ ഇന്നു അതിനു തടസ്സം ആരുടെ മുന്നിലും തോൽക്കാത്ത ഋതുവിന്റെ വാശിയാണ്. ആ വികാരം സൗഹൃദമാണോ സഹോദരസ്നേഹം ആണോ അതോ പ്രണയമാണോ എന്നതു ഇന്നും രഹസ്യമായി തുടരുന്നു.

*********************

ദിവസങ്ങൾ ഞൊടിയിടയിൽ കടന്നു പോയി…ഋഷിയുടെ ധന്യയുടെയും വിവാഹദിനങ്ങൾ വന്നെത്തി…വർഷങ്ങൾ നീണ്ടു നിന്ന പ്രണയത്തെ താലി എന്ന പവിത്ര ചരട് ചാർത്തി സ്വന്തം ആക്കുന്ന സുദിനം.

കല്യാണചെക്കന്റെ ഒരേ ഒരു പെങ്ങൾ എന്ന നിലയിൽ ഋതു വിവാഹവേദിയിൽ മുഴുവൻ പാറി നടന്നു. വിവാഹസാരി ഋതുവിന്റെ സെലെക്ഷൻ ആയിരുന്നു. തനിക്കുള്ള സാരി ഋതു സെലക്ട്‌ ചെയ്താൽ മതി എന്നുള്ളത് ധന്യയുടെ തന്നെ തീരുമാനം ആയിരുന്നു.

തലേദിവസം തന്റെ നാത്തൂന്റെ കൈയിൽ നിന്നും ഏറ്റു വാങ്ങിയ കുങ്കുമനിറത്തിലുള്ള വിവാഹ സാരിയിൽ സർവ്വാഭരണവിഭൂഷിതയായി ധന്യ എത്തുമ്പോൾ വിവാഹത്തിൽ സന്നിഹിതരായിരുന്ന ഏവരും ഒരു നിമിഷം കണ്ണിമ ചിമ്മാതെ അവളെ നോക്കി നിന്നു പോയി. അത്രത്തോളം മനോഹരിയായിരുന്നു അവൾ ആ വേഷത്തിൽ. അല്ലേലും ഋതുക്കുട്ടിയുടെ ഒരു സെലെക്ഷനും തെറ്റാറില്ല.

നാദസ്വര മേളം ഉയർന്നു പൊങ്ങിയ നിമിഷത്തിൽ ഋഷി ധന്യയുടെ കഴുത്തിൽ താലി ചാർത്തി…സീമന്തരേഖയിൽ സിന്ദൂരം ചാർത്തി എന്നന്നേക്കുമായി തന്റെ പ്രണയത്തെ അവൻ സ്വന്തമാക്കുമ്പോൾ ഏറ്റവും അധികം സന്തോഷിച്ചതു ഋതുവും സാഗറും ആയിരുന്നു. തന്റെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയായ ഋഷിയുടെ പ്രണയം സഫലമായതിൽ സാഗർ സന്തോഷിച്ചപ്പോൾ; ഇത്രയും നല്ലൊരു ഏട്ടത്തിയെ അല്ല കൂടെപ്പിറപ്പിനെ കിട്ടിയതിൽ ആയിരുന്നു ഋതു സന്തോഷിച്ചത്.

ആ നിമിഷം അവൾ പോലും അറിയാതെ രണ്ടു കണ്ണുകൾ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവളുടെ ചുണ്ടിൽ വിരിയുന്ന ഓരോ പുഞ്ചിരിയിലും ആ കണ്ണുകൾ വല്ലാതെ തിളങ്ങി…ആ തിളക്കത്തിന് ഒരു പ്രത്യേക ഭംഗി ഉണ്ടായിരുന്നു…ആരെയും ആകർഷിക്കാൻ കഴിയുന്ന ഒരു പ്രത്യേക ഭംഗി. ആ മിഴികളിൽ നിറഞ്ഞു നിന്നത് ഋതുവിന്റെ പുഞ്ചിരിയും.

വിവാഹം കഴിഞ്ഞു ഓഡിറ്റോറിയത്തിനു പുറത്തു നടക്കുന്ന ഫോട്ടോ സെക്ഷൻ നോക്കി നിന്നിരുന്ന ഋതുവിനു അരികിൽ ആയി സാഗർ വന്നു നിന്നു. അടുത്തു വന്നു നിന്ന ആളെ തിരിച്ചറിഞ്ഞത് കൊണ്ടു തന്നെ അവൾ അങ്ങോട്ട് നോക്കിയതേ ഇല്ല.

“ഋതു…….”

സാഗർ എന്തോ പറയാൻ തുടങ്ങുമ്പോൾ ആയിരുന്നു രണ്ടു കൈകൾ വന്നു ഋതുവിന്റെ മിഴികൾ മറച്ചതു…(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

ഋതുസാഗരം: ഭാഗം 1

ഋതുസാഗരം: ഭാഗം 2

ഋതുസാഗരം: ഭാഗം 3

Share this story