ഋതുസാഗരം: ഭാഗം 5

ഋതുസാഗരം: ഭാഗം 5

എഴുത്തുകാരി: മിഴി വർണ്ണ

വിവാഹം കഴിഞ്ഞു ഓഡിറ്റോറിയത്തിനു പുറത്തു നടക്കുന്ന ഫോട്ടോ സെക്ഷൻ നോക്കി നിന്നിരുന്ന ഋതുവിനു അരികിൽ ആയി സാഗർ വന്നു നിന്നു. അടുത്തു വന്നു നിന്ന ആളെ തിരിച്ചറിഞ്ഞത് കൊണ്ടു തന്നെ അവൾ അങ്ങോട്ട് നോക്കിയതേ ഇല്ല.

“ഋതു…….”

സാഗർ എന്തോ പറയാൻ തുടങ്ങുമ്പോൾ ആയിരുന്നു രണ്ടു കൈകൾ വന്നു ഋതുവിന്റെ മിഴികൾ മറച്ചതു.

ആ കൈകളുടെ ഉടമയെക്കണ്ടു ഒരു നിമിഷം ഋതു തരിച്ചു നിന്നു…അടുത്ത നിമിഷം അവൾ പൊട്ടിച്ചിരിരിക്കാൻ തുടങ്ങി. സാഗറിന്റെ അവസ്ഥയും ഏറെക്കുറെ ഇതൊക്കെ തന്നെയായിരുന്നു. പുതിയ അതിഥിയെ കണ്ടു ഋഷി ഫോട്ടോഷൂട്ട് ഒക്കെ നിർത്തി ഓടി വന്നു.

“അളിയാ……. ചങ്കിന്റെ കല്യാണത്തിനു ഇത്രയും നേരുത്തേ ഒക്കെ ആരേലും വരുവോടാ??… ഇത്രയും ആത്മാർത്ഥ നിറഞ്ഞ ബാല്യകാല സുഹൃത്തു ഈ ലോകത്ത് എനിക്കും സാഗറിനും മാത്രേ ഉണ്ടാവൂ.”

“സത്യം ഋഷി… നോക്കിക്കേ താലികെട്ടിന്റെ സമയത്തു പോലും വരാത്തവൻ കറക്റ്റ് ഫുഡ്‌ അടിക്കാൻ ഉള്ള ടൈമിൽ എത്തി….നിനക്ക് കാനഡയിൽ തിന്നാൻ ഒന്നും തരില്ലായിരുന്നോടെ??? ”

ഋഷിയും സാഗറും വീണ്ടും എന്തൊക്കെയോ പറയാൻ ഒരുങ്ങുന്നതു കണ്ടു പുതിയ അതിഥി പെട്ടന്ന് സംസാരിച്ചു തുടങ്ങി.

“എന്റെ പൊന്നളിയന്മാരെ ഒന്നു നിർത്തു… ഇച്ചിരി ലേറ്റ് ആയെങ്കിലും ഞാൻ ഇങ്ങു വന്നില്ലെടാ?? പിന്നെ ഞാൻ വരണോന്ന് ആഗ്രഹിച്ചാലും ആ നാശം പിടിച്ച CEO എനിക്ക് ലീവ് തരണ്ടേ?? എന്നിട്ടു അവസാന നിമിഷം സർപ്രൈസ് എന്നും പറഞ്ഞു ലീവ് തന്നേക്കുന്നു…അതും 6 മാസത്തേക്ക്…എന്നിട്ടു പറയുവാ 4വർഷം ആയി നീ ഇവിടെത്തന്നെ അല്ലായിരുന്നോ … നാട്ടിൽ പോയി ഒരു 6 മാസം അടിച്ചു പൊളിച്ചൊന്ന്.

അന്നേരം അങ്ങേരുടെ തലമണ്ട അടിച്ചു പൊളിക്കാൻ എനിക്ക് തോന്നിയതാ… പിന്നെ തന്ന ലീവ് കൂടി തിരിച്ചു എടുത്താലോന്നു വിചാരിച്ചു ഞാൻ ഒന്നും മിണ്ടിയില്ല…അങ്ങേർക്ക് തലയ്ക്ക് എന്തോ കാര്യം ആയ പ്രശ്നം ഉണ്ടെടാ…ഇനി എന്റെ പട്ടി തിരിച്ചു ചെല്ലും. ഇന്ത്യയിലും നല്ല ജോലി എനിക്ക് കിട്ടോന്ന് ഞാൻ അങ്ങേർക്ക് കാണിച്ചു കൊടുക്കുന്നുണ്ട്.”

“എന്തായാലും ലീവ് കിട്ടിയല്ലോ!…അപ്പോൾ പിന്നെ നിനക്ക് കറക്റ്റ് ടൈമിൽ വന്നൂടായിരുന്നോ??” :- ഋഷി

“ചോദിക്കുന്ന സമയത്തു ടിക്കറ്റ് തരാൻ എയർലൈൻ എന്റെ പ്രൊഡ്യൂസറിന്റെ വക അല്ല…. കഷ്‌ടപ്പെട്ടു ടിക്കറ്റും ഒപ്പിച്ചു വന്നപ്പോൾ അവൻ പറയുന്നതു കേട്ടില്ലേ… നീ അങ്ങോട്ട് മാറിനിന്നെ… ഞാൻ പോയി എന്റെ പെങ്ങളെ കാണട്ടെ….വാടി എന്റെ കാന്താരി നമുക്ക് നിന്റെ പുതിയ നാത്തൂന്റെ അടുത്ത് പോകാം….”

ഋതുവിന്റെ കൈയും പിടിച്ചുവലിച്ചു അവൻ മുന്നിലേക്ക് നടന്നു.

“ഇവന് ഒരു മാറ്റവും ഇല്ല…അല്ലേടാ ഋഷി? ഞാൻ കരുതിയത് 4 വർഷം കാനഡയിൽ ഒക്കെ നിന്നിട്ട് വരുമ്പോൾ ഇവന്റെ പൊട്ടത്തരം ഒന്നു കുറയും എന്നു ആയിരുന്നു…ഇതിപ്പോൾ കുറച്ചു കൂടിയോ എന്ന എന്റെ ഡൌട്ട്. ”

” പട്ടിടെ വാല് എത്ര കാലം കൊഴലിൽ ഇട്ടാലും അതു നേരെ ആകില്ല അളിയാ…അതുപോലുള്ള ജന്മം ആണ് ആ പോണത്. പിന്നെ എന്റെ പെങ്ങൾ ആയോണ്ട് പറയുവല്ല. പൊട്ടത്തരത്തിന്റെ കാര്യത്തിൽ അവനു അവളുടെ അത്രയും മാച്ചിംഗ് വേറെ ആരും കാണില്ല. Made for each other. വേണേൽ ഇവനെ കൊണ്ടു തന്നെ നമുക്ക് ആ കുരുപ്പിനെ കെട്ടിക്കാം.”

“ആഹ്….അതാകുമ്പോൾ അവന്റെ ലൈഫ് കൊളം ആകുന്നതു ലൈവ് ആയിട്ട് കാണുകയും ചെയ്യാം.”

സാഗർ ഒരു ഒഴുക്കൻ മട്ടിൽ ഇതു പറയുമ്പോൾ ഋഷി അവനെ വല്ലാത്തൊരു നോട്ടം നോക്കി. ആ നോട്ടത്തിന്റെ അർഥം എന്താന്ന് മനസ്സിലായ സാഗർ “ഞാൻ ഒന്നും പറഞ്ഞില്ലേ” എന്നും പറഞ്ഞു കൈകൂപ്പി.

“ആഹ്…ലേറ്റ് ആയെങ്കിലും രുദ്രേട്ടൻ ഇങ്ങു എത്തിയല്ലോ….ത്രിമൂർത്തികളിലെ മൂന്നാമന്റെ കുറവ് നന്നായി ഫീൽ ചെയ്യുന്നുണ്ടായിരുന്നു.”

ധന്യ പറഞ്ഞത് കേട്ട് രുദ്രൻ ഒന്നു പുഞ്ചിരിച്ചു…

“ലേറ്റ് ആയാലും……അല്ലേൽ വേണ്ട. എല്ലാരും പറഞ്ഞു പഴകിയ ഡയലോഗ് പറഞ്ഞു ബോറടിപ്പിക്കുന്നില്ല. പിന്നെ ഈ രുദ്രൻ ഇല്ലാണ്ട് ഇവന്മാർക്ക് എന്തു കല്യാണം…ശിവൻ ഇല്ലാണ്ട് എന്തു ത്രിമൂർത്തികൾ..അതുപോലെ ഈ രുദ്രൻ ഇല്ലാണ്ട് ഇവർമാരും കംപ്ലീറ്റ് ആകില്ലല്ലോ.
പിന്നെ ചിലരെ കണ്ടിട്ടും ഒരുപാട് നാളായില്ലേ. (അതു ഋതുവിനെ നോക്കിയാണ് രുദ്രൻ പറഞ്ഞത്.)

വാ പെങ്ങളെ കുറച്ചു ഫോട്ടോ എടുക്കാം..ഒന്നും ഇല്ലേലും ഇത്രയും ദൂരം നിങ്ങളുടെ കല്യാണം കൂടാൻ വേണ്ടി മാത്രം വന്നതല്ലേ ഞാൻ….ഋഷി നീയും വാ..അല്ലെങ്കിൽ കല്യാണ ആൽബം വരുമ്പോൾ എല്ലാരും കരുതും ഞാൻ ആണ് ചെക്കൻ എന്നു…വിത്തൌട്ട് എനി മേക്കപ്പ് ഉം എനിക്ക് ഒരു കല്യാണച്ചെക്കന്റെ ലുക്ക്‌ ഒക്കെ ഉണ്ട്..”

***************

ഓഹ് ആളെ പരിചയപ്പെടുത്താൻ മറന്നു അല്ലേ…ഇപ്പോൾ ഫോട്ടോ എടുക്കാൻ എന്നും പറഞ്ഞു ഇവിടുന്നു പോയത് ആണ് രുദ്രേട്ടൻ….ഋഷിയേട്ടന്റെ ഏറ്റവും അടുത്ത രണ്ടു കൂട്ടുകാരിൽ ഒരാൾ…രണ്ടാമൻ ദോ ആ മരത്തിൽ കുരുമുളക് പടർത്തിയത് പോലെ ചാരി നിന്നു ഫോണിൽ തോണ്ടുന്ന Mr.കാണ്ടാമൃഗം.

കുഞ്ഞുനാൾ മുതൽ മൂന്നുപേരും ഒരുമിച്ചു ആയിരുന്നു…തീറ്റിയും, അടിയും, വഴക്കും, പഠിപ്പും എല്ലാം ഒരുമിച്ചു. അതുകൊണ്ടാണ് ഇവരെ എല്ലാരും ത്രിമൂർത്തികൾ എന്നു വിളിക്കുന്നത്..+2 കഴിഞ്ഞാണ് മൂന്നു പേരും ആദ്യമായി പിരിയുന്നത് പോലും..ഋഷിയേട്ടൻ ഡിഗ്രി എന്നും സിവിൽ സർവീസ് കോച്ചിംഗ് എന്നും ഒക്കെ പറഞ്ഞു നടന്നപ്പോൾ രുദ്രേട്ടനും Mr. കാണ്ടാമൃഗവും എൻജിനീറിങ്ങിനു ചേർന്നു…രുദ്രേട്ടൻ നല്ലൊരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി കാനഡയിൽ ജോലിയും കിട്ടി… രണ്ടാമത്തെ ആളു ഇപ്പോഴും ചൊറിയും കുത്തി വീട്ടിൽ ഇരിക്കുന്നു…

പേര് രുദ്രൻ എന്നു ഒക്കെ ആണേലും ആളു പഞ്ചപാവം ആണ്…ഫുൾ ടൈം കോമഡി ഒക്കെ പറഞ്ഞു എല്ലാരേയും ചിരിപ്പിച്ചു നടക്കും. ചേട്ടന് അമ്മയും കുഞ്ഞു അനിയനും മാത്രേ ഉള്ളൂ…അച്ഛൻ ചെറുപ്പത്തിൽ ഉപേക്ഷിച്ചു പോയി. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ചേട്ടൻ ഇന്നു ഈ കാണുന്ന നിലയിൽ എത്തിയതും…എനിക്ക് ഒത്തിരി ഇഷ്ടം ആണ് ചേട്ടനെ… വല്ലാത്ത ബഹുമാനം ആണ്. ഉള്ളിലെ വിഷമം മറയ്ക്കാൻ വേണ്ടി ഉള്ള അഭിനയം ആണ് ചേട്ടന്റെ ഈ തമാശ എന്നു എനിക്ക് നന്നായി അറിയാം…. പക്ഷേ അതൊന്നും ഇല്ലേൽ രുദ്രേട്ടൻ വേറെ ആരോ ആയി പോകും. ഒരുപാട് കഷ്‌ടപ്പെട്ടിട്ട് ആണേലും ഇന്നു ചേട്ടൻ നല്ലൊരു നിലയിൽ എത്തി. അല്ലേൽ കഷ്‌ടപ്പെടുന്നവർക്കേ വിജയം ഉണ്ടാകൂ. സൂര്യനോളം എറിഞ്ഞവനെ സൂര്യനോളം ജ്വലിച്ചിട്ടും ഉള്ളൂ.

സത്യം പറഞ്ഞാൽ ഋഷിയേട്ടനെ കുറച്ചു സ്റ്റാൻഡേർഡ് ചളി ഒക്കെ പറയാൻ പഠിപ്പിച്ചത് രുദ്രേട്ടൻ ആണ്….ഇച്ചിരി ഒക്കെ കോമഡി ആ കാണ്ടാമൃഗത്തിനും കിട്ടി…പക്ഷേ എന്തു ചെയ്യാനാ ഈ ലോകത്ത് എന്നോട് മാത്രം അങ്ങേരു അസുര സ്വഭാവം ആണ് കാണിക്കുന്നത്. ഭാവം കണ്ടാൽ കഴിഞ്ഞ ജന്മത്തിൽ ഞാൻ അങ്ങേരുടെ ശത്രു ആയിരുന്നു എന്നു തോന്നും. ആഹ് എനിക്കും അങ്ങേരോട് മിണ്ടണം എന്നു ഒരു നിർബന്ധവും ഇല്ല. പുതിയ ആൾക്കാർ വരുമ്പോൾ വീണ്ടും എന്നെ സൈഡ് ആക്കാൻ ഞാൻ ആയിട്ട് എന്തിനാ ചാൻസ് കൊടുക്കുന്നത്.

****************

 

 

 

ഋതുസാഗരം: ഭാഗം 5

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്

ഉച്ചക്ക് രണ്ടുമണിക്ക് ആയിരുന്നു ധന്യയുടെ ഗൃഹപ്രവേശന മുഹൂർത്തം. ഗീതമ്മ ആരതിയുഴിഞ്ഞു ഇരുവരെയും വീട്ടിലേക്ക് ആനയിച്ചു. നിലവിളക്കും കൈയിലേന്തി ആ വീടിന്റെ ഐശ്വര്യലക്ഷ്മിയായി വലതുകാൽ വെച്ചു ധന്യ വീട്ടിലേക്ക് കയറി.

നാലുമണി മുതൽ റിസപ്ഷൻ ഫങ്ക്ഷൻ ആരംഭിക്കും എന്നതിനാൽ പാലും പഴവും നൽകുന്ന ചടങ്ങ് വളരെ പെട്ടെന്നു ആയിരുന്നു. അതിനു ശേഷം വധുവരന്മാർ ഒരുങ്ങാൻ ആയി പോയി. ഋതുവും സാരുവും ചേർന്നായിരുന്നു ധന്യയെ ഒരുക്കിയത്. പിങ്ക് നിറത്തിലുള്ള ഗൗണിൽ അവൾ അതീവ സുന്ദരിയായി കാണപ്പെട്ടു. ചുവപ്പും മഞ്ഞയും കലർന്ന ഒരു സിംപിൾ ലെഹങ്കയായിരുന്നു ഋതുവിന്റെ വേഷം. രാവിലെ മുതൽ ഉള്ള ഓട്ടം അവളെ വളരെ അധികം തളർത്തിയിട്ട് ഉണ്ടെങ്കിലും മുഖത്തു അപ്പോഴും മായാത്ത പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു. ആ പുഞ്ചിരി അവളുടെ ഭംഗിയുടെ മാറ്റ് കൂട്ടി. കൂട്ടുകാർക്കൊപ്പം ആർത്തുല്ലസിച്ചും അപ്പച്ചിയോടും അമ്മാവനോടും കൊഞ്ചിയും അമ്മയോടും അച്ഛനോടും കുറുമ്പ് കാട്ടിയും സാരുവിനു ഒപ്പം കളിച്ചും അവൾ പൂമ്പാറ്റ പോൽ പാറി നടന്നു. പക്ഷേ എല്ലായ്പ്പോഴത്തെയും പോലെ സാഗറിൽ നിന്നു അവൾ അകന്നു നിന്നു.

റിസപ്ഷൻ ഫങ്ക്ഷനു ഒരുപാട് പേർ വന്നിരുന്നു. കുടുംബക്കാരും നാട്ടുകാരും കൂട്ടുകാരും ഒക്കെയായി ഒട്ടനവധിപേർ. വന്നതിൽ കൂടുതൽ പെൺപിള്ളേരും സാഗറിനെയും രുദ്രനെയും നോക്കി നോക്കി രക്തം ഉറ്റിക്കുടിച്ചു. ഈ കാട്ടുമാക്കാനേ ഒക്കെ എന്തു കണ്ടിട്ടാണോ എന്തോ പെൺപിള്ളേർ നോക്കുന്നതു എന്നായിരുന്നു ഋതുവിന്റെ ഭാവം…സ്‌പെഷ്യലി സാഗറിനെ ഓരോ പെൺപിള്ളേർ ആരാധനയോടെ നോക്കുന്നതു കാണുമ്പോൾ. പക്ഷേ പാറി നടക്കുന്ന അവളെക്കണ്ണു വെയ്ക്കുന്ന ചിലരെ അവർ ശ്രദ്ധിച്ചതേ ഇല്ല.

റിസപ്ഷൻ ഫങ്ക്ഷൻ പകുതി ആയപ്പോഴേക്കും ഋതുവും രുദ്രനും കൂടി മണിയറ അലങ്കരിക്കാൻ ആയി പോയി. റൂമിൽ ചെല്ലുമ്പോൾ അവിടെ സാഗർ ഉണ്ടായിരുന്നു എങ്കിലും അവളുടെ പെരുമാറ്റം എപ്പോഴത്തെയും പോലെ തന്നെയായിരുന്നു. മണിയറ മുല്ലപ്പൂവും റോസയും ഒക്കെ ചേർത്തു മനോഹരം ആയി അലങ്കരിച്ചു…അരികിലുള്ള ടേബിളിൽ ഫ്രൂട്സ് ഉം വെച്ചു…. മുറിയിൽ നിറയെ പലനിറത്തിൽ ഉള്ള മെഴുകുതിരികളും വെച്ചു. ചുരുക്കി പറഞ്ഞാൽ ഇപ്പോൾ ആ മുറി കണ്ടാൽ അവിടെ ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കാൻ വേണ്ടി മാത്രം ആർക്കും ഒന്നു കല്യാണം കഴിക്കാൻ തോന്നും.

പക്ഷേ ഇനി ആണ് മൂവരുടെയും അലങ്കാരപ്പണിയുടെ മെയിൻ പാർട്ട്‌….ഫസ്റ്റ് നൈറ്റ്‌ അലാറം നൈറ്റ്‌ ആക്കൽ. ഈ ഒരൊറ്റകാര്യം കൊണ്ടാണ് മണിയറ ഒരുക്കാൻ ഉള്ള ചുമതല മറ്റാർക്കും കൊടുക്കാതെ അവർ ഏറ്റെടുത്തതു.

“അളിയാ സാഗറേ….പറഞ്ഞ സാധനം കൊണ്ടു വന്നോ?? അതോ മറന്നിട്ടു വന്നോ?? ”

രുദ്രന്റെ ചോദ്യത്തിനു ചെറിയൊരു കലിപ്പ്മോഡിൽ സാഗർ മറുപടി നൽകി.

“മറന്നിട്ടു ഒന്നും ഇല്ല…. അവിടെ കട്ടിലിന്റെ അടിയിൽ ഉണ്ട്‌ സാധനം. കറക്റ്റ് 24 എണ്ണവും ഉണ്ട്‌. ”

“ഗുഡ് ബോയ്…..അപ്പോൾ എങ്ങനെയാ കാന്താരി കാര്യങ്ങൾ.പണി തുടങ്ങുവല്ലേ.?? ”

“ദാ തുടങ്ങിക്കഴിഞ്ഞു….രാത്രി 10 മണിമുതൽ 5 മിനിറ്റ് ഗ്യാപ്പിൽ അലാറം സെറ്റ് ചെയ്യണം…എന്നിട്ടു എളുപ്പം കണ്ടു പിടിക്കാത്ത എവിടേലും വെയ്ക്കണം. രണ്ടു മണിക്കൂർ ചേട്ടനു വട്ടെടുക്കണം.”

“പിന്നല്ല….നമ്മൾ ഇതു പൊളിക്കും എന്റെ കാന്താരിപ്പെണ്ണേ….അവന്റെ ഫസ്റ്റ് നൈറ്റ്‌ കോമഡി നൈറ്റ്‌ ആകും. അതിനുള്ള പെർമിഷൻ ധന്യ നേരുത്തേ തന്നിട്ടും ഉണ്ട്.

“ബാക്കി ഉള്ളോരുടെ ഫസ്റ്റ് നൈറ്റ്‌ കൊളമാക്കാൻ നടക്കുമ്പോൾ എന്നേലും നിനക്കും ഇതൊക്കെ അവൻ തിരിച്ചു തരും എന്നു ഓർക്കുന്നതു നല്ലതാടി കുരുപ്പേ. ”

സാഗറിന്റെ മുന്നറിയിപ്പിന് ഒരു തരം പുച്ഛത്തോടെയാണ് ഋതു മറുപടി പറഞ്ഞത്.

“ഞാൻ കല്യാണം കഴിഞ്ഞു ദൂരെ എവിടേലും അങ്ങു പോകും…. അതോണ്ട് എനിക്ക് പണി ഒന്നും കിട്ടാൻ പോകുന്നില്ല. നിങ്ങൾ രണ്ടു പേരും സൂക്ഷിച്ചോ…ഫസ്റ്റ് നൈറ്റ്‌ കൊളമാക്കിയതിനു റിവെൻജ് ആയിട്ട് എന്റെ IPS ചേട്ടൻ നിങ്ങളുടെ ഒരു വീക്ക്‌ ഫുൾ നശിപ്പിച്ചു കൈയിൽ തരും.”

ഒരു തമാശയായാണ് ഋതു അതു പറഞ്ഞത് എങ്കിലും അതുകേട്ടു അവരിൽ ഒരാളുടെ മനസ്സ് പിടഞ്ഞു…പക്ഷേ അതു മറ്റിരുവരും തിരിച്ചറിഞ്ഞില്ല എന്നു മാത്രം.

പണി സെറ്റ് ചെയ്തു കൊണ്ടു ഇരിക്കുമ്പോൾ ആണ് സാരു ഋതുവിനെ അപ്പച്ചി വിളിക്കുന്നു എന്നു പറയാൻ വന്നത്..അലാറം ഒക്കെ സെറ്റ് ചെയ്തു ഒളിപ്പിക്കാൻ ആയി സാഗറിനെയും രുദ്രനെയും ഏൽപ്പിച്ച ശേഷം ഋതു വേഗം താഴേക്ക് പോയി.

അൽപ്പം സമയം കഴിഞ്ഞു രുദ്രനും പണി തീർത്തു എത്തി…ഒരു കാൾ വന്നതു കൊണ്ടു അവസാനമാണ് സാഗർ ഹാളിലേക്ക് വന്നതു.. ഋതു അപ്പോഴും അവിടെ കളിച്ചുചിരിച്ചു നടക്കുകയായിരുന്നു. ഫങ്ക്ഷനു വന്ന ചില ചെക്കൻമാർ അവളെ എന്തോ മോശമായി കമന്റ് അടിക്കുന്നതു കേട്ടുകൊണ്ടാണ് സാഗർ ഹാളിലേക്ക് പ്രവേശിച്ചതു…ഋതുവിനെ ശ്രദ്ധിച്ചു നോക്കിയപ്പോൾ ആണ് അവനു അതിനുള്ള കാരണം മനസിലായത്.

അവളുടെ ഉടുപ്പിന്റെ പിറകിലെ സിബ് പകുതിയോളം തുറന്നു കിടക്കുന്നു….അവൾ ആണെങ്കിൽ ഇതൊന്നും അറിഞ്ഞിട്ടും ഇല്ല. പറയാൻ ആയി പലവട്ടം അവൻ ശ്രമിച്ചു എങ്കിലും അവൾ അതൊന്നും ശ്രദ്ധിച്ചില്ല..മറ്റാരോടെങ്കിലും പറയാൻ ആണേൽ അമ്മയെയും അമ്മായിയെയും അനിയത്തിയെയും ഒന്നും അവിടെ അവനു കാണാനും സാധിച്ചില്ല.. ഒടുവിൽ മറ്റൊരു വഴിയും ഇല്ലാതെ സാഗർ ഋതുവിന്റെ കയ്യും വലിച്ചു അടുത്ത മുറിയിലേക്ക് കയറി വാതിൽ ചാരി. അവന്റെ പെട്ടെന്നുള്ള പ്രവർത്തിയിൽ ഋതു ഒന്നു ഞെട്ടി.

“ഇയാൾ ഇതു എന്താ കാണിക്കുന്നത്…..എന്റെ കൈ ഒടിച്ചു. വാട്ടെങ്ങാനും ഉണ്ടോ തനിക്കു?? ”

“അയ്യോ ഞാൻ ഒന്നും കാണിച്ചില്ല…. നാട്ടുകാരെ മുഴുവൻ പലതും കാണിച്ചു നടക്കുന്നത് തമ്പുരാട്ടിയാണ്. അടിയൻ അതൊന്നു ഉണർത്തിക്കാൻ വന്നു എന്നെ ഉള്ളൂ. ”

ഇയാൾ ഇതു എന്തു വട്ടാ പറയുന്നത് എന്ന ഭാവത്തിൽ നിന്ന ഋതുവിനെ സാഗർ അടുത്തുള്ള കണ്ണാടിയുടെ മുന്നിൽ കൊണ്ടു നിർത്തി…അവളെ തിരിച്ചു തനിക്കു അഭിമുഖമായി നിർത്തി.

“ഭവതി ആ കണ്ണാടിയിലേക്ക് ഒന്നു നോക്കു… ഇതു കണ്ടാണ് പുറത്തു ഇരിക്കുന്ന ചെക്കൻമാർ ഓരോന്ന് പറയുന്നതു…കാണാൻ വേണ്ടി ഇതിൽ ഒന്നും ഇല്ലെന്ന് എനിക്ക് അറിയാമെങ്കിലും അവന്മാർക്ക് ഇതും ഒരു കാഴ്ച്ച തന്നെയാണ്. ”

കണ്ണാടിയിലേക്ക് തിരിഞ്ഞു നോക്കിയപ്പോഴാണ് സിബ് തുറന്നു കിടക്കുന്ന കാര്യം അവൾക്കു മനസിലായത്. പെട്ടന്ന് തിരിഞ്ഞു കൊണ്ടു അവൾ അതു പിടിച്ചു ഇടാൻ പരമാവധി ശ്രമിച്ചു എങ്കിലും സിബ് ഇടാൻ പോയിട്ട് അതൊന്നും അനക്കാൻ പോലും കഴിഞ്ഞില്ല.

“നീ ഇതെന്താ നിന്നു ഡിസ്കോ ഡാൻസ് കളിക്കുവാണോ….അതു പിടിച്ചു ഇട്ടിട്ടു ഇറങ്ങി പോകാൻ നോക്ക് പെണ്ണെ… ”

“ഞാൻ ഡാൻസ് കളിക്കുവൊന്നും അല്ല… സിബ് എവിടെയോ കുരുങ്ങി… അതു ഇടാൻ പറ്റുന്നില്ല…പുറത്തു അമ്മയോ അപ്പച്ചിയോ എങ്ങാനും ഉണ്ടേൽ ഒന്നു ഇങ്ങോട്ട് പറഞ്ഞു വിടോ? ”

“അമ്മയും അമ്മായിയും ഒന്നും ഇല്ലാത്തോണ്ട് ആണല്ലോ നിന്നോട് ഇതൊന്ന് ഉണർത്തിക്കാൻ ഇങ്ങനെ ഒരു സാഹസം ഞാൻ ചെയ്യേണ്ടി വന്നത്… നീ കൈ മാറ്റ് ഞാൻ ഒന്നു നോക്കട്ടെ. ”

“അതു….അതു വേണ്ട…അമ്മയോ അപ്പച്ചിയോ…….. ”

“നിന്നോട് അല്ലേ പറഞ്ഞത് അവരെ കണ്ടില്ലാന്നു…. കൈ മാറ്റ് പെണ്ണേ അങ്ങോട്ട്.”

ഋതുവിന്റെ എതിർപ്പുകൾ അവഗണിച്ചു കൊണ്ടു സാഗർ ഉടുപ്പിന്റെ സിബ് നേരെ ആക്കാൻ ശ്രമിച്ചു. പക്ഷേ സിബ് കുരുങ്ങിയിരുന്ന നൂൽ കൈകൊണ്ടു പൊട്ടിക്കാൻ അവനു കഴിഞ്ഞില്ല. അവൻ അതു പല്ലുകൾ കൊണ്ടു കടിച്ചുപൊട്ടിക്കാൻ ഒരു ശ്രമം നടത്തി.

ആ ശ്രമം ഋതുവിൽ എന്തെന്നില്ലാത്ത ഒരു തരം അനുഭൂതി നിറച്ചു…അവളുടെ മേനിയെ ചുംബിക്കുന്ന അവന്റെ മുടിയിഴകളും തത്തിക്കളിക്കുന്ന ചുടുനിശ്വാസവും അവളെ ഇക്കിളിയാക്കി…അവളുടെ ആ കുഞ്ഞു മേനിയിൽ അന്നോളം അറിയാത്ത ഒരു തരം തരിപ്പ് നിറഞ്ഞു. നിർവചിക്കാൻ ആകാത്ത ഒരു അനുഭൂതി അവളെ വന്നു പൊതിഞ്ഞു. ഋതു അന്നോളം അനുഭവിച്ചിട്ടില്ലത്ത ഒരു സുഖമുള്ള ഒരു പുതിയ വികാരം അവളെ ആഗിരണം ചെയ്തു തുടങ്ങി.

തുടരും…

 

 

 

ഋതുസാഗരം: ഭാഗം 5

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

ഋതുസാഗരം: ഭാഗം 1

ഋതുസാഗരം: ഭാഗം 2

ഋതുസാഗരം: ഭാഗം 3

ഋതുസാഗരം: ഭാഗം 4

Share this story