കറുത്ത നഗരം: ഭാഗം 4

കറുത്ത നഗരം: ഭാഗം 4

നോവൽ

എഴുത്തുകാരി: അമൃത അജയൻ

കണ്ണുകളെ വിശ്വസിക്കുവാൻ പ്രയാസം തോന്നിയ നിമിഷം ..

മുറിയിലെ ഫാനിന്റെ കൊളുത്തിൽ തൂങ്ങിയാടുന്ന ഒരു പുരുഷ ശരീരം ..

തൊട്ടു താഴെ അൽപം മാറി തറയിൽ കമഴ്ന്നു കിടക്കുന്ന അർത്ഥ നഗ്നമായ സ്ത്രീ ശരീരം …. അതിനു ചുറ്റും ചോര പടർന്നു കിടപ്പുണ്ട് …

ഷാനവാസ് വേഗം സിറ്റൗട്ടിലേക്ക് കയറി മുൻവശത്തെ ഡോർ കൈമുട്ടുകൊണ്ട് തള്ളി നോക്കി .അത് അകത്തു നിന്ന് പൂട്ടിയിരിക്കുകയാണ് .

” ഷാനു … പിൻവശത്തുള്ള ഡോറുകൾ പരിശോധിക്കു ..”

“yes മാഡം … ” ഷാനവാസ് വീടിന്റെ പിൻഭാഗത്തേക്ക് ഓടി .

ഞാൻ വയർലസിലൂടെ കൺട്രോൾ റൂമിൽ വിവരം അറിയിച്ചു …

ഫിംഗർ പ്രിന്റ് എക്സ്പേർട്ട്സിനേയും ഡോഗ് സ്കോഡിനേയും ഫോറൻസിക് ഉദ്യോഗസ്ഥരേയും സ്പോട്ടിലേക്ക് വിടാൻ നിർദ്ദേശം നൽകി ….

ഷാനവാസ് അകത്തെ ഹാളിലൂടെ നടന്നു വരുന്നത് വിൻഡോ ഗ്ലാസിലൂടെ കണ്ടു … അപ്പോൾ പിൻഭാഗത്തെ ഏതോ വാതിൽ തുറന്നു കിടപ്പുണ്ടായിരുന്നു എന്നുറപ്പായി ..

ഷാനവാസ് വന്നു മുൻ വാതിൽ തുറന്നു ..

“മാഡം കിച്ചൺ വഴി പുറത്തേക്കുള്ള ഡോർ തുറന്നു കിടപ്പുണ്ടായിരുന്നു .. ഗ്യാസ് സ്റ്റൗവിൽ പാൽ തിളപ്പിച്ച് ഇട്ടിട്ടുണ്ട് ”

ഡോറിന്റെ ലോക്ക് എടുക്കാനുപയോഗിച്ച തൂവാല പോക്കറ്റിലേക്കിട്ടു കൊണ്ട് ഷാനവാസ് പറഞ്ഞു ..

അപ്പോഴേക്കും മറ്റൊരു പോലീസ് വാഹനം ഗേറ്റിനു മുന്നിൽ വന്നു നിന്നു … അതിൽ നിന്നും ഒരു സംഘം പോലീസുകാർ വീടിനു നേർക്ക് വന്നു ….

അത്രയുമായപ്പോൾ റോഡിലൂടെ നടന്നു പോകുന്നവരിൽ ചിലരും പരിസരവാസികൾ എന്ന് തോന്നിക്കുന്ന ചിലരും ഗേറ്റിലൂടെ അകത്തേക്ക് കടന്നു … മതിലിനു മുകളിൽ തലകൾ ഒന്നൊന്നായി ഉയർന്നു ..

പോലീസ് സംഘം ഞങ്ങൾക്കടുത്തേക്ക് വന്നു സല്യൂട്ട് ചെയ്തു ..

” മാഡം ഞാൻ ആര്യനാട് SI ഗോകുൽദാസ് ”

” ഉം … ഗോകുൽ എല്ലാം അണ്ടർ കണ്ട്രോൾ ആയിരിക്കണം. പിൻ വാതിലിൽ കോൺസ്റ്റബിൾസിനെ നിർത്തണം ആരും അകത്ത് കടക്കരുത് ”

”yeട മാഡം .. ”

മരിച്ച സ്ത്രീ നൈന ജോർജിന്റെ അമ്മ എലിസബത്ത് ജോർജ് ആണെന്നുറപ്പിച്ചു ..
പക്ഷെ പുരുഷൻ ആരാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല …

ഞാനും ഷാനവാസും ഗോകുലും ഹെഡ് കോൺസ്റ്റബിൾ ലാസറും body കിടക്കുന്ന റൂമിലേക്ക് നീങ്ങി …

” ഫോട്ടോഗ്രാഫർ ” ഷാനവാസ് ചോദിച്ചു …

“വിളിക്കാം സർ ” ലാസർ പറഞ്ഞിട്ട് പുറത്തേക്കിറങ്ങി ..

എലിസബത്തിന്റെ കഴുത്തിനു ചുറ്റുമാണ് മുറിവ് എന്നു തോന്നി … പക്ഷെ മുടി അഴിഞ്ഞ് പടർന്നു കിടക്കുന്നതിനാൽ മുറിവ് വ്യക്തമായിരുന്നില്ല ….

ചുറ്റിനും പടർന്നു കിടന്ന ചോര ഉണങ്ങി തുടങ്ങിയിരുന്നു …

പുരുഷന് കാഴ്ചയിൽ ഒരു 35 വയസ് തോന്നിക്കും …

ബോഡിക്ക് താഴെ വിസർജം കണ്ടു .. ഒരു സ്റ്റൂൾ നിലത്തേക്ക് മറിഞ്ഞു കിടപ്പുണ്ട് …. ശരീരത്തിനു താഴെ , അഴിഞ്ഞു വീണ നിലയിൽ മുണ്ട് കിടപ്പുണ്ട് …

ലാത്തി കൊണ്ട് വിരലിൽ തട്ടി നോക്കി .. ശരീരം സ്റ്റിഫ് ആണ് .. നഖങ്ങൾക്കിടയിൽ രക്തക്കറ . ശരീരത്തിലെ നഖക്ഷതങ്ങളും ശ്രദ്ധയിൽ പെട്ടു .. ഒടിഞ്ഞു തൂങ്ങിയ കഴുത്തും വായിലൂടെ ഒലിച്ചിറങ്ങിയ ഉമിനീരും തുറിച്ച കണ്ണും . അങ്ങനെ പ്രഥമ ദൃഷ്ടിയാൽ പുരുഷന്റേത് ആത്മഹത്യയാണെന്ന് ഉറപ്പിക്കാവുന്ന തെളിവുകൾ ശരീരത്തിലുണ്ടായിരുന്നു ..

മറിഞ്ഞു കിടക്കുന്ന സ്റ്റൂളും റൂമിനു വലതു ഭാഗത്തായി കിടക്കുന്ന ബെഡിൽ നിന്ന് പകുതിയോളം നിലത്തേക്ക് വീണു കിടക്കുന്ന ബെഡ്ഷീറ്റും സ്ഥാനം തെറ്റി കിടക്കുന്ന പില്ലോയും ഒഴിച്ചാൽ ആ മുറിയിൽ മറ്റു ബലപ്രയോഗങ്ങൾ നടന്ന ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല .

ബാത്ത്റൂമിന്റെ വാതിൽ തുറന്നു കിടപ്പുണ്ടായിരുന്നു ..

അപ്പോഴേക്കും DYSP റഹിമും രണ്ട് പോലീസ് കാരും അകത്തേക്ക് വന്നു ….

തൊട്ടു പിന്നാലെ ലാസർ ഫോട്ടോഗ്രാഫറെയും കൂട്ടി വന്നു …

ഞാൻ മുറിക്കു പുറത്തേക്കിറങ്ങി …

ഷാനവാസിന്റെ നേതൃത്വത്തിൽ അകത്ത് ഫോട്ടോഗ്രാഫ്സ് എടുത്തു തുടങ്ങി …

മുറിയാകമാനം വീക്ഷിച്ച ശേഷം DYSP റഹിം പുറത്തിറങ്ങി ..

ഞാൻ റഹിമിനെ അടുത്തേക്ക് വിളിച്ചു … അയാൾ അടുത്തു വന്ന് അറ്റൻഷനായി ..

“CI കൃഷ്ണദാസ് എവിടെ ”

” അയാൾ വന്നില്ലേ … ” റഹിം പെട്ടെന്ന് ചോദിച്ചു ..

ഞാൻ മിണ്ടിയില്ല .. ഹാളിനകം വീക്ഷിച്ചു കൊണ്ട് പുറത്തെ ഡോറിനടുത്തേക്ക് വന്നു …

റോഡിൽ വിവിധ മാധ്യമങ്ങളുടെ ഒബി വാനുകൾ കിടക്കുന്നു….

മാധ്യമ പ്രവർത്തകരുടെ ഒരു പട തന്നെ പുറത്ത് നിൽപ്പുണ്ടായിരുന്നു …

എന്നെ കണ്ടപ്പോൾ അവർക്കിടയിൽ ആരവമിളകി …

പോലീസ് മാധ്യമങ്ങളെയും തടിച്ചു കൂടിയ ജനത്തേയും ,നിയന്ത്രിക്കാൻ ശ്രമിക്കുന്നു..

ഷാനവാസ് അകത്ത് ആരോടോ തട്ടിക്കയറുന്ന ശബ്ദം കേട്ടു .. വിൻഡോയിൽ ടച്ച് ചെയ്യാതെ മാറി നിൽക്കാൻ ആവശ്യ പ്പെടുകയാണ് …

കുറച്ച് പോലീസുകാർ ആ ഭാഗത്തേക്ക് നീങ്ങി..

ഞാൻ ഹാളിലേക്ക് പിൻവാങ്ങി .. ഹാളിന്റെ വലതുഭാഗത്ത് മുകളിലേക്കുള്ള സ്റ്റെയർ ആണ് ..

പിന്നെയുള്ളത് കിച്ചണും …. ഇടത് ഭാഗത്തായി മറ്റൊരു റൂമും ..

റഹിമും ഒരു കോൺസ്റ്റബിളും അതിനകം വീക്ഷിക്കുന്നുണ്ടായിരുന്നു ..

ഞാൻ അങ്ങോട്ടു ചെന്നു .

”റഹിം , കൂടുതൽ ഫോർസിനെ വേണമെങ്കിൽ വിളിച്ചു വരുത്തിക്കോളൂ … ”

”ok മാഡം ”

കിച്ചണിന്റെ ഭാഗത്തേക്ക് നടക്കാൻ തുടങ്ങുമ്പോൾ മുൻ വശത്ത് വീണ്ടും ഒരു ആരവം കേട്ടു ..

ഫിംഗർ പ്രിൻറ് എക്സ്പേർട്ട്സ് വന്നതിന്റെയാണ് ..

ഞാൻ കിച്ചണിലേക്ക് കടന്നു … കിച്ചണിന്റെ വലതു ഭാഗത്തായി സ്റ്റോർ റൂമും , പുറത്ത് ചെറിയൊരു വർക്കേരിയയും ഉണ്ട് ..

ഗ്യാസ് സ്റ്റൗവിൽ ഒരു പാത്രത്തിൽ ഒന്നര ലിറ്ററോളം വരുന്ന പാൽ തിളപ്പിച്ചിട്ടിട്ടുണ്ട് ..

റഹിം അടുത്തേക്ക് വന്നു ..

“ഫോറൻസിക് ലാബിൽ നിന്ന് ടീം എത്തിയിട്ടുണ്ട് മാഡം , സാംപിൾസ് കളക്റ്റ് ചെയ്യാൻ ”

” ഉം .. പ്രൊസീജിയേർസ് നടക്കട്ടെ … ആംബുലൻസ് എത്തിയിട്ടില്ലെ ബോഡി പോസ്റ്റുമോർട്ടത്തിനു കൊണ്ടുപോകാൻ ”

” ഉണ്ട് മാഡം ”

“ബോഡി അഴിച്ചിറക്കാനുള്ള ഏർപ്പാടുകൾ ചെയ്തോളു .. ആ പുരുഷൻ ആരാണെന്ന് എന്തെങ്കിലും സൂചന ?. ”

” ഇല്ല മാഡം .. എലിസബത്തിന്റെ ഹസ്ബന്റ് ജോർജ് മരിച്ചിട്ട് 8 വർഷത്തോളമായി … ചിലരോട് ചോദിച്ചു വരുന്നുണ്ട് ….. ആ . .. മാഡം CI കൃഷ്ണദാസ് വിധുരയിലാണ് … വന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു ”

“അവിടെ എന്താ ”

“ഏതോ കഞ്ചാവ് ടീംസ് വിധുര സ്കൂൾ പരിസരത്ത് ഉണ്ടെന്ന് വിവരം കിട്ടി പോയതാണെന്നാ പറഞ്ഞെ ”

” എന്നിട്ട് ആരെയെങ്കിലും കിട്ടിയോ …”

” ഇല്ല ”

”ഈ അയൽപക്കത്തെ വീടുകളിൽ നിന്ന് ആരെയെങ്കിലും ഇങ്ങോട്ട് വിളിപ്പിക്കണം … ”

” ശരി … . മാഡം ”

“പിന്നെ കൊസ്റ്റ്യൻ ചെയ്യാനല്ല … വിവരങ്ങൾ ചോദിച്ചറിയാനാണ് . അത് അവർക്കു കൂടി ഫീൽ ചെയ്യണം ”

” മനസിലായി മാഡം ”

ഞാൻ വർക്കേരിയയിലേക്കിറങ്ങി . അവിടെയും ജനങ്ങളും അവരെ നിയന്ത്രിച്ച് പോലീസും നിൽപ്പുണ്ട് ..

മുറ്റത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ ഗോകുൽദാസ് അടുത്തേക്കു വന്നു …

” മാഡം അയൽക്കാരെ കൊണ്ടുവന്നിട്ടുണ്ട് … ”

” ഉം …. ” ഞാൻ തിരിച്ച് ഹാളിലേക്ക് വന്നു … മൂന്നു സ്ത്രീകളും ഒരു പുരുഷനും അവിടെയുണ്ട് …

ഞാൻ ഹാളിലെ സെറ്റിയിൽ ഇരുന്നു … ഇൻക്വസ്റ്റ് റിപ്പോർട്ട് തയാറാക്കാൻ കോൺസ്റ്റബിൾ അടുത്തു വന്നു നിന്നു .

കൊണ്ടു വന്നവരെ ഗോകുൽ പരിജയപ്പെടുത്തി ….

” മാഡം ഇത് വിജയകുമാർ … ഇയാൾ ഇവിടത്തെ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ആണ് …, ഇത് ശ്രീജ …. ആ വീട്ടിലെയാണ് .ഗോകുൽ വലതു വശത്തുള്ള വീടിന് നേർക്ക് വിരൽ ചൂണ്ടി… , ഇത് മെറിൻ , ഇവർ ഇപ്പുറത്തെ വീട്ടിലെയാണ് . മാത്രമല്ല എലിസബത്തിന്റെ ബന്ധു കൂടിയാണ് … ഇത് സൂസൻ റസിഡൻസ് അസോസിയേഷന്റെ വനിതാ വിംഗ് സെക്രട്ടറിയാണ് ”

ഞാൻ എല്ലാവരോടുമായി പറഞ്ഞു ..

“നിങ്ങളോട് ചില വിവരങ്ങൾ ചോദിച്ചറിയാനാണ് വിളിപ്പിച്ചത് … അറിയാവുന്ന കാര്യങ്ങൾ പറഞ്ഞ് ഞങ്ങളെ ഹെൽപ്പ് ചെയ്യണം ”

അവർ തലയാട്ടി …

“Mr. വിജയകുമാർ എന്തു ചെയ്യുന്നു ”

” ഞാൻ എക്സ് മിലിട്ടറിയാണ് … ഇപ്പോ കുറച്ച് കൃഷിയും അസോസിയേഷൻ പ്രവർത്തനവുമൊക്കെയാണ് ”

” ഉം … വിജയകുമാർ ആ ബോഡി രണ്ടും കണ്ടിരുന്നോ? ”

” കണ്ടു .. ”

“എങ്ങനെ … ”

“ജനലിൽക്കൂടി ….”

” ഉം …. ആ സ്ത്രീ എലിസബത്ത് ആണല്ലോ അല്ലേ ”

” അതേ … മാഡം ”

” ആ പുരുഷനെ അറിയുമോ …? ”

വിജയകുമാർ ഒന്നു പരുങ്ങി …

“അറിയുമോ …” ഞാൻ വീണ്ടും ചോദിച്ചു ….

“അറിയാം ….” അയാൾ പറഞ്ഞു .

” ആരാണയാൾ ?”

” അത് ….” വിജയകുമാർ എന്റെ കണ്ണുകളിലേക്ക് തെല്ലു നേരം നോക്കി…(തുടരും )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കറുത്ത നഗരം: ഭാഗം 1

കറുത്ത നഗരം: ഭാഗം 2

കറുത്ത നഗരം: ഭാഗം 3

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story