ഋതുസാഗരം: ഭാഗം 6

ഋതുസാഗരം: ഭാഗം 6

എഴുത്തുകാരി: മിഴി വർണ്ണ

ഋതുവിന്റെ ആ കുഞ്ഞു മേനിയിൽ അന്നോളം അറിയാത്ത ഒരു തരം തരിപ്പ് നിറഞ്ഞു. നിർവചിക്കാൻ ആകാത്ത ഒരു അനുഭൂതി അവളെ വന്നു പൊതിഞ്ഞു. ഋതു അന്നോളം അനുഭവിച്ചിട്ടില്ലത്ത ഒരു സുഖമുള്ള ഒരു പുതിയ വികാരം അവളെ ആഗിരണം ചെയ്തു തുടങ്ങി.
വർധിച്ചു വരുന്ന തന്റെ ഹൃദയമിടുപ്പിനെ അടക്കാൻ അവൾ ഒരുപാട് പണിപ്പെട്ടു…അവളുടെ മനസ്സ് ഒരു അപ്പൂപ്പൻ താടി പോലെ വാനിൽ പറന്നു നടന്നു.

“കഴിഞ്ഞു….ഇത്രേ ഉണ്ടായിരുന്നുള്ളൂ. അതിനാണ് അപ്പച്ചിയെ വിളി.. അമ്മയെ വിളി എന്നൊക്കെ പറഞ്ഞു ബഹളം ഉണ്ടാക്കിയത്.”

സാഗറിന്റെ ശബ്ദമാണ് ഋതുവിനെ ബോധ മണ്ഡലത്തിലേക്ക് കൊണ്ടുവന്നത്. ഒരുനിമിഷം അവന്റെ മുഖത്തേക്ക് നോക്കി തനിക്കു ഇതു എന്താ പറ്റിയത് എന്നു ഓർത്തു അവൾ നിന്നുപോയി.

“അയ്യോ…. ഇങ്ങനെ മേലോട്ട് നോക്കല്ലേ. കഴുത്ത് ഉളുക്കി പോകും. ആ കസേരയുടെ മണ്ടയ്ക്ക് എങ്ങാനും കേറി നിൽക്കാൻ നോക്ക്. എന്നാലെ നീ എന്റെ ലെവലിനു എത്തു.”

“ഓഹ് ഇങ്ങേർക്ക് ലോകത്ത് ഈ ഒരു ചളി മാത്രേ അറിയുള്ളൂ. ഇപ്പോൾ കണ്ടാലും തുടങ്ങും എന്റെ പൊക്കത്തെ കുറ്റം പറയാൻ… കാണ്ടാമൃഗം…” ഋതു മനസ്സിൽ പറഞ്ഞു.

“നീ എന്താടി കണ്ണ്കൊണ്ടു കഥകളി നടത്തുവാണോ??? വല്ലോം പറയാൻ ഉണ്ടേൽ ഉറക്കെ പറയടി. ആളൊരു കിളികുഞ്ഞിന്റെ അത്രേ ഉള്ളൂ പക്ഷേ നാക്കിനു ബുർജ്ഖലീഫയുടെ നീളം ആണ്. ”

“കിളിക്കുഞ്ഞു നിങ്ങളുടെ അവൾ…. കിളിക്കുഞ്ഞെന്നും കാക്ക കുഞ്ഞെന്നും ഒക്കെ നിങ്ങടെ പെണ്ണിനെ പോയി വിളിക്ക്….അല്ലാണ്ട് എന്നെ ഓരോന്ന് വിളിക്കാൻ വന്ന ഉണ്ടല്ലോ…!! ”

“വിളിച്ചാൽ നീ എന്തോ ചെയ്യും…പറയെടി നീ എന്തോ ചെയ്യും…എന്റെ നെഞ്ചിനു ഒപ്പമേ ഉള്ളൂ. ആ നിന്റെ ഡയലോഗ് കേട്ട് ഞാൻ പേടിക്കണോ?? കിളിക്കുഞ്ഞു!..കിളിക്കുഞ്ഞു!…കിളിക്കുഞ്ഞു!
പറ ഇനി നീ എന്താ ചെയ്യാൻ പോണേ??? ചേട്ടൻ ഒന്നു കാണട്ടെ. ”

ഇതും പറഞ്ഞത് സാഗർ ഋതുവിനു അടുത്തേക്ക് നടന്നു…അവൻ അടുത്തേക്ക് വരും തോറും അവൾ ഓരോ അടി പിറകിലേക്ക് വെച്ചു. ഒടുവിൽ ചുമരിൽ തട്ടി നിന്ന ഋതുവിനു ഇരുവശവുമായി സാഗർ തന്റെ കൈകൾ ഉറപ്പിച്ചു…അവന്റെ കരങ്ങൾക്കു ഉള്ളിൽ പേടിച്ചരണ്ട മിഴികളോടെ ഋതു നിന്നു.

“പറയെടി കിളിക്കുഞ്ഞെ… നീ എന്നെ എന്താ ചെയ്യാൻ പോണേ??”

“വിട്….എനിക്ക് പോണം…വിട്…..ഞാൻ ആരുടെയും കിളികുഞ്ഞും പൂച്ചകുഞ്ഞും ഒന്നും അല്ല….. വിട്.”

ഋതു ഓരോന്ന് പറഞ്ഞു കൊണ്ടു സാഗറിനെ തള്ളിമാറ്റാൻ ശ്രമിച്ചുകൊണ്ടേ ഇരുന്നു…അവൾ അവന്റെ നെഞ്ചിൽ ശക്തിയായി അടിച്ചു. പക്ഷേ സാഗറിനെ സംബന്ധിച്ചു അതൊക്കെ ദേഹത്തു അപ്പുപ്പൻതാടി വന്നുവീഴുന്നതിനു സമം നിസാരമായിരുന്നു…. അല്ലേലും ആ സിക്സ്പാക്ക് ബോഡിയിൽ ഋതുവിന്റെ കുഞ്ഞു കരങ്ങൾക്ക് എന്തു ചെയ്യാൻ സാധിക്കാൻ ആണ്.

“ദ….ഇത്രേ ഉള്ളൂ നീ…. എന്നെ ഒന്നു തൊട്ട് നോവിക്കാൻ പോലും കഴിവില്ലാതെ വെറുതെ കിടന്നു പിടക്കാൻ മാത്രം കഴിയുന്ന വെറുമൊരു പെണ്ണ്. അതോണ്ട് എന്നോട് വലിയ ഡയലോഗുമായി വരരുത്. പിന്നെ എന്റെ പെണ്ണ്…അവളെ എന്താ വിളിക്കേണ്ടത് എന്നു എനിക്ക് അറിയാം. നീ പഠിപ്പിക്കാൻ വരണ്ട. കേട്ടല്ലോ..! ”

പറഞ്ഞു നാക്കെടുത്തതും സാഗർ നിലത്തുവീണതും ഒരുമിച്ചായിരുന്നു. ഒരു നിമിഷം എന്താ സംഭവിച്ചതു എന്നറിയാതെ അവൻ വീണിടത്തു തന്നെ കിടന്നുപോയി. എണീക്കാൻ ശ്രമിച്ചപ്പോൾ ഇടതുകാലിന് ഒരുതരം മരവിപ്പ് പോലെ അവനു തോന്നി… കയ്യും കെട്ടിയുള്ള ഋതുവിന്റെ നിൽപ്പ് കണ്ടപ്പോൾ ആണ് അവൾ പ്രതീക്ഷിക്കാത്ത നേരത്ത് കാലിനിട്ടു ചവിട്ടിയത് ആണെന്ന് മനസ്സിലായത്.

“ആഹ്…. ഇച്ചിരി നേരുത്തേ ‘ചേട്ടൻ’ എന്താ പറഞ്ഞത് ഞാൻ പിടയ്ക്കാൻ മാത്രം അറിയുന്ന വെറും ഒരു പെണ്ണ് ആണെന്ന് അല്ലേ. ആ പെണ്ണ് വിചാരിച്ചപ്പോൾ മോൻ നിലത്തു വീണത് കണ്ടല്ലോ… അതോണ്ട് ലോകത്ത് ഒന്നിനെയും വിലകുറച്ചു കാണല്ലേ. കേട്ടിട്ട് ഇല്ലേ ഒരു കുഞ്ഞു ഉറുമ്പിന് പോലും ആനയെ ഭ്രാന്ത് പിടിപ്പിക്കാൻ കഴിയുമെന്ന്. ഉറുമ്പിന് അത്രയും സാധിക്കും എങ്കിൽ ഞാൻ ഒരു പെണ്ണ് അല്ലേ ‘ചേട്ടാ’…

പിന്നെ നിലത്തു വീണത് എങ്ങനെ ആണെന്ന് ഓർത്തു ബുദ്ധിമുട്ടണ്ട…. ഞാൻ ഈ കരോട്ടയിൽ ബ്ലാക്ക് ബെൽറ്റ്‌ എടുത്തത് വെറുതെ ഫ്രെയിം ചെയ്തു മാലയിട്ട് വെയ്ക്കാൻ മാത്രം അല്ലെന്ന് ഓർത്താൽ മതിട്ടോ…. കാലിൽ ഒരു ചെറിയ തരിപ്പ് കാണും. ഒരു അഞ്ച് മിനുട്ട് കഴിഞ്ഞു അതങ്ങ് മാറിക്കൊള്ളും. അപ്പോൾ പിന്നെ ഞാൻ അങ്ങോട്ട് ചെല്ലട്ടെ മോനേ ദിനേശാ…. ”

“ഡീ…..നിനക്ക് ഞാൻ കാണിച്ചു താരാടി.”

“ഓ ഇവിടുന്ന് എണീറ്റിട്ടു ചേട്ടൻ സൗകര്യം പോലെ വന്നാൽ മതി കാണിക്കാൻ ആയിട്ട്… ഞാൻ പുറത്തു കാണും.

ആഹ് പിന്നെ….thank you.”

‘ഓഹ്….ഇതു കിളികുഞ്ഞു അല്ല… കാന്താരിയാണ്. ചുമന്നു ഉരുണ്ട ഒരസൽ കാന്താരിമുളക്…’ സച്ചു മനസ്സിൽ ഓർത്തു.

*******——-******

“ഓഹ്….ഈ കാണ്ടാമൃഗത്തിനു എന്നെ കളിയാക്കാൽ കുറച്ചു കൂടുന്നുണ്ട്. അങ്ങേർക്ക് ഇത്തിരി പൊക്കം ഉണ്ടെന്നും പറഞ്ഞു ഈ ലോകത്ത് പൊക്കം കുറഞ്ഞവർക്ക് ജീവിക്കണ്ടേ… എനിക്ക് ഒട്ടും മനസിലാവാത്തത് ഇങ്ങേർക്ക് ഓരോ ദിവസം പൊക്കം കൂടുവാണോ അതോ എനിക്ക് പൊക്കം കുറവാണോന്നു ആണ്. എന്റെ നിഗമനം ശരിയാണേൽ ഉയരത്തിന്റെ കാര്യത്തിൽ എവറസ്റ്റിനെ തോൽപ്പിക്കാൻ ഉള്ള പ്ലാൻ ആകും കാലമാടന്.”

ഓരോന്ന് ആലോചിച്ചു നടക്കുന്നതിനു ഇടയിൽ ഋതു ചെന്നു എവിടെയോ ഇടിച്ചു നിന്നു. നിവർന്നു നോക്കുമ്പോൾ ആണ് രുദ്രന്റെ നെഞ്ചിൽ ആണ് താൻ പോയി ഇടിച്ചതു എന്നു ഋതുവിനു മനസ്സിലായത്.

“എന്റെ പെണ്ണേ…. നീ ഇതു എന്തു ആലോചിച്ചു നടക്കുവാ? . എന്റെ നെഞ്ചു ഇടിച്ചു പരിപ്പ് ആകിയല്ലോടി കാന്താരി നീ. ഒന്നും ഇല്ലേലും എന്റെ പെണ്ണിന് കൂട് കൂട്ടാൻ ഉള്ള നെഞ്ചാണ് എന്നു എങ്കിലും നീ ഒന്ന് ഓർക്ക്. ”

“കൂടുകൂട്ടാൻ ഇങ്ങള്ടെ പെണ്ണ് വല്ല കിളിയും ആണോ ചേട്ടായി..?”

“ആഹ്…. ഒരു പാവം കിളി ആണ്. സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു കുറുമ്പിക്കിളി. ”

“മ്… മ്… നടക്കട്ടെ നടക്കട്ടെ…. ആരാണ് എന്നൊക്കെ ഞാൻ കണ്ടു പിടിച്ചോളാം. ”

“എന്റെ പെണ്ണെ….നീ അന്യോഷിച്ചു ഒന്നും കഷ്ടപ്പെടണ്ട. സമയം ആകുമ്പോൾ ഞാൻ തന്നെ പറഞ്ഞോളാം. ”

“അല്ലേലും എന്റെ ചേട്ടായി എന്നോട് ഒന്നും ഒളിക്കില്ല എന്നു എനിക്ക് അറിയാം….എന്നാൽ പിന്നെ ഞാൻ അങ്ങോട്ട് ചെല്ലട്ടെ. അവിടെ എന്നെ തിരക്കുന്നുണ്ടാകും.”

നടന്നു നീങ്ങുന്ന ഋതുവിനെ ഒരു ചെറുപുഞ്ചിരിയോടെ രുദ്രൻ നോക്കി നിന്നു.

റിസപ്ഷൻ ഫങ്ക്ഷൻ തീരുമ്പോഴേക്കും 9 മണി കഴിഞ്ഞിരുന്നു. വന്നിരുന്ന അഥിതികൾ എല്ലാം പിരിഞ്ഞു പോയി. വീട്ടിൽ നവ വധൂവരന്മാരും ഋതുവും അച്ഛനും അമ്മയും സാഗറിന്റെ കുടുംബവും മാത്രമായി….കുളിച്ചു വന്ന ധന്യയുടെ കൈയിൽ ഗീതമ്മ പാൽഗ്ലാസ്സ് നൽകി… ഋതു ചേച്ചിയെ മണിയറയിലെക്ക് ആനയിച്ചു. അവിടെ ഋഷി ധന്യക്കുവേണ്ടി അക്ഷമനായി കാത്തിരിക്കുന്നുണ്ടായിരുന്നു.

അൽപ്പസമയത്തിനു ശേഷം സാഗറും കുടുംബങ്ങളും തങ്ങളുടെ വീട്ടിലേക്ക് യാത്രയായി. കല്യാണത്തിരക്കുകൾ കൊണ്ടു ഋതു നന്നായി തളർന്നിരുന്നു.
…അതിനാൽ തന്നെ ഋതു വേഗം മുറിയിലേക്ക് പോയി. കുളിച്ചു വന്നു ബെഡിൽ കിടന്നതു മാത്രമേ അവൾക്കു ഓർമ ഉള്ളു. ക്ഷീണം കൊണ്ടു തന്നെ വളരെ വേഗം അവളെ നിര്ദ്രദേവി വന്നു പുൽകി.

എല്ലാ ദിവസത്തെയും പോലെ അന്നും ഋതുവായിരുന്നു ആ വീട്ടിൽ ഏറ്റവും ഒടുവിലായി എണീറ്റത്. തലേദിവസം നന്നായി തളർന്നാണ് ഉറങ്ങിയത് എന്ന് അറിയാവുന്നത് കൊണ്ട് തന്നെ ആരും അവളെ ശല്യം ചെയ്യാൻ പോയതും ഇല്ല. അതിനാൽ തന്നെ അന്ന് ഋതുവിന്റെ ബ്രേക്ക്‌ഫാസ്റ്റും ലഞ്ചും ഒരുമിച്ചു ആയിരുന്നു. 12 മണിക്ക് എണീറ്റ ആൾക്ക് എന്തു ബ്രേക്ക്‌ഫാസ്റ്റ് എന്തു ലഞ്ച്.

“ആഹ്….എന്റെ പൊന്നു മോൾടെ പള്ളിഉറക്കം കഴിഞ്ഞോ??”

സ്റ്റെപ് ഇറങ്ങി വരുന്ന ഋതുവിനെ കണ്ടു അമ്മ ചോദിച്ചു…അമ്മയുടെ കൈയിൽ നിന്നും നല്ല വഴക്ക് കിട്ടും എന്നു മുൻകൂട്ടി കണ്ടു വന്ന ഋതുവിനു യാതൊരു ഞെട്ടലും തോന്നിയില്ല. അച്ഛൻ ഹാളിൽ തന്നെ ഉള്ളത് കൊണ്ടു മകളെ രക്ഷിക്കാൻ അദ്ദേഹം ഓടി എത്തി.

“എന്റെ പൊന്നു ഗീതേ….നീ ഒന്ന് അടങ്ങു. അവൾ ഇന്നലെ ഒരുപാട് തളർന്നു അല്ലേ ഉറങ്ങിയത്. ആ ക്ഷീണത്തിൽ വാവ എഴുന്നേൽക്കാൻ കുറച്ചു താമസിച്ചു. അതിനു നീ അവളെ വെറുതെ വഴക്ക് പറയല്ലേ…കുഞ്ഞല്ലേ ടി അവൾ!.”

“ഓഹ് കുഞ്ഞു… വയസ്സ് 21 ആയി. അധികം വൈകാതെ വേറെ ഒരു വീട്ടിൽ ചെന്നു കേറേണ്ട പെണ്ണ് ആണ്. ആ അവൾ ആണ് നട്ടുച്ച വരെ കിടന്നു ഉറങ്ങിട്ടു വന്നു നിക്കുന്നതു. പിന്നെ ഇന്നലത്തെ ക്ഷീണം….! നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നുമല്ലോ അല്ലെങ്കിൽ അവൾ നേരത്തെ എണീക്കുന്ന കുട്ടി ആണെന്ന്.”

“ഓഹ്… നീ പറഞ്ഞതെല്ലാം ഞാൻ സമ്മതിച്ചു. മറ്റൊരു വീട്ടിൽ ചെന്ന് കയറാനുള്ളതാന്നും പറഞ്ഞു എന്റെ കുഞ്ഞിന്റെ മനസമാധാനം ഇപ്പോഴേ നീ എന്തിനാ കളയുന്നത്? ”

“അങ്ങനെ ചോദിക്ക് അച്ഛാ….”

“മിണ്ടാതെ നിക്കെടി. ദേ മനുഷ്യാ…നിങ്ങൾ ഒരാളാണ് ഇവളെ ഇങ്ങനെ വഷളാക്കുന്നതു. ഒന്നേ ഉള്ളൂ എങ്കിലും ഒലക്കയ്ക്കു അടിച്ചു വളർത്തണം എന്നാണ്….ലാസ്റ്റ് നിങ്ങൾ തന്നെ ദുഃഖിക്കേണ്ടി വരും….ഞാൻ പറഞ്ഞില്ല എന്നു വേണ്ട….അല്ലേലും ഞാൻ പറയുന്നതിനു ഇവിടെ ഒരു വിലയില്ലല്ലോ! ”

അമ്മ ദേഷ്യത്തിൽ പിറുപിറുത്തോണ്ട് അടുക്കളയിലേക്ക് പോകുന്നതു കണ്ടു ഋതു അടക്കി ചിരിച്ചു.

“വാവേ….കുറുമ്പ് കുറച്ചു കൂടുന്നുണ്ട്. എപ്പോഴും അച്ഛ രക്ഷിക്കാൻ വരില്ലട്ടോ…അവസാനം അമ്മേടേന്ന് അടി വാങ്ങിട്ടു വന്നിരുന്നു കരയരുത്.”

“ഇതൊക്കെ അല്ലേ അച്ഛാ ഒരു രസം. പിന്നെ പുതുമണവാളനും മണവാട്ടിയും എവിടെ?? ”

“അവർ അപ്പുറത്തു ശിവന്റെ അങ്ങോട്ട് പോയി…. ഒരു കുഞ്ഞു വിരുന്ന്. പിന്നെ നാളെ ഇനി ധന്യമോൾടെ വീട്ടിലോട്ടുള്ള മറുവീട് അല്ലേ. അതോണ്ട് ഞാനാ പറഞ്ഞത് ഇന്നു അപ്പുറത്തു പോയിട്ട് വരാൻ.”

“ആണോ…എന്നാൽ ഞാനും ഒന്നു പോയിട്ട് വരാം. എനിക്കുള്ള ബ്രേക്ക്‌ഫാസ്റ്റ് അവിടെ വെയ്റ്റിങ് ആയിരിക്കും….ചെന്നില്ലേൽ അപ്പയ്ക്കു സങ്കടം ആകും. അതു കഴിഞ്ഞു വേണം ഇവിടെ വന്നു അമ്മക്കുട്ടിടെ ലഞ്ച് കഴിക്കാൻ. ഒരുപാട് പണി ഉണ്ട്‌ അച്ഛേ ഇന്നു വാവയ്ക്ക്….. ടാറ്റ”

മോൾടെ തുള്ളിച്ചാടിയുള്ള പോക്കും നോക്കി ഹരിനന്ദൻ ഒരു നിമിഷം ഇരുന്നു. അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അല്ലേലും ഇതുപോലൊരു കുറുമ്പിയുടെ അച്ഛനു മകളുടെ കുറുമ്പുകൾ തന്നെ ധാരാളമാണല്ലോ എന്നും പുഞ്ചിരിക്കാൻ.

**************

“ആഹ് ഇതാരാ വരുന്നത്…ഇപ്പോഴാണോ വാവേ ഉറക്കം കഴിഞ്ഞത്?? ”

“ആഹ് അമ്മാവാ…. ഇന്നു എണീക്കാൻ ഇച്ചിരി ലേറ്റ് ആയിപോയി. ഇന്നലെ ഒരുപാട് തളർന്നല്ലേ ഉറങ്ങിയത്. അതാ വാവ താമസിച്ചതു.”

ചിണുങ്ങികൊണ്ടുള്ള അവളുടെ സംസാരം കേട്ട് ഒരാൾ ഒഴികെ ഹാളിൽ ഉണ്ടായിരുന്ന മറ്റെല്ലാരുടെയും മുഖത്തു പുഞ്ചിരി വിരിഞ്ഞു. ആ ഒരുവന്റെ മുഖത്ത് മാത്രം അവളെ പച്ചയ്ക്ക് തിന്നാൻ ഉള്ള ദേഷ്യം ആയിരുന്നു. തീർച്ചയായും ആ വ്യക്തിയുടെ പേര് സാഗർ എസ്സ്.കുമാർ എന്നല്ല…കാരണം കക്ഷി ആ സമയത്തു വീട്ടിൽ ഇല്ല. ഋഷിയായിരുന്നു ദേഷ്യം കൊണ്ടു തിളച്ചു മറിയുന്ന ആ ഒരുവൻ. അവന്റെ ഫസ്റ്റ്നൈറ്റ്‌ അലാറംനൈറ്റ്‌ ആക്കിയതിന്റെ കലിപ്പിൽ ആണ് കക്ഷി.

“ഫസ്റ്റ് നൈറ്റ്‌ ഒക്കെ അടിപൊളി ആയിരുന്നോ ചേട്ടാ?? ഉറക്കം ഒക്കെ നന്നായിരുന്നല്ലോ അല്ലേ.”

“ഡി കുട്ടിപിശാശേ….എന്നെ കൊണ്ടു ഒന്നും പറയിക്കരുത്. റൂം മൊത്തം അലാറം ക്ലോക്ക് ഒളിച്ചു വെച്ചിട്ട് ചോദിക്കുന്ന കേട്ടില്ലേ. 10 മണി മുതൽ തുടങ്ങിയത് ആണ്. ഓഹ്….രണ്ടു മണിക്കൂർ മനുഷ്യനു സമാധാനം കിട്ടീട്ടില്ല. ”

“ഇതൊക്കെയല്ലേ ചേട്ടാ ഒരു രസം.”

“രസിക്കും രസിക്കും…. എനിക്കും അവസരം വരും. അന്ന് ഞാനും ഒരുപാട് രസിക്കും. കേട്ടോടി കുട്ടിതേവാങ്കേ.”

“ഓ ചേട്ടാ….I am waiting. അല്ല നിങ്ങൾ ഹണിമൂണിന് ഒന്നും പോണില്ലേ?? Place ഒന്നും ഫിക്സ് ചെയ്തില്ല എങ്കിൽ ഞാൻ സെലക്ട്‌ ചെയ്തു തരാം.”

“എന്നിട്ട് എന്തിനാ?? അവിടെ ടൈം ബോംബ് എങ്ങാനും ഫിറ്റ്‌ ചെയ്യാൻ ആണോ?? എന്റെ പൊന്നു മോളെ നീ ഒരു സഹായവും ചെയ്യണ്ട. ചേട്ടൻ ജീവിച്ചു പൊയ്ക്കോട്ടേ. അല്ലേൽ തന്നെ എന്റെ കെട്ടിയോൾ നിന്റെ ടീം ആണ്. സൊ നീ ഒന്നും പ്ലാൻ ചെയ്തു കൊളം ആക്കേണ്ടി വരില്ല. ”

“ആഹ്… വേണ്ടങ്കിൽ വേണ്ട. ഒരു സഹായം ചെയ്യാം എന്നു വെച്ചപ്പോൾ. അല്ലേലും നല്ല കാര്യം ചെയ്യാൻ വന്നാലും എല്ലാരും എന്നെ കുറ്റമേ പറയൂ… അതൊക്കെ പോട്ടേ ചേച്ചിയും അപ്പയും ഒക്കെ എവിടെ? ”

“അവർ അടുക്കളയിൽ ഉണ്ട്‌ മോളേ… സാരംഗിയും അവിടെ തന്നെ ഉണ്ട്‌. ഇന്നു ധന്യമോൾ ഉള്ളോണ്ട് അവളോട് സംസാരിക്കാൻ അവിടെ കേറി നിക്കുവാ.”

“ആണോ അമ്മാവാ… എന്നാൽ ഞാനും അങ്ങോട്ട് ചെല്ലട്ടെ. എന്റെ ബ്രേക്ക്‌ഫാസ്റ്റ് ഉം അവിടെ വെയ്റ്റിംഗ് ആകും.”

‘തെമ്മാ തെമ്മാ തെമ്മാടിക്കാറ്റെ
ചുമ്മ ചുമ്മ ചുമ്മാതെ കാറ്റേ
നീ മലമേലെ മഴമേഘ തുടി കൊട്ടാതെ
കളമുളയെ ചുംബിക്കാതെ
…………………………………………………..
…………………………………………………..’

ഋതു ഒരു മൂളിപ്പാട്ടും പാടി അടുക്കളയിലേക്ക് നടന്നു. അപ്പോഴും അവളുടെ കണ്ണുകൾ ആരെയോ തിരയുന്നുടായിരുന്നു…വഴക്കിടാൻ വേണ്ടി ആണെങ്കിൽ പോലും അവളുടെ കണ്ണുകൾ ആ പരിചിതമുഖത്തെ തേടിയലഞ്ഞു. പക്ഷേ നിരാശയായിരുന്നു ഫലം.

തുടരും….

ഋതുസാഗരം: ഭാഗം 6

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

ഋതുസാഗരം: ഭാഗം 1

ഋതുസാഗരം: ഭാഗം 2

ഋതുസാഗരം: ഭാഗം 3

ഋതുസാഗരം: ഭാഗം 4

ഋതുസാഗരം: ഭാഗം 5

Share this story