ഗൗരി: ഭാഗം 31

ഗൗരി: ഭാഗം 31

എഴുത്തുകാരി: രജിത പ്രദീപ്‌

നീ എന്താ ആർച്ചേ പറഞ്ഞത്

മലയാളം എന്താ നിനക്ക് മലയാളം അറിയില്ലേ

ആർച്ച നീ പറഞ്ഞത് എന്താ അത് എനിക്ക് മനസ്സിലായില്ല
ഗൗരിയുടെ സ്വരത്തിൽ വിറയൽ ഉണ്ടായിരുന്നു

ഞാൻ പറഞ്ഞത് നിന്റെ ഏട്ടനെ കൊന്നവരെ ശരത്തിനറിയാം ,അവൻ മനപൂർവ്വം നിന്നോട് പറയാതിരുന്നതാണ്

ആരാ എന്റെ ഏട്ടനെ ……

വരുണിന്റെ അനിയത്തി വന്ദന ഓടിച്ച കാറാണ് നിന്റെ ചേട്ടനെ ഇടിച്ചത് ,ശരത്ത് ഈക്കാര്യം അറിഞ്ഞിട്ട് നിന്നോട് പറഞ്ഞില്ല ,നിനക്ക് പിന്നെ നിന്റെ ചേട്ടനെ കൊന്നവരായാലും പ്രശ്നമില്ലല്ലോ ശരത്ത് സാറിനെ വിവാഹം കഴിച്ചാൽ മതിയല്ലോ

ഞാനറിഞ്ഞിട്ടില്ല ,ഇതൊന്നും എനിക്കറിയില്ലായിരുന്നു അറിഞ്ഞിരുന്നു എങ്കിൽ ഞാൻ സമ്മതിക്കില്ലായിരുന്നു ഒന്നിനും
ഗൗരി കരയുകയായിരുന്നു

ഗൗരി കരയുകയാണെന്ന് ആർച്ചക്ക് മനസ്സിലായി ,ആർച്ച പിന്നൊന്നും പറയാൻ നിൻക്കാതെ ആർച്ച കോള് കട്ടാക്കി
താൻ ഉദ്ദേശിച്ച കാര്യം നടന്നു അതു മതി

ആർച്ചയെ തന്നെ നോക്കി നിൽക്കുകയായിരുന്നു സുധ

എന്താ മമ്മി ഇങ്ങനെ നോക്കുന്നത് മുൻപ് കണ്ടിട്ടില്ലാത്ത പൊലെ

നീ എന്റെ മകള് തന്നെയാണ്

അത് മമ്മിക്ക് ഇപ്പോഴാണോ മനസ്സിലായത് ,ഗൗരിക്ക് ഒരു പണി കൊടുത്തു ,അവളും ഇത്തിരി വിഷമിക്കട്ടെ

അവള് ഇനി വിഷമിക്കാനിരിക്കുന്നതെയുള്ളൂ

അതെ മമ്മീ … അവള് വേദനിക്കണം ,അപ്പോഴെ അവൾക്ക് മനസ്സിലാവൂ വേദന എന്താണെന്ന്
*
അച്ഛാ ……

എന്തിനാ ഗംഗേ .. നീയിങ്ങനെ ഒച്ചയിടുന്നത് ,ആ റോഡിൽ നിൽക്കുന്നവർ വരെ കേട്ടിട്ടുണ്ടാവും നിന്റെ ശബ്ദം

അച്ഛനിങ്ങോട്ട് വന്നേ ചേച്ചീ ഭയങ്കര കരച്ചിൽ ,ചോദിച്ചിട്ട് ഒന്നും പറയുന്നില്ല

എന്താ പറ്റിയത് എന്റെ മോൾക്ക് എന്ന് പറഞ്ഞ് മാഷ് ഗൗരിയുടെ അടുത്തേക്ക് ഓടി ചെന്നു

അമ്മ ഗൗരിയോട് കാര്യം ചോദിക്കുന്നുണ്ടായിരുന്നു

മോളെ … എന്തിനാ കരയുന്നത് അച്ഛനോട് പറ

അച്ഛാ …… എനിക്ക് എന്താ ചെയ്യണ്ടത് എന്നറിയണില്ല, ആരാ ശരി ആരാ തെറ്റ് എന്ന് എനിക്ക് മനസ്സിലാവണില്ല

എന്റെ മോള് കരയാതെ എന്ത് പ്രശ്നത്തിന് ഒരു പരിഹാരമുണ്ട് മോള് കരയാതെ അച്ഛനോട് കാര്യം പറയ്

അച്ഛാ ….. ആർച്ച എന്നെയിപ്പോ വിളിച്ചിട്ടുണ്ടിയിരുന്നു

ആർച്ചയോ അതാരാ ..

അച്ഛനറിയും ശരത്ത് സാറിന്റെ ബന്ധുവാണ്

മനസ്സിലായി ,എന്നിട്ട് എന്താ പറഞ്ഞത്

ആർച്ച പറഞ്ഞ കാര്യങ്ങൾ ഗൗരി അച്ഛനോട് പറഞ്ഞു

എല്ലാം കേട്ട് അമ്മ കരയുകയായിരുന്നു

അച്ഛൻ ഗൗരിയെ ചേർത്ത് പിടിച്ചു ,എന്റെ മോള് കരയണ്ടാട്ടോ ,മോള് വിചാരിക്കുന്നത് പോലെയല്ല അച്ഛനോട് എല്ലാം കാര്യങ്ങളും ശരത്ത് സാറ് എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു ,ഈക്കാര്യം അറിഞ്ഞപ്പോൾ ശരത്ത് ആദ്യം വിളിച്ച് എന്നോടാണ് പറഞ്ഞത് ഞാനാണ് നിന്നോട് പറയണ്ടാന്ന് ശരത്ത് സാറിനോട് പറഞ്ഞത്

അച്ഛാ .. ചേട്ടനെ ..

അതൊക്കെ അച്ഛനറിയാം ,മോളുടെ സങ്കടവും അച്ഛനറിയാം ,എന്റെ മോള് അതൊന്നും ഓർത്ത് വിഷമിക്കണ്ടാട്ടോ ,ആ കുട്ടി മനപൂർവ്വം ചെയ്തതല്ലല്ലോ ,അച്ഛൻ ആ കുട്ടിയോട് ക്ഷമിച്ചു അത് പോലെ നിങ്ങൾക്കും കഴിയണം,

അത് പറഞ്ഞപ്പോൾ ഗംഗയുടെ മുഖത്ത് ഒരു സന്തോഷമുണ്ടായി

അമ്മക്ക് കരച്ചിൽ ആയിരുന്നു

ലക്ഷ്മി കരഞ്ഞ് നീ കുട്ടികളെ കൂടി പേടി പ്പെടുത്തണ്ടാട്ടോ ,താൻ മുറിയിലേക്ക് പോക്കോ

അമ്മ പോയി കഴിഞ്ഞപ്പോൾ ഗംഗ അച്ഛനോട് പറഞ്ഞു

അച്ഛാ ആ അർച്ചയും അമ്മയും കൂടി ചേച്ചിയെ ഭീക്ഷിണി പ്പെടുടുത്തി

ഭീക്ഷിണിപ്പെടുത്തെ എന്ത് പറഞ്ഞ്, എന്തിനാ ആർച്ച ഗൗരിയെ ഭീക്ഷണിപ്പെടുത്തുന്നത്

ആർച്ചക്ക് ശരത്ത് സാറിനെ കെട്ടണമെന്ന് ,അതിന് വേണ്ടിയിട്ടാ ,ചേച്ചിയെ പെട്രോൾ ഒഴിക്കുമെന്നൊക്കെയാണ് പറഞ്ഞിരിക്കുന്നത്

എന്റെ ദേവി എന്തൊക്കെയാണിത് ,എന്നിട്ടെന്താ മോളെ നീ അച്ഛനോട് പറയാതിരുന്നത്

ഞാൻ പറയാമെന്ന് പറഞ്ഞതാ അച്ഛാ
പക്ഷേ ചേച്ചി സമ്മതിച്ചില്ല
അച്ഛനും അമ്മയും പേടിക്കുമെന്ന് പറഞ്ഞു

നിന്റെ ജിവനല്ലേ അച്ഛന് വലുത് ,ഇനി ഇപ്പോ എന്താ ചെയ്യാ, അവരിങ്ങനെ തുടങ്ങിയാൽ ,മോള് കരയാതിരിക്ക് എന്റെ മോളെ ആരും ഒന്നും ചെയ്യില്ല

അതൊന്നും എനിക്ക് പേടിയില്ല

ഗൗരിയുടെ വിഷമം ചേട്ടനെ ഓർത്താണെന്ന് മാഷിനറിയാം ,ഗൗരിക്ക് ചേട്ടനെ ജീവനായിരുന്നു

മാഷ് റൂമിൽ നിന്നും പുറത്തിറങ്ങറി
ഫോണെടുത്ത് ശരത്തിനെ വിളിച്ചു

എന്താ അച്ഛാ…

മോനെ അച്ഛന് നിന്നോട് സംസാരിക്കണം ,

അതിനെന്താ അച്ഛൻ പറഞ്ഞൊ

ഫോണിൽ പറഞ്ഞാൽ ശരിയാവില്ല ,നേരിട്ട് പറയണം

അങ്ങനെയാണെങ്കിൽ ഞാനങ്ങോട്ട് വരാം

വേണ്ട ,അച്ഛൻ ബാങ്കിലേക്ക് വരാം

ശരി അച്ഛൻ വായോ

മാഷ് ചെല്ലുമ്പോൾ ശരത്ത് ഉണ്ടായിരുന്നു ബാങ്കിനു പുറത്ത്

എന്താ അച്ഛാ എന്താ കാര്യം അച്ഛനെന്താ വല്ലാതിരിക്കുന്നത്

അതിപ്പോ എങ്ങനെ പറയണമെന്നറിയില്ല ,ഗൗരി വീട്ടിൽ ഭയങ്കര കരച്ചിൽ ആയിരുന്നു

എന്തിനാ …
അച്ഛൻ കാര്യം ചോദിച്ചില്ലേ

ഉവ്വ് കാരണം പറഞ്ഞു ,മോള് അറിഞ്ഞു അവളുടെ ചേട്ടൻ മരിച്ചത് വന്ദനയുടെ കാറിടിച്ചിട്ടാണെന്ന്

അതെങ്ങനെ … നമ്മുക്ക് അല്ലാതെ വേറെ ആർക്കും ഇതറിയില്ല

ആർച്ച ….
ആർച്ചയാണ് മോളൊട് പറഞ്ഞത്

ആർച്ചയോ അവളിതെങ്ങനെ അറിഞ്ഞു

അതു മാത്രമാണെങ്കിൽ ഞാൻ ക്ഷമിച്ചേനെ മോനെ പക്ഷേ ആർച്ചയും അമ്മയും ചേർന്ന് ഗൗരിയെ ഭീഷണിപ്പെടുത്തി

ഭീക്ഷിണിപ്പെടുത്തെ ..

അതെ മോനെ ,പെട്രോൾ ഒഴിക്കുമെന്നൊ കത്തിക്ക് കുത്തും ഇതൊക്കെയാണ് ഭീക്ഷിണി ,പേടിച്ചിട്ടാണ് ഞാൻ ഓടി വന്നത് ഇപ്പോഴത്തെ ഒരോ വാർത്തകള് കേൾക്കുമ്പോൾ ഉള്ളില് തീയാണ്

അച്ഛൻ ഭീക്ഷണിയോർത്ത് വിഷമിക്കണ്ടാട്ടോ അത് ഞാൻ ശരിയാക്കി കൊള്ളാം

എങ്ങനെ

ഞാനിപ്പോ പോയി അവരെ കണാം ,എന്നിട്ട് ബാക്കി കാര്യം

ഞാനും വരാം മോന്റെ കൂടെ

വേണ്ടാ ച്ഛാ ഇത് ഞാൻ കൈകാര്യം ചെയ്തോളാം ,ക്ഷമിക്കും തോറും അവര് തലയിൽ കയറുകയാണ്

വഴക്കിനൊന്നും പോവണ്ടാ ,സമാധാനമായി കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയാൽ മതി

ശരിയച്ഛാ ….
പറഞ്ഞ് മനസ്സിലാക്കാല്ല വേണ്ടത് ഇത് അടിച്ചാണ് മനസ്സിലാക്കിക്കേണ്ടത് എന്ന് ശരത്ത് മനസ്സിൽ പറഞ്ഞു

ശരത്ത് ആദ്യം വരുണിനെ വിളിച്ചു

എന്താടാ ..

നീ നന്ദനയുടെ കാര്യം ആർച്ചയോട് പറഞ്ഞിരുന്നോ

പറഞ്ഞു

നീ ഇത്രക്കും പൊട്ടനാണോ ,അവളത് ഗൗരിയെ വിളിച്ചു പറഞ്ഞു

അതറിയാവുന്നത് കൊണ്ടാണ് ഞാനത് അവളോട് പറഞ്ഞത്

എന്തിന് വേണ്ടിട്ട് ഈ കല്യാണം മുടക്കാനായി ട്ടോ

ശരത്തെ എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ ,നിന്നോട് ഞാൻ പറഞ്ഞില്ലേ എനിക്ക് സന്തോഷമുള്ള കാര്യമാണെന്ന് നിങ്ങളുടെ വിവാഹം

പിന്നെന്തിനാ നീ ഇങ്ങനെ ചെയ്തത്

അത് ഞാൻ പറയാം ,നിനക്ക് തിരക്കുണ്ടോ

ഇപ്പോ ഇത്തിരി തിരക്കാണ് ഒരാളെ കണാനുണ്ട് ,അതു കഴിഞ്ഞ് ഞാൻ നിന്നെ ഞാൻ വന്ന് കണ്ടോളാം

ശരത്ത് ആർച്ചയുടെ വീട്ടിലേക്ക് പോയി

ശരത്തോ … കല്യാണത്തിന് കണ്ടതല്ലേ തന്നെ ആർച്ചയുടെ അച്ഛൻ ശരത്തിനോട് പറഞ്ഞു

അതെ അങ്കിളെ, ഞാനിപ്പോ വന്നത് ആന്റിയെയും ആർച്ചനെം കണാനായിട്ടാണ്

എന്താ ശരത്തേ എന്താ കാര്യം ,അവര് എന്തെങ്കിലും ഉഡായിപ്പ് ചെയ്തോ

ഉവ്വ് അങ്കിളെ ,ഞാൻ വിവാഹം കഴിക്കാൻ പോകുന്ന കുട്ടിയെ രണ്ടു പേരും കൂടി പ്പോയി ഭീക്ഷണിപ്പെടുത്തി ,പെട്രോൾ ഒഴിക്കുമെന്നൊക്കെ പറഞ്ഞു ,ആ കുട്ടിയുടെ അച്ഛൻ എന്നെ കണാൻ വന്നിട്ടുണ്ടായിരുന്നു

ഞാൻ എന്താ ചെയ്യാ ശരത്തേ ,രണ്ടു പേരും കൂടി എന്തൊക്കെ ചെയ്ത് കൂട്ടുമെന്ന് ആർക്കും പറയാൻ പറ്റില്ല

ആർച്ച ഇല്ലേ ഇവിടെ, അങ്കിളൊന്ന് വിളിക്കോ

ഉണ്ട് ,സുധ വീട്ടിൽ പോയിരിക്കുകയാണ്, ആർച്ചയെ
ഞാൻ വിളിക്കാം

ആർച്ചേ ….

എന്താ അച്ഛാ

നിങ്ങളെന്തൊക്കെയാണ് കാണിച്ചുകൂട്ടുന്നത്
ഞങ്ങൾ എന്ത് കാണിച്ചൂന്നാണ് അച്ഛൻ പറയുന്നത്

നീ ഒന്നും ചെയ്തില്ലേ പിന്നെ എന്തിനാ ശരത്ത് വന്നിരിക്കുന്നത്

ശരത്ത് വന്നിട്ടുണ്ടോ

നീ എന്തിനാ ആ കുട്ടിയെ ഭീക്ഷിണി പ്പെടുത്തിയത്

അത് ഡാഡി അറിയണ്ടാ അറിഞ്ഞിട്ടും വല്യ പ്രയോജനമില്ല

മമ്മിയാണ് നിന്നെ വഷളാക്കിയത്

മമ്മി എന്നെ സ്നേഹിക്കുന്നത് ഡാഡിക്ക് ഇഷ്ടമില്ല

അപ്പൊഴെക്കും അവരെ കാണാത്തത് കൊണ്ട് ശരത്ത് അവിടെക്ക് വന്നു
ആർച്ചയെ കണ്ടപ്പോൾ ശരത്തിന് കലി കയറി

ഓ … വിളിച്ച് പറഞ്ഞപ്പോഴെക്കും ചോദിക്കാൻ ആളെത്തിയല്ലോ, ഇങ്ങനെ വേണം ചെറുക്കൻമാര് ആർച്ചകളിയാക്കി പറഞ്ഞു

ചോദിക്കാൻ വന്നതല്ല ഇതൊന്ന് നിനക്ക് തരാൻ വന്നതാണ്
പറഞ്ഞ് കഴിഞ്ഞപ്പോഴെക്കും ആർച്ചയുടെ കവിളത്ത് അടി വീണിരുന്നു

ഇനി ഗൗരിയെ എന്തെങ്കിലും പറഞ്ഞാൽ ഇതായിരിക്കില്ല ആർച്ചേ ഞാൻ ചെയ്യുക ,അത് നീ ഓർമ്മ വച്ചോ ,നിന്റെ അമ്മയോടും പറഞ്ഞോ

ഗൗരിയെ ഒന്നു കാണണമെന്ന് ശരത്തിന് തോന്നി
മാഷിന്റ വീട്ടിലേക്ക് പോയാലോ

ചെന്നാൽ അവരെന്തു വിചാരിക്കും

പക്ഷേ ഗൗരിയെ കണാൻ വേറെ വഴിയില്ല
കരയുകയാണെന്നറിഞ്ഞപ്പോൾ മൂക്കത്തിയെ ഒന്നാശ്വസിപ്പിക്കണമെന്ന് തോന്നാ..

എന്തും ആവട്ടെ ശരത്ത് ഗൗരിയുടെ വീട്ടിലേക്ക് പോയി

ശരത്തിനെ കണ്ടതും ഗംഗ ഓടി പോയി മാഷിനെ വിളിച്ചു കൊണ്ടുവന്നു

വാ മോനെ മാഷ് ശരത്തിനെ വീടിനകത്തേക്ക് ക്ഷണിച്ചു

മോനിരിക്ക്

അമ്മ അവിടെക്ക് വന്നു ,അമ്മയുടെ മുഖത്ത് സങ്കടമാണെന്ന് ശരത്തിന് മനസ്സിലായി

മോന് ചായ എടുക്കട്ടെ

വേണ്ടമ്മേ .. എനിക്കൊന്നും വേണ്ട
പിന്നെ ആർച്ചയുടെ ഭീക്ഷണിയോർത്ത് പേടിക്കണ്ടാന്ന് പറയനാണ് ഞാൻ വന്നത് ,ആർച്ചയെ ഞാൻ പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ട്

അത് മതി ശരത്തേ, മോന് ബുദ്ധിമുട്ടായോ

ഇല്ല, ഇതൊക്കെ മുളയിലെ നുള്ളണം
ഗൗരി എവിടെ..

ചേച്ചി റൂമിലാണ് ചേട്ടൻ വന്നത് അറിഞ്ഞിട്ടല്ല

ഞാനൊന്നു പോയി കണ്ടോട്ടെ

മോൻ എന്താ ഇങ്ങനെ ചോദിക്കുന്നത് ,ഗംഗേ ചേച്ചീടെ മുറിയൊന്ന് കാണിച്ച് കൊടുത്തെ ചേട്ടന്

ഗംഗ ശരത്തിന് ഗൗരിയുടെ മുറി കാണിച്ചു കൊടുത്തു

ഗൗരി ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു ,

മൂക്കുത്തി …

ശരത്തിന്റെ വിളി കേട്ട് ആദ്യം ഗൗരി തനിക്ക് തോന്നിയതാണെന്നാണ് കരുതിയത്

ശരത്ത് ഒന്നുകൂടി വിളിച്ചു

മൂക്കുത്തി …

ഗൗരി തിരിഞ്ഞ് നോക്കി

ശരത്തിനെ കണ്ടു ഗൗരി, അവൾക്ക് ദേഹം തളരുന്നത് പോലെ തോന്നി

ശരത്ത് അവളുടെ അടുത്തേക്ക് ചെന്നു

ഗൗരി ശരത്തിനെ നോക്കി അവളുടെ കണ്ണ് നിറഞ്ഞിരുന്നു
ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു

എന്തിനാടാ വിഷമിക്കുന്നത് ഞാൻ വന്നില്ലേ ,എന്റെ മൂക്കുത്തി കരയുന്നത് എനിക്കിഷ്ടമല്ലാട്ടോ

ശരത്ത് അവളെ ചേർത്ത് പിടിച്ചു… തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 6

ഗൗരി: ഭാഗം 7

ഗൗരി: ഭാഗം 8

ഗൗരി: ഭാഗം 9

ഗൗരി: ഭാഗം 10

ഗൗരി: ഭാഗം 11

ഗൗരി: ഭാഗം 12

ഗൗരി: ഭാഗം 13

ഗൗരി: ഭാഗം 14

ഗൗരി: ഭാഗം 15

ഗൗരി: ഭാഗം 16

ഗൗരി: ഭാഗം 17

ഗൗരി: ഭാഗം 18

ഗൗരി: ഭാഗം 19

ഗൗരി: ഭാഗം 20

ഗൗരി: ഭാഗം 21

ഗൗരി: ഭാഗം 22

ഗൗരി: ഭാഗം 23

ഗൗരി: ഭാഗം 24

ഗൗരി: ഭാഗം 25

ഗൗരി: ഭാഗം 26

ഗൗരി: ഭാഗം 27

ഗൗരി: ഭാഗം 28

ഗൗരി: ഭാഗം 29

ഗൗരി: ഭാഗം 30

ഗൗരി: ഭാഗം 31

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story