ഋതുസാഗരം: ഭാഗം 8

ഋതുസാഗരം: ഭാഗം 8

എഴുത്തുകാരി: മിഴി വർണ്ണ

Nb: ഋതുസാഗരം ഭാഗം 6 മാറിപ്പോയിരുന്നു… ആയതിനാൽ ഭാഗം 6 താഴെ ഉണ്ടാകും. 5 മുതൽ ഒന്ന് വായിക്കുന്നത് നന്നായിരിക്കും… വായനക്കാർ ക്ഷമിക്കുമല്ലോ? 😭😭😭

ആ ശബ്ദത്തിനുടമ ചുണ്ടിൽ ഒരു വശ്യമായ പുഞ്ചിരിയും കണ്ണുകളിൽ ഒളിപ്പിച്ച പ്രണയവുമായി അവൾക്കരികിൽ എത്തിയിരുന്നു. ഋതുവിന്റെ കൂട്ടുകാർ അഞ്ച് പേരും കുറച്ചു അങ്ങോട്ടെയ്ക്കു മാറി നിന്നു.

“സാഗറേട്ടൻ….” ഋതുവിന്റെ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു.

“സുഖം ആണോ ഋതു…..വെക്കേഷൻ ഒക്കെ എങ്ങനെ ഉണ്ടായിരുന്നു? ചേട്ടന്റെ കല്യാണം ഒക്കെ ആയിരുന്നതു കൊണ്ടു അടിച്ചു പൊളിച്ചു കാണോല്ലോ അല്ലേ??”

“അങ്ങനെ ഒന്നും ഇല്ല ഏട്ടാ….എന്തായാലും ഈ വെക്കേഷൻ വളരെ നന്നായിരുന്നു. ഏട്ടത്തി ഒക്കെ വന്നപ്പോൾ ഉള്ള സന്തോഷം പറയാൻ വാക്കുകൾ ഇല്ല എനിക്ക്. ഏട്ടൻ പറ….ഏട്ടന്റെ വെക്കേഷൻ എങ്ങനെ ഉണ്ടായിരുന്നു?? ഫ്രണ്ട്‌സ്സിന്റെ കൂടെ അടിച്ചു പൊളിച്ചോ?? ”

“ആഹ് കുറച്ചു ഒക്കെ….അവരുടെ കൂടെ ടൂർ ഒക്കെ പോയി….ബട്ട് ആദ്യം ആയിട്ട് ആണ് ഒരു വെക്കേഷൻ എനിക്ക് കുറച്ചു ബോറായിട്ട് തോന്നുന്നത്. എന്തോ വല്ലാത്ത ഒരു മിസ്സിംഗ്‌ ആയിരുന്നു… എല്ലാരേയും!”… ഋതുവിനെ ഒളികണ്ണിട്ട് നോക്കി കൊണ്ടാണ് അവൻ അതു പറഞ്ഞത്.

“അതു പിന്നെ കോളേജും ഇവിടുത്തെ അന്തരീക്ഷവും ഒക്കെ ആർക്കായാലും മിസ്സ്‌ ചെയ്യും. ഈ ഒരു വർഷം കൂടി കഴിഞ്ഞാൽ നമ്മൾ എല്ലാം പലവഴിക്ക് ആകും എന്നു ഓർക്കുമ്പോൾ ആണ് ഒരു വിഷമം.”

“അതു ശരിയാണ്. കഴിഞ്ഞ വർഷം ഇവിടെ പിജിക്ക്‌ വരുമ്പോൾ ഞാനും കരുതിയിരുന്നില്ല ഇത്രയും പ്രിയപ്പെട്ട ചിലരെ ഈ കോളേജ് എനിക്ക് സമ്മാനിക്കും എന്നു.

ആഹ് പിന്നെ…ലേറ്റ് ആയിന്നു അറിയാം. എങ്കിലും എന്റെ ഒരു കുഞ്ഞു ബർത്ത്ഡേ ഗിഫ്റ്റ്. ഇഷ്ടം ആകോ എന്നു അറിയില്ല. ഇതു കണ്ടപ്പോൾ തന്നെ ഓർമ വന്നു. അതാണ് വാങ്ങിയത്.

പിന്നെ ശരി….ഇയാൾ ക്ലാസ്സിലേക്ക് പൊയ്ക്കോ. സമയം ആയി.”

ഋതുവിനോട് യാത്ര പറഞ്ഞു കൊണ്ടു സാഗർ ക്ലാസ്സിലേക്ക് പോയി. അതു കണ്ടതും കൂട്ടുകാർ ഓടി ഋതുവിനു അരികിൽ എത്തി.

“എന്താണ് മോളേ….ഫസ്റ്റ് ഡേ തന്നെ ചുറ്റിക്കളി തുടങ്ങിയോ?? ”

“എന്തു ചുറ്റിക്കളിയാ ചഞ്ചലേ?? ഏട്ടൻ വെറുതെ സുഖവിവരം അന്യോഷിച്ചതാ. പിന്നെ ലേറ്റ് ആയി ഒരു ബർത്ത്ഡേ ഗിഫ്റ്റ് ഉം തന്നു…അത്രേ ഉള്ളൂ.”

“ഓഹ് ബർത്ത്ഡേ ഗിഫ്റ്റ് ഉം തന്നോ?? ഇങ്ങു എടുത്തേ അതു ഞാൻ ഒന്നു നോക്കട്ടെ അതിൽ എന്താന്ന്.”

അതും പറഞ്ഞു കൊണ്ടു ലക്ഷ്മി ഋതുവിന്റെ കൈയിൽ നിന്നും ആ ഗിഫ്റ്റ് ബോക്സ്‌ വാങ്ങി. മനോഹരമായി പൊതിഞ്ഞ ആ ഗിഫ്റ്റ് ബോക്സിനു ഉള്ളിൽ ഒരു രാധകൃഷ്ണ മൂർത്തിയായിരുന്നു…വെള്ളക്കല്ലിൽ കൊത്തിയുണ്ടാക്കിയ മനോഹരമായ ഒരു വിഗ്രഹം. ഋതു ആ മൂർത്തി കൈയിലേക്ക് എടുത്തു. അതിൽ ഒരു കുറിപ്പ് ഉണ്ടായിരുന്നു. അതിൽ ഇപ്രകാരം എഴുതിയിരുന്നു

“എന്റെ പ്രിയപ്പെട്ട രാധയ്ക്ക് ഒരു കുഞ്ഞു പിറന്നാൾ സമ്മാനം. ”

“ഓഹ് കൃഷ്ണനും രാധയും…. ലോകം കണ്ട ഏറ്റവും നല്ല പ്രണയ ജോടികളിൽ ഒന്നു. എന്താണ് മോളേ…. കോളേജ് ഹീറോ നിന്നോടുള്ള പ്രണയം പറയാതെ പറയുവാണല്ലോ?? ”

നിഖിലയുടെ ചോദ്യത്തിനുള്ള മറുപടി നൽകിയത് വർണ്ണയായിരുന്നു.

“കൃഷ്ണനും രാധയ്ക്കും ഇടയിൽ പ്രണയമായിരുന്നോ സൗഹൃദമായിരുന്നോ ഉണ്ടായിരുന്നതു എന്നത് ഇന്നും ഒരു തർക്ക വിഷയം ആണ്…പക്ഷേ ഋതുവിനു കൃഷ്ണനെയും രാധയെയും ഒരുപാട് ഇഷ്ടം ആണെന്ന് ആ ചേട്ടൻ എങ്ങനെയാ അറിഞ്ഞത്.? ”

“അതിൽ ഇത്ര ഡൌട്ട് എന്തിനാ വർണ്ണ…ഉള്ളിൽ പ്രണയം നിറയുമ്പോൾ തന്റെ പ്രണയിനിയുടെ ഇഷ്ടങ്ങളും തനിയെ അറിഞ്ഞോളും. ”

കരുണയുടെ സംസാരം കൂടി കേട്ടതോടെ ഋതുവിനു നല്ല ദേഷ്യം വന്നു. ദേഷ്യത്തോടെ ഉള്ള അവളുടെ മറുപടി കേട്ട് എല്ലാരും ഒന്നു അടങ്ങി.

“ഒന്നു നിർത്തുന്നുണ്ടോ അഞ്ചെണ്ണവും…. കഴിഞ്ഞ ഒരു വർഷം ആയിട്ട് നീ ഒക്കെ ആ ചേട്ടന് എന്നോട് പ്രണയം ആണെന്ന് തന്നല്ലേ പറയുന്നത്. എന്നിട്ടും ഏട്ടൻ എന്നോട് ഇതുവരെയും ഒന്നും പറഞ്ഞിട്ടില്ല. പിന്നെ ഇനി വന്നു പറഞ്ഞാൽ ഞാൻ അങ്ങു yes പറഞ്ഞോളാം. അപ്പോൾ പിന്നെ പ്രശ്നം ഇല്ലല്ലോ. പിന്നെ ഈ ഗിഫ്റ്റ്…. അതൊരു ബർത്ത്ഡേ ഗിഫ്റ്റ് ആയി തന്നെ ഇരുന്നാൽ മതി….അതിൽ കൂടുതൽ അർഥം ഒന്നും കണ്ടുപിടിക്കണ്ട…ഇനി വേഗം നടക്കു എല്ലായെണ്ണവും…അല്ലേൽ രാവിലെ ആ ടീച്ചറിന്റെ വായിലിരിക്കുന്നതു കേക്കേണ്ടി വരും .”

ഋതു കലിപ്പ്മോഡ് ഓൺ ആക്കിയതോടെ ബാക്കിയെല്ലാരും അടങ്ങി. കാരണം അവർക്ക് അറിയാം ഇനി വല്ലതും പറഞ്ഞാൽ അവൾ കൊന്നു കൊലവിളിക്കും എന്നു…ആറംഗ സംഘം അങ്ങനെ ക്ലാസ്സിലേക്ക് നടന്നു.

*************

ഓഹ്…. സാഗർ ഏട്ടനെ പരിചയപ്പെടുത്തി തന്നില്ല അല്ലേ. ഇച്ചിരി നേരുത്തേ എന്നോട് വന്നു സംസാരിച്ചു ഒരു ഗിഫ്റ്റ് ഉം തന്നിട്ട് പോയത് ആണ് സാഗർ നാരായൺ. പേര് എന്റെ മുറച്ചെറുക്കൻ Mr.കണ്ടാമൃഗത്തിന്റെ ആണെങ്കിലും രണ്ടുപേരുടെയും സ്വഭാവം രാവും പകലും പോലെ വ്യത്യസ്തമാണ്. കണ്ടാമൃഗത്തിനെ എന്റെ കൺമുന്നിൽ കണ്ടാൽ എനിക്ക് കലിയാണ് വരുന്നത്. പക്ഷേ ഏട്ടനെ കാണുമ്പോൾ അങ്ങനെ ഒരു ദേഷ്യവും തോന്നാറില്ല.

എന്റെ കോളേജിൽ രണ്ടാം വർഷ എംകോം സ്റ്റുഡന്റ് ആണ് കക്ഷി…കൊല്ലത്തു ആണ് ചേട്ടന്റെ സ്ഥലം. വീട്ടിൽ അച്ഛനും അമ്മയും ഒരു അനിയനും ഉണ്ട്‌. അമ്മയെ ഞാൻ ഒരിക്കൽ പരിചയപ്പെട്ടിട്ട് ഉണ്ട്‌. എന്നോട് വലിയ കാര്യം ആയിരുന്നു അമ്മയ്ക്ക്. ഏട്ടൻ കഴിഞ്ഞ വർഷം ഇവിടെ അഡ്മിഷൻ എടുത്തു കുറച്ചു നാളുകൾ കൊണ്ടു തന്നെ എല്ലാരുടെയും കണ്ണിലുണ്ണി ആയി. ഇപ്പോൾ കക്ഷിയാണ് ഇവിടുത്തെ കോളേജ് ഹീറോ. എങ്ങനെ കോളേജ് ഹീറോ ആവാതിരിക്കും മുടിഞ്ഞ ഗ്ലാമറും സ്പോർട്സ്സിൽ ഒടുക്കത്തെ കഴിവും കലിപ്പ് സ്വഭാവവും…അതിന്റെ കൂടെ അടിക്കാൻ ചെന്നാൽ വെട്ടികീറുന്ന സ്റ്റൈലും. ഇവിടുത്തെ പെൺപിള്ളേർ എല്ലാം സാഗർ എന്ന പേര് കേട്ടാൽ മരിക്കും. കൊറേ എണ്ണം ഏട്ടന്റെ പിറകെ നടന്നിട്ട് ഉണ്ട്‌. പക്ഷേ കക്ഷി ഒന്നിനെയും തിരിഞ്ഞു പോലും നോക്കിയില്ല.

കക്ഷി ഇങ്ങോട്ട് വന്നു മിണ്ടിയ ഈ കോളേജിലെ ആദ്യത്തെ പെൺതരി ഞാൻ ആണ്. മിക്കവാറും അവസാനത്തെയും ഞാൻ തന്നെയായിരിക്കും. എന്താണ് കാരണം എന്നൊന്നും അറിയില്ല ഒരിക്കൽ മരച്ചുവട്ടിൽ ഞാൻ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഒരാൾ അടുത്തു വന്നിരുന്നു. നിവർന്നു നോക്കിയപ്പോൾ പുഞ്ചിരിച്ചു കൊണ്ടു ഏട്ടൻ ഇരിക്കുന്നു. സത്യത്തിൽ ഞാൻ ഞെട്ടി. പക്ഷേ അതു പുറത്തു കാണിച്ചാൽ എന്റെ വില പോകും എന്നതു കൊണ്ടു മാത്രം ഞാൻ കൂൾ ആയി ബീഹെവ് ചെയ്തു….അന്നേരം എന്റെ നെഞ്ചു ഇടിച്ച ഇടിപ്പ് എനിക്ക് മാത്രേ അറിയൂ. പാവം ഞാൻ കരുതിയത് എന്റെ സ്വഭാവം കാരണം എന്നെ അടിക്കാൻ വന്നത് ആണെന്നാണ്. ഈ കാലകെയൻ സൈസ് മൊതലിനെ അടിച്ചു ഇടാൻ എന്റെ കരോട്ട ഒന്നും പോരാ. മിനിമം ഒരു കളരിയും വിത്ത്‌ വാൾപ്പയറ്റ് എങ്കിലും വേണ്ടി വരും. പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് ഏട്ടൻ എന്നോട് പരിചയപ്പെട്ടു. അന്ന് മുതൽ വല്ലപ്പോഴും ഒക്കെ എന്നോട് വന്നു മിണ്ടും. അതു കാണുമ്പോൾ ബാക്കിയുള്ളവർക്ക് ഒടുക്കത്തെ അസൂയയാണ്. പക്ഷേ ആ അസൂയ കാണുമ്പോൾ എനിക്ക് ഒരു സന്തോഷം.

എന്റെ കൂടെ ഉള്ള വാനരപ്പട പറയും ഏട്ടൻ ഇടയ്ക്ക് ഒക്കെ എന്നെ ദൂരെ നിന്നു നോക്കാറുണ്ട് എന്നു. ദൈവം സഹായിച്ചു ഞാൻ ഇന്നോളം അതു കണ്ടിട്ട് ഇല്ല… അവർ പറയാറുണ്ട് ആൾക്ക് എന്നോട് പ്രണയം ആണെന്ന്. പക്ഷേ ഞാൻ കാര്യം ആകാറില്ല. ഇത്രയും ഗ്ലാമർ പിള്ളേർ ഉള്ള ഇവിടെ എന്നെപോലെ പൊക്കം പോലും ഇല്ലാത്ത ഒരു പെണ്ണിനെ നോക്കാൻ ഏട്ടന് വട്ടല്ലേ. പിന്നെ ആക്ച്വലി എന്നെ ഇഷ്ടം ആണേൽ കക്ഷി വന്നു പറയട്ടെ. അന്നേരം ആലോചിക്കാം. പിന്നെ ലവ് മാര്യേജ് നമ്മക്ക് പണ്ടേ ഒരു വീക്നെസ് ആണല്ലോ.

പിന്നെ ഏട്ടൻ തന്ന ഗിഫ്റ്റ് അതു എനിക്ക് വല്ലാണ്ട് അങ്ങു ഇഷ്ടം ആയി..എന്റെ ഉള്ളിന്റെ ഉള്ളിൽ വസിക്കുന്ന കണ്ണനും രാധയും. ഇതുപോലൊരു വെള്ളക്കൽ മൂർത്തി ഞാൻ വാങ്ങണം എന്നു ഒത്തിരി ആഗ്രഹിച്ചത് ആയിരുന്നു. പക്ഷേ എങ്ങും കിട്ടിയില്ല. എന്തായാലും ഈ ബർത്ത്ഡേക്കു ഞാൻ ഒത്തിരി ആഗ്രഹിച്ചത് എല്ലാം എനിക്ക് എന്റെ കണ്ണൻ സമ്മാനം ആയിട്ട് തന്നു.

പിന്നെ വർണ്ണ പറഞ്ഞത് സത്യം ആണ്. കണ്ണനും രാധയ്ക്കും ഇടയിൽ പ്രണയം ആയിരുന്നോ സൗഹൃദമായിരുന്നോ എന്നു ആർക്കും അറിയില്ല. പക്ഷേ അവർക്കിടയിലെ ഭാവം നിസ്വാർത്ഥമായിരുന്നു…ഇരുമെയ്യും ഒരാത്മാവും. അതുകൊണ്ടാണ് ലോകം ഇന്നും കണ്ണനെ രാധയുടെ കണ്ണാനായി കാണുന്നത്. രാധേകൃഷ്ണ…രാധേകൃഷ്ണ..!

എനിക്ക് ഇരുവർക്കും ഇടയിലെ ബന്ധത്തേ പ്രണയമായി കാണാൻ ആണ്‌ ഇഷ്ടം. ലോകത്തിലെ ഏറ്റവും മനോഹരമായ പ്രണയമായി കാണാൻ. ഇനി ഈ മൂർത്തി എന്നും എനിക്ക് പ്രിയപ്പെട്ടതായി എനിക്കരുകിൽ ഉണ്ടാകും.

******—-*****—-*****

ഏകദേശം രണ്ടു മാസം കൂടി കഴിഞ്ഞു. പുതിയ ഫസ്റ്റ് ഇയർസ്സ് കൂടി വന്നതോടെ ഋതുവിന്റെ ക്യാമ്പസ്‌ ജീവിതം കുറച്ചു കൂടി വർണാഭമായി….കുഞ്ഞു കുഞ്ഞു റാഗിംഗ് തമാശകളും ഒക്കെയായി ജീവിതം ഫുൾ കളർ. ജൂനിയർസ്സ് വന്നവരിൽ മിക്കവാറും എല്ലാരും നല്ല കുട്ടികൾ ആയിരുന്നു. പക്ഷേ എംകോമിനു വന്ന വിഷ്ണു പ്രസാദ് എന്ന ഒരുത്തൻ മാത്രം കുറച്ചു പ്രശ്നം ആയിരുന്നു. അച്ഛന്റെ സ്വത്തിന്റെയും പവറിന്റെയും മേലുള്ള അഹങ്കാരത്തിനു പുറത്തു അവൻ വന്ന ആദ്യ ആഴ്ച തന്നെ കോളേജിലേ പെൺകുട്ടികളെ ശല്യം ചെയ്യാൻ തുടങ്ങി. ഒരുപാട് ചീത്തപ്പേര് വളരെ വേഗം സമ്പാദിച്ച അവനു രണ്ടു തവണ സാഗർ (സീനിയർ) വാണിംഗ് കൊടുത്തു എങ്കിലും അവൻ അതിനു പുല്ലു വില പോലും കൊടുത്തില്ല. സീനിയർ പെൺക്കുട്ടികളെ പോലും അവൻ വെറുതെ വിട്ടില്ല. ഋതുവിന്റെ ഗ്യാങിലെ വർണ്ണയെയും അവൻ നോട്ടം ഇട്ടിരുന്നു. വർണ്ണയെ കാണുമ്പോൾ ഉള്ള അവന്റെ ഒരു വൃത്തികെട്ട നോട്ടം ഋതു ശ്രദ്ധിച്ചിരുന്നു എങ്കിലും അവൾ അതു കാര്യമാക്കിയില്ല.

അന്ന് കോളേജിൽ എന്തോ കാര്യത്തിന് ഒരു വിഭാഗം കുട്ടികൾ സമരം ചെയ്ത ദിവസം ആയിരുന്നു. അതുകാരണം 11മണിയോടെ പ്രിൻസിപ്പൽ ക്ലാസ്സ്‌ സസ്‌പെൻഡ് ചെയ്തു…ഭൂരിപക്ഷം കുട്ടികളും കോളേജിൽ നിന്നും അപ്പോൾ തന്നെ പോയി. പക്ഷേ ഋതുവും കൂട്ടുകാരും ഉച്ചകഴിയും വരെ കോളേജിൽ ഇരുന്നു. വീട്ടിലേക്ക് പോകാൻ ഇറങ്ങാൻ ഒരുങ്ങുമ്പോൾ ആണ് കൂട്ടത്തിൽ വർണ്ണ ഇല്ല എന്നു തിരിച്ചറിഞ്ഞത്.

“ഈ പെണ്ണ് ഇതു എവിടെ പോയി കിടക്കുവാ….ഇത്തിരി നേരം മുൻപ് വരെ ഇവിടെ ഉണ്ടായിരുന്നല്ലോ. എന്നിട്ടു ഇപ്പോൾ ഇതു ആരെ കെട്ടിക്കാൻ പോയതാ. ”

“എന്റെ പൊന്നു നിഖിലേ….ചെറിയ കാര്യത്തിനു പോലും ഉള്ള നിന്റെ ഈ കലിപ്പ് ഒട്ടും ശരി അല്ലാട്ടോ… അവൾ ലൈബ്രറിയിൽ ബുക്ക്‌ വെയ്ക്കാൻ പോകുവാന്നു പറഞ്ഞു ദ ഇപ്പോൾ പോയതേ ഉള്ളൂ. അവൾ ഇപ്പോൾ ഇങ്ങു വരും. ”

ചഞ്ചല പറഞ്ഞത് കേട്ട് എല്ലാരും ഒന്നു ചിരിച്ചു…എന്നിട്ട് വർണ്ണയെ വെയിറ്റ് ചെയ്തു അവിടെ ഇരുന്നു. ഒത്തിരി സമയം കഴിഞ്ഞിട്ടും അവളെ കാണാത്തതു കൊണ്ടു എല്ലാരും വർണ്ണയെ തിരഞ്ഞു ലൈബ്രറിയിലേക്ക് നടന്നു.

“ഞാൻ പറയുമ്പോൾ പറയും കലിപ്പ് കലിപ്പ് എന്നു. ഇപ്പോൾ കണ്ടോ…. മിക്കവാറും ആ പുസ്തകപ്പുഴു ഏതേലും ബുക്കും വായിച്ചു അവിടെ ഇരുന്നു കാണും. ”

“നീ ദേഷ്യപ്പെടണ്ട നിഖി…. നമുക്ക് പോയി വിളിക്കാം… പാവം അല്ലേ നമ്മുടെ വർണ്ണജീവി.”:- ലക്ഷ്മി.

ലൈബ്രറിയിലേക്ക് പോകും വഴി അടച്ചിട്ട ഒരു ക്ലാസ്സ്‌ മുറിയിൽ നിന്നു ഒരു പെൺകുട്ടിയുടെ കരച്ചിൽ ശബ്ദം പോലെ കേട്ട് ഋതു പെട്ടെന്ന് നിന്നു.

“എന്താ ഋതു നിന്നത്?? ആ പെണ്ണിനെ ലൈബ്രറിയിൽ പോയി വിളിക്കണ്ടേ ! വേഗം വാ. ”

“ലക്ഷ്മി….ഈ റൂമിൽ നിന്നു ഒരു പെൺകൊച്ചു കരയുന്ന ശബ്ദം പോലെ തോന്നി.”

“എന്റെ പൊന്നു മോളേ ആ മുറി ദാ പുറത്തുന്നു കുറ്റി ഇട്ടിരിക്കുവാ….പിന്നെ ഞങ്ങൾ ഒരു സൗണ്ട് ഉം കേട്ടില്ല. പിന്നെ നിനക്ക് ഡൌട്ട് ആണേൽ നോക്ക്. ദാ ഇതിനുള്ളിൽ ഒരു പൂച്ചക്കുഞ്ഞു പോലും ഇല്ല.”

ഇതും പറഞ്ഞു നിഖില വാതിൽ തുറന്നു കാണിച്ചു. പക്ഷേ അകത്തു കണ്ട കാഴ്ച്ച എല്ലാവരെയും ഞെട്ടിച്ചു. അതിനു ഉള്ളിൽ വിഷ്ണു വർണ്ണയെ ബലമായി ലിപ് ലോക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നു…വർണ്ണ അവന്റെ കയ്യിൽ കിടന്നു പിടയുന്നുണ്ടായിരുന്നു. അതു കണ്ടു ബാക്കി എല്ലാരും ഓടിച്ചെന്ന് അവനെ പിടിച്ചു മാറ്റാൻ ശ്രമിച്ചു എങ്കിലും അവന്റെ കൈബലത്തിന് മുന്നിൽ അവർക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ഋതു അടുത്ത് കിടന്ന ഹോക്കിസ്റ്റിക്ക് എടുത്തു അവന്റെ മണ്ടയ്ക്ക് അടിച്ചു…ആ ആക്രമണത്തിൽ അവന്റെ ചുവടു തെറ്റാൻ തുടങ്ങി.

തലപൊട്ടി ചോര വന്നതോടെ വിഷ്ണുവിന്റെ ദേഷ്യം വർധിച്ചു. വർണ്ണയെ സൈഡിലേക്ക് തള്ളിയിട്ടിട്ട് അവൻ ഋതുവിനു നേരെ തിരിഞ്ഞു…ബാക്കി നാലുപേരും വീണുകിടക്കുന്ന വർണ്ണയെ താങ്ങി എണീപ്പിക്കുന്നത്തിനു ഇടയ്ക്കു വിഷ്ണു ഋതുവിനു നേരെ അടുക്കുന്നതു ശ്രദ്ധിച്ചില്ല. കത്തുന്ന പകയോടെ അവൻ ഋതുവിനു നേരെ നടന്നു അടുത്തു. വിഷ്ണുവിന്റെ ആക്രോശം കേട്ട് ബാക്കി ഉള്ളവർ നോക്കുമ്പോൾ കണ്ടതു ഋതുവിന്റെ കഴുത്തിൽ പിടുത്തം ഇടാൻ ഒരുങ്ങുന്ന ആ നീചനെ ആണ്. അപ്പോഴേക്കും വിഷ്ണുവിന്റെ വൃത്തികെട്ട നാലു കൂട്ടുകാരൻമാരും അവിടെ എത്തിയിരുന്നു.

” ഡി….. പന്ന&&&%%&….നിനക്ക് എന്നെ അടിക്കണം അല്ലേടി….”

“ഡാ നീ ഓർത്തോ…എന്റെ ദേഹത്തു ഒരു പോറൽ പോലും വീണാൽ…നിന്റെ വീട്ടുകാർക്ക് അന്ത്യകർമ്മം ചെയ്യാൻ നിന്റെ ശവം പോലും കിട്ടില്ല…എന്റെ കുടുംബത്തിലെ പെൺതരി നിന്നെ ഈ വിധം ആക്കിയെങ്കിൽ അവിടുത്തെ നട്ടെല്ലുള്ള ആണുങ്ങൾ നിന്നെ പച്ചയ്ക്കു കത്തിക്കും. ”

“പ്ഫാ &%$%%$$…. നിന്നു തിളയ്ക്കുന്നോ… ഡാ പിള്ളേരെ ഇവളുമാരെ പുറത്തു ആക്കി ഈ വാതിൽ അങ്ങു അടച്ചേക്ക്. ഇന്നു ഞാൻ ഈ കിളുന്തു ശരീരം ഉപ്പുനോക്കാൻ പോകുവാ…ആദ്യം കണ്ടപ്പോൾ മനസ്സിൽ എന്തോ ഒരിഷ്ടം തോന്നിയത് കൊണ്ടാണ് നിന്നെ വേറൊരു കണ്ണിൽ നോക്കുക പോലും ചെയ്യാതിരുന്നത്…എന്തോ മറ്റാരോടും ഇന്നോളം വിഷ്ണുവിനു തോന്നാത്തൊരിഷ്‌ടം മനസ്സിൽ തോന്നി.. പക്ഷേ ഇതു നീ ചോദിച്ചു വാങ്ങിയത് ആണ്.”

അതും പറഞ്ഞു കൊണ്ടു വിഷ്ണു ഋതുവിന്റെ കഴുത്തിൽ പിടിമുറുക്കി. അവന്റെ കൂട്ടുകാരൻമാർ ബാക്കി കൂട്ടുകാരികളെ വലിച്ചിഴച്ചു പുറത്തേക്ക് ഇട്ടു. ആ മുറിക്കുള്ളിൽ തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരി ശ്വാസത്തിനു വേണ്ടി പിടയുകയാണെന്ന് അറിഞ്ഞിട്ട് കൂടി അവർ ഒന്നും ചെയ്യാൻ സാധിക്കാത്ത വിധം നിസ്സഹായരായി വീണു പോയി.
ആ സമയം ഋതു ആ നീചന്റെ കൈയിൽ ശ്വാസം എടുക്കാൻ പോലും കഴിയാതെ പിടയുകയായിരുന്നു.

തുടരും….

(സാധാരണ ഇതൊക്കെ ക്ലൈമാക്സ്സിൽ അല്ലേ നടക്കുന്നത്….പക്ഷേ ഋതുക്കുട്ടിടെ കാര്യത്തിൽ എല്ലാം നേരുത്തേ ആണ്.

പിന്നെ എന്റെ ഋതുക്കുട്ടിടെ നായകൻ ആകാൻ ഒരു വലിയ കോമ്പറ്റിഷൻ തന്നെ വേണ്ടി വരും.

അഭിപ്രായം പറഞ്ഞിട്ടേ പോകാവൂട്ടോ..)

തുടരും….

(അഭിപ്രായങ്ങൾ പറയാൻ മറക്കല്ലേ!)

ഋതുസാഗരം: ഭാഗം 8

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്

ഋതുസാഗരം: ഭാഗം 1

ഋതുസാഗരം: ഭാഗം 2

ഋതുസാഗരം: ഭാഗം 3

ഋതുസാഗരം: ഭാഗം 4

ഋതുസാഗരം: ഭാഗം 5

ഋതുസാഗരം: ഭാഗം 6

ഋതുസാഗരം: ഭാഗം 7

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story