ഋതുസാഗരം: ഭാഗം 9

ഋതുസാഗരം: ഭാഗം 9

എഴുത്തുകാരി: മിഴി വർണ്ണ

വിഷ്ണു ഋതുവിന്റെ കഴുത്തിൽ പിടിമുറുക്കി. അവന്റെ കൂട്ടുകാരൻമാർ ബാക്കി കൂട്ടുകാരികളെ വലിച്ചിഴച്ചു പുറത്തേക്ക് ഇട്ടു. ആ മുറിക്കുള്ളിൽ തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരി ശ്വാസത്തിനു വേണ്ടി പിടയുകയാണെന്ന് അറിഞ്ഞിട്ട് കൂടി അവർ ഒന്നും ചെയ്യാൻ സാധിക്കാത്ത വിധം നിസ്സഹായരായി വീണു പോയി.
ആ സമയം ഋതു ആ നീചന്റെ കൈയിൽ ശ്വാസം എടുക്കാൻ പോലും കഴിയാതെ പിടയുകയായിരുന്നു.

“എന്താ അവിടെ??…. നിങ്ങൾ ഋതുവിന്റെ കൂടെ ഉള്ള പിള്ളേർ അല്ലേ?? നിങ്ങൾ എന്താ ഇവിടെ?? അവന്മാർ എന്തിനാ ഞങ്ങളെ കണ്ടു ഓടിയത്?? എന്തേലും പ്രശ്നം ഉണ്ടോ?? ”

ആ സമയത്തു രണ്ടു കൂട്ടുകാർക്കു ഒപ്പം അങ്ങോട്ടേക്ക് വന്ന സാഗർ(സീനിയർ) ചോദിച്ചു. സാഗർ വരുന്നത് കണ്ടു വിഷ്ണുവിന്റെ കൂട്ടുകാരൻമാർ ഓടി രക്ഷപെട്ടിരുന്നു.

“ഏട്ടാ….ഋതു…. അകത്തു…. ആ വിഷ്ണു…. അവളെ രക്ഷിക്കൂ… പ്ലീസ്.”

ആ മുറിക്കു നേരെ വിരൽ ചൂണ്ടി കൊണ്ടു വർണ്ണ തത്തിത്തടഞ്ഞു എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു. ഋതു എന്ന പേരൊഴികെ അവളുടെ വാക്കുകൾ ഒന്നും അവനു മനസ്സിലായില്ലയെങ്കിലും എല്ലാരുടെയും മുഖം ഭാവത്തിൽ നിന്നു ഋതുവിനു എന്തോ ആപത്തു സംഭവിച്ചു എന്നവൻ മനസിലാക്കി. പെട്ടെന്ന് തന്നെ വാതിൽ തുറന്നു അകത്തു കയറിയ സാഗറും കൂട്ടുകാരും ആ കാഴ്ച്ച കണ്ടു കിളിപറന്നു നിന്നു. അകത്തു തലപൊട്ടി രക്തത്തിൽ കുളിച്ചു കിടന്നു പിടയുന്ന വിഷ്ണുവിനെയും നോക്കി ഹോക്കി സ്റ്റിക്കും കൈയിൽ പിടിച്ചു നിൽക്കുന്ന കലിപ്പ് ലുക്കിൽ നിക്കുന്ന ഋതു. അവളുടെ കണ്ണുകൾ ദേഷ്യം കൊണ്ടു ചുമന്നിരുന്നു. ആ കണ്ണിലെ തീക്ഷ്ണ ഭാവം ആരെയും ദഹിപ്പിക്കും വിധം ആയിരുന്നു.

“ഋതു……” എന്നും വിളിച്ചു കൂട്ടുകാരികൾ അവളെ ചേർത്തു പിടിച്ചു…ഋതു വർണ്ണയെ നോക്കി ഒന്നു കണ്ണിറുക്കി. അതു കണ്ടു അവളുടെ മുഖത്തു ചെറിയൊരു ആശ്വാസത്തിന്റെ കിരണങ്ങൾ വീണു. സാഗറും കൂട്ടുകാരും ന്താ ഇപ്പം ഇവിടെ നടന്നെ…ആരാ ഇപ്പം ഇവിടെ പടക്കം പൊട്ടിച്ചത് എന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു.

“ഋതു…. are you ok??? എന്താ ഇവിടെ നടന്നത്??”

“അതൊക്കെ ഞാൻ പറയാം സാഗറേട്ടാ….ആദ്യം ഇവനെ കൊണ്ടോയി ഏതേലും ഹോസ്പിറ്റലിൽ ഇടാൻ നോക്ക്. വല്ല സെറിബ്രോം മെഡുല്ലഒബ്ലാഗേറ്റയോ തകർന്നു ഇവൻ ചത്തിട്ട് എനിക്ക് ജയിലിൽ പോകാൻ വയ്യ.

ആഹ് മോനേ വിഷ്ണു…നീ എന്റെ കൂട്ടുകാരിയെ തൊട്ടു..വെറുതെ എന്റെ അടുത്ത് ഓരോ അസുഖങ്ങളും ആയിട്ട് വന്നു..ഞാൻ നിനക്കിയിട്ടു രണ്ടു തന്നു. ഇതു ഇവിടെ തീരണം. അല്ലാണ്ട് കോപ്പിലെ പ്രതികാരം എന്നും പറഞ്ഞു വന്നാൽ അടുത്ത തവണ നിന്നെ ഡീൽ ചെയ്യുന്നത് എന്റെ ചേട്ടൻമാർ ആകും. വീട്ടിൽ പോയി അച്ഛനോട് ചോദിച്ചു നോക്കിയാൽ മതി ഋഷി ഹരിനന്ദൻ IPS നെക്കുറിച്ചു…ആൾടെ പെങ്ങളും ഒട്ടും മോശം ആകില്ല…കേട്ടല്ലോ”

ഋതു പറഞ്ഞത് കേട്ട് സാഗറിന്റെ കൂട്ടുകാർ വിഷ്ണുവിനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

“ഇനി പറ….ന്താ ഇവിടെ നടക്കുന്നതു?? എന്താ സംഭവം.”

സാഗറിന്റെ ചോദ്യത്തിനു മറുപടിയായി നിഖില അവരെ റൂമിനു പുറത്തേക്ക് വലിച്ചു ഇഴയ്ക്കുന്നതു വരെയുള്ള കാര്യങ്ങൾ പറഞ്ഞു. അതൊക്കെ കേട്ട് അവന്റെ മുഖം ദേഷ്യം കൊണ്ടു ചുമന്നു. പിന്നീട് റൂമിൽ എന്താ നടന്നത് എന്നറിയാൻ എല്ലാരും ഋതുവിനെ നോക്കി. അവിടെ കണ്ട കാഴ്ച്ച അവരുടെ സകല കിളിയും പറത്തിക്കളഞ്ഞു. ഇത്രയും പ്രശ്നത്തിന്റെ ഇടയ്ക്കു ഒരുത്തന്റെ തലമണ്ട അടിച്ചു കീറിയിട്ട് ഡെസ്കിൽ കയറി ഇരുന്നു ആസ്വദിച്ചിരുന്നു ബാഗിൽ ബാക്കി ഉണ്ടായിരുന്ന ലോലിപോപ്പ് കഴിക്കുന്ന ഋതു.

“എന്റെ പൊന്നു ഋതു…എനിക്ക് ദേഷ്യം വരുന്നുണ്ട്…അവളുടെ ഒരു ലോലിപ്പോപ്പ്….ഇവിടെ എന്താ നടന്നത് എന്നു പറ…”

നിഖില ഋതുവിന്റെ കൈയിൽ നിന്നും ലോലിപ്പോപ്പ് പിടിച്ചു വാങ്ങി. അല്ലാണ്ട് അവൾ ഒന്നും പറയില്ല എന്നു അവർക്ക് അറിയാം.

“എന്റെ ലോലിപ്പോപ്പ്………!

ഓഹ്….നിനക്കൊക്കെ ഇപ്പോൾ ഇവിടെ എന്താ നടന്നത് എന്നു അറിയണം. അത്രയല്ലേ ഉള്ളൂ. ഒക്കെ അപ്പൊ ഇനി ഫ്ലാഷ്ബാക്ക്

നിങ്ങളെ ഒക്കെ അടിച്ചു പുറത്താക്കിട്ടു അവൻ വന്നു എന്റെ കഴുത്തിനു കുത്തിപ്പിടിച്ചു. ഉള്ളത് പറയാല്ലോ ഒരു നിമിഷം സ്വർഗം കണ്ടു ഞാൻ. അമ്മാതിരി പിടിയാണ് ആ പഹയൻ പിടിച്ചത്. പക്ഷേ അവനു ഒരു അബദ്ധം പറ്റി… എന്റെ കയ്യിന്നു ഹോക്കി സ്റ്റിക്ക് എടുത്തു കളയാൻ അവൻ മറന്നുപോയി. വേട്ടക്കാരൻന്റെ കൈയിൽ തോക്ക് കൊടുത്തിട്ട് അങ്ങേരുടെ ഫ്രണ്ടിൽ കിടന്നു ഒരു സിംഹം അലറിയലറി ഡാൻസ് ചെയ്താൽ എന്തു സംഭവിക്കും?? വേട്ടക്കാരൻ വെടി വെയ്ക്കും. അതേ ഇവിടെയും നടന്നുള്ളു.

ആദ്യം ഞാൻ ഒന്നു പേടിച്ചുന്നു ഉള്ളത് സത്യം ആണ്.. .. പിന്നെ എന്റെ കരോട്ട ഗുരു ശശി മാസ്റ്ററേ സ്മരിച്ചു അവന്റെ ആസ്ഥാന മർമ്മം നോക്കി ഒരു ചവിട്ടും ഒരു തള്ളും അങ്ങു കൊടുത്തു…അവൻ ജസ്റ്റ്‌ ഒന്നു വീണു…പിന്നെ അങ്ങോട്ട് അവനു ഒന്നു കരയാൻ പോലും ചാൻസ് കൊടുക്കാതെ അടിയോടു അടി ആയിരുന്നു. നിങ്ങൾ അന്നേരം വന്നില്ലയിരിന്നു എങ്കിൽ ഇവന്റെ മെഡുല്ലഒബ്ലാഗേറ്റ ഇന്നു തറയിൽ നിന്നു പെറുക്കി എടുക്കായിരുന്നു.

ന്തായാലും അവൻ കൂട്ടുകാരെ പുറത്തു വിട്ടത് നന്നായി…. ഇല്ലേൽ എന്റെ കാര്യം ഇന്നു തീരുമാനം ആയേനെ. ”

ഒരു തമാശ പോലെ ഋതു പറഞ്ഞു നിർത്തുമ്പോൾ എല്ലാരും ഞെട്ടി കണ്ണുംതള്ളി നിൽക്കുകയായിരുന്നു…ആഹ് ഞെട്ടലിന്റെ എഫക്ടിൽ നിഖിലയുടെ കൈയിൽ നിന്നും ഋതുവിന്റെ ലോലിപോപ്പ് താഴെ വീണു.. ചഞ്ചല വേറെ മിട്ടായി വാങ്ങി കൊടുക്കാം എന്നു പറഞ്ഞു ഋതുവിനെ സമാധാനിപ്പിച്ചില്ലയിരുന്നു എങ്കിൽ അതേ ഹോക്കി സ്റ്റിക്ക് കൊണ്ടു അവൾ നിഖിലയെ തല്ലി കൊന്നേനെ.

“പക്ഷേ ഞങ്ങൾ ഇത്രയും പേര് ഒരുമിച്ചു നിന്നിട്ട് അവനെ ഒന്നു അനക്കാൻ പോലും പറ്റിയില്ല. പിന്നെ ആകെ ഈ ഹോക്കിസ്റ്റിക്കിന്റെ അത്രയുള്ള നീ ഇതു എങ്ങനെ സാധിച്ചു….സത്യം പറ നിനക്ക് ചാത്തൻ സേവ ഇല്ലേ?? ”

കരുണയുടെ സംസാരം കേട്ട് ഋതു പൊട്ടിച്ചിരിക്കാൻ തുടങ്ങി…ഋതുവിന്റെ മാത്രമല്ല ബാക്കിയുള്ളവരുടെ ചുണ്ടിലും ചിരി തെളിഞ്ഞു..പാടുപെട്ടു ചിരി അടക്കി കൊണ്ടു ഋതു പറഞ്ഞു.

“ചാത്തനെ മാത്രം അല്ലേടി…. അങ്ങേരുടെ ഫുൾ ഫാമിലിയെ ഞാൻ സേവിക്കാറുണ്ട്. പക്ഷേ ഞാൻ ഇപ്പോൾ വിളിച്ചപ്പോൾ പുള്ളി കൊടേക്കനാലിനു ടൂർ പോയേക്കുന്നു. അതോണ്ട് ചേട്ടന് വരാൻ പറ്റില്ല പോലും….. എന്നെ കൊണ്ടു കൂടുതൽ ഒന്നും പറയിക്കല്ലേ കരുണേ നീ.

പിന്നെ നീ ഒക്കെ ചെന്നിട്ട് ‘അയ്യോ ചേട്ടാ ഒന്നും ചെയ്യല്ലേ…എന്നെ വിടൂ…എന്റെ ചാരിത്ര്യം നശിപ്പിക്കല്ലേ…’ എന്നൊക്കെ പറഞ്ഞു പൂപറിക്കും പോലെ ചെന്നു ആ കാണ്ടാമൃഗത്തിന്റെ..സോറി…കാട്ടാനയുടെ മേൽ പോയി പിടിച്ചിട്ടു വലിച്ചിട്ടു ഒരു കാര്യവും ഇല്ല. K.P.A.C ചേച്ചി പറഞ്ഞ പോലെ വെറുതെ പെണ്ണെന്നും പറഞ്ഞു നടന്നാൽ പോരാ മർമം അറിയണം മർമം. എനിക്ക് മർമം അറിയാമായിരുന്നു… so ഞാൻ രക്ഷപെട്ടു. നീയൊക്കെ പഠിച്ച സ്കൂളിൽ ഞാൻ ഹെഡ്മാസ്റ്റർ ഡി!! നീ ഒക്കെ ആദ്യം ആ സ്കൂളിൽ പഠിച്ചു sslc പാസ്സ് ആകാൻ നോക്ക് കേട്ടോ.

പിന്നെ മോളൂസ്സേ….സൈസിൽ ഒന്നും ഒരു കാര്യവും ഇല്ല. ലുക്കിൽ അല്ല കുട്ടി വർക്കിൽ ആണ് കാര്യം. Got it?? ”

ഋതുവിന്റെ വാക്കുകൾക്കു എല്ലാരും തലകുലുക്കി സമ്മതിച്ചു.

“പക്ഷേ ഋതു….നിനക്ക് ഇത്രയ്ക്കും ധൈര്യം എങ്ങനെ കിട്ടി?? അതും ഇങ്ങനെ ഒരു സമയത്തു?? ”

ചഞ്ചലയുടെ ചോദ്യത്തിനു ഒരു പുഞ്ചിരിയോടെയാണ് ഋതു മറുപടി നൽകിയത്.

“എന്റെ അച്ഛൻ പണ്ട് എന്നോടും ചേട്ടനോടും പറഞ്ഞ ഒരു കാര്യം എനിക്ക് അപ്പോൾ ഓർമ വന്നു. ‘നമ്മുടെ ഭാഗത്തു ആണ് ശരി എങ്കിൽ ഒരിക്കലും തല താഴ്ത്തി തോൽവി സമ്മതിക്കരുത്. അവസാനം നിമിഷം വരെ പൊരുത്തണം. അങ്ങനെ പൊരുതുന്നവർക്ക് ഒപ്പം ആണ് ദൈവം പോലും നിൽക്കുന്നതു. അല്ലാതെ തോൽവി സമ്മതിക്കുന്നവർക്ക് ഒപ്പം അല്ല. ‘… ഇതു ഓർത്തപ്പോൾ അതു വരെയും ഇല്ലാത്ത ഒരു ധൈര്യം എനിക്ക് വന്നു.”

“അതൊക്കെ ശരി സമ്മതിച്ചു…. പക്ഷേ നീ എന്തിനാ അവനെ ഹോസ്പിറ്റലിൽ കൊണ്ടു പോകാൻ പറഞ്ഞത്. ഇവിടെ കിടന്നു ചാവട്ടെ എന്നു വെച്ചൂടായിരുന്നോ?? ”

“അതുപിന്നെ സാഗറെട്ടാ….അവൻ ചത്താൽ ഞാൻ ജെയിലിൽ പോകേണ്ടി വരും. പിന്നെ അവനെ അത്ര എളുപ്പം വെറുതെ വിടാൻ പാടില്ലല്ലോ… ഇനി ചൊറിയാൻ വന്നാൽ അവനെ നന്നായിട്ടു ഒന്നു തലോടി വിടിയ്ക്കും ഞാൻ. പിന്നെ ജന്മത്തു അവൻ ഒരു പെണ്ണിനെയും നോക്കില്ല. ഇപ്പോൾ തന്നെ ഒന്നു രണ്ടു ആഴ്ച കഴിയാതെ അവൻ ഇങ്ങോട്ട് വരില്ല…വരണോന്ന് ആഗ്രഹിച്ചാലും പറ്റില്ല.”

“ശരി ശരി….എല്ലാരും വീട്ടിൽ പോകാൻ നോക്ക്… ഇനി ഇവിടെ നിന്നു അടുത്ത പണി വാങ്ങണ്ട.”

സാഗർ പറഞ്ഞത് കേട്ട് എല്ലാവരും യാത്ര പറഞ്ഞു ഇറങ്ങി. പെട്ടെന്ന് ആണ് സാഗർ ഋതുവിനോട് ഒന്നു നിൽക്കാൻ പറഞ്ഞത്.

“എന്താ ഏട്ടാ??? ”

“നിന്റെ കൈയിൽ മൊബൈൽ ഉണ്ടോ?? ഉണ്ടെങ്കിൽ ഒന്നു തന്നെ. ”

“ആഹ് ഉണ്ടല്ലോ ഏട്ടാ…ദാ.”

“ഇത് എന്റെ നമ്പർ ആണ്…. എന്തു ആവിശ്യം ഉണ്ടെങ്കിലും ഏതു പാതിരാത്രിയിലും നിനക്ക് വിളിക്കാം. എന്റെ ദേഹത്ത് അവസാന തുടിപ്പ് എങ്കിലും ബാക്കി ഞാൻ എത്തിയിരിക്കും. ഇത് സാഗർ നാരായണന്റെ വാക്കാണ്. ”

അവൻ ആ മൊബൈൽ വാങ്ങി നമ്പർ ഡയൽ ചെയ്തു അവന്റെ നമ്പറിലേക്ക് ഒന്നു റിഗ് ചെയ്തിട്ട് അവൾക്ക് നേരെ നീട്ടി…അതു വാങ്ങിക്കാൻ ഒരുങ്ങുമ്പോൾ ആണ് ആ മൊബൈൽ റിങ് ചെയ്തത്. ‘My Love calling’

ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടു സാഗറിന്റെ മുഖം ഒന്നു വാടി. പെട്ടന്ന് ഋതു ഫോൺ അറ്റൻഡ് ചെയ്തു.

“ഹലോ അച്ഛാ….ഞാൻ കോളേജിൽ. ഞങ്ങൾക്കു ക്ലാസ്സ്‌ കഴിഞ്ഞു. എന്തോ സ്ട്രൈക്ക് ആണ്….അത്യാവശ്യം ആയിട്ടോ??… എന്താ കാര്യം….കാര്യം ന്താന്ന് പറ അച്ഛാ….ആഹ് ശരി ശരി…. ഞാൻ ദ വരുന്നു. ആഹ് ആളെയും വിട്ടോ?? എന്നാൽ ഞാൻ കൂടെ കേറി വന്നോളാം. ആഹ് ഒക്കെ. ”

“അച്ഛൻ ആണ് വിളിച്ചത്…എന്തോ അത്യാവശ്യം…അതോണ്ട് വേഗം വീട്ടിലോട്ട് ചെല്ലാൻ…എന്നെ വിളിച്ചോണ്ട് ചെല്ലാൻ ആളെ വിട്ടിട്ട് ഉണ്ടെന്നു..”

ഫോൺ കട്ട്‌ ചെയ്തിട്ട് ഋതു സാഗറിനോട് ആയി പറഞ്ഞു… അതു കേട്ടപ്പോൾ അവന്റെ മുഖം പൂർണ ചന്ദ്രനെപോലെ തിളങ്ങി. ഋതു കൂട്ടുകാരോട് പൊയ്ക്കോളാൻ പറഞ്ഞുയെങ്കിലും അവളെ കൂട്ടികൊണ്ടു പോകാൻ ആരേലും വന്നിട്ട് പോകാം എന്നും പറഞ്ഞു അവർ അവിടെ നിക്കാൻ ഒരുങ്ങി. പക്ഷേ ഋതു സമ്മതിച്ചില്ല. ആളു വരും വരെ സാഗർ ഋതുവിനു കൂട്ടു കാണും എന്നു പറഞ്ഞിട്ടാണ് അവർ ഒരു വിധം സമ്മതിച്ചതു. ഇന്നത്തെ സംഭവം കാരണം എല്ലാരും അത്രയ്ക്ക് പേടിച്ചിരുന്നു. എങ്കിലും ഋതു എല്ലാരേയും ഒരു വിധം ആശ്വാസ്സിപ്പിച്ചു പറഞ്ഞു വിട്ടു.

ഇരുവരും പതുക്കെ സംസാരിച്ചും പറഞ്ഞും നടന്നു കോളേജ് ഗേറ്റിന് അടുത്തെത്തുമ്പോഴും അവളെ കൂട്ടികൊണ്ടു പോകാൻ അച്ഛൻ അയച്ച ആൾ എത്തിയിരുന്നില്ല. ഒടുവിൽ അവിടെ അടുത്തൊരു മരച്ചുവട്ടിൽ ഋതുവും സാഗറും സംസാരിച്ചു ഇരുന്നു…

“എനിക്ക് ഒന്നു ഷൈൻ ചെയ്യാൻ ഉള്ള അവസരം ആണുട്ടോ ഋതു നീ ഹോക്കിസ്റ്റിക്ക് കൊണ്ടു നശിപ്പിച്ചത്…അല്ലേൽ നിന്റെ ഗാങിന് മുന്നിൽ ഇന്ന് ഞാൻ സൂപ്പർ ഹീറോ ആയേനെ. ”

“അയ്യോ….ഏട്ടൻ രക്ഷിക്കാൻ വരാൻ ലേറ്റ് ആയിട്ട് അല്ലേ…. next ടൈം ഞാൻ കുഴപ്പത്തിൽ ചാടുമ്പോൾ കറക്റ്റ് ടൈമിന് അങ്ങു എത്തിയേക്കണം. പിന്നെ ഷൈൻ ചെയുന്ന കാര്യം. ഇനിയും ചേട്ടൻ ഷൈൻ ചെയ്താൽ ഉണ്ടല്ലോ കാണുന്നവരുടെ കണ്ണ് അടിച്ചു പോകും…”

“നിനക്ക് അപ്പോൾ നന്നാവാൻ ഉദ്ദേശം ഇല്ല അല്ലേ?? ”

“ഒരിയ്ക്കലും ഇല്ല…. ഞാൻ എന്തു കൊഴപ്പത്തിൽ പോയി ചാടിയാലും രക്ഷിക്കാൻ അഞ്ചു പേരുണ്ടല്ലോ!”

“അഞ്ചുപേരോ?? അതാരാ അഞ്ചു ഈ പേർ? ”

“ആദ്യത്തെ ആളു എന്റെ ശശിമാസ്റ്ററിന്റെ കരോട്ട, രണ്ടാമത്തെ എന്റെ പുന്നാര ചേട്ടൻ ഋഷിനന്ദൻ IPS, മൂന്നാമത്തെ ആളു എന്റെ രുദ്രേട്ടൻ, നാലാമത്തെ ആളു ദാ എന്റെ ഫ്രണ്ടിൽ ഇരിക്കുന്ന ഈ കോളേജ് ഹീറോ…അഞ്ചാമൻ Mr.കാണ്ടാമൃഗം.”

“Mr. കണ്ടാമൃഗമോ?? അതാരാ?? ”

“എന്റെ ഒരേ ഒരു മുറച്ചെറുക്കൻ… സാഗർ എസ്സ്.കുമാർ എന്ന എന്റെ സച്ചുവേട്ടൻ. ഞാൻ ആൾക്ക് ഇട്ട ഇരട്ടപേരാണ് കാണ്ടമൃഗം. ”

“അതെന്താ അങ്ങനെ ഒരു പേര്?? എനി സ്പെഷ്യൽ റീസൺ?? ”

“അതൊരു നീണ്ട കഥ ആണ്… അങ്ങേരെ കുറച്ചു പറയാൻ തുടങ്ങിയാൽ ഇന്നൊന്നും തീരില്ല. അതോണ്ട് പിന്നീട് ഒരിക്കൽ പറയാം….പിന്നെ സാഗറേട്ടൻ ഉണ്ടേൽ സമയം പോണത് അറിയില്ലട്ടോ.”

“സത്യം ഋതു നീ ഉണ്ടേൽ ഒട്ടും ബോറടിക്കില്ല….നിന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസം ആണ്. ”

ഋതു ഒന്നു പുഞ്ചിരിച്ചു…അവളുടെ മനസ്സിൽ അപ്പോൾ കാണ്ടാമൃഗത്തിനെ കുറിച്ചുള്ള ഓർമ്മകൾ ആയിരുന്നു.

“കൊന്നാലും തന്റെ ഫ്രണ്ടിൽ ഞാൻ സമ്മതിച്ചു തരില്ല…..But I Really Miss You Mr.കണ്ടാമൃഗം. രാവിലെ എണീറ്റ് ആ ബസ്സ് കേറി ചത്ത ചൊറിത്തവള പോലുള്ള മുഖം കാണാതെ, തന്നോട് വഴക്ക് ഇടാതെ ഒരു സമാധാനം കിട്ടില്ല എനിക്ക്… പക്ഷെ ആ കാലൻ എന്നെ ഓർക്കുന്നു പോലും കാണില്ല. ”

അൽപ്പസമയത്തിനു ശേഷം കോളേജ് ഗേറ്റിനു അടുത്തേക്ക് ഒരു ഡ്യൂക്ക് ചീറി പാഞ്ഞു എത്തി. അതിൽ ഇരിക്കുന്ന ആളെ കണ്ടു ഋതുവിന്റെ കിളികൾ നാലു പാടും ഇറങ്ങി ഓടി….കിളികൾ പറന്ന സ്പീഡ് വെച്ച് നോക്കുമ്പോൾ അതൊക്കെ ഇപ്പോൾ വല്ല പ്ലൂട്ടോയിലും എത്തിക്കാണും.

“Mr.കാണ്ടാമൃഗം…!”

ഋതുവിന്റെ ചുണ്ടുകൾ മന്ത്രിച്ചു.

തുടരും….

(അതിർത്തിയിൽ വീണ്ടും വെടിയൊച്ചകൾക്ക് സമയമായി…കിളിക്കുഞ്ഞുമായി യുദ്ധം തുടങ്ങാൻ Mr. കണ്ടാമൃഗം ലാൻഡ് ചെയ്തു കഴിഞ്ഞു…അതും അങ്ങു ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ നിന്നും

അഭിപ്രായം പറയാൻ മറക്കല്ലേ…)

 

തുടരും….

(അഭിപ്രായങ്ങൾ പറയാൻ മറക്കല്ലേ!)

ഋതുസാഗരം: ഭാഗം 9

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്

ഋതുസാഗരം: ഭാഗം 1

ഋതുസാഗരം: ഭാഗം 2

ഋതുസാഗരം: ഭാഗം 3

ഋതുസാഗരം: ഭാഗം 4

ഋതുസാഗരം: ഭാഗം 5

ഋതുസാഗരം: ഭാഗം 6

ഋതുസാഗരം: ഭാഗം 7

ഋതുസാഗരം: ഭാഗം 8

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story