ദേവനന്ദ: ഭാഗം 22

ദേവനന്ദ: ഭാഗം 22

എഴുത്തുകാരി: ടീന കൊട്ടാരക്കര

നന്ദ തിരിച്ചു തറവാട്ടിലെത്തിയപ്പോൾ സാവിത്രി വന്നിട്ടുണ്ടായിരുന്നു. അവളെ കണ്ടതും അവർ ചിരിച്ചു. അവളും ചിരിച്ചു. താനായി ഒഴിഞ്ഞു തന്നല്ലോ എന്ന ആശ്വാസമാകും അവർക്കെന്നു അവൾ ചിന്തിച്ചു. അകത്തു എല്ലാവരും കൂടിയിരിക്കുന്നു. എന്തൊക്കെയോ തിരക്കിട്ട ചർച്ചയിൽ ആണ്. കല്യാണത്തിനുള്ള ഇൻവിറ്റേഷൻ കാർഡ് നോക്കുവാണ്. അവൾ ഒഴിഞ്ഞു മാറി അകത്തേക്ക് നടന്നു.

” നന്ദാ.. ഒന്നിവിടെ വരൂ ”
ആതിര അവളെ പിന്നിൽ നിന്ന് വിളിച്ചു. അവൾ തിരിഞ്ഞ് നോക്കി

“വാ ഇവിടെ വന്നിരിക്ക് ” അവൾ നന്ദയെ അടുത്തേക്ക് വിളിച്ചു.

” നീ ഒരു ഡിസൈൻ സെലക്ട്‌ ചെയ്ത് താ. എനിക്ക് ഏത് വേണമെന്നൊരു കൺഫ്യൂഷൻ ”

“എനിക്ക് സെലക്ട്‌ ചെയ്യാനൊന്നും അറിയില്ല. ” അവൾ പോകാൻ തുടങ്ങി

“ഹ അങ്ങനെ പോകല്ലേ.. നിനക്ക് ഇഷ്ടം ആയ ഒരെണ്ണം എടുക്ക്. ” അവൾ നിർബന്ധിച്ചു. ദേവനും അപ്പോഴേക്കും അങ്ങോട്ട് കടന്ന് വന്നു.

” എന്താ ആതിരേ ” അവൻ ചോദിച്ചു.

“ദേവേട്ടാ, ഏതെടുക്കണം എന്നൊരു കൺഫ്യൂഷൻ അതാ ഞാൻ നന്ദയോട് ചോദിച്ചത്.. നീ ഒരെണ്ണം നോക്കിയെടുക്ക് ” അവൾ കുറെ കാർഡുകൾ നന്ദയ്ക്ക് നേരെ നീട്ടി. തന്നെ മനഃപൂർവം വേദനിപ്പിക്കാൻ വേണ്ടിയാകും ആതിര ഇതെല്ലാം ചെയുന്നത് എന്നവൾക്ക് മനസിലായി. നന്ദ അലക്ഷ്യമായി ചിലത് നോക്കി, കയ്യിൽ കിട്ടിയ ഒരെണ്ണം അവൾക്കു നേരെ നീട്ടികൊണ്ട് അകത്തെ മുറിയിലേക്ക് നടന്നു. ഇത് നല്ല ഡിസൈൻ ആണെന്ന് ദേവേട്ടനും പറയുന്നത് അവൾ കേട്ടു. രാത്രി വരെയും അവൾ മുറിയിൽ കഴിച്ചുകൂട്ടി.


അത്താഴം കഴിക്കാനായി മാലിനി വന്നു വിളിച്ചപ്പോഴാണ് അവൾ പുറത്തേക് ഇറങ്ങിയത്. മറ്റുള്ളവർ എല്ലാം കഴിച്ചു കഴിഞ്ഞു. മാലിനിയും നന്ദയും മേശയ്ക്കു അരികിലേക്ക് നടന്നു. അപ്പോഴും ദേവേട്ടൻ പോയിട്ട് ഉണ്ടായിരുന്നില്ല. അതിരയുമായി അടുത്തിടപഴകി ദേവേട്ടൻ അവിടെ കസേരയിൽ ഇരിക്കുന്നു. ഓരോന്നൊക്കെ പറഞ്ഞു അവർ പൊട്ടിച്ചിരിക്കുന്നുണ്ട്. നന്ദ അവർക്ക് എതിർവശത്തായി വന്നിരുന്നു. ആഹാരം കഴിക്കുന്നതിനിടയിൽ അവൾ ദേവനെ നോക്കി. അവന്റെ ഒരു നോട്ടം പോലും അവളുടെ നേർക്ക് വന്നില്ല. ആതിര ഒരു വിജയഭാവത്തോടെ ദേവനോട് ചേർന്നിരുന്നു.

“ഇപ്പോഴും വേദനയുണ്ടോ നിനക്ക് ” ആതിരയുടെ കൈയിലെ മുറിവിൽ തൊട്ടുകൊണ്ട് ദേവൻ ചോദിച്ചു

” ഉണ്ടായിരുന്നു.. ഇപ്പൊ ദേവേട്ടൻ തൊട്ടപ്പോ കുറഞ്ഞ പോലെ” ആതിര അവന്റെ അരികിലേക്ക് അല്പം കൂടി നീങ്ങിയിരുന്നു പറഞ്ഞു.

ആഹാരം തൊണ്ടയിൽ നിന്ന് ഇറങ്ങുന്നില്ലന്നു നന്ദയ്ക്ക് തോന്നി. ഒരു ഗ്ലാസ്‌ വെള്ളം കുടിച്ചു അവൾ കഴിപ്പ് മതിയാക്കി എണീറ്റു. ദേവേട്ടൻ ആതിരയുടെ കൂടെ നിൽക്കുന്നത് കാണാൻ മനസ് അനുവദിക്കുന്നില്ല. വീണ്ടും അവൾ മുറിയിൽ അഭയം പ്രാപിച്ചു.

അടുത്ത ദിവസം ക്ലാസ്സിൽ ചെന്നപ്പോൾ മീര വന്നിട്ടുണ്ടായിരുന്നില്ല. എന്താ കാര്യമെന്ന് കല്യാണിക്കും അറിവുണ്ടായില്ല.

“അവൾ എന്തോ വലിയ ഇൻവെസ്റ്റിഗേഷനിൽ ആണ് ” കല്യാണി പറഞ്ഞു.

” എന്താണെന്ന് നിനക്ക് അറിയാമോ ”

“എനിക്ക് കൂടുതലൊന്നും അറിയില്ല. ആതിരയെക്കുറിച്ചു ആണെന്ന തോന്നുന്നത് ”

“അവളെക്കുറിച്ചു എന്ത് അന്വേഷിക്കാനാ.. മുത്തശ്ശി തന്നെ എല്ലാം വെളിപ്പെടുത്തും..”

“അതും ശെരിയാ. ” കല്യാണി പറഞ്ഞു

” വിഷ്ണു സർ ഇവിടെ ഇല്ലടി… എന്തോ അത്യാവശ്യം ആണെന്ന് പറഞ്ഞു പോയേക്കുവാ ”

“നിന്നോട് പറഞ്ഞില്ലേ.. എവിടേക്ക് ആണെന്ന് ” നന്ദ ചോദിച്ചു

” എല്ലാം തിരിച്ചു വരുമ്പോൾ പറയാമെന്നു പറഞ്ഞു.. ഞാനും കൂടുതൽ ഒന്നും ചോദിച്ചില്ല ”

“മം ” നന്ദ മൂളി

ഫസ്റ്റ് അവർ കഴിഞ്ഞപ്പോഴാണ് മീര ക്ലാസ്സിലേക്ക് വന്നത്.
” എന്താ താമസിച്ചത് ” നന്ദ ചോദിച്ചു

” ഞാൻ എന്റെ ബാംഗ്ലൂർ ഉള്ള ചില ഫ്രണ്ട്‌സ് ആയിട്ട് സംസാരിച്ചു. ആതിരയെക്കുറിച്ചൊരു അന്വേഷണം. ”

“എന്നിട്ടെന്തായി ” കല്യാണി ആകാംഷയോടെ ചോദിച്ചു.

“കുറച്ചു വിവരങ്ങൾ കിട്ടി.. ബാക്കി കൂടി അറിയണം ഇനി.. എല്ലാം ഞാൻ പിന്നെ വിശദമായി പറയാം ” അവൾ എന്തോ ആലോചിച്ചു കൊണ്ട് പറഞ്ഞു.
നന്ദ എല്ലാം കേട്ടുകൊണ്ട് ഇരുന്നതല്ലാതെ മറുപടി പറഞ്ഞില്ല.

ക്ലാസ്സ്‌ കഴിഞ്ഞു തറവാട്ടിലേക്ക് വരാൻ അവൾക്ക് മടിപോലെ തോന്നിച്ചു. ആതിരയെ കാണുമ്പോൾ, അവളോടൊപ്പം ദേവേട്ടനെ കാണുമ്പോൾ എല്ലാം നന്ദയുടെ ഉള്ളിൽ ഒരു പിടച്ചിൽ അനുഭവപ്പെടും. മീരയും കല്യാണിയും പറഞ്ഞത് പോലെ താനൊരു മണ്ടത്തരം ആണ് കാണിച്ചതെന്ന് ഇടയ്ക്കൊക്കെ മനസ്സിൽ തോന്നാൻ തുടങ്ങി. അത്രയും പേരുടെ മുന്നിൽ വെച് ദേവേട്ടൻ തുറന്ന് പറഞ്ഞതല്ലേ ഇഷ്ടം ആണെന്ന്… എന്റെയൊരു വാക്ക് മതിയായിരുന്നു ഇന്ന് താൻ ദേവേട്ടന്റെ സ്വന്തം ആയേനെ. പക്ഷെ മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകൾക്കു ഇടയിൽ താൻ കാരണം ആതിരയുടെ മരണം സംഭവിക്കാതെയിരിക്കാൻ തറവാട്ടിൽ അശുഭമായി ഒന്നും നടക്കാതെയിരിക്കൻ തന്റെ തീരുമാനം തന്നെയായിരുന്നു ശെരിയെന്നു അവൾ സ്വയം മനസിനോട് മന്ത്രിച്ചുകൊണ്ടിരുന്നു. എങ്കിലും ആതിരയുടെ അന്നത്തെ പെരുമാറ്റം ഓർക്കുമ്പോൾ, അവൾ ഇതെല്ലാം മനഃപൂർവം ചെയ്തത് പോലൊരു തോന്നൽ. തെറ്റാണോ ശെരിയാണോ ചെയ്തതെന്ന് അറിയാത്തൊരു മനസോടെ നന്ദ മുറിയിലൂടെ തലങ്ങും വിലങ്ങും നടന്നു.


അവൾ കണ്ണാടിയ്ക്കു മുന്നിൽ ചെന്ന് തന്റെ പ്രതിബിംബത്തിലേക്ക് നോക്കി നിന്നു..

“ദേവേട്ടൻ… തന്റെ ദേവേട്ടനെയാണ് മറ്റൊരാൾക്ക്‌ വിട്ടുകൊടുത്തിരിക്കുന്നത്.. അതും ആതിരച്ചേച്ചിക്ക് ” നന്ദ സ്വയം പറഞ്ഞു. എന്തിനെന്നറിയാതെ അവളുടെ മിഴികൾ നിറഞ്ഞൊഴുകികൊണ്ടിരുന്നു.

തുടർന്നുള്ള ദിവസങ്ങൾ നന്ദ ക്ലാസിൽ പോയില്ല. നിശ്ചയത്തിന്റെ തിരക്കും കാര്യങ്ങളുമൊക്കെ ആയത്കൊണ്ട് തറവാട്ടിൽ ഒരു സഹായത്തിനു നിൽക്കാൻ സുമതി അവളോട്‌ നിർദ്ദേശിച്ചു. അവൾ മറുത്തൊന്നും പറഞ്ഞില്ല.

കേവലം നാല് ദിനങ്ങൾ കൂടിയേ ഉള്ളു നിശ്ചയത്തിന്. അന്ന് പരസ്പരം മോതിരം അണിയിച്ചു കഴിഞ്ഞാൽ പിന്നെ ദേവേട്ടൻ ആതിരയ്ക്കു സ്വന്തം ആകാൻ പോവുന്നു.ഓരോന്നൊക്കെ ഓർത്തിട്ട് നന്ദയ്ക്ക് ഭ്രാന്ത്‌ പിടിക്കുന്നത്പോലെ തോന്നി. ‘ ഇപ്പോൾ ചെന്ന് പറഞ്ഞാലോ ദേവേട്ടനോട് ആതിര ആളത്ര ശെരിയല്ലന്ന്… അവൾക്ക് ദുരുദ്ദേശം ഉണ്ടെന്ന്.. ‘ നന്ദ ആലോചിച്ചു
‘എന്ത് ദുരുദ്ദേശം ആണെന്ന് തിരികെ ചോദിച്ചാൽ താൻ എന്ത് മറുപടി പറയും.. ഒന്നും പറയാൻ ഇല്ലല്ലോ ‘ അവൾ സ്വയമേ പറഞ്ഞു.

ആരും ആവശ്യപ്പെടാതെ തന്നെ നന്ദ അടുക്കള ജോലികൾ ഏറ്റെടുത്തു. മറ്റുള്ളവരിൽ നിന്നുമുള്ള ഒരു രക്ഷപെടൽ ആയിരുന്നു അവൾക്കത്. ഒരു തരം വാശിയോട് കൂടി അവൾ അടുക്കളയിലെ സകല പണികളും എടുത്തു. രാത്രി നേരം വൈകി ഉറങ്ങാനും എല്ലാവരും ഉണരുന്നതിനു മുൻപേ അടുക്കളയിലേക്ക് കയറാനും അവൾ ശ്രെമിച്ചു.

*******************************


അടുക്കളപ്പുറത്തു പാത്രം കഴുകിക്കൊണ്ട് ഇരിക്കുമ്പോഴാണ് മാലിനി ചെറിയമ്മ അവളെ വിളിക്കാൻ വന്നത്. എല്ലാവരും ഡ്രസ്സ്‌ എടുക്കാൻ പോവാണത്രെ. തന്നെയും കൂട്ടിക്കൊണ്ട് ചെല്ലാൻ ദിനകരൻ ചേട്ടൻ പ്രത്യേകം പറഞ്ഞെന്ന്.
ഞാനില്ലെന്ന് പറഞ്ഞു ഒഴിവാക്കാൻ നോക്കിയെങ്കിലും മാലിനി അവളെ നിർബന്ധിച്ചു കൂടെ കൂടി.

ടൗണിലെ ഒരു വലിയ ടെക്സ്റ്റൈൽസിലേക്കാണ് അവർ പോയത്. അവിടെ ചെന്നിറങ്ങിയതും ദേവേട്ടനും അച്ഛനും അമ്മയും നിൽക്കുന്നത് കണ്ടു. എല്ലാവരും അകത്തേക്ക് കയറി. ആതിര ദേവന്റെ കയ്യിൽ വിരൽ കോർത്തുകൊണ്ട് ചേർന്ന് നടന്നു. അത് കണ്ടപ്പോൾ വരേണ്ടിയിരുന്നില്ലന്ന് നന്ദയ്ക്ക് തോന്നിപോയി.

മറ്റുള്ളവർ എല്ലാം ഡ്രസ്സ്‌ സെലക്ട്‌ ചെയ്തപ്പോൾ നന്ദ ഒരിടത് ഒഴിഞ്ഞു നിന്നു. അവൾ ഒറ്റക്ക് നിൽക്കുന്നത് കണ്ടിട്ട് ദിനകരൻ ചെന്ന് അവളെ കൂട്ടികൊണ്ട് വന്നു.
അത് വരെയും ദേവേട്ടന്റെ അച്ഛന് തന്നോട് ദേഷ്യം ആണെന്നാണ് നന്ദ കരുതിയിരുന്നത്.
എല്ലാവരോടും ഒപ്പം നന്ദയ്ക്കും ഇഷ്ട്ടപെട്ട ഡ്രസ്സ്‌ എടുത്തോളാൻ പറഞ്ഞു. ഒരു പീക്കോക് കളർ സാരിയിൽ കണ്ണുടക്കിയെങ്കിലും അവൾ പെട്ടന്ന് നോട്ടം മാറ്റി. വില കുറഞ്ഞ ഒരു സാരി പെട്ടന്ന് സെലക്ട്‌ ചെയ്ത് അവൾ മാറി. തുടർന്ന് ആഭരണങ്ങളും വാങ്ങി അവർ തറവാട്ടിലേക്ക് മടങ്ങി.

തിരികെയെത്തിയതും നന്ദ വേഷം മാറി വീണ്ടും അടുക്കള ജോലികളിൽ മുഴുകി. ഇടക്ക് തന്റെ പശുവിന്റെ അടുത്തെത്തി അവളെ തലോടി നിൽക്കും, അവളോട് സംസാരിക്കും, വീണ്ടും അടുക്കളജോലി.

നിശ്ചയദിവസം അടുക്കുംതോറും നന്ദയ്ക്ക് മനസ്സിൽ ആധിയേറി. മുത്തശ്ശി വരുമെന്നാണ് പറഞ്ഞത്.. വരാതെയിരിക്കുമോ? വരും.. അവൾ മനസ്സിൽ ഉരുവിട്ടു.

ശനിയാഴ്ച സന്ധ്യാ നേരം തിരക്കിട്ട ജോലികളിൽ ആയിരുന്നു നന്ദ. പിറ്റേന്ന് നിശ്ചയം ആണ്. തറവാട് മുറ്റത്ത് പന്തൽ ഉയർന്നു, ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. അടുക്കളപ്പണി കൂടാതെ പുറംപണികളിലും അവൾ ഏർപ്പെട്ടു. പിറകു വശത്തെ മാറാല അടിച്ചുകൊണ്ടു നിൽക്കുമ്പോഴാണ് രാഘവൻ ചെറിയച്ഛന്റെ മക്കൾ അങ്ങോട്ടേക്ക് വന്നത്.

“നന്ദേച്ചി..ഉമ്മറത്തേക്ക് ചെല്ലാൻ പറഞ്ഞു ”

“ആര് പറഞ്ഞു? ”

“അച്ഛൻ.. പെട്ടന്ന് വരണേ ” അവർ അകത്തേക്ക് ഓടിപോയി. അവിടെ എന്തെങ്കിലും ജോലി ചെയ്യാൻ ഉണ്ടാകും എന്ന് കരുതിയാണ് നന്ദ അങ്ങോട്ടേക്ക് എത്തിയത്. ഉമ്മറത്തേക്ക് കയറിയതും നന്ദ സ്തബ്ധയായി നിന്ന് പോയി.

” മുത്തശ്ശി !”

മുത്തശ്ശി വന്നിരിക്കുന്നു. കൂടെ അച്ഛനും അമ്മയും ഉണ്ട്.

“ദേവൻ പോയി കൂട്ടികൊണ്ട് വന്നതാ ” ചെറിയമ്മമാർ അടക്കം പറയുന്നതവൾ കേട്ടു. ദേവേട്ടൻ മുത്തശ്ശിക്ക് അരികിൽ നില്കുന്നു. സാവിത്രിയും ദിനകരനും കൂടെ ഉണ്ട്. നന്ദയെ കണ്ടതും മുത്തശ്ശി ചിരിച്ചു. അടുത്തേക്ക് വരാൻ കൈ കൊണ്ട് ആംഗ്യം കാട്ടി.

“മുത്തശ്ശി.. നാളെയെ വരുള്ളൂ എന്ന് പറഞ്ഞിട്ട്.. ” അവൾ അത്ഭുതത്തോടെ ചോദിച്ചു.

” നാളെ വരാൻ ഇരുന്നതാ.. പക്ഷെ എത്രയും വേഗം വേണമെന്ന് ദേവന് നിർബന്ധം ” ദേവകിയമ്മ പറഞ്ഞു. നന്ദ ദേവനെ നോക്കി. അവൻ അവളെ ഗൗനിക്കാതെ നിന്നു.

ആതിരയും അപ്പോഴേക്ക് അങ്ങോട്ടേക്കെത്തി. മുത്തശ്ശിയെ കണ്ടതും അവൾ നിശ്ചലമായി നിന്നു. ശേഖരനും രാഘവനും അച്യുതനും ദേവകിയമ്മയ്ക്ക് അരികിലെത്തി .

” അമ്മയ്ക്ക് വരാൻ പറ്റുമെന്ന് ഞങ്ങൾ കരുതിയില്ല ” ശേഖരൻ പറഞ്ഞു

” അതെന്താ ശേഖരാ, എന്റെ പേരക്കുട്ടിയുടെ നിശ്ചയത്തിന് ഞാൻ വരാതെ ഇരിക്കുമോ ”

” അല്ല… സുഖം ഇല്ലാത്തത് കൊണ്ട് യാത്രയൊന്നും പറ്റില്ലല്ലോ.. അതാ ഞങ്ങൾ… ” അച്യുതൻ പറഞ്ഞു.

“അകത്തേക്ക് കയറി ഇരിക്ക് അമ്മേ.. ” രാഘവൻ പറഞ്ഞു

മാധവനും ശാരദയും ദേവകിയമ്മയും അകത്തേക്ക് കയറി. എല്ലാവരും പിറകെ അകത്തേയ്ക്ക് കയറി.

” അല്ല ശേഖരാ… നിന്റെ മോളുടെ കല്യാണം ഉറപ്പിച്ചിട്ട് എന്തെ എന്നെയൊന്നു അറിയിച്ചില്ല. ” ദേവകിയമ്മ ചോദിച്ചു.

” അമ്മയ്ക്ക് വയ്യാതെ ഇരിക്കുവായിരുന്നല്ലോ.. അതാ ഞാൻ… “അയാൾ പാതിക്ക് നിർത്തി. ” ഞാൻ മാധവേട്ടനെ അറിയിച്ചിരുന്നു.

” എനിക്ക് സുഖം ഉണ്ടോ ഇല്ലയോ എന്നുള്ളത് രണ്ടാമത്തെ കാര്യം.. എങ്കിലും നിന്റെ അമ്മയായ എന്നോട് നേരിട്ട് പറയണം എന്നുള്ള കാര്യം നീ ഓർത്തില്ലേ ”

” അത് അമ്മേ…പെട്ടന്ന് തീരുമാനിച്ച കല്യാണം അല്ലെ, മാത്രവുമല്ല അമ്മയ്ക്ക് സംസാരിക്കാൻ പോലും പറ്റാതെ ഇരിക്കുന്ന സാഹചര്യം ആയതുകൊണ്ടാ ഞങ്ങൾ നേരിട്ട് വന്നു പറയാഞ്ഞത് ” സുമതിയാണ് പറഞ്ഞത്

” എനിക്ക് സുഖം ഉണ്ടോ, സംസാരിക്കുമോ എന്നൊക്കെ അറിയണമെങ്കിൽ അങ്ങോട്ടേക്ക് വന്നു അന്വേഷിക്കണമായിരുന്നു.. അതിനു ഇവിടെ നിന്ന് എന്റെ മക്കളെയൊന്നും കണ്ടില്ല… അതെന്തേ ” ദേവകിയമ്മ ചോദ്യ ഭാവത്തിൽ എല്ലാരേയും നോക്കി. എല്ലാവരും മറുപടി ഇല്ലാതെ നിന്നു.

“എങ്കിലും അമ്മ ഇത്രെയും നന്നായി സംസാരിക്കുമെന്ന് ഞങ്ങൾ ആരും കരുതിയതല്ല.. അന്നത്തെ അവസ്ഥ അത്രക്ക് മോശം ആയിരുന്നില്ലേ ” പവിത്ര പറഞ്ഞു.

“ആയിരുന്നു.. അതിൽ നിന്ന് ഇത്രെയേറെ മാറ്റങ്ങൾ ഉണ്ടാവാൻ കാരണം എന്റെ മൂത്ത മകനും മരുമകളുമാ. ” ദേവകിയമ്മ അഭിമാനത്തോടെ പറഞ്ഞു.


ദേവകിയമ്മ എല്ലാവരെയും നോക്കി.
” മക്കളെ നിങ്ങൾ അകത്തു പോയി കളിച്ചോ ” രാഘവന്റെയും അച്യുതന്റെയും മക്കളോട് ദേവകിയമ്മ പറഞ്ഞു. കുട്ടികൾ എല്ലാം അകത്തേക്ക് പോയി. ബാക്കിയുള്ളവർ അവിടെ നിൽപ്പുറപ്പിച്ചു.

“ദേവാ.. ആതിരേ, രണ്ടുപേരും മുത്തശ്ശിയുടെ അനുഗ്രഹം വാങ്. ” സുമതി പറഞ്ഞു.

“ദേവനെ ഞാൻ ആവോളം അനുഗ്രഹിച്ചിട്ടുണ്ട്. ആതിര ഇങ്ങു വാ ” മുത്തശ്ശി അവളെ അടുത്തേക്ക് വിളിച്ചു. അവൾ പേടിച്ചു അവിടെത്തന്നെ നിൽപ്പ് തുടർന്നു.

“ചെല്ല്, അനുഗ്രഹം വാങ്ങിട്ടു വാ ” സാവിത്രി അവളെ ഉന്തിത്തള്ളി മുത്തശ്ശിക്ക് അടുത്തേക്ക് വിട്ടു.

ആതിര മുത്തശ്ശിക്ക് അഭിമുഖമായി നിന്നു. ദേവകിയമ്മ അവളെ അടിമുടി നോക്കി.
നേരെ നോക്കിയതും ദേവകിയമ്മ അവളുടെ കരണം പുകച്ചൊരു അടി നൽകി.

എല്ലാവരും ഒരുപോലെ ഞെട്ടിപ്പോയി. അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ ആതിര പുറകിലേക്ക് വേച്ചു പോയി.

“അമ്മേ എന്താ ഇത് ” ശേഖരൻ ചോദിച്ചു.

“എന്താണെന്നോ… അത് അവൾക്കറിയാം ” അവർ ആതിരയെ നോക്കി

അവൾ ചെവിയും പൊത്തിപിടിച്ചു നിന്നു

” എന്തൊക്കെയാ ഇത്… എന്തിനാ അമ്മേ അവളെ തല്ലിയത് ” സുമതിയും മുന്നിലേക്ക് വന്നു.

“തല്ലുകയല്ല.. കൊന്ന് കളയുകയാ വേണ്ടത് ഈ വക ജന്മങ്ങളെ ” ദേവകിയമ്മ കോപത്തോടെ പറഞ്ഞു

” എന്റെ കുഞ്ഞിനെ തല്ലാൻ വേണ്ടിയാണോ അമ്മ അവിടുന്ന് ഇങ്ങോട്ട് വന്നത് ” സുമതി ആതിരയെ ചേർത്തുപിടിച്ചു ചോദിച്ചു.

” ഓഹോ.. കുഞ്ഞാണല്ലേ.. എന്നിട്ട് കുഞ്ഞിന്റെ സ്വഭാവം ഒന്നും അല്ലല്ലോ ഇവൾ കാണിക്കുന്നത് ”

” എന്താ ആതിരേ ഉണ്ടായത്.. പറ ” ശേഖരൻ ചോദിച്ചു

” അവൾ മിണ്ടില്ല.. ഞാൻ പറയാം ” ദേവകിയമ്മ മുന്നോട്ട് വന്നു.

” ഞാൻ വീണു ആശുപത്രിയിൽ ആകാൻ കാരണം നിങ്ങൾ കുഞ്ഞെന്നു പറയുന്ന ഇവളാ ” ദേവകിയമ്മ ആതിരക്ക് നേരെ കൈ ചൂണ്ടി.

എല്ലാവരും വിശ്വാസം വരാതെ അവരെ നോക്കി.

” അന്ന് ഞാൻ ഇവളോട് സംസാരിക്കാൻ വേണ്ടി മുകളിലെ മുറിയിലേക്ക് പോയതാ. അവിടെ ചെന്നപ്പോൾ ഇവൾ ഫോണിൽ ആരോടോ സംസാരിക്കുന്നു. വാതിൽ ചാരിയതെ ഉള്ളു. വെറുതെയൊന്ന് സംസാരം ശ്രെധിച്ചു. ആരോടോ ഇവൾ പറയുന്നത് കേട്ടു…. ‘ ഇത് ആരെങ്കിലും അറിഞ്ഞാലോ, കുഴപ്പം ആകില്ലേ, ഞാൻ ഗർഭിണി ആകുമോയെന്ന സംശയം ഉണ്ടെന്ന് , ‘!അത് കേട്ടതും ഞാൻ വാതിൽ തള്ളിത്തുറന്ന് അകത്തേക്ക് കയറി. എന്നെ കണ്ട ഇവൾ ഞെട്ടിപ്പോയി. പറഞ്ഞതെല്ലാം ഞാൻ കേട്ടെന്നു മനസിലാക്കിയ ഇവൾ തുറന്ന് സമ്മതിച്ചു , ബാംഗ്ലൂർ ഇൽ ഒരു പയ്യനുമായുണ്ടായ അവിഹിത ബന്ധത്തെ കുറിച്ച്.. എന്നിട്ടാണോ നീ ഉളുപ്പില്ലാതെ ദേവനെ ആഗ്രഹിക്കുന്നത് എന്നുള്ള ചോദ്യത്തിന് ഇവൾക്ക് മറുപടി ഇല്ലായിരുന്നു. ഞാൻ ഇത് എല്ലാവരെയും അറിയിക്കുമെന്ന് മനസിലാക്കിയിട്ടു ഇവൾ എന്നെ തടയാൻ തുനിഞ്ഞതും ഞാൻ അവളെ തള്ളിമാറ്റി. ഞങ്ങൾ തമ്മിലുള്ള പിടിവലിക്കിടയിൽ ഇവളുടെ കൈ തട്ടി ഞാൻ കോണിപ്പടിയിൽ നിന്ന് താഴേക്ക് വീണു ”

എല്ലാവരും ഞെട്ടലോടെ ദേവകിയമ്മയുടെ വാക്കുകൾക്ക് ചെവിയോർത്തു..സുമതി തളർച്ചയോടെ താഴേക്ക് ഇരുന്നു.ശേഖരൻ തല താഴ്ത്തി നിന്നു “അല്ലെങ്കിൽ ഇവൾ പറയട്ടെ ഇതെല്ലാം കള്ളം ആണെന്ന്. “ദേവകിയമ്മ ആതിരയെ നോക്കി. ആതിര ഒന്നും മിണ്ടാതെ നിൽക്കുകയാണ്. അവളുടെ മിണ്ടാതെയുള്ള നിൽപ്പിൽ തന്നെ ദേവകിയമ്മ പറയുന്നത് സത്യം ആണെന്ന് എല്ലാവർക്കും മനസിലായി.
നന്ദ വെറുപ്പോടെ ആതിരയെ നോക്കി.

“ബാക്കിയുള്ള കാര്യങ്ങൾ ഞാൻ പറയാം ” ദേവൻ ഉറക്കെ പറഞ്ഞു. എല്ലാവരുടെയും നോട്ടം ദേവനിൽ പതിഞ്ഞു.

” ആതിര ആത്മഹത്യാ ചെയ്യാൻ ശ്രേമിച്ചു ഹോസ്പിറ്റലിൽ ആയത് എന്നോടുള്ള ഇഷ്ടം കൊണ്ടാണെന്ന് വിശ്വസിക്കാൻ എനിക്ക് പറ്റിയില്ല. അതിനു പിറകിൽ മറ്റെന്തോ കാരണം ഉണ്ടെന്നുള്ളത് എനിക്ക് ഉറപ്പായിരുന്നു. അന്ന് മുത്തശ്ശി ഫോണിൽ കേട്ടത് തന്നെ സംഭവിച്ചു. ആതിര പ്രെഗ്നന്റ് ആണ്. ബാംഗ്ലൂരിൽ കൂടെ വർക്ക്‌ ചെയുന്ന ഒരു വിവേക് ആണ് ഇവളുടെ കാമുകൻ. ഇവൾ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞതും അവൻ ആതിരയെ ഒഴിവാക്കാൻ ശ്രേമിച്ചു. കാരണം രണ്ടുപേരും ഇത് ടൈം പാസ്സ് ആയി തുടങ്ങിയ ബന്ധമാ. വിവാഹം എന്നൊരു അജണ്ട ഇവർക്കിടയിൽ ഉണ്ടായിരുന്നില്ല. കാര്യങ്ങൾ കൈവിട്ടു പോയെന്ന് മനസിലാക്കിയപ്പോൾ ആതിര ഒരു ബുദ്ധിമോശം കാണിച്ചു.. ഉടനെ തന്നെ നിങ്ങൾ എല്ലാവരും അത് ഇവൾക്ക് എന്നോടുള്ള ഇഷ്ടം കൊണ്ടാണെന്ന് സമർത്ഥിച്ചു. വീണു കിട്ടിയ പിടിവള്ളി ആയതുകൊണ്ട് ആതിര അത് ബുദ്ധിപൂർവം പ്രയോജനപ്പെടുത്തി. ഇതാണ് സത്യം..
അതോണ്ടാ അന്ന് ഇവളുടെ നാടകം വിശ്വസിക്കാതെ ഞാൻ നന്ദയെ വിവാഹം ചെയുന്ന കാര്യം പറഞ്ഞത്. എന്നാൽ നന്ദ എന്നെ തോൽപിച്ചു കളഞ്ഞു.. എന്റെ അച്ഛൻ പറഞ്ഞ വാക്ക് പാലിക്കാൻ വേണ്ടിയാ ഞാൻ ആതിരയെ വിവാഹം ചെയ്യാൻ സമ്മതിച്ചത്. ”

ദേവൻ ഒന്ന് നിർത്തി നന്ദയെ നോക്കി. അവൾ നിസ്സഹായതയോടെ ദേവനെയും നോക്കി.

” എനിക്ക് ഈ വക കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി ഞാൻ ഇതിന്റെ പിറകിൽ തന്നെ ആയിരുന്നു.. അവളിൽ നിന്നു എന്തെങ്കിലും തുമ്പു കിട്ടാനായി ഞാൻ ആതിരയുമായി കൂടുതൽ അടുത്തിടപഴകി. എന്നിട്ടും ഇവൾ എന്നോട് പറഞ്ഞത് ഒരു ചെറിയ പ്രണയം ഉണ്ടായിരുന്നു, അല്ലാതെ ഒന്നുമില്ലന്ന. അവളുടെ സംസാരത്തിൽ നിന്ന് കിട്ടിയ ചില അറിവുകളുടെ വെളിച്ചത്തിൽ ഞാൻ അന്വേഷണം ആരംഭിച്ചു. ഞാൻ നേരിട്ട് ബാംഗ്ലൂർ പോയാൽ അത് അവളിൽ സംശയം ഉണ്ടാകുമെന്ന് വിജാരിച് ഞാനെന്റെ ചില സുഹൃത്തുക്കൾ മുഘേന സത്യം കണ്ടെത്തി. അവരെ ഞാൻ ഇങ്ങോട്ട് വിളിക്കാം ”

ദേവൻ പെട്ടന്ന് പുറത്തേക് പോയിട്ട് തിരികെ വന്നു. അവന്റെ പിറകെ വിഷ്ണുവും മീരയും കല്യാണിയും കയറി വന്നു, പിന്നാലെ ദേവന്റെ സുഹൃത്തുക്കളായ റോബിനും കൈലാഷും. എല്ലാവരെയും കണ്ട് നന്ദ അമ്പരന്നു പോയി. വിഷ്ണുവിനെയും മീരയെയും കല്യാണിയേയും അവൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല. മീരയും കല്യാണിയും നന്ദയുടെ അടുത്ത് വന്നു നിന്നു.

” കാര്യങ്ങളുടെ സത്യാവസ്ഥ അന്വേഷിക്കാൻ ഞാൻ വിഷ്ണുവിനോട് സഹായം ചോദിച്ചു. എനിക്ക് വേണ്ടി വിഷ്ണുവും കൈലാഷും റോബിനും ബാംഗ്ലൂർ പോയിരുന്നു. എന്റെ അന്വേഷണങ്ങൾക്ക് ഇടയിലാണ് ഞാൻ മീരയെ കണ്ടുമുട്ടുന്നത്. ഞങ്ങളുടെ ലക്ഷ്യം ഒന്നാണെന്നു മനസിലാക്കി ഞങ്ങൾ എല്ലാവരും ഒരുമിച്ചു നിന്നു. ഞാൻ അറിഞ്ഞ കാര്യങ്ങളും മീരയ്ക്ക് അറിവുള്ള കാര്യങ്ങളും വെച്ചു നോക്കിയപ്പോൾ മുത്തശ്ശിക്ക് പലതും അറിയാമെന്നു ബോധ്യപ്പെട്ടു. അങ്ങനെയാ ഞാൻ മുത്തശ്ശിയെ നേരിട്ട് പോയി കണ്ടു എല്ലാം പറഞ്ഞു ഇന്ന് ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത്. ”

” എന്നെ തള്ളിയിട്ടെങ്കിലും ആതിരയ്ക്ക് പറ്റിയ തെറ്റിനെ ക്ഷമിക്കാം എന്നൊരു ചിന്ത എന്റെ മനസിൽ ഉണ്ടായിരുന്നു.. എന്നാൽ മറ്റൊരുത്തന്റെ കുഞ്ഞിനേം വയറ്റിലിട്ടോണ്ട് ദേവനെ വേണമെന്ന് അവൾ കാണിച്ച വാശി.. അതിനു വേണ്ടി എന്റെ നന്ദ മോളെ വിഷമിപ്പിച്ചത്… അതെനിക്ക് ക്ഷമിക്കാൻ പറ്റില്ല ” ദേവകിയമ്മ ദേഷ്യത്തോടെ പറഞ്ഞു.

“നിനക്ക് എങ്ങനെ കഴിഞ്ഞെടി… കണ്ടവന്റെ കുഞ്ഞിനെ ദേവന്റെ തലയിൽ കെട്ടിവെക്കാൻ ” ദേവകിയമ്മ ആതിരയുടെ മടിക്കുത്തിൽ പിടിച്ചുകൊണ്ടു ചോദിച്ചു.


” മുത്തശ്ശി . ഞാൻ ” അവൾ കണ്ണീരോടെ അവരെ നോക്കി

“വിളിക്കരുത് നീയിനി അങ്ങനെ..സ്വന്തം തെറ്റ് മറച്ചുവെച്ചു ദേവന്റെ ജീവിതം കൂടി നശിപ്പിക്കാൻ ശ്രേമിച്ചവളാ നീ.. നിനക്ക് അറിയാമോ, എന്റെ ചികിത്സയുടെ പകുതി ആയപ്പൊത്തന്നെ എനിക്ക് സംസാര ശേഷി തിരികെ കിട്ടി.. എന്നിട്ടും ഞാൻ മൗനമായി ഇരുന്നു… അതിന്റെ പിന്നിൽ രണ്ടു കാര്യങ്ങൾ ഉണ്ട്.. ഒന്ന് നിനക്ക് അറിയാതെ പറ്റിയ തെറ്റ് ആണെങ്കിൽ ഞാൻ ക്ഷമിക്കാൻ തയ്യാറായിരുന്നു.. നീ എന്നോട് ഒരു തവണയെങ്കിലും ആ തെറ്റ് ഏറ്റു പറഞ്ഞിരുന്നു എങ്കിൽ… അത് ഉണ്ടായില്ല എന്ന് മാത്രമല്ല നീ തെറ്റുകളിന്മേൽ തെറ്റ് ആവർത്തിച്ചു.
പിന്നെ ഞാൻ മൗനം പാലിച്ചതിന്റെ രണ്ടാമത്തെ കാരണം… ഞാൻ ചലന ശേഷി നഷ്ട്ടപെട്ടു ഉഴിച്ചിൽ കേന്ദ്രത്തിൽ ആയിട്ടും നയാ പൈസ ചിലവാക്കാത്ത മക്കൾ ഒരു തവണ എങ്കിലും കാണാൻ വരുമെന്നുള്ളത്.. അതും ഉണ്ടായില്ലന്നു മാത്രമല്ല എനിക്കുവേണ്ടി കഷ്ടപ്പെട്ട എന്റെ മാധവന്റെ കുഞ്ഞിനെ നിങ്ങൾ എല്ലാവരും അവസരം കിട്ടിയപ്പോൾ ഉപദ്രവിച്ചു. അതും എനിക്ക് ക്ഷമിക്കാൻ പറ്റില്ല ”

എല്ലാവരും നിശബ്ദമായി നിൽപ്പാണ്.

“ഞാൻ ഇങ്ങനെ എഴുന്നേറ്റു വന്നു നിൽക്കുമെന്ന് ആരും കരുതിയില്ല അല്ലെ ” ദേവകിയമ്മ ചോദിച്ചു.

വീണ്ടും നിശബ്‌ദ.

“സ്വന്തം അമ്മയെ അസുഗം വന്നപ്പോ തള്ളിക്കളഞ്ഞ മക്കളോട് ഞാനിനി എന്ത് പറയാനാ ” അവർ പുച്ഛത്തോടെ എല്ലാരേയും നോക്കി

“ഇനി കൂടുതലൊന്നും പറയേണ്ടതില്ലന്ന തോനുന്നു.. ആർകെങ്കിലും ഇനി എന്തെങ്കിലും അറിയാൻ ഉണ്ടോ ” ദേവകിയമ്മ എല്ലാരോടും ചോദിച്ചു.

മക്കൾക്കും മരുമക്കൾക്കും ആർക്കും അമ്മയോട് ഒന്നും ചോദിക്കാനുള്ള ധൈര്യം ഇല്ലായിരുന്നു.

“ഇത്രയുമൊക്കെ അറിഞ്ഞ സ്ഥിതിക്ക് ആതിരയെ എന്റെ മരുമകൾ ആകാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട് ” ദിനകരൻ പറഞ്ഞു.

സാവിത്രി അയാളെ നോക്കി.

“എന്താടി.. നിനക്ക് ഇനിയും ആതിരയെ വേണമെന്നുണ്ടോ ” അയാൾ ചോദിച്ചു. സാവിത്രി ഇല്ലന്ന് തലയാട്ടി.

” എങ്കിൽ ഇനി ഞാൻ തീരുമാനിക്കുവാ. നാളെ നിശ്ചയം തീരുമാനിച്ചത് പോലെ നടക്കും.ആതിര അല്ല.. നന്ദയും ദേവനുമായുള്ള നിശ്ചയം…ആർകെങ്കിലും എതിർപ്പുണ്ടോ ” ദേവകിയമ്മ ചോദിച്ചു. ആരും എതിര് പറഞ്ഞില്ല.

“മുത്തശ്ശി അതിനു മുൻപ് ഒരു കാര്യം ” ദേവൻ ഇടപെട്ടു. നന്ദ എന്തെന്ന് അവനെ നോക്കി.

“ഒരിക്കൽ ഇല്ലന്ന് പറഞ്ഞത് കൊണ്ട്.. ഇപ്പോൾ ഇവിടെ എല്ലാവരുടെയും മുന്നിൽ വെച്ച് നന്ദ പറയണം എന്നെ വിവാഹം ചെയ്യൻ താല്പര്യം ഉണ്ടെന്ന്.. എങ്കിൽ മാത്രമേ നാളെ നിശ്ചയം നടക്കുള്ളൂ ” ദേവൻ കൈ രണ്ടും കെട്ടി നന്ദയെ നോക്കി പറഞ്ഞു...(തുടരും )

ദേവനന്ദ: ഭാഗം 1

ദേവനന്ദ: ഭാഗം 2

ദേവനന്ദ: ഭാഗം 3

ദേവനന്ദ: ഭാഗം 4

ദേവനന്ദ: ഭാഗം 5

ദേവനന്ദ: ഭാഗം 6

ദേവനന്ദ: ഭാഗം 7

ദേവനന്ദ: ഭാഗം 8

ദേവനന്ദ: ഭാഗം 9

ദേവനന്ദ: ഭാഗം 10

ദേവനന്ദ: ഭാഗം 11

ദേവനന്ദ: ഭാഗം 12

ദേവനന്ദ: ഭാഗം 13

ദേവനന്ദ: ഭാഗം 14

ദേവനന്ദ: ഭാഗം 15

ദേവനന്ദ: ഭാഗം 16

ദേവനന്ദ: ഭാഗം 17

ദേവനന്ദ: ഭാഗം 18

ദേവനന്ദ: ഭാഗം 19

ദേവനന്ദ: ഭാഗം 20

ദേവനന്ദ: ഭാഗം 21

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story