ഋതുസാഗരം: ഭാഗം 10

ഋതുസാഗരം: ഭാഗം 10

എഴുത്തുകാരി: മിഴി വർണ്ണ

അൽപ്പസമയത്തിനു ശേഷം കോളേജ് ഗേറ്റിനു അടുത്തേക്ക് ഒരു ഡ്യൂക്ക് ചീറി പാഞ്ഞു എത്തി. അതിൽ ഇരിക്കുന്ന ആളെ കണ്ടു ഋതുവിന്റെ കിളികൾ നാലു പാടും ഇറങ്ങി ഓടി….കിളികൾ പറന്ന സ്പീഡ് വെച്ച് നോക്കുമ്പോൾ അതൊക്കെ ഇപ്പോൾ വല്ല പ്ലൂട്ടോയിലും എത്തിക്കാണും.

“Mr.കാണ്ടാമൃഗം…!”

ഋതുവിന്റെ ചുണ്ടുകൾ മന്ത്രിച്ചു.

“കാണ്ടാമൃഗം എപ്പോഴാ ഭഗവാനെ കാട്ടിന്നു തിരിച്ചു വന്നത്. രാവിലെ ഇങ്ങോട്ട് വരും വരെയും ഈ കാലൻ കെട്ടിയെടുക്കുന്നത്തിന്റെ ഒരു സൂചന പോലും കിട്ടിട്ട് ഇല്ലായിരുന്നുല്ലോ. ഇതിനെ ഒന്നും ഫോറെസ്റ്റ്കാർക്ക് പോലും വേണ്ടല്ലോ എന്റെ ഭഗവാനെ. എനിക്ക് വീണ്ടും കണ്ടകശനി തുടങ്ങി.

അയ്യോ….. ഇങ്ങേരെ ആയിരുന്നോ എന്റെ കൃഷ്ണ എന്നെ കൂട്ടികൊണ്ട് പോകാൻ അച്ഛൻ അയച്ചത്. എന്നോട് ഇങ്ങനെ ഒരു കൊലച്ചതി എന്തിനാ അച്ഛേ ചെയ്തത്. ഇതിലും ഭേദം എന്നെ വല്ല ഗുഡ്സ് ട്രെയിനിന്റെ ഫ്രണ്ടിൽ കൊണ്ടു ഇടുന്നത് ആയിരുന്നു. ഇറ്റ്സ് ടൂ മച്ച് അച്ഛേ….ഇറ്റ്സ് ടൂ മച്ച്…” ഋതു മനസ്സിൽ പറഞ്ഞു.

“എന്താ ഋതു നോക്കി നിക്കുന്നതു… അതാണോ ഇയാളെ കൂട്ടികൊണ്ടു പോകാൻ വന്ന ആൾ?? ”


സാഗറിന്റെ(സീനിയർ) ചോദ്യത്തിനു യാന്ത്രികമായി തലകുലുക്കുമ്പോഴും അവളുടെ മനസ്സിൽ കാണ്ടാമൃഗത്തെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു. അതിനേക്കാൾ ഉപരി ഇങ്ങേരുടെ ഡ്യൂക്കിൽ താൻ എങ്ങനെ വലിഞ്ഞു കേറും എന്ന ചിന്ത ആയിരുന്നു. അപ്പോഴേക്കും സച്ചു(Mr. കാണ്ടാമൃഗം) ഋതുവിനു അടുത്തെത്തി. അവൾ ചെറുതായി ഒന്നു പുഞ്ചിരിച്ചു. പക്ഷേ കാണ്ടാമൃഗത്തിന്റെ മുഖം കടന്തൽ കുത്തിയത് പോലെ വീർത്തു ഇരിക്കുക ആയിരുന്നു.

“സഗാറേട്ടാ….ഇത് എന്റെ കസിൻ ആണ്. ഏട്ടന്റെ അതേ പേരാണ് പുള്ളിക്ക് സാഗർ. സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്…ഡൽഹിയിൽ ജോലി ചെയ്യുന്നു.

പിന്നെ ഇത് സാഗറേട്ടൻ….ഇവിടെ പിജിക്ക് പഠിക്കുവാ… ആൾ ഇവിടുത്തെ കോളേജ് ഹീറോ ആണ്…ഇവിടെ ഏട്ടനെ അറിയാത്ത ആരും ഇല്ല…അത്രയ്ക്ക് ഫേമസ് ആണ്. ”

ഋതു രണ്ടു സാഗർമാരെയും പരസ്പരം പരിചയപ്പെടുത്തി. പക്ഷേ കണ്ടാമൃഗത്തിന്റെ ഇൻട്രൊഡക്ഷൻ ഒരു ഒഴുക്കൻ മട്ടിലും സാഗരേട്ടന്റെ ഇൻട്രൊഡക്ഷൻ വളരെ സന്തോഷത്തോടും കൂടിയാണ് ഋതു ചെയ്തത്. അതിനു ശേഷം ഋതു സാഗറിനോട് യാത്ര പറഞ്ഞു കണ്ടാമൃഗത്തിനൊപ്പം ബൈക്കിലേക്ക് കേറി. ഏന്തിവലിഞ്ഞു അതിൽ കേറുന്നത്തിനു ഇടയ്ക്കു തെന്നിവീഴാൻ പോയ ഋതുവിനെ സാഗർ താങ്ങി പിടിച്ചു. ബൈക്കിന്റെ മിററിലൂടെ അതെല്ലാം സച്ചു സസൂക്ഷ്മം നിരീക്ഷിക്കുന്നുടായിരുന്നു…അവൻ സാഗറിനെ ദഹിപ്പിക്കും വിധം ഒരു നോട്ടം നോക്കി.

സച്ചു വണ്ടി സ്റ്റാർട്ട്‌ ചെയ്തപ്പോൾ ഋതുവിന്റെ മനസ്സിൽ വളരെ പ്രശസ്തമായ ഒരു പാട്ടിന്റെ വരികൾ മുഴങ്ങുകയായിരുന്നു.

‘ഒടുവിലെ യാത്രക്കായിന്നു പ്രിയജനമേ ഞാൻ പോകുന്നു….
മെഴുതിരി ഏന്തും
മാലാഖ… മരണരഥത്തിൽ വന്നെത്തി. ‘

“ഓഹ്…. താൻ ഇത് ആർക്ക് വായു ഗുളിക വാങ്ങാൻ പോകുവാ…ഇയാൾടെ ഭാര്യ ലേബർറൂമിൽ പ്രസവിക്കാൻ കിടക്കുവൊന്നും അല്ലല്ലോ…ഒന്നു പതുക്കെ പോടോ”

“എന്റെ കെട്ടിയോൾ അല്ല നിന്റെ തന്തപ്പടി അവിടെ പ്രസവിക്കാൻ കിടക്കുന്നു…. എന്താ മതിയോ. അവിടെ ചെലയ്ക്കാണ്ട് ഇരുന്നോ പെണ്ണേ…അല്ലേൽ ചവിട്ടി നിലത്തു ഇടും. എന്റെ വണ്ടി എനിക്ക് തോന്നും പോലും ഒട്ടിക്കും.”

“എന്റെ കൃഷ്ണ….ഡൽഹിക്കു പോയിട്ടു വന്നപ്പോൾ ഇങ്ങേരുടെ ബാക്കിയുണ്ടായിരുന്ന സ്ക്രൂവും പോയോ?? ഇനി വല്ല ഇനി വല്ല ബൈക്ക് റൈസറിന്റെ ബാധയും കേറിയത് ആണോ എന്തോല്ലോ!…”

ഋതു മനസ്സിൽ ഓരോന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. ആ സമയം സച്ചു ബൈക്ക് പറപ്പിക്കുകയായിരുന്നു. മറ്റാരോടോ ഉള്ള ദേഷ്യം ആ പാവം ബൈക്കിനോട് തീർക്കും പോലെയായിരുന്നു അവന്റെ പെരുമാറ്റം. വീട്ടിന്റെ ഗേറ്റിനു ഫ്രണ്ടിൽ കൊണ്ടുവന്നു സച്ചു സഡൻ ബ്രേക്ക് ഇട്ട വണ്ടിയിൽ നിന്നു ഒരുമാതിരി അന്യഗ്രഹ ജീവികൾ ആദ്യമായി ഭൂമി കണ്ട ഭാവത്തോടെ ഋതു ഇറങ്ങി. ജീവനോടെ വീട്ടിൽ എത്താൻ കഴിയും എന്നു ആ പാവം സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല. ഋതുവിനെ ഇറക്കിയ ശേഷം സച്ചു വീട്ടിലേക്ക് കയറി ശക്തമായി വാതിൽ പിടിച്ചു അടച്ചു. അവന്റെ ഭാവവും പെരുമാറ്റവും കണ്ടു ഋതു സത്യത്തിൽ പകച്ചു നിൽക്കുകയായിരുന്നു.

“ഇങ്ങേർക്ക് ഇനി വല്ല പേയും പിടിച്ചത് ആണോ എന്തോല്ലോ.. പക്ഷേ അങ്ങനെ വരാൻ വഴിയില്ല. ഇങ്ങേരെ കടിച്ചു ആ പട്ടിക്ക് എന്തേലും സംഭവിച്ചാലും ശെരി. ഇങ്ങേർക്ക് ഒരു കുലക്കോം ഉണ്ടാകാൻ പോണില്ല.

ഇയാൾടെ ഭാവം കണ്ടാൽ തോന്നും ‘പ്രാണനാഥാ എന്നെ അങ്ങയുടെ പുഷ്പകവിമാനത്തിൽ ഒന്നു കേറ്റുമോ എന്നും ചോദിച്ചു അങ്ങോട്ട്‌ ചെന്നത് ആണെന്ന്.’ മനുഷ്യനെ കൊലയ്ക്ക് കൊടുക്കാൻ അങ്ങോട്ട് കെട്ടിയെടുത്തതും പോരാ ഷോ കാണിക്കുന്നോ കാലമാട.”

ഓരോന്ന് ആലോചിച്ചു ആലോചിച്ചു ഋതു വീട്ടിനു അകത്തേക്ക് കയറി. അവിടെ ഹാളിൽ അച്ഛനും അമ്മയും അപ്പച്ചിയും അമ്മാവനും ധന്യക്കും ഒപ്പം പരിചിതമല്ലാത്ത നാലു മുഖങ്ങൾ അവളെയും കാത്തു ഇരിക്കുണ്ടായിരുന്നു. അവരെ കണ്ടു ഋതു ഒന്നും മനസിലാകാതെ നിന്നു.

“മോൾക്ക്‌ ഞങ്ങളെ അങ്ങിട്ടു മനസിലായില്ല എന്നു തോന്നുന്നു അല്ലേ. എന്നെ മനസ്സിലാകാൻ വഴിയില്ല. ഈ അമ്മയെ അറിയുമോ എന്നു നോക്കിക്കേ. ”
കൂട്ടത്തിൽ ഋതുവിന്റെ അച്ഛനോളം പ്രായം ഉള്ള ഒരു മധ്യവയസ്‌കൻ പറഞ്ഞു. അപ്പോഴാണ് ഋതു അവിടെ ഇരുന്ന സ്ത്രീയെ ശെരിക്കും കണ്ടത്. ആ അമ്മയെ എവിടെയോ കണ്ടതു പോലെ അവൾക്ക് തോന്നി. ഇത്തിരി നേരത്തെ ആലോചനയ്ക്കു ശേഷം ഒരല്പം സംശയത്തോടെ അവൾ പറഞ്ഞു.


“ഋഷിയേട്ടന്റെ കല്യാണത്തിനു….അന്ന് അവിടെ വെച്ചു അമ്മയല്ലേ വീണിട്ടു….. കാലു വയ്യാണ്ടായതു…?? ”

“ആഹ് അപ്പോൾ അമ്മയെ മറന്നിട്ടു ഇല്ല അല്ലേ…. അന്ന് കാലു ഉളുക്കി അവിടെ വീണപ്പോൾ ഒരു പരിചയവും ഇല്ലാത്ത ഈ അമ്മയെ നോക്കാൻ മോൾ ഓടി നടന്നത് അല്ലേ…ഞങ്ങൾ മോളേ ഒന്നു കാണാൻ വന്നതാ. ഇത് എന്റെ മോൻ അനിരുദ്ധ്… അന്ന് കല്യാണത്തിന് വന്നിരുന്നു. അതു ഇവന്റെ അച്ഛൻ ആണ്. മറ്റേതു അനിരുദ്ധിന്റെ കൂട്ടുകാരൻ ആണ്. ”

“അന്ന് അമ്മയുടെ സ്ഥാനത്തു ആരാണേലും ഞാൻ അതേ ചെയുമായിരുന്നുള്ളു….അമ്മക്ക് സുഖം ആണല്ലോ അല്ലെ.”

“അതേ മോളേ…. ഈ കൂട്ടത്തിൽ മോളെ എനിക്ക് മാത്രേ നല്ല പരിചയം ഉള്ളൂ. അതോണ്ട് വളച്ചു കെട്ടു ഇല്ലാണ്ട് കാര്യം ഞാൻ തന്നെ അങ്ങു പറയാം. എന്റെ മോനു മോളേ കല്യാണം കഴിച്ചാൽ കൊള്ളാം എന്നു ഉണ്ട്‌. അപ്പോൾ മോളെ ഒന്നു പെണ്ണ് കാണാൻ ആണ് ഞങ്ങൾ വന്നത്. ഇവൻ ആ കല്യാണത്തിന് പിറ്റേന്ന് തിരിച്ചു ജോലിക്ക് പോയതാ. ഇന്നലെ ആണ് വന്നത്. അതാണ് ഒരു മുന്നറിയിപ്പ് ഇല്ലാണ്ട് വരേണ്ടി വന്നത്.”

പെണ്ണുകാണൽ എന്നു കേട്ടതും ഋതുവിന്റെ പകുതി ബോധം പോയിരുന്നു.

“ആഹ് പൂർത്തിയായി….ഇതിന്റെ ഒരു കുറവ് കൂടിയേ ഉണ്ടായിരുന്നുള്ളൂ. വീണു കിടന്ന ഒരു അമ്മയെ സഹായിച്ചതിന് എനിക്ക് ഇത്രയും വലിയ ശിക്ഷയോ ന്റെ കൃഷ്ണ. ഇന്നു ആരെ കണികണ്ടിട്ട് ആണോ എന്തോ എണീറ്റത്. മൊത്തം പൊല്ലാപ്പുകൾ ആണല്ലോ…” ഋതു മനസ്സിൽ ഓർത്തു.

“മോൾ എന്താ ആലോചിക്കുന്നതു?? ”

അനിരുദ്ധിന്റെ അച്ഛന്റെ ചോദ്യം കേട്ടാണ് ഋതു തന്റെ ചിന്തകളിൽ നിന്നു പുറത്തു വന്നതു. അവൾ മെല്ലെ ഒന്നു അനിരുദ്ധിനെ പാളി നോക്കി. കക്ഷി ആണേൽ കോൾഗേറ്റിന്റെ പരസ്യം പോലെ ചിരിച്ചു കൊണ്ടിരിക്കുവാണു. ഫ്രണ്ടിൽ ഇരിക്കുന്ന ചായ എടുത്തു അവന്റെ മണ്ടയ്ക്ക് ഒഴിക്കാൻ ആണ് അവൾക്കു ആദ്യം തോന്നിയത്. പക്ഷേ അതു മനസ്സിലാക്കിയിട്ടെന്നോണം അപ്പച്ചി കണ്ണ് കൊണ്ടു അരുതെന്ന് കാണിച്ചു.

“ഞങ്ങൾക്ക് അറിയാം…. മോൾക്ക് ഒരു ഷോക്ക് ആയിട്ട് ഉണ്ടെന്നു. ഇത് ജസ്റ്റ്‌ മോളെ ഒന്നു കാണാൻ വന്നു. നിങ്ങൾ രണ്ടു പേരും സംസാരിച്ചു മോൾക്ക് ഇഷ്ടം ആയാൽ മാത്രം ബാക്കി ഉള്ള കാര്യങ്ങൾ. ”

അനിരുദ്ധിന്റെ അച്ഛൻ പറഞ്ഞത് കേട്ട് ഋതു കഷ്‌ടപ്പെട്ടു ഒന്നു ചിരിച്ചു.

“മോളേ അനിരുദ്ധിന് ഇവിടുത്തെ ബാൽക്കണിയും മോൾടെ റൂമും ഒക്കെ ഒന്നു കാണിച്ചു കൊടുക്ക്‌. ”

അച്ഛൻ പറഞ്ഞത് കേട്ട് ഋതു അച്ഛനെ വല്ലാത്തൊരു നോട്ടം നോക്കി. ഇവരു പോയ് കഴിഞ്ഞിട്ട് അച്ഛനെ ഞാൻ എടുത്തോളാം എന്നായിരുന്നു ആ നോട്ടത്തിന്റെ അർഥം. പക്ഷേ അച്ഛന്റെ കണ്ണിൽ നിസാഹായാത പ്രകടമായിരുന്നു. ഋതു മെല്ലെ ഒന്നു അമ്മാവനെ നോക്കി. അമ്മാവൻ ആകട്ടെ താൻ ഈ നാട്ടുകാരനെ അല്ല എന്ന ഭാവത്തിൽ ഇരിക്കുകയാണ്. ഒടുവിൽ മനസ്സില്ല മനസ്സോടെ ഋതു മുകളിലേക്ക് നടന്നു. പിറകെ അനിരുധും.

******—-******—–******

ഇരുവരും ബാൽക്കെണിയിൽ അല്പസമയം നിശബ്ദമായി നിന്നു. അനിരുദ്ധിനോട് സംസാരിക്കാൻ ഋതുവിനു അൽപ്പം പോലും താല്പര്യം ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ അവൾ ദൂരേയ്ക്ക് കണ്ണും നട്ടു നിന്നു. ഒടുവിൽ ആ മൗനത്തെ ഭേദിച്ചു കൊണ്ടു അനിരുദ്ധ് സംസാരിച്ചു തുടങ്ങി.

“എന്റെ പേരൊക്കെ അമ്മ പറഞ്ഞു കേട്ടല്ലോ അല്ലെ…. ഇന്ത്യൻ നേവിയിൽ വർക്ക്‌ ചെയുവാണ്….ഇയാൾ ഇപ്പോൾ എന്തു ചെയുവാ??? ”

“ഞാൻ ഇപ്പോൾ ഇവിടെ അടുത്ത് ഗവണ്മെന്റ് ആർട്സ് കോളേജിൽ ഡിഗ്രി ഫൈനൽ ഇയർ ആണ്.”

“ഏതാ മെയിൻ?? ”

“എക്കണോമിക്‌സ് ആണ്. ഇതു കഴിഞ്ഞു DU വിൽ PGക്കു പോകാൻ ആഗ്രഹം ഉണ്ട്‌.”


“ഗ്രേറ്റ്‌…. അന്ന് കല്യാണത്തിന് ആദ്യം ആയിട്ട് കണ്ടപ്പോൾ തന്നെ ഇയാളെ എനിക്ക് ഇഷ്ടം ആയി…May be അന്ന് ഇയാൾ എന്റെ അമ്മയോട് കാണിച്ച കെയർ കണ്ടാകും അങ്ങനെ ഒരു ഇഷ്ടം തോന്നിയത്. ഇയാൾക്ക് എന്തു വേണം എന്ന് സമയം എടുത്തു തീരുമാനിക്കാം… അതു എന്തു തന്നെ ആയാലും ഒന്നു അറിയിച്ചാൽ മതി…. എന്നാൽ പിന്നെ ഞാൻ താഴേക്ക് ചെല്ലട്ടെ…ഇയാളും പോരൂട്ടോ.. അമ്മയോടൊക്കെ ഒന്നു ബൈ പറയാല്ലോ…”

അതും പറഞ്ഞു അനിരുദ്ധ് താഴേക്ക് പോയി. ഋതു ദൂരേക്ക് നോക്കിനിന്നു. അപ്പോഴാണ് അപ്പച്ചിയുടെ വീട്ടിന്റെ ബാൽക്കണിയുടെ സൈഡിലൂടെ പടർന്നു കയറിയിരിക്കുന്ന മുല്ലവള്ളിയുടെ പിറകിൽ നിന്നു ആരോ നടന്നു മാറിയത് പോലെ അവൾക്കു തോന്നിയത്. ശ്രദ്ധിച്ചു നോക്കിയപ്പോൾ അപ്പുറത്തെ ലൂസി(പൂച്ച) അവിടെ ഭിത്തിയിൽ നിന്നു കളിക്കുന്നതു ആണെന്ന് മനസ്സിലായി. അവൾ ഒന്നു ചിരിച്ചിട്ട് താഴേക്ക് പോയി. അവിടെ അനിരുദ്ധ് ഉം പേരെന്റ്സ് ഉം ഇറങ്ങാൻ തുടങ്ങുകയായിരുന്നു. ഋതു എല്ലാവരെയും ഒരു പുഞ്ചിരിയോടെ യാത്രയാക്കി.

അവർ കൺമുന്നിൽ നിന്നു മറഞ്ഞു കഴിഞ്ഞതും ഋതു വീട്ടുകാർക്ക് നേരെ തിരിഞ്ഞു. പിന്നീട് അവിടെ ഒരു യുദ്ധം ആയിരുന്നു. തന്നെ ഇതുപോലെ ഒരു ട്രാപ്പിൽ പെടുത്തിയതിനു എല്ലാർക്കും വയറു നിറയെ സദ്യ വിളമ്പി കഴിഞ്ഞു ഋതു റൂമിൽ കയറി വാതിൽ അടച്ചു. ആരു വന്നു വിളിച്ചിട്ടും അവൾ വാതിൽ തുറന്നില്ല. അപ്പച്ചി പറഞ്ഞിട്ടും കേൾക്കുന്നില്ല എങ്കിൽ ഇനി ആരു പറഞ്ഞാലും അവൾ കേൾക്കില്ല എന്നു എല്ലാർക്കും അറിയാം. അതുകൊണ്ടു പിന്നീട് ആരും ആ വഴിക്ക് പോയില്ല.

റൂമിൽ കിടക്കുവായിരുന്ന ഋതു ഇന്നു നടന്ന ഓരോ കാര്യങ്ങൾ ആലോചിക്കുക ആയിരുന്നു.

“ഓഹ്… എന്തൊരു ദിവസം ആയിരുന്നു. എന്റെ പുന്നാര മുറച്ചെറുക്കനെ കണികണ്ടുണരുന്ന ദിവസം ഒന്നും ഇങ്ങനെ ഉള്ള കൊഴപ്പങ്ങൾ ഉണ്ടായിരുന്നില്ല…ഇന്നിത് ആരെ ആണോ എന്തോ കണികണ്ടതു. ആദ്യം വിഷ്ണു… പിന്നെ കാണ്ടാമൃഗം… പിന്നെ ദ പെണ്ണുകാണാൻ. അതും കൂടിയായപ്പോൾ ശുഭം ആയി. മ്മ് ചെക്കൻ വലിയ പ്രശ്നം ഒന്നും ഇല്ല… നല്ല സംസാരം ഒക്കെ ആണ്. ആഹ് താഴെ പോയി എന്റെ തീരുമാനം ഇപ്പോഴേ അങ്ങു അറിയിച്ചേക്കാം.

എന്നാലും ആ കാണ്ടാമൃഗം ഇന്നെന്താ മദം ഇളകിയ ഒറ്റയാനെ പോലെ കൊമ്പും കുലുക്കി നടന്നത്. എന്നെ ഒരാൾ പെണ്ണ്കാണാൻ വന്നതിനു ഇങ്ങേർക്ക് എന്തിന്റെ അസുഖം ആണോ എന്തോ. അസൂയ അല്ലാണ്ട് എന്തു. അങ്ങേർക്ക് രണ്ടു അടിടെ നല്ല കുറവ് ഉണ്ട്‌. അതു എന്നേലും ഞാൻ തന്നെ കൊടുക്കും. ”

പെട്ടെന്നു ആണ് ഋതുവിന്റെ ഫോൺ റിങ് ചെയ്തത്. Sagarettan calling എന്നു ഡിസ്പ്ലേയിൽ തെളിഞ്ഞു. ഋതു ഫോൺ എടുത്തു സംസാരിച്ചു തുടങ്ങി.

” ആഹ് സാഗറേട്ടാ പറയൂ….. എന്താ അവന്റെ തലയ്ക്കു സ്റ്റിച്ഛ് ഉണ്ടെന്നോ….കാര്യം ആയി പോയി….ഒരു കൈക്കും ഫ്രാക്ചർ ഉണ്ടോ? അതു പൊളിച്ചു……ഇല്ല ഏട്ടാ അവൻ ഇനി പ്രശ്നത്തിന് ഒന്നും വരില്ല. ഋതുവിന്റെ കൈയുടെ ചൂട് അവൻ നന്നായി അറിഞ്ഞിട്ട് ഉണ്ട്‌. പിന്നെ എന്റെ ചേട്ടനെ കുറിച്ച് കൂടി അറിയുമ്പോൾ പൂർത്തിയാകും……അച്ഛൻ അത്യാവശ്യം ആയിട്ട് വിളിച്ചത് എന്തിനെന്നോ? അതൊരു ചിന്ന പെണ്ണുകാണാൻ ആയിരുന്നു ഏട്ടാ.ഋഷിയേട്ടന്റെ കല്യാണത്തിന് എന്നെ കണ്ടു ഇഷ്ടം ആയി വന്നതാ ..ആഹ് ചെക്കൻ കൊഴപ്പം ഇല്ല…. ന്താ അമ്മ വിളിക്കുന്നോ?? ശരി..ശരി. അമ്മയെ ഞാൻ തിരക്കി എന്നു പറയണേ…ഗുഡ് നൈറ്റ്‌…. Bye ”

പെണ്ണുകാണലിന്റെ കാര്യം കേട്ടതും സാഗർ എളുപ്പം ഫോൺ കട്ട്‌ ചെയ്തു. മെല്ലെ താഴേക്ക് ചെന്നു. താഴെ ഋഷിയേട്ടനും എത്തിയിരുന്നു.

“ഇന്നു ഏട്ടൻ കുറച്ചു നേരുത്തേ ആണല്ലോ…ഓഹ് മിക്കവാറും എന്റെ പെണ്ണുകാണാൽ അറിഞ്ഞു ഓടി വന്നത് ആയിരിക്കും.”

ഋഷിയെ കണ്ടു ഋതു ആലോചിച്ചതും. അനിയത്തിയെ കണ്ടതും ഋഷി അവളെ കളിയാക്കി ചിരിക്കാൻ തുടങ്ങി. അതു കണ്ടു ഋതുവിനു ദേഷ്യം വന്നു എങ്കിലും അവൾ അതു കണ്ട്രോൾ ചെയ്തു.


“എന്താണ് വാവേ…. പെണ്ണുകാണാൻ ഒക്കെ കഴിഞ്ഞല്ലോ. അതും ഈ ചേട്ടനെ അറിയിക്കാതെ. ഇനി എപ്പോഴാ കല്യാണം?? ചെക്കനെ ഇഷ്ടം ആയോ നിനക്ക്?? ”

“എനിക്ക് ചെക്കനെ ഇഷ്ടം ആയി….കല്യാണത്തിന് സമ്മതവും ആണ്.”

ഋതുവിനെ ഒന്നു കുത്താൻ വേണ്ടി ഓരോന്ന് ചോദിച്ച ഋഷി ആ മറുപടി കേട്ട് ഞെട്ടി. ഋഷി മാത്രം അല്ല..എല്ലാവരും ഞെട്ടി. പക്ഷേ ഋതുവിന്റെ വാക്കുകൾ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതു മറ്റൊരാളെ ആയിരുന്നു… ഋഷിയെ കാണാൻ വേണ്ടി ആ വീട്ടുപടിക്കൽ എത്തിയ അവന്റെ ആത്മാർത്ഥ സുഹൃത്തിനെ…ആ മനസ്സ് വല്ലാണ്ട് പിടഞ്ഞു. കണ്ണുകൾ നിറഞ്ഞു തുളുമ്പി. പക്ഷേ അതൊന്നും ആരും അറിഞ്ഞില്ല എന്നു മാത്രം. അവൻ ഒരു ജീവശവം എന്നപോൾ മെല്ലെ തിരിഞ്ഞു നടന്നു.

തുടരും….

(സബ് നായകൻമാരെ ഒക്കെ ഗെറ്റ്ഔട്ട്‌ അടിക്കാൻ സമയം ആയി…ഒർജിനലിനെ ഉടനെ അറിയാം.)

 

തുടരും….

(അഭിപ്രായങ്ങൾ പറയാൻ മറക്കല്ലേ!)

ഋതുസാഗരം: ഭാഗം 10

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്

ഋതുസാഗരം: ഭാഗം 1

ഋതുസാഗരം: ഭാഗം 2

ഋതുസാഗരം: ഭാഗം 3

ഋതുസാഗരം: ഭാഗം 4

ഋതുസാഗരം: ഭാഗം 5

ഋതുസാഗരം: ഭാഗം 6

ഋതുസാഗരം: ഭാഗം 7

ഋതുസാഗരം: ഭാഗം 8

ഋതുസാഗരം: ഭാഗം 9

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story