ഗൗരി: ഭാഗം 34

ഗൗരി: ഭാഗം 34

എഴുത്തുകാരി: രജിത പ്രദീപ്‌

മാഷങ്ങനെ പെട്ടെന്നൊരു തീരുമാനം പറയണ്ട

ഈ കാര്യത്തിൽ എത്ര സമയമെടുത്താലും ഇതു തന്നെ ആയിരിക്കും എന്റെ തീരുമാനം,
മോനി കാര്യം എന്നോട് എത്ര തവണ പറഞ്ഞാലും ഇത് തന്നെ ആയിരിക്കും എന്റെ മറുപടി

താൻ മാഷിനോട് ഈ കാര്യം ഇപ്പോൾ പറയരുതായിരുന്നു ,ചേട്ടനും അഭിയേട്ടത്തിയുമൊക്കെ ഉള്ളപ്പപ്പോൾ പറഞ്ഞാൽ മതിയായിരുന്നു ,പറ്റിപ്പോയി

മോനെ ഇങ്ങനെ പറഞ്ഞത് കൊണ്ട് എനിക്കാ കുട്ടിയോട് ദേഷ്യമൊന്നുമില്ലാട്ടോ ,ചേരേണ്ടതെ ചേരാവു,
എന്നാ ഞാൻ പോയ്ക്കോട്ടെ

ശരി മാഷേ

വീട്ടിലെത്തിയ ശരത്ത് ആദ്യം പോയത് അഭിരാമിയെ കാണാനായിരുന്നു

ഏട്ടത്തി ……

എന്താ ശരത്തേ

അത് ….. ഞാനൊരു അധിബുദ്ധി കാണിച്ചു, ഇപ്പോ തോന്നുന്നു വേണ്ടായിരുന്നെന്ന്

നീ കാര്യം പറ ശരത്തേ നിന്ന് ഉരുണ്ടു കളിക്കാതെ


മാഷിന് ബാങ്കിൽ വന്നിരുന്നു ,ഞാൻ ഒരാവേശത്തിന് വരുണിന്റെയും ഗംഗയുടെ കാ കാര്യം മാഷിനോട് പറഞ്ഞു

എന്നിട്ട് ….. മാഷെന്തു പറഞ്ഞു
മാഷിന്റെ മറുപടി അറിയാൻ അ ഭി ക്ക് ആകാംഷയായി

മാഷ് സമ്മതിക്കില്ലാന്ന് പറഞ്ഞു

അയ്യോ കഷ്ടമായിപ്പോയി ,ഇനിയിപ്പോ എന്തു ചെയ്യും ,വരുണിനോട് നീയിനി എന്തു പറയും

ഒന്നും എനിക്കറില്ല ഏടത്തി ,മഷിനെ കൊണ്ട് എങ്ങനെയെങ്കിലും സമ്മതിപ്പിക്കാനാവുമെന്ന് ഒരു വിശ്വാസം എനിക്കുണ്ടായിരുന്നു

മാഷിനെ പറഞ്ഞിട്ടും കാര്യമില്ല എതൊരച്ഛനും ഇങ്ങനെ തന്നെ ചെയ്യൂ ള്ളു

അതറിയാം ഏട്ടത്തി ,പക്ഷേ മാഷ് സമ്മതിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു

അതു സാരമില്ല ,സമ്മതിപ്പിക്കാനൊക്കെ ഇനിയും സമയമുണ്ടല്ലോ

ഏടത്തി പറഞ്ഞത് ശരിയാണ് ,സൺഡേ പറയാമായിരുന്നു ,എല്ലാവരും കൂടി പറയുമ്പോൾ മാഷിന് എതിർക്കാൻ പറ്റില്ല

എന്തായാലും വരുണിനോട് ഒന്നു സൂചിപ്പിച്ചേക്ക് ,

അവനെ വിളിച്ച് പറയണം ,അവൻ വേറെ എന്തെങ്കിലും വഴി നോക്കട്ടെ

അതാ നല്ലത്

*
ശരത്ത് വരുണിനെ വിളിച്ചു

എന്താടാ ….
സൺഡേ ഞാനും കൂടി പോകണമെന്ന് പറയാനാണോ ,എങ്കിൽ ചുളുവിൽ എനിക്ക് ഒരു പെണ്ണ് കാണലും കൂടി നടത്താമായിരുന്നു

നിനക്കെപ്പോഴും താമാശയാണ് ,പക്ഷേ എനിക്ക് പറയാനുള്ളത് അത്ര വലിയ തമാശയല്ല

ശരത്തിന്റെ ശബ്ദത്തിൽ നിന്നും വരുണിന് മനസ്സിലായി അവന് പറയാനുള്ളത് ഗൗരവമുള്ള കാര്യാമാണെന്ന്

എന്താടാ നീ മനുഷ്യനെ ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ

ടാ …. ഞാനിന്ന് മാഷിനോട് നിങ്ങളുടെ കാര്യം പറഞ്ഞു

എന്നിട്ട് മാഷ് എന്തു പറഞ്ഞു ,നോ ആയിരിക്കുമല്ലേ

അതേ ….

അതു സാരമില്ല ,അത് ആരായാലും അങ്ങനെ പറയൂന്ന് എനിക്കറിയാം പക്ഷേ നീ ആ നോ യെസ് ആക്കി തരണം അത് നിന്റെ ജോലിയാണ് ,ഞാൻ ചെയ്ത ഉപകാരത്തിന് ഒരു പ്രത്യുപകാരമായിട്ട് കണ്ടാൽ മതി ,നിന്നെ കൊണ്ട് പറ്റും


എന്തു വാടാ .. ഞാനെന്താ നിന്റെ ഹംസമാണോ

ഞങ്ങൾക്ക് ഹംസത്തിന്റെയൊന്നും ആവശ്യമില്ല ,ഒരു ബ്രോക്കറുടെ ആവശ്യമുണ്ട് അതാണ് നീ

പോടാ …..

നീ ഗൗരിയോട് പറഞ്ഞോ ഈ കാര്യം

ഇല്ല പറയണ്ടാട്ടോ ,അച്ഛൻ സമ്മതിച്ചതിന് ശേഷം എല്ലാവരും അറിഞ്ഞാൽ മതി

അച്ഛൻ സമ്മതിച്ചാലല്ലേ

നീയും ഇങ്ങനെ ആയിരുന്നില്ലേ ,എന്നിട്ട് അഭിയേട്ടത്തിയും ശ്യാമേട്ടനും കൂടി പോയി പറഞ്ഞ് ശരിയാക്കിയതല്ലേ ,എനിക്കങ്ങനെ പോകാൻ ആരുമില്ല ,ഉള്ള ആളുടെ കാര്യം നിനക്കറിയാലോ

അതു കേട്ടപ്പോൾ ശരത്തിന് വിഷമം തോന്നി

നീ വിഷമിക്കാതിരിക്കടാ നമ്മുക്ക് ശരിയാക്കാം
ഗംഗ നിനക്കുള്ളതാണ്

അത് നീ പറയാതെ തന്നെ എനിക്കറിയാം ,ആരൊക്കെ എതിർത്താലും ഗംഗയെ ഞാൻ കെട്ടിയിരിക്കും ,പിന്നെ എല്ലാവരുടെയും സമ്മതത്തോടു കൂടിയാണെങ്കൽ അത് ഒരു സന്തോഷം

*
ചേച്ചീ ….

എന്താ

ഈ പ്രണയം നല്ല രസമാണല്ലേ

അതെന്താ നീയിപ്പോ ഇങ്ങനെ ചോദിക്കാൻ കാരണം

അതിനിപ്പോ എന്തെങ്കിലും കാരണം വേണോ ,അതൊക്കെ എല്ലാവർക്കും അറിയാവുന്നത് അല്ലേ ,പ്രണയം സുന്ദരമാണെന്ന് കവികൾ പറഞ്ഞിട്ടുണ്ടല്ലോ

ഇതൊക്കെ നീയിപ്പോ പറയാൻ കാരണമെന്താ അതാ എനിക്കറിയേണ്ടത്

പ്രണയിക്കുന്നവരുടെ ലോകം ചെറുതായിരിക്കും ,ഒരു കുഞ്ഞു ലോകം രണ്ടു പേര് മാത്രമായിരിക്കും ആലോകത്ത് ഉണ്ടാവുക ,പക്ഷേ അവിടെ ആയിരിക്കും ഏറ്റവും സുന്ദരമായ നിമിഷങ്ങൾ ഉണ്ടാവുന്നത് ,

മതി ഗംഗേ നീയെന്തൊക്കെയാണ് പറയുന്നത് അച്ഛൻ കേൾക്കണ്ട

അച്ഛനെ പറ്റി ഗൗരി പറഞ്ഞപ്പോഴാണ് ഗംഗ അതോർത്തത് ,താൻ ക്ലാസ്സ് വിട്ട് വന്നപ്പോൾ അച്ഛനെ കണ്ടായിരുന്നു ,പക്ഷെ അച്ഛൻ തന്നെ നോക്കിയില്ല
അതെന്തായിരിക്കും ,ശരത്ത് ചേട്ടൻ അച്ഛനോട് കാര്യങ്ങൾ പറഞ്ഞോ

എന്താടീ നീ ആലോചിക്കുന്നത്

ഒന്നുമില്ല

നിന്റെ മുഖതെന്താ പെട്ടെന്നൊരു ഭാവമാറ്റം

അതോ അത് പ്രണയത്തിന്റെ താണ്

ഗംഗേ നീയൊന്ന് നിറുത്തോ ,എനിക്കെന്തോ പേടി തോന്നുന്നു

എന്തിന് പ്രണയം സുന്ദരമല്ലേ ചേച്ചി

ഗംഗേ സത്യം പറയ് നിനക്ക് എന്താ പറ്റിയത്

ഒന്നും പറ്റിയില്ല ഗൗരി ……

പെട്ടെന്ന് ഗംഗയുടെ ഫോൺ റിംഗ് പെയ്തു

വരുണായിരുന്നു

ഗംഗ ഫോണെടുത്ത് ഗൗരിയുടെ അടുത്ത് നിന്ന് ഏഴുന്നേറ്റു പോയി

ഗൗരിക്ക് അവളുടെ പ്രവ്യത്തി കണ്ടപ്പോൾ സംശയമായി
ആരായിരിക്കും വിളിച്ചിട്ടുണ്ടാവുക ,ഗംഗയെന്തിനാ സംസാരിക്കാൻ വേണ്ടി തന്റെ അടുത്ത് നിന്ന് എഴുന്നേറ്റു പോയത്


കുറച്ച് കഴിഞ്ഞ് ഗംഗ വന്നു

ആരാ ഗംഗേ നിന്നെ വിളിച്ചത് ,നീയെന്തിനാ ഇവിടെ നിന്നും പോയി മാറി നിന്ന് സംസാരിച്ചത്

ഇതിനൊക്കെയുള്ള ഉത്തരമാണ് വരുൺ

വരുണോ അതെന്താ

ചേച്ചിയെ ആദ്യമായി പെണ്ണ് കാണാൻ വന്നത്, ആ ചേട്ടനില്ലെ ആ വരുൺ

ഗൗരി ഗംഗയെ തുറിച്ച് നോക്കി ,നീയെന്തൊക്കെയാണ് ഈ പറയുന്നത് ,ആളെന്തിനാ നിന്നെ വിളിക്കുന്നത്

ഞങ്ങള് തമ്മിൽ ഇഷ്ടത്തിലാണ് ,ഗംഗ ഒരു ഭാവമാറ്റമില്ലാതെ പറഞ്ഞു

നീയെന്താ പറഞ്ഞത് …. ഞാൻ ശരിക്കും കേട്ടില്ല

ഞാനും ആ വരുണും തമ്മിൽ പ്രണയത്തിലാണ്

ഇതെങ്ങനെ ….
നീ കളിക്കല്ലേ ഗംഗേ

കളിയല്ല സത്യം

അച്ഛനറിഞ്ഞാൽ എന്താ ഉണ്ടാവുക എന്നറിയാലോ

അറിഞ്ഞാലൊന്നുമില്ല ,അച്ഛനറിഞ്ഞിട്ടുണ്ട് ഈ കാര്യം

എങ്ങനെ

കാര്യങ്ങളൊക്കെ ശരത്ത് ചേട്ടനോട് പറഞ്ഞിട്ടുണ്ടായിരുന്നു
ശരത്ത് ചേട്ടൻ അച്ഛനോട് സംസാരിച്ചു അച്ഛൻ സമ്മതിക്കില്ലാന്ന് പറഞ്ഞു ,അത് പറയാനാണ് വരുണേട്ടൻ വിളിച്ചത്

എന്റെ ദേവി …… ഇനിയെന്തൊക്കെ സംഭവിക്കാവോ

ചേച്ചി എന്തിനാ ഇങ്ങനെ പേടിക്കുന്നത് അച്ഛനോട് ഞാൻ സംസാരിക്കും

നീയെന്തൊക്കെയാണ് പറയുന്നത് ,അതൊന്നും വേണ്ട

അച്ഛൻ സമ്മതിക്കും

എനിക്ക് തോന്നുന്നില്ല

ചെറുപ്പം മുതലെ ചേച്ചിക്കിഷ്ടമില്ലാത്ത തൊക്കെ എനിക്കാണ് ഡ്രസ്സ് ,കളിപ്പാട്ടം എന്തു തന്നെയായാലും ,നീ ഇഷ്ടമില്ലാന്ന് പറഞ്ഞാൽ എനിക്ക് തരും ,അത് എനിക്ക് ഇഷ്ടമില്ലെങ്കിലും ഞാനത് ഉപയോഗിക്കണം ,നിനക്ക് വേറെ വാങ്ങി തരും
അതു പോലെ തന്നെയാണിത് ,ചേച്ചിക്ക് ഇഷ്ടമില്ലായിരുന്നു വരുൺ ചേട്ടൻ പെണ്ണ് കാണാൻ വന്നത് , അതു കൊണ്ട് സ്വാഭാവികമായും അത് അച്ഛൻ എനിക്ക് തരും ഇത് ഞാൻ ഇഷ്ടത്തോടെ സ്വീകരിക്കും
ഗംഗയുടെ കണ്ണുകൾ നിറഞ്ഞിരുന്നു

ഗംഗേ നീയെന്തിനാ വിഷമിക്കുന്നത് ,അച്ഛൻ സമ്മതിക്കും

നീയെന്നെ സമാധാനിപ്പിക്കേണ്ട ,ഞാനച്ഛനെയൊന്ന് കാണട്ടെ ,പിണക്കമൊക്കെ മാറ്റട്ടെ
*
അച്ഛാ …..

എന്താ ഗംഗേ ….
അച്ഛൻ തനിക്ക് മുഖതരിന്നില്ലെന്ന് ഗംഗക്ക് മനസ്സിലായി

അച്ഛന് എന്നോട് ദേഷ്യമാണോ

അതെന്താ അങ്ങനെ ചോദിച്ചത് ഗംഗേ

ദേഷ്യമില്ലെങ്കിൽ അച്ഛനെന്താ എന്റെ മുഖത്ത് നോക്കാത്തത്
ഞാനെന്തിനാ വന്നതെന്ന് അച്ഛനറിയാം ,


എന്റെ മകൾ എനിക്ക് നാണക്കേട് ഉണ്ടാക്കുമോ എന്നൊരു പേടി എനിക്കുണ്ട്

അച്ഛന് ഒരു നാണക്കേടും ഞാൻ ഉണ്ടാക്കില്ല, ഒരിഷ്ടം തോന്നിപ്പോയി
അതൊരു തെറ്റാണെന്ന് എനിക്ക് തോന്നിയില്ല

ഇങ്ങനെയൊക്കെ പറയാറായോ ഗംഗേ നീ

അച്ഛാ …… വരുണേട്ടനെ എനിക്കിഷ്ടമാണ് ,ആരെയും വേദനിപ്പിച്ച് കൊണ്ടായിരിക്കരുത് ആ ഇഷ്ടം നേടിയെടുക്കേണ്ടത്
എന്നാണെന്റെ ആഗ്രഹം
അതിന് എന്റെ അച്ഛന്റെ സമ്മതം വേണം

അച്ഛന്റെ മറുപടിക്കായി ഗംഗ മാഷിനെ നോക്കി …തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 6

ഗൗരി: ഭാഗം 7

ഗൗരി: ഭാഗം 8

ഗൗരി: ഭാഗം 9

ഗൗരി: ഭാഗം 10

ഗൗരി: ഭാഗം 11

ഗൗരി: ഭാഗം 12

ഗൗരി: ഭാഗം 13

ഗൗരി: ഭാഗം 14

ഗൗരി: ഭാഗം 15

ഗൗരി: ഭാഗം 16

ഗൗരി: ഭാഗം 17

ഗൗരി: ഭാഗം 18

ഗൗരി: ഭാഗം 19

ഗൗരി: ഭാഗം 20

ഗൗരി: ഭാഗം 21

ഗൗരി: ഭാഗം 22

ഗൗരി: ഭാഗം 23

ഗൗരി: ഭാഗം 24

ഗൗരി: ഭാഗം 25

ഗൗരി: ഭാഗം 26

ഗൗരി: ഭാഗം 27

ഗൗരി: ഭാഗം 28

ഗൗരി: ഭാഗം 29

ഗൗരി: ഭാഗം 30

ഗൗരി: ഭാഗം 31

ഗൗരി: ഭാഗം 32

ഗൗരി: ഭാഗം 33

ഗൗരി: ഭാഗം 34

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story