പകൽ മാന്യൻ: ഭാഗം 9

പകൽ മാന്യൻ: ഭാഗം 9

നോവൽ

പകൽ മാന്യൻ: ഭാഗം 9

എഴുത്തുകാരൻ: അഷ്‌റഫ്‌

ഒരു സ്ത്രീയും പ്രായം ചെന്ന വൃദ്ധനും പിന്നെ ഒരു 5 വയസ്സുകാരൻ പയ്യനും… ഇന്ന് അവൻ മുപ്പത്തിയൊന്ന് വയസ്സ്.. മറ്റുള്ളവർ രണ്ടാളും ജയിലിൽ വെച്ച് തന്നെ മരിച്ചു.. ഇയാൾ റിലീസ് ആയിട്ട് നാൾ വർഷം കഴിഞ്ഞു.. ജേക്കബ് പറഞ്ഞു നിർത്തി..

“”സർ… എങ്കിൽ അയാൾ ആയിരിക്കില്ലേ.. ഇന്നും അയാൾ ജീവിച്ചിരിപ്പുണ്ട് എങ്കിൽ…. ഷമീർ സംശയം പ്രകടിപ്പിച്ചു…

“”അത് അന്വേഷിക്കലാണ് നമ്മുടെ കടമ… ഇനി അതികം സമയം ഇല്ല… തട്ടിക്കൊണ്ടു പോയ മാത്യു ഇപ്പഴും കൊല്ലപ്പെട്ടിട്ടില്ല… അയാൾ മരിക്കുന്നതിന് മുമ്പ് നമുക്ക് കില്ലറെ കണ്ടെത്തണം… അയാൾ പറഞ്ഞു നിർത്തി..

‘”താൻ നാളെ 8 മണിക്ക് തന്നെ ഓഫീസിൽ എത്തണം… ശരത്തിനെയും പ്രിയയെയും അറിയിക്കണം… പറ്റിയാൽ നാളെ തന്നെ… അതിനപ്പുറത്തേക്ക് ഇയാൾക്ക് ആയുസ്സ് ഇല്ല… അയാൾ അമർഷത്തോടെ പറഞ്ഞു നിർത്തി…

ജേക്കബ് പറഞ്ഞപോലെ കൃത്യം എട്ടു മണിക്ക് തന്നെ ഷമീറും സംഘവും അവിടെ എത്തി… ഇനി എന്ത് എവിടേക്ക് എന്ന് ഷമീറിനും പ്രിയക്കും എല്ലാം സംശയങ്ങൾ ഉണർത്തി… അവർ തമ്മിൽ സംശയത്തോടെ അത് ചോദിച്ചും പറഞ്ഞും നിൽക്കുമ്പോൾ ജേക്കബ് ഓഫീസിൽ നിന്നും ഇറങ്ങി വന്നു…

“”താൻ ഞാൻ വിളിക്കുന്ന നേരം വന്നാൽ മതി… ലൊക്കേഷൻ ഞാൻ സെൻറ് ചെയ്ത് തരാം ജേക്കബ് ശരത്തിനോട് ആയി പറഞ്ഞു…

അയാൾ അതേ എന്ന് മറുപടി നൽകി… ശേഷം ജേക്കബും സംഘവും വണ്ടിയിൽ കയറി… ജേക്കബ് ആണ് കാർ ഓടിച്ചത്.. ഇവരുടെ എങ്ങോട്ട് എന്ന ചോദ്യത്തിന് ഉത്തരം ഇല്ലാതെ അയാൾ കാർ ഡ്രൈവ് ചെയ്യാൻ തുടങ്ങി… 2 മണിക്കൂർ നീണ്ട യാത്രക്ക് ഇടെ കാർ ഇടുക്കി ജില്ലയിലെ കട്ടപ്പന ദേശത്തേക്ക് വണ്ടി സഞ്ചരിക്കാൻ തുടങ്ങി.. എത്തിപ്പെടേണ്ട സ്ഥലം എത്താൻ ഒരു പത്തു മിനിറ്റ് അവശേഷിക്കേ അയാൾ രണ്ട് പേരോടും ആയി ചോദിച്ചു..

“”നമ്മൾ എവിടെക്കാ പോകുന്നത് എന്ന് നിങ്ങൾക് അറിയണ്ടേ… അയാൾ ഞെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു…

“”അത് തന്നെയാണ് സർ.. ഞങ്ങൾ ഇതു വരെ അയാൾ തല ചൊറിഞ്ഞു…

“”ഷമീർ… തന്നോട് ഞാൻ ഇന്നലെ ഒരാളെ കുറിച്ച് പറഞ്ഞില്ലേ… 1993 le ഒരു 5 വയസ്സുകാരൻ പയ്യനെ കുറിച്ച്… അവൻ ഇവിടെ ഉണ്ട്.. എന്ന് പറഞ്ഞു തീരും മുമ്പേ അവരുടെ വാഹനം ഒരു വീടിന്റെ മുമ്പിൽ ബ്രേക്ക്‌ ഇട്ടു…

അവർ കാറിൽ നിന്നും ഇറങ്ങി വീടിന്റെ അടുത്ത് ചേർന്ന് നിൽക്കുന്ന ആ ഓല ഷെഡിലേക്ക് അയാൾ നടന്നു.. പിറകെ ഇവരും..

“”പക്ഷെ അവിടെ കണ്ടത് ഒരു പ്രായം ചെന്ന വൃദ്ധനെ ആയിരുന്നു… ഷമീറും പ്രിയയും പരസ്പരം സംശയത്തോടെ നോക്കി…

“”ഗുഡ് മോർണിംഗ് മിസ്റ്റർ ഡയഫ്ര ഫെർണാണ്ടസ് ‘”” ജേക്കബ് അവിടെ ഇരുന്നിരുന്ന ആൾക് കൈ കൊടുത്തു കൊണ്ട് പറഞ്ഞു..

ആ പേര് കേട്ടപ്പോൾ ഷമീർ ഒന്ന് ഞെട്ടിക്കൊണ്ട് ജേക്കബിന്റെ മുഖത്തേക്ക് നോക്കി…

“”സർ ഇയാൾ… അയാൾ സംശയം പ്രകടിപ്പിച്ചു…

“”യെസ്.. ജേക്കബ് അത് തന്നെ… കേരളത്തിൽ ആദ്യമായി സാത്താൻ സേവക്ക് പകരം men ഡെഡ് നടത്തിയ അതേ ബീഹാറുകാരൻ… പക്ഷെ അയാൾ എങ്ങനെ ഇവിടെ എന്നല്ലേ…

“”താൻ പറഞ്ഞില്ലേ ആ 35 കാരൻ ആവില്ലേ ആ കൊലയാളി എന്ന്… അതിനുള്ള ഉത്തരം ആണ് ഇത്.. ഞാൻ ഇവിടെ അവനെയും പ്രതീക്ഷിച്ചു… ബട്ട്… അയാൾ പറഞ്ഞു നിർത്തി…

“”ക്യാച് ഹിം “”എന്നും പറഞ്ഞു അയാൾ കാറിന്റെ അടുത്തേക്ക് നടന്നു…
അവർ അയാളെ പിടിച്ചു കാറിൽ കയറ്റി.. നേരെ കട്ടപ്പനയിലെ ഓഫീസിലേക്ക് പോയി…

അയാളെ മാറി മാറി ചോദ്യം ചെയ്‌തിട്ടും ആസാദാരണമായി അയാൾ ഒന്നും തന്നെ പറഞ്ഞില്ല… അത് അവർക്ക് തല വേദന ഉണ്ടാക്കി..

“”സർ… ഇനി എന്ത് ചെയ്യും.. തള്ളിപ്പറയിപ്പിക്കാൻ നിന്നാൽ… ചിലപ്പോൾ അയാൾ… പ്രായം ആയ ആൾ അല്ലെ… ഷമീർ ചോദിച്ചു…

“”തനിക്ക് ഒരു കാര്യം അറിയോ… കില്ലർ നമുക്ക് ഇട്ട് തന്നതാണ് ഇയാളെ.. നമ്മൾ ഉദ്ദേശിക്കുന്ന ആൾ തന്നെയാണ് കൊലയാളി എന്ന് ഉറപ്പിക്കാൻ.. ബട്ട്… ഇയാൾ ഒറ്റക്ക് അല്ല… ജേക്കബ് പറഞ്ഞു നിർത്തി..

“”ബട്ട്,, സർ അയാൾ ആണ് ഈ വൃദ്ധനെ ഇങ്ങോട്ട് കൊണ്ട് വന്നത് എന്ന് ഇയാൾ പറയുമ്പോ… ഷമീർ സംശയം പ്രകടിപ്പിച്ചു…

“”ഇന്നലെ രാത്രി താൻ പോയതിന് ശേഷം ഞാൻ ഉറങ്ങിയിട്ട് ഇല്ല… ഇതിന്റെ പിറകിൽ തന്നെ… 1994 ൽ മാത്രം അല്ല…
അതിനു ശേഷവും കേരളത്തിൽ സാത്താൻ സേവ എന്ന പേരിൽ men ഡെഡ് നടന്നിട്ട് ഉണ്ട്… അതും ഇടുക്കി ജില്ലയിൽ തന്നെ..

അത് നടത്തിയ വിഗാരി ആയിരുന്നു ഫാദർ ക്രിസ്ത്യൻ ഡൊമിനിക്… “”അയാൾ പറഞ്ഞു നിർത്തി…

“”സർ… ഇവർ… ഇവരെ അല്ലെ അന്ന് നമ്മൾ ആ പള്ളിയിൽ വെച്ച് കണ്ടത്… ഷമീർ ഭീതിയോട് കൂടി ചോദിച്ചു..

“”യെസ്… അയാൾ തന്നെ.. ബട്ട്‌ ഇത് പുറത്ത് ആരും അറിഞ്ഞിട്ട് ഇല്ല എന്നതാണ്… എന്നോട് ഇതെല്ലാം പറഞ്ഞത് ഡയഫ്ര തന്നെയാണ്…

“”സർ… അപ്പോൾ ആരാണ് ഇതിന്റെ ഒക്കെ പിന്നിൽ ഷമീർ അക്ഷമനായി കൊണ്ട് ചോദിച്ചു…

“”I dont no…. ബട്ട്‌ ഒരു കാര്യം ഉറപ്പാണ്… മാത്യുവിനെ കൂടി കൊല്ലാൻ ആ… നായിന്റെ മോനെ ഞാൻ സമ്മതിക്കില്ല… എന്നും പറഞ്ഞു അയാൾ ഡയഫ്രയുടെ അടുത്തേക്ക് നീങ്ങി…

“”Helo… ബീഹാറിയായ നിങ്ങൾ എന്നെക്കാളും നന്നായി മലയാളം സംസാരിക്കും എന്ന് എനിക്കറിയാം… കാരണം നിങ്ങളുടെ അച്ഛനും ഒരു മലയാളി ആയിരുന്നില്ലേ… ജേക്കബ് തായ്ത്തി വെച്ചിരുന്ന അയാളുടെ മുഖത്തു നോക്കിക്കൊണ്ട് പറഞ്ഞതും…
അയാൾ പെട്ടെന്ന് ഞെട്ടലോടെ തലഉയർത്തി ജേക്കബിനെ നോക്കി…

‘”എന്തെ ഡയഫ്ര ഞാൻ തന്നെ പറയണമോ എല്ലാം…. ഡയഫ്ര ഫെർണാണ്ടസ് എന്നത് oru കള്ളപ്പേര് ആണെന്ന് വരെ….

അയാളുടെ മുഖത്ത് ഭയത്തിന്റെ നീരുറവകൾ പൊട്ടിമറഞ്ഞു…

“”ഞാൻ ഈ യൂണിഫോം ഇട്ട് ചെരക്കാൻ തുടങ്ങിയിട്ട് കാലം കുറേ ആയട ഉവ്വേ… അതിന്റെ ഒരു സൈക്കോളജിക്കൽ പവർ എപ്പഴും ഉണ്ടാവില്ലേ… ജേക്കബ് പറഞ്ഞു തീർന്നതും അയാൾ മേശപ്പുറത്ത് ഇരുന്ന വെള്ളം ഒറ്റ അടിക്ക് കുടിച്ചു തീർത്തു…

“”ഇനിയും നുണ പറഞ്ഞു രക്ഷപെടാൻ നോക്കണ്ട മിസ്റ്റർ ജോൺ…..

ആ പേര് കേട്ടതും അയാളുടെ കൺ പീലികൾ വിടർന്നു… അയാളുടെ ഞെട്ടിത്തലത്തിൽ നിന്നും വിയർപ്പ് തുള്ളികൾ അടിയിലേക്ക് മഴ പോലെ ഒലിക്കാൻ തുടങ്ങി…

“”ഡോ… ഷമീർ…. നമ്മുടെ വിജയ് സേതുപതി പറഞ്ഞ പോലെ…. ഞാനൊരു കഥ സൊള്ളാട്ടമാ….. !!!!!!

“”രാജസ്ഥനിൽ നിന്നും കേരളത്തിൽ എത്തിയ ഒരു യാഖൂബിന്റെ കഥ… അയാൾ പ്രണയിച്ചു കെട്ടിയ ഒരു കട്ടപ്പനക്കാരി ലൂസിയുടെ കഥ…അയാൾ പറഞ്ഞു നിർത്തി…

പ്രിയയും ഷമീറും സംശയത്തോടെ മുഖമുഖം നോക്കിയപ്പോഴും ഡയഫ്ര എന്ന ജോണിന്റെ വിറയലും പേടിയും ഒരു തരി പോലും മാറിയിട്ട് ഉണ്ടായിരുന്നില്ല…

“”അല്ലെങ്കിൽ ഞാൻ പറയുന്നില്ല.. ഇനി എല്ലാം നമ്മുടെ ജോൺ പറയും എന്നും പറഞ്ഞു ജേക്കബ് അയാളുടെ മുഖത്ത് ദാരമായി ഒട്ടിച്ച വൃദ്ധന്റെ മുഖമൂടി വലിച്ചൂരി…. ശേഷം കണ്ട മുഖം കണ്ട് ഷമീറും പ്രിയയും ഞെട്ടിതരിച്ചു നിന്നു…

“”ഷമീർ അറിയാതെ മനസ്സിൽ പറഞ്ഞു ഡോക്ടർ കലാം… “”

“”ഒരുപാട് തെളിവുകൾ ഫോറെൻസിസിൽ നിന്ന് കിട്ടാൻ ഉണ്ടായിട്ടും ഒന്നും ഇല്ല എന്ന് പറഞ്ഞു ഒഴിവായ ഇയാളുടെ ആറ്റിറ്റ്യൂഡ് ആണ് എന്നെ ആദ്യം സംശയിപ്പിച്ചത്.. അതിനു ശേഷം ഞാൻ മറ്റൊരു ഫോറൻസിക് സ്റ്റാഫിനെ കൊണ്ട് ബോഡി കിട്ടിയ സ്ഥലവും മരിച്ച ആളുടെ വസ്ത്രങ്ങളും ചെക്ക് ചെയ്യിച്ചപ്പോൾ എനിക്ക് ഒരു തുമ്പ് കിട്ടി… ഒരു ഫിംഗർപ്രിന്റ്… ഇയാളുടെ ഫിംഗർപ്രിന്റുമായി സാമ്യമുള്ള ഒരു ഫിംഗർ എന്നും പറഞ്ഞു ജേക്കബ് അയാളുടെ മുഖത്തേക്ക് രൂക്ഷമായി നോക്കി…

“”അതേ….. ഞാൻ തന്നെയാണ് ഇവരെ ഒക്കെ കൊന്നത്.. മാത്യു അവനും കൂടിയേ ബാക്കി ഉണ്ടായിരുന്നു ഒള്ളൂ… എല്ലാം നീ നശിപ്പിച്ചു അയാൾ അമർഷത്തോടെ വിളിച്ചു പറഞ്ഞു…

‘”എന്തിന്…. തമ്മിൽ ഒരു സാമ്യത പോലും ഇല്ലാത്ത ഇവരോട് ഇവൻ എന്ത് ദേഷ്യം ആണ് കൊല്ലാൻ മാത്രം ഷമീർ ജേക്കബിന്റെ മുഖത്തു നോക്കി ചോദിച്ചു…

“”എന്ത് കാരണം ഒന്നും ഇല്ല… കാരണം ഇവരെ ഒന്നും കൊന്നത് ഇയാൾ അല്ലല്ലോ… ഇയാൾ വെറും ബിനാമി… ആ മനുഷ്യ ശരീരം കീറി മുറിക്കുന്ന men ഡെഡ് എന്ന നാമകരണത്തിന്റെ കറുത്ത കുർബാനയുടെ വിഗാരിയുടെ വെറും ബിനാമി… കില്ലർ മറ്റൊരാളാണ്… ആ മുഖം മൂടി അണിഞ്ഞ സാത്താൻ…. ജേക്കബ് പറഞ്ഞു നിർത്തി…

“”സർ… ഇനിയും… ഇത് അവസാനിച്ചു എന്ന് കരുതുമ്പോൾ വീണ്ടും തുടങ്ങണോ?? പ്രിയ ജേക്കബിനോടായി ചോദിച്ചു…

അത് പറഞ്ഞു തീർന്നതും ജേക്കബിന്റെ ഫോണിലേക്ക് ഒരു മെസ്സേജ് വന്നു… ശരത് എന്ന് നാമം എഴുതിയ ആ സന്ദേശം അയാൾ വായിച്ചു…

“”Its got it !!! …തുടരും

പകൽ മാന്യൻ: ഭാഗം 9

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്

പകൽ മാന്യൻ: ഭാഗം 1

പകൽ മാന്യൻ: ഭാഗം 2

പകൽ മാന്യൻ: ഭാഗം 3

പകൽ മാന്യൻ: ഭാഗം 4

പകൽ മാന്യൻ: ഭാഗം 5

പകൽ മാന്യൻ: ഭാഗം 6

പകൽ മാന്യൻ: ഭാഗം 7

പകൽ മാന്യൻ: ഭാഗം 8

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story