ആദിദേവ്: ഭാഗം 12

ആദിദേവ്: ഭാഗം 12

നോവൽ

എഴുത്തുകാരികൾ: ശ്രീലക്ഷ്മി ഇന്ദുചൂഢൻ, ശ്രുതി വേണുഗോപാൽ

“ജീവിക്കുന്ന ഓരോ നിമിഷവും ഞാൻ നിന്നെകുറിച്ച് ഓർക്കുന്നു അല്ലെങ്കിൽ നിന്നെക്കുറിച്ചു ഓർക്കുന്ന നിമിഷങ്ങളിൽ മാത്രമാണ് ഞാൻ ജീവിക്കുന്നത് ”

(ങേ ഇതിപ്പോ എന്താ സംഭവം കുറച്ചു മുന്നേ ആ പെണ്ണും ഇത് പോലെ എന്തോ അല്ലേ പറഞ്ഞിട്ട് പോയത്. ഞങ്ങളോട് പറഞ്ഞിട്ടില്ല എങ്കിലും അവളുടെ കണ്ണിൽ കണ്ടിട്ടുണ്ട് സാറിനോട് ഉള്ള പ്രണയം അതുപോലെ സാറിനും അവളോട് പ്രണയം ഉണ്ടോ?. അതുകൊണ്ടാണോ ഇങ്ങനെ ഇരുന്നു ഓരോന്ന് പറയുന്നേ. എന്തായാലും അറിഞ്ഞിട്ടു തന്നെ കാര്യം )

“ആഹാ പ്രണയം നിറഞ്ഞു തുളുമ്പി നിൽക്കുവാണല്ലോ ”

“എന്റെ വരികൾ അല്ല ആദി മാധവികുട്ടിയുടെ ആണ്. ”

പിന്നെ പ്രണയം ഇല്ലാത്ത മനുഷ്യർ ഉണ്ടോ……. ദാ ഈ പൂവിനു പോലും ഉണ്ടാവും പറയാൻ ഒരു പ്രണയ കഥ…..

അവൾ അവന്റെ മുഖത്തെക്കു തന്നെ നോക്കി ഇരുന്നു പോയി…..

ആദി എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട് കുറെ ആയി പറയണം എന്ന് കരുതുന്നു…..

എന്താ സർ എന്താ കാര്യം…..

ബെഞ്ചിൽ വച്ചിരുന്ന അവളുടെ കൈയിലേക്ക് അവന്റെ കൈ ചേർത്തു. അവന്റെ പ്രവർത്തിയിൽ ഒരു നിമിഷം അവൾ പകച്ചു എങ്കിലും അവന്റെ മുഖത്തേക്ക് തന്നെ അവൾ മിഴികൾ ചേർത്തു..

എന്ന് മുതൽ ആണ് എന്ന് എനിക്ക് അറിയില്ല ആദി. ക്ലാസ്സിൽ ശ്രദ്ധിക്കാതെയും അലമ്പ് കാണിച്ചും നടന്ന നിന്നോട് ആദ്യം ഒക്കെ എനിക്ക് ദേഷ്യം ആയിരുന്നു. പിന്നീട് എപ്പോഴോ നിന്റെ കുറുമ്പും വാശിയും എല്ലാം ഞാനും ആസ്വദിക്കാൻ തുടങ്ങി. അത് എപ്പോഴാണ് പ്രണയം ആയി മാറിയത് എന്ന് എനിക്ക് അറിയില്ല……….എന്റെ ഉള്ളിലെ ആഗ്രഹം അറിഞ്ഞെന്നപോലെ നീ മൂക്കുകുത്തിയപ്പോ എനിക്ക് ഉണ്ടായ സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല…….

അത്രക്ക് ഇഷ്ടാ നിന്നെ………………...

“കൂടെ കൂട്ടിക്കോട്ടെ ഞാൻ ഈ ആദിയെ എന്റെ നല്ല പാതി ആയി…. ”

(ഒരു മറുപടിക്ക് ആയി വിഷ്ണു അവളുടെ മുഖത്തേക്ക് നോക്കി. )

“സർ…… ഞാൻ… ഞാൻ ഒരിക്കലും സാറിനെ അങ്ങനെയൊന്നും കണ്ടിട്ടില്ല….”

എനിക്ക് അറിയാം ആദി ….താൻ എന്നെ ഒരു അധ്യാപകൻ എന്ന നിലയിൽ മാത്രമേ കണ്ടിട്ടുള്ളു എന്ന്. താൻ ഇഷ്ടം പോലെ സമയം എടുത്തു ഒരു തീരുമാനം പറഞ്ഞാൽ മതി……

ഇല്ല സർ എത്ര ആലോചിച്ചാലും ഇതിനു സർ ആഗ്രഹിക്കുന്ന പോലെ ഒരു തീരുമാനം ഉണ്ടാവില്ല…..

പിന്നെ എനിക്ക് സർ നോടും ഒരു കാര്യം പറയാൻ ഉണ്ട്…

കീർത്തി……..
അവൾക്ക് സാറിനെ ഇഷ്ടം ആണ്… അത് അവൾ ഞങ്ങളോട് പറഞ്ഞിട്ടൊന്നുമില്ല…പക്ഷേ പറഞ്ഞില്ലെങ്കിലും അവളുടെ മനസ്സ് ഞങ്ങൾക്ക് അറിയാം….

ആദി താൻ പറഞ്ഞതുപോലെ കീർത്തിക്ക് എന്നോട് ഒരു ഇഷ്ടം ഉണ്ടാവാം പക്ഷേ ആദി ഈ പ്രണയം എന്നത് ഒരാളോടെ തോന്നൂ …. എനിക്ക് അത് തോന്നിയത് തന്നോട് ആണ് ..

കീർത്തിയെ ഞാൻ എന്റെ സ്റ്റുഡന്റ് എന്നതിൽ അപ്പുറം കണ്ടിട്ടില്ല….. താൻ ഞാൻ പറഞ്ഞ കാര്യം നന്നായിട്ടൊന്ന് ആലോചിക്കൂ….

(അതും പറഞ്ഞു ഒരു മറുപടി പോലും പറയാൻ സമ്മതിക്കാതെ വിഷ്ണു അവിടെന്നു പോയി )

(ഇവിടെ നടന്നതൊക്കെ കേട്ട് കൊണ്ടാണ് കീർത്തി അങ്ങോട്ട് വന്നത്… അവളുടെ കണ്ണുകൾ എന്തെന്നില്ലാതെ നിറയുന്നുണ്ട്…അവൾ ഓടി ചെന്നു ആദിയെ കെട്ടിപിടിച്ചു…. )

ഡി കീർത്തു എന്താ ഇത്… എന്തിനാ നീ കരയുന്നത്..?

ഞാൻ എല്ലാം കേട്ടു ആദി…

ഓഹ് അത്രേ ഉള്ളോ ഇതിനാണോ പെണ്ണ് ഇങ്ങനെ കരയുന്നത്….. ഡി പൊട്ടിക്കാളി നീ ഞങ്ങളോട് ഇതൊന്നും പറഞ്ഞില്ലെങ്കിലും നിന്റെ മനസ് ഞങ്ങൾക്ക് മനസിലാവും…. ആ മുഖം ഒക്കെ ഒന്നു തുടക്ക് പെണ്ണെ.. പിന്നെ നീ എല്ലാം കാര്യത്തിലും ഇങ്ങനെ തൊട്ടാവാടി ആയി ഇരുന്നിട്ട് കാര്യം ഒന്നുമില്ല. സൊ കുറച്ചു കൂടി ബോൾഡ് ആവാൻ നോക്ക്. നമ്മുക്ക് സാറിനെ കൊണ്ട് ഇഷ്ടം പറയിക്കണ്ടേ…

പക്ഷേ എങ്ങനെ ആദി…. സർ പറഞ്ഞതുകേട്ടില്ലേ എന്നെ ഒരു സ്റ്റുഡന്റ് ആയി മാത്രമേ കണ്ടിട്ടുള്ളു എന്ന്. പിന്നെ എങ്ങനെയാ..?

എന്റെ മണ്ടു നിന്റെ പ്രണയം സത്യമാണെകിൽ സാറിനെ നിനക്ക് തന്നെ കിട്ടും…. എന്ന് വിചാരിച്ചു ഒന്നും ചെയ്യാതെ മാറി നിൽക്കുക അല്ല വേണ്ടത്. അതിനു ഉള്ള വഴി ഒക്കെ നമ്മുക്ക് കണ്ടുപിടിക്കാം. ഇപ്പൊ മോള് ഒന്നു ചിരിച്ചേ…

(ആദിയുടെ വാക്കുകൾ അവൾക്ക് ഒരു പുതുജീവൻ തന്നെ നൽകി. അതിന്റെ നന്ദി എന്നപോലെ ആദിക്കായി അവൾ നിറഞ്ഞ പുഞ്ചിരി തന്നെ നൽകി. )

പിന്നെ ആദി… നീ സാറിനോട് ഇഷ്ടം അല്ല പറയാൻ കാരണം യഥാർത്ഥ കാരണം ഞാൻ അല്ല ദേവേട്ടൻ ആണ് എന്ന് എനിക്ക് അറിയാം കേട്ടോ……..നിനക്ക് ദേവേട്ടനെ ഇഷ്ടം ആണ് എന്നും എനിക്ക് അറിയാം..

(ആദിയുടെ മുഖത്തു നോക്കി ഒരു കള്ള ചിരിയോടെ ആയിരുന്നു കീർത്തി അത് പറഞ്ഞത്. )

(കള്ളം പിടിക്കപെട്ട കുറ്റവാളിയെ പോലെ ആദി തല താഴ്ത്തി )

“എനിക്ക് അറിയില്ല കീർത്തു …..ദേവേട്ടൻ എന്റെ അടുത്തു വരുമ്പോ എനിക്ക് ഉണ്ടാവുന്ന ഫീലിംഗ്സ് പറഞ്ഞു അറിയിക്കാൻ പറ്റില്ല….

എനിക്ക് ഒരുപാട് ഇഷ്ടാ ആ കള്ളതാടിയെ…………. ദേവേട്ടന്റെ പ്രവർത്തിയിൽ ചിലപ്പോ ഒക്കെ എനിക്കും തോന്നിട്ടുണ്ട് എന്നെ ഇഷ്ടം ആണ് എന്ന്..

പക്ഷേ അതൊക്കെ എനിക്ക് ഇട്ടു പണിയാൻ ഉള്ള അടവ് മാത്രം ആണ് എന്ന് പിന്നെയാ മനസിലാവുന്നെ. എനിക്ക് ഉള്ളത് പോലെ ഉള്ള ഇഷ്ടം ഒരു പക്ഷേ ദേവേട്ടനു എന്നോട് ഉണ്ടാവില്ല. ഇനി ഉണ്ടെകിൽ തന്നെ ദേവേട്ടൻ ആയിട്ട് തന്നെ ആദ്യം ഇഷ്ടം പറയുന്നത് വരെ ഈ ഇഷ്ടം മനസിൽ തന്നെ സൂക്ഷിക്കും…. അതു വരെ ഈ ടോം ആൻഡ് ജെറി കളിയും തുടരും…….

“മ്മ്മ്…. എന്നാലും ഇതൊക്കെ ഇത്രയും നാൾ ഞങ്ങളോട് പോലും പറയാതെ മനസിൽ വെച്ച് നടന്നില്ലേ കള്ളി………അതിനു ഉള്ള പണി മോൾക്ക്‌ തരുന്നുണ്ട്…

പിന്നെ സമയം ഒരുപാട് ആയി നമ്മുക്ക് ക്ലാസ്സിൽ പോവണ്ടേ ”

അതും പറഞ്ഞു ഞങ്ങൾ ക്ലാസ്സിൽ കയറി ഇരുന്നു. ഈ പീരീഡ് വിഷ്ണു സാറിന്റെ ആയിരുന്നു. ക്ലാസ്സിൽ ഇരിക്കുമ്പോഴും സാറിന്റെ നോട്ടം എന്നിൽ തന്നെ ആയിരുന്നു….

ആ നോട്ടം എന്നിലേക്ക് നീളുമ്പോ എന്തൊക്കെയോ അസ്വസ്ഥത പോലെ….. കീർത്തിയെ നോക്കിയപ്പോൾ ഒരുത്തി ഇപ്പോഴും തല താഴ്ത്തി ഇരിപ്പ് തന്നെ. ഇത്രയും നേരം പോത്തിന്റെ ചെവിയിൽ ആണല്ലോ ഞാൻ വേദം ഓതിയത്. ബോൾഡ് ആവാൻ പറഞ്ഞിട്ട് ഇരിക്കുന്നത് കണ്ടില്ലേ……

പിന്നീട് ഉള്ള എല്ലാം പീരീഡയിലും വിഷ്ണു സാറിനെ കൊണ്ട് എങ്ങനെ കീർത്തിയെ ഇഷ്ടം ആണ് എന്ന് പറയിപ്പിക്കാം എന്നായിരുന്നു ആലോചന.

അതിനു ആദ്യം സാറിനു എന്നോട് ഉള്ള ഇഷ്ടം പോവണം…. അതിനു ഉള്ള വഴി ആണ് ആദ്യം കണ്ടുപിടിക്കേണ്ടത്…… മനസിൽ ഓരോന്ന് കണക്കു കൂട്ടി ഞാൻ ഇരുന്നു.

ക്ലാസ്സ്‌ കഴിഞ്ഞു അനന്ദുവിന്റെ കൂടെ പോവുമ്പോഴും എന്റെ മനസ്സിൽ അവരെ കുറിച്ച് തന്നെ ആയിരുന്നു . അവൻ വിളിച്ചപ്പോൾ ആണ് വീട് എത്തിയ കാര്യം തന്നെ ഞാൻ അറിഞ്ഞത്……

ആദി നിനക്ക് എന്താ പറ്റിയെ പ്രസാദ് സാറിന്റെ ക്ലാസ്സിൽ നിന്നും പുറത്ത്പോയി വന്നപ്പോ തൊട്ടു നീ കാര്യം ആയ ആലോചനയിൽ ആണ്. എന്താടി എന്താ പ്രശ്നം???…….

(ഞാൻ ഇന്ന് നടന്ന കാര്യങ്ങളൊക്കെ അവനോട് പറഞ്ഞു )

ഹ്മ്മ്…. എനിക്ക് ആദ്യമേ അങ്ങേരുടെ കാര്യത്തിൽ ഒരു ഡൌട്ട് ഉണ്ടായിരുന്നു…..

എനിക്ക് ആണെങ്കിൽ ഒരു സമാധാനവും ഇല്ല… കീർത്തി ടെ മനസ്സിൽ ഉള്ള ഇഷ്ടം നമുക്ക് അറിയാവുന്നത് അല്ലേ…. പാവം അവൾക്ക് നല്ല വിഷമം ഉണ്ട്…. നമ്മുടെ മുന്നിൽ ചിരിച്ചു നിൽക്കുന്നു എന്നെ ഉള്ളൂ….

ആഹ് എനിക്ക് അവളുടെ മുഖം കണ്ടപ്പോ തോന്നിയിരുന്നു എന്തോ പ്രശ്നം ഉണ്ടെന്ന്…. നമുക്ക് ശരിയാക്കാം നീ വിഷമിക്കണ്ട….

(അവളെ സമാധാനിപ്പിക്കുന്നതിനു ഇടയിലാണ് ദേവേട്ടൻ അങ്ങോട്ട് വന്നത്…. ഇവൾക്ക് എന്താ പറ്റിയതെന്ന് ചോദിച്ചപ്പോൾ എനിക്ക് നടന്നതെല്ലാം പറയേണ്ടി വന്നു…, )

(ഇതെല്ലാം കേട്ട് ദേവ് ന്റെ മുഖം ആകെ വലിഞ്ഞു മുറുകി )

ഇവർ ഇവിടെ പറയുന്നതൊക്കെ കേട്ടാണ് രാധ അങ്ങോട്ട് വന്നത്..

ആദിക്കുട്ടി ഈ ഒരു കാര്യത്തിന് ആണോ എന്റെ മോൾ ഇങ്ങനെ വിഷമിച്ചു ഇരിക്കുന്നത്… നിങ്ങൾ പറയുന്നതൊക്കെ ഞാൻ കേട്ടു…… വിഷ്ണു എന്നല്ലേ സാറിന്റെ പേര്…. നല്ല പയ്യൻ ആണെങ്കിൽ നമുക്ക് ആലോചിക്കാല്ലോ…..

അമ്മേ……

(ദേഷ്യം കൊണ്ട് വിറച്ചു അവിടെ ഉണ്ടായിരുന്നു ഫ്ലവർ വെയ്‌സ് അടുത്ത് ഒറ്റ ഏർ എറിഞ്ഞു ദേവൻ അവിടെന്നു ഇറങ്ങി പോയി )

ഇവനിത് എന്താ പറ്റിയെ ഞാൻ അതിനു വേണ്ടാത്തതൊന്നും പറഞ്ഞില്ലല്ലോ കാര്യം അല്ലേ പറഞ്ഞത്….

ഏട്ടന്റെ സ്വഭാവം അമ്മക്ക് അറിയില്ലേ പെട്ടെന്ന് ദേഷ്യം വന്നു കാണും… അമ്മക്കുട്ടി വിഷമിക്കണ്ടാട്ടോ….

(അനന്ദു ഓരോന്ന് പറഞ്ഞു രാധയെ സമാധാനിപ്പിച്ചു )

(രാധ അവിടെന്നു പോയതും അനന്ദു വേഗം ഫ്ലവർ വെയ്‌സ് നോക്കിയിട്ട് ആദിയെ നോക്കി ഒന്ന് ചിരിച്ചു….. )

എന്താ മോളെ ആദി നിന്റെ ദേവേട്ടൻ ആകെ കലിപ്പായല്ലോ….. രണ്ടും ഇനി ഞങ്ങൾ അറിയാതെ ലൈൻ വലിക്കുന്നുണ്ടോ….

ഒന്ന് പോടാ…. ദേവേട്ടന് ഒന്നാമതെ വിഷ്ണു സാറിനെ ഇഷ്ടം അല്ല… ആ ദേഷ്യത്തിൽ ആയിരിക്കും ഇങ്ങനെ ഒക്കെ ചെയ്തത്….

ഹ്മ്മ് ശരി ശരി….

ടാ ഞാൻ പോണു പിന്നെ കാണാം..

ഓക്കേ ഡി…

(ദേവന്റെ മനസിൽ മുഴുവൻ അനന്ദു പറഞ്ഞ കാര്യങ്ങൾ ആയിരുന്നു.

അവനു സ്നേഹിക്കാൻ എന്റെ പെണ്ണിനെ മാത്രം കിട്ടിയൊള്ളോ.. അന്നേ അവളോട് ഉള്ള അവന്റെ പെരുമാറ്റം കണ്ടപ്പോ എന്തോ വശപിശക് തോന്നിയതാ. അവളുടെ സർ അല്ലെ എന്ന് വിചാരിച്ചു സമാധാനിച്ചു. ഇനി ഈ ദേവൻ ആരാ എന്ന് അവൻ അറിയും…..

(മുഖം ഒന്നുകൂടി വലിഞ്ഞു മുറുകി അടുത്ത് ഉണ്ടായ മേശയിൽ ആഞ്ഞു അടിച്ചു )

ആദിയുടെ അവസ്ഥയും മറിച്ചു ആയിരുന്നില്ല……

(അവിടെന്ന് പോന്നെങ്കിലും മനസ്സ് മുഴുവൻ അനന്ദു പറഞ്ഞതിൽ ആയിരുന്നു… ശരിക്കും ദേവേട്ടൻ എന്തിനാ ഇത്രയും ദേഷ്യപ്പെട്ടത്..

(ഓരോന്നും ആലോചിച്ചു ഉറക്കം വരുന്നില്ല….. എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു കോളേജിൽ പോവാൻ റെഡി ആയി അനന്ദുവിന്റെ അടുത്തേക്ക് ചെന്നു…. ദേവേട്ടൻ എങ്ങോട്ടോ പോവാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്… എന്നെ കണ്ടതും ഒന്ന് തുറിച്ചു നോക്കിയിട്ട് വേഗം പുറത്തേക്ക് നടന്നു )

ഇങ്ങേരു ഇപ്പൊ എന്നെ നോക്കി പേടിപ്പിക്കുന്നത് എന്തിനാണാവോ…. ഞാൻ ആണോ ഇഷ്ടം പറഞ്ഞു സാറിന്റെ അടുത്ത് ചെന്നത്.. ഹ്മ്മ് )

(അനന്ദു വന്നതും ഞങ്ങൾ കോളേജിലേക്ക് പോയി)

വാലുകൾ ഒക്കെ നേരത്തെ ഹാജർ ആയിട്ടുണ്ട്…

ഞാൻ ഇന്നലെ വീട്ടിൽ നടന്ന സംഭവ വികാസങ്ങൾ ഒക്കെ അവിടെ വിവരിച്ചു കൊടുത്തു…

എന്റെ പോന്ന് ആദി ദേവേട്ടന് ഇത്രയും ദേഷ്യം വരണം എങ്കിൽ നീ അങ്ങേർക്ക് വെറുമൊരു ശത്രുവല്ല… അല്ലേ അനന്ദു…?

ആടി ശ്രീയെ രണ്ടും നേരെ നോക്കിയാൽ കീരിയും പാമ്പും ആണ് എന്നാലും ഒരു ദിവസം പോലും കാണാതെ ഇരിക്കാൻ പറ്റില്ല…

ദേ പിള്ളേരെ കൂടുതൽ കളിയാക്കല്ലേ ഞാൻ ഈ പ്രശ്നം എങ്ങനെ സോൾവ് ആക്കും എന്ന് ആലോചിച്ചു നിൽക്കുവാ….

ആദിയെ നീ കൂടുതൽ ആലോചിക്കണ്ടേ അതൊക്കെ നന്നായിട്ട് ആലോചിച്ചു ദേ ഒരാൾ വരുന്നു…

ശ്രീ പറയുന്ന സ്ഥലത്തേക്ക് നോക്കിയ ഞാൻ കാണുന്നത് ദേവേട്ടനെ ആണ്…

കാറിന്റെ ഫ്രണ്ട് സീറ്റിൽ നിന്നും ഇറങ്ങി വരുന്നു ദേവേട്ടൻ …..

കരിപച്ച കളർ ഷർട്ടും അതേ കരയിൽ ഉള്ള മുണ്ടും ആണ് വേഷം. ദേഷ്യത്താൽ മുഖം വലിഞ്ഞു മുറുകി ഇരിക്കുന്നു. കൈയിലെ ഇടി വള മുകളിലേക്ക് കയറ്റി വെച്ച് മുണ്ടിന്റെ ഒരു അറ്റം ഇടത്തെ കൈയിൽ പിടിച്ചാണ് വരവ്….

ആരെയും കൂസാതെ വരുന്ന ഒരു ഒറ്റക്കൊമ്പന്റെ ഭാവം ആയിരുന്നു ദേവേട്ടന്……വഴിയേ ഉള്ള പെണ്ണപിള്ളേർ ആരാധനയോടെ ദേവട്ടനെ നോക്കി നിൽക്കുന്നതും കാണാമായിരുന്നു…..
(ഹ്മ്മ് വായിനോക്കികൾ…. )

ദൈവമേ ഇങ്ങേരു ഇപ്പൊ എന്താ ഇവിടെ..മുഖഭാവം കണ്ടിട്ട് നേരിട്ട് ചെന്ന് ചോദിക്കാനും പേടി ആവുന്നു

പെട്ടെന്നു ആണ് ഇന്നലെത്തെ കാര്യം ഓർമ വന്നത്. ഇനി വിഷ്ണു സാറിനെ കാണാൻ വല്ലതും വന്നതാവോ.

പിന്നെ ഒരു ഓട്ടം ആയിരുന്നു സ്റ്റാഫ്‌ റൂമിലേക്ക്… ബ്രേക്ക് ടൈം ആയതിനാൽ വരാന്തയിലും സ്റ്റെപ്പിലും മറ്റും ആയി ഒരുപാട് പിള്ളേർ ഉണ്ടായിരുന്നു അവരെ എല്ലാം മാറ്റി എങ്ങനെയോ താഴേക്ക് എത്തിയപ്പോൾ കണ്ടു സാറിനെ വിളിച്ചുകൊണ്ട് കാറിന്റെ അടുത്തേക്ക് പോവുന്ന ദേവേട്ടനെ…തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

ആദിദേവ്: ഭാഗം 1

ആദിദേവ്: ഭാഗം 2

ആദിദേവ്: ഭാഗം 3

ആദിദേവ്: ഭാഗം 4

ആദിദേവ്: ഭാഗം 5

ആദിദേവ്: ഭാഗം 6

ആദിദേവ്: ഭാഗം 7

ആദിദേവ്: ഭാഗം 8

ആദിദേവ്: ഭാഗം 9

ആദിദേവ്: ഭാഗം 10

ആദിദേവ്: ഭാഗം 11

Share this story