പകൽ മാന്യൻ: ഭാഗം 10

പകൽ മാന്യൻ: ഭാഗം 10

നോവൽ

പകൽ മാന്യൻ: ഭാഗം 10

എഴുത്തുകാരൻ: അഷ്‌റഫ്‌

“”Its got it “”!!

ജേക്കബ് ആ മെസേജ് വായിച്ചതിന് ശേഷം അയാളുടെ മുഖത്തേക്ക് നോക്കി… എന്നിട്ട് പറഞ്ഞു…

“”ഭൂമിയിലെ ഏത് കോണിൽ നിങ്ങൾ അവനെ ഒളിപ്പിച്ചാലും കണ്ട് പിടിക്കാൻ ഞങ്ങൾക്ക് കഴിയും എന്ന് ഇപ്പൊ മനസ്സിലായോ… മാത്യുവിന്റെ ഫോൺ ഒന്ന് നിന്റെ നേതാവ് അറിയാതെ ഓൺ ആയി… ഞങ്ങൾക്ക് അത് പോരെ..

“”പറയടാ… ആരാടാ അവൻ എന്നും പറഞ്ഞു ജേക്കബ് അയാളുടെ മുഖത്തേക് ആഞ്ഞടിച്ചു…

“”ഹഹഹഹ….. അയാൾ ഉറക്കെ പരിഹാസ രീതിയിൽ ചിരിച്ചു കൊണ്ട് പറഞ്ഞു…

“”കാലം കുറെ ആയില്ലേ സാറേ…. അവന്റെ പിന്നാലെ…
ഇത് വരെ ആരാ എന്ന് ചിന്തിക്കാൻ പോലും തനിക്ക് ഒന്നും ആയില്ലേ…. അയാൾ വീണ്ടും ചിരിച്ചു തുടങ്ങി…

ജേക്കബിന് വീണ്ടും ദേഷ്യം അരിച്ചു കയറി… അയാൾ അയാളെ കസേരയിൽ നിന്നും എണീപ്പിറ്റു… അയാളുടെ അരക്കെട്ടിൽ കാൽ മുട്ട് മടക്കി തൊഴിച്ചു…
അയാൾ വേദന കൊണ്ട് അലറി.. ജേക്കബിന്റെ കൈ മുട്ട് അയാളുടെ പുറത്ത് പാട്ടു പാടി… അയാളെ ഒരു മൂലയിലേക് തള്ളിയ ശേഷം ജേക്കബ് ഷമീറിനെയും പ്രിയയെയും വിളിച്ചു പോയി…

ഇതേ… സമയം ആ വെള്ളക്കുപ്പായക്കാരന്റെ ആ വലിയ കെട്ടിടം…

ഒരു മൂലയിൽ ബന്ധിക്കപ്പെട്ട മാത്യു… മറ്റൊരു മൂലയിൽ ശരത്തിനെയും കെട്ടി ഇട്ടിരിക്കുന്നു…

അൽപ സമയത്തിന് ശേഷം ആ വെള്ളക്കുപ്പായക്കാരൻ ആ ഇരുമ്പ് വാതിൽ തുറന്ന് അകത്ത് കയറി… ശരത്തിനെ രൂക്ഷമായി നോക്കിക്കൊണ്ട് അയാൾ മാത്യുവിന്റെ അടുത്തേക് നീങ്ങി…
വിശപ്പിന്റെ കാഠിന്യത്തിൽ അവശനായി പോയിരുന്നു മാത്യു… അയാൾ മാത്യുവിന്റെ കെട്ടുകൾ അയിച്ചു… അയാളെ പൂർണ നഗ്നനാക്കി… അയാളെ ഭിത്തിയോട് ചേർത്ത് നിർത്തി.. കൈകാലുകൾ വീണ്ടും ബന്ധിച്ചു.. അയാളുടെ തലക്ക് മുകളിലൂടെ പന്നിയുടെ ചോര ഒഴിച്ചു കൊണ്ട് അയാൾ പാടി…

“”The times of die ”””
You will done cry,,,
അയാൾ ഇത് വീണ്ടും ആവർത്തിച്ചു… ശരത് അയാളുടെ പ്രവർത്തി കണ്ടു ഭയന്നു തുടങ്ങിയിരുന്നു… പെട്ടെന്ന് പുറത്ത് നിന്നും ഉള്ള ശബ്ദം കേട്ട് ആ വെള്ളക്കുപ്പായക്കാരൻ തിരിഞ്ഞു നോക്കി…
ശേഷം ശരത്തിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് മുഖത്തു മാസ്ക് ധരിച്ച ആ വെള്ളക്കുപ്പായക്കാരൻ പറഞ്ഞു…

“”നിന്റെ മെസ്സേജിന്റെ ബലം…
എന്നെ കൊണ്ട് പോകാൻ വന്ന യൂദാസുകൾ…. എന്ന് പറഞ്ഞു അയാൾ ഉറക്കെ ചിരിച്ചു… ശരത്തിന് ആ ശബ്ദം പരിചിതമായി തോന്നി…

അതേ സമയം ആ കെട്ടിടത്തിന്റെ പുറത്ത്…

ജേക്കബും ഷമീറും പ്രിയയും കൂടാതെ രണ്ട് si മാരും അവരുടെ കൂടെ ഉണ്ടായിരുന്നു… അയാൾ ഷമീറിനെയും ആ രണ്ടു പേരെയും പിറക് വശത്തെ വാതിലിലൂടെ കടത്തി വിട്ടു…
ജേക്കബും പ്രിയയും മുന്നിലൂടെയും… നീട്ടിപ്പിടിച്ച തോക്കുമായി അവർ മുന്നോട്ട് നടന്നു.. ഷമീർ പിറകിലെ വാതിൽ ചവിട്ടി പൊളിച്ചു.. അത് പൊളിക്കേണ്ട താമസം അയാളെ ഒരാൾ ആഞ്ഞു ചവിട്ടി… മറ്റു രണ്ട് പേര് ആ ചവിട്ടിയ ആൾക്ക് നേരെ വെടി ഉതിർത്തു.. അതിൽ നിന്ന് ആ വെള്ള കുപ്പായം അണിഞ്ഞ ആൾ ഓടി മറഞ്ഞു…
ഇതേ സമയം ജേക്കബും പ്രിയയും മാത്യുവിനേയും ശരത്തിനെയും ബന്ധിക്കപ്പെട്ട സ്ഥലത്തേക്ക് എത്തി..
അയാൾ രണ്ട് പേരുടെയും കെട്ടഴിച്ചു… കയ്യിൽ ഉണ്ടായിരുന്ന വെള്ളം പ്രിയ മാത്യുവിന് നൽകി..
അവരെ കൊണ്ട് പോകാൻ ഒരുങ്ങി.. അതേ സമയം ആ ഇരുമ്പ് വാതിൽ കടന്ന് ആ വെള്ളക്കുപ്പായക്കാരൻ അവരുടെ അടുത്തേക്ക് വന്നു… കയ്യിൽ ഷമീറും ഉണ്ടായിരുന്നു… ഷമീറിന്റെ നേരെ തോക്ക് ചൂണ്ടി അയാൾ അവർക്ക് നേരെ തിരിഞ്ഞു…

ജേക്കബിനോടും പ്രിയയോടും തോക്ക് തായെ ഇടാൻ പറഞ്ഞു… അയാൾ തോക്ക് നിലത്തു വെക്കാൻ എന്ന മട്ടിൽ തായ്‌ന്ന നേരം അയാൾ ആ വെള്ളക്കുപ്പായക്കാരന്റെ മുട്ടിനു വെടി വെച്ചു… അയാൾ വേദന കൊണ്ട് നിലത്ത് വീണു.. ഷമീർ അയാളുടെ കൈകൾ ബന്ധിച്ചു… അടുത്തുള്ള കസേരയിൽ ഇരുത്തി…

ഷമീർ അയാളുടെ മാസ്ക് ഊരി… അതിലെ മുഖം കണ്ട് ജേക്കബ് അല്ലാതെ എല്ലാവരും ഞെട്ടി തരിച്ചു നിന്നു…..

ഡിജിപി…. “”ഇല്യാസ് ബേക്കർ.. “”

***-*********–*******-******

അവർ അയാളെ കൊണ്ട് എറണാകുളം സ്റ്റേറ്റേഷനിലേക് യാത്ര തിരിച്ചു… എന്തിന് എന്ന ചോദ്യം മാത്രം ബാക്കി വെച്ച് കൊണ്ട്… മുന്നിലെ പോലീസ് വാഹനത്തിൽ ഷമീറും പ്രിയയും ശരത്തും മാത്യുവും അടങ്ങുന്ന പോലീസുകാരും.. പിറകിലെ ജേക്കബിന്റെ വണ്ടിയിൽ ജേക്കബും വിലങ്ങിൽ ഇട്ട ഡിജിപി ഇല്യാസ് ബേക്കയും…

“”എന്താ… സർ ഒരു മൗനം…
ഇത്രെയും പേരെ കൊന്ന കുറ്റബോധം ആണോ.. ജേക്കബ് അയാളോട് ആയി ചോദിച്ചു…

“”എന്നെ അവിടെ നിന്ന് കണ്ടു എന്ന് അല്ലാതെ നിന്റെ കയ്യിൽ എന്ത് തെളിവ് ഉണ്ടെടാ… ഈ കേസിൽ നിന്നും ഒക്കെ പുല്ല് പോലെ ഞാൻ ഊരി പോരും… അയാൾ പുഞ്ചിരി തൂകി കൊണ്ട് പറഞ്ഞു…

“”സർ.. ഞാൻ ഒരു കഥ പറയട്ടെ… കില്ലർ താൻ ആണെന്ന് ഞാൻ അറിയാൻ ഇട വരുത്തിയ ഒരു പഴയ കഥ… ഏകദേശം ഒരു 35 വർഷങ്ങൾക് മുമ്പ് ഉള്ള കഥ….

“”ഇടുക്കിയിലെ കട്ടപ്പനയിലെ പലചരക്കു വ്യാപാരി ആയിരുന്നു അൽഫോൻസ്.. നാട്ടിലെ ധനികൻ.. തികഞ്ഞ ഈശോര വിശ്വാസി… നാട്ടുകാർക്കു നല്ലത് മാത്രം ചെയ്യുന്നവൻ..അൽഫോൻസിൻറെ അച്ഛൻ സൈമൺ… അവർക്ക് രണ്ട് മക്കൾ ഒരു മകളും ഒരു മകനും.. ജന്മനാ മാനസിക പ്രേശ്നങ്ങൾ ഉള്ള മകൾ ലൂസിയെ നല്ലത് പോലെയായിരുന്നു അച്ഛനും അനിയനും നോക്കിയിരുന്നത്…
അതീവ സുന്ദരിയായിരുന്നു ലൂസി… കണ്ടാൽ ആരും മയങ്ങുന്ന അയക്… നാട്ടിലെ ഏറ്റവും വലിയ സമ്പന്നനായ സൈമണിന് അവൾ ഒരു ബാധ്യത ആയി തോന്നിയിട്ടില്ല.. ചെറുപ്പത്തിലേ അമ്മ മരിച്ചു.. മകൾക് വേണ്ടി മറ്റൊരു കല്യാണം പോലും അയാൾ കഴിചില്ല… അൽഫോൻസിനേക്കാളും പ്രിയം അയാൾക് അവളെ തന്നെ ആയിരുന്നു..
അങ്ങനെ ഇരിക്കെയാണ് രാജസ്ഥാനിൽ നിന്നും കച്ചവടത്തിനായി യാക്കൂബ് കട്ടപ്പനയിലേക്ക് വരുന്നത്..
നാട്ടിലെ പ്രമാണി എന്ന നിലക്ക് അയാളെ സൈമൺ അതിഥിയാക്കി.. അയാൾക് വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു.. ചുരുങ്ങിയ കാലം കൊണ്ട് അവർ നല്ല സുഹൃത്തുക്കളായി. ഇതിനിടയിൽ യാക്കൂബും ലൂസിയും തമ്മിൽ ഇഷ്ട്ടത്തിൽ ആയത് ആരും അറിഞ്ഞിട്ടില്ലായിരുന്നു.. അവർ അറിയാതെ തന്നെ അവർ പ്രണയിച്ചു… ലൂസി ഗർഭണിയായി.. ഇത് അറിഞ്ഞ അൽഫോൻസ് ശോഭിതനായി… മകളുടെ മാനസിക പ്രശ്നം കണക്കിലെടുത്ത് സൈമൺ അവളെ അയാൾക് കല്യാണം കഴിപ്പിച്ചു കൊടുത്തു..
അവർ ഒന്നിച്ചു ആ നാട്ടിൽ തന്നെ ജീവിച്ചു.. അവൾ ഒരു മകൻ ജന്മം നൽകി.. അൽഫോൻസും എല്ലാം മറന്ന് അവരുടെ കൂടെ കൂടി.. ആ മകനെ അവരേക്കാൾ ഏറെ അൽഫോൻസ് സ്നേഹിച്ചു..
പരിപാലിച്ചു.. ആ കുട്ടിക്കും ഏറെ പ്രിയം അൽഫോൻസ് ആയി മാറി.. കച്ചവട മുതലാളിയായ യാക്കൂബിന് മകന്റെ കാര്യം തിരക്കാൻ സമയം ഉണ്ടായിരുന്നില്ല.. മാനസിക പ്രശ്നം ഉള്ള ലൂസി അത് സ്വന്തം മകൻ ആണെന്ന് തന്നെ മറന്നു..
യാക്കൂബ് ദൈവത്തെക്കാൾ ഏറെ സാത്താനെ വിശ്വസിക്കുന്ന പ്രകൃതം ആയിരുന്നു.. അത് കൊണ്ട് തന്നെ ആദ്യമേ ലൂസിയെയും സൈമണിനേയും അയാൾ അതിലേക്ക് ലയിപ്പിച്ചിരുന്നു..
അവന്റെ 5 മത്തെ വയസ്സ്… 5 വയസ്സിലും ഇരുപത് കാരന്റെ ബുദ്ദി കാണിക്കുന്ന അവനെ മനസ്സിലാക്കാൻ അൽഫോൻസിന് മാത്രമേ കഴിഞ്ഞിരുന്നു…
ഏറ്റവും കൂടുതൽ സമയവും അവൻ അൽഫോൻസിൻറെ കൂടെ ആയി…
ഒരു ദിവസം കട്ടപ്പനയിലെ കവലയിൽ വലിയൊരു അടി നടന്നു.. യാക്കൂബും മറ്റൊരാളും തമ്മിൽ… കുത്തേറ്റ് യാക്കൂബ് മരിച്ചു..
സാത്താന്റെ വിശ്വാസത്തിൽ
അസാദാരണ മരണം സംഭവിച്ചാൽ വലിയ പിഴവ് ആണെന്നാണ്… അത് കൊണ്ട് തന്നെ യാക്കൂബിനെ കൊന്ന ആളോട് സൈമണിന് ശത്രുത ആയി… യാക്കോബിന്റെ മരണം ലൂസിയെ വീണ്ടും മാനസിക പ്രേശ്നങ്ങൾ സൃഷ്ട്ടിച്ചു..
മകളുടെ ഭാവിക്കും ശതൃവിനോടുള്ള തീരാത്ത പകക്കും പകരമായി സാത്താനിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന സൈമൺ സാത്താൻ സേവ നടത്താൻ തീരുമാനിച്ചു…
അങ്ങനെ കേരളത്തിൽ ആകെ സാത്താൻ സേവ നടത്തിയ ഒരേ ഒരു വ്യകതി എൺപതു വയസ്സുകാരൻ ഐസക് എബ്രഹാമിനെ കാണാൻ യാക്കൂബ് പോയി..
സാത്താൻ സേവയെക്കാളും
Men ഡെഡ് എന്ന പുരുഷ ബലിക്ക് വലിയ ഫലം കിട്ടും എന്ന ഐസക്കിന്റെ സന്ദേശം സൈമൺ പൂർണമായും വിശ്വസിച്ചു…
ആരും അറിയാതെ ഇരുപത്തി എട്ടുകാരനായ സ്വന്തം മകൻ അൽഫോൻസിനെ ബലിയാക്കാൻ സൈമൺ തീരുമാനിച്ചു..
സാത്താൻ മുറപ്രകാരം ദൈവത്തിന് വേണ്ടി ചെയ്ത ബലി കണ്ട് ആ അഞ്ചു വയസ്സുകാരൻ പതറി… അൽഫോൻസിൻറെ മരണ വാർത്ത കട്ടപ്പന മുഴുവൻ അറിഞ്ഞു..
സൈമണും ലൂസിയും ആ അഞ്ചു വയസ്സുകാരനെയും പോലീസ് അറസ്റ്റ് ചെയ്തു..

വർഷങ്ങൾക് ശേഷം പുറത്തിറങ്ങിയ ആ പയ്യൻ തീർത്തും ഒറ്റപ്പെട്ടു.. സ്നേഹിക്കാൻ ആരും ഇല്ലാത്ത വേദന അവനെ വല്ലാതെ അലട്ടി..
താൻ പ്രാണനേക്കാൾ സ്നേഹിച്ചിരുന്ന അൽഫോൻസ്.. അതേ പ്രായം ഉള്ള പകൽ മാന്യന്മാരായ പുരുഷ്യൻമാരോട് അവൻ സ്നേഹമായി.. ആ സ്നേഹത്തിന്റെ കാര്യസാധ്യതക്ക് വേണ്ടി അവൻ അങ്ങനെ ഉള്ളവരെ കണ്ട് പിടിച്ചു സാത്താൻ ബലി കൊടുക്കാൻ തുടങ്ങി.. “”for god sake “”

പറഞ്ഞു നിർത്തി കൊണ്ട് ജേക്കബ് അയാളുടെ മുഖത്തു നോക്കി.. പെട്ടെന്ന് വാഹനം എതിർ വശത്തേക്ക് തിരിച്ചു… മറ്റൊരു റൂട്ടിലൂടെ വണ്ടി ഓടിച്ചു..

“”ആ അഞ്ചു വയസ്സുകാരൻ പയ്യൻ “”ഇല്യാസ് ബേക്കർ ആണെന്ന് ഉള്ളതിന് ഇനിയും തെളിവ് വേണോ ഡിജിപി… “”

“”ഇല്യാസിന്റെ മുഖത്തു പുഞ്ചിരി പടർന്നു..
“”ഇഷ്ടപ്പെടുന്നവർ നഷ്ടപ്പെടുമ്പോൾ ഉണ്ടാവുന്ന വേദന “” ജനിച്ച നാൾ തൊട്ടേ സ്വന്തം അച്ഛനും അമ്മയും അകറ്റി നിർത്തിയപ്പോഴും സ്വന്തം മകനെ പോലെ സ്നേഹിച്ച എന്റെ ചാച്ചൻ..
സാത്താൻ എന്ന അന്തവിശ്വാസത്തിന്റെ പേരിൽ കുത്തിക്കേറിയപ്പോൾ അവസാനിച്ചു എല്ലാം.. ജയിലിൽ അയാളുടെ കൂടെ ഇരിക്കാൻ വരെ എനിക്ക് പേടി ആയിരുന്നു.. പതിനൊന്നാം വയസ്സിൽ സൈമൺ എന്ന എന്റെ ഗ്രാൻഡ്പായെ കൊന്ന് തുടങ്ങി പ്രതികാരത്തിന്റെ അലസത…
പിന്നെ ഒരു തീ പിടുത്തത്തിൽ അമ്മ.. പുറത്തിറങ്ങിയിട്ടും എന്റെ ദേഷ്യം അമർന്നില്ല..
കള്ളന്മാരെ പിടിക്കുന്ന പൊലീസുകാരെ ടീവിയിൽ കണ്ടപ്പോൾ 18 മത്തെ വയസ്സിൽ പഠിപ്പ് തുടങ്ങി.. പഠിച്ചു പോലീസായി..
നാട്ടിലെ പേരും പെരുമയും ഉള്ള പ്രമാണികൾ രാത്രിയുടെ മറവിൽ ചെയ്തു കൂട്ടുന്ന നെറികേടുകൾ കണ്ട് എല്ലാം ഓര്മയിലേക് തിരിച്ചു വന്നു..
“”അവരെ തേടി പിടിച്ചു കൊന്നു… ദൈവത്തിന് വേണ്ടി… അയാൾ ഉറക്കെ ചിരിച്ചു…

“”നിങ്ങൾ പറയുന്ന ഈ കാര്യങ്ങൾ ഒക്കെ ഞാൻ വിശ്വസിക്കും എന്ന് കരുതിയോ… അയാൾ പരിഹാസ രൂപേണ ഇല്യാസിന്റെ മുഖത്തേക്ക് നോക്കി…

“”നിങ്ങൾ ചെയ്ത ഈ കുറ്റങ്ങൾക് പിന്നിൽ വേറെ ഒരു കഥ കൂടി ഉണ്ട്… അതും ഞാൻ പറയണോ…ജേക്കബ് വണ്ടി ബ്രേക്ക്‌ ഇട്ടു കൊണ്ട് ഇല്യാസിന്റെ മുഖത്തേക്ക് നോക്കി…

(തുടരും… )

(അവസാനഭാഗം ആണെന്ന് ആണ് കരുതിയത്… ഇനിയും കുറച്ച് കൂടി ഉള്ളത് കൊണ്ട് എല്ലാം ഒരു പാർട്ടിൽ ഒതുക്കാൻ സാധിക്കുന്നില്ല…. ബാക്കിയും കാത്തിരിക്കും എന്ന പ്രതീക്ഷയോടെ…. )

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

പകൽ മാന്യൻ: ഭാഗം 1

പകൽ മാന്യൻ: ഭാഗം 2

പകൽ മാന്യൻ: ഭാഗം 3

പകൽ മാന്യൻ: ഭാഗം 4

പകൽ മാന്യൻ: ഭാഗം 5

പകൽ മാന്യൻ: ഭാഗം 6

പകൽ മാന്യൻ: ഭാഗം 7

പകൽ മാന്യൻ: ഭാഗം 8

പകൽ മാന്യൻ: ഭാഗം 9

Share this story