ഋതുസാഗരം: ഭാഗം 12

ഋതുസാഗരം: ഭാഗം 12

എഴുത്തുകാരി: മിഴി വർണ്ണ

“നിന്നോട് പറയാൻ ആണ് ഏറ്റവും പ്രശ്നം….അതു എനിക്ക്…..എനിക്ക്…..”

രുദ്രൻ ഒരല്പം പേടിയോടെ ആണെങ്കിലും തന്റെ ഉള്ളിൽ ഉള്ള ഇഷ്ടം ഋതുവിനോട് പറയാൻ തന്നെ തീരുമാനിച്ചു.ബൈക്ക് സൈഡ് അവൻ മെല്ലെ പറഞ്ഞു തുടങ്ങി.

“നിന്റെ +1 മുതലുള്ള കൂട്ടുകാരി ഇല്ലേ…ചഞ്ചല….എനിക്ക് ആ കൊച്ചിനെ…. ആ കൊച്ചിനെ ഭയങ്കര ഇഷ്ടം ആണ്.”

രുദ്രൻ പറഞ്ഞത് കേട്ടു ഋതു ഒരു നിമിഷം ഒന്നു ഞെട്ടി നിന്നു…അതിനു ശേഷം ഒന്നു പൊട്ടിചിരിക്കാൻ തോന്നി എങ്കിലും ചിരി കണ്ട്രോൾ ചെയ്തു കൊണ്ടു ഋതു ചോദിച്ചു.

“ഒക്കെ ഏട്ടനു ചഞ്ചലയെ ഇഷ്ടം ആണ്. പക്ഷേ ഇതു എന്നോട് പറയാൻ ഇത്ര പേടി എന്തിനാ?? ”

“പേടി എന്തിനാന്നോ??? എടി കുരുപ്പേ നിന്നെ മൂന്നു വയസ്സ് ഉള്ളപ്പോൾ മുതൽ കാണാൻ തുടങ്ങിയത് ആണ് ഞാൻ.

ഞാൻ അബദ്ധത്തിൽ പോലും എന്തേലും മണ്ടത്തരം പറഞ്ഞാൽ പോലും നീ പോയി ഋഷിയോടു പറഞ്ഞു കൊടുക്കും…. ഇതിപ്പോൾ പ്രണയത്തിന്റെ കേസ് അല്ലേ. സിംഗിൾ പാസങ്കേ സ്റ്റാറ്റസ്സും ഇട്ടു…അവന്മാരെ രണ്ടിനെയും 24×7 കളിയാക്കി നടക്കുന്ന എനിക്ക് പ്രേമം…അതും നിന്റെ കൂട്ടുകാരിയോട് പ്രേമം എന്നു അവർ അറിഞ്ഞാൽ ഉണ്ടല്ലോ എന്നെ കൊന്നു കൊലവിളിക്കും. ഇനി കഷ്ടകാലത്തിനു നിന്റെ കൂട്ടുകാരി റിജെക്ട് ചെയ്താൽ ജീവിതത്തകാലം മുഴുവൻ അവന്മാരുടെ കളിയാക്കാൽ സഹിക്കേണ്ടി വരും.

പിന്നെ രണ്ടാമത്തെ കാര്യം നിനക്ക് പ്രേമം എന്നു കേക്കുന്നതേ കലിപ്പ് ആണ്. അപ്പോൾ ഞാൻ നിന്റെ കൂട്ടുകാരിയെ ആണ് നോക്കുന്നതു എന്നു കൂടി കേട്ടാൽ നീ എന്നെ വെട്ടികീറില്ലേ??

ഇതൊക്കെ കൊണ്ടാണ് നിന്നോട് ഈ കാര്യം പറയാൻ എനിക്ക് ഇത്ര പേടി. മോളേ പ്ലീസ് ഹെല്പ് ചെയ്തില്ലേലും എനിക്ക് പണി തരരുത്..”

“എനിക്ക് പ്രേമം എന്നു കേക്കുന്നതു കലിപ്പ് ആണെന്ന് ഏട്ടാനോട് ആരാ പറഞ്ഞത്?? ജീവിതത്തിൽ പ്രണയിച്ചു കല്യാണം കഴിക്കണം എന്നത് എന്റെ വലിയൊരു ആഗ്രഹം ആണ്…. പക്ഷേ നടക്കാൻ ഒരു ചാൻസും ഇല്ല.

പിന്നെ ചഞ്ചല ഈ പ്രൊപോസൽ അക്‌സെപ്റ് ചെയ്താൽ ഋഷിയേട്ടനോട് പറയാല്ലോ അല്ലേ??? ”

“അതിനു ആ കൊച്ചു സമ്മതിക്കോ??? ഞാൻ അതിനെ ഒന്നു നേരെ നോക്കാറ് കൂടി ഇല്ല… വർഷത്തിൽ ഒരിക്കൽ സംസാരിച്ചാൽ ആയി. അതും ഒന്നോ രണ്ടോ വാക്കു.
സത്യം പറയാല്ലോ പെങ്ങളെ….സംസാരിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല..അവളെ കാണുമ്പോൾ ഹാർട്ട്‌ ഇപ്പോൾ പൊട്ടും എന്നപോൽ മിടിക്കാൻ തുടങ്ങും. പിന്നെ തൊണ്ടവരണ്ടിട്ട് ശബ്ദം പോലും പുറത്തു വരൂല. അതോണ്ടാ അവൾ എന്തേലും ചോദിച്ചാൽ ഞാൻ നിന്റെ മുഖത്തു നോക്കി മറുപടി പറയുന്നതു.
ഇങ്ങനെ ഉള്ള എന്നെ അവൾ എങ്ങനെ സ്നേഹിക്കാൻ ആണ്…പിന്നെ എന്റെ വീട്ടിലെ കാര്യങ്ങൾ ഒക്കെ മോൾക്ക്‌ അറിയുന്നത് അല്ലേ?? ”

“ഇതൊന്നും വലിയ പ്രശ്നങ്ങൾ അല്ല…. ചേട്ടന്റെ സ്വഭാവം ഒക്കെ അവൾക്കു അറിയുന്നത് ആണ്. വീട്ടിലെ കാര്യങ്ങളും അവൾക്കു അറിയാം.”

“ആ കൊച്ചിനു എന്റെ വീട്ടിലെ കാര്യം എങ്ങനെ അറിയാം?? ”

“അയ്യോ….പറയുന്ന കേട്ടാൽ തോന്നും അവൾ അന്റാർട്ടിക്കയിൽ ആണ് താമസിക്കുന്നതു എന്നു. അവളും നമ്മുടെ നാട്ടുകാരി തന്നെ അല്ലെ.”

“ശ്ശേ…അതു ശരി ആണല്ലോ. അവളുടെ അമ്മയും എന്റെ അമ്മയും ഒക്കെ പരിചയക്കാരും ആണ്. ഞാൻ അതങ്ങ് മറന്നു പോയി.”

“മ്മ്…ഓർമശക്തി എന്നു പറയുന്ന സാധനം ഏട്ടന് പണ്ടേ ഇല്ലല്ലോ….അതൊക്കെ വിട് ഞാൻ വേറെ ഒരു കാര്യം ചോദിക്കട്ടെ. ഈ ഇഷ്ടം എപ്പോൾ തുടങ്ങിയതാ???”

“അതു….അവളെ നിന്റെ കൂടെ ആദ്യം കണ്ടപ്പോൾ മനസ്സിൽ കേറിയതാ….അവൾ പത്തു കഴിഞ്ഞിട്ട് അല്ലേ ഇങ്ങോട്ട് സ്ഥലം മാറി വന്നതും നിന്റെ കൂട്ടുകാരി ആയതും ഒക്കെ. ”

“ഓഹ്…ഡീറ്റെയിൽസ് മുഴുവൻ തപ്പി എടുത്തു വെച്ചിരിക്കുവാ കൊച്ചു കള്ളൻ… ജാതകവും ഒപ്പിച്ചു എടുത്തു കാണാല്ലോ അപ്പോൾ. ”

“കണ്ടോ….നീ കളിയാക്കുന്നു. ഇതാണ് ഞാൻ നിന്നോട് ഈ കാര്യം പറയാൻ പേടിച്ചതു. ഞാൻ വിചാരിച്ചു നിനക്ക് എങ്കിലും എന്റെ ഫീലിംഗ്സ് മനസിലാകും എന്നു. ”

“അയ്യോ…. ഞാൻ കളിയാക്കുന്നില്ലേ. അവൾക്കു പത്തിൽ പഠിക്കുമ്പോൾ ഒരു തേപ്പ് കിട്ടിയിട്ട് ഉണ്ട്‌. അതിനുശേഷം ‘വേറെ പ്രണയം’ ഒന്നും ഇല്ലാത്തതു കൊണ്ടും….ആൾക്ക് വേറെ അവകാശികൾ ഇല്ലാത്തതു കൊണ്ടും ഞാൻ ഹെല്പ് ചെയ്യാം. പക്ഷേ ഇതുകൊണ്ടു എനിക്ക് എന്താ ഉപയോഗം?? നിങ്ങളുടെ പ്രണയം പൂത്തുലയാൻ ഞാൻ ഹംസം ആയാൽ പകരം എനിക്ക് എന്തു കിട്ടും?? ”

“ടി കുരുപ്പേ….നീ അവസരം മുതലെടുക്കുകയാണല്ലേ…ആവിശ്യക്കാരൻ ഞാൻ അല്ലേ! അതോണ്ട് സാരമില്ല. എന്റെ പെണ്ണിനെ എനിക്ക് കിട്ടിയാൽ നീ ചോദിക്കുന്നതു എന്തും ഞാൻ തരും. അത്രയ്ക്ക് ഇഷ്ടം ആണ് എനിക്ക് അവളെ. വെറുതെ പ്രേമിച്ചു കളയാൻ അല്ല. എന്റെ ജീവന്റെ പാതി ആക്കാൻ തന്നെയാണ്.”

“ഞാൻ ചോദിക്കുന്നതു എന്തും തരുമല്ലേ?? ലാസ്റ്റ് വാക്കു മാറോ?? ”

“ഇല്ല….ഈ രുദ്രനു ഒറ്റ വാക്കേ ഉള്ളൂ. എന്റെ പെണ്ണിനെ സ്വന്തം ആകാൻ നീ എന്നെ സഹായിച്ചാൽ നീ ചോദിക്കുന്നതെന്തും ഞാൻ തരും. ”

“ഒക്കെ ഡീൽ….ഞാൻ ഒന്നു ശ്രമിച്ചു നോക്കാം.”

ഋതു ശ്രമിക്കാം എന്നു പറഞ്ഞപ്പോൾ തന്നെ രുദ്രനു പകുതി സമാധാനമായി. കാരണം ഋതുവിന്റെ ഭാഷയിൽ ശ്രമിക്കാം എന്നു വെച്ചാൽ എന്തു ചെയ്തിട്ട് ആണേലും അതു നടത്താം എന്നു ആണെന്ന് അവനു നന്നായി അറിയാം. പെട്ടന്ന് ആണ് ഋതുവിന്റെ ഫോൺ റിങ് ചെയ്തത്…”Chanjala calling”. ഋതു ഫോൺ എടുത്തു.

“ഹാ എന്തൊരു ടൈമിംഗ് ആണ് പെണ്ണെ നിനക്ക്…..അതു ഒന്നും ഇല്ല….ഓഹ് കെടന്ന് പെടയ്ക്കണ്ട. ഞാൻ വന്നിട്ട് കാര്യം പറയാം. അല്ല നീ എന്താ വിളിച്ചേ??….ഫസ്റ്റ് ഹൗർ ഫ്രീ ആണോ?…. രക്ഷപെട്ടു, ഇനി ഓടിപ്പിടച്ചു വരണ്ടല്ലോ…..ആഹ് പിന്നെ ഞാൻ ഒരു പതിനഞ്ചു മിനിട്ടിനു ഉള്ളിൽ അവിടെ എത്തും. നീ കോളേജ് ഗേറ്റിനു പുറത്തുള്ള ബേക്കറിക്കടുത്തു വരണം…..കാര്യം ഒക്കെ വന്നിട്ട് പറയാൻ. ആഹ് പിന്നെ ബാക്കി ആരെയും കൂടെ കൂട്ടണ്ട. അവരോട് കാര്യം ഞാൻ പിന്നെ പറഞ്ഞോളാം….ഷാർപ്പ് ടൈമിനു പുറത്തു വന്നോണം. അല്ലേൽ പൊന്നു മോളെ നിന്റെ മറ്റേ സീക്രെട് നാട്ടുകാർ മൊത്തവും അറിയും…..ആഹ് ഗുഡ് ഗേൾ….bye”

“എന്തിനാടി കാന്താരി എന്റെ പെണ്ണ് വിളിച്ചത്?? ”

“ആഹ് എന്റെ പെണ്ണോ?? സംഭവം സെറ്റ് ആക്കിയില്ല. അതിനും മുന്നേ എന്റെ പെണ്ണ് ഒക്കെ ആയി അല്ലെ…..മ്മ് നടക്കട്ടെ…. ഫസ്റ്റ് ഹൗർ ഫ്രീ ആണ്. അതോണ്ട് ടെൻഷൻ അടിക്കാതെ വന്നാൽ മതീന്ന് പറയാൻ വിളിച്ചതാ ചേട്ടന്റെ പെണ്ണ്…പിന്നെ നിങ്ങളുടെ ലവ് സ്റ്റോറി ഇന്നു തന്നെ സെറ്റ് ആകാൻ ആണ് അവളോട്‌ ബേക്കറിയിൽ വരാൻ പറഞ്ഞത്. ഒരു നാരങ്ങവെള്ളം വാങ്ങി തരാൻ ഉള്ള കാശ് എങ്കിലും എന്റെ പുന്നാര ഏട്ടന്റെ പോക്കറ്റിൽ ഉണ്ടോ?? ”

“കാശ് ഒക്കെ ഉണ്ട്‌…..പക്ഷേ ഇന്ന് തന്നെ വേണോ??? എനിക്ക് കൈയും കാലും വിറയ്ക്കുന്നുടി. പിന്നെ എന്റേൽ ഇപ്പോൾ റോസാപ്പൂവും മോതിരവും ഒന്നും ഇല്ല.”

“റോസാപ്പൂവ് അല്ല ചെമ്പരത്തി പൂവ്….വയസ്സിനു മൂത്ത ചേട്ടൻ ആയിപോയി. അല്ലേൽ ഞാൻ വല്ലോം വിളിച്ചു പറഞ്ഞേനെ. റോസാപ്പൂവും മോതിരവും ഒക്കെ സിനിമയിൽ… ഇതു ജീവിതം. അവിടെ ഇതൊന്നും ഇല്ലേലും സാരമില്ല.

തന്റെടത്തോടെ കണ്ണിൽ നോക്കി ഇഷ്ടം പറയുന്ന ആമ്പിള്ളേരെ ഏതൊരു പെണ്ണിനും ഇഷ്ടപ്പെടുന്നതു…അല്ലാണ്ട് ദാ ഇതുപോലെ നാണിച്ചു നഖം കടിച്ചു തിന്നുന്ന ടൈപ്പ് അല്ല. അവന്റെ കണ്ണിൽ തെളിയണം അവളോടുള്ള അവന്റെ പ്രണയവും അതിന്റെ തീവ്രതയും. വേറെ അവകാശികൾ ഒന്നും ഇല്ലാത്ത പ്രണയവിരോധി അല്ലാത്ത ഏതൊരു പെണ്ണും ഇതിൽ ഇമ്പ്രെസ്സ് ആകും. പിന്നെ കുറച്ചു നാളു വട്ടം കറക്കും. അതു നമ്മൾ ഒന്നു ടെസ്റ്റ്‌ ചെയ്യുന്നത് ആണ്.
So don’t worry ഞാൻ എല്ലാം പൊളിച്ചു അടുക്കും.”

“ലാസ്റ്റ് നീ പൊളിച്ചു കൈയിൽ തരോഡേയ്??? പിന്നെ നീ ഫോണിൽ ഇപ്പോൾ എന്തോ സെക്രീറ്റിന്റെ കാര്യം പറഞ്ഞില്ലേ. എന്താ അതു??? ”

“ആഹ് അതൊക്കെ പറയാം…. ആദ്യം മോൻ വണ്ടി എടുക്ക്. നമുക്ക് ഒരു പ്രണയമഴ ഒക്കെ പെയ്യിക്കണ്ടേ ചേട്ടാ..”

വണ്ടി സ്റ്റാർട്ട്‌ ചെയ്യാൻ ഒരുങ്ങുമ്പോൾ ആണ് ഒരു പ്രായമുള്ള കൈനോട്ടക്കാരി അവരുടെ അടുത്ത് എത്തിയത്. അവരുടെ ഒക്കത്ത് ഒരു കുഞ്ഞു ഉണ്ടായിരുന്നു…കുഞ്ഞിനെ കണ്ടു ഋതു ബാഗിൽ നിന്നും കുറച്ചു ചോക്ലേറ്റ്സ്സ് എടുത്തു നൽകി. കുഞ്ഞിനു എന്തെങ്കിലും വാങ്ങിക്കൊടുക്കാനായി ആ കൈനോട്ടക്കാരിക്ക് കുറച്ചു പൈസയും നൽകി. പക്ഷേ എന്തുകൊണ്ടോ ആ പണം അവർ വാങ്ങിയില്ല….ഋതുവിനെ കണ്ടു അവരുടെ മുഖത്തു വല്ലാത്തൊരു ദുഃഖം നിഴലിട്ടു.

രുദ്രേട്ടാ….വണ്ടിയെടുക്ക്…. ചഞ്ചല കാത്തുനിൽക്കുകയായിരിക്കും.”

ഋതു പറഞ്ഞത് കേട്ട് രുദ്രൻ വണ്ടി എടുത്തു…അപ്പോഴും പിറകിൽ നിന്നു ആ അമ്മുമ്മ അവരെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. ആ മുഖത്തു സഹതാപമായിരുന്നു നിഴലിട്ടത്…ആ ചുണ്ടുകൾ മന്ത്രിച്ചു…

“പാവം കുട്ടി!…..ആ കുഞ്ഞിന്റെ ജീവന് കാവലായി നീ തന്നെ നിൽക്കണേ മഹാദേവാ…”

ഋതു എപ്പോഴത്തെയും പോലെ വണ്ടിയുടെ പിറകെ ഇരുന്നു കുറുമ്പുകൾ കാണിച്ചു കൊണ്ടേ ഇരുന്നു. ഇതെല്ലാം കണ്ണാടിയിലൂടെ ഒരു പുഞ്ചിരിയോടെ രുദ്രൻ കാണുന്നുണ്ടായിരുന്നു…

*****************

അധികം വൈകാതെ ഇരുവരും കോളേജിനു അടുത്തു എത്തി. അവിടെ ബേക്കറിക്കു ഫ്രണ്ടിൽ ചഞ്ചല അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

“എന്താ ഋതു…..എന്തിനാ എന്നോട് ഒറ്റയ്ക്ക് ഇവിടെ വരാൻ പറഞ്ഞത്. എന്തെങ്കിലും പ്രശ്നം ഉണ്ടോ?? ”

“നീ ഒന്നു പിടയ്ക്കാതെ നിക്ക് പെണ്ണേ….ആദ്യം നമുക്ക് ഓരോ നാരങ്ങവെള്ളം കുടിക്കാം. എന്നിട്ട് ആകാം ബാക്കി ഒക്കെ”

അതും പറഞ്ഞു ഋതു ബേക്കറിയിലേക്ക് കേറി….ഇതെന്തു ജന്മം എന്ന ഭാവത്തോടെ പുറകെ ചഞ്ചലയും രുദ്രനും ബേക്കറിയിലേക്ക് കയറി. ഋതു ആണെങ്കിൽ കടയിൽ കേറി അവളുടെ ഫേവറൈറ്റ് ഐസ്ക്രീം കഴിക്കുന്നതിൽ ബിസി ആയി. ചഞ്ചല കാര്യം എന്താന്ന് അറിയാത്ത ടെൻഷനിലും രുദ്രൻ ലവ് സ്റ്റോറി സെറ്റ് ആക്കാൻ വന്നവൾ ഐസ്ക്രീം കണ്ടപ്പോൾ എല്ലാം മറന്നതു കണ്ടുള്ള ഞെട്ടലിലും ഇരുന്നു. ഐസ്ക്രീമും ആയുള്ള യുദ്ധം ഒരുവിധം അവസാനിച്ച ശേഷം ഋതു മെല്ലെ സംസാരിച്ചു തുടങ്ങി.

“അപ്പോൾ ഞാൻ നിന്നോട് വരാൻ പറഞ്ഞ കാര്യം എന്താന്ന് ചോദിച്ചാൽ നിന്റെ ഒരു വലിയ ആഗ്രഹം ഇന്നു ഞാൻ സാധിച്ചു തരുകയാണ് എന്നു പറയാൻ ആണ്. അതിന്റെ part ആയിട്ട് മോൾ എനിക്ക് കൊറേ ചോക്ലേറ്റും വാങ്ങി തന്നിട്ട് ഉണ്ട്‌…അതിനൊക്കെ ഇന്നു ഫലം ഉണ്ടാവുകയാണ്.”

“എന്താ ഋതു നീ പറയുന്നതു?? ഏതു ആഗ്രഹം പൂർത്തിയാവുന്ന കാര്യം ആണ് നീ പറയുന്നതു??? ”

ചഞ്ചലയുടെ ചോദ്യം കേട്ട് ഋതു ഒന്നു പുഞ്ചിരിച്ചു…അതിനു ശേഷം കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമായി പറയാൻ തുടങ്ങി.

“ഇനി എന്റെ പൊന്നു മോൾ ഈ ചേട്ടന്റെ സുഖവിവരം അറിയാൻ എനിക്ക് ചോക്ലേറ്റ് വാങ്ങി തരണ്ട…എല്ലാം നേരിട്ടു അങ്ങു അറിഞ്ഞാൽ മതീന്ന്…അതിനുള്ള ലൈസൻസ് ഈ ചേട്ടൻ ഇന്നു മോൾക്ക് തരും.

രുദ്രേട്ടൻ എന്നോട് ക്ഷമിക്കണം…ചേട്ടന് ഇവളെ ഇഷ്ടം ആണെന്ന് ഉള്ള കാര്യം അറിയുന്നതിനു മുന്നേ തന്നെ ഇവൾക്ക് ചേട്ടനെ ഇഷ്ടം ആണെന്ന് എനിക്ക് അറിയാം. ചേട്ടൻ കാനഡയിൽ പോയപ്പോൾ മുതൽ ഉള്ള ഇഷ്ടം ആണ്. ചേട്ടന്റെ വിവരങ്ങൾ പറഞ്ഞു കൊടുത്തു ഞാൻ ഒരുപാട് മിട്ടായി ഇവൾടെന്ന് വാങ്ങിട്ടു ഉണ്ട്‌…വെറുതെ കിട്ടുന്ന ചോക്ലേറ്റ് കളയണ്ട എന്നു വെച്ചിട്ട് ആണുട്ടോ…അല്ലാണ്ട് ആർത്തി കൊണ്ടു ഒന്നും അല്ല. സത്യം.”

“ഡി കാന്താരി….ഇങ്ങനെ ആണേൽ ആരേലും ചോക്ലേറ്റ് തരാന്ന് പറഞ്ഞാൽ നീ എന്റെ ബ്രെയിൻ വേണേലും വെട്ടി വിൽക്കുമല്ലോ? ”

“അതിനു ഇച്ചിരി കളിമണ്ണ് വിറ്റാൽ എനിക്ക് എന്തോന്ന് കിട്ടാനാ ഏട്ടാ??? ആഹ് എന്തായാലും രണ്ടുപേരെയും ആഗ്രഹങ്ങൾ ഞാൻ പൂർത്തിയാക്കിട്ടുണ്ട്…എന്റെ ഏതു ആഗ്രഹവും സാധിച്ചു തരാന്നു രണ്ടു പേരും പറഞ്ഞത് മറക്കണ്ട. സമയം ആകുമ്പോൾ ഞാൻ ആഗ്രഹം പറഞ്ഞോളാം.

ഇനി നിങ്ങൾ രണ്ടു പേരും കൂടി എന്താന്ന് വെച്ചാൽ ആയിക്കോ….ഹംസത്തിന്റെ ഡ്യൂട്ടി ഇവിടെ ക്ലോസ്.”

“നീ പോകുവാണോ ഋതു?? ”

“മോളേ ചഞ്ചലേ ഞാൻ സ്വർഗത്തിലേ കട്ടുറുമ്പ് ആകുന്നില്ല. നമ്മൾ അവിടെ കോളേജിൽ കാണും.”

“ആഹ് ചെല്ല്….അവിടെ ഓണം സെലിബ്രേഷൻ പ്ലാനിങ് നടക്കുവാ…നീ ഒന്നു ചെന്നു നോക്ക്.”

“ഓഹ്….ഞാൻ പോണു പെണ്ണേ. നീ എന്നെ ഓട്ടിക്കാൻ ഇത്ര തിടുക്കം കാണിക്കല്ലേ. പിന്നെ രുദ്രേട്ടോ…ഈ മനസ്സിൽ കൂട് കൂട്ടിയ കിളിയെ എനിക്ക് ആദ്യമേ അറിയാമായിരുന്നു. നല്ലൊരു ഒന്നാന്തരം ഒട്ടകപക്ഷിയെയാണ് ചേട്ടന് കിട്ടിയിരിക്കുന്നത്. ”

“അതെന്താ കാന്താരി അങ്ങനെ പറഞ്ഞത്?? ”

രുദ്രന്റെ ചോദ്യത്തിന് ഒരു പൊട്ടിച്ചിരിയോടെ ആണ് ഋതു മറുപടി പറഞ്ഞത്.

“സമയം കിടക്കുവല്ലേ ഏട്ടാ….എല്ലാം വഴിയേ മനസ്സിലാകും…പിന്നെ ഒട്ടകപക്ഷിയുടെ പ്രത്യേക ഒന്നു സെർച്ച്‌ ചെയ്തു നോക്കിക്കോ…ഭാവിയിൽ അനുഭവിക്കാൻ ഉള്ളത് ആണ്. ”

അതും പറഞ്ഞു ഋതു കോളേജിലേക്ക് നടന്നു. അൽപ്പനേരത്തെ മൗനത്തിനും നാണത്തിനും ശേഷം പുതിയ പ്രണയജോടികൾ മെല്ലെ സംസാരിക്കാൻ ആരംഭിച്ചു. രുദ്രനും ചഞ്ചലയ്ക്കും ഇനി പ്രണയനാളുകൾ ആണ്…ഉള്ളിൽ ഒതുക്കിയ പ്രണയം ഒരു മഴയായി പെയ്തിറങ്ങുന്ന പ്രണയവർഷത്തിന്റെ നാളുകൾ.

*******************

ഋതു കോളേജിൽ ചെല്ലുമ്പോൾ എല്ലാരും തിരക്കിട്ട ഓണം സെലിബ്രേഷൻ ചർച്ചയിൽ ആണ്..അതൊക്കെ കണ്ടപ്പോൾ ആണ് നെക്സ്റ്റ് ഫ്രൈഡേ ആണ് കോളേജ് ലൈഫിലെ അവസാന ഓണം സെലിബ്രേഷൻ എന്നു അവൾ ഓർത്തത്. ഋതു വന്നത് കണ്ടു കൂട്ടുകാരികൾ അവളോട്‌ ഡ്രസ്സ്‌ എടുക്കുന്നത്തിനെ കുറിച്ചുള്ള ചർച്ചകൾ നടത്തി. ഡാർക്ക്‌ ഗ്രീൻ ബ്ലൗസ് ആയിരുന്നു ആ വർഷത്തെ ഓണം സെലിബ്രേഷൻ ഡ്രസ്സ്‌ കോഡ് ആയിട്ട് തിരഞ്ഞെടുത്തതു. എന്തൊക്കെ ആണേലും ശരി സാരി ഉടുത്തോണ്ട് വരാൻ മാത്രം തന്നോട് പറയരുത് എന്നു ഋതു ആദ്യമേ പറഞ്ഞു. ദാവണി ഉടുത്തിട്ട് വരാം എന്നു സമ്മതിച്ചതു കൊണ്ടു പിന്നീട് ആരും അവളെ നിർബന്ധിച്ചതും ഇല്ല. ഉടുപ്പിന്റെ കളർ ഒക്കെ ഫിക്സ് ചെയ്തു കഴിഞ്ഞു സെക്കന്റ്‌ പീരിയഡും ഫ്രീ ആയതു കൊണ്ടു ഋതു തന്റെ കൂട്ടുകാർക്കൊപ്പം കോളേജ് ഗൗണ്ടിലേ മരച്ചുവട്ടിൽ വന്നിരുന്നു. ഇന്നലത്തെ പെണ്ണുകാണലിന്റെ വിശേഷങ്ങൾ ഒക്കെ പറഞ്ഞിരിക്കുമ്പോൾ ആണ് ഗൗണ്ടിന്റെ അപ്പുറത്തെ വശത്തു ഇരിക്കുന്ന വിഷ്ണുവിനെയും അവന്റെ നാലു കൂട്ടുകാരൻമാരെയും ഋതു കണ്ടത്…തലയിലെ മുറിവ് വെച്ചു കെട്ടിയിരിക്കുന്നു…ഇടതു കൈയിൽ പ്ലാസ്റ്ററും ഇട്ടിട്ടുണ്ട്. അവനെ കണ്ടു ഋതു വല്ലാതെ ഞെട്ടിയിരുന്നു.

“തലയും കൈയും ഒക്കെ ഈ വിധം ആയിട്ടും ഇവൻ ഇന്നു കോളേജിൽ വന്നോ… അറ്റന്റൻസ്സിനോട് ഇത്രയ്ക്കും ആക്രാന്തം പാടില്ല മനുഷ്യനായാൽ…എന്തായാലും വാ നമുക്ക് ഒന്നു ചെന്നുകാണാം.”

ഋതു കൂട്ടുകാരെയും കൂട്ടി വിഷ്ണു ഇരിക്കുന്ന ഇടത്തേക്ക് നടന്നു..അപ്പോഴേക്കും ചഞ്ചലയും തിരിച്ചു എത്തിയിരുന്നു.. ഋതുവും കൂട്ടുകാരും നടന്നുവരുന്നത് വിഷ്‌ണുവും അവന്റെ തല്ലിപ്പൊളി ഗ്യാങ്ങും ദൂരെ നിന്നെ കണ്ടു.

“ഇവൾക്ക് ഒക്കെ ഒരു പണി കൊടുക്കണ്ടേ അളിയാ വിഷ്ണു??? ”

“കൊടുക്കണം…..ഈ വിഷ്ണുവിനെ കൈവെച്ച പെണ്ണാണ് അവൾ… നല്ല തന്റേടം ഉള്ള പെണ്ണ്….പക്ഷേ ഇപ്പോൾ വേണ്ട…സമയം ആകട്ടെ… എന്റെ അച്ഛനും പറഞ്ഞത് അതാണ് ‘ചേട്ടനും അനിയത്തിക്കും ഉള്ള പണി ഒരുമിച്ചു കൊടുക്കാം എന്നു’..ഇവളുടെ ചേട്ടനും ആയിട്ട് എന്റെ അച്ഛനും ഒരു ചെറിയ കണക്കു ബാക്കി ഉണ്ട്‌.”

“എങ്ങനെ ഉണ്ട്‌ ചേട്ടാ….. തലയും കൈയും ഒക്കെ അവിടെ തന്നെ ഉണ്ടല്ലോ അല്ലേ…. പിന്നെ ചേട്ടന്റെ സ്റ്റാമിന സമ്മതിക്കണം. അല്ലേൽ ഇത്രയും തല്ല് കൊണ്ടിട്ടു ഇന്നു തന്നെ വീണ്ടും ലാൻഡ് ചെയ്തില്ലേ….

ആഹ് പിന്നെ ഇന്നലെ ഇവളോട് ചേട്ടനെ കൊണ്ടു ഒരു സോറി പറയിക്കാൻ പറ്റിയില്ല. അതോണ്ട് നല്ല കുട്ടി ആയിട്ട് ചെയ്ത പോക്രിത്തരത്തിനു ഒരു സോറി അങ്ങു പറഞ്ഞേക്ക്. ”

“സോറി…..”

ഒരു പുതിയ പ്രശ്നം ഇപ്പോൾ വേണ്ട എന്നു കരുതി വിഷ്ണു ഒരു ഒഴുക്കൻ മട്ടിൽ ആണെങ്കിലും സോറി പറഞ്ഞു….

“പിന്നെ ഈ പ്രശ്നം ഇവിടെ അങ്ങു തീർക്കണം….വെറുതെ പ്രതികാരത്തിനു വരരുത്. ചേട്ടൻമാരു തെറ്റായ വഴിക്ക് പോകുമ്പോൾ വേറെ ഒരു വഴിയും ഇല്ലാതെ വന്നാൽ സഹോദരിമാർ തല്ലി നന്നാക്കും. കൂടെപ്പിറപ്പിനെ നന്നാക്കാൻ ഒരു അനിയത്തി ചെയ്തത് ആണെന്ന് കരുതിയാൽ മതി… ”

ഋതുവിന്റെ ആ വാക്കുകൾ വിഷ്ണുവിനെ മാത്രം അല്ല….അവളുടെ കൂട്ടുകാരികളെ പോലും ഞെട്ടിച്ചു…ഋതു കൂട്ടുകാരികളെ നോക്കി ഒന്നു കണ്ണിറുക്കി കാട്ടികൊണ്ടു തിരിഞ്ഞു നടന്നു. ഒപ്പം കൂട്ടുകാരികളും.

“നീ എന്താ ഋതു….. ആ വൃത്തികെട്ടവനെ കൂടെപ്പിറപ്പ് എന്നൊക്കെ പറഞ്ഞത്. ”

വർണ്ണയുടെ ആ വാക്കുകളിൽ ഋതുവിനോടുള്ള നീരസം പ്രകടമായിരുന്നു.
പക്ഷേ അപ്പോഴും ഋതു ഒരു പുഞ്ചിരിയോടെയാണ് മറുപടി പറഞ്ഞത്.

“അവൻ ചെയ്തത് തെറ്റാണ്….അതിനുള്ള ശിക്ഷ ആണ് ഇന്നലെ അവനു കൊടുത്തതു…പിന്നെ ഇപ്പോൾ പറഞ്ഞത് ആ അസുരന്റെ ഉള്ളിലെ മനുഷ്യനെ ഉണർത്താൻ വേണ്ടിയാണ്… പലപ്പോഴും നീചൻമാരിൽ നീചൻമാരെ നല്ല പാതയിൽ കൊണ്ടു വരാൻ സ്നേഹത്തോടെ ഉള്ള ഒരു വാക്കു ധാരാളം ആകും. ആ പോളിസി ഇവന്റെ കാര്യത്തിൽ വർക്ക്‌ ആയാലോ എന്നു കരുതി പറഞ്ഞതാണ്…. നന്നായാൽ നല്ലത്. വീണ്ടും ചൊറിയാൻ വന്നാൽ ഉഗ്രൻ പണികൊടുക്കാം.”

ഋതു പറഞ്ഞതൊക്കെ കേട്ടു കൂടെ നിന്നവരുടെ ഒന്നു രണ്ടു കിളികൾ പറന്നു പോയിരുന്നു…പക്ഷേ ഋതുവിനു അപ്പോഴും അറിയാമായിരുന്നു…അങ്ങനെ എളുപ്പം ഒന്നും നന്നാവുന്ന കൂട്ടത്തിൽ ഉള്ളതല്ല വിഷ്ണു എന്നു. അവൻ തനിക്കു വേണ്ടി എന്തെങ്കിലും കെണി ഒരുക്കും എന്നു അവൾക്കു ഉറപ്പായിരുന്നു….ഋതുവിന്റെ ഊഹം തീർത്തും ശരിയായിരുന്നു. വിഷ്ണുവിന്റെ മനസ്സിൽ ഋതുവിനോട് അടങ്ങാത്ത പകയായിരുന്നു…ഒരു അവസരത്തിനു വേണ്ടിയുള്ള കാത്തിരിപ്പിൽ ആണവൻ.

അതൊക്കെ ആലോചിച്ചു നിൽക്കുമ്പോൾ ആണ് ഋതുവിന്റെ ഫോൺ ബെല്ലടിച്ചതു. “My Love Calling…”

“എന്റെ കൃഷ്ണ….ഇന്നു ഏതു പെണ്ണുകാണലിന്റെ കാര്യം പറയാൻ ആണോ എന്തോ അച്ഛൻ ഈ നേരത്തു വിളിക്കുന്നതു….വേറെ വഴിയിൽ വീണ അമ്മമാരെ ഒന്നും ഞാൻ രക്ഷിച്ചില്ലായിരുന്നുല്ലോ… ”

അടുത്ത എന്തു പണിയാണോ എന്തോ വരുന്നതു എന്നു ചിന്തിച്ചുകൊണ്ടാണ് ഋതു ഫോൺ എടുത്തത്… പക്ഷേ അച്ഛൻ വിളിച്ചത് മറ്റൊരു കാര്യം പറയാൻ വേണ്ടി ആയിരുന്നു.

“ഹലോ അച്ഛാ….ഇന്നും ഏതേലും പെണ്ണുകാണൽ ഉണ്ടെന്നു പറയാൻ ആണോ വിളിച്ചത്??”

“പെണ്ണുകാണാൻ ഒന്നും അല്ല വാവേ…എന്തോ മോൾടെ ഓർമ വന്നു. വാട്സ്ആപ്പിൽ ഓൺലൈൻ കണ്ടപ്പോൾ മനസ്സിലായി ഫ്രീ ആയിരിക്കും എന്നു. അതാണ് ഒന്നു വിളിച്ചത്.”

“അയ്യോ….ഈ അച്ഛന്റെ ഒരു കാര്യം… എന്തു പറ്റി എന്റെ അച്ഛക്ക്… ശബ്ദം ഒക്കെ വല്ലാതെ ഇരിക്കുന്നു… ”

“ഒന്നും ഇല്ല മോളേ….അച്ഛൻ വെറുതെ വിളിച്ചത് ആണ്. ഞാൻ വെയ്ക്കുവാണേ…പുറത്തു ആരോ വന്നു എന്നു തോന്നുന്നു. ”

“ശേഡേയ്….ഈ അച്ഛക്ക് എന്തുപറ്റി… ഒരു കാര്യം ഇല്ലാതെ ഇങ്ങോട്ട് വിളിച്ചിട്ട് കട്ട്‌ ചെയ്തിട്ട് പോയി..ആഹ് എന്തോ ആവട്ടെ. ”

ഋതു വീണ്ടും കൂട്ടുകാർക്ക് ഒപ്പം കളിചിരികളിൽ മുഴങ്ങുമ്പോൾ അവൾ അറിഞ്ഞിരുന്നില്ല തന്നെയോർത്തു പിടയുന്ന തന്റെ അച്ഛനമ്മമാരുടെ മനസ്സ്.

തുടരും…..

( രുദ്രന്റെ പെണ്ണ് ആരാന്ന് അറിഞ്ഞല്ലോ…അവനെ വിഷമിപ്പിക്കില്ല എന്ന വാക്കും ഞാൻ പാലിച്ചു..

അഭിപ്രായം പറയാൻ മറക്കല്ലേ… )… തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

ഋതുസാഗരം: ഭാഗം 1

ഋതുസാഗരം: ഭാഗം 2

ഋതുസാഗരം: ഭാഗം 3

ഋതുസാഗരം: ഭാഗം 4

ഋതുസാഗരം: ഭാഗം 5

ഋതുസാഗരം: ഭാഗം 6

ഋതുസാഗരം: ഭാഗം 7

ഋതുസാഗരം: ഭാഗം 8

ഋതുസാഗരം: ഭാഗം 9

ഋതുസാഗരം: ഭാഗം 10

ഋതുസാഗരം: ഭാഗം 11

Share this story