ഋതുസാഗരം: ഭാഗം 13

ഋതുസാഗരം: ഭാഗം 13

എഴുത്തുകാരി: മിഴി വർണ്ണ

അന്നത്തെ ദിവസവും കോളേജ് നേരുത്തേ വിട്ടു…ഒരു പീരിയഡ് നേരത്തെ എങ്കിലും ക്ലാസ്സ്‌ കഴിഞ്ഞതിൽ ഏറ്റവും സന്തോഷിച്ചത് ഋതുവായിരുന്നു. രാവിലെ കോളേജിൽ എത്തിയപ്പോൾ മുതൽ നൂറു ചെറുനാരങ്ങയുടെ ശക്തി കണ്ടാമൃഗത്തിന് ഏറ്റോ എന്നു അറിയാൻ ഉള്ള ആകാംഷയിൽ ആയിരുന്നു കക്ഷി.. അതുകൊണ്ട് തന്നെ കോളേജ് വിട്ടു നേരെ അപ്പച്ചിയുടെ വീട്ടിലേക്ക് ആണ് ഋതു പോയത്.

“അപ്പച്ചി….എന്താ ഇവിടെ ആകെ ഒരു സ്മശാനമൂകത?? ”

“ആഹ് വാവ ഇന്നു നേരുത്തേ വന്നോ??…. ഇവിടെ സാരുവും സാരുവിന്റെ അച്ഛനും ഒന്നും ഇല്ല… അതാണ് മോൾക്ക്‌ ഒരു മൂകത ഫീൽ ചെയ്തത്.”

“ആഹ് ശരി ആകും… സാരു വരാൻ നേരം ആകുന്നത് അല്ലേ ഉള്ളൂ. പക്ഷേ അമ്മാവൻ എവിടെ പോയി?? ”

“അമ്മാവൻ ചേട്ടന്റെ കൂടെ (ഋതുവിന്റെ അച്ഛന്റെ കൂടെ) ആരെയോ കാണാൻ പോയിരിക്കുകയാണ്…. പിന്നെ സച്ചൂട്ടൻ ആണെങ്കിൽ രാവിലെ മുതൽ വയറ്റിനു സുഖം ഇല്ലാതെ കിടക്കുവാ.. ഞാൻ അപ്പോഴേ അവനോടു പറഞ്ഞത് ആയിരുന്നു ശീലം ഇല്ലാതെ പാലു കുടിക്കണ്ട എന്നു…. അതെങ്ങനെയാ അനുസരണ പണ്ടേ ഇല്ലല്ലോ. ”

“ആണോ അപ്പച്ചി….അല്ലേലും അച്ഛനും അമ്മയും പറയുന്നതു കേൾക്കാതെ എവിടെയോ കിടക്കുന്ന കൂട്ടുകാരികൾ പറയുന്നതു കേട്ടാൽ ഇങ്ങനെ ഇരിക്കും..എന്തായാലും ഞാൻ ഒന്നു പോയി കണ്ടിട്ട് വരാം.”

ഒന്നും അറിയാത്തതുപോലെ അതും പറഞ്ഞു ഋതു മുകളിലേക്ക് കയറിപോയി. സാധാരണയായി ആ വീട്ടിൽ സച്ചുവിന്റെ മുറിയിൽ മാത്രം ഋതു കയറാറില്ല… അങ്ങോട്ട് ചെല്ലുമ്പോൾ തന്നെ അവൻ വഴക്കിനു വരും. അതോണ്ട് വെറുതെ പാകിസ്ഥാൻ ആതിർത്തിയിൽ കേറി ചെല്ലണ്ട എന്നു ഋതുവും കരുതും.

“ആഹ് മോൾ മുകളിൽ പോകുവാണേൽ അവനോടു വേഗം കുളിച്ചിട്ട് വരാൻ പറയണേ….ഉച്ചക്ക് ചെക്കൻ ഒന്നും കഴിച്ചില്ല…ഇനിയെങ്കിലും വന്നു വല്ലതും കഴിക്കട്ടെ.

ഋതു റൂമിൽ ചെല്ലുമ്പോൾ സച്ചു അവിടെ ഉണ്ടായിരുന്നില്ല….കട്ടിലിൽ ഒരു ബനിയനും ത്രീഫോർത്തും എടുത്തു വെച്ചിരിക്കുന്നു. ബാത്‌റൂമിൽ നിന്നു വെള്ളം വീഴുന്ന ശബ്ദം കൂടി കേട്ടപ്പോൾ കക്ഷി കുളിക്കുകയാണെന്ന് ഋതുവിനു ഉറപ്പായി..

“ഓഹ്…ഇങ്ങേർക്ക് കുളിക്കുന്ന ശീലവും ഉണ്ട്‌ അല്ലേ….ന്തായാലും ഇപ്പോഴത്തെ വിമിനു ആ പഴയയ പവർ ഇല്ല…. അല്ലായിരുന്നു എങ്കിൽ ഇപ്പോൾ ഇങ്ങേരെ വല്ല മൃഗാശുപത്രിയിലും കൊണ്ടു പോകാമായിരുന്നു. ”

റൂമിൽ ആകെ ഒന്നു കണ്ണോടിച്ചപ്പോൾ ടേബിളിനു പുറത്തു ഒരു ഡയറി തുറന്നു ഇരിക്കുന്നതു കണ്ടു. ഋതു അതു മെല്ലെ തുറന്നു. അതിലെ ആദ്യത്തെ പേജിൽ ഇപ്രകാരം എഴുതിയിരുന്നു…ഒപ്പം ഒരു പെണ്ണിന്റെ മനോഹരമായ രണ്ടു കരിമിഴി കണ്ണുകളും നീലമൂക്കുത്തി അണിഞ്ഞ മൂക്കും ഭംഗി ആയി വരച്ചിരിരുന്നു.

“എന്റെ ജീവന്റെ ജീവനായ നീലക്കല്ല് മൂക്കുത്തിക്കാരിക്ക്…. ”

ആദ്യവരി വായിച്ചത്തോടെ പിന്നീട് അങ്ങോട്ടുള്ള പേജുകൾ മറിക്കാൻ ഋതുവിനു എന്തോ തോന്നിയില്ല… മറ്റൊരാളുടെ സ്വകാര്യ ഡയറി എടുത്തു വായിക്കുന്നതു ശരിയല്ല എന്നു അവൾക്ക് തോന്നി… മാത്രവുമല്ല ജീവന്റെ ജീവനായ ആ മൂക്കുത്തിക്കാരി വൃന്ദ ആയിരിക്കും എന്നു അവൾക്കു ഉറപ്പായിരുന്നു. ഡയറി അതു പോലെ അവിടെ അവൾ തിരിഞ്ഞു നടന്നു…കാറ്റേറ്റു മറിഞ്ഞ ആ ഡയറിത്താളുകക്ക് ഉള്ളിൽ ഇരുന്ന ഫോട്ടോയ്ക്കു ഋതുവിന്റെ മുഖഛായയായിരുന്നു…സച്ചുവിന്റെ സ്വന്തം കിളികുഞ്ഞിന്റെ മുഖം.

ഋതു റൂമിനു പുറത്തേക്ക് കടക്കാൻ ഒരുങ്ങുമ്പോൾ ആണ് ബാത്ത്റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്..ഋതു നോക്കുമ്പോൾ കണ്ടത് ഒരു ടവൽ മാത്രം ഉടുത്തു മൂളിപ്പാട്ടും പാടി വരുന്ന കാണ്ടാമൃഗത്തെയാണ്. ആ സമയത്തു ഋതുവിനെ അവിടെ കണ്ടു സച്ചുവും ഒരു നിമിഷം അനങ്ങാൻ ആകാതെ നിന്നു പോയി…ഋതുവിന്റെ അവസ്ഥയും മറിച്ചു ആയിരുന്നില്ല. പെട്ടെന്നു സ്വബോധം വീണ്ടെടുത്തു ഋതു തിരിഞ്ഞു നിന്നു. അപ്പോഴേക്കും സച്ചു കട്ടിലിൽ വെച്ചിരുന്ന ബനിയനും ത്രീഫോർത്തും എടുത്തു ഇട്ടുതും എന്തോ ഓർത്തിട്ട് എന്നപോലെ ഋതു തിരിഞ്ഞു നോക്കിയതും ഒരുമിച്ചു ആയിരുന്നു…അവൾ അവനു അരികിലേക്ക് നടന്നു.

“നീ എന്താടി കിളിക്കുഞ്ഞേ എന്റെ റൂമിൽ??? ”

” തനിക്കു വയ്യാന്നു അപ്പച്ചി പറഞ്ഞു…അപ്പോൾ വയ്യാണ്ട് കിടക്കുന്നതു ഒന്നു കൺനിറയെ കാണാൻ വന്നതായിരുന്നു. ”

“ആണോ….എന്നിട്ട് കണ്ടില്ലേ കൺനിറയെ?? ഇനി അവിടുന്ന് ഒന്നു പുറത്തു പോയെങ്കിൽ അടിയന് സമാധാനമായി ഒന്ന് വസ്ത്രം മാറാമായിരുന്നു. ”

“ആഹ് കണ്ടു…. നന്നായി കണ്ടു. പക്ഷേ കാണാൻ വേണ്ടി ഒന്നും ഇല്ല കേട്ടോ ഇതിൽ. പുറമെ നിന്നു കണ്ടപ്പോൾ ഞാൻ കരുതി സിക്സ്പാക് ബോഡി ആകും എന്നു. ഇതു ഒരുമാതിരി കുടവയറൊക്കെ ആയിട്ട്…. അയ്യേ… അയ്യേ…”

“എന്തോന്ന് അയ്യേ…. ഞാഞ്ഞൂൽ പോലെ ഇരിക്കുന്ന നീ എന്നെ കളിയാക്കുന്നോ… നിനക്ക് എന്റെ പവർ എന്താന്ന് ഇന്നു ഞാൻ കാണിച്ചു തരുന്നുണ്ട്. ”

അതും പറഞ്ഞു സച്ചു മുന്നോട്ടു ആഞ്ഞതും കാലു ഉളുക്കി താഴേക്ക് വീണതും ഒരുമിച്ചു ആയിരുന്നു.

“ആഹ് ബെസ്റ്റ്…. ഇങ്ങനെ നടുവും തല്ലി നിലത്തു വീഴുന്ന പവർ ആണോ കാണിക്കാം എന്നു പറഞ്ഞത്….ദാരിദ്യം തന്ന. ”

“പോടീ ചൊറിത്തവളേ…”

ഋതുവിനെ വഴക്കും പറഞ്ഞു കൊണ്ടു സച്ചു എണീക്കാൻ ഒരു ശ്രമം നടത്തി എങ്കിലും കാലു ഉളുക്കിയത് കാരണം ഒന്നു അനങ്ങാൻ പോലും അവനു കഴിഞ്ഞില്ല. അതു കണ്ടപ്പോൾ ഋതുവിനു എന്തോ സങ്കടം വന്നു. അവൾ അവനു നേരെ കൈനീട്ടി…ആദ്യം ഒന്നു മടിച്ചു എങ്കിലും വേറെ ഒരു വഴിയും ഇല്ലാത്തതു കൊണ്ടു സച്ചു ആ കൈയിൽ പിടിച്ചു എഴുന്നേൽക്കാൻ ശ്രമിച്ചു. ഒരല്പം പണിപ്പെട്ടിട്ട് ആണെങ്കിലും ഋതു അവനെ പിടിച്ചു കട്ടിലിൽ ഇരുത്തി.

“കാണ്ടാമൃഗത്തിന്റെ സ്കിന്നിൽ ഏൽക്കുന്ന ബാം വല്ലതും കൈയിൽ ഉണ്ടോ?? ”

“കാണ്ടാമൃഗം നിന്റെ തന്ത…”

“ദേ മനുഷ്യാ…. എന്റെ അച്ഛനു പറഞ്ഞാൽ മറ്റേ കാലു കൂടി ഞാൻ തല്ലി ഓടിക്കും… നോക്കിക്കോ….മര്യാദക്ക് ബാം എവിടെ ഇരിക്കുന്നെന്ന് പറ!”

“നീ ആര്… എന്റെ ഭാര്യ ആണോ ഇങ്ങനെ ആജ്ഞാപിക്കാൻ.”

ഋതു സച്ചുവിനെ മുഴപ്പിച്ചു ഒരു നോട്ടം നോക്കി…. അതോടെ ബാം എവിടെ ഇരിക്കുന്നു എന്നു അവൻ കാണിച്ചു കൊടുത്തു. അവൾ അതു എടുത്തു കൊണ്ടു വന്നു സച്ചുവിന്റെ കാലിൽ പുരട്ടികൊടുത്തു.

“പിന്നെ നിന്നെ ഭാര്യ ആക്കാൻ എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലാട്ടോ…..
ആഹ്ഹ്ഹ്ഹ് ”

സച്ചു ഇതു പറഞ്ഞതും ഋതു അവന്റെ അവന്റെ ഉളുക്കിയ കാലു പിടിച്ചു തിരിച്ചതും ഒരുമിച്ചു ആയിരുന്നു…..അവളുടെ ഫുൾ കോൺസെൻട്രേഷൻ സച്ചുവിന്റെ കാലിൽ ആയതു കൊണ്ടു അവൻ പറഞ്ഞത് അവൾ കേട്ടതും ഇല്ല.
പെട്ടെന്നുള്ള ആ ഷോക്കിൽ സച്ചു നിലവിളിച്ചു പോയി….ഋതു ഓടി വന്നു അവന്റെ വാ പൊത്തി.

“അയ്യോ കെടന്ന് കീറി വിളിക്കാതെ മനുഷ്യ… നാട്ടുകാർ വിചാരിക്കും ഞാൻ തന്നെ ഇവിടെ ഇട്ടു പീഡിപ്പിക്കുക ആണെന്ന്.
ഇപ്പോൾ കാലു ഒക്കെ ആയോ എന്നു നോക്കിയേ…. ഉളുക്ക് വീണത് ആണ്. ഇപ്പോൾ നേരെ ആയി കാണും. ”

സച്ചു ഉളുക്കിയാ കാലു മെല്ലെ അനക്കി നോക്കി. ഋതു പറഞ്ഞത് ശരി ആയിരുന്നു… ഇപ്പോൾ കാൽ അനക്കുമ്പോൾ യാതൊരു വേദനയും ഇല്ല. ഇവൾ ഇതൊക്കെ എവിടുന്ന് പഠിച്ചോ എന്തോ എന്നു ആലോചിച്ചു ഇരുന്ന അവന്റെ മനസ്സ് വായിച്ചിട്ടെന്നോണം ഋതു പറഞ്ഞു.

“കണ്ണു മിഴിച്ചു നോക്കണ്ട…. എന്റെ കരോട്ട മാസ്റ്റർ പഠിപ്പിച്ചത് ആണ് ഇതൊക്കെ. ”

“മ്മ്… നീ ആളു കാണും പോലെ അല്ല. മിടുക്കി ആണ്.”

“ആഹ്… ഞാൻ പണ്ടേ മിടുക്കി ആണ്. തനിക്കു അതു ഇപ്പോഴാ മനസിലായത് എന്നു മാത്രം…. പിന്നെ നെഞ്ചിൽ എന്താ പച്ചകുത്തിയേക്കുന്നതു??? ”

ഋതുവിന്റെ ആ ചോദ്യം കേട്ട് സച്ചു ഒന്നു ഞെട്ടി…. ആ ഞെട്ടൽ മറച്ചു വെച്ചു കൊണ്ടു അവൻ ചോദിച്ചു.

“എന്റെ ഞെഞ്ചിൽ പച്ചകുത്തിയിട്ട് ഉണ്ടെന്നു നിനക്ക് എങ്ങനെ അറിയാം?? ഞാൻ ഷർട്ട്‌ ഇടാതെ എങ്ങും ഇറങ്ങാറില്ലല്ലോ? ”

“ഇയാൾ മണ്ടൻ ആണോ… അതോ മണ്ടൻ ആയിട്ട് അഭിനയിക്കുകയാണോ…. ഇത്തിരി നേരുത്തേ അല്ലെടോ താൻ ഒരു കുട്ടി ടവലും ഉടുത്തു താൻ എനിക്ക് ദർശനം തന്നത്…. അന്നേരം കണ്ടതാ….നേരെ വായിക്കാൻ പറ്റിയില്ല…അതാണ് ചോദിച്ചത്. ”

“ആഹ്…. എനിക്ക് ഇപ്പോൾ പറയാൻ സൗകര്യം ഇല്ല. നീ കൊണ്ടോയി കേസ് കൊടുക്ക്‌. ”

“ഓഹ് ഇയാൾ പറയണ്ട… എനിക്ക് അറിയുകയും വേണ്ട… തീർന്നല്ലോ. തന്നോട് ചോദിക്കാൻ വന്ന എന്നേ പറഞ്ഞാൽ മതീല്ലോ. ഞാൻ പോകുവാ.”

അതും പറഞ്ഞു ഋതു പുറത്തേക്ക് ഇറങ്ങി പോയി….അവളുടെ ചാടി തുള്ളിയുള്ള പോക്കും നോക്കിയിരുന്ന സച്ചു മെല്ലെ എഴുന്നേറ്റു കണ്ണാടിയുടെ മുന്നിൽ പോയി നിന്നു…മെല്ലെ ബനിയൻ ഒന്നു ഉയർത്തിയപ്പോൾ ആ ഞെഞ്ചിലെ അക്ഷരങ്ങൾ കണ്ണാടിയിൽ തെളിഞ്ഞു.

“RITHU”

സച്ചുവിന്റെ നെഞ്ചിനു പുറത്തെ പച്ചകുത്തിയ പേരും അവന്റെ നീലക്കൽ മൂക്കുത്തിക്കാരിയും ഒരാൾ ആയിരുന്നു. വർഷങ്ങളായി അവൻ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഋതു…സാഗറിന്റെ മാത്രം ഋതു.

Mr.കണ്ടാമൃഗത്തിന്റെ മാത്രം സ്വന്തം കിളിക്കുഞ്ഞു.

****************
ഈ സമയം അപ്പുറത്തു ഉമ്മറപ്പടിയിൽ ഗീതമ്മയും ധന്യയും തിരുമേനിയെ കാണാൻ പോയ ഹരിനന്ദനെയും ശിവകുമാറിനെയും കാത്തു നിൽക്കുകയായിരുന്നു….ആ മുഖത്തു വല്ലാത്തൊരു ഉത്കണ്ഠ തെളിഞ്ഞു നിന്നു. അൽപ്പസമയത്തിനു ശേഷം ഇരുവരും തിരിച്ചു എത്തി. പക്ഷെ അവരുടെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു ശുഭസൂചനയുമായല്ല ഇരുവരും എത്തിയത് എന്നു.

“എന്തു പറഞ്ഞു തിരുമേനി….. നമ്മുടെ മോൾടെ ജാതകത്തിൽ പ്രശ്നം ഒന്നും ഇല്ലല്ലോ അല്ലേ….. ആ കൈനോട്ടക്കാരിക്ക് തെറ്റ് പറ്റിയത് അല്ലേ. ”

ഗീതയുടെ ചോദ്യം കേട്ട് നിസാഹയരായി നിൽക്കാനേ ഋതുവിന്റെ അച്ഛനും അമ്മാവനും ആയുള്ളൂ… പലവട്ടം ചോദിച്ചപ്പോൾ മാത്രമാണ് ഹരിനന്ദൻ മറുപടി പറയാൻ തയ്യാർ ആയതു പോലും.

“ആ കൈനോട്ടക്കാരി പറഞ്ഞത് എല്ലാം സത്യമാണ്….വാവക്ക് ഇതു ദോഷസമയം ആണ്..ജീവനുപോലും ആപത്തുള്ള സമയം..അപമൃത്യു യോഗം തടുക്കാൻ ആകില്ല എന്നാണ് തിരുമേനിയും പറഞ്ഞത്…ഇരുപത്തിരണ്ടാം പിറന്നാൾ തികയും മുൻപു മരണം ഉറപ്പാണെന്നും പറഞ്ഞു അദ്ദേഹം…. ”

“അയ്യോ….. എന്റെ കുഞ്ഞു… അവൾ ജീവിച്ചു തുടങ്ങിയിട്ട് അല്ലേ ഏട്ടാ ഉള്ളൂ…. ദൈവം ഇങ്ങനെ ഒരു പരീക്ഷണം എന്റെ കുഞ്ഞിനു എന്തിനാ വിധിച്ചത്. അവൾ ആരെയും വേദനിപ്പിക്കാറില്ലല്ലോ…എന്തെങ്കിലും പരിഹാരം കാണില്ലേ ഏട്ടാ ഇതിനു. ”

പിറകിലേക്ക് വീഴാൻ പോയ അമ്മയെ ധന്യ താങ്ങി നിർത്തി.

“നീ കരയാതിരിക്കു ഗീതേ….ദേവി പാദത്തിൽ സിന്ദൂരം തൊട്ട് അർപ്പിച്ച മംഗല്യത്തലി നമ്മുടെ മകൾക്ക് കാവലായി നിൽക്കുമെന്നാണ് തിരുമേനി പറഞ്ഞത്.”

“മോൾടെ വിവാഹം നടത്തുന്ന കാര്യം ആണോ ഏട്ടാ പറയുന്നത്?? ”

“അല്ല ഗീതേ….മോൾക്ക്‌ മംഗല്യയോഗം ഇരുപത്തിമൂന്നര വയസ്സിനു ശേഷമാണ്…അതിനു മുൻപ് ഒരു വിവാഹം നടത്തിയാൽ അവളുടെ ജീവനും ജീവിതത്തിനും ആപത്താകും. ”

“എന്താ അച്ഛാ ഈ പറയുന്നത്….. വിവാഹം കഴിക്കാതെ താലി എങ്ങനെ വാവക്ക് കാവൽ ആകും?? ”

“അറിയില്ല മോളേ …. എനിക്ക് ഒന്നും അറിയില്ല. ജാതകം നോക്കി തിരുമേനി പറഞ്ഞത് ആണ് നമ്മുടെ മോൾക്ക് മംഗല്യയോഗം ഇരുപത്തിമൂന്നര വയസ്സിനു ശേഷവും അപമൃത്യു യോഗം ഇരുപത്തിരണ്ടാം പിറന്നാളിനും മുൻപും ആണെന്ന്. ഇങ്ങനെ ഒരു ജാതകം ഇതിനു മുൻപ് അദ്ദേഹവും കണ്ടിട്ട് ഇല്ലെന്നു ആണ് പറയുന്നത്…. രഹസ്യങ്ങൾ മാത്രം നിറഞ്ഞൊരു ജാതകം…ഈശ്വരനു മാത്രേ അറിയൂ ന്റെ മോൾടെ വിധി എന്താണ് എന്നു…ആ ജാതകത്തിലെ രഹസ്യങ്ങളുടെ ഉത്തരം എന്താണെന്നും.”

“ചേച്ചിയും ചേട്ടനും വിഷമിക്കാതിരിക്ക്…. നമ്മുടെ കുഞ്ഞിനു ഒന്നും വരില്ല. ജാതകം ഒക്കെ നമ്മൾ ഉണ്ടാക്കുന്നതു അല്ലേ… അതിൽ കാര്യം ഒന്നും ഇല്ല. പിന്നെ തിരുമേനിയും പറഞ്ഞത് മനസ്സുരുകി മഹാദേവനെ പൂജിക്കാൻ ആണ്…. ആ മഹേശ്വരൻ വിചാരിച്ചാൽ മാറാത്ത മൃത്യുയോഗം ഒന്നും ഇല്ല.
പിന്നെ ഋതു ഇതൊന്നും അറിയരുത്… വെറുതെ എന്തിനാ കുഞ്ഞിനെ കൂടി വിഷമിപ്പിക്കുന്നത്…പിന്നെ നന്ദയും തല്ക്കാലം ഒന്നും അറിയണ്ട.. അറിഞ്ഞാൽ സഹിക്കില്ല അവൾക്ക്.”

“അമ്മേ…. അമ്മ കരയാതിരിക്കു…. ഈ ജാതകത്തിൽ ഒന്നും ഒരു കാര്യവും ഇല്ല. നന്മ ചെയ്യുന്നവർക്ക് കാവലായി ദൈവം കാണും. ഋതുവിനു ഒന്നും സംഭവിക്കില്ല.”

അമ്മാവനും ധന്യയും ഹരിനന്ദനെയും ഗീതയെയും ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എങ്കിലും അവരുടെ ഉള്ളിൽ പോലും ഒരു ഭയം തലപൊക്കി തുടങ്ങിയിരുന്നു… കാരണം ഋതു അവർക്ക് അത്രത്തോളം പ്രിയപ്പെട്ടവൾ ആണ്.

ഋതുവിന്റെ ജാതകത്തിൽ ജ്യോത്സ്യൻ കണ്ട മൃത്യുയോഗം സത്യമായിരുന്നു. മരണം ആണ് ഋതുവിനെ കാത്തിരിക്കുന്നതു…

തുടരും…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

ഋതുസാഗരം: ഭാഗം 1

ഋതുസാഗരം: ഭാഗം 2

ഋതുസാഗരം: ഭാഗം 3

ഋതുസാഗരം: ഭാഗം 4

ഋതുസാഗരം: ഭാഗം 5

ഋതുസാഗരം: ഭാഗം 6

ഋതുസാഗരം: ഭാഗം 7

ഋതുസാഗരം: ഭാഗം 8

ഋതുസാഗരം: ഭാഗം 9

ഋതുസാഗരം: ഭാഗം 10

ഋതുസാഗരം: ഭാഗം 11

ഋതുസാഗരം: ഭാഗം 12

സ്വർണ്ണവിലയിൽ വൻ വർധനവ്‌

ഋതുസാഗരം: ഭാഗം 13

Share this story