ആദിദേവ്: ഭാഗം 14

ആദിദേവ്: ഭാഗം 14

നോവൽ

എഴുത്തുകാരികൾ: ശ്രീലക്ഷ്മി ഇന്ദുചൂഢൻ, ശ്രുതി വേണുഗോപാൽ

ദുഷ്ടൻ പറഞ്ഞത് കേട്ടില്ലേ…അങ്ങനെ ഒക്കെ പറഞ്ഞു എന്നറിഞ്ഞപ്പോ ഞാൻ വിചാരിച്ചു എന്നെ ഇഷ്ടം ആയതുകൊണ്ട് ആവും എന്ന്.അല്ലെങ്കിലും ഞാനാ പൊട്ടി ഈ കടുവയെ ഒക്കെ സ്നേഹിച്ച എന്നെ പറഞ്ഞാൽ മതിയാലോ. തെണ്ടി…. ജന്തു….. തു തു… തു…..

(വാതിലിന്റെ മറവിൽ നിന്നും അവളുടെ ഭാവം കണ്ടു ചിരി അടക്കാൻ പാടുപെട്ടു കൊണ്ട് ദേവനും അവിടെ തന്നെ നിന്നു… )

**************************
അങ്ങനെ അവരുടെ അടിപിടികളൊക്കെയായി ആഴ്ചകളും മാസങ്ങളും കടന്നു പോയി… ഇതിന്റെ ഇടയിൽ ആദിയുടെ 5th സേം പരീക്ഷയും നല്ല രീതിയിൽ നടന്നു…

(ദേവേട്ടൻ രവി അങ്കിളിന്റെ കൂടെ ഓഫീസ് കാര്യങ്ങളിൽ ശ്രദ്ധ തിരിച്ചു….)

ഇപ്പൊ കാണുന്നത് തന്നെ വല്ലപ്പോഴുമാണ്… കണ്ടാൽ തന്നെ അടിപിടിക്കൊന്നും ഒരു കുറവുമില്ല….

കീർത്തി ആണെങ്കിൽ അവളുടെ പണി വൃത്തിയായി തന്നെ തുടർന്നു പൊന്നു… എന്താ എന്നല്ലേ വായിനോട്ടം തന്നെ… വിഷ്ണു സാറിനു ഇപ്പൊ ചെറിയൊരു മാറ്റം ഒക്കെ വന്നു തുടങ്ങിയിട്ടുണ്ട്… ഇടക്ക് ഇടക്ക് സാറും അവളെ നോക്കുന്നത് കാണാം… മഞ്ഞുമല ഉരുകി തുടങ്ങിയെന്നു തോന്നുന്നു.. ഹിഹി ..

ബാക്കി നമ്മുടെ വാലുകൾക്കൊക്കെ ഒരു മാറ്റവും ഇല്ല…. അനന്ദു ആണെങ്കിൽ ഇപ്പൊ വായിനോട്ടം നിർത്തി ശ്രീയെ ചുറ്റിപറ്റി നടക്കുവാണ്… മിക്കവാറും അവൻ അവളെ അടിച്ചോണ്ട് പോരും എന്ന് തോന്നുന്നു…അങ്ങനെ ആണെങ്കിൽ എനിക്ക് ഒരു കൂട്ടും ആവും…. അനില ഇപ്പോഴും ലൈബ്രറി ചുറ്റി നടക്കുന്നു.. കൊച്ചു പഠിക്കട്ടെ എന്നെ…. ഹരി അവിടെ സിംഗിൾ പസംങ്കേ പാട്ടും പാടി നടക്കുന്നു..

അല്ല ഇന്നത്തെ ദിവസതിന്റെ പ്രത്യേകത എന്താണെന്ന് നിങ്ങൾക്ക് അറിയോ.. ഇന്നാണ് എന്റെ ചേച്ചിക്കുട്ടിയുടെയും വൈശാഖ് ചേട്ടന്റെയും എൻഗേജ്മെന്റ്….

തുടക്കം മംഗല്യം തന്തുനാനെനാ
പിന്നെ ജീവിതം ധുംതന്നാനെനാ…

ഡി ആദി നീ ഇവിടെ പാട്ടും പാടി ഇരിക്കുവാണോ പോയി കുളിച്ചു റെഡി ആവെടി….

ഓഹ് എന്റെ രമകുട്ടി ഞാൻ ദാ റെഡി ആവാൻ പോയി….

അയ്യോ എന്റെ ചേച്ചികുട്ടിയെ പോയി നോക്കിയില്ലല്ലോ..

(ആള് ഒരുങ്ങി കൊണ്ടിരിക്കുവാണ്…ചുവന്ന മിറർ വർക്ക് ചെയ്ത ബ്ലൗസും സെറ്റുസാരിയും ആയിരുന്നു വേഷം. മുടി പിന്നിൽ മെടഞ്ഞു മുല്ലപ്പൂ ചൂടിയിരിക്കുന്നു. കഴുത്തിൽ ഒരു നെക്‌ലേസും കൈയിൽ ഓരോ തടവള യും ഇട്ടിട്ടുണ്ട്. മൊത്തത്തിൽ സുന്ദരി ആയി നിൽപ്പാണ്.)

എന്റെ ചേച്ചികുട്ടി സുന്ദരി ആയിട്ടുണ്ടല്ലോ…

ആദി നീ ഇത് വരെ കുളിച്ചില്ലേ…

ഓഹ് എനിക്കധികം സമയം വേണ്ടല്ലോ ഞാൻ ഇപ്പൊ റെഡി ആവും…

(ഞാൻ വേഗം ചെന്ന് കുളിച്ചു മെറൂൺ ബ്ലൗസ് ഉം അതേ കളർ തന്നെ ബോൾഡർ ആയി വരുന്ന സെറ്റ് സാരീ മോഡൽ ദാവണി എടുത്തിട്ടു. മുടി അഴിച്ചു കുളിപിന്നു ഇട്ടു മുല്ല പൂവും വെച്ചു. അത്യാവശ്യം മേക്കപ്പും ചെയ്തു താഴേക്ക് ഇറങ്ങി )

ദേവേട്ടനെ ഇന്ന്‌ കണ്ടിട്ടേ ഇല്ല…

(പറഞ്ഞു തീർന്നില്ല പുറത്ത് ആളുടെ സൗണ്ട് കേൾക്കുന്നുണ്ട് ഞാൻ വേഗം പുറത്തേക്ക് ഓടിയതും ആരെയോ ചെന്നിടിച്ചു… )

പേടിക്കണ്ട വേറെ ആരെയുമല്ല അസുരനെ ആണ്…

നിനക്ക് കണ്ണ് കണ്ടൂടെടി… രാവിലെ തന്നെ എന്നെ വീഴ്ത്താൻ നടക്കുവാണോ…

സോറി ഞാൻ കണ്ടില്ലായിരുന്നു…

ഹ്മ്മ് കാണില്ല… ആരെ വായിനോക്കാൻ ആണ് ഈ ചാടി തുള്ളി പോവുന്നത്…

അത് ഞാൻ എന്റെ അസുരനെ കാണാൻ വന്നതല്ലേ…

ആണോ… ശരിക്കും നീ എന്നെ കാണാൻ ആണോ ഓടി വന്നത്….

അതെ ചേച്ചിയുടെ കുറച്ചു ഫ്രണ്ട്സ് വരുന്നുണ്ട് അവർക്ക് വഴി അറിയില്ല… അത് കൊണ്ട് അവരെ കൂട്ടി വരാൻ ചേച്ചി പറയാൻ പറഞ്ഞു….

ഓഹ് അതിനായിരുന്നോ..

സേട്ടൻ എന്താ സേട്ടാ വിചാരിച്ചത്..

ഒന്നൂല്യെ…..

അല്ലടി നമ്മൾ ഇന്ന്‌ മാച്ചിങ് ഡ്രസ്സ്‌ ആണല്ലോ.. എന്താ മനപൊരുത്തം അല്ലേ…

(അതും പറഞ്ഞു ദേവൻ അവിടെന്ന് പുറത്തേക്ക് പോയി )

അപ്പോഴാണ് ഞാനും ഡ്രസ്സ്‌ ശ്രദ്ധിച്ചത്…ദേവേട്ടനും എന്റെ ബ്ലൗസിന്റെ അതേ കളർ തന്നെ ഷർട്ട്‌ ഉം അതെ കരയുള്ള മുണ്ടും ആണ്‌ വേഷം..

ടി ആദി നീ ഇവിടെ എന്ത് ആലോചിച്ചു ഇരിക്കുവാ നീ വരുന്നവർക്ക് കുടിക്കാൻ ഉള്ള ജ്യൂസ്‌ റെഡി ആയോന്ന് പോയി നോക്ക്…

ഓഹ് ശരി….
ഹ്മ്മ് ഈ അമ്മ ഒന്ന് വെറുതെ ഇരിക്കാൻ പോലും സമ്മതിക്കില്ല…

ബന്ധുക്കൾ ആരും ഇല്ലാത്തതു കൊണ്ട് അച്ഛന്റെയും അമ്മയുടെയും കൂടെ വർക്ക്‌ ചെയ്യുന്നവരും അടുത്ത അയൽക്കാരും പിന്നെ ദേവേട്ടന്റെ വീട്ടുകാരും ഉണ്ട് . പിന്നെ നമ്മുടെ വാലുകളും മാത്രമേ ചടങ്ങിൽ ഉണ്ടായിരുന്നുള്ളൂ…..കീർത്തി പറഞ്ഞിട്ട് വിഷ്ണു സാറിനെ ക്ഷണിച്ചു എങ്കിലും അദ്ദേഹം അത് സ്നേഹപൂർവ്വം നിരസിച്ചു…

കുറച് കഴിഞ്ഞതും വൈശാഖ് ചേട്ടന്റെ വീട്ടിൽ നിന്നും എല്ലാവരും എത്തി.അവര് വന്നു എന്ന് കേട്ടപ്പോഴേ ഇവിടെ ഒരാള് ഒളിഞ്ഞു നോട്ടം തുടങ്ങി..

“എന്റെ ചേച്ചിപെണ്ണെ ഇങ്ങനെ ഒളിഞ്ഞു നോക്കണ്ട നിന്റെ ചെക്കനെ ഇവിടെ ആരും തട്ടികൊണ്ട് പോവുക ഒന്നുമില്ല… ”

“ഓഹ് എനിക്ക് ഒന്ന് നോക്കാനും പാടില്ലേ…”

ചേച്ചിടെ ബ്ലൗസിന്റെ കളർ കുർത്തയും മുണ്ടും ആയിരുന്നു വൈശാഖ് ചേട്ടന്റെ വേഷം. അലങ്കരിച്ച സ്റ്റേജിൽ വൈശാഖ് ചേട്ടനെയും ചേച്ചിയെയും ഇരുത്തി. രണ്ടു വീട്ടുകാർ തമ്മിൽ ജാതകം കൈമാറി…

ശേഷം മുതിർന്നവരുടെ നിർദേശ പ്രകാരം ചേച്ചിയും ചേട്ടനും പരസ്പരം മോതിരം ഇട്ടു കൊടുത്തു. ആ നല്ല നിമിഷം ക്യാമറമാൻ പകർത്തി എടുത്തു.. പിന്നെ അങ്ങോട്ട് ഫോട്ടോ സെക്ഷൻ ആയിരുന്നു.

കീർത്തിയും അനിലയും ശ്രീയും എല്ലാം ദാവണി ആയിരുന്നു. അനന്ദുവും ഹരിയും ഷർട്ടും മുണ്ടും. ശ്രീയുടെ പുറകെ പൂച്ച മണം പിടിച്ചു നടക്കുന്നത് പോലെ അനന്ദു നടക്കുന്നുണ്ട്. ഹരിയും അനിലയും വൈശാഖ് ചേട്ടന്റെ കൂടെ വന്ന പെണ്ണ് പിള്ളേരെയും ആണുങ്ങളുടെയും ലിസ്റ്റ് എടുത്തു കൊണ്ട് നടക്കുന്നുണ്ട്…….

ഞാൻ നമ്മുടെ കള്ളതാടിയെ നോക്കുമ്പോ ഉണ്ട് കാര്യമായ പണി ഒക്കെ ചെയിതു ഓടി നടക്കുന്നുണ്ട്.

“ഓ എന്ത് മനുഷ്യനാ ഇവിടെ ഒരുത്തി ഇത്രയും സുന്ദരി ആയിട്ട് നിൽക്കുമ്പോ ഒന്ന് നോക്കാൻ പാടില്ലേ ഇല്ലെങ്കിൽ നേരത്തെ കണ്ടപ്പോ സുന്ദരി ആയിട്ടുണ്ട് എന്ന് ഒരു വാക്ക് പറയാൻ പാടില്ലേ… അസുരനു……. ”

അങ്ങനെ ചടങ്ങുകൾ എല്ലാം കഴിഞ്ഞു.ഭക്ഷണം കഴിക്കാൻ ഉള്ള തയ്യാർ എടുപ്പ് തുടങ്ങി.പെണ്ണിന്റെ വീട്ടുകാർ ആദ്യം കയറി ഇരിക്കാൻ പാടില്ലാത്തതു കൊണ്ടും അമ്മ കണ്ണുരുട്ടി പേടിപ്പിച്ചതും കൊണ്ടും നമ്മൾ മാറി നിന്ന് കത്തിയടി തുടങ്ങി……

അതിന്റെ ഇടയിൽ ആണ്‌ അമ്മ അവിടേക്ക് വന്നത്….

“ആദി ആ സ്റ്റോർ റൂമിൽ പപ്പടം കാച്ചിയത് ഇരിക്കുന്നുണ്ട് ഒന്ന് പോയി എടുത്തിട്ട് വന്നേ.. ”

“ഞാനോ വേറെ ആരോടെങ്കിലും പറ…. എന്നെ കൊണ്ട് പറ്റില്ല ”

“വേറെ ആരോട് പറയാനാ ഒന്നു പോയി എടുക്ക് പെണ്ണെ ചുവന്ന പാത്രത്തിൽ ഇട്ടു വെച്ചിട്ടുണ്ട് പോയി എടുത്തിട്ട് വാ ”

എന്നും പറഞ്ഞു അമ്മ പോയി ഞാൻ ഈ ഡ്രെസ്സും ഇട്ടു എങ്ങനെയാ…. വേറെ വഴി ഇല്ലാത്തോണ്ട് സ്റ്റോർ റൂമിലേക്ക് വെച്ച് പിടിച്ചു…..

“ഇവിടെ എവിടേണാവോ ചുവന്ന പാത്രം താഴെ ഒന്നും കാണാൻ ഇല്ലാലോ ഇനി ആരെങ്കിലും കൊണ്ട് പോയോ… ”

(വെറുതെ മുകളിലേക്ക് നോക്കിയപ്പോൾ ദേ ഇരിക്കുന്നു പാത്രം. മൂന്നമത്തെ ബർത്തിന്റെ മുകളിൽ കൊണ്ട് വെച്ചിട്ടാണ് എന്നോട് എടുക്കാൻ പറഞ്ഞെ….)

“ആഹാ ഇതു ഞാൻ എടുത്തു വരുമ്പോഴേക്കും അവിടെ ഭക്ഷണം കഴിക്കൽ ഒക്കെ തീരും. ഞാൻ എത്ര ചാടിയാലും ഇതു കിട്ടും എന്ന് തോന്നുന്നില്ല… പേരിനു പോലും ഒരു കസേര കാണാനില്ലല്ലോ…. എന്തായാലും ഒന്നു ചാടി നോക്കാം….”

********************************************

ആദിയെ അനേഷിച്ചു ചെന്ന ദേവൻ കാണുന്നത്. പാത്രം എടുക്കാൻ ബുദ്ധിമുട്ടുന്ന ആദിയെ ആണ്‌….

ദാവണി ഒക്കെ ഉടുത്തു സുന്ദരി ആയിട്ടുണ്ട് പെണ്ണ്……. ഞാൻ രാവിലെ തൊട്ടു നോക്കാൻ തുടങ്ങിയതാ തിരിച്ചു ഒരു നോട്ടം പോലും തന്നില്ല പെണ്ണ്… എന്തായാലും അവളോട് ഇന്ന് എന്റെ മനസിലെ ഇഷ്ടം പറഞ്ഞിട്ട് തന്നെ കാര്യം…..

പതിയെ സ്റ്റോർ റൂമിന്റെ വാതിൽ ചാരി അവളെ തന്നെ നോക്കി നിന്നു.പുറകിൽ ആള് വന്നത് ഒന്നും കണ്ടിട്ടില്ല ചാട്ടം തന്നെ ആണ്‌ പെണ്ണ്.

“അതേ ഇതു ഇന്ന് എങ്ങാനും കിട്ടോ ഇന്ന് വിളമ്പാൻ ഉള്ളതാ നാളെത്തേക്ക് അല്ല ”

(തിരഞ്ഞു നോക്കിയപ്പോ കണ്ടു ഡോർ ചാരി ചിരിച്ചോണ്ട് നിൽക്കുന്ന കള്ളതാടിയെ…….. ഇത്രയും നേരം എന്നെ നോക്കാത്ത സാധനം ആണ്‌ ഇപ്പൊ വന്നു നിൽക്കുന്നെ )

മ്മ് എന്താ..?? എന്തിനാ ഇവിടേക്ക് വന്നേ…?

ആന്റി പറഞ്ഞു നീ പപ്പടം എടുത്തോ എന്ന് നോക്കാൻ അതുകൊണ്ട് വന്നതാ…

“ഓ !ദേ കണ്ടില്ലേ എന്റെ കൈ എത്തില്ല ഒന്ന് എടുത്തു താ ”

“ഏയ്‌ എന്നോട് ആന്റി പറഞ്ഞത് നീ എടുക്കുണ്ടോ എന്ന് നോക്കാൻ ആണ്‌ സൊ ഞാൻ എടുക്കില്ല മോൾ തന്നെ എടുത്താൽ മതി. പിന്നെ വേണമെകിൽ നിന്നെ പൊക്കി എടുത്തു ഹെല്പ് ചെയ്യാം.. എന്തേയ് വേണോ? ”

“അയ്യടാ അത്ര വലിയ ഉപകാരം ഒന്നും ചെയ്യണ്ട ഞാൻ തന്നെ എടുത്തോള്ളാം…… ”

“എന്നാ ആയിക്കോ ഒരു സഹായം ചെയ്യാ എന്നു വെച്ചപ്പോൾ അഹങ്കാരം ”

(എന്നും പറഞ്ഞു കൈ രണ്ടും മാറിൽ കെട്ടി അവളെ തന്നെ നോക്കി നിന്നു )

(ദുഷ്ടൻ…. പിന്നെ എന്തിനാവോ ഇവിടെ വാ പൊളിച്ചു നിൽക്കുന്നത്. കണ്ടില്ലേ കൈയും കെട്ടി നില്കുന്നത്.. )

പിന്നെയും അവൾ അവളുടെ പണി തുടങ്ങി. പെട്ടന്നു ആണ്‌ ദേവൻ അവളെ വലിച്ചു അവന്റെ നെഞ്ചോട് ചേർത്തത്….. അവളുടെ മുഖം അവന്റെ കൈക്കുള്ളിൽ എടുത്തു .അവളുടെ ഉണ്ട കണ്ണിൽ ഇമചിമ്മാതെ നോക്കി അവളും അവന്റെ കണ്ണിലേക്കു തന്നെ നോക്കി നിന്നു. അവളോട് ഉള്ള കടലോളം സ്നേഹം അവന്റെ കണ്ണിൽ നിറഞ്ഞു നിന്നു. ഇരുവരുടെയും കണ്ണുകൾ പറയാതെ തന്നെ പല കഥകളും പറഞ്ഞു.

ശേഷം അവളോട് ആയി മൊഴിഞ്ഞു…….

“എനിക്ക് നിന്നോട് വല്ലാത്ത ഇഷ്ടമാണ് പെണ്ണെ….. അറിവ് വെക്കുന്നതിനു മുൻപേ ആ അഞ്ചു വയസുകാരന്റെ മനസിൽ പതിഞ്ഞ സ്നേഹത്തിനു ഇന്നുവരെ ഒരു കുറവും വന്നിട്ടില്ല….. അന്ന് നിന്നോട് വഴക്ക് ഇട്ടു മിണ്ടാതെ നടക്കുമ്പോഴും നിന്നെക്കാൾ ഏറെ വേദനിച്ചത് എന്റെ ഹൃദയം ആണ്‌. അന്ന് നിന്റെ മൗനം എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല അതാ അന്ന് അങ്ങനെ ഒക്കെ പെരുമാറിയത്….പിന്നീട് നീ എന്നിൽ നിന്നും അകന്ന് തുടങ്ങിയപ്പോൾ ആണ്‌ ഓരോന്ന് പറഞ്ഞു വഴക്കിനു വന്നത് അങ്ങനെ എങ്കിലും നീ എന്നോട് ഒന്നു മിണ്ടുമെന്നു കരുതി ….. പഠിക്കാൻ ആയി വിദേശത്ത് പോയപ്പോഴും മനസിൽ നിറയെ നീ ആയിരുന്നു.അത്രക്ക് ഇഷ്ടാ……… പറഞ്ഞു അറിയിക്കാൻ പറ്റില്ലാടി നിന്നോട് ഉള്ള ഇഷ്ടം.
എന്റെ സ്വപ്നങ്ങളിൽ എന്നും നിന്റെ മുഖം മാത്രമാണ്‌………. നീ എന്റെയാ വേറെ ആർക്കും ഈ ജന്മം വിട്ടു കൊടുക്കില്ല. ഈ ദേവന്റെ പെണ്ണാ നീ ..

I LOVE YOU……

(കേട്ടത് ഒന്നും വിശ്വസിക്കാൻ ആവാതെ ദേവേട്ടന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. ഒരു പക്ഷെ ഞാൻ കേൾക്കാൻ ഒത്തിരി ആഗ്രഹിച്ച കാര്യം ആണ്‌ ദേവേട്ടൻ പറഞ്ഞത്. പതിയെ ആ മുഖം എന്നിലേക്ക് അടുത്തു )

അവളുടെ ഇടത് ചെവിയിൽ അവൻ പതിയെ ചുംബിച്ചു…. അവളെ ഒന്നുകൂടെ തന്നിലേക്ക് ചേർത്തു നിർത്തി അവൻ അവളുടെ ഇരുകണ്ണിലും അമർത്തി മുത്തി പതിയെ മൂക്കിന്റെ തുമ്പിൽ തിളങ്ങുന്ന മൂക്കുത്തിയിലും അമർത്തി ചുംബിച്ചു.. അവളുടെ മുഖം നാണം കൊണ്ട് പൂത്തുലഞ്ഞു.

അവളിൽ നിന്നും അകന്ന് മാറി അവൻ അത് വേണ്ടുവോളം കണ്ടു ആസ്വദിച്ചു…..

“ആഹാ കൊള്ളാല്ലോ നിനക്ക് നാണം ഒക്കെ വരുമല്ലേ ”

(അവളെ നോക്കി ഒരു കള്ള ചിരിയോടെ ആയിരുന്നു അവന്റെ ചോദ്യം )

അതിനു മറുപടി എന്നപോലെ അവന്റെ താടിയിൽ പിടിച്ചു വലിച്ചു……..

“ഡി എന്റെ താടി വേദനിക്കുന്നു… വിടടി കൊരങ്ങി ”

“എടാ കള്ളതാടി എന്നോട് ഇത്രയും ഇഷ്ടം ഉണ്ടായിട്ട് ആണോ എന്നെ ഇത്രയും നാൾ കളിപ്പിച്ചത്…. ”

അവളുടെ ഇടുപ്പിൽ ചുറ്റി ഒന്നുകൂടെ തന്നിലേക്ക് ചേർത്തു…….

“ഇനി എന്റെ മോൾ ഏട്ടനോട് പറഞ്ഞേ i love you എന്ന് ”

“അയ്യടാ നോക്കി ഇരുന്നോ.. എന്നെ ഒരുപാട് കളിപ്പിച്ചതല്ലേ….. പറയാൻ എനിക്ക് ഇപ്പൊ മനസില്ല….. മര്യാദക്ക് അത് എടുക്കാൻ ആയി എന്നെ സഹായിക്ക് മനുഷ്യാ… ”

(എന്നു പറഞ്ഞു അവനു നേരെ രണ്ടു കൈയും ഉയർത്തി പിടിച്ചു കൊണ്ട് എടുക്ക് എന്നു ആക്ഷൻ കാണിച്ചു )

അവൻ അവളെ രണ്ടു കൈ കൊണ്ട് പൊക്കി എടുത്തു… കൈ എത്തിച്ചു പാത്രത്തിൽ പിടിത്തം കിട്ടിയ സമയത്താണ്‌ വാതിലിൽ മുട്ട് കേട്ടത്…

അടി തെറ്റിയാൽ ആനയും വീഴും എന്നല്ലേ.. ദേവന്റെ ബാലൻസ് തെറ്റി അവനും അവനു മുകളിൽ ആയി ആദിയും അവരുടെ മേലേക്ക് പാത്രവും മറിഞ്ഞു വീണു…..

പാത്രത്തിന്റെ മൂടി തുറന്നു പപ്പടം മുഴവൻ താഴെ വീണു കിടക്കുന്ന ആദിടെയും ദേവന്റെയും മേലേക്ക് വീണു……..

രണ്ട് പേരും പപ്പടത്തിൽ കുളിച്ചു കിടക്കുന്നത് കണ്ടു അവിടെ ഒരാൾ അന്തം വിട്ട് നിൽപ്പുണ്ടായിരുന്നു…തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ആദിദേവ്: ഭാഗം 14

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

ആദിദേവ്: ഭാഗം 1

ആദിദേവ്: ഭാഗം 2

ആദിദേവ്: ഭാഗം 3

ആദിദേവ്: ഭാഗം 4

ആദിദേവ്: ഭാഗം 5

ആദിദേവ്: ഭാഗം 6

ആദിദേവ്: ഭാഗം 7

ആദിദേവ്: ഭാഗം 8

ആദിദേവ്: ഭാഗം 9

ആദിദേവ്: ഭാഗം 10

ആദിദേവ്: ഭാഗം 11

ആദിദേവ്: ഭാഗം 12

ആദിദേവ്: ഭാഗം 13

Share this story