ഗൗരി: ഭാഗം 37

ഗൗരി: ഭാഗം 37

നോവൽ

എഴുത്തുകാരി: രജിത പ്രദീപ്‌

മമ്മീ …. എന്തായിത് ആരാ അവരൊക്കെ എന്തിനാ അവര് നമ്മളെ തല്ലിയത്

എനിക്കറില്ല മോളെ ..

ആർച്ചയുടെ ചുണ്ട് പൊട്ടി ചോര വരുന്നുണ്ടായിരുന്നു

മമ്മീയല്ലേ ഒരോ ഗുണ്ടകളെയും വിളിച്ച് സംസാരിക്കുന്നത്

അതിന് വന്നത് ഗുപ്തനല്ലല്ലോ വന്നത്,അവൻ നമ്മുടെ ആളല്ലേ ,അവന് പറഞ്ഞ രൂപ ഞാൻ കൊടുത്തിട്ടുണ്ട് ഇനി കാര്യം കഴിയുമ്പോൾ ബാക്കി തുക കൊടുക്കും

ഉവ്വ് അവൻ ആ ഗുപ്തൻ പഠിച്ച കള്ളനാണ് നമ്മുടെ കൈയ്യിൽ നിന്നും കാശ് വാങ്ങി നമ്മുക്ക് തന്നെ പണി തന്നിട്ടുണ്ടാവും

നീയൊന്ന് മിണ്ടാതിരിക്ക് ആർച്ചേ ,ഞാനെന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് നിനക്ക് വേണ്ടിയാണ് ,ഇത് പറഞ്ഞ് നീയെന്നെ കുറ്റപ്പെടുത്തുകയാണോ

കുറ്റപ്പെടുത്തിയതല്ല മമ്മീ ഞാൻ കാര്യം പറഞ്ഞതാണ് ,എനിക്ക് വേദനിച്ചിട്ട് വയ്യാ നമ്മുക്ക് ഹോസ്പിറ്റലിൽ പോയാലോ

അവിടെ പോയി എന്ത് പറയും ,നിന്റെ മുഖത്താണെങ്കിൽ നിറച്ച് വിരൽ പാടാണ് ,ഡോക്ടർ ചോദിച്ചാൽ പറയണ്ടേ

‘പിന്നെ പോകാതെ ഈ വേദന എങ്ങനെ മാറും ,

ഞാൻ എന്തെങ്കിലും ബാം പുരട്ടി ആവി പിടിച്ച് തരാം, നീയൊന്ന് കുറച്ച് നേരം മിണ്ടാതിരിക്ക് ,ഞാനാലോചിക്കുന്നത് ആരായിരിക്കും നമ്മളെ തല്ലാൻ വന്നത് ഒരു പിടിയും കിട്ടുന്നില്ല , ഇതിന് പിന്നിൽ ശരത്തായിരിക്കുമോ

ആയിരിക്കുമോ മമ്മീ ….
അവര് പറഞ്ഞതും അതുതന്നെയല്ലേ
മമ്മീ ആ ഗുപ്തനെയൊന്ന് വിളിക്ക്

ഇത്തിരി കഴിയട്ടെ ആർച്ചേ ഞാൻ വിളിക്കാം ,ഈ വേദനക്കൊരു ശമനം കിട്ടട്ടേ
അവനെ ഞാൻ വിളിക്കുന്നുണ്ട്
*
ഫോണിൽ കൂടി
അവർ പറഞ്ഞത് കേട്ടപ്പോൾ ഗുപ്തന്റെ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായി ,നല്ല തെളിമയുള്ള പുഞ്ചിരി

ആരാ അണ്ണാ …. വിളിച്ചത് ,അവരാണോ അവരെന്താ പറഞ്ഞത്

അത് ഒരു പണി അവരോട് പറഞ്ഞില്ലേ അതവർ പൂർത്തിയാക്കി, അത് കേട്ടപ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരു സന്തോഷം തോന്നി

സന്തോഷത്തിന്റെ കാര്യം മനസ്സിലായി ,പക്ഷേ ആന്റിയുടെ കൈയ്യിൽ നിന്ന് കാശ് വാങ്ങിയിട്ട് ആന്റിക്ക് തന്നെ പണി കൊടുത്തത് എന്തിനാണെന്ന് മനസ്സിലായില്ല

അതൊക്കെയുണ്ട്

അണ്ണൻ ആ ഗൗരിയെ അറിയോ

ആൻറി എന്നെ വിളിച്ച് പറയുമ്പോൾ ഗൗരി ആരാണെന്ന് എനിക്കറിയില്ലായിരുന്നു

പിന്നെ എപ്പോഴാണ് അറിഞ്ഞത്

ഗൗരിയുടെ ഫോട്ടോ കണ്ടപ്പോൾ എവിടെയോ കണ്ടു മറന്ന മുഖം പോലെ തോന്നിയിരുന്നു അന്വഷിച്ചപ്പോൾ ആണ് ഗൗരി കൃഷ്ണൻ മാഷിന്റെ മകളാണെന്ന് മനസ്സിലായത്

കൃഷ്ണൻ മാഷോ അതാരാ ….

നീയറിയില്ല എന്നെ പഠിപ്പിച്ച മാഷാണ് ,മാഷിന് എന്നെ വലിയ കാര്യമായിരുന്നു ഒത്തിരിയെന്നെ സഹായിച്ചിട്ടുണ്ട് ,എപ്പോഴും പറയും ഞാൻ വലിയ ആളാകുമെന്ന് ,ഞാൻ ചെറുപ്പത്തിൽ ഗൗരിയെ കണ്ടിട്ടുണ്ട്
മാഷിവിടന്ന് സ്ഥലം മാറിയതിൽ പിന്നെ ഞാൻ മാഷേ കണ്ടിട്ടില്ല

അപ്പോ അണ്ണനൊന്ന് മാഷിനെ കണാൻ പോകാൻ മായിരുന്നില്ലേ എല്ലാവരെയും ഒന്നു കണായിരുന്നല്ലോ

വേണ്ട ടാ .മാഷെന്നെ ഇങ്ങനത്തെ ഒരവസ്ഥയിൽ കാണണ്ടാ ,അത് എനിക്കും മാഷിനും സങ്കടമായിരിക്കും ,മാഷ് പഠിപ്പിച്ച കുട്ടികളിൽ ഞാൻ മാത്രമായിരിക്കും ഇങ്ങനെ ആയിതീർന്നത്

അതിന് അണ്ണനിപ്പോ എന്താ ഒരു കുറവുള്ളത് കണാൻ സിനിമ നടനെ പോലെ കാശിന് കാശ് പിന്നെ ഉന്നതങ്ങളിൽ നല്ല പിടിപാട് ഇതിൽ കൂടുതൽ എന്ത് വേണം

ഇതൊക്കെ നേരായി വഴിയിൽ വന്ന് ചേർന്നതാണോ ,ഒരിക്കലും ഞാനിങ്ങനെ യൊന്നും ആവണമെന്ന് ആഗ്രഹിച്ചിരുന്നില്ല പ്ലസ് ടു കഴിഞ്ഞ് തുടർന്ന് പഠിക്കാൻ പറ്റിയില്ല, അച്ഛന്റെ മദ്യപാനം എല്ലാം നശിപ്പിച്ചിട്ടുണ്ടായിരുന്നു ,
അച്ഛൻ മരിച്ചു ,പിന്നെ അമ്മയുടെ അസുഖം, എല്ലാം കൂടിയായപ്പോൾ പിന്നെ പഠിക്കാൻ പറ്റിയില്ല,അന്ന് ഞാൻ ഈ ആൻറിയുടെ വീട്ടിൽ പോയി കെഞ്ചിയിട്ടുണ്ട് ഒന്ന് തിരിഞ്ഞ് പോലും നോക്കിയിട്ടില്ല ,ഞങ്ങളെ വെറുപ്പായിരുന്നു അവർക്ക് ,
പിന്നെയങ്ങോട്ട് കാശ് ഉണ്ടാക്കണമെന്ന വിചാരം മാത്രമേ ഉണ്ടായിരുന്നുള്ള ,എങ്ങനെയെങ്കിലും പണക്കാരാനാവുക ,അതിന്ന് ഇവിടെ വരെ എത്തി
പറഞ്ഞ് കഴിഞ്ഞപ്പോഴെക്കും ഗുപ്തന്റ കണ്ണ് നിറഞ്ഞിരുന്നു

അതൊക്കെ പോട്ടെ അണ്ണ .. കഴിഞ്ഞ കാലമല്ലേ
അല്ല അണ്ണാ ഗൗരി ശരിക്കും ആ പയ്യനെ തട്ടിയെടുത്തതാണോ

പോടാ …ഗൗരി നീ വിചാരിക്കുന്നത് പോലൊരു കുട്ടിയല്ല ,അവളെ കണ്ടിഷ്ടപ്പെട്ട് കല്യാണം ആലോചിച്ച് ചെന്നതാണ് പയ്യൻ ,പയ്യനെ ഞാനറിയും ആന്റിയുടെ ഒരു ബന്ധുവാണ് ബാങ്കിലാണ് ജോലി

അപ്പോ അണ്ണൻ വലിയൊരു അന്വഷണം നടത്തി

അന്വഷണം നടത്തുക മാത്രമല്ല ഞാൻ പോയി ശരത്തിനെ കണ്ടു

എങ്ങനെ ….

*
അങ്കിളിന്റെ ഏട്ടന്റെ മകൻ വരുണിനെ ആദ്യം പോയി കണ്ട് അവനെയും കൂട്ടിയാണ് ശരത്തിനെ കണാൻ പോയത്

ശരത്തിനോട് പോയി കാര്യങ്ങൾ സംസാരിച്ചു

ശരത്ത് ഒന്നും കൊണ്ടു പേടിക്കണ്ട ,ക്വാട്ടേഷൻ തന്നത് സുധ ആന്റിയാണ്

സുധയാൻറിയോ
ശരത്തിനും വരുണിനും അതൊരു ഷോക്കായിരുന്നു ,
വരുണിനോട് ഞാൻ ശരത്തിനെ കാണണമെന്ന് മാത്രമാണ് പറഞ്ഞത് കാര്യങ്ങളൊന്നും പറഞ്ഞിട്ടുണ്ടായില്ല

ഗുപ്താ ഞാൻ നിനക്കൊരു ക്വാട്ടേഷൻ തരുന്നു ആ അമ്മയുടെയും മകളുടെയും കാല് തല്ലിയൊടിക്കാൻ കാശൊരു പ്രശ്നമല്ല

ഏയ് വരുണെ അതിന്റെയൊന്നും ആവശ്യമില്ല ആന്റിയുടെയും ആർച്ചയുടെയും കാര്യം എനിക്ക് വിട്ടേക്ക് ,ആന്റിക്കൊരു പണി കൊടുക്കാൻ ഞാൻ ചെറുപ്പത്തിൽ തുടങ്ങി ആഗ്രഹിച്ചിരുന്ന കാര്യമാണ് പിന്നെ ഗൗരിയമായി എനിക്കൊരു ബന്ധമുണ്ട് കൃഷ്ണൻ മാഷ് എന്റെ അധ്യാപകനായിരുന്നു മാഷിന്റെ പ്രിയ്യപ്പെട്ട വിദ്യാർത്ഥിയായിരുന്നു ഞാൻ

വരുണും ശരത്തും ഗുപ്തനെ അൽഭുതത്തോടെ നോക്കി

മാഷ് അന്നെന്നെ ഒത്തിരി സഹായിച്ചിട്ടുണ്ട് ,ആ മാഷിന്റെ മകൾക്ക് ഒരാപത്ത് വരുമ്പോൾ കൈകെട്ടി നോക്കി നിൽക്കാൻ ഗുപ്താനാവില്ല

ശരത്ത് ഒന്നുകൊണ്ടും പേടിക്കണ്ട ഇനി എന്തു കാര്യത്തിനും ഞാനുണ്ട് നിങ്ങളുടെ കൂടെ ഗൗരിയുടെ ഏട്ടനായി
ഗുപ്തൻ പറഞ്ഞു

അത് ഒരേട്ടന്റെ ശബ്ദമായിട്ടാണ് ശരത്തിനും വരുണിനും തോന്നിയത്
*

അത്രയുമായപ്പോഴെക്കും സുധയെയും ആർച്ചയെയും തല്ലിയ മൂന്ന് പേരും തിരിച്ച് വന്നു

അണ്ണോ …… തള്ളക്കും മകൾക്കും നല്ലത് കൊടുത്തിട്ടുണ്ട്

ഇങ്ങനത്തെ ഒരു സാധനത്തിനെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ,ദേ ഇത് കണ്ടോ ആ തള്ള മാന്തിയതാണ് ,പൂച്ച മാന്തിയത് പോലെ ,തല്ലിയ കൂട്ടത്തിൽ അവരുടെ നഖമൊക്കെ വെട്ടാമായിരുന്നു

തള്ളക്ക് അടി കുറവാ കൊടുത്തത് പ്രായത്തെ ഒന്നു ബഹുമാനിച്ചു ,പക്ഷെ മോൾക്ക് നല്ലത് കൊടുത്തിട്ടുണ്ട്

അവൾക്കതാവശ്യമാണ് ,ഇനിയത്തെ പോക്കിന് അവളുടെ ഒരെല്ല് കൂടുതൽ ഉള്ളത് ഊരി എടുക്കണം
ഗുപ്തൻ പറഞ്ഞു

ആക്കാര്യം ഞങ്ങളേറ്റു അണ്ണാ ,എന്നാ പോവേണ്ടത് എന്ന് പറഞ്ഞാൽ

നിങ്ങൾക്കറിയോ അണ്ണൻ എന്തിനാണ് ആൻറിയെ തല്ലാൻ പറഞ്ഞതെന്ന് ആ ഗൗരിയെ അണ്ണൻ അറിയും ആ കാര്യം എന്നോട് പറഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു

അത് എന്ത് കാരണം കൊണ്ടായാലും ഞങ്ങൾക്കറിയില്ല അണ്ണൻ തല്ലാൻ പറത്താൽ ഞങ്ങള് തല്ലും അതിപ്പോ ആരെ തല്ലാൻ പറഞ്ഞാലും

പെട്ടെന്ന് ഗുപ്തന്റെ ഫോൺ റിംഗ് ചെയ്തു

സുധയായിരുന്നു

എന്താ ആന്റി …

ഗുപ്താ രണ്ടു മൂന്നു പേര് വന്ന് എന്നെയും ആർച്ചയെയും തല്ലിയിട്ട് പോയി നിനക്കറിയോ അവര് ആരാണെന്ന് സുധ വന്നവരെ പറ്റി ചെറിയൊരു വിവരണം ഗുപ്ത ന് കൊടുത്ത്

അത് ആന്റി നിങ്ങളെ തല്ലാൻ വന്നത് വേറാരുമല്ല എന്റെ ആളുകളാണ് ഗുപ്തൻ ചിരിച്ചു കൊണ്ട് പറഞ്ഞു

നിന്റെ ആളുകളോ എന്റെ കാശ് വാങ്ങി നീ എന്നെ തല്ലുന്നോ ,എന്റെ മോള് പറഞ്ഞിരുന്നു ചിലപ്പോ നീയായിരിക്കുമെന്ന് നിന്നെ ഞാൻ വെറുതെ വിടില്ല ,ഞാൻ പോലീസിനെ വിളിക്കും സുധക്ക് ദേഷ്യം വന്നു

വിളിച്ചോ … ആന്റി വിളിക്ക് അപ്പോ കാര്യങ്ങൾ കുറച്ച് കൂടി ഈസിയായി ,ഞാൻ വേറൊന്നും ചെയ്യില്ല ആന്റി എന്നോട് പറഞ്ഞതൊക്കെ റെക്കോർഡ് ആയിട്ടുണ്ട് അത് ഞാൻ അവരെ ഏൽപിക്കും ‘ഗൗരിയെ കൊല്ലാൻ പറഞ്ഞതൊക്കെ

നീ എന്നെ പേടിപ്പിക്കുകയാണോ

അല്ലാട്ടോ

നിനക്ക് ഞാനിത് മറുപടി തരും നീ ഒരിക്കലും മറക്കാത്ത വിധത്തിൽ

ശരി ആന്റിയുടെ ആഗ്രഹമല്ലേ നടക്കട്ടെ
പിന്നെ ഒരു കാര്യം കൂടി ആർച്ചക്കിനി ആന്റി ചെറുക്കനെ അന്വഷിക്കണ്ടാട്ടോ

എന്താ ഞങ്ങൾക്ക് പകരം നീ അന്വഷിക്കോ

ഞാൻ അന്വഷിക്കല്ല
ആർച്ചയെ ഞാൻ കെട്ടിക്കോളാം ……..

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഗൗരി: ഭാഗം 37

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 6

ഗൗരി: ഭാഗം 7

ഗൗരി: ഭാഗം 8

ഗൗരി: ഭാഗം 9

ഗൗരി: ഭാഗം 10

ഗൗരി: ഭാഗം 11

ഗൗരി: ഭാഗം 12

ഗൗരി: ഭാഗം 13

ഗൗരി: ഭാഗം 14

ഗൗരി: ഭാഗം 15

ഗൗരി: ഭാഗം 16

ഗൗരി: ഭാഗം 17

ഗൗരി: ഭാഗം 18

ഗൗരി: ഭാഗം 19

ഗൗരി: ഭാഗം 20

ഗൗരി: ഭാഗം 21

ഗൗരി: ഭാഗം 22

ഗൗരി: ഭാഗം 23

ഗൗരി: ഭാഗം 24

ഗൗരി: ഭാഗം 25

ഗൗരി: ഭാഗം 26

ഗൗരി: ഭാഗം 27

ഗൗരി: ഭാഗം 28

ഗൗരി: ഭാഗം 29

ഗൗരി: ഭാഗം 30

ഗൗരി: ഭാഗം 31

ഗൗരി: ഭാഗം 32

ഗൗരി: ഭാഗം 33

ഗൗരി: ഭാഗം 34

ഗൗരി: ഭാഗം 35

ഗൗരി: ഭാഗം 36

Share this story