മിഥുനം: ഭാഗം 1

മിഥുനം: ഭാഗം 1

നോവൽ

****

എഴുത്തുകാരി: ഗായത്രി വാസുദേവ്

“ലോകാ സമസ്താ സുഖിനോ ഭവന്തു ”

ശ്രീകോവിലിനു മുന്നിൽ കണ്ണടച്ചു കൈ കൂപ്പി നിന്നുകൊണ്ട് ദേവിക മന്ത്രിച്ചു. എല്ലാവർക്കും നല്ലത് മാത്രം വരുത്തണെ ദേവീ. മറ്റൊന്നും താനിപ്പോ പ്രാർത്ഥിക്കാറില്ല. ആവശ്യപ്പെടാൻ ഒന്നും തന്നെ ഇല്ലാ എന്നുള്ളതാണ് സത്യം. ഒന്നുകൂടി കൈകൂപ്പി വണങ്ങി ദേവിക അമ്പലത്തിൽ നിന്നും ഇറങ്ങി. കയ്യിലെ ഇലച്ചീന്തിൽ നിന്നും പ്രസാദം തൊട്ടടുത്തു തുളസിയില മുടിയിലേക്ക് തിരുകി അവൾ ആ ഇടവഴി കടന്നു വീട്ടിലേക്ക് നടന്നു.

“നാളെ ബസ് സ്റ്റോപ്പ്‌ വരെ കൊണ്ടുവിടില്ലേ ചെറിയച്ചാ? ”

അമ്പലത്തിൽ നിന്നും വരുന്ന വഴി ഉമ്മറത്തിരുന്ന രാമചന്ദ്രനോട് ദേവിക ചോദിച്ചു.

” മം വരാം മോളെ ”

അയാൾ മങ്ങിയ മുഖത്തോടെ അവളോട് പറഞ്ഞു. ചൂണ്ടുവിരലാൽ ചന്ദനം തൊട്ടടുത്തു അവൾ അയാളുടെ നെറ്റിയിൽ കുറി വരച്ചതിനു ശേഷം ചെറിയമ്മേ എന്ന് വിളിച്ചു അകത്തേക്ക് കയറിപ്പോയി. അവൾ പോയ വഴിയേ നോക്കി ദീർഘമായി ഒന്ന് നിശ്വസിച്ച ശേഷം അയാൾ തൊടിയിലേക്കിറങ്ങി.

അടുക്കളയിലെത്തിയ ദേവിക അവിടെ ഓരോ പണിയിൽ നിന്നിരുന്ന സരസ്വതിയുടെ പിന്നിൽ ചെന്നവരെ കെട്ടിപിടിച്ചു. തിരിഞ്ഞു നോക്കിയ അവർ പുഞ്ചിരിയോടെ ദേവികയുടെ നെറുകിൽ തലോടി.

” ന്റെ കുട്ടി അമ്പലത്തിൽ പോയിട്ട് നല്ലോണം പ്രാർത്ഥിച്ചോ? ”

” പ്രാർത്ഥിച്ചു ചെറിയമ്മേ ”
എന്നും പറഞ്ഞവൾ അവരുടെ നെറ്റിയിലും ചന്ദനം തൊട്ടുകൊടുത്തു.

” നാളെ പോയിട്ട് മോള് എന്നാ വരണേ? എല്ലാ ആഴ്ചയിലും വരാൻ പറ്റുമോ? ”

” അറിയില്ല ചെറിയമ്മേ. അവർ സമ്മതിക്കുമോന്നു അറിയില്ലല്ലോ. തോന്നുമ്പോൾ ലീവ് എടുത്താൽ ഒരുപക്ഷെ അവർ എന്നെ പറഞ്ഞയച്ചാലോ?. ചെറിയമ്മ വിഷമിക്കണ്ട ഞാൻ എന്നും ഫോൺ ചെയ്തോളാം. ”

” നിന്നെ എങ്ങും പറഞ്ഞയക്കാൻ തോന്നണില്ല കുട്ടീ. ”

“പോകാതെ ശരിയാവില്ല ചെറിയമ്മേ. എത്ര നാൾ നിങ്ങൾക്ക് ഭാരമായി എനിക്കിവിടെ തുടരാൻ പറ്റും? ”

“ഭാരമോ നീ എന്താ ദേവൂ ഈ പറയണേ? ഞങ്ങളെ നീ അങ്ങനെയാണോ മനസിലാക്കി വെച്ചേക്കുന്നേ? ”

സരസ്വതി കണ്ണ് തുടച്ചു തിരിഞ്ഞു നിന്നു. ദേവിക പിന്നിൽ നിന്നവരെ കെട്ടിപിടിച്ചു ആ കഴുത്തിലേക്ക് മുഖം അമർത്തി നിന്നു.

” അങ്ങനെ അല്ല ചെറിയമ്മേ. ഞാൻ ഇപ്പൊ ഒരു ജോലിക്ക് അല്ലെ പോകുന്നത്? ഈ കൂടെ തന്നെ എനിക്കെന്റെ മാസ്റ്റർ ഡിഗ്രിയും കംപ്ലീറ്റ് ചെയ്യണം. എന്റെ അച്ഛന്റെ ഏറ്റോം വല്യ ആഗ്രഹമായിരുന്നു എന്നെ ഒരു കോളേജ് അധ്യാപിക ആയി കാണണമെന്ന്. ആ ആഗ്രഹം ഈ ഞാൻ സാധിച്ചു കൊടുക്കണ്ടേ? അതിനിപ്പോ ഈ ജോലിക്ക് പോയേ പറ്റൂ. അതുകൊണ്ട് ചെറിയമ്മ വിഷമിക്കേണ്ട. ഞാൻ വേഗം തിരിച്ചു വരും. ”

കണ്ണുകൾ അമർത്തി തുടച്ചു സരസ്വതി ദേവുവിനെ കെട്ടിപിടിച്ചു നെറുകിൽ ചുംബിച്ചു.

” എന്റെ മോൾ നന്നായിട്ട് പഠിക്കണം കേട്ടോ. പിന്നെ എന്നും രാവിലെയും വൈകുന്നേരവും എന്നെ വിളിക്കണം ”

“വിളിക്കാം ചെറിയമ്മേ. ഞാൻ പോയി ബാഗ് ഒരുക്കി വെക്കട്ടെ ”

സരസ്വതിയോട് അത്രയും പറഞ്ഞവൾ മുറിയിലേക്ക് നടന്നു. ഡ്രെസ്സുകളും മറ്റു അത്യാവശ്യം വേണ്ട സാധനങ്ങളും എടുത്ത് വെച്ചവൾ ടേബിളിൽ ഇരുന്ന ഫോട്ടോ കയ്യിലെടുത്തു. എന്നിട്ട് ആ ഫോട്ടോയിൽ ചുംബിച്ച ശേഷം അതിലേക്ക് നോക്കി പറഞ്ഞു തുടങ്ങി

” അച്ഛാ അമ്മേ ശങ്കരൻമാഷ് പറഞ്ഞ ജോലിക്ക് എന്നെ വിടാൻ ചെറിയമ്മക്കും ചെറിയച്ഛനും ഒട്ടും ഇഷ്ടല്ല. പക്ഷെ അവരുടെ അവസ്ഥ അറിഞ്ഞും ഞാൻ എങ്ങനെയാ ഇവിടെ ഇനിയും തുടരുക. എന്റെ കാര്യങ്ങളും കൂടി നോക്കാൻ ചെറിയച്ചനെ കൊണ്ട് ഒറ്റക്ക് സാധിക്കും എന്ന് തോന്നുന്നില്ല. അതിനാ കിട്ടിയ ജോലിക്ക് പോകാൻ ഞാൻ വാശി പിടിച്ചത്. ഇതാവുമ്പോ ഇവിടുത്തെ കാര്യങ്ങളും നടക്കും എന്റെ പഠനവും മുടങ്ങില്ല. അച്ഛനും അമ്മയും ദേവൂന്റെ ഒപ്പം കാണണേ ”

ആ ഫോട്ടോ ബാഗിലേക്ക് വെച്ചു തിരിഞ്ഞപ്പോഴേ കേട്ടു ഗേറ്റിൽ ശബ്ദം.
ഉമ്മറത്തേക്ക് ചെന്നപ്പോഴേ കണ്ടു അഞ്ജലിയും അരവിന്ദും സ്കൂളിൽ നിന്നും വരണത്. ഇന്നും വഴക്കിട്ടാ വരവെന്ന് തോന്നുന്നു അഞ്ജലിയുടെ മുഖം ഒരു കുട്ടയുണ്ട്.
വന്നു കെറിയുടനെ അഞ്ജലി വന്നു ദേവികയെ ചുറ്റിപിടിച്ചു

” ചേച്ചീ ഈ ചേട്ടൻ ഇന്നും എന്നെ തല്ലി ”

“എന്തിനാ അരവിന്ദേ നീ അഞ്ജലിയെ തല്ലിയത്? നിന്റെ അനിയത്തി അല്ലെ അവൾ? ”

” അത് ഇവളെന്നെ നിക്കറിൽ മുള്ളി ന്നു ക്ലാസ്സിന്റെ വാതിൽക്കൽ വന്നു വിളിച്ചിട്ടാ. ക്ലാസ്സിൽ എല്ലാരും കേട്ടു ”

ദേവിക തിരിഞ്ഞു നോക്കിയതും ഒരു കള്ള ചിരി ചിരിച്ചു അഞ്ജലി അകത്തേക്ക് ഒറ്റ ഓട്ടം.

രാമചന്ദ്രന്റെയും സരസ്വതിയുടെയും മക്കൾ ആണ് അഞ്ജലിയും അരവിന്ദും. അഞ്ജലി പത്തിലും അരവിന്ദ് പ്ലസ് ടുവിലും..

രാമചന്ദ്രന്റെ ചേട്ടൻ ജയചന്ദ്രന്റെയും ശോഭനയുടെയും ഏക മകൾ ആണ് ദേവിക. ആറു മാസങ്ങൾക്കു മുൻപ് ഒരു ആക്‌സിഡന്റിൽ രണ്ടാളും മരിച്ചതോടെ ഒറ്റക്കായ ദേവികയെ രാമചന്ദ്രൻ വീട്ടിലേക്ക് കൊണ്ടുവന്നു. ദേവിക എന്നാൽ രാമചന്ദ്രന് ജീവനാണ്. സരസ്വതിക്കും അതുപോലെ തന്നെ.

##################

അത്താഴം കഴിഞ്ഞ് മുറിയിലേക്ക് പോകാൻ നിന്ന ദേവികയെ രാമചന്ദ്രൻ വിളിച്ചു.

” നാളെ എപ്പോഴാ പോകേണ്ടത്? ”

” ഒരു ഏഴ് മണി ആകുമ്പോ എന്നെ സ്റ്റാൻഡിൽ വിട്ടാൽ മതി ചെറിയച്ചാ. ഇവിടുന്നു ഒരു നാലു മണിക്കൂർ ഉണ്ട് കോട്ടയത്തേക്ക്. അവിടെ ബസ് ഇറങ്ങീട്ട് വിളിക്കാനാ അവർ പറഞ്ഞത്. ”

“പോകണോ ദേവൂട്ടി? നിനക്ക് ഇവിടെ നിന്നാൽ പോരെ? ”

“പോകണം ചെറിയച്ചാ. ചെറിയച്ചനെ കൊണ്ട് എന്നെക്കൂടി നോക്കാൻ കഴിയില്ല എന്നെനിക്ക് നല്ലോണം അറിയാം. ഇതിപ്പോ എനിക്ക് ചെറിയച്ചനെ സഹായിക്കാനും പറ്റും. ”

” എന്നാലും മോളെ ഒരു ഹോംനഴ്സ്‌ എന്നൊക്കെ പറഞ്ഞാൽ ”

” ഒരു എന്നാലും ഇല്ലാ. എല്ലാ ജോലിക്കും അതിന്റെ മഹത്വം ഉണ്ടെന്നു ചെറിയച്ഛൻ തന്നെയല്ലേ പറയാറ്. ഇതിപ്പോ പരസഹായം കൂടാതെ എണീക്കാൻ കഴിയാത്ത ഒരാളെ പരിചരിക്കുന്ന ജോലി. അതൊരു പുണ്യം തന്നെയല്ലേ ചെറിയച്ചാ? ”

“.മം മോൾ പറഞ്ഞതും ശെരിയാ. കുട്ടി പോയിക്കിടന്നോ രാവിലെ എണീക്കണ്ടതല്ലേ? ”
ഒന്ന് മൂളിയിട്ടവൾ പിന്തിരിഞ്ഞു നടന്നു. അഞ്ജലിയെ കെട്ടിപിടിച്ചു കിടന്നെങ്കിലും അവൾക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല. ഓരോന്ന് ആലോചിച്ചു കിടന്നവൾ നേരം വെളുപ്പിച്ചു.

രാവിലെ തന്നെ രാമചന്ദ്രൻ അവളെ സ്റ്റാൻഡിൽ ആക്കി. കോട്ടയത്തേക്കുള്ള ബസിൽ കയറി ടിക്കറ്റ്‌ എടുത്തവൾ ഒരു വിൻഡോ സീറ്റിൽ ഇരുപ്പുറപ്പിച്ചു.

മുഖത്തേക്ക് അടിക്കുന്ന തണുത്ത കാറ്റിൽ എല്ലാം മറന്നവൾ കണ്ണടച്ചു ഇരുന്നു. കോട്ടയത്തു ബസ് ഇറങ്ങി ശങ്കരൻ മാഷ് തന്ന നമ്പറിലേക്ക് വിളിച്ചു. കാൾ കട്ട്‌ ചെയ്ത് കുറച്ചു കഴിഞ്ഞതും ഒരു ബ്ലാക്ക് ഡസ്റ്റർ അവളുടെ മുന്നിൽ ബ്രേക്കിട്ടു നിന്നു. അതിൽ നിന്നുമിറങ്ങിയ ആൾ അവൾക്ക് നേരെ നടന്നടുത്തു…തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

മിഥുനം: ഭാഗം 1

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

Share this story