ഗൗരി: ഭാഗം 38

Share with your friends

നോവൽ

എഴുത്തുകാരി: രജിത പ്രദീപ്‌

നീയെന്താ പറഞ്ഞത് എനിക്ക് മനസ്സിലായില്ല

ഇതിലിപ്പോ മനസ്സിലാകാതിരിക്കാനായി ഒന്നുമില്ല ,ആർച്ചയെ ഞാൻ വിവാഹം ചെയ്ത് കൊള്ളാമെന്ന്

നീയോ….
സുധ ഒന്നു പൊട്ടി ചിരിച്ചു
അതു കൊള്ളാം നിനക്കെന്ത് യോഗ്യതയുണ്ട് എന്റെ മകളെ കുറിച്ച് ഇങ്ങനെ പറയാൻ ,അവളുടെ പേര് പറയാൻ നീ പേടിക്കണം

എന്തിന്
ആന്റി …..എന്തിനാ ഞാൻ പേടിക്കുന്നത് ഞാൻ വിചാരിച്ചാൽ ആർച്ച ഇപ്പോ എന്റെ അടുത്തെത്തും ആന്റിക്ക് കാണണോ

അത് കേട്ടപ്പോൾ സുധക്ക് ഉള്ളില് പേടി തോന്നി ,ചിലപ്പോ അവൻ പറഞ്ഞത് പോലെ ചെയ്യ്താലോ

പക്ഷെ ഉള്ളിലെ പേടി സുധ പുറത്ത് കാണിച്ചില്ല ,
നീയെന്നെ പേടിപ്പിക്കുകയാണോ നിനക്ക് ആള് മാറിപ്പോയി മോനെ നീ കണ്ടതിനെക്കാളും ലോകം കണ്ടവളാണ് ഞാൻ ഇതിലൊന്നും ഞാൻ പേടിക്കില്ല

ശരി ആന്റി പേടിക്കണ്ട ഞാൻ പറഞ്ഞത് പോലെ സംഭവിക്കുമ്പോൾ ഈ ദേഷ്യമൊക്കെ മാറ്റി വച്ച് ഞങ്ങളെ ആന്റി അനുഗ്രഹിക്കണം

എന്റെ മകളുടെ ചെരിപ്പ് തൊടാൻ പോലും യോഗ്യതയില്ലാത്ത നീയാണോ എന്നെ വെല്ലുവിളിക്കുന്നത് ,നമ്മുക്ക് നോക്കാം എന്താ അവസാനം സംഭവിക്കുന്നതെന്ന്

നോക്കാം
അപ്പോ ശരിയാന്റി ഞാൻ ഇടക്ക് വിളിക്കാം

എന്തിന് നീയെന്തിനാ എന്നെ വിളിക്കുന്നത്

എനിക്ക് ആർച്ചയുടെ വിശേഷങ്ങളൊക്കെ അറിയണ്ടേ

ഇനി മേലാക്കം നീയെന്റെ ഫോണിലേക്ക് വിളിക്കരുത്

ശരി ആന്റിയെ വിളിക്കണില്ല ഒരു കാര്യം ചെയ്യ് ആർച്ചയുടെ നമ്പർ തായോ അപ്പോ പിന്നെ എനിക്ക് ആൻറിയെ ശല്യപ്പെടുത്തേണ്ടി വരില്ല
ഗുപ്തൻ ചിരിക്കുകയായിരുന്നു

അവന്റെ ചിരി കേട്ടപ്പോൾ സുധക്ക് ദേഷ്യം ഇരട്ടിച്ചു

സുധ കോള് കട്ട് ചെയ്തു

എന്താ മമ്മീ ….
എന്താ അവൻ പറഞ്ഞത് ആ ഗുണ്ടാ

അത് മോളെ ….

മമ്മീ മടിക്കാതെ അവൻ എന്താ പറഞ്ഞതെന്ന് പറ

നിനക്ക് ചെറുക്കനെ നോക്കണ്ടാന്ന് ,അവൻ നിന്നെ വിവാഹം കഴിച്ചോളാമെന്ന്

മമ്മിക്ക് തല്ലത് പറഞ്ഞ് കൊടുക്കാൻ മേലായിരുന്നോ ,കെട്ടാനിങ്ങട്ട് വരട്ടേ ഞാൻ കഴുത്ത് നീട്ടികൊടുക്കാം അവന്റെ സാമർത്ഥ്യം നോക്ക്, ഇതിനൊക്കെ കാരണം മമ്മി തന്നെ യാണ് , മമ്മിയിത്തിരി അകലം പാലിച്ച് സംസാരിച്ചിരുന്നെങ്കിൽ അവന് ഇത്രക്കും ധൈര്യം ഉണ്ടാവില്ലാർന്നു

വന്നത് വന്നു ഇനി അത് പറഞ്ഞിരുന്നിട്ട് എന്ത് കാര്യം അവൻ പറഞ്ഞതോർത്ത് മോള് വിഷമിക്കണ്ട

എനിക്കെന്ത് വിഷമം ഭ്രാന്തൻ മാര് പലതും പറയും അതിനെനിക്കെന്താ ..

*
അണ്ണാ അണ്ണൻ തീവണ്ടിക്ക് തല വെക്കാൻ പോവുകയാണോ

എന്താ നീ അങ്ങനെ ചോദിച്ചത്

അണ്ണൻ ആ തള്ളയുടെ മകളെയാണോ കെട്ടാൻ പോകുന്നത് ,തള്ളയെക്കാൾ ഒരു പടി മുകളിലാണ് മകൾ

നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല ,ആദ്യം ഞാൻ ആന്റിയെ ഒന്നു പേടിപ്പിക്കാൻ പറഞ്ഞതാണ് പക്ഷെ ആന്റി ഇപ്പോൾ എന്നെ വെല്ലുവിളിച്ചിരിക്കുകയാണ് ,ഇനി അവളെ എനിക്ക് കെട്ടിയെ പറ്റൂ

എന്റെ അണ്ണാ അവളെ മെരുക്കാൻ ഭയങ്കര പാടായിരിക്കും അവൾക്ക് ആണുങ്ങളെയൊക്കെ ഭയങ്കര പുച്ഛമാണ് ,പിന്നെ മുട്ടൻ അഹംങ്കാരം ഇതിനെ തന്നെ വേണോ അണ്ണന് കെട്ടാൻ

അണ്ണൻ പറ
നല്ല പെൺകുട്ടികളെ ഞങ്ങൾ കണ്ടു പിടിച്ച് കൊണ്ടു വരാം

ടാ … മതി എനിക്കിനി വേറെ ആരെയും വേണ്ട ,ഞാൻ ആർച്ചയെ കെട്ടും ,ഇനി എത്ര വലിയ തടസ്സങ്ങൾ ഉണ്ടായാലും ആർച്ചയെന്ന പടകുതിരയെ ഈ ഗുപ്തൻ മെരുക്കിയിരിക്കും

ആർച്ചയെ അണ്ണൻ കണ്ടിട്ടുണ്ടോ

ഞാൻ ചെറുതി ലെ കണ്ടതാണ് ,തറവാട്ടിലേക്കൊന്നും ആർച്ച വരാറില്ല

കാണാനൊരു ഭംഗിയൊക്കെ യുണ്ട്

ഇനിയിപ്പോ അവള് വിരൂപയായാലും ഞാൻ കെട്ടും ,ഇനി തീരുമാനത്തിൽ മാറ്റമില്ല

അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും ഗുപ്തൻ കേൾക്കാതെ അവരിലൊരാൾ പറഞ്ഞു

*
ഗൗരി ….. ഇന്നലെ നീ സാരി വാങ്ങാൻ പോകുന്നത്, ഗംഗ വരുന്നുണ്ടോ

ഇല്ല നിമിഷ എന്നോട് ശ്യാമേട്ടന്റെ ഷോപ്പിലേക്ക് ചെല്ലാന്നാണ് സാറ് പറഞ്ഞിരിക്കുന്നത്, സാറ് തിരിച്ച് വീട്ടിലേക്ക് കൊണ്ടു വിടാമെന്ന് പറഞ്ഞിട്ടുണ്ട്

ഉവ്വ് ….. മനസ്സിലായി

എന്താടീ ഒരു ഉവ്വ് .. എന്തോ അർത്ഥം വച്ച് സംസാരിക്കുന്നത് പോലെ

ഒന്നുമില്ല എന്നെയൊക്കെ എന്നാണാവോ ഒരാള് ഡ്രസ്സ് ഒക്കെ വാങ്ങി തന്ന് വീട്ടിൽ കൊണ്ടുവിടുന്നത്

നിന്റെ മനസ്സിൽ അതാണല്ലേ

അതാണ് മോളെ

നിനക്കും ഒരാള് വേഗം വരും

ഗൗരി …… ദേ ശരണ്യ നമ്മുടെ അടുത്തേ വരുന്നുണ്ട് ,നീ ഏണീച്ച് പോകരുത് അവൾക്ക് പറയാനുള്ളത് നീ കേൾക്കണം ,അവള് ചെയ്തത് തെറ്റാണ് അതെനിക്കറിയാം എന്നാലും എത്ര നാള് നിങ്ങൾ ഇങ്ങനെ ഒളിച്ച് കളിക്കും ,നിന്റെ കല്യാണത്തിന് അവളെ വിളിക്കണ്ടേ,

നിമിഷാ …

ഒന്നും പറയണ്ടാ ദേ ശരണ്യ നമ്മുടെ അടുത്തെത്താറായി ,അവൾക്ക് പറയാനുള്ളത് നമ്മുക്ക് കേൾക്കാം

ശരണ്യ അവരുടെ അടുത്തെത്തി

ഗൗരി … എനിക്ക് നിന്നോട് സംസാരിക്കണം ,എത്ര ദിവസമായി നിന്റെ പുറകെ ഞാൻ നടക്കുന്നു ,ദയവായി എനിക്ക് പറയാനുള്ളത് കേൾക്കണം

എന്താ നിനക്ക് എന്നോട് പറയാനുള്ളത്
,നീ ചെയ്ത പ്രവൃത്തി എന്നെ എത്രത്തോളം വേദനിപ്പിച്ചെന്ന് നിനക്കറിയോ

ഗൗരി എനിക്കറിയാം എനിക്ക് തെറ്റ് പറ്റി ,പക്ഷെ അതിൽ എനിക്കിപ്പോൾ ഒരു പാട് സങ്കടം ഉണ്ട് ,അതിന്റെ കൂടെ നിന്റെയീ മൗനം എനിക്കത് സഹിക്കാൻ പറ്റുന്നില്ല
ശരണ്യ കരയുന്നുണ്ടായിരുന്നു

നിമിഷ ഗൗരിയുടെ കൈയ്യിൽ പിടിച്ചമർത്തി

ഗൗരി .. ഇനി കുറച്ച് ദിവസം കൂടിയെ ക്ലാസ്സ് ഉള്ളൂ ,നമ്മള് തമ്മിൽ ഇനി ഒരിക്കലും കാണുകയില്ല ,ഇവിടെ നിന്ന് ഞങ്ങൾ ചേട്ടന്റെ ജോലി സ്ഥലത്തേക്ക് പോകും, ചിലപ്പോ ഇനി ഒരു തിരിച്ച് വരവ് ഉണ്ടാകില്ല
ഇവിടെ നിന്ന് പോകുന്നതിന് മുൻപ് നിന്നോട് എല്ലാം ഏറ്റു പറഞ്ഞ് മാപ്പിരക്കണമെന്ന് തോന്നി ,ഒരു ചെറിയ കുശുമ്പ് തോന്നി നിന്നോട് അതിന്റെ പരിണിത ഫലമാണിതൊക്കെ, ഒന്നും വേണ്ട നീ മാപ്പൊന്നും ത ര ണ്ട എന്നെ വെറുക്കാതിരുന്നാൽ മതി
ശരണ്യ കരഞ്ഞ് കൊണ്ട് പറഞ്ഞൊപ്പിച്ചു

ശരണ്യേ …..
നിന്നെ വെറുക്കാനോ അതിന് എനിക്ക് കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ,നിന്നോട് മിണ്ടാത്തതിൽ എനിക്കും വിഷമമുണ്ടായിരുന്നു ,നീയായിരുന്നില്ലേ എന്റെ ധൈര്യം
ഗൗരി ശരണ്യയെ കെട്ടി പിടിച്ചു കരഞ്ഞു

ഓ അങ്ങനെ ഉരുകാൻ വെമ്പി നിന്ന മഞ്ഞ് ഉരുകി ,സാമാധാനമായി
നിമിഷ പറഞ്ഞു

പോടീ ….

ആ … അതെനിക്കറിയാം രണ്ടും തമ്മിൽ കൂട്ടായാൽ നമ്മൾ ഔട്ട് ആണെന്ന്
എന്തായാലും നിങ്ങൾ തമ്മിലുള്ള പിണക്കം മാറിയത് കൊണ്ട് രണ്ടു പേരും നാളെ എനിക്ക് ചിലവ് ചെയ്യണം

ആക്കാര്യം ഞങ്ങളേറ്റു

*
എന്തിനാ ആർച്ചേ നീ ഡോക്ടറൊട് കള്ളം പറഞ്ഞത് ,നീ പറഞ്ഞത് നുണയാണെന്ന് ഡോക്ടർക്ക് മനസ്സിലായിട്ടുണ്ട്

പിന്നെ ഞാനെന്തു പറയണം ക്വാട്ടേഷൻ കാര് തല്ലിയതാണെന്ന് പറയണോ

അല്ല ഡോക്ടറോടും വക്കീലിനോടും കള്ളം പറയരുതെന്നല്ലേ

നീയൊന്ന് പോയേ മെറിനെ ,ഇനി ഇതു പോലത്തെ തത്വം വല്ലതും പറഞ്ഞാൽ കാറിൽ നിന്നും ഇറക്കി വിടും

ആ നീയതു ചെയ്യുമെന്ന് എനിക്കറിയാം ,അതു കൊണ്ട് ഞാനിനി മിണ്ടുന്നില്ല

അതാ നല്ലത് ,ഡോക്ടറെ കാണണ്ടാന്ന് മമ്മി പറഞ്ഞത് ഡോക്ടർ ഇതെങ്ങനെ പറ്റി എന്ന് ചോദിച്ചാൽ എന്ത് മറുപടി പറയും എന്നത് കൊണ്ടായിരുന്നു ,പക്ഷേ എനിക്ക് വേദന സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല, അപ്പോ ഞാൻ തന്നെ യാണ് പറഞ്ഞത് ഇത്തിരി അകലെയുള്ള ഹോസ്പിറ്റലിൽ പോകാമെന്ന്

അത് നന്നായി ,ഇനി ആ ഡോക്ടറെ നമ്മളിനി കാണില്ല പിന്നെന്താ ,അതൊക്കെ പോട്ടെ എനിക്ക് വിശക്കുന്നുണ്ട്

നിനക്ക് ഫുഡ് വല്ലതും കഴിക്കണോ

വേണം

ഇനി അടുത്ത് കാണുന്ന ഹോട്ടലിൽ കയറാം

അത് മതി

കുറച്ച് ദൂരം കഴിഞ്ഞപ്പോൾ ഒരു ഹോട്ടൽ കണ്ടു ,ആർച്ച ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ കാറ് പാർക്ക് ചെയ്തു, ആർച്ചയും മെറീനയും കാറിൽ നിന്നും പുറത്തിറങ്ങി

തൊട്ടു പിറകിലായി പാർക്കിംഗിലേക്ക് വന്ന് കാറ് ആർച്ചയുടെ കാറിൽ ചെറുതായൊന്ന് മുട്ടി, ആർച്ചയുടെ കാറിന്റെ ബാക്ക് ഭാഗം ചെറുതായി ചെളങ്ങി

ആർച്ച കാറിനടുത്തേക്ക് ചെന്നു

അപ്പോഴെക്കും കാറിൽ നിന്നും ഒരു സുന്ദരനായ ചെറുപ്പക്കാൻ ഇറങ്ങി

എന്തൊരു ഭംഗിയാണ് ഇയാക്ക്
മെറിൻ മനസ്സിൽ കരുതി

താൻ എവിടെ നോക്കിയ ടോ വണ്ടി ഓടിക്കുന്നത് ,ഓടിക്കാൻ അറിയില്ലെങ്കിൽ കാറ് ചുമന്ന് കൊണ്ട് നടക്ക്
ആർച്ച പരിഹാസത്തോടെ പറഞ്ഞു

അത് പറയാൻ നീ ആരാ ടീ

ഹാലോ മിസ്റ്റർ ടീ നൊക്കെ വിളിക്കണ്ടത് തന്റെ വീട്ടിലുള്ളവരെ

നിന്നെ ടീന്ന് വിളിച്ചാൽ നീ എന്തു ചെയ്യും

താനെന്റെ കൈയ്യുടെ ചൂട് അറിയും

ശരി എന്നാ ഒന്ന് അറിഞ്ഞിട്ട് തന്നെ കാര്യം

ദേഷ്യം കൊണ്ട് ആർച്ചയുടെ കണ്ണുകൾ ചുവന്നു ,ഇവന്റെ അഹംങ്കാരം ഇന്നത്തോടെ തീർക്കണം

തല്ലാനായി കൈ ഓങ്ങിയത് മാത്രം ആർച്ചക്ക് ഓർമ്മയുണ്ട് ,കവിളത്ത് അയാളുടെ കൈ പതിഞ്ഞപ്പോഴാണ് കൈ ഓങ്ങിയത് താനാണെങ്കിലും തല്ലിയത് അയാളാണെന്ന് ആർച്ചക്ക് മനസ്സിലായത്

ഗുപ്തനോട് കളിക്കുമ്പോൾ സൂക്ഷിച്ച് കളിക്കണം
അയാൾ ദേഷ്യത്തോടെ അവളുടെ മുഖത്ത് നോക്കി പറഞ്ഞു…തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 6

ഗൗരി: ഭാഗം 7

ഗൗരി: ഭാഗം 8

ഗൗരി: ഭാഗം 9

ഗൗരി: ഭാഗം 10

ഗൗരി: ഭാഗം 11

ഗൗരി: ഭാഗം 12

ഗൗരി: ഭാഗം 13

ഗൗരി: ഭാഗം 14

ഗൗരി: ഭാഗം 15

ഗൗരി: ഭാഗം 16

ഗൗരി: ഭാഗം 17

ഗൗരി: ഭാഗം 18

ഗൗരി: ഭാഗം 19

ഗൗരി: ഭാഗം 20

ഗൗരി: ഭാഗം 21

ഗൗരി: ഭാഗം 22

ഗൗരി: ഭാഗം 23

ഗൗരി: ഭാഗം 24

ഗൗരി: ഭാഗം 25

ഗൗരി: ഭാഗം 26

ഗൗരി: ഭാഗം 27

ഗൗരി: ഭാഗം 28

ഗൗരി: ഭാഗം 29

ഗൗരി: ഭാഗം 30

ഗൗരി: ഭാഗം 31

ഗൗരി: ഭാഗം 32

ഗൗരി: ഭാഗം 33

ഗൗരി: ഭാഗം 34

ഗൗരി: ഭാഗം 35

ഗൗരി: ഭാഗം 36

ഗൗരി: ഭാഗം 37

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!