കറുത്ത നഗരം: PART 12

കറുത്ത നഗരം: PART 12

നോവൽ

എഴുത്തുകാരി: അമൃത അജയൻ

alpha illuminous mesolithic twise merging the stringent gestapo ideosyncrasy kink usurpation encode diligence -2

ഞാനതിലെ ഓരോ വേർഡിന്റെയും സെക്കൻഡ് ലെറ്റേർസ് ഹെഡ് ചെയ്ത് എഴുതി .

L L E W E H T E D I S N I

അതിനെ വലത്തു നിന്നും ഇടത്തേക്ക് എഴുതി ..

I N S I D E T H E W E L L

Inside the well ……

ഞാൻ സജീവിന്റെ നമ്പർ കാളിംഗിലിട്ടു ….

മറുവശത്ത് ഫോൺ അറ്റൻഡ് ചെയ്തപ്പോൾ ഞാൻ , ഫോണിലൂടെ ചില നിർദ്ദേശങ്ങൾ നൽകി ….

ഫോൺ തിരികെ ടേബിളിലേക്ക് വക്കും മുൻപ് തന്നെ അത് വീണ്ടും ചിലച്ചു ..

ഫൈസൽ കാളിംഗ് …..

ഫോൺ അറ്റൻഡ് ചെയ്ത് കാതോട് ചേർത്തു …

“ചൈതന്യ വിഷ്വൽ മാക്സിനെ കുറിച്ച് ചില ഡീറ്റെയിൽസ് കിട്ടിയിട്ടുണ്ട് .. ”

ഫൈസൽ മുഖവുരയില്ലാതെ പറഞ്ഞു തുടങ്ങി ..

“അതൊരു പരസ്യ കമ്പനിയാണ് ..

ആഡിനു വേണ്ടി മോഡലിനെയും അവർ തന്നെ സപ്ലെ ചെയ്യുന്നുണ്ട് ….

മിക്കവാറുമുള്ള എല്ലാ സൗത്തിന്ത്യൻ മുൻ നിര ആഡ് മോഡൽസിന്റെയും ബാക്ക് ഗ്രൗണ്ട് വിഷ്വൽ മാക്സ് ആണ് ….

വിഷ്വൽ കളർ ലാബ് എന്ന സ്റ്റുഡിയോയും അവരുടേത് തന്നെയാണ് ….”

” ആരുടെ ഓണർഷിപ്പിലുള്ളതാണ് ..?” ഞാൻ ചോദിച്ചു ….

”ഇവിടെ ഒരു ആശ്രമമുണ്ട് … ‘ ശൈവ ശൈലാർദ്രി ആശ്രമം ട്രസ്റ്റ് ..’ അവരുടെ ഓണർഷിപ്പിലുള്ളതാണ് ഈ കമ്പനി ..

ഈ ആശ്രമം നേരിട്ടു നടത്തുന്ന ഒരു പാട് സ്ഥാപനങ്ങളുണ്ട് ..

ഹോസ്പിറ്റൽ , കോളേജ് , യോഗ സെന്റർ അങ്ങനെ പലതും .. ”

”വിഷ്വൽ മാക്സുമായും , ആശ്രമവുമായും അന്ധര നാച്ചപ്പക്ക് എന്താ ബന്ധം ..?”

” ഇല്ല …. അങ്ങനെയൊരു ലിങ്കു പോലും കിട്ടിയിട്ടില്ല …

ഈ ആശ്രമത്തിന് അങ്ങനൊരു ബ്ലാക്ക് ബാക്ഗ്രൗണ്ട് ഉള്ളതായി ഇതുവരെയും റിപ്പോർട്ടുകളുമില്ല … ”

” ഉം .. ഈ അന്ധര നാച്ചപ്പയിലേക്ക് എത്താൻ എന്താ വഴി ..?”

” ശ്രമിക്കുകയാണ് … ഇന്ത്യയിലെ എല്ലാ സ്റ്റേറ്റ്സിലും അവളുടെ വിശ്വസ്ഥൻമാരുണ്ടാകും … അവരിലൂടെയാണ് അവൾ ബിസിനസ് നടത്തുന്നത് …..”

” ഉം … ”

“എന്തായി ശ്രേയ മിസ്സിംഗ് കേസ് അന്വേഷണം ..?” ഫൈസൽ ചോദിച്ചു .

” ഒന്നും പറയാറായിട്ടില്ല …. ചക്രവ്യൂഹം പോലെയാണ് ….അഴിക്കും തോറും മുറുകുന്നു … ”

” അന്ധര നാച്ചപ്പയെ ഞാൻ സ്കെച്ച് ചെയ്യുന്നുണ്ട് ….. സ്പെയിനിലേക്ക് കടന്നതായി ഒരു വിവരമുണ്ട് …. ഗാലിഷ്യായിലെ സാൻസെൻസോ റിസോർട്ടിൽ അവൾ നിത്യ സന്ദർശകയാണ് … എനിവേ ഒരു ഗുഡ് ന്യൂസ് കിട്ടിയ ശേഷം ഞാൻ വിളിക്കാം … ”

”OK ഫൈസി ….താങ്ക്സ് …..”

ഫോൺ കട്ട് ചെയ്യുമ്പോഴേക്കും ഡോർ നോക്ക് ചെയ്ത് ഷാനവാസ് അകത്തേക്ക് വന്നു സല്യൂട്ട് ചെയ്തു …..

ഷാനവാസിനോട് ഇരിക്കാനാവശ്യപ്പെട്ട് കിരണിനേയും ഞാൻ ബെല്ലടിച്ച് വരുത്തി …….

നിമിഷങ്ങൾക്കുള്ളിൽ കിരണും എന്റെ മുന്നിൽ അറ്റൻഷനായി …..

അവർക്കു മുന്നിലേക്ക് ഞാൻ എന്റെ മുന്നിലിരുന്ന റൈറ്റിംഗ് പാഡ് എടുത്തിട്ടു …..

രണ്ടു പേരും അതു വായിച്ച ശേഷം സംശയത്തിൽ എന്റെ മുഖത്തേക്ക് നോക്കി ……

കഴിഞ്ഞ ദിവസം അജ്ഞാതമായൊരു ഐഡിയിൽ നിന്നു വന്ന മെയിലിനേ കുറിച്ച് ഞാനവരോട് പറഞ്ഞു……

നവ്യയുടെ വീട്ടിൽ പോയതും അവിടെയുണ്ടായിരുന്ന ഡയറിയിൽ സെയിം മെസേജ് ഉണ്ടായിരുന്നതും അപ്പോഴും മറച്ചു വച്ചു …

കേട്ടു കഴിഞ്ഞപ്പോൾ രണ്ടു പേരുടെ മുഖത്തും ആദ്യം ജിഞ്ജാസയും തൊട്ടു പിന്നാലെ സംശയവും ഉടലെടുത്തു …

ഇതേതു കിണർ ……….

കിണറിലെന്താ ….?

രണ്ടു പേരും തല പുകച്ചു തുടങ്ങി ….

“നൈന ജോർജിന്റെ വീട്ടിലെ കിണർ …..” ഞാൻ പറഞ്ഞു …

ഷാനവാസ് നെറ്റി ചുളിച്ചു ….

”എന്റെ സംശയമാണ് … പോലീസ് ഡോഗ് ഡോളി മണപ്പിച്ച് പുറത്തേക്കിറങ്ങി ആദ്യം പോയത് കിണറിനടുത്തേക്കാണ് ……”

” എങ്കിൽ പിന്നെ വൈകിക്കണ്ട മാഡം നമുക്ക് കിണറിനകം പരിശോധിക്കാനുള്ള ഏർപ്പാട് ചെയ്യാം ….”

“വേണം ….. ഇന്ന് രാത്രിക്കു മുൻപ് ആ ഓപ്പറേഷൻ നടത്തണം …….

പക്ഷെ അതിനു മുൻപ് ഹോം സെക്രട്ടറിയെ വിവരം ധരിപ്പിച്ച് അനുവാദം വാങ്ങണം …. മീഡിയയെ അറിയിക്കണം …… ”

” അതു വേണോ മേഡം … ആ കിണറിലൊന്നുമില്ലെങ്കിൽ ….?” ഷാനവാസ് ചോദിച്ചു ….

” വേണം ഷാനു … പറയാൻ നമുക്ക് റീസൺ ഉണ്ടല്ലോ …..

ഇതിപ്പോ ഈ മെസേജിന്റെ പൊരുൾ എന്താണ് എന്ന് നമുക്കറിയില്ല …….

നൈനയുടെ വീട്ടിലെ കിണർ തന്നെയാണോ ഹോട്ട് പോയിന്റെന്നും നമുക്ക് അറിയില്ല ……

ആണെങ്കിൽ തന്നെ അതിനുള്ളിൽ എന്താണെന്നും നമുക്കറിയില്ല …..

രണ്ടു ദുർമരണം ആൾറെഡി നടന്നു കഴിഞ്ഞു …. ബോഡി ആദ്യം കണ്ടതും നമ്മളാണ് …..

വാദി പ്രതിയാകാൻ വലിയ താമസമൊന്നുമില്ല ……….

ഇപ്പോൾ തന്നെ പോലീസ് ഡിപ്പാർട്ട്മെന്റിന്റെ മുഖത്ത് തേച്ചാലും മായ്ച്ചാലും പോകാത്ത ഒരു പാട് കറ പുരണ്ടു കഴിഞ്ഞു ….. So സർവ്വ സന്നാഹങ്ങളോടും കൂടി വേണം ഈ ഓപ്പറേഷൻ …….

എന്തെങ്കിലുമുണ്ടെങ്കിൽ തെളിവും സാക്ഷികളും …… അത് നാടും നാട്ടുകാരും തന്നെയാകട്ടെ …… ഫയർ ഫോർസിനെ വിവരം അറിയിക്കണം … ”

“OK മാഡം ….,”

” ഞാൻ ഡിജിപി ഓഫീസിലേക്ക് പോവുകയാണ് ….. നിങ്ങൾ എല്ലാ അറേഞ്ച്മെൻസും ചെയ്യണം …..”

”yeട മാഡം …..”

രണ്ടു പേരും എഴുന്നേറ്റ് സല്യൂട്ടടിച്ച് പുറത്തേക്കു പോയി …..

ഞാൻ ഫോണെടുത്ത് മുത്തശ്ശിയുടെ നമ്പർ കാളിംഗിലിട്ടു ……

സ്‌റ്റേറ്റ് പോലീസിന്റെ ഉയർന്ന പദവിയിലിരുന്ന് , ഒരുപാട് ചുരുളഴിയാത്ത രഹസ്യങ്ങളുടെ കുരുക്കുകൾ അഴിച്ചിട്ടുള്ള , ഒരു വിട്ടു വീഴ്ചകൾക്കും തയ്യാറായിട്ടില്ലാത്ത …, പോലീസ് ഡിപ്പാർട്ട്മെന്റിലെ പെൺ സിംഹമെന്ന് മാധ്യമങ്ങളെഴുതാറുള്ള DIG ചൈതന്യ IPS ന്റെ എല്ലാ വഴിത്തിരിവുകൾക്ക് പിന്നിലും സ്നേഹവും കരുത്തും അനുഗ്രഹവും പ്രാർത്ഥനയുമായി എന്നും തിരശീലക്കു പിന്നിൽ നിൽക്കുന്ന … ആ വലിയ നിഷ്കളങ്ക സ്നേഹത്തിന്റെ ആത്മവീര്യം പകരുന്ന അനുഗ്രഹാശിസുകൾക്ക് കാതോർക്കാൻ ………

* * * * * * * * * * * * * * * * * * * * * * *

മൂന്നര മണിയോടു കൂടി ഹോം സെക്രട്ടറിയുടെ അനുമതി ലഭിച്ചു …….

ഞാൻ നൈനാ ജോർജിന്റെ വീട്ടിലെത്തുമ്പോൾ 5.40.. കഴിഞ്ഞു …

വീടിനു മുന്നിലും റോഡിലുമായി ഒരു ജനസാഗരം തന്നെയുണ്ടായിരുന്നു …..

റോഡിൽ ഫയർ ഫോർസിന്റെ വാഹനം , ആംബുലൻസ് , വിവിധ മാധ്യമങ്ങളുടെ ഒബി വാനുകൾ , പോലീസ് വാഹനങ്ങൾ ……

ഞാൻ കാറിൽ നിന്നിറങ്ങുമ്പോൾ ഒരു പറ്റം മാധ്യമ പ്രവർത്തകർ എന്നെ വളഞ്ഞു …..

” മാഡം …. കിണറിനുള്ളിൽ എന്താണുള്ളത് …? ”

”ഇവിടെ നടന്ന രണ്ടു മരണങ്ങൾക്കു പിന്നിലും ആരുടെയെങ്കിലും കറുത്ത കൈകളുണ്ടോ …? ”

” നൈന ജോർജ് തിരോധാനത്തിൽ എന്തെങ്കിലും വഴിത്തിരിവ് ഉണ്ടായിട്ടുണ്ടോ …? ”

” കിണറിനുള്ളിൽ നൈന ജോർജിന്റെ മൃതദേഹമുണ്ടെന്ന് സംശയിക്കുന്നുണ്ടോ ….?”

തുടങ്ങി …. എണ്ണിയാലൊടുങ്ങാത്ത ചോദ്യങ്ങൾ അവർ എന്റെ നേർക്ക് ഉന്നയിച്ചു …..

” പോലീസ് ഡോഗ് വീടിനുള്ളിൽ നിന്ന് മണം പിടിച്ച് പുറത്തേക്കിറങ്ങി ആദ്യം പോയത് ആ കിണറിനരികിലേക്കാണ് ……. അതു കൊണ്ടാണ് ഈ സെർച്ചിംഗ് …….”

” അപ്പോൾ വ്യക്തമായ ധാരണകളില്ലാത്ത ഒരു സെർച്ചിംഗ് ആണ് ഇതെന്ന് അനുമാനിക്കാം അല്ലേ …….?” കൂട്ടത്തിൽ ചെറുപ്പക്കാരനായ ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചു …….

ആ ചോദ്യത്തിന് മൗനം മറുപടി നൽകി ഞാനവരിൽ നിന്ന് ഒഴിഞ്ഞു മാറി …

പക്ഷെ അവർ വിടാൻ ഭാവമില്ലായിരുന്നു ….. അപ്പോഴേക്കും പോലീസ് ഇടപെട്ട് അവരെ തടഞ്ഞു നിർത്തി ….

ഞാൻ വീടിനകത്തു കൂടി കയറി പിൻ ഭാഗത്തേക്ക് ചെന്നു …..

കിണറിനു ചുറ്റും ഇരുപത്തഞ്ചടിയോളം അകലം വിട്ട് കയർ കെട്ടി ജനങ്ങളെയും മാധ്യമങ്ങളെയും നിയന്ത്രിച്ചു നിർത്തിയിട്ടുണ്ട് …….

മതിലിനു മുകളിലും മരത്തിനു മുകളിലും ക്യാമറയുമായി ഓരോടുത്തർ സ്ഥാനം പിടിച്ചു കഴിഞ്ഞു ….

വലിയ ലൈറ്റുകൾ ഫിക്സ് ചെയ്ത് വെളിച്ചം ക്രമീകരിച്ചിട്ടുണ്ട് …..

എല്ലാ കാര്യങ്ങളും നിയന്ത്രിച്ച് , നിർദ്ദേശങ്ങൾ നൽകി ഷാനവാസും കിരണും മുന്നിൽ തന്നെയുണ്ട് ……

അവർക്കൊപ്പം SP വിമൽ നാഥും ……..

സജീവിനെ ഞാൻ അടുത്തേക്ക് വിളിച്ചു …..

“ഇവിടെ തന്നെയുണ്ടായിരുന്നില്ലേ …. ഞാൻ വിളിച്ചു പറഞ്ഞപ്പോൾ മുതൽ ”

” ഉണ്ടായിരുന്നു മാഡം …… ”

SP വിമൽനാഥ് അടുത്തേക്ക് വന്ന് അറ്റൻഷനായിട്ട് പറഞ്ഞു ….

”മാഡം … എല്ലാം റെഡിയാണ് …… അവരോടിറങ്ങാൻ പറയട്ടെ….”

”ok …….”

വിമൽ ഷാനവാസിന്റെ നേർക്ക് കണ്ണുകൾ കൊണ്ട് നിർദ്ദേശം നൽകി ….

കിണറിലേക്കിറങ്ങാൻ റെഡിയായി ഫയർഫോർസ് ഓഫീസേർസ് വന്നു …….

കിണറിനു കുറുകെയുള്ള ഇരുമ്പ് ദണ്ഡിൽ വലിയ കപ്പി ഫിക്സ് ചെയ്തിട്ടുണ്ടായിരുന്നു …….

അതിൽ കയർ കടത്തി അതിലൂടെയാണ് രണ്ടു പേർ താഴേക്കിറങ്ങിയത് ……

ഇറങ്ങി കഴിഞ്ഞപ്പോൾ മുകളിൽ നിന്നവർ ഒരു വല കയറിനറ്റത്ത് കെട്ടി അതിനൊപ്പം സാമാന്യം വലിപ്പമുള്ള ഒരു ഇരുമ്പ് ദണ്ഡിന്റെ അറ്റം മൺവെട്ടിയുടേതു പോലെയുള്ള ഒരു ഉപകരണവും കൂടി താഴേക്കിറക്കി …….

എല്ലാവരും ആകാംഷയോടെ കാത്തു നിന്നു ….

സമയം മുന്നോട്ടിഴഞ്ഞു നീങ്ങി ……ഏകദേശം 35 മിനിറ്റോളം കഴിഞ്ഞു …..

താഴെ നിന്നും കയർ പിടിച്ചു വെട്ടിക്കുന്നു ………

കയർ മുകളിലേക്ക് വലിക്കുവാനുള്ള നിർദ്ദേശമാണ് ……

എല്ലാവരും ജാഗരൂകമായി ……….

മുകളിൽ നിന്നവർ കയർ വലിച്ചു …

എന്തോ ഭാരമുള്ള വസ്തുവാണ് ഉയർന്നു വരുന്നതെന്ന് കയർ വലിക്കുന്നവർ ആയാസപ്പെടുന്നത് കണ്ടപ്പോൾ ഉറപ്പായി …..

മതിലിനു മുകളിലും മരത്തിനു മുകളിലുമിരുന്ന ക്യാമറകണ്ണുകൾ കിണറിന്റെ മദ്ധ്യഭാഗത്തേക്ക് ഫോക്കസ് ചെയ്തു ….

കയർ മുകളിലേക്കുയർന്നു ……. കിണറിനു പുറമേക്ക് വലയുടെ അഗ്രം കണ്ടതും ചുറ്റിനും ഫ്ലാഷ് ലൈറ്റുകൾ തുരു തുരെ മിന്നി…..

എല്ലാ കണ്ണുകളും ഉയർന്നു വരുന്ന വലയിലേക്കായിരുന്നു ……

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

കറുത്ത നഗരം: ഭാഗം 1

കറുത്ത നഗരം: ഭാഗം 2

കറുത്ത നഗരം: ഭാഗം 3

കറുത്ത നഗരം: ഭാഗം 4

കറുത്ത നഗരം: ഭാഗം 5

കറുത്ത നഗരം: ഭാഗം 6

കറുത്ത നഗരം: ഭാഗം 7

കറുത്ത നഗരം: ഭാഗം 8

കറുത്ത നഗരം: ഭാഗം 9

കറുത്ത നഗരം: ഭാഗം 10

കറുത്ത നഗരം: ഭാഗം 11

Share this story