ഋതുസാഗരം: ഭാഗം 15

ഋതുസാഗരം: ഭാഗം 15

നോവൽ

എഴുത്തുകാരി: മിഴി വർണ്ണ

“ടാ വിഷ്ണു…അതു ഋതു അല്ലേ അവിടെ നിക്കുന്നത്?? ”

ഋതു കൂളറിനടുത്തു നിൽക്കുന്നതു കണ്ടു വിഷണുവിന്റെ കൂട്ടുകാരൻ പറഞ്ഞു.

“ഏതു…. ഞാൻ കണ്ടില്ലല്ലോ. അല്ലേലും വെള്ളം അടിച്ചാൽ നിനക്ക് എല്ലായിടത്തും പെമ്പിള്ളൈരെ ആവോല്ലോ നിഖിലേ കാണുന്നത്. ”

“ദോ അങ്ങോട്ട് നോക്കു…. ആ കൂളറിന്റെ അടുത്ത് ഒറ്റയ്ക്ക് നിക്കുന്നതു അവൾ ആണ്. ”

“ആഹ് ശരിയാ….കൂടെ ഉള്ള പെൺപട ഇന്നു ഇല്ലെന്നു തോന്നുന്നു. ”

“അളിയാ…. ഇതാണ് കറക്റ്റ് അവസരം. പിടിച്ചു ആ പൊളിയാറായ കെട്ടിടത്തിൽ കൊണ്ടു പോകാം…. ഒരു പൂച്ചക്കുഞ്ഞു പോലും വരില്ല അങ്ങോട്ട്…എന്നിട്ട് അവളുടെ എല്ലാ അസുഖവും തീർത്തു കൊടുക്കണം. ”

“You Mean Rape???”

“Yes….നമ്മൾ എല്ലാരും ചേർന്നു ഒന്നു ഉപ്പ് നോക്കിയാൽ അവളുടെ എല്ലാ നെഗളിപ്പും അതോടെ തീരും… പിന്നെ ഒരു ആണിന് നേരെയും അവൾ കൈ ഉയർത്തില്ല. ”

“ഛീ….നീ ഇത്ര ചീപ്പ് ആണോ നിഖിൽ…. ഒരു പാവം പെണ്ണിന്റെ കാര്യത്തിൽ ഇങ്ങനെ ഒക്കെ പറയാൻ….”

“വിഷ്ണു നിനക്ക് ഇത് എന്താ പറ്റിയത്… വെറുതെ വിടാൻ പോകുവാണോ അവളെ… ന്താ വല്ല പ്രേമവും തുടങ്ങിയോ നിനക്ക്. ”

“ഹാ….ഹാ… വെറുതെ വിടാനോ?? അതും എന്റെ നേരെ കൈയുയർത്തിയ അവളെയോ?? നോ…. നെവർ. ”

“പിന്നെ നീ എന്താ നേരുത്തേ അങ്ങനെ ഒക്കെ പറഞ്ഞത്. ”

“കാരണം…. നിന്റെ ഈ ഐഡിയ വെറും വേസ്റ്റ് ആണ്… റേപ്പ് ഒന്നും ഇപ്പോൾ ഒരു ട്രെന്റ് അല്ലടാ…. അവൾക്കു ഞാൻ ഒരുക്കാൻ പോകുന്നത് അതിലും വലിയ കെണിയാണ്. ”

“ഒരു പെണ്ണിന് അവളുടെ മാനത്തെക്കാൾ വലുതായി ഈ ലോകത്ത് എന്താടാ ഉള്ളത്?? ”

“ടാ അതൊക്കെ പണ്ട്…. ഇപ്പോൾ ഒരു പെണ്ണിനെ അവളുടെ അനുവാദം ഇല്ലാണ്ട് നശിപ്പിച്ചാൽ കുറച്ചു പേരെങ്കിലും അവൾക്കു ഒപ്പമേ നിക്കൂ. അതു പാടില്ല… എല്ലാരും കാർക്കിച്ചു തുപ്പണം. അതിനുള്ള വഴി എനിക്ക് അറിയാം…”

“നീ ഒന്നു മനസിലാകുന്ന ഭാഷയിൽ പറയുന്നുണ്ടോ വിഷ്ണു?? ”

“നീ ഒന്നു വെയിറ്റ് ചെയ്യെടാ….പുലിക്കുട്ടിയെ പോലെ എനിക്കെതിരെ നിന്നവളെ ഞാനൊരു എലികുഞ്ഞിനെ പോലെ കൊല്ലും…. നീ കാത്തിരുന്നോ. എന്റെ അച്ഛനു നേരെ കയ്യി ഉയർത്തിയ അവളുടെ ചേട്ടനുള്ള പണിയും അതു തന്നെ ആയിരിക്കും….നീ കുറച്ചു ദിവസം ഒന്നു വെയിറ്റ് ചെയ്യ്. ഇതെന്റെ അച്ഛന്റെ ഐഡിയ ആണ്. അങ്ങനെ എളുപ്പം ഒന്നും ഫ്ലോപ്പ് ആകില്ല.”

“ഒക്കെ… എന്തായാലും അവളെ ഒരു പാഠം പഠിപ്പിക്കണം. എനിക്ക് അത്രേ ഉള്ളൂ. ”

അതു കേട്ട് വിഷ്ണു ഒന്നു പുഞ്ചിരിച്ചു…. ആ കണ്ണുകളിൽ ഋതുവിനെ എരിച്ചുകളയാൻ പാകത്തിന് പക ഉണ്ടായിരുന്നു.

*******************

ഓണസദ്യ ഒക്കെ കഴിഞ്ഞപ്പോഴേക്കും സമയം രണ്ടര കഴിഞ്ഞു. അപ്പോഴേക്കും ഋതു നന്നായി തളർന്നിരുന്നു…പനിയും നന്നായി കൂടി…ചഞ്ചലയ്ക്കൊപ്പം പോകാൻ ഒരുങ്ങുമ്പോൾ ആണ് ഋതുവിന്റെ ഫോൺ റിംഗ് ചെയ്തത്. ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടു ഒരു നിമിഷം അവൾ ഞെട്ടി നിന്നു.

“Mr. കാണ്ടാമൃഗം കാളിങ്. ”

+1 മുതൽ ഋതു ഫോൺ യൂസ് ചെയ്യുന്നു… ഈ അഞ്ചു വർഷത്തിനയ്ക്കു ഈ നമ്പറിൽ നിന്നൊരു കാൾ ആദ്യമായിട്ടാണ്. അവൾ മെല്ലെ ഫോൺ എടുത്തു… അൽപ്പ നേരത്തെ മൗനത്തിനു ശേഷം സച്ചു സംസാരിച്ചു തുടങ്ങി.

“നീ എവിടെയാ?? ”

എന്തേലും കുറുമ്പ് പറയണം എന്നു ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും ഋതു അതു വേണ്ടാന്നു വെച്ചു…ഒരു വഴക്കിനുള്ള ശക്തി ആ കുഞ്ഞു ശരീരത്തിൽ ഇല്ലായിരുന്നു എന്നു പറയുന്നതാവും ശരി.

“കോളേജിൽ ആണ്….. ഇറങ്ങാൻ തുടങ്ങുന്നതേ ഉള്ളൂ… എന്താ കാര്യം?? ”

“ആഹ് വേഗം വാ…. ഞാൻ കോളേജ് ഗേറ്റിനു പുറത്തുണ്ട്. ”

“എന്തിനു??? ”

“നിന്റെ അച്ഛനു ഒരു പെണ്ണ് നോക്കാൻ… വെറുതെ എന്നെ കൊണ്ടു ഒന്നും പറയിക്കല്ലേ പെണ്ണേ… നിന്നെ വിളിക്കാൻ വന്നതാ. അല്ലാണ്ട് ഇവിടെ വന്നു ചൊറിയും കുത്തി നിൽക്കാൻ എനിക്ക് പ്രാന്തു ഒന്നും ഇല്ല….പെട്ടെന്ന് വരാൻ നോക്ക്.”

തിരിച്ചു എന്തെങ്കിലും പറയും മുൻപ് അപ്പുറത്തു ഫോൺ കട്ടായി. ഋതു ചഞ്ചലയോട് കാര്യം പറഞ്ഞു…രണ്ടു പേരുടെയും വഴക്ക് അറിയാവുന്ന അവൾ ശരിക്കും ഞെട്ടി.

“നിങ്ങൾ തമ്മിൽ ഉള്ള യുദ്ധം ഒക്കെ തീർന്നു സമാധാനകരാറിൽ ഒപ്പ് വെച്ചോ ഋതു?? ”

“ആഹ് അതു ഈ ജന്മം നടക്കും എന്നു എനിക്ക് തോന്നുന്നില്ല…ഞാൻ ഒന്നു ഒതുങ്ങിയാലും അങ്ങേര് ചൊറിയാൻ വരും. എന്നെ ചൊറിയാൻ വന്നാൽ പിന്നെ നോക്കി കൊണ്ടു നിക്കാൻ പറ്റില്ലല്ലോ… ഞാനും തിരിച്ചു മാന്തും. പിന്നെ അതൊരു യുദ്ധം ആകും.”

“ആഹ് ബെസ്റ്റ്….നിങ്ങളുടെ അടി അപ്പോൾ ഈ ജന്മം തീരില്ല. പക്ഷേ എന്തൊക്കെ ആണേലും ഈ ടോം&ജെറി ജോഡി പൊളിയാണ്… ”

ഋതു ഒന്നു പുഞ്ചിരിച്ചു…അവൾ മനസ്സിൽ ഓർത്തു.

‘നീ പറഞ്ഞത് ശരിയാണ് ചഞ്ചല…ഞങ്ങൾ സത്യത്തിൽ ടോം&ജെറി ജോഡി ആണ്. കണ്ണിൽ കണ്ടാൽ എപ്പോഴും വഴക്ക്… എന്നു കരുതി പുറത്തുന്നു ആരേലും വന്നു ഒരാളെ നോവിച്ചാൽ മറ്റെയാൾ നോക്കി നിൽക്കത്തും ഇല്ല. ടോം ഇല്ലാണ്ട് ഈ ജെറിയും ഇല്ല… ഈ ജെറിയില്ലാണ്ട്….! ടോമിന്റെ കാര്യം ഉറപ്പില്ല… പക്ഷേ ഈ ജെറിക്ക് ടോം ഇല്ലേൽ വലിയ സങ്കടം ആകും… പക്ഷേ പറഞ്ഞിട്ട് കാര്യം ഇല്ല.. ഈ ടോമിന് വേറെ അവകാശി ഉണ്ട്‌. അവർക്കിടയിൽ ശല്യം ആകാൻ ഈ ജെറി ഒരുക്കവും അല്ല.’

“എന്നാൽ പിന്നെ ശരി ചഞ്ചലെ…. ഞാൻ അങ്ങോട്ട് ചെല്ലട്ടെ അല്ലേൽ അങ്ങേര് തൊടലും പൊട്ടിച്ചു ഇങ്ങോട്ട് വരും. ”

“ഒക്കെ ഡി…..Happy Onam….ഞാൻ കൂടി വരണോ അങ്ങോട്ട്??”

“വേണ്ട ടാ…. ഞാൻ പൊയ്ക്കോളാം… നീ അവർക്കൊപ്പം പോയി ഫോട്ടോ ഒക്കെ എടുത്തോ… ഇനി എന്തായാലും എന്റെ കൂടെ വരണ്ടല്ലോ. Happy onam.”

ഋതു മെല്ലെ ഗേറ്റിനടുത്തേക്ക് നടന്നു…ദൂരെ നിന്നെ കണ്ടു തന്നെയും കാത്തുനിൽക്കുന്ന Mr. കാണ്ടാമൃഗത്തെ…ഇന്നു ഡ്യൂക്കിൽ അല്ല രുദ്രേട്ടന്റെ ബുള്ളറ്റിൽ ആണ് കക്ഷി വന്നിരിക്കുന്നതു. കോളേജിലെ പെമ്പിള്ളേർ നോക്കി നോക്കി ആ ശരീരത്തിലെ രക്തം മുഴുവനും ഊറ്റികുടിച്ചു കഴിഞ്ഞു… കക്ഷി ആണേൽ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യം അല്ലെന്നും പറഞ്ഞു ഫോണിൽ കുത്തികൊണ്ടു നിക്കുവാ. അതു കണ്ടു ഒരു കുത്തു വെച്ചു കൊടുക്കാൻ ആണ് ഋതുവിനു ആദ്യം തോന്നിയത്. പിന്നെ വെറുതെ കാണ്ടാമൃഗത്തിന്റെ ചവിട്ട് കൊള്ളണ്ട എന്നോർത്ത് ആ പ്ലാൻ ക്യാൻസൽ ചെയ്തു.

“ഇതെന്താ രുദ്രേട്ടന്റെ വണ്ടിയിൽ…..ഡ്യൂക്ക് എവിടെ പോയി?? ”

“ഡ്യൂക്ക് ഗേൾ ഫ്രണ്ടിന്റെ കൂടെ കറങ്ങാൻ പോയേക്കുന്നു…. എന്താ നിനക്ക് വല്ല പ്രശ്നവും ഉണ്ടോ?? ”

“ഏയ്… ചോദിച്ചുന്നേ ഉള്ളൂ…. ”

എന്തേലും തർക്കുത്തരം പ്രതീക്ഷിച്ച സച്ചു ആ ഉത്തരം കേട്ട് ഒന്നു ഞെട്ടി…പിന്നീട് ഒരു വഴക്ക് ഉണ്ടാക്കാൻ അവനും തോന്നിയില്ല.

“നിനക്ക് ചുരിദാറും ഇട്ടോണ്ട് തന്നെ എന്റെ വണ്ടിയിൽ കേറാൻ പാടാണ്… പിന്നെ ഈ ദാവണി ഉടുത്തു അതിൽ എങ്ങനെ വലിഞ്ഞു കേറാൻ ആണ്. അതാ രുദ്രന്റെന്നു ബുള്ളറ്റ് എടുത്തിട്ട് വന്നത്. ”

“രുദ്രട്ടൻ എവിടെ??? ”

“അവൻ എന്റെ വീട്ടിൽ ഉണ്ട്…എന്റെ കൂടെ അവന്റെ പെണ്ണിനെ കാണാൻ വരാൻ നിന്നതാ. അപ്പോഴാ അവന്റെ CEO വിളിച്ചു എന്തോ പണി കൊടുത്തത്. അങ്ങേരുടെ തന്തക്കും വിളിച്ചു അവിടെ ഇരുന്നു അതു ചെയ്യുവാ.”

“ആഹാ…. ചഞ്ചലയുടെ കാര്യം പറഞ്ഞു അല്ലേ… നല്ലത്! ചേട്ടന്റെ ജീവിതവും സെറ്റ് ആയി.”

“മ്മ് എന്റേത് ഇനി എന്നു സെറ്റ് ആകാൻ ആണോ എന്തോ… ആഹ് നിന്നെ പറഞ്ഞിട്ടും കാര്യം ഇല്ല. സ്‌നേഹിക്കുമ്പോൾ കുറച്ചു എങ്കിലും വിവരം ഉള്ള ഒന്നിനെ നോക്കണമായിരുന്നു. എങ്കിൽ ചെലപ്പോൾ ഇപ്പോൾ ഒരു കൊച്ചും ആയേനെ എനിക്ക്.”

സച്ചു ശബ്ദം താഴ്ത്തി പറഞ്ഞു…ഋതു ആണേൽ അതു കേട്ടതും ഇല്ല.

“ഡി… ഞാൻ പറയുന്ന കാര്യം ശ്രദ്ധിച്ചു കേക്കണം. ഇവിടെ കിടന്നു മോങ്ങരുത്…കരഞ്ഞാൽ എന്റെന്നു കിട്ടും നിനക്ക്. ”

“എന്താ?? ”

“അതു പിന്നെ…. നിന്റെ വീട്ടിൽ ആരും ഇല്ല… ധന്യയുടെ അച്ഛനു ചെറിയൊരു ഞെഞ്ചുവേദന… പേടിക്കാൻ ഒന്നും ഇല്ല. എല്ലാരും കൂടി അങ്ങോട്ട് പോയേക്കുവാ… മിക്കവാറും രാത്രി തിരിച്ചു വരും. ”

“അയ്യോ….എന്നിട്ട് അവരെന്താ എന്നെ വിളിക്കാതിരുന്നത്?? ഞാനും കൂടി ചെല്ലുമായിരുന്നല്ലോ?? ”

“അമ്മാവൻ വിളിക്കാൻ ഒരുങ്ങിയതാ… ധന്യയാണ് പറഞ്ഞത് വെറുതെ നിന്റെ ഓണം സെലിബ്രേഷൻ കൂടി കൊളമാക്കണ്ടാന്നു. ”

“എന്നാലും… അങ്കിളിനു വയ്യാഞ്ഞിട്ട് ഞാൻ ചെന്നില്ലല്ലോ. ”

“അതൊന്നും സാരമില്ല…. സംസാരിച്ചു നിക്കാതെ നീ കേറൂ. ”

“ഞാൻ ഒന്നു അച്ഛനെ വിളിച്ചു അവിടെ എന്തായിന്ന് തിരക്കിക്കോട്ടെ… എന്നിട്ട് കേറാം. ”

അവൾ അച്ഛനു ഫോൺ ചെയ്തു അവിടുത്തെ കാര്യങ്ങൾ ഒക്കെ തിരക്കി…പേടിക്കാൻ ഒന്നും ഇല്ലെന്നു അറിഞ്ഞു ധന്യയോടും സംസാരിച്ചതിനും ശേഷം മാത്രാമാണ് ഋതുവിനു സമാധാനമായത്.

“എത്രയൊക്കെ വഴക്കാളിയും കുട്ടിക്കളിയും ആണേലും എന്റെ പെണ്ണിന് ഒടുക്കത്തെ കെയറിങ് ആണ്…” സച്ചു മനസ്സിൽ ഓർത്തു.

“വിളിച്ചു എല്ലാം തിരക്കിയല്ലോ…. ഇനിയെങ്കിലും തമ്പുരാട്ടി ഈ രഥത്തിലോട്ട് കേറൂ…. ”

ഋതു മെല്ലെ ബൈക്കിന്റെ പുറകിൽ കേറി… സച്ചു വണ്ടി സ്റ്റാർട്ട്‌ ചെയ്തു. ഇരുവരും പോകുന്നത് കോളേജിന്റെ മുകളിൽ നിന്നു ഒരാൾ കാണുന്നുണ്ടായിരുന്നു… ആ കണ്ണുകൾ ഈറനണിഞ്ഞു. സാഗർ മെല്ലെ ഒരു ദീർഘനിശ്വാസമെടുത്തു… എന്നിട്ട് കണ്ണുകൾ അമർത്തി തുടച്ചു…പഴയ ശോഭയോടെ അല്ലെങ്കിലും ഒന്നു പുഞ്ചിരിച്ചു.

“മറക്കാൻ പ്രയാസം ആകും… എങ്കിലും എന്റെ ഇഷ്ടം പറഞ്ഞു വന്നു നിന്റെ ജീവിതത്തിൽ ഞാൻ ഒരു ശല്യം ആകില്ല… ആർക്കൊപ്പം ആയാലും നീ സന്തോഷത്തോടെ ഇരുന്നാൽ മതി ഋതു…എന്നും മറ്റെന്തിനേക്കാളും നിന്റെ സന്തോഷമാണെനിക്ക് വലുത്….എന്റെ സ്നേഹത്തേക്കാൾ കൂടുതൽ.
നിനക്ക് എന്താവശ്യം വന്നാലും ഒരു വിളിപ്പാടകലെ നിന്റെ സഗാറേട്ടൻ എന്നും ഉണ്ടാകും… ഒരു നല്ല കൂട്ടുകാരാനായി ഇനിയെന്നും.”

പിന്തിരിഞ്ഞു നടക്കാൻ ഒരുങ്ങുമ്പോഴാണ് താഴെ കൂട്ടുകാർക്കിടയിൽ നിന്നു തന്നെ നോക്കുന്ന രണ്ടു മിഴികൾ അവൻ കണ്ടത്. പരസ്പരം കണ്ണുകൾ ഇടഞ്ഞപ്പോൾ ഇരുവരും ഒന്നു പുഞ്ചിരിച്ചു.

ഈ പ്രണയകാറ്റിന്റെ ഗതി മാറാൻ സമയമെടുക്കും. പക്ഷേ പനിനീർപൂവിന്റെ സുഗന്ധവും പേറി ആ പ്രണയവർണ്ണക്കാറ്റ് ഈ സാഗരത്തിൽ അലിഞ്ഞു ചേരുന്ന നിമിഷം ഉറപ്പായും വന്നു ചേരും…. അന്ന് വർണ്ണ ഈ സാഗരനീലിമയിൽ ഒരു പുഞ്ചിരിയോടെ ലയിച്ചുചേരും.

*****************

സച്ചു എപ്പോഴത്തെയും പോലെ വണ്ടി അത്യാവശ്യം സ്പീഡിൽ തന്നെയാണ് ഓടിച്ചത്. ഡ്യൂക്കിൽ ആണേൽ പോലും തന്നോട് ചേർന്നിരിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുന്ന ഋതു ഇന്നു തന്റെ മുതുകിൽ തല ചായ്ച്ചിരിക്കുന്നത് അവനെ തികച്ചും ഞെട്ടിച്ചു. പക്ഷേ എന്തോ വഴക്ക് ഉണ്ടാക്കി അവളെ അടർത്തിമാറ്റാൻ അവനും തോന്നിയില്ല… വളരെ അപൂർവമായി മാത്രം ഭദ്രകാളിഭാവം അഴിച്ചു വെക്കുന്ന തന്റെ ദേവിയെ വീണ്ടും കലികേറ്റാൻ അവനു തോന്നിയില്ല എന്നു പറയുന്നത് ആകും കൂടുതൽ ശരി.

ഉള്ളിൽ നല്ല പനിയുള്ളത് കൊണ്ടുതന്നെ കാറ്റടിച്ചപ്പോൾ അവൾക്ക് വല്ലാതെ തണുക്കാൻ തുടങ്ങി.

“ഏട്ടാ ഒന്നു പതുക്കെ പോകാവോ?? എനിക്ക് വല്ലാണ്ട് തണുക്കുന്നു…”

“തണുക്കുന്നുന്നോ…നിനക്ക് എന്താ വട്ടാണോ പെണ്ണേ?? ഈ ചൂട് വെയിൽ അടിച്ചിട്ട് തണുക്കുന്നുന്നോ?? മനുഷ്യനിവിടെ പൊള്ളുന്ന ചൂട് ആണ്.”

“എനിക്ക് വയ്യാത്തോണ്ടാ….. പനിക്കും പോലൊക്കെ തോന്നുന്നു. ”

അതുകേട്ട് സച്ചു വണ്ടി സൈഡ് ഒതുക്കി.. തൊട്ട് നോക്കുമ്പോൾ പെണ്ണിന് നല്ല പനിയും ഉണ്ട്.

“ഹോസ്പിറ്റലിൽ പോണോ നിനക്ക്?? ”

“വേണ്ടാ…. എനിക്ക് വീട്ടിൽ പോയി ഉറങ്ങിയാൽ മതി. ”

“നല്ല പനിയുണ്ട് കിളിക്കുഞ്ഞേ…. നമുക്ക് ഹോസ്പിറ്റലിൽ പോയി മരുന്നും വാങ്ങിട്ടു പോകാം. ”

“വേണ്ടന്ന് പറഞ്ഞില്ലേ…. തനിക്കു പറഞ്ഞാൽ മനസിലാകില്ലേ?? നമുക്ക് വീട്ടിൽ പോകാം ഏട്ടാ. ”

“നോക്കിക്കേ നാക്കു വരെ കൊഴയുന്നു…ഹോസ്പിറ്റലിൽ പോയാൽ എന്താ?? ”

“അവർ എന്നെ സൂചി വെക്കും….ടേസ്റ്റ് ഇല്ലാത്ത സിറപ്പും തരും… എനിക്ക് സൂചി പേടിയാ….നമുക്ക് വീട്ടിൽ പോകാം ഏട്ടാ…. വീട്ടിൽ പോകാം.”

“അയ്യേ….. നിന്റെ ഈ കുഞ്ഞിലത്തെ പേടി ഇതുവരെയും മാറിയില്ലേ??നാണക്കേട് തന്ന പെണ്ണേ…പിന്നെ റോഡിൽ നിന്നു ബഹളം ഉണ്ടാക്കണ്ട… നിന്നെ വീട്ടിൽ രുദ്രന്റെ അടുത്താക്കിയിട്ട് ഞാൻ മരുന്ന് വാങ്ങി തരം…നീ നന്നായി പിടിച്ചു ഇരുന്നോ.”

സച്ചു മെല്ലെ വണ്ടിയെടുത്തു…. പരമാവധി സ്പീഡ് കുറച്ചായിരുന്നു അവൻ വണ്ടി ഓട്ടിച്ചതു.

“ഭഗവാനെ… ഈ കുട്ടിക്കളി മാറാത്ത പെണ്ണിനെ കൊണ്ടോയി ഞാൻ വളർത്തേണ്ടി വരൊല്ലോ…. അല്ലെങ്കിൽ മിക്കവാറും ഫസ്റ്റ് നെറ്റിന് ഇവൾ എന്നെക്കൊണ്ട് ഏണിയും പാമ്പും കളിപ്പിക്കും. ”

സച്ചു ആ സീൻ ഒക്കെ ആലോചിച്ചു ചിരിച്ചു….ഋതു അപ്പോഴും അവന്റെ തോളിൽ ചാരികിടക്കുകയായിരുന്നു.

****************

ഋതുവിന്റെ വീട്ടിൽ ആരും ഇല്ലാത്തതു കൊണ്ടു സച്ചു അവളെയും കൊണ്ടു തന്റെ വീട്ടിലേക്ക് ആണ് പോയത്…ഗേറ്റ് കടന്നു ചെല്ലുമ്പോൾ തന്നെ കണ്ടു സിഇഒയുടെ തന്തക്ക് വിളിച്ചുകൊണ്ടു ലാപ്ടോപ്പുമായി യുദ്ധം നടത്തുന്ന രുദ്രനെ….സച്ചുവിന്റെ ഋതുവിന്റെയും ഒട്ടിയിരുന്നുള്ള വരവ് കണ്ടു കക്ഷി വണ്ടർ അടിച്ചു ഇരിക്കുവാണ്… സത്യം ആണോ സ്വപ്നം ആണോ ഈ കാണുന്നത് എന്നറിയാൻ കൈയിൽ ഒക്കെ നുള്ളി നോക്കുന്നും ഉണ്ട്‌. ഇതൊക്കെ കണ്ടു സച്ചു അടക്കിപിടിച്ചു ചിരിക്കിന്നുണ്ടായിരുന്നു.

ഋതു വണ്ടിയിൽ നിന്നിറങ്ങി രണ്ടു സ്റ്റെപ് നടന്നതും തലകറങ്ങി നിലത്തുവീണു…അതു കണ്ടു രുദ്രനും സച്ചുവും ഇരുവശങ്ങളിൽ നിന്നു ഓടി വന്നു. വീഴുമ്പോൾ അടുത്ത് ഇരുന്ന ചെടിച്ചട്ടിയിൽ ഇടിച്ചു അവളുടെ നെറ്റിൽ നിന്നു ചോര പൊടിഞ്ഞിരുന്നു.

“ഋതു…. കണ്ണു തുറക്ക്…. ടാ കണ്ണു തുറക്ക്…. ”

“ഡി കാന്താരി…. കണ്ണു തുറക്ക്…. മോളെ കണ്ണു തുറക്ക്…. വെറുതെ കളിപ്പിക്കാതെ…”

രുദ്രനും സച്ചുവും മാറിമാറി വിളിച്ചു…. ഒരു മൂളലും ഞരക്കവുമല്ലാതെ അവളിൽ നിന്നു വേറെ പ്രതികരണം ഒന്നും ഉണ്ടായില്ല…വല്ലാതെ വിറയ്ക്കുന്നുമുണ്ടായിരുന്നു. ക്ഷീണം കാരണം തലകറങ്ങി വീണത് ആകുമെന്ന് അറിയാമെങ്കിലും തല മുറിഞ്ഞത് കണ്ടു ഇരുവരും നന്നായി പേടിച്ചിരുന്നു.

“രുദ്രാ…. നീ അപ്പുറത്തേ രാഹുലിന്റെ വീട്ടിൽ പോയി കാർ എടുത്തിട്ട് വാ… ഇവിടെ രണ്ടിടത്തെ കാറും അവർ കൊണ്ടു പോയേക്കുവാ. ”

രുദ്രൻ കേട്ടപാതി കേൾക്കാത്ത പാതി അപ്പുറത്തേ വീട്ടിലേക്ക് ഓടി…വേഗം തന്നെ കാറും എടുത്തു വന്നു…സച്ചു അവളെയും എടുത്തു കാറിലേക്ക് കയറി. കാർ ഹോസ്പിറ്റലിലേക്ക് പാഞ്ഞു.

“നിക്ക്…നിക്ക്…ത..ണു..ക്കു..ന്നു… തണു….ക്കുന്നു…”

ബോധം ഇല്ലാതെ എന്തൊക്കെയോ പറയുകയാണെങ്കിലും ഋതുവിനു നന്നായി തണുക്കുന്നുണ്ടെന്നു സച്ചുവിനു മനസ്സിലായി. അവൻ അവളെ നെഞ്ചോടു ചേർത്ത് ഇരുത്തി….കൈ അമർത്തി തിരുമി ചൂട്‌ കൊടുക്കാൻ ശ്രമിച്ചു….സച്ചുവിന്റെ ചുണ്ടുകൾ അവൻ പോലുമറിയാതെ ഋതുവിന്റെ നെറ്റിയിൽ അമർന്നു…അവന്റെ പ്രണയത്തിന്റെ എല്ലാ തീവ്രതയും ആവാഹിച്ചെടുത്ത ആദ്യചുംബനം…പാതിമഞ്ഞ ബോധത്തോടെ എങ്കിലും ഋതു സച്ചുവിലെക്കു കൂടുതൽ ചേർന്നിരുന്നു.

ആ ടെൻഷനിടയിലും മിററിലൂടെ കണ്ട ആ കാഴ്ച്ച രുദ്രന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു.

തുടരും….

(ആരും പേടിക്കണ്ട… ഋതുവിനു കൊറോണ ഒന്നും അല്ല.
പിന്നെ നമുക്ക് ഈ ടോം & ജെറിയെ… സോറി… Mr.കാണ്ടമൃഗം & കിളികുഞ്ഞിനെ ഒന്നിപ്പിക്കണ്ടേ???

അഭിപ്രായം പറയാൻ മറക്കല്ലേ…)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

ഋതുസാഗരം: ഭാഗം 1

ഋതുസാഗരം: ഭാഗം 2

ഋതുസാഗരം: ഭാഗം 3

ഋതുസാഗരം: ഭാഗം 4

ഋതുസാഗരം: ഭാഗം 5

ഋതുസാഗരം: ഭാഗം 6

ഋതുസാഗരം: ഭാഗം 7

ഋതുസാഗരം: ഭാഗം 8

ഋതുസാഗരം: ഭാഗം 9

ഋതുസാഗരം: ഭാഗം 10

ഋതുസാഗരം: ഭാഗം 11

ഋതുസാഗരം: ഭാഗം 12

ഋതുസാഗരം: ഭാഗം 13

ഋതുസാഗരം: ഭാഗം 14

Share this story