ഗൗരി: PART 39

ഗൗരി: PART 39

നോവൽ
എഴുത്തുകാരി: രജിത പ്രദീപ്‌

ചെവി അടഞ്ഞ് പോയത് പോലെ തോന്നി ആർച്ചക്ക് ,അതു കൊണ്ട് തന്നെ ഗുപ്തൻ പറഞ്ഞത് ആർച്ച കേട്ടില്ല.
രണ്ടു മൂന്നു നിമിഷം വേണ്ടി വന്നു ആർച്ചക്ക് യഥാസ്ഥിതിയിലേക്ക് തിരിച്ച് വരാനായിട്ട്
താൻ ….
താനെന്താ എന്നെ ചെയ്തത്

പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല ദേ ഈ കവിളത്ത് ഒന്നു തന്നു

താനെന്തിനാ എന്നെ തല്ലിയത് എന്നെ തല്ലാൻ തന്നിക്കെന്താ അവകാശം

നെറിക്കേട് ആര് കാണിച്ചാലും ഞാൻ തല്ലും അതിന് പ്രത്യേകിച്ച് അവകാമൊന്നും വേണ്ട

തനിക്ക് നാണമില്ലേ സ്ത്രീകളെ തല്ലാൻ മെറിൻ ചോദിച്ചു

അങ്ങനെ ചോദിക്ക്
സ്ത്രീകളെ ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ ,പക്ഷേ സ്ത്രീകൾക്ക് കുറച്ച് അടക്കം വേണം കാണുന്ന ആണുങ്ങളുടെയൊക്കെ മെക്കിട്ട് കയറുന്ന സ്ത്രീകളെ ഞാൻ ബഹുമാനിക്കില്ല , അവർക്ക് ഇതു പോലത്തെ നല്ല അടി കൊടുത്താണ് ശീലം

മതി അണ്ണാ വാ നമ്മുക്ക് വേറെ എവിടെയെങ്കിലും പോയി കഴിക്കാം ഇനി ഇവിടെ അണ്ണൻ നിന്നാൽ ഇവളുമാരുടെ സ്വാഭാവം കൊണ്ട് ഇനി അടി വാങ്ങിച്ചു കൂട്ടാൻ സാധ്യതയുണ്ട്

നീ പറഞ്ഞത് ശരിയാണ് ഇനി ഇവിടെ നിന്ന് കഴിച്ചാൽ ശരിയാവില്ല ,
അപ്പോ ശരി കൊച്ചമ്മമാരെ ഇനി എവിടെയെങ്കിലും വച്ച് കണാം ,അന്ന് ഇത് പോലെ മൊട വല്ലതും കാണിച്ചാൽ ഇതു പോലെ ആവില്ല
ആർച്ചയുടെ കണ്ണിലേക്ക് നോക്കി കൊണ്ടാണ് ഗുപ്തൻ അത് പറഞ്ഞത്

അവന്റെ നോട്ടം നേരിടാനാവാതെ ആർച്ച തല താഴ്ത്തി, നോട്ടം കൊണ്ട് പോലും അവൻ തന്നെ അടിക്കുന്നതായി ആർച്ചക്ക് തോന്നി

തല ഉയർത്തി നോക്കുമ്പോഴെക്കും കാറിൽ കയറി പോയി കഴിഞ്ഞിരുന്നു

എന്നാലും ആർച്ചേ നിനക്ക് മാത്രം എന്താ ഇങ്ങനെ

എങ്ങനെ

വരുന്നവരും പോകുന്നവരും നിന്നെ മാത്രം തല്ലുന്നതെന്താ

പോടീ ..

നിന്റെ മമ്മിയോട് പറയ് നിന്റെ ജാതകമൊന്നു നോക്കിക്കാൻ ,നിനക്ക് വല്ല അടിയുടെ അപകാരം ആണെങ്കിലോ

നീ മിണ്ടാതിരുന്നോ അവനോടുള്ള ദേഷ്യം ഞാൻ നിന്നോട് തീർക്കും

ഉവ്വ് തീർക്കും ,അവനോടുള്ള കലി അവനോട് തീർക്കണം അല്ലാതെ എന്നോടല്ല ,അവന്റെ അടി വാങ്ങി അവൻ പറയുന്നത് മിണ്ടാതെ കേട്ട് നിന്നിട്ട് അവൻ പോയി കഴിഞ്ഞപ്പോൾ എന്നോട് തീർക്കാൻ പ്പോകുന്നു

ആർച്ച അതിന് മറുപടി പറഞ്ഞില്ല

എന്തായാലും നിനക്ക് ഒന്നു സമാധാനിക്കാം ഇന്ന് അടി കിട്ടിയത് ഗുണ്ടകളുടെ കൈയ്യിൽ നിന്നല്ലല്ലോ ,ഫിലിം സ്റ്റാറിനെ പോലെ ഒരു ചുള്ളന്റെ കൈ കൊണ്ടല്ലേ,ഇനിയിപ്പോ ചില ഫിലിമിൽ കാണുന്നത് പോലെ ആദ്യം അടി പിന്നെ ഇഷ്ടം അതുപോലെ നിങ്ങൾ രണ്ടു പേരും ലൈനാവോ

നീയൊന്ന് മിണ്ടാതിരിക്കോ ,
എന്തെങ്കിലും കഴിച്ചിട്ട് വേഗം പോകാം
അങ്ങനെ പറയുമ്പോഴും ആരായിരിക്കും അവൻ അതായിരുന്നു ആർച്ചയുടെ മനസ്സിൽ ,അവനെ കണ്ടു പിടിക്കണം
*
അണ്ണാ ….

എന്താടാ …

ആ പെണ്ണ് ഏതാ അണ്ണാ

നീ യത് മനസ്സിൽ വച്ചോണ്ടിരിക്കുകയാണോ,

കാണാൻ സുന്ദരിയാണ് പക്ഷേ ആ സൗന്ദര്യം പ്രവൃത്തിയിൽ ഇല്ല, അതാരാണെന്നറിഞ്ഞിരുന്നെങ്കിൽ ഒരു സമാധാനമായേനെ
അണ്ണാ അവളുടെ കൂട്ടുക്കാരി അവളെ ആർച്ച എന്നൊ മറ്റൊ ആണ് വിളിച്ചത്

ആർച്ചയെന്നോ

എനിക്കങ്ങനെ കേട്ടപ്പോലെ തോന്നി ,ഇനി അവൾ അണ്ണന്റെ ആർച്ചയായിരിക്കുമോ, അണ്ണനാണെങ്കിൽ അവളെ കണ്ടിട്ടുമില്ല

ഗുപ്തൻ കാറ് നിറുത്തി ,ഫോണെടുത്ത് ആർക്കൊ മെസ്സേജ് അയച്ചു

എന്താ അണ്ണാ എന്താ വണ്ടി നിറുത്തിയത്

മിണ്ടരുതെന്ന് ചുണ്ടത്ത് വിരൽ വച്ച് കാണിച്ചു ഗുപ്തൻ

പെട്ടെന്ന് ഗുപ്ത ന്റെ മെസ്സേജിന് റിപ്ലേ വന്നു

രണ്ടു മൂന്നു ഫോട്ടോസ് ആയിരുന്നു

അത് ആർച്ചയുടെ ഫോട്ടോ ആയിരുന്നു

നിനക്കിപ്പോ എന്താ അറിയേണ്ടത്, അതിനുള്ള മറുപടി
ഗുപ്തൻ അവനെ ആർച്ചയുടെ ഫോട്ടോസ് കാണിച്ചു

ഇത് ലവളല്ലേ ,
അണ്ണനീ ഫോട്ടോ എവിടെന്ന് കിട്ടി

ടാ …..ഇവള് സുധയാന്റിയുടെ മകൾ ആർച്ചയാണ് ,എന്റെ തല്ല് പാഴായില്ല അത് അർഹതയുള്ള ആൾക്കാണ് കിട്ടിയത്

പറയാതെ വയ്യാ അണ്ണാ നിങ്ങള് നല്ല മാച്ചാണ് ,ഇനിയിപ്പോ ഇവള് തന്നെ മതി ഞങ്ങളുടെ അണ്ണിയായി ,സ്വാഭാവം കൊണ്ട് അണ്ണനു ചേർന്ന പെണ്ണാണ് ,

മതീടാ ചെലച്ചത് നീയൊന്ന് നിറുത്ത്,

ശരി നിറുത്തി

ആർച്ചയെ മെരുക്കാൻ നല്ല അടി കൊടുക്കേണ്ടി വരും ,എന്നാലെ ആർച്ചയെന്ന പടകുതിരയെ തനിക്ക് മെരുക്കാനാവു ,എത്ര അടി കൊടുത്തിട്ടായാലും താൻ മെരുക്കും മെരുക്കിയിരിക്കും

*
മമ്മീ …

എന്താ ആർച്ചേ ..നീയെന്തിനാ ഒച്ച വക്കുന്നത് ,വാതിൽ തുറന്നിട്ടുണ്ടല്ലോ

ആർച്ച വന്ന് സുധയുടെ മുൻപിൽ വന്ന് നിന്നു

മമ്മി … ദേ നോക്ക് ഒരു വൃത്തികെട്ടവൻ എന്നെ തല്ലി

തല്ലേ …. ആര് നിന്നെയെന്തിനാ അവൻ തല്ലുന്നത് ,നിനക്ക് അവനെ തിരിച്ച് തല്ലാമായിരുന്നില്ലേ ,അല്ലെങ്കിൽ ആളുകളെ വിളിച്ച് കൂട്ടി അവനെ തല്ലിക്കാമായിരുന്നില്ലേ ,ഇതൊന്നും ചെയ്യാതെ ആരുടെയോ അടി വാങ്ങി മോങ്ങി കൊണ്ട് അവൾ വന്നിരിക്കുന്നു

അവനെ അടിക്കാൻ ഞാൻ കൈ ഓങ്ങിയതാണ് , പക്ഷേ

അവൻ നിന്നെ തല്ലി ,നീയെന്റെ വില കളയും ,എന്റെ മോളെ തല്ലിയവൻ ആരായാലും അവനെ ഞാൻ അവനെ വെറുതെ വിടില്ല

അവന്റെ കാര്യം മമ്മീ എനിക്ക് വിട്ടേക്ക്, അവനെ ഞാൻ കൈകാര്യം ചെയ്തോളാം

അപ്പോഴെക്കും ദേവൻ അവിടെക്ക് വന്നു

എന്താ ആർ ച്ചേ … ആരെ തല്ലിയ കാര്യമാണ് നീ പറയുന്നത്

അത് ഡാഡീ ..

അതൊന്നുമല്ല ദേവേട്ടാ … അവള് സീരിയലിന്റെ കാര്യമാണ് പറഞ്ഞ്

ഓ അപ്പോ ആർച്ചയിപ്പോ സീരിയൽ കാണാൻ പോയിട്ട് വരുന്ന വഴിയാണ് അല്ലേ ,ടീ വിയിൽ അല്ലേ നിങ്ങളിപ്പോ തിയറ്ററിൽ പോയാണോ സീരിയൽ കാണുന്നത്

ദേവേട്ടൻ കളിയാക്കുകയാണോ

ഞാൻ കളിയാക്കിയതല്ല സുധേ …
അമ്മയും മകളും എന്തൊക്കെയോ പ്ലാൻ ചെയ്യുന്നതു പോലെ എനിക്ക് തോന്നുണ്ട് ,അത് എന്ത് തന്നെയായലും അതിവിടെ വച്ച് അവസാനിപ്പിച്ചോ അത് മാത്രമാണ് എനിക്ക് നിങ്ങളോട് രണ്ടു പേരൊടും പറയാനുള്ളത്, അവസാനിപ്പിച്ചില്ലെങ്കിൽ ആർക്കും രക്ഷിക്കാൻ പറ്റാത്ത പടുകുഴിയിൽ ആയിരിക്കും നിങ്ങൾ വീഴുക

ദേവേട്ടൻ എന്താ ഇങ്ങനെയൊക്കെ പറയുന്നത് ,എന്തോ മനസ്സിൽ വച്ചോണ്ട് പറയുന്നത് പോലെ

ശരത്തിന്റെ കല്യാണം അടുത്ത് തന്നെ ഉണ്ടാവും ,അത് നടക്കാതിരിക്കാൻ നീയും മോളും ഏതറ്റം വരെ പോകുമെന്ന് എനിക്കറിയാം

അത് ശരിയാണ് ,ഏതറ്റം വരെയും ഞാൻ പോകും ,അതിനിടക്ക് ഏത് പടുകുഴിയിൽ വീണാലും ഞങ്ങൾ ഏണിറ്റുവരും

*
ഞായാറാഴ്ച

ഇന്നാണ് ഗൗരിയുടെ വീട്ടിലേക്ക് പോകുന്നത്

ദേവൻ സുധയെ കൂട്ടി നേരത്തെ തന്നെ ശരത്തിന്റെ വീട്ടിലെത്തി

വരുണിന്റെ അച്ഛനും അമ്മയും വന്നിട്ടുണ്ട് ,പിന്നെ ഒന്നു രണ്ടു അടുത്ത ബന്ധുക്കൾ

ശരത്തിന്റെ അമ്മ എല്ലാവർക്കും ചായ കൊടുത്തു ,

സുധമാത്രം കുടിച്ചില്ല ,എത്ര നിർബന്ധിച്ചിട്ടും സുധ ഒരു പച്ച വെള്ളം കുടിച്ചില്ല

എന്താ ആന്റി ഒന്നും കഴിക്കാത്തത് ഇവിടെ ആർക്കും പകർച്ചവ്യാധിയൊന്നുമില്ല
ശരത്ത് പറഞ്ഞു

എനിക്ക് വേണ്ട അത്ര തന്നെ

അപ്പോഴാണ് അഭിരാമി അവിടെക്ക് വന്നത്

എന്റെ ഏട്ടത്തി ഇത് എന്ത് കാട്ടിയാണ് സാരി ഉടുത്തിരിക്കുന്നത് ,ഇതിന്റെ ഞൊറിയൊക്കെ ശരിക്കുമല്ല കിടക്കുന്നത്

ശരത്ത് അഭിരാമിയുടെ അടുത്തെത്തി താഴെ ഇരുന്നു അഭിരാമിയുടെ സാരിയുടെ ഞൊറിവ് ശരിയാക്കി കൊടുത്തു

നിനക്ക് നാണമില്ലേ ശരത്തേ ഇങ്ങനെയൊക്കെ ചെയ്യാൻ ,നിന്റെ കല്യാണമൊക്കെ കഴിഞ്ഞ് നീ ഇങ്ങനെയൊക്കെ ഇവൾക്ക് ചെയ്ത് കൊടുത്താൻ നിന്റെ പെണ്ണ് എന്ത് കരുതും

സുധയുടെ ചോദ്യം കേട്ടപ്പോൾ അഭിരാമിയുടെ മുഖത്ത് ഒരു മങ്ങൽ ഉണ്ടായി

എന്ത് കരുതുമെന്നാണ് ആന്റി പറയുന്നത്, ഒന്നും കരുതില്ല കാരണം ഗൗരിക്ക് ആന്റിയുടെ പോലെ ഇടുങ്ങിയ മനസ്സല്ല
പിന്നെ ആർച്ചയെ കെട്ടിച്ചു വിടുന്ന വീട്ടിലാണെങ്കിൽ ആന്റി പറഞ്ഞത് തന്നെ സംഭവിക്കും

എന്താ സംഭവിക്കുന്നതെന്ന് ഞാൻ കാണിച്ച് തരാം ,ഗൗരിയല്ല എന്റെ മകൾ ആർച്ചയാണ് ഈ വീട്ടിലേക്ക് മരുമകളായി വരുന്നത്
സുധ മനസ്സിൽ പറഞ്ഞു

ദേവൻ സുധയെ ഒന്ന് നോക്കി ,എന്തിനാണ് വടി കൊടുത്ത് അടി വാങ്ങുന്നത് എന്നായിരുന്നു ആ നോട്ടത്തിന്റെ അർത്ഥം

പത്തു മണിയായപ്പോൾ ഗൗരിയുടെ വീട്ടിലേക്ക് പുറപ്പെട്ടു

ഗൗരിയുടെ വീട്ടിലേക്ക് കാറ് ചെല്ലില്ലായിരുന്നു
കാറൊക്കെ ഗീതേച്ചിയുടെ വീട്ടിലാണ് ഇട്ടത്

അവിടെ നിന്ന് ഒരു ചെറിയ ഇടവഴി അത് അവസാനിക്കുന്നത് ഗൗരിയുടെ വീട്ടിലേക്ക്

ഹൊ ഇത് എന്ത് സ്ഥലമാണ് ,ഇവിടെ എങ്ങനെ ജീവിക്കും ,വരുണും ഇവിടെ പെട്ട് പോയല്ലോ
സുധ ഉറക്കെ പറഞ്ഞു

അവർ പറഞ്ഞ് ആരും കേട്ടതായി ഭാവിച്ചില്ല

മാഷ് അവിടെ നിന്നും ഓടി പിടഞ്ഞ് വരുന്നുണ്ടായിരുന്നു

ഇവിടെ ക്ക് കാറ് വരാത്തത് ബുദ്ധിമുട്ടായല്ലേ

ഇതൊക്കെ ബുദ്ധിമുട്ടാണോ മാഷേ ,നാട്ടിൻ പുറത്തിന്റെ നന്മ അതൊന്ന് വേറെ തന്നെയാണ്
ദേവൻ പറഞ്ഞു

മാഷുടെ ഭാര്യയും ഗീതയും ഭർത്താവും കൂടി എല്ലാവരെയും വീട്ടിലേക്ക് ക്ഷണിച്ചിരുത്തി

അവിടെ ഇരിക്കുമ്പോഴും ശരത്തിന്റെ കണ്ണുകൾ മൂക്കുത്തിയെ തേടുകയായിരുന്നു

മൂക്കുത്തി സാരിയിൽ എങ്ങനെ ആയിരിക്കും, അതായിരുന്നു അവന്റെ ചിന്ത

ഗൗരിയുടെ അമ്മ എല്ലാവർക്കും ചായകൊടുത്തു കഴിക്കാനുള്ളത് കൊണ്ട് വച്ചു

ഇനി പെൺകുട്ടിയെ വിളിക്കാലെ
മാഷ് ചോദിച്ചു

പ്രത്യേകിച്ച് കാണന്നൊന്നുമില്ലല്ലോ ,എല്ലാ വരും ഗൗരിയെ കണ്ടിട്ടുള്ളതല്ലേ
സുധ ചോദിച്ചു

ശരത്തിന്റെ അമ്മ സുധയുടെ തുടയിൽ ഒന്നമർത്തി

മാഷ് ഗൗരിയെ വിളിക്ക്

ഗൗരിയുടെ അമ്മ ഗൗരിയെ കൂട്ടികൊണ്ട് വന്നു

ഗൗരിയെ കണ്ടതും എല്ലാവരുടെ മുഖത്ത് സന്തോഷമായിരുന്നു
സുധയുടെ ഒഴിച്ച്

ശരത്ത് ഗൗരിയെ കണ്ണിമക്കാതെ നോക്കുകയായിരുന്നു കാരണം സാരിയിൽ അവന്റെ മൂക്കുത്തി അതീവ സുന്ദരിയായിരുന്നു…തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 5

ഗൗരി: ഭാഗം 6

ഗൗരി: ഭാഗം 7

ഗൗരി: ഭാഗം 8

ഗൗരി: ഭാഗം 9

ഗൗരി: ഭാഗം 10

ഗൗരി: ഭാഗം 11

ഗൗരി: ഭാഗം 12

ഗൗരി: ഭാഗം 13

ഗൗരി: ഭാഗം 14

ഗൗരി: ഭാഗം 15

ഗൗരി: ഭാഗം 16

ഗൗരി: ഭാഗം 17

ഗൗരി: ഭാഗം 18

ഗൗരി: ഭാഗം 19

ഗൗരി: ഭാഗം 20

ഗൗരി: ഭാഗം 21

ഗൗരി: ഭാഗം 22

ഗൗരി: ഭാഗം 23

ഗൗരി: ഭാഗം 24

ഗൗരി: ഭാഗം 25

ഗൗരി: ഭാഗം 26

ഗൗരി: ഭാഗം 27

ഗൗരി: ഭാഗം 28

ഗൗരി: ഭാഗം 29

ഗൗരി: ഭാഗം 30

ഗൗരി: ഭാഗം 31

ഗൗരി: ഭാഗം 32

ഗൗരി: ഭാഗം 33

ഗൗരി: ഭാഗം 34

ഗൗരി: ഭാഗം 35

ഗൗരി: ഭാഗം 36

ഗൗരി: ഭാഗം 37

ഗൗരി: ഭാഗം 38

Share this story