പരിണയം – PART 5

പരിണയം – PART 5

നോവൽ
******
എഴുത്തുകാരൻ: ഉല്ലാസ് ഒ എസ്

ഈ പാവം പെൺകുട്ടിയെ എന്തിനു എല്ലാവരും കൂടി ചതിച്ചു… ഓർത്തപ്പോൾ അവനു വിഷമം തോന്നി… എങ്കിലും അവൻ അതൊന്നും പുറമെ കാണിച്ചില്ല…

ഫോട്ടോഗ്രാഫർ പല പ്രാവശ്യം പറയുന്നുണ്ട് രണ്ട്പേരും ചേർന്ന് നിക്കാൻ.. പക്ഷെ നിരഞ്ജൻ അതൊന്നും ശ്രദ്ധിക്കുക കുടി ചെയ്തില്ല.. ഇടക്ക് ഒക്കെ പ്രിയ അവനെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം… എന്നാൽ ആ കുടുംബത്തിലെ ബാക്കി ഉള്ളവരുടെ സ്നേഹത്തിനു മുൻപിൽ അവൾ എല്ലാം മറന്നു..

മീരയും മക്കളും എല്ലാവരും, ഞെട്ടി തരിച്ചാണ് നിൽക്കുന്നത്… ഇത്രയും ആർഭാടമായി ഒരു കല്യാണം കൂടിയിട്ടില്ല ഇതുവരെ അവരാരും.. നാശം പിടിച്ചവൾക്ക് ഈ ഗതി വന്നല്ലൊന്നു ആണ് മീര അപ്പോളും പിറുപിറുക്കുന്നത്…

എന്നാൽ നമ്മുക്ക് പട്ടാമ്പിയിലേക്ക് ഇറങ്ങാൻ സമയം ആയിട്ടോ… ഏതോ ഒരാൾ പറയുന്നത് പ്രിയ കേട്ടു.. ദേവനും മീരയും പരിവാരങ്ങളും എല്ലാം അങ്ങോട്ടേക്ക് വരുന്നുണ്ട്.. അരുന്ധതി പ്രേത്യേകം ക്ഷണിച്ചിട്ടുണ്ട് അവരെ.

എങ്കിൽ ആ പച്ച കളർ സാരി വേണം മോള് ധരിക്കുവാൻ.. അരുന്ധതി പറഞ്ഞപ്പോൾ ആരോ വന്നു അവളെ പച്ച സാരി ഉടുപ്പിച്ചു… നിരഞ്ജനും കൃഷ്ണപ്രിയയും ചേർന്ന് നിന്നൊരു ഫോട്ടോ എടുക്കു വേണുഗോപാൽ പറഞ്ഞു… സ്‌മൈൽ പ്ലീസ് വല്യേട്ട എന്ന് കുട്ടികൾ ആരോ പറഞ്ഞപ്പോൾ ആദ്യമായി നിരഞ്ജൻ ചിരിച്ചു….

..നിരഞ്ജനും പ്രിയയ്ക്കും പോകാൻ ഉള്ള കാർ വന്നു നിന്നു. . അങ്ങനെ എല്ലാവരും പോകാൻ തയ്യാറായി… ഡ്രൈവർ മുൻപിൽ തന്നെ അക്ഷമനായി ഇരിക്കുന്നുണ്ട്.. അങ്ങനെ പ്രിയ നിരഞ്ജന്റെ ഒപ്പം കയറി.. ഇതുവരെ ആയിട്ടും തന്റെ ഭർത്താവ് എന്താ തന്നോട് മിണ്ടാത്തതെന്നു പലതവണ പ്രിയ ഓർത്തു…

നിരഞ്ജനും കൃഷ്ണപ്രിയയും മാത്രം ആണ് കാറിൽ കയറിയത്.. അവരുടെ കൂടെ അരുന്ധതി ആരെയും കയറ്റിയില്ലാരുന്നു… രണ്ടുപേരും തമ്മിൽ ഒന്ന് എടുത്തോട്ടെ എന്നോർത്ത് അവൾ മനപ്പൂർവം അങ്ങനെ ചെയ്തതാണ്..

ക്ഷീണം കാരണം പ്രിയ മയങ്ങി പോയിരുന്നു…. കുറച്ചു കഴിഞ്ഞു കണ്ണ് തുറന്നപ്പോൾ അവൾ നിരഞ്ജന്റെ തോളിൽ തല ചായ്ച്ചു ഉറങ്ങുകയാണ്… പെട്ടന്ന് അവൾ പിന്നോട്ട് മാറി… നിരഞ്ജന്റെ മുഖത്തു യാതൊരു ഭാവവ്യത്യാസവും ഇല്ലായിരുന്നു..

ഒരു വലിയ വീടിന്റെ മുറ്റത്തു കാർവന്നു നിന്നു.. ആ വീട് കണ്ടു അവൾ പകച്ചുപോയി..

ഈ വീട്ടിലേക്ക് ആന്നോ ന്റെ ഭഗവാനെ ഞാൻ വലതു കാൽ വച്ചു കയറേണ്ടതെന്നു ഓർത്തപ്പോൾ അവളുടെ ചങ്കു പട പടന്നു ഇടിച്ചു..

ഏതോ ഒരു പുരുഷൻ വന്നു ഡോർ തുറന്നു കൊടുത്തപ്പോൾ പ്രിയ കാറിൽ നിന്ന് ഇറങ്ങി..

രണ്ട്പേരുടെയും കാലുകൾ ഭാമ കിണ്ടിയിലെ വെള്ളം പകർന്നു കഴുകി… അരുന്ധതിയും വേറെ എതെക്കൊയോ സ്ത്രീകളും ചേർന്ന് അഷ്ടമംഗല്യവും ആരതിയുമായി അവരെ സ്വീകരിച്ചു…

വലതുകാൽ വെച്ച് കയറി വരു കുട്ടി എന്നാരോ പറയുന്നത് പ്രിയ കേട്ട്.
.

കത്തിച്ചുവെച്ച നിലവിളക്കുമായി അവൾ ആ വീടിന്റെ അകത്തേക്ക് കയറി…. പൂജാമുറിയിലെക്ക് വിളക്ക് വെച്ച് കൊണ്ടവൾ കണ്ണടച്ച് പ്രാർത്ഥിച്ചു…

പിന്നെ വൈകിട്ടത്തെ ഫങ്ക്ഷനുള്ള തിരക്കിലായിരുന്നു എല്ലാവരും… പ്രിയയെ അണിയിച്ചൊരുക്കുവാൻ അടുത്ത ബ്യുട്ടീഷൻ എത്തി . അവൾ അകെ മടുത്തിരുന്നു അപ്പോളേക്കും…മെറൂൺ കളർ ഷർവാണിയിട്ട് നിരഞ്ജൻ ഇറങ്ങി വന്നു… അവന്റെ പിന്നിലായി അതേ കളർ സാരി ഉടുത്തു പ്രിയയും…

ആരൊക്കെയോ വന്നു ആശംസകൾ നേർന്നു പോയി… ആരെയും പ്രിയയ്ക്ക് പരിചയം ഇല്ലായിരുന്നു.. അരുന്ധതി എല്ലാവരെയു അവളെ പരിചയപ്പെടുത്തി കൊടുക്കുന്നുണ്ട്…

എന്താണ് നിരഞ്ജൻ മാത്രം തന്നോട് മിണ്ടാത്തത്.. ഇനി ഈ ആൾക്ക് തന്നെ ഇഷ്ടമായി കാണില്ലേ ആവൊ.. ഇയാളുടെ മനസ് അറിയാതെ ആണോ ‘അമ്മ തന്നെ ഇങ്ങോട്ട് കുടികൊണ്ട് വന്നത്… നൂറായിരം ചോദ്യങ്ങൾ അവളുടെ മനസ്സിൽ കൂടി കടന്നു പോയി

പതിയെ പതിയെ എല്ലാവരും പിരിഞ്ഞു പോകാൻ തുടങ്ങി….. ദേവനും മീരയും ബാക്കി എല്ലാവരും യാത്ര പറയാൻ വന്നു.. മോളേ നാലാം നാൾ അങ്ങോട്ട് ഇറങ്ങു കെട്ടോ.. മീര വാത്സല്യത്തോടെ അവളെ തഴുകി. അവൾക്കറിയാം മീരയുടെ അഭിനയം ആണെന്ന്… ദേവന്റെ കൈ രണ്ടും കൂട്ടിപിടിച്ചപ്പോൾ പ്രിയയ്ക്ക് കണ്ണ് രണ്ടും നിറഞ്ഞൊഴുകി.. അങ്ങനെ അവരും പോയി…

വേണുഗോപാൽ വന്നു നിരഞ്ജനെയും കൃഷ്ണപ്രിയയെയും കൂട്ടി മുത്തച്ഛന്റേം മുത്തശ്ശിയുടേം അടുത്തേക്ക് പോയി..

വിവാഹത്തിന് അവരെ കാണിച്ചുകൊണ്ട് അരുന്ധതി കാൽ തൊട്ടു വണങ്ങാൻ പറഞ്ഞായിരുന്നു പ്രിയയോടും നിരഞ്ജനോടും… പക്ഷെ അവൾക്ക് ആരാണ് എന്ന് അറിയില്ലായിരുന്നു….

കൃഷ്ണപ്രസാദും ത്രയംബികയും ഭാമയും അവരുടെ ഭർത്താവ് മഹാദേവനും അവരുടെ മക്കളും .. അങ്ങനെ വലിയ ഒരു കൂട്ടുകുടുംബം ആണ് ഇതെന്ന് അവൾ ഓർത്തു…

നിരഞ്ജൻ തന്നോട് ഒഴികെ എല്ലാവരോടും സംസാരിക്കുന്നുണ്ട്… തമാശകൾ പറയുന്നുണ്ട്… തന്നോട് മാത്രം എന്താ ഇങ്ങനെ എന്ന് അവൾ ഓർത്തു …

അങ്ങനെ പരിചയെടുത്തൽ എല്ലാം കഴിഞ്ഞു….

മോളേ ഇനി റൂമിലേക്ക് പോയി റസ്റ്റ് എടുക്ക് കെട്ടോ.. നേരം 9ആയി… നിരഞ്ജന്റെ റൂം കാണിച്ചു കൊടുക്ക് ദേവു.. അരുന്ധതി ഒരു പെൺകുട്ടിയോട് പറയുന്നത് അവൾ കേട്ടു..

വരൂ ഏടത്തി… ദേവിക വന്നു അവളെ നിരഞ്ജന്റെ റൂമിലേക്ക് കൊണ്ട് പോയി..

ഏടത്തിയുടെ ഡ്രസ്സ് എല്ലാം ആ കബോർഡിൽ ഉണ്ട് കെട്ടോ.. ഒന്നു കുളിച്ചു ഫ്രഷ് ആകു…ദേവിക പറഞ്ഞു….

ദേവിക പഠിക്കുവാന്നോ മോളെ… പ്രിയ ചോദിച്ചു…

ഞാൻ എംബിഎ ചെയുവാ ഏടത്തി… അവൾ മറുപടി കൊടുത്തപ്പോൾ നിരഞ്ജൻ അങ്ങോട്ട് വന്നു…

ആഹ് എത്തിയല്ലോ മണവാളൻ…ഏട്ടാ ദേ ഞാൻ ഏട്ടത്തിയെ ഇവിടെ കൊണ്ട് വന്നു ഏട്ടന്റെ മുൻപിൽ എത്തിച്ചിട്ടുണ്ട് കെട്ടോ… ഇനി കൈ പിടിച്ചു തരണോ എന്നും ചോദിച്ചു പ്രിയയുടെ കൈ എടുത്തു അവൾ നിരഞ്ജന്റെ കൈയിൽ വെച്ചു കൊടുത്തിട്ട് ദേവിക ഓടി…

ഒരു നിമിഷത്തേക്ക് രണ്ട് പേരും പകച്ചുപോയി.
നിരഞ്ജൻ പെട്ടന്ന് കൈ പിൻവലിച്ചു…അവൻ മേശയിൽ വെച്ചിരുന്ന ഫോൺ എടുത്തുകൊണ്ട് ആരെയോ വിളിക്കുന്നത് അവൾ കേട്ടു..

പ്രിയ്ക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലാരുന്നു…

കൃഷ്ണപ്രിയ പോയി കുളിച്ചോളു… നിരഞ്ജൻ ഫോൺ വെച്ചിട്ട് അവളെ നോക്കി പറഞ്ഞു…

തന്റെ പേരൊക്കെ അറിയാമല്ലൊന്നു അവൾ ആശ്വസിച്ചു…

പ്രിയ കുളി കഴിഞ്ഞു ഇറങ്ങി വന്നപ്പോൾ ദേവിക അകത്തുണ്ടായിരുന്നു.. ഏടത്തി കഴിക്കാൻ വരൂ ട്ടോ.. വല്യേട്ടൻ പോയി താഴേക്ക്…

ഇളം പച്ച നിറം ഉള്ള ഒരു സൽവാർ ആണ് പ്രിയ ധരിച്ചിരിക്കുന്നത്..ദേവിക അവളെ കണ്ണെടുക്കാതെ നോക്കി ഇരിക്കുകയാണ്…

ഏടത്തി സിന്ദൂരം അവിടെ ഉണ്ട് കെട്ടോ.. എന്നും പറഞ്ഞു അവൾ കുങ്കുമ ചെപ്പ് എടുത്തു കൊടുത്തു… നിരഞ്ജൻ ചാർത്തിയ കുങ്കുമം സീമന്തരേഖയിൽ നിന്നും മാഞ്ഞുപോയിലാരുന്നു.. അതിന്റെ മുകളിലായി അവൾ ദേവിക കൊടുത്ത സിന്ദൂരം ചാർത്തി.

ദേവികയുടെ കൂടെ മുകളിൽ നിന്ന് ഇറങ്ങി വരുന്ന കൃഷ്ണപ്രിയയെ നിരഞ്ജൻ നോക്കി… തന്റെ മനസിലും ഇങ്ങനെ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കണം എന്നായിരുന്നു ആഗ്രഹം എന്ന് അവൻ ഓർത്തു…..

നിരഞ്ജന്റെ അരികിലായി പ്രിയയും ഇരുന്നു ആഹാരം കഴിക്കുവാനായി…..
ഈ വീട്ടിൽ എല്ലാവരും ഒരുമിച്ച് ഇരുന്ന് ആണ് ആഹാരം കഴിക്കുന്നത് കെട്ടോ മോളെ… വേണുഗോപാൽ പറഞ്ഞു…

അങ്ങനെ എല്ലാവരും ഭക്ഷണം കഴിച്ച സമയത്തു ദേവികയും പാർട്ടിയും കൂടി മുല്ലപ്പൂ കൊണ്ട് മണിയറ അലങ്കരിച്ചു. … പാലും പഴവും എല്ലാം അവർ ടേബിളിൽ വെച്ച് കഴിഞ്ഞിരിക്കുന്നു…

നിരഞ്ജൻ ആരോടും ഒന്നും പറയാതെ റൂമിലേക്ക് പോയി…. പ്രിയ കയറി വന്നപ്പോൾ നിരഞ്ജനെ കണ്ടില്ലായിരുന്നു അവൾ..

അകത്തേക്ക് കയറിച്ചെന്ന അവൾ ഞെട്ടി തരിച്ചു പോയി… ഏതോ വിദേശമദ്യത്തിന്റെ കുപ്പി പൊട്ടിക്കാൻ ശ്രമിക്കുന്ന നിരഞ്ജൻ…

പെട്ടന്ന് അവനു ഒരു കാൾ വന്നു..

അവളോട് ഒരു വാക്ക് പോലും മിണ്ടാതെ അവൻ ഇറങ്ങിപ്പോയി…. എല്ലാവരും ക്ഷീണം കൊണ്ട് ഉറങ്ങി പോയെന്നു അവൾക്ക് മനസിലായി..

കൃഷ്ണപ്രിയയുടെ കണ്ണു രണ്ടും നിറഞ്ഞൊഴുകി വന്നു…. തന്റെ ജീവിതം ഇനിയും പരീക്ഷണങ്ങൾക്കു വിട്ടു കൊടുക്കുക ആണല്ലോന് അവൾ ഓർത്തു..

രാത്രി ഒരു മണിയായിട്ടും അവൻ തിരിച്ചു വന്നില്ല… ഉറങ്ങാതെ അവൾ കാത്തിരിക്കുകയാണ്..

തുടരും..

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

പരിണയം – ഭാഗം 1

പരിണയം – ഭാഗം 2

പരിണയം – ഭാഗം 3

പരിണയം – ഭാഗം 4

Share this story