ആദിദേവ്: PART 17

Share with your friends

നോവൽ
എഴുത്തുകാരികൾ: ശ്രീലക്ഷ്മി ഇന്ദുചൂഢൻ, ശ്രുതി വേണുഗോപാൽ

പിന്നെയും ഒരുപാട് നേരം അവിടെ ചിലവഴിച്ചു രണ്ടു പ്രണയജോഡികളും വീട്ടിലേക്ക് യാത്ര ആയി…..

അനന്ദു :-നല്ല മഴക്കോൾ ഉണ്ടല്ലോ ആദി…..

ദേവ് :- അനന്ദു നീ ശ്രീയെ വീട്ടിൽ ആക്കിയിട്ടു അവിടെ വെയിറ്റ് ചെയ്യ്… ഞങ്ങൾ പുറകേ വരാം… വീട്ടിലേക്ക് നമുക്ക് ഒന്നിച്ചു പോവാം….

മ്മ് മ്മ്മ്…. ആയിക്കോട്ടെ….

(അനന്ദു ശ്രീയേയും കൊണ്ട് പോയി )

അപ്പൊ എങ്ങനാ നമുക്ക് ഒന്നൂടെ ചുറ്റിയടിക്കണോ അതോ വീട്ടിലേക്ക് പോണോ….

അയ്യടാ… ഇനി പിന്നെ ചുറ്റാട്ടോ എന്റെ അസുരൻ ചെക്കാ……

ഡി….

ഹിഹി…. എന്തേ അങ്ങനെ വിളിച്ചത് ഇഷ്ടപെട്ടില്ലേ എന്റെ ദേവൂട്ടനു….

ഇല്ല…. നീ എന്നെ ദേവേട്ടാ എന്ന് വിളിച്ചാൽ മതി…

വോക്കെ… ശ്രമിക്കാം….
അതെ മതി സംസാരിച്ചു നിന്നത്.. വാ നമുക്ക് പോവാം… മഴ ഇപ്പൊ പെയ്യും…..

(ദേവ് ആദിയെ അനന്ദുവിന്റെ അടുത്ത് ആക്കിയിട്ട് അവൻ ആദ്യം വീട്ടിലേക്ക് പോയി )

(അനന്ദുവും ആദിയും കോളേജിൽ നിന്ന് എന്നും വരുന്നത് പോലെ വീട്ടിലേക്ക് പുറപ്പെട്ടു…. മഴ പെയ്തു അത്യാവശ്യം നല്ല രീതിയിൽ രണ്ടും നനഞ്ഞിട്ടാണ് വരവ് )

*************************

ആദി നീ ഇതെന്താ മുഴുവൻ നനഞ്ഞല്ലോ…

അമ്മ ഈ മഴ ഒന്നും കാണുന്നില്ലേ….

ആഹ് കണ്ടു… നിങ്ങൾക്ക് അത് കഴിഞ്ഞു ഇങ്ങു വന്നാൽ പോരായിരുന്നോ…

ഇവിടെ എത്താറായപ്പോഴാ മഴ പെയ്തത്…

എന്നാ വേഗം ചെന്ന് ഈ ഡ്രസ്സ്‌ ഒക്കെ മാറ്റ് പനി പിടിക്കണ്ട…..

ശരി അമ്മക്കുട്ടിയെ…. ഞാൻ ഇപ്പൊ വരാം…

(റൂമിൽ ചെന്ന് ഫ്രഷായി ആദി ഫോണിൽ ദേവ് ന്റെ ഫോട്ടോയും നോക്കി കിടന്നു )

ഇപ്പൊ മനസ്സ് മുഴുവൻ എന്റെ കള്ളതാടിയാണ്….. ചെക്കന് നന്നായിട്ട് വേദനിച്ചുവെന്നു തോന്നുന്നു… പാവം….

ഹാച്ചി…….. (പേടിക്കണ്ട ആദി ഒന്ന് തുമ്മിയതാ… )

ശ്യോ അമ്മ പറഞ്ഞതെ ഉള്ളൂ പനി പിടിക്കുമെന്നു…
പനിയുടെ ലക്ഷണങ്ങൾ തുടങ്ങി……

(തുമ്മി തുമ്മി താഴേക്ക് വരുന്ന ആദിയെ ദഹിപ്പിച്ചു ഒരു നോട്ടം നോക്കിയാണ് രമ അങ്ങോട്ട് വരുന്നത് )

ഇപ്പൊ എന്തായി മഴ നനഞ്ഞതിനു കിട്ടിയില്ലേ….

മാളു നീ ഇവൾക്ക് മരുന്ന് എടുത്ത് കൊടുക്ക് അല്ലെങ്കിൽ പനി പിടിച്ചാൽ പെണ്ണ് വീട് തിരിച്ചു വെക്കും…..

(മാളു ചേച്ചി തന്ന മരുന്നും കഴിച്ചു ഞാൻ ഉറങ്ങാൻ കിടന്നു… പിന്നെ അമ്മയുടെ വിളി കേട്ടാണ് എഴുന്നേൽക്കുന്നത് )

നല്ല പനി ഉണ്ടല്ലോ മോളെ ഇന്നാ ഈ കഞ്ഞി കുടിച്ചിട്ട് കിടന്നു ഉറങ്ങിക്കോ…

(രമ അവളെ ഒന്ന് തലോടിയിട്ട് കഞ്ഞി എടുത്ത് കൊടുത്തു…. കഴിച്ചു കഴിഞ്ഞു മരുന്നും കഴിച്ചിട്ട് ആദി വീണ്ടും കിടന്നു….. )

പിറ്റേന്ന് ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ആദി കണ്ണ് തുറന്നത്… എടുക്കുന്നതിനു മുന്നേ അത് കട്ടായി…..

ദൈവമേ 20 മിസ്സ്‌ കോൾ… ദേവേട്ടനാണ്… ഇന്ന്‌ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആവും….

തിരിച്ചു വിളിച്ചതും ഒറ്റ റിങ്ങിൽ തന്നെ ദേവേട്ടൻ കോൾ എടുത്തു…

എവിടെ പോയി കിടക്കുവായിരുന്നെടി എത്ര തവണ വിളിക്കണം…

ദേവേട്ടാ ഞാൻ…….

എന്ത് പറ്റി എന്റെ മോൾക്ക് സൗണ്ട് ഒക്കെ മാറിയല്ലോ…

വയ്യ ദേവേട്ടാ… ഇന്നലത്തെ മഴ പണി തന്നു….
ഇന്നലെ കിടന്നു ഉറങ്ങിയതാ… ദേവേട്ടന്റെ കോൾ കേട്ടപ്പോഴാണ് എണീക്കുന്നത്….

വയ്യെങ്കിൽ നീ കിടന്നോ എനിക്ക് ഓഫീസിൽ പോവാൻ സമയമായി…

(അതും പറഞ്ഞു ദേവ് കോൾ കട്ട്‌ ചെയ്തു )

എന്ത് ദുഷ്ടനാ എങ്ങനെ ഉണ്ടെന്ന് പോലും ചോദിച്ചില്ല…. ഹ്മ്മ്…

രമ :-ആദി മോളെ ഇപ്പൊ എങ്ങനെ ഉണ്ട്…

കുറവുണ്ടമ്മേ…

ആഹ് ഇന്ന്‌ ക്ലാസ്സിൽ പോവ്വാണ്ട കിടന്നോ…
നിന്നെ ഒറ്റക്കാക്കി പോവാൻ മനസ്സുണ്ടായിട്ടല്ല… സ്കൂളിൽ എക്സാം നടക്കുവാ.. എനിക്കും മാളുവിനും ലീവ് കിട്ടുമെന്ന് തോന്നുന്നില്ല…. ഞാൻ രാധയോട് പറയാം ഇടക്ക് നിന്നെ ഒന്ന് നോക്കാൻ….

കഞ്ഞി എടുത്ത് വെച്ചിട്ടുണ്ട് മുഴുവൻ കഴിക്കണം.. ഞങ്ങൾ ഇറങ്ങുവാണേ.. വാതിൽ കുറ്റി ഇട്ടേക്ക് രാധ വന്ന് വിളിച്ചാൽ മാത്രം തുറന്നാൽ മതി…

ശരി അമ്മേ…..

(അമ്മയും ചേച്ചിയും പോയപ്പോ തന്നെ ഞാൻ വാതിലും അടച്ചു വീണ്ടും പോയി കിടന്നു )

*******************************************

(എന്റെ പെണ്ണിന് വയ്യാന്നു കേട്ടപ്പോ തന്നെ എങ്ങനെ എങ്കിലും അവളെ ഒന്ന് കണ്ടാൽ മതിയെന്നായി )

രാധ :-ദേവൂട്ടാ നീ ഓഫീസിൽ പോണില്ലേ…??

ഇന്ന്‌ ഓഫീസിലേക്ക് അല്ലമ്മേ… എന്റെ ഒരു കൂട്ടുകാരന് സുഖമില്ല അവനെ കാണാൻ പോണം ……..

(അമ്മയോട് അങ്ങനെ പറഞ്ഞു പുറത്തേക്ക് ഇറങ്ങിയതും കണ്ടു സ്കൂളിലേക്ക് പോവാൻ നിൽക്കുന്ന രമ ആന്റിയെയും മാളുവിനെയും )

അപ്പൊ എന്റെ ആദികുട്ടി ഇന്ന്‌ തനിച്ചാണ്.. ഇത് തന്നെ പറ്റിയ അവസരം…

അവർ പോയെന്ന് ഉറപ്പായതും ഞാൻ വേഗം ആരും കാണാതെ അവളുടെ അടുത്തേക്ക് പോയി….

ശ്ശെടാ ഈ വാതിൽ ലോക്ക് ആണല്ലോ… കൂടുതൽ കിടന്നു മുട്ടി വിളിച്ചാൽ അപ്പുറത്ത് നിന്ന് അമ്മ ഓടി വരും…

ഞാൻ വേഗം തന്നെ അവളുടെ റൂമിനോട് ചേർന്നുള്ള ബാൽകണിയിയിലേക്ക് ചാടി കയറി….

അവിടെന്ന് അവളെ നോക്കി റൂമിൽ ചെന്നപ്പോൾ കണ്ടു മൂടി പുതച്ചു ഉറങ്ങുന്ന ആദികുട്ടിയെ…..

ശരിക്കും ഒരു പൂച്ചകുട്ടിയെ പോലെ ചുരുണ്ടു കൂടി കിടപ്പാണ്. മുഖത്തു വീണു കിടക്കുന്ന മുടി ഇടക്ക് പാറി കളിക്കുന്നുണ്ട്.

“പനി ആണെകിലും ഫുൾ സ്പീഡിൽ ഫാനും ഇട്ടാണ് പെണ്ണിന്റെ കിടപ്പ്. ഇത് എന്ത് ജന്തു !!!ആദി എണീക്ക്…….. ”

“കുറച്ചു നേരം കൂടെ കിടക്കട്ടെ അമ്മേ ഞാൻ വയ്യാത്ത കുട്ടി അല്ലെ ”

“അഹ് ബെസ്റ്റ് പനി വന്നപ്പോ പെണ്ണിന്റെ ഉള്ള വെളിവും കൂടി പോയി എന്ന് തോന്നുന്നു. ഡി എണീക്ക് ”

(കണ്ണ് തുറന്നു നോക്കിയ ആദി കാണുന്നത് മുന്നിൽ നിൽക്കുന്ന ദേവനെ ആണ് )

“ദേവേട്ടൻ എന്താ ഇവിടെ?? ”

“ബെസ്റ്റ് !പെണ്ണെ ഇന്നലെ നമ്മുടെ കല്യാണം കഴിഞ്ഞ കാര്യം ഒക്കെ മറന്നോ. പോട്ടെ നമ്മുടെ ഫസ്റ്റ് നൈറ്റ്‌ നടന്നത് എങ്കിലും ഓർമ ഉണ്ടോ ”
(മീശ പിരിച്ചു കൊണ്ട് ഒരു കള്ള ചിരിയോടെ അവൻ അവളോട് ചേർന്നു നിന്നു)

“ഇതൊക്കെ എപ്പോ? എന്നിട്ട് ബെഡിൽ പൂവ് ഒന്നും കാണുന്നില്ലല്ലോ. റൂമിൽ ഡെക്കറേഷൻ ഒന്നും ഇല്ലല്ലോ ”

“ഹി ഹി നീ ശരിക്കും മണ്ടി ആണോ അതോ അതുപോലെ അഭിനയിക്കുന്നതോ?? ”

“പോടാ തെണ്ടി കാര്യം പറ എങ്ങനെയാ ഇവിടെ വന്നേ. പറ ദേവേട്ടാ…. ”

ഓ ചെവി പൊട്ടിക്കാതെ പെണ്ണെ അതൊക്കെ പറയാം. നിനക്ക് പനി എങ്ങനെ ഉണ്ട്?

(എന്നും പറഞ്ഞു അവന്റെ കൈ അവളുടെ നെറ്റിയിലേക്ക് ചേർത്തു )

“ക്ഷീണം ഉണ്ട് ദേവേട്ടാ.ഇന്നലെ ഒത്തിരി മഴ നനഞ്ഞത് അല്ലെ അതിന്റെയാ…… അല്ല ദേവേട്ടൻ എങ്ങനെയാ വന്നേ ”

“നിനക്ക് വയ്യ എന്നു അറിഞ്ഞു നോക്കാൻ വന്നപ്പോ ഫ്രണ്ട് ഡോർ അടഞ്ഞു കിടക്കുന്നു പിന്നെ ഒന്നും നോക്കിയില്ല ബാൽക്കണി വഴി ചാടി പോന്നു…..

ഞാൻ വിചാരിച്ചു ദേവേട്ടൻ ഓഫീസിൽ പോയെന്നു…

എന്റെ കുട്ടിക്ക് വയ്യെന്ന് അറിഞ്ഞാൽ എനിക്കങ്ങനെ പോവാൻ പറ്റോ…
അല്ല നീ എന്തെങ്കിലും കഴിച്ചോ?? ”

“ഇല്ല….. എനിക്ക് ഒന്നും വേണ്ട ദേവേട്ടാ… എനിക്ക് കിടന്നാൽ മതി ”

“പറ്റില്ല മോളെ രാവിലെ രാജാവിനെ പോലെ ഭക്ഷണം കഴിക്കണം എന്നാ. വാ എന്റെ മോൾക്ക്‌ ഏട്ടൻ കഞ്ഞി ഉണ്ടാക്കി തരാം. എന്റെ കുട്ടി സാധനങ്ങൾ എവിടെ ഇരിക്കുന്നത് എന്ന് കാണിച്ചു തന്നാൽ മതി. വാ.. ”

“നന്നായി അടുക്കളയുടെ പടി ചവിട്ടാത്താ എന്നോടോ ബാല…… ”

“നീ വാ ഞാൻ കണ്ടു പിടിച്ചോളം ”

(അവളെയും കൊണ്ട് അവൻ അടുക്കളയിലേക്ക് നടന്നു….അടുക്കളയിൽ രാവിലെ ഉണ്ടാക്കിയ കഞ്ഞി അങ്ങനെ തന്നെ ഇരിക്കുന്നത് കണ്ടു. അവളെ അടുക്കളയുടെ സ്ലാബിൻ മേൽ കയറ്റി ഇരുത്തി. അവൻ അവന്റെ പണി തുടങ്ങി… )

“ദേവേട്ടാ.. ദേവേട്ടന് പാചകം ഒക്കെ അറിയോ?”

“ആഹാ അത്യാവശ്യം.”

(തന്റെ പണിയിൽ ശ്രദ്ധിച്ചോണ്ട് തന്നെ അവൻ അവൾക്ക് മറുപടി നൽകി )

ഇവളുടെ ഒച്ചയും അനക്കവും ഒന്നും കേൾക്കുന്നില്ലോ. ഇറങ്ങി ഓടിയോ റൂമിലേക്ക്..

നോക്കുമ്പോ കണ്ടത് സ്ലാബിൽ കാല് കയറ്റി വെച്ചു അതിൽ തല ചായിച്ചു കിടക്കുന്ന ആദിയെ ആണ്. അവൻ ഒരു നിമിഷം അവളെ തന്നെ നോക്കി നിന്നു ഒരു ഷർട്ടും ഫുൾ പാവാടയും ആണ് വേഷം തലമുടി പൊക്കി കെട്ടിവെച്ചിരിക്കുന്നു. താൻ കൊടുത്ത മൂക്കുത്തി അല്ലാതെ മറ്റു ആഭരണങ്ങൾ ഒന്നും തന്നെ ഇല്ല……

“ആദി എണീക്ക് ഈ കഞ്ഞി കുടിച്ചിട്ട് കിടക്കാം വാ… ”

“വേണ്ട ദേവേട്ടാ ഞാൻ ശർദ്ദിക്കും എനിക്ക് വേണ്ട ”

“സാരില്ല…. മര്യാദക്ക് ഇത് കഴിക്ക് പെണ്ണെ ”

(ആദ്യം ഒക്കെ എതിർത്തു എങ്കിലും അവൻ തന്നെ അവളെ കൊണ്ട് മുഴുവൻ കുടിചിപ്പിച്ചു.
വാഷ് ചെയ്യാൻ അവളെ എണീപ്പിച്ചതും കഴിച്ചത് മുഴുവൻ അവന്റെ മേലേക്ക് തന്നെ ശർദ്ദിച്ചു……)

“ഞാൻ അപ്പോഴേ പറഞ്ഞത് അല്ലെ വേണ്ട വേണ്ട എന്ന്. ഇപ്പൊ കണ്ടില്ലേ. വാ ഞാൻ കഴുകി തരാം ”

(അവനെ കൂട്ടി അവൾ ബാത്‌റൂമിലേക്ക് നടന്നു അവൾ തന്നെ അവന്റെ ഷർട്ടിൽ ആയ ഭക്ഷണതിന്റെ അവശിഷ്ടം എല്ലാം കഴുകി കളഞ്ഞു.)

പെണ്ണ് കാര്യമായി പണിയിൽ ആണ്. ഒന്ന് തലയുർത്തി നോക്കുന്നത് കൂടി ഇല്ല. പെട്ടന്നു തോന്നിയ ആവേഷത്തിൽ അവളെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു……

“മ്മ് എന്താ മോന്റെ ഉദ്ദേശം?? ”

(ഒരു പുരികം ഉയർത്തി കൊണ്ട് അവന്റെ മുഖത്തേക്ക് തന്നെ ഉറ്റുനോക്കി )

“ദുരുദ്ദേശം ”
(ഒരു കള്ളചിരിയോടെ അവളുടെ അധരങ്ങൾ ലക്ഷ്യം വെച്ചു കൊണ്ട് അവളിലേക്ക് അടുത്തു )

“അയ്യടാ….. ആ ദുരുദ്ദേശം അങ്ങ് മനസ്സിൽ വെച്ചേക്ക് ”

എന്ന് പറഞ്ഞു അവന്റെ കവിളിൽ ഒരു കുത്തും കൊടുത്തുകൊണ്ട് പോവാൻ ഒരുങ്ങിയ ആദിയെ അവൻ ഒന്നുകൂടെ വലിച്ചു നെഞ്ചിലേക്ക് ഇട്ടു. ഒരു കൈ കൊണ്ട് അവളെ ചേർത്തു പിടിച്ചുകൊണ്ടു മറ്റേ കൈ കൊണ്ട് ഷവറും ഓൺ ആക്കി…….

“ദേ ദേവേട്ടാ…. വേണ്ടാട്ടോ…. എനിക്ക് പനി ഉള്ളതാ ഓഫ്‌ ആക്ക് ”

അവളുടെ വാക്കുകൾ ഒന്നും കേൾക്കാതെ അവളെ തന്നെ നോക്കി അവനും നിന്നു.അവളുടെ ചുണ്ടിൽ തങ്ങി നിൽക്കുന്ന വെള്ളതുള്ളിയിലേക്ക് അവന്റെ കണ്ണുകൾ ഉടക്കി. അവന്റെ മനസിൽ വികാരത്തിന്റെ ഒരു വേലിയേറ്റം തന്നെ ഉണ്ടായി. അവയെ സ്വന്തം ആക്കാൻ ആയി അവൻ അവളിലേക്ക് അടുത്തു…..

“ദേവേട്ടാ…വേ… വേണ്ടാട്ടോ…. ”

അവളുടെ വിറയ്ക്കുന്ന അധരങ്ങളിലേക്കും പിടക്കുന്ന കണ്ണിലേക്കും നോക്കി നിന്നു. പതിയെ അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു. പിന്നെ രണ്ടുകണ്ണിലും കവിളിലും അമർത്തി മുത്തി. ചുണ്ടിലേക്ക് അടുത്തതും പുറത്ത് കാളിങ് ബെൽ മുഴങ്ങിയതും ഒന്നിച്ചു ആയിരുന്നു…..

“ശേ ! ഇത് ഇപ്പൊ ആരാ ഈ സമയത്തു മനുഷ്യന്റെ മൂഡും കളഞ്ഞു ”

“എന്റെ മനുഷ്യാ തന്റെ ഒരു മൂഡ്‌ !നമ്മളെ ആരെങ്കിലും ഒരുമിച്ചു കണ്ടാൽ എന്തായിരിക്കും അവസ്ഥ ”

“എന്ത് അവസ്ഥ……. നാളെ തന്നെ നമ്മുടെ കെട്ടു നടക്കും അത്രതന്നെ. നീ കൂടുതൽ വാചകം അടിച്ചു നിൽക്കാതെ ആരാന്നു പോയി നോക്ക് ഞാൻ ഇവിടെ ഒളിച്ചു നിൽക്കാം ”

ദേവേട്ടനോട് അവിടെ തന്നെ നിൽക്കാൻ പറഞ്ഞു ഞാൻ ഹാളിലേക്ക് നടന്നു. ജനലിന്റെ ഉള്ളിൽ കൂടെ നോക്കിയപ്പോ കണ്ടു രാധ ആന്റിയെ…..

മുഖത്തെ വെള്ളത്തുള്ളികൾ എല്ലാം തുടച്ചു മാറ്റി വാതിൽ തുറന്നു..

“എത്ര നേരം ആയി ഞാൻ വിളിക്കുന്നു എന്റെ മോള് ഉറക്കം ആയിരുന്നോ. അല്ല ഈ മേല് ഒക്കെ നനഞ്ഞു ഇരിക്കുന്നത് എന്താ ”

“അത് ആന്റി….ഞാൻ കുളിക്കാൻ ആയിട്ട്……അപ്പോഴാ ആന്റി വിളിച്ചേ ”

” ഈ പനി ഉള്ളപ്പോ ആണോ കുളിക്കാൻ പോണേ ”
(എന്നും പറഞ്ഞു കൊണ്ട് രാധആന്റി സാരീ തുമ്പ് കൊണ്ട് എന്റെ തലയിലെയും മുഖത്തെയും വെള്ളം ഒക്കെ തുടച്ചു കളഞ്ഞു )

“ദേ ഇത് കുറച്ചു ചുക്ക് കാപ്പിയാ. ഇത് കുടിച്ചിട്ട് മോള് പോയി കിടന്നോ ആന്റി ഇടക്ക് വരാമേ ”

അതും പറഞ്ഞു ആന്റി പോയി…….

റൂമിൽ ചെന്നപ്പോ കണ്ടു ബെഡിൽ വിസ്തരിച്ചു കിടക്കുന്ന ദേവേട്ടനെ…

“ദേ മനുഷ്യാ വേഗം പോവാൻ നോക്ക് എനിക്ക് വയ്യ ഇങ്ങനെ കിടന്നു ടെൻഷൻ അടിക്കാൻ ”
(കൈയിൽ ഉണ്ടായ ചുക്ക് കാപ്പി മേശപുറത്ത് വെച്ചു )

“ഹി ഹി അമ്മ ആണല്ലേ വന്നേ… ഓഫീസിൽ പോവാൻ റെഡി ആയി നിന്നപ്പോ ആണ് നീ വിളിച്ചേ. പിന്നെ വേഗം ഡ്രസ്സ്‌ മാറ്റി എന്റെ ഒരു കൂട്ടുകാരന് സുഖം ഇല്ല എന്ന് പറഞ്ഞു ഇറങ്ങിയതാ. ആരും കാണാതെ വരാൻ പെട്ട പാട്….. ഓ!!!!! അതുകൊണ്ട് ഡോണ്ട് വറി ആർക്കും ഒരു ഡൌട്ട് ഉം വരില്ല ”

എന്നും പറഞ്ഞു എന്നെ വലിച്ചു ബെഡിലേക്ക് ഇട്ടു. എന്റെ മുകളിൽ ബെഡിൽ കൈ കുത്തി ദേവേട്ടനും കിടന്നു. കുറച്ചു നേരം രണ്ടുപേരുടെയും മിഴികൾ തമ്മിൽ കോർത്തു. പതിയെ ദേവേട്ടൻ മാറി എന്റെ അടുത്ത് ആയി കിടന്നു എന്നെ പതിയെ ആ നെഞ്ചോട് ചേർത്ത് കിടത്തി എന്റെ മുടിയികളെ തഴുകി കൊണ്ടേ ഇരുന്നു.പതിയെ ആ നെഞ്ചിന്റെ ചൂട് ഏറ്റു ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു……

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

ആദിദേവ്: ഭാഗം 1

ആദിദേവ്: ഭാഗം 2

ആദിദേവ്: ഭാഗം 3

ആദിദേവ്: ഭാഗം 4

ആദിദേവ്: ഭാഗം 5

ആദിദേവ്: ഭാഗം 6

ആദിദേവ്: ഭാഗം 7

ആദിദേവ്: ഭാഗം 8

ആദിദേവ്: ഭാഗം 9

ആദിദേവ്: ഭാഗം 10

ആദിദേവ്: ഭാഗം 11

ആദിദേവ്: ഭാഗം 12

ആദിദേവ്: ഭാഗം 13

ആദിദേവ്: ഭാഗം 14

ആദിദേവ്: ഭാഗം 15

ആദിദേവ്: ഭാഗം 16

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!