നയോമിക – PART 7

നയോമിക – PART 7

നോവൽ
ഴുത്തുകാരി: ശിവന്യ അഭിലാഷ്

“ഇതെന്താ എല്ലാവരും വരാന്തയിൽ കുത്തിരിക്കുന്നെ ”
നയോമി വീട്ടിലേക്ക് വരുമ്പോൾ ഒരുപാട് ലേറ്റായിരുന്നു. എല്ലാരെയും ഒരുമിച്ച്പുറത്തിരിക്കുന്നത് കണ്ടപ്പോൾ അവൾക്ക് ഉള്ളിലൊരു ഭയം ഉണ്ടായിരുന്നു.ലേറ്റായത് കാരണം തന്നെ വഴക്ക് പറയാനാണോ എല്ലാവരും പുറത്തിരിക്കുന്നതെന്ന്

“വഴക്കൊന്നും പറയണ്ടാട്ടോ അമ്മേ… ലേറ്റാകുമെന്ന് രാവിലെ പോകുമ്പോഴേ ഞാൻ പറഞ്ഞതാ.. ”

” എന്നാലും ഇപ്പോ സമയമെത്ര ആയെന്നാ നയോമീ.. നീയൊരു പെൺകുട്ടി ആണെന്ന കാര്യം മറക്കണ്ട ”

“എന്റമ്മേ എന്നെ സൂക്ഷിക്കാൻ എനിക്കറിയാം ”

“ഒന്നു നിർത്തുമോ രണ്ടാളും.. മനുഷ്യൻ ഒരു കാര്യം അറിയാൻ ഇരിക്കാൻ തുടങ്ങിയിട്ട് സമയം കുറെ ആയി”

രംഗം വഷളാകുന്നതിന് മുൻപേ ഉണ്ണി ഇടപെട്ടു.

“എന്താടാ കാര്യം?”

നയോമി ഉണ്ണിയെ നോക്കി കണ്ണുരുട്ടി.

” ചേച്ചി എന്നെ നോക്കി പേടിപ്പിക്കണ്ട.. കാര്യം എന്താണെന്ന് ഇവരോട് ചോദിച്ചു നോക്ക് ”

അവൻ നിർമ്മയിക്കും രാഘവനും നേരെ വിരൽ ചൂണ്ടി.

“എന്താ അച്ചാ”

അവൾ ചോദ്യഭാവത്തിൽ രാഘവനെ നോക്കി.

” അത്… എന്റെ കയ്യിലും നിച്ചൂന്റെ കയ്യിലും ഓരോ സർപ്രൈസ് ഉണ്ട്.. നീ വന്നിട്ട് പറയാമെന്ന് വിചാരിച്ചിരിക്കുവാ.. നീ പറ ആരുടെ സർപ്രൈസാ ആദ്യം
അറിയേണ്ടത്? ”

“സർപ്രൈസാണോ… ഒകെ.. എങ്കിൽ ലേഡീസ് ഫസ്റ്റ് എന്നല്ലേ.. ചേച്ചി ആദ്യം പറ”

“അത് വേണ്ട… അച്ചൻ പറയട്ടെ ആദ്യം ”

“അതെ അച്ചൻ ആദ്യം പറഞ്ഞാ മതി”

ഉണ്ണിയും നിർമ്മയിയെ സപ്പോര്ട്ട് ചെയ്തു.

” എങ്കിൽ ഞാൻ പറയാം ആദ്യം… നമ്മുടെ ചേച്ചിക്കൊരു വിവാഹാലോചന… അയാൾ നിർമ്മയിയെ ചേർത്തു പിടിച്ചു.
ദുബായിൽ എഞ്ചിനീയറാപയ്യൻ… അച്ചനും അമ്മക്കും ഒറ്റമോൻ.. സൗന്ദര്യവും വിദ്യാഭ്യാസവും ഉള്ള ഒരു പെണ്ണ് വേണമേന്നെ പയ്യന്റെ വീട്ടുകാർ പറഞ്ഞിട്ടുള്ളൂ.. ഇത് രണ്ടും എന്റെ മോൾക്ക് ആവോളം ഉണ്ട്.. നമുക്കൊ നാലോചിച്ചാലോ മോളേ…. ”

അയാൾ വളരെ പ്രതീക്ഷയോടെ അവളെ നോക്കി.

ഒരു പൊട്ടിച്ചിരി ആയിരുന്നു നിർമ്മയിയുടെ പ്രതികരണം.

“നിങ്ങൾ രണ്ടാളും കൂടി ഒളിപ്പിച്ച് വെച്ച സർപ്രൈസ് ഇതായിരുന്നൂന്ന് എനിക്കാദ്യമേ അറിയാരുന്നു”

” എങ്ങനെ ”

എല്ലാവരും അതിശയപ്പെട്ടു.

” ഞാൻ വരുമ്പോ ചായക്കടേന്റവിടെ തടഞ്ഞുവെച്ച് ദീനാമ്മ ചേടത്തി പറഞ്ഞാരുന്നു എന്നോടീ കാര്യം”

” ശരി ആയിക്കോട്ടേ… നിന്റെ അഭിപ്രായം എന്താണെന്ന് പറ ”

“എന്റെ ലൈഫിൽ എനിക്ക് ചില ലക്ഷ്യങ്ങളുണ്ട്…. അത് നേടിയെടുക്കുന്നത് വരെ എനിക്കൊരു വിവാഹം വേണ്ട… ശേഷം അവൾ നയോമിയെ ചൂണ്ടി പറഞ്ഞു “ദാ യാതൊരു ലക്ഷ്യവുമില്ലാതെ പാറിപ്പറന്ന് നടക്കുന്നൊരുത്തി… അവളെ പിടിച്ച് കെട്ടിക്ക് ”

” പിന്നേ …. കെട്ടാനിങ്ങോട്ട് വന്നാലും മതി ഞാൻ നിന്ന് തരാം”

“എന്താടി നിന്നാൽ ”

” തുടങ്ങി രണ്ടും… നിർമ്മല ഇടപെട്ടു …
വിവാഹത്തിന്റെ കാര്യം പിന്നെ സംസാരിക്കാം… നീ വന്നപ്പോഴേ പറഞ്ഞല്ലോ എന്തോ സന്തോഷ വാർത്ത ഉണ്ടെന്ന് എന്താത് ”

“അങ്ങനെ ചോദിക്ക് നിമ്മി കുട്ടീ”

നയോമിനിർമ്മലയുടെ തോളിലൂടെ കയ്യിട്ട് നിന്നു.
“സൂര്യ ഫെസ്റ്റിവൽ എന്ന് കേട്ടിട്ടുണ്ടോ..”

” കേട്ടിട്ടുണ്ടോന്നോ…. ലോകത്തിലെ വെച്ച് തന്നെയുള്ള ഏറ്റവും വലിയ ആർട്സ് ഫെസ്റ്റിവൽ ഒന്നല്ലേ …. ഇന്ത്യയിലെ അറിയപ്പെടുന്ന കലാകാരൻമാർ അണിനിരക്കുന്ന സ്ഥലം ”

നയോമി തനിക്കറിയാവുന്ന അറിവ് എല്ലാവരോടുമായി പങ്ക് വെച്ചു.

“അതെ…. നി പറഞ്ഞത് പോലെ അറിയപ്പെടുന്ന കലാകാരൻമാർ അണിനിരക്കുന്ന സ്ഥലം തന്നെ…. അവിടെ നിങ്ങളുടെ ഈ പാവം ചേച്ചിക്കും പേർഫോo ചെയ്യാനൊരു ചാൻസ് കിട്ടിയിട്ടുണ്ട്… ”

നിർമ്മയി പറഞ്ഞു കഴിഞ്ഞതും എല്ലാവരും അന്തംവിട്ട് പോയി.
“ചേച്ചിക്കോ…. എങ്ങനെ”

എന്റെ പ്രൊഫസറുടെ അടുത്ത ബന്ധുവാ സംഘാടകരിൽ ഒരാൾ… അങ്ങനെ… പക്ഷേ സോളോ പെർഫോം അല്ലാട്ടോ… ”

“ഇത് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ആ പരിപാടി ആണോ”

പെട്ടെന്ന് നിർമ്മല ചോദിച്ചു.

“അതെ അമ്മേ… ”

അത് കേട്ടതും നിർമ്മലയും രാഘവനും ഒന്ന് ഞെട്ടി.

“അങ്ങനാണെങ്കിൽ ഇവിടുന്ന് ആരും എങ്ങോട്ടും പോകുന്നില്ല”

നിർമ്മലയുടെ പെട്ടെന്നുള്ള പ്രസ്താവന കേട്ടതും ഒരു ഇരുമ്പ് കൂടം തലയിൽ പതിച്ചത് പോലെ നിർമ്മയിക്ക് തോന്നി.

തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

സ്വർണ്ണവിലയിൽ വൻ വർധനവ്‌. സ്വർണ്ണവില 35,000 കടന്നു

നയോമിക – ഭാഗം 1

നയോമിക – ഭാഗം 2

നയോമിക – ഭാഗം 3

നയോമിക – ഭാഗം 4

നയോമിക – ഭാഗം 5

നയോമിക – ഭാഗം 6

Share this story