നിന്നരികിൽ : PART 4

നിന്നരികിൽ : PART 4

നോവൽ
****
എഴുത്തുകാരി: രക്ഷ രാധ

നന്ദു താടിക്ക് കയ്യും കൊടുത്തു നിലാവ് നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി
ശ്രെദ്ധയും അമലയും മുഖത്തോട് മുഖം നോക്കി ..
“എടി നീ ഇങ്ങനെ കിളി പോയ പോലെ ഇരിക്കല്ലേ എഴുനേറ്റു വാ വന്ന് എന്തെങ്കിലും കഴിക്ക്…
നോ മൈൻഡ്….

നന്ദു അമ്പിളി മാമനെ നിർനിമിഷയായി നോക്കി ഇരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല

അല്ലെങ്കിലും എന്ത് മിണ്ടാനാണ്…

കൊച്ചിന്റെ സ്പീച്ചിങ് കഴിവ് മൊത്തം ആ ഒരൊറ്റ വാർത്ത കേട്ടതോടെ അടിച്ചു പോയി.. 🤐

അതിന്റെ കൂടെ ഈ കല്യാണം നടത്തിയെ തനിക്കിനി വിശ്രമമുള്ളൂ എന്നുള്ള ദാസിനെ പ്രഖ്യാപനവും.. ഒരൊറ്റ വാക്കു പോലും പറയാതെ ഉള്ള അരവിമാമന്റെ ഒളിച്ചോട്ടവും കൂടി ആയതോടെ ഷി ഈസ് ഔട്ട് ഓഫ് കവറേജ് ഏരിയ കംപ്ലീറ്റ്‌ലി

പിറ്റേന്ന് ശരൺ എത്തിയപ്പോഴും അവളെങ്ങനെ മാനത് കണ്ണും നട്ടിരിപ്പാണ്….

“അ.. ആ… കിളി പോയി….റ്റാ റ്റാ റ്റാറ്റാറ്റാ…..

മഴ വാതിലിലൂടെ….. ഇടിമിന്നലു പോലെ…..

ഇരുളിൻ ഉള്ളിൽ….. പകൽ പോലെ

മണലിൻ ചിറകോടെ…. മറവി കടൽതാണ്ടി….

ശരവേഗത്തിൽ കിളി പോയി..

പകൽ ഒന്നായി…. ഇരവോന്നായി

ഇരു ചിറകായി കിളിപോയി……🐦

ശരൺ പാടുന്നത് കേട്ട് നന്ദു അവനെ തല തിരിച്ചു കൂർപ്പിച്ചു നോക്കി….

” നോക്കണ്ട മോളെ നോക്കണ്ട…..നിനക്ക് ഇത്‌ തന്നെ വേണമെടി… 😝ഞാനൊന്ന് കെട്ടിക്കോട്ടെ എന്ന് ചോദിച്ചെന് എനിക്ക് ജ്യൂസിൽ പണി തന്നതല്ലേ….😐 രണ്ട് ദിവസാണ്.. ഞാനാ ടോയ്‌ലെറ്റിൽ തപസ്സിരുന്നത്… എന്റെ പൊന്നെ…. ഓഹ് ഓർക്കാൻ കൂടി വയ്യ… 😬

“എടാ ചെറുക്ക എന്റെ കൊച്ചിനെ വെറുതെ ഓരോന്ന് പറഞ്ഞാലുണ്ടല്ലോ നിനക്ക് ഞാൻ പാഷാണം കലക്കി തരും… 😤

അങ്ങോട്ടേക്ക് വന്ന ശ്രെദ്ധയാണത് പറഞ്ഞത്

“എന്റെ പൊന്നോ വേണ്ട ഞാൻ നിർത്തി…🙏..അല്ല അങ്ങേര് ഇവിടുന്ന് ഓടി രക്ഷപെടുവായൂരുനെന്നും പോയ വഴി പുല്ല് പോലും മുളയ്ക്കില്ലെന്നും ആണല്ലോ ഞാൻ കേട്ടത്

“ഞങ്ങളും അങ്ങനാ വിചാരിച്ചേ…. ചെക്കൻ കണ്ടം വഴി ഓടിയെന്ന്… പക്ഷെ അങ്ങേര് ഒരു റൗണ്ട് ഓടി തിരിച്ചു വന്ന്… 😐

“ഇതിനൊക്കെ കൂട്ട് നിന്ന അരവിമാമ്മ മുങ്ങിയല്ലോ… അത് കഷ്ട്ടായി

“മ്മ്… പുള്ളിയാ പറഞ്ഞെ ഈ ചെറുക്കന് ഇഷ്ടപ്പെട്ടെങ്കിൽ കല്യാണം നടത്താന്ന്…അതുപക്ഷേ അ വീട്ടുകാര് സമ്മതിക്കാൻ ഒരൊറ്റ ശതമാനം പോലും പ്രതീക്ഷ ഇവിടർക്കും ഇല്ലായിരുന്നൊണ്ട… അമ്മാതിരി പണിയല്ലേ ഞങ്ങള് അങ്ങേർക്ക് കൊടുത്തത്… എന്നിട്ടും എങ്ങനെ സമ്മതിച്ചോ ആവോ… 🤔

“അങ്ങേർക്ക് ജീവിക്കാൻ ആശയിലെന്നു തോന്നുന്നു … അല്ലെങ്കിൽ പിന്നെ ഇവളെയൊക്കെ കെട്ടുന്നതും വഴിയിൽ പോണ വയ്യാവേലിയെ എടുത്തു തലയിൽ വെയ്ക്കുന്നതും ഒരു പോലാണെന്ന് ആർക്കാ അറിയാത്തത്…. 😬

“പോടാ കോഴി…. 🐓

“മോളുസേ ചേട്ടൻ ആ പണിയൊക്കെ നിർത്തി…സത്യം…. നീ ഒരു വാക്ക് പറഞ്ഞാൽ നിനക്കായി എന്റെ ഹൃദയത്തിന്റെ കലവറ ഞാൻ തുറന്നിടാം…. എന്താ സമ്മതമാണോ….. 😌

“ഇവന് കിട്ടിയതൊന്നും പോരെന്ന തോന്നുന്നേ.. ഓട് കോഴി…
നന്ദു അവന് നേരെ തലയിണ വലിച്ചെറിഞ്ഞു.

“ഇങ്ങനെ ആരെയും എപ്പഴും സഹായിക്കാൻ മനസുള്ള ഞങ്ങളെ പോലെ ഉള്ളവരെ കോഴിയെന്ന് വിളിച്ചു അപമാനിക്കരുത് മോളുസേ….

“നന്ദു ചേച്ചിയെ ചെറിയച്ഛൻ വിളിക്കുന്നു….

അത്രേം വാതിൽക്കൽ വന്ന് പറഞ്ഞു കൊണ്ട് ഒരു ചെറിയ പെൺകുട്ടി പുറത്തേക്ക് പോയി

“ഇത്‌ മറ്റേ മീനുഅല്ലെ മാധവൻ മാമന്റെ ഇളയ കൊച്…. ഇവളാലങ്ങു വലുതായല്ലോ…. ശോ 🙈

“എടാ കാട്ടുകോഴി അത് എട്ടിൽ പഠിക്കണ കൊച്ചാ അതിനെയെങ്കിലും വെറുതെ വിട്

“എട്ടിൽ പഠിച്ചാലെന്താ… എന്റെ അമ്മാവന്റെ മോളല്ലേ എനിക്ക് ടൂൻ ചെയ്യാം… ഫോളോ മി…

ശരൺ പുറത്തേക്ക് നടന്നു… പിറകെ അവരും

🤦❤🤦‍♂️

എല്ലാവരും കല്യാണം വരുന്ന രണ്ടാഴ്ചയ്ക്ക് ഉള്ളിലെ ഒരു ശുഭ മുഹൂർത്തത്തിൽ ഉറപ്പിക്കുമ്പോൾ നന്ദു കല്യാണം മുടക്കാനുള്ള വഴികൾ ആലോചിക്കുകയായിരുന്നു… 😇

“എടി ഈ കല്യാണാലോചന മുടക്കുന്നത് പോലല്ല കല്യാണം.. മുഹൂർത്തം ഉറപ്പിച്ചു പന്തല് വരെ ബുക്ക്‌ ചെയ്ത്

ശരൺ അവളെ പിന്തിരിപ്പിക്കാൻ ശ്രെമിച്ചു…

ശ്രെദ്ധയും അവന് പറഞ്ഞത് ശരി വച്ചു… എങ്കിലും നന്ദു അടങ്ങിയിരുന്നില്ല

സിദ്ധു വിനെ കോളേജിൽ ചെന്ന് കാണാനായി അമ്പലത്തിലേക്കെന്നു പറഞ്ഞു പുറത്തേക്ക് ഇറങ്ങിയ അവളെ ദാസ് കാര്യങ്ങൾ മുൻകൂട്ടി കണ്ട് ഒരൊറ്റ ഡയലോഗിൽ മുറ്റത്തുന്ന് ഓടിച്ചു റൂമിലാക്കി…. കൂടാതെ വീടിന് വെളിയിൽ ഇറങ്ങിയാൽ മുട്ട് കാല് തല്ലിയൊടിക്കുമെന്ന് മുന്നറിയിപ്പും കൊടുത്തു 😑

🙅❤🙅‍♂️

ഇന്നാണ് സിദ്ധു വിന്റേയും നന്ദു വിന്റേയും കല്യാണം. 👩‍❤️‍👨

ബ്യൂട്ടീഷൻ ചേച്ചിയുടെ സഹായത്തോടെ നന്ദു ഭംഗിയായി അണിഞോരുങ്ങി…

“എന്റെ കുട്ടിക്ക് കണ്ണ് തട്ടാതിരിക്കട്ടെ…. ഒരുങ്ങി നിൽക്കുന്ന അവൾക്ക് കണ്ണിലെ കരിയിൽ നിന്നുമെടുത്തു തൊട്ട് കൊണ്ട് നിറകണ്ണുകളോടെ അമല പറയുന്നത് കേട്ട് നന്ദു ചിരിച്ചു.കൊണ്ട് അവരെ കെട്ടിപിടിച്ചു കവിളിൽ മുത്തി

പാഴായ ശ്രമങ്ങൾക്കും ആലോചനകൾക്കും അവസാനം അവളെല്ലാം വിധിക്ക് വിട്ട് കൊടുത്തിരുന്നു….

റെഡ് ചില്ലി നിറമുള്ള കല്യാണപുടവയിൽ അവൾ അതിസുന്ദരിയായിരുന്നു…

മണ്ഡപത്തിലേക്ക് ദാസിന്റെ കൈ പിടിച്ചു നടന്നു വരുന്ന അവളെ സിദ്ധു കണ്ണിമ ചിമ്മാതെ നോക്കി

“ആ വാ അടയ്ക്ക് മനുഷ്യ ഈച്ച കേറും…

അടുത്തായി വന്നിരുന്നു കൊണ്ട് ചെവിയിൽ അവളത് അവനോടു പറയവെയാണ് അവന് ബോധം വന്നത്…

ചമ്മലോടെ മുഖം അങ്ങോട്ടും ഇങ്ങോട്ടും വെട്ടിക്കവേ തന്നെ നോക്കി കളിയാക്കി ചിരിക്കുന്ന നന്ദുവിന്റെ മുഖം അവൻ കണ്ടിരുന്നു..

തന്റെ പ്രിയപ്പെട്ടവരെ സാക്ഷി നിർത്തി സിദ്ധുവിന്റെ താലി ഏറ്റു വാങ്ങുമ്പോൾ പ്രാര്ഥനകളോ പ്രതീക്ഷകളോ ഇല്ലാതെ അവളുടെ മനസ്സ് ശൂന്യമായിരുന്നു….
🙅❤🙅‍♂️

“നിങ്ങളെന്താ അങ്ങോട്ട്‌ വരാത്തത്…അവിടെ നമ്മടെ നന്ദുട്ടി ഇറങ്ങാറായി

സീമ അരവിന്ദന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു

ഇത്രേം നേരം നന്ദു വിന് മുഖം കൊടുക്കാതെ അയാൾ മുങ്ങി നടക്കുവായിരുന്നു… ഒരർത്ഥത്തിൽ ഇതിനൊക്കെ കാരണം താനല്ലേ എന്നൊരു ചിന്ത അയാളുടെ മനസിലുണ്ടായിരുന്നു….

“ഞാൻ കാരണമല്ലേ…. അവളിന്ന് ഇഷ്ടമില്ലാതെ ഈ കല്യാണത്തിന്..

“ആര് പറഞ്ഞു അങ്ങനെ….

നന്ദുവായിരുന്നു…. അരവിന്ദനെ കാണാതെ തിരക്കി വന്നതാണവൾ…

“എനിക്കറിയാം ഞാനന്ന് അങ്ങനൊരു തീരുമാനം എടുത്തില്ലായിരുനെങ്കിൽ

“എങ്കിലും എന്റെ ദാസപ്പനിത് നടത്തിയേനെ…ദാസപ്പന്റെ സ്വഭാവം അരവി മാമയ്ക്കും അറിയാവുന്നതാണ്… പിന്നെന്തിനാണ് ഈ സെന്റി…. ഇതെന്റെ തലയിൽ എഴുത്താണ്… ആര് മായ്ച്ചാലും അത് പോവത്തില്ല…. ആരും കാരണവുമല്ല…

“മോളെ…. അയാൾ അവളെ ചേർത്ത് പിടിച്ചു

“ദേ.. കിളബാ…. ഒന്നാമത് അമ്മയും ശ്രെദ്ധയും ചെറിയമ്മയും വല്യമ്മയും തുടങ്ങി എല്ലാം പെൺപടകളും കൂടി അവിടെ കരഞ്ഞു കൊളമാക്കി നിൽകുവാ…. ഒരു വിധത്തിലാ ഞാൻ പിടിച്ചു നിൽക്കനേ സെഡ് ആക്കല്ലേ… മോനുസേ…. 😁ആ ബ്യൂട്ടീഷൻ ചേച്ചിയാണെങ്കിൽ എന്തൊക്കെയോ വാരി പിടിപ്പിച്ചിരിക്കുവാ മോന്തയിൽ കരഞ്ഞാൽ ആകെ മൊത്തം ഡാർക്ക് ആവും… അതോണ്ട് സെന്റി അടിക്കാതെ വാ…. വാ അമ്മായി….

അവളിരുവരുടെയും കൈ പിടിച്ചു വലിച്ചു മുന്നിലേക്ക് നടന്നു
🙅❤🙅‍♂️

സിദ്ധു വിന്റെ വീട്ടിൽ യശോദാ കൊടുത്ത നിലവിളക്കുമായി വലതു കാൽ വെച് കയറുമ്പോൾ
അവൾക്ക് ആശങ്ക തോന്നി..

തലമുടി മുതൽ ഉപ്പൂറ്റി വരെ അളന്നുതിട്ടപ്പെടുന്ന ജോലി ഏതൊക്കെയോ അമ്മായിമാര് ഏറ്റെടുത്തപ്പോൾ പെട്ടത് നന്ദുവായിരുന്നു…

ഒരു വിധത്തിൽ എല്ലാവരിൽ നിന്നും അവളെ യശോദ രക്ഷിക്കുമ്പോഴേക്കും അവള് നല്ലോണം തളർന്നിരുന്നു…

“അമ്മെ ഇതിൽ കുറച്ചു ബൂസ്റ്റ്‌ ഇട്ട് തരാവോ… ഇങ്ങനെ കുടിച്ചാൽ ഞാൻ ശര്ധിക്കും അതാ…

ആദ്യരാത്രി എന്ന ചടങ്ങോടെ കയ്യിലെ പാൽ ഗ്ലാസ്‌ അവൾക് നേരെ നീട്ടവേ അവളുടെ ചോദ്യം കേട്ടവർ അന്തം വിട്ടു….

“ഇതൊരു ചടങ്ങാണ് കുട്ടി… ബൂസ്റ്റ്‌ ഒന്നും പാടില്ല….കുട്ടിയിത്‌ കൊണ്ട് പൊയ്പൊയ്ക്കോളൂ . ഏതോ ഒരു അമ്മച്ചി അത് പറയുമ്പോൾ അത് ശെരി വയ്ക്കുന്നത് പോലുള്ള യശോദയുടെ മുഖം കണ്ടതും അവള് പിന്നൊന്നും മിണ്ടാതെ മുറിയിലേക്ക് പോയി

വളരെ വിശാലമായ മുറിയിൽ നിറയെ പുസ്തകങ്ങൾ വൃത്തിയായി അടുക്കി അലമാരകളിൽ വെച്ചിരിക്കുന്നത് അവൾ ശ്രെദ്ധിച്ചു

മുറിയുടെ ഹൈലൈറ്റ് തന്നെ ബുക്കുകളാണ്…

ഇങ്ങേരോരു പുസ്തകപുഴുവാണെന്ന് തോന്നുന്നു..

“ഡി വട്ടത്തി….

ബാൽക്കണിയിൽ നിന്നും പുറത്തേക്ക് നിലാവ് നോക്കി നിൽക്കവെയാണ് പിറകിൽ നിന്നാ വിളി കേട്ടത്

സിദ്ധുവായിരുന്നു….

അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു 😠

“വട്ട് നിങ്ങളുടെ മറ്റവൾക്ക്… 😤

“ആഹാ.. കാലില് ചങ്ങല കൊലുസെന്ന് പറഞ്ഞു ഇട്ടോണ്ട് നടക്കുന്ന നായകരണപൊടി വെളുക്കനെന്നു വിചാരിച്ചു നടക്കുന്ന നിനക്ക് വട്ടല്ല ഭ്രാന്ത് ആയിരിക്കും… 🤪

“ഓഹോ… എങ്കി പിന്നെ താനെന്തിനാ എന്നെ തന്നെ കെട്ടിയെ… വട്ടില്ലാത്ത പെണ്ണിനെ കെട്ടികൂടായിരുന്നോ…. 🤨

“അയ്യടാ എനിക്കൊട്ടും ഇഷ്ട്ടമുണ്ടായിട്ടൊന്നുമല്ല…അച്ഛന്റെ ആഗ്രഹപ്രകാരമാ.. പിന്നെ എന്തിനാ വെറുതെ നല്ലൊരു പെണ്ണിന്റെ ജീവിതം നശിപ്പിക്കണ്ടല്ലോ എന്ന് വിചാരിച്ചിട്ടാ… നിനക്കവുമ്പോ വട്ടുള്ളോണ്ട് പെട്ടെന്ന് ഡിവോഴ്സും കിട്ടും 😒

“ഓഹോ… എന്റെ ജീവിതം നശിപ്പിച്ചിട്ട് തനിക്ക് ഞാനിനി ഡിവോഴ്സ് കൂടി തരണമല്ലേ…..എന്റെ പട്ടി തരും ഡിവോഴ്സ്…. അതും പറഞ്ഞവൾ മേശപുറത്തിരുന്ന പാല് ഒറ്റ വലിക്ക് കുടിച്ചു തീർത്തു 😠

സിദ്ധു അന്തം വിട്ടവളെ നോക്കി നിന്നു പോയി…

ആണ്ടവ പണി പാളിയോ…😲

(തുടരട്ടെ )കൂട്ടുകാരെ എന്റെ നന്ദുട്ടി പ്യവമാണ് 😁

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

നിന്നരികിൽ : ഭാഗം 1

നിന്നരികിൽ : ഭാഗം 2

നിന്നരികിൽ : ഭാഗം 3

Share this story